കല്ലാനോട്: പരേതനായ എട്ടിയിൽ എ.എം. ജോസഫിന്റെ ഭാര്യ മേരി (77) അന്തരിച്ചു. മഞ്ഞുവയൽ തടത്തേൽ കുടുംബാംഗം. മക്കൾ: ഡോ. ഡെയ്സി (മംഗളൂരു), ഡോ. ജുല (സീനിയർ സയന്റിസ്റ്റ്, സെൻട്രൽ സിൽക് ബോർഡ്, ബെംഗളൂരു), സ്വപ്ന (െബൽത്തങ്ങാടി), സോണിയ (കാസർകോട്), ഷെല്ലി (സി.പി.എ., യു.എസ്.എ.), നീത (ടി.ജി.ടി., കല്പറ്റ). മരുമക്കൾ: ജോസഫ് പനച്ചിക്കൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, മംഗളൂരു), ഡോ. ശശീന്ദ്രൻ (സീനിയർ സയന്റിസ്റ്റ്, സെൻട്രൽ സിൽക് ബോർഡ്, ബെംഗളൂരു), വിൻസന്റ് വൈപ്പന (പ്ലാന്റർ, ബെൽത്തങ്ങാടി), സിബി മാത്യു മൊളോപ്പറമ്പിൽ (െപ്രാപ്രൈറ്റർ, മാജിക്കോ ലൈഫ് കെയർ പ്രൊഡക്ട്സ്), ഡോ. സിന്ധു തേക്കിലക്കാട്ടിൽ (യു.എസ്.എ.), ജോളി തോമസ് പുത്തനങ്ങാടി (ജി.എം. വൈത്തിരി വില്ലേജ് റിസോർട്ട്). 

വാസുദേവൻ നമ്പൂതിരി
മുക്കം: നീലേശ്വരം ഒഴുകിൽ തട്ടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (വാസുണ്ണിനമ്പൂതിരി-69) അന്തരിച്ചു. വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. 
ഭാര്യ: എടക്രമഞ്ചേരി ഇല്ലത്ത് നങ്ങേലി അന്തർജനം. മക്കൾ: വാസുദേവൻ (മേൽശാന്തി വേണ്ടൂർ മഹാക്ഷേത്രം മുത്തേരി), ഉഷ. മരുമകൻ: കൃഷ്ണൻ നമ്പൂതിരി (ആലംകോട്ട് ഇല്ലം).

കണ്ണൻ കീരൻ
കൊടുവള്ളി: വാവാട് കുയ്യൊടിയിൽ കണ്ണൻ കീരൻ (കരുപാറ-79) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ചിത്ര, മനോജ്, ശാന്ത. മരുമക്കൾ: പരേതനായ കണ്ണൻ, സജിനി പാലങ്ങാട്.

സാവിത്രി
പന്നേൻപാറ: ‘സീനാസി’ൽ കൊട്ടാരംകണ്ടി സാവിത്രി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ (എക്സിക്യുട്ടീവ് എൻജിനീയർ). മക്കൾ: ലീന, സുധീർ (ബാബു), ഷീല, സീന. മരുമക്കൾ: മോഹൻദാസ് (കോഴിക്കോട്), പി.വി.ശശി (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ), ടി.കെ.പ്രദീപൻ (മാധവി മെഡിക്കൽസ്, കണ്ണൂർ), ലീന (കാഞ്ഞങ്ങാട്). 

ഇബ്രാഹിം 
 ഉദിനൂർ: ഉദിനൂർ പരത്തിച്ചാലിലെ ഇബ്രാഹിം (72) അന്തരിച്ചു. ഭാര്യ പി.പി.സൈനബ. മക്കൾ: ഫൈസൽ, സിദ്ദിഖ് (ദുബായ്), സോഫിയ, റഹീസ് (സലാല), ഫർസാന. മരുമക്കൾ: മറിയു, തസ്ലിമ, സിയാദ്  (ദുബായ്), തഹ്സിന, റഫീക്ക് (മലേഷ്യ). സഹോദരങ്ങൾ: മജീദ്, ഹുസൈൻ, സലാം, ഹാരിസ്, ആയിഷ (എല്ലാവരും കണ്ണൂർ).

കുഞ്ഞിക്കണ്ണൻ
തില്ലങ്കേരി: പെരിങ്ങാനത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ജിൻഷ നിവാസിൽ മിന്നി കുഞ്ഞിക്കണ്ണൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ ചിരുത. മക്കൾ: സോമത, പുരുഷോത്തമൻ, രാജൻ, പരേതരായ ശാന്ത, ലളിത. മരുമക്കൾ: രാജൻ, വി.സുജാത, സുജാത, പരേതനായ ഗോവിന്ദൻ.

ദാക്ഷായണി അമ്മ
ഇരിണാവ്: ചുഴലി ഭഗവതിക്ഷേത്രത്തിന് സമീപം കാട്ടാമ്പള്ളി ഒതയോത്തുവീട്ടിൽ ദാക്ഷായണി അമ്മ (89) അന്തരിച്ചു. മക്കൾ: ഭാഗ്യലക്ഷ്മി, ജയശ്രീ (മഹിളാപ്രധാൻ ഏജന്റ്). മരുമക്കൾ: എ.ടി.സുരേഷ്ബാബു, പരേതനായ എ.വി.ഭരതൻ. സഹോദരങ്ങൾ: വിജയലക്ഷ്മി അമ്മ, ലക്ഷ്മണൻ നമ്പ്യാർ, പരേതരായ രാജഗോപാലൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ. 

ഗോപാലക്കുറുപ്പ് 
പേരാമ്പ്ര:  പെരുവണ്ണാമൂഴിയിലെ അണ്ണക്കൊട്ടൻ ചാലിൽ വെള്ളാക്കൊടി ഗോപാലക്കുറുപ്പ് (86) അന്തരിച്ചു. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: രാധാകൃഷ്ണൻ (ഗൾഫ്), ഭാസ്കരൻ, സതീശൻ, രതി. മരുമക്കൾ: പ്രീത, ഷീന, സുജ, ശശി. സഹോദരങ്ങൾ: ഗംഗാധരൻ, ദാമോദരൻ, ബാലൻ, രാഘവൻ, കുഞ്ഞി, പരേതനായ കുഞ്ഞിരാമൻ. 

ഇ.സി. പത്മാവതി അമ്മ
പേരാമ്പ്ര: മാതൃഭൂമി സ്ഥാപക പത്രാധിപസമിതി അംഗം ടി.പി.സി. കിടാവിന്റെ മകൾ നടുവിലക്കണ്ടിയിൽ ഇ.സി. പത്മാവതി അമ്മ (82) അന്തരിച്ചു. അമ്മ: പരേതയായ ഇ.സി. പാർവതി അമ്മ. ഭർത്താവ്: പരേതനായ എം. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. പ്രധാനാധ്യാപകൻ, കൂത്താളി യു.പി. സ്കൂൾ). മക്കൾ: വേണു നമ്പ്യാർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സത്യൻ (ഫാർമസിസ്റ്റ്, ഇ.എം.എസ്. ആശുപത്രി, പേരാമ്പ്ര), ശശി (ദുബായ്), ഊർമിള, ഇന്ദിര. മരുമക്കൾ: സി.കെ. രാജഗോപാലൻ നായർ, ബാലുശ്ശേരി (റിട്ട. ഐ.ഒ.ബി., കൊയിലാണ്ടി), കുട്ടോത്ത് പി.കെ. രാഘവൻ നമ്പ്യാർ (റിട്ട.എസ്.ഐ., മാഹി), ജയശ്രീ (വേളം), ഗയാവതി (അധ്യാപിക, ജി.എൽ.പി. സ്കൂൾ, പൈതോത്ത്), ബിന്ദുലത (പാലയാട്). സഹോദരങ്ങൾ: ഇ.സി. വാസുദേവൻ (നെടുങ്ങാടി ബാങ്ക് മുൻ മാനേജർ), ശാന്ത അമ്മ (പയ്യോളി), പരേതരായ ഇ.സി. മാധവൻ നമ്പ്യാർ (റിട്ട. മാതൃഭൂമി ചീഫ് റിപ്പോർട്ടർ), ശ്രീധരൻ നമ്പ്യാർ (വിമുക്ത ഭടൻ), ലീലാവതി അമ്മ (ആവള). 

 നിക്കോളാസ്  
   മാനന്തവാടി: താഴെയങ്ങാടി റോഡില് താഴത്ത് വീട് എഫ്. നിക്കോളാസ് (96) അന്തരിച്ചു. ഭാര്യ: മേരി. മക്കള്: ഫ്രാന്സിസ് ബേബി (ബാബു-ഫോക്കസ് സ്റ്റുഡിയോ, മാനന്തവാടി), റെജിനോള്ഡ് മാത്യു, സൂസമ്മ (റിട്ട. അധ്യാപിക), വിന്സെന്റ് (വിമുക്ത ഭടന്), നെല്സണ് (ഫോട്ടോഗ്രാഫര്), ബീന (അധ്യാപിക, ചെറുവണ്ണൂര്). മരുമക്കള്: ജോയ്സി (അധ്യാപിക, ഗാന്ധി മെമ്മോറിയല് യു.പി. സ്കൂള്, അഞ്ചുകുന്ന്), ലിസി, ഷീബ (അധ്യാപിക, എല്.എഫ്. യു.പി. സ്കൂള്, മാനന്തവാടി), റീമ (അധ്യാപിക, ആര്.സി.എച്ച്.എസ്.എസ്. ചുണ്ടേല്), അല്റോയ് മെന്ഡോണ്സ (ബിസിനസ്, കോഴിക്കോട്), ജോസഫ് ജോണ് (ക്ലാര്ക്ക്, ജലാലിയ ഹൈസ്കൂള്, എടവണ്ണപ്പാറ). 

കണ്ണൻ
പേരാമ്പ്ര: ആവളയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ തെക്കെ ചുള്ള്യോത്ത് കണ്ണൻ (98) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: വിജയൻ, വാസു, ബീന, പരേതനായ കുഞ്ഞിക്കണാരൻ. മരുമക്കൾ: രാധ, സിന്ധു, ഷൈല, സജീവൻ. സഹോദരങ്ങൾ: മാണിക്യം, പരേതരായ കണാരൻ, കുഞ്ഞിരാമൻ, ശങ്കരൻ.

ദേവദാസൻ
ഫാറൂഖ് കോളേജ്: കുളങ്ങരപ്പാടം പുലരി പാലിയേറ്റീവ് കെയർ ചുള്ളിപ്പറമ്പിന്റെ വൈസ് ചെയർമാൻ മുള്ളാശ്ശേരി ഏലോത്ത് ദേവദാസൻ (63) അന്തരിച്ചു. അമ്മ: മാളുക്കുട്ടി. ഭാര്യ: സതീദേവി. മക്കൾ: സനൂജ്, ദേസ്മ (എസ്.ബി.ഐ. മാനേജർ, ബെംഗളൂരു), ഗ്രീഷ്മ. മരുമക്കൾ: ശങ്കർ, സുധീഷ്. സഹോദരങ്ങൾ: അപ്പുട്ടി (എം.കെ. സ്റ്റോർ, പേട്ട), കനക, ഉദയ, പരേതനായ രാജൻ. 

 വത്സല 
മയ്യഴി: സീ വ്യൂയിൽ എ.വത്സല (74) അന്തരിച്ചു. ഭർത്താവ്: ആർ.കെ.വിശ്വനാഥൻ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ). മക്കൾ: നനിത, സനിത്ത് (ഫിസിയോതെറാപിസ്റ്റ് മാഹി ജനറൽ ആസ്പത്രി). മരുമക്കൾ: സുനിൽ ഹേമചന്ദ്രൻ (കണ്ണൂർ), രൂപ (ഫിസിയോതെറാപിസ്റ്റ് മലബാർ കാൻസർ സെന്റർ). സഹോദരങ്ങൾ: സാവിത്രി അച്യുതൻ (കോഴിക്കോട്), ഡോ. എ.വിജയലക്ഷ്മി, എ.ബാലചന്ദ്രൻ (പുതുച്ചേരി റിട്ട. പി.ഡബ്ല്യു.ഡി. എൻജിനീയർ), എം.പി.സുരേഷ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ). 

മുഹമ്മദ്കുഞ്ഞി 
  പടന്ന: കാവുന്തലയിലെ വി.കെ.മുഹമ്മദ്കുഞ്ഞി (72) അന്തരിച്ചു. ഭാര്യ: പരേതയായ യു.എ.കുഞ്ഞാമിന. മക്കൾ: സിദ്ധീഖ് (സൗദി), റിയാസ് (ഡ്രൈവർ, മൈമ സ്കൂൾ), ഇഖ്ബാൽ (മലേഷ്യ), പരേതനായ അബ്ദുല്ല. മരുമക്കൾ: താഹിറ, ഷഹ്നാസ്, മറിയംബി. സഹോദരങ്ങൾ: ബീഫാത്തിമ, മറിയുമ്മ, ഖദീജ.

ബിയ്യക്കുട്ടി
തേഞ്ഞിപ്പലം: പാടാട്ടാലിൽ പരേതനായ കോഴിക്കോട് എം.എ. ആലിക്കോയയുടെ ഭാര്യ കള്ളിയിൽ ബിയ്യക്കുട്ടി ഹജ്ജുമ്മ (85) അന്തരിച്ചു. മക്കൾ: ഇല്ല്യാസ്, സുലൈഖ, നൗഷാദ് (സൗദി). മരുമക്കൾ: അവറാൻകുട്ടി (ഫറോക്ക്), ഷറഫുന്നിസ, ഇസ്മത്ത്.

ലക്ഷ്മിക്കുട്ടിയമ്മ
കൊടുങ്ങല്ലൂര്: പൊടിയന് ബസാര് ഉണ്ണിപറമ്പത്ത് പട്ടവീട്ടില് പരേതനായ കൃഷ്ണന്കുട്ടി മേനോെന്റ ഭാര്യ വല്ലത്ത് ലക്ഷ്മിക്കുട്ടിയമ്മ (93) അന്തരിച്ചു. കോതപറമ്പ് വി.വി.യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കള്: രാജഗോപാല് (ഇന്ത്യന് ബാങ്ക് റിട്ട. മാനേജര്), രവീന്ദ്രനാഥ് (എച്ച്.ഡി.എഫ്.സി. ബാങ്ക് റിട്ട. മാനേജര്), രമണി, രഘുനാഥ്, രജനി (ഇരുവരും ഖത്തര്). മരുമക്കള്: വത്സല, സന്ധ്യ, വിജയന്, ഷീല, കരുണാകരന്. 

ഭാരതി അമ്മ  
ചൂണ്ടല്: പുതുശ്ശേരി കുറുനെല്ലിപറമ്പ് പരേതനായ പന്തലത്ത് അച്യുതന് നായരുടെ ഭാര്യ ഭാരതി അമ്മ (87) അന്തരിച്ചു.
 മക്കള്: മാലതി, ബാലകൃഷ്ണന്, പ്രഭാകരന്, ഉദയന്, പുഷ്പകുമാരി. മരുമക്കള്: ദീപിക, പ്രസന്ന, സിന്ധു, പ്രതീഷ്, പരേതനായ രാജന്.

ഹൈദർ ഹാജി
പട്ടിക്കാട്: മുള്ള്യാകുർശിയിലെ കോണോത്ത് ഹൈദർഹാജി (66) അന്തരിച്ചു.
 ഭാര്യ: ഫാത്തിമ. മക്കൾ:  മുജീബ്റഹിമാൻ, സമീർ, സാദിഖ്, മിഷാൽ, ഫാത്തിമസുഹറ, ഹംസ. 

എ.എം. അല്ലി 
പിറവം: പാമ്പാക്കുട അമ്പലത്തിനാംകുഴിയില് എ.എം. അല്ലി (55) അന്തരിച്ചു. 
മകള്: ആശ. മരുമകന്: എല്ദോസ്. 

ഫിലോമിന
കുമ്പളങ്ങി: പനയ്ക്കല് ചാക്കോയുടെ ഭാര്യ ഫിലോമിന (വെളമക്കുട്ടി-99) അന്തരിച്ചു.
 മക്കള്: അന്തപ്പന്, ഔസേപ്പുകുട്ടി, ജോര്ജ്, അലക്സ്, സെബാസ്റ്റ്യന്, ചിന്നമ്മ, കൊച്ചുത്രേസ്യ, ആനി.
 മരുമക്കള്: ഫിലോമിന, മോളി, ലില്ലി, ദീപ, ജെസി, ജോസഫ് കടുങ്ങാംപറമ്പില്, ജോസഫ് കലൂര്, ജോസഫ്. 

പി.എം.ജി. കുറുപ്പ് 
പിറവം: കളമ്പൂര് കണ്ണോളില് പി.എം. ഗംഗാധരക്കുറുപ്പ്് (പി.എം.ജി. കുറുപ്പ്് -89) അന്തരിച്ചു. ഭാര്യ: കളമ്പൂര് തലയാരപ്പിള്ളില് വസുമതീദേവി. മകള്: അജിത, (അസി. മാനേജര് എല്.ഐ.സി., രവിപുരം, എറണാകുളം). മരുമകന്: വെള്ളൂര് വാളമ്പിള്ളില് കുടുംബാംഗം പരേതനായ മധുസൂദനന്.

മേരി സ്കറിയ
കോട്ടപ്പടി: കുറ്റിക്കാടന് പരേതനായ സ്കറിയയുടെ ഭാര്യ മേരി സ്കറിയ (73) അന്തരിച്ചു. ആയപ്പാറ തേലക്കാട്ട് കുടുംബാംഗം. മക്കള്: ബിജു (യു.എസ്.എ.), ജാന്സി, റോയി. മരുമക്കള്: സിജി ബിജു (യു.എസ്.എ.), ബേബി ഓലക്കാട്ട്, ജിനി റോയി. 

അന്നമ്മ
 അരയന്കാവ്: തോട്ടറ മാത്തൂര് വീട്ടില് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (82) അന്തരിച്ചു. കടുത്തുരുത്തി പാലയ്ക്കല് കുടുംബാംഗം. മക്കള്: മരിയമ്മ, മേരിക്കുട്ടി, ബാബു, തോമാച്ചന്, ജോണ്സണ്. 
മരുമക്കള്: ജോസ് (മേവെള്ളൂര്), ജോയി പുളിയപറമ്പില് (വെള്ളൂര്), ഡെയ്സി ബാബു  (കുള്ളത്താപ്പിള്ളില്), ലിസി തോമസ് (വക്കുകാട്ടില്), ബീന ജോണ്സണ് (ഇരവിമംഗലം). 

റെജി ചെറിയാൻ 
കോഴഞ്ചേരി: തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി.സി.ചെറിയാന്റെയും മുൻ ജില്ലാ കൗൺസിൽ അംഗം ലില്ലി ചെറിയാന്റെയും മകൻ റെജി ചെറിയാൻ (ലാലു-58) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. അറ്റ്ലാന്റാ മെേട്രാ മലയാളി അസോസിയേഷൻ പ്രസിഡന്റും ഫോമാ മുൻ റീജണൽ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: മുളക്കുഴ അയിരൂക്കുഴിയിൽ ആനി. മക്കൾ: ലീനാ, അലൻ (എല്ലാവരും അറ്റ്ലാന്റാ). 

മറിയാമ്മ എബ്രഹാം
ചന്ദനപ്പള്ളി: പെണ്ണുക്കരയിൽ പ്ലാമൂട്ടിൽ പരേതനായ പി.എം.എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (91) അന്തരിച്ചു. കോട്ടമേന്താനത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ (തിരുവനന്തപുരം), ജോർജുകുട്ടി (പെണ്ണുക്കര), ഗ്രേസി (ചന്ദനപ്പള്ളി), ശോഭ (യു.എസ്.എ.). മരുമക്കൾ: സൂസി, ഉഷ, കുഞ്ഞുമോൻ, ജയിൻ. 

മറിയാമ്മ
മുക്കൂർ: പുന്നമണ്ണിൽ ജോസ് ഭവനിൽ പരേതനായ ഒ.വി.ജോർജിന്റെ ഭാര്യ മറിയാമ്മ (ചിന്നമ്മ-85, റിട്ട. ടീച്ചർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് എച്ച്.എസ്.എസ്., ചെങ്ങരൂർ) അന്തരിച്ചു. മുക്കൂർ കൊച്ചവടവന കുടുംബാംഗമാണ്. മക്കൾ: ജസി, ഷാലി(പുണെ), പരേതനായ മനോജ്. മരുമക്കൾ: എബ്രഹാം തോട്ടുങ്കൽ മുക്കൂർ (ഗ്രഫ്, കശ്മീർ), സുനിൽ (പുണെ), ബിന്ദു കാഞ്ഞിരക്കാട്ട് തിരുവല്ല (കുവൈത്ത്). 

ജെ.സരസ്വതി   
മരിയാപുരം: മൂലയില് വിളാകത്ത് പുത്തന്വീട്ടില് പരേതനായ എസ്.ശ്രീധരപണിക്കരുടെ ഭാര്യ ജെ.സരസ്വതി (86) അന്തരിച്ചു. മക്കള്: എസ്.ശൈലജ, പരേതയായ എസ്.ലളിത, എസ്.പ്രസന്ന, എസ്.ശ്രീകുമാര്, എസ്.ചന്ദ്രകുമാര്, എസ്.ശാന്ത, എസ്.സുരേഷ്, എസ്.മുരുകന്, പരേതനായ എസ്.ശരത്കുമാര്. മരുമക്കള്: പരേതനായ ഗിരീശന്, രാജു, പരേതനായ കരുണാകരന്, സുനിത, ശ്രീകല, വിജയന്, മോളി, ബിന്ദു, സന്ധ്യ. 

 പി.എസ്.പങ്കജാക്ഷി
കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ വലിയകുളങ്ങര വീട്ടിൽ പി.ജെ.എൽ.പി.എസ്. റിട്ട ഹെഡ്മിസ്ട്രസ് പി.എസ്.പങ്കജാക്ഷി (93) അന്തരിച്ചു. മക്കൾ: എസ്.സുധാകർ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), എസ്.സുഷമ (മദ്രാസ്), എസ്.സുലേഖ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ്. ചേർത്തല), എസ്.സുരേഷ് (റിട്ട. സീനിയർ മാനേജർ കെ.എസ്.എഫ്.ഇ.), എസ്.സുധീർ (ബംഗളൂരു). മരുമക്കൾ: സുചേത, ശിവാനന്ദൻ, ബാബുഗോപാൽ (യുണൈറ്റഡ് കൊയർ വർക്സ്, ആലപ്പുഴ), കെ.എസ്.സാജി (റിട്ട. ഐ.സി.ഡി.എസ്. ഓഫീസർ), ഗീത. 

പി.കെ.അശോകകുമാർ
കൊല്ലം: വാളത്തുംഗൽ കേശവനഗർ-133, തിരുവാതിരയിൽ പി.കെ.അശോകകുമാർ (62-റിട്ട. സീനിയർ സൂപ്രണ്ട്, ഇൻസ്പെക്ഷൻ ആൻഡ് വിജിലൻസ്, കളക്ടറേറ്റ്, കൊല്ലം) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലികുഞ്ഞമ്മ. മക്കൾ: ചിത്ര, താര (സോഫ്റ്റ്വേർ എൻജിനീയർ, ഇൻഫോസിസ് ലിമിറ്റഡ്, തിരുവനന്തപുരം). മരുമക്കൾ: ഹരിലാൽ എ.എസ്. (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അനിമൽ ഹസ്ബെന്ററി, മലപ്പുറം), ഉമേഷ് ബാബു (ക്വാളിറ്റി എൻജിനീയർ, (ഏവിയേഷൻ സൗദി). 

രാജ്കുമാർ
മനാമ: കോഴിക്കോട് വേങ്ങയിൽ വേലായുധമേനോന്റെ മകൻ രാജ്കുമാർ (61) ബഹ്റൈനിൽ അന്തരിച്ചു.  മാക്സിൻ ഇൻഫോടെക് കമ്പനിയിലാണ് ജോലി.   ദീർഘകാലമായി ബഹ്റൈനിലുള്ള ഇദ്ദേഹത്തിന്റെ കുടുംബവും ബഹ്റൈനിലുണ്ട്. ബഹ്റൈൻ പാലക്കാട് കൂട്ടായ്മയിൽ അംഗമാണ്. ഭാര്യ: ഒറ്റപ്പാലം സ്വദേശി രാധ. മക്കൾ: രമ്യ, രേഷ്മ. സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

 മറിയാമ്മ ഇടിക്കുള 
 ന്യൂഡല്ഹി: ഡല്ഹി ആയുര്വിഖ്യാന് നഗര് ടൈപ്പ് ത്രീ 50-ല് ആലപ്പുഴ കായംകുളം പറമ്പുരത്ത് പെരിങ്ങലവീട്ടില് പരേതനായ കെ.ഇ. ഇടിക്കുളയുടെ ഭാര്യ മറിയാമ്മ ഇടിക്കുള (72) അന്തരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര കൊച്ചുവീട്ടില് കുടുംബാംഗമാണ്. മക്കള്: ബിജു വര്ഗീസ് ഇടിക്കുള (ജെ മിത്ര ആന്ഡ് കമ്പനി, ഡല്ഹി), ജൂബി സന്തോഷ്. മരുമക്കള്: ഷീന വര്ഗീസ് (സീനിയര് നഴ്സിങ് ഓഫീസര്, എയിംസ്), സന്തോഷ് ഇട്ടി (മുത്തൂറ്റ്, എറണാകുളം). ശവസംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കായംകുളം കാദീശ യാക്കോബായ പള്ളിയില്.    

സത്യ നദെല്ലയുടെ അച്ഛൻ  ബി.എൻ. യുഗാന്തർ
ഹൈദരാബാദ്: മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയുടെ അച്ഛനും മുൻ ഐ.എ.എസ്.  ഉദ്യോഗസ്ഥനുമായ ബി.എന്. യുഗാന്തർ(82) അന്തരിച്ചു. 1962 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ യുഗാന്തർ പി.വി. നരസിംഹറാവു സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലും മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലളിതജീവിതശൈലിക്കുടമയായിരുന്നു. ഏകമകനായ സത്യ നദെല്ല 2014-ൽ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ആയി നിയമിതനായപ്പോൾ യുഗാന്തറും കുടുംബവും മാധ്യമശ്രദ്ധയിൽനിന്ന് ഒഴിഞ്ഞുനിന്നു.   യുഗാന്തറിന്റെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കെ. പദ്മനാഭയ്യ, തെലങ്കാന ഐ.എ.എസ്. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.പി. ആചാര്യ എന്നിവർ അനുശോചനം രേഖപ്പെടുത്തി.