വി.പി. ശ്രീധരൻ മാസ്റ്റർ
കുണ്ടൂപ്പറമ്പ്: പ്രമുഖ ഫോട്ടോഗ്രാഫറും മേക്കപ്പ് ആർട്ടിസ്റ്റും അധ്യാപകനുമായ വി.പി. ശ്രീധരൻ മാസ്റ്റർ (83) അന്തരിച്ചു. എം.ടി. വാസുദേവൻ നായരോടൊപ്പം നിർമാല്യം, ബന്ധനം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, കടവ് തുടങ്ങിയ ചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും കലാസംവിധാനത്തിലും ഫോട്ടോഗ്രാഫിയിലും സഹകരിച്ചിട്ടുണ്ട്. സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സൽ ആർട്സിൽ നിന്ന് ചിത്രകലാ പഠനം പൂർത്തിയാക്കിയ അദ്ദേഹം ആന്റണി മാസ്റ്ററുടെ പ്രിയ ശിഷ്യനായിരുന്നു. കോഴിക്കോട് ജി.ടി.ടി.ഐ.യിൽ നിന്ന് അധ്യാപകനായി വിരമിച്ചു. കലാമണ്ഡലം സരസ്വതിയുടെ ഡാൻസ് ട്രൂപ്പിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. കേരള കലാമണ്ഡലത്തിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്. കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എടക്കാട് യു.പി. സ്കൂളിൽനിന്ന് വിരമിച്ച സൗമിനിയാണ് ഭാര്യ. മകൾ: നിഷാൽ (ദുബായ്), ഷിമ്മി. മരുമക്കൾ: വിമ്മി, സാജേഷ് (കെ.എസ്.ആർ.ടി.സി.). 

പാർവതി അമ്മ
പേരാമ്പ്ര: പനക്കാട് രാജ് നിവാസിൽ കെ. പാർവതി അമ്മ (75) അന്തരിച്ചു. പനമരം കാർഷിക വികസന ബാങ്ക് റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പി കുഞ്ഞിക്കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, പൈതോത്ത് ഗവ.എൽ.പി. സ്കൂൾ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കൂത്താളി പഞ്ചായത്ത് മുൻ സെക്രട്ടറി). മക്കൾ: കെ. രാജേഷ് (മനേജർ, വയനാട് ജില്ലാ സഹകരണ ബാങ്ക് ചുണ്ടേൽ ബ്രാഞ്ച്), ജിഷ (എംഡിറ്റ് എൻജിനിയറിങ് കോളേജ്  ഉള്ളിയേരി). മരുമക്കൾ: അജിത്ത് കുമാർ, റിജി (വ്യാപാരി വ്യവസായി ബാങ്ക്, സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: പരേതരായ കുട്ടിക്കൃഷ്ണൻ നായർ, അപ്പുണ്ണി നായർ, അമ്മുക്കുട്ടിയമ്മ. 

അന്നക്കുട്ടി
കല്ലാനോട്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് പ്ലാത്തോട്ടത്തിലിന്റെ ഭാര്യ അന്നക്കുട്ടി (82) അന്തരിച്ചു. കക്കയം കോയിക്കകുന്നേൽ കുടുംബാംഗമാണ്. മക്കൾ: കൃപ (കൊല്ലം), സിസ്റ്റർ രശ്മി (പ്രിൻസിപ്പൽ, പാറ്റ്ന വുമൺസ് കോളേജ്), ഗ്രേസി (യു.എസ്.എ.), പൗളി (തിരുവാമ്പാടി), ഷാജു (ദുബായ്), ജെയ്മോൾ (കൂരാച്ചുണ്ട്), ജോബി (മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: രാജു തിരുവാതിരത്തോപ്പിൽ (കൊല്ലം), സാവിയോ പാറയ്ക്കൽ (യു.എസ്.എ.), തങ്കച്ചൻ നീറമ്പുഴ, (തിരുവമ്പാടി), സീന തയ്യിൽ (കുടിയാന്മല), സണ്ണി ചിലമ്പിക്കുന്നേൽ (കൂരാച്ചുണ്ട്), ദീപ മുണ്ടാട്ടിൽ (ഹോളി ഫാമിലി എച്ച്.എസ്. കട്ടിപ്പാറ). 

ലക്ഷ്മി
കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ പരേതനായ എളമക്കണ്ടി വേലായുധന്റെ ഭാര്യ ലക്ഷ്മി (78) അന്തരിച്ചു. മക്കൾ: സി.പി. മണികണ്ഠൻ (സബ് കോടതി കൊയിലാണ്ടി), ഉണ്ണിക്കൃഷ്ണൻ (വിമുക്തഭടൻ).  മരുമക്കൾ: കെ.കെ. ബിന്ദു ( സ്റ്റാഫ് നഴ്സ് താലൂക്ക് ആശുപത്രി, കൊയിലാണ്ടി), പി. സ്വീന (സ്റ്റാഫ് നഴ്സ് ജില്ലാ ആശുപത്രി/ വടകര). 

രാമൻ നമ്പീശൻ
നടുവണ്ണൂർ: കോട്ടൂർ  ഇടച്ചേരിയിൽ പന്തീരടി തറവാട്ടുകാരണവർ കുനീമ്മൽ പന്തീരടി രാമൻ നമ്പീശൻ (91) അന്തരിച്ചു. ഭാര്യ: കെ. പി. ചന്ദ്രമതി ബ്രാഹ്മണിയമ്മ. മക്കൾ: ഇ. രാജൻ (ബി.എസ്.എൻ.എൽ., കോഴിക്കോട്), ഇ. വിജയകുമാർ (റിട്ട. അധ്യാപകൻ, എം.ടി.ഡി.എം.ഹയർ സെക്കൻഡറി സ്കൂൾ തൊണ്ടർനാട്), ഇ. പ്രേംകുമാർ (റിട്ട. എയർ ഫോഴ്സ്), ഇ. ഗോപിനാഥ് (റൈസ് കോഴിക്കോട്, മനോരമ ഏജൻറ്്), ഇ. മിനിജകുമാരി (പോണ്ടിച്ചേരി). മരുമക്കൾ: എൻ. ശൈലജ, കെ. എ. ഭാഗ്യ ലക്ഷ്മി,(കാസർകോഡ്), എസ്. രശ്മി, എ.വി. ജയലക്ഷ്മി (റീജണൽ കോ-ഓപറേറ്റീവ് ബാങ്ക് നടുവണ്ണൂർ), എൻ.കെ. രമേശ് (വിദ്യാഭ്യാസ വകുപ്പ്, പോണ്ടിച്ചേരി). 

ടി.എൻ. സുമതിയമ്മ
കോഴിക്കോട് : ചാത്തമംഗലം ചുങ്കപ്പാറ പാറേമ്മാവിൽ പരേതനായ കെ.എൻ. നാണു വൈദ്യരുടെ ഭാര്യ ടി.എൻ. സുമതിയമ്മ (97) ഇളയ മകൾ ജ്യോതി അജിത്തിന്റെ കോഴിക്കോട്ടുള്ള വസതിയിൽ അന്തരിച്ചു. മക്കൾ: പി.എൻ. ശാന്തമ്മ (റിട്ട. ടീച്ചർ), പി.എൻ. ലക്ഷ്മിക്കുട്ടി (റിട്ട. ടീച്ചർ), പി.എൻ. വനജാക്ഷി (റിട്ട. ടീച്ചർ), പരേതയായ പി.എൻ. ലളിത, പി.എൻ. ശോഭനാകുമാരി (റിട്ട. ടീച്ചർ), പി.എൻ. സോമരാജ്, പി.എൻ. ഉഷാകുമാരി (ഹെഡ്മിസ്ട്രസ് തയ്യിൽതെക്ക് ജി.യു.പി.എസ്.), എൻ. ജ്യോതി (റബ്ബർബോർഡ് നിലമ്പൂർ). മരുമക്കൾ : പരേതനായ എൻ.ശ്രീധരൻ (റിട്ട. ടീച്ചർ), പരേതനായ സി.ജി. മുകുന്ദൻ (റിട്ട. ടീച്ചർ),  പരേതനായ ഇ.ജി. ഗോപാലകൃഷ്ണൻ (റിട്ട.ടീച്ചർ), പരേതനായ കെ.ജി. രവീന്ദ്രൻ(ഹോട്ടൽ ബിസിനസ്സ്), ഡോ. പി. ശ്രീകണ്ഠൻ (അനുപമ ഹോമിയോക്ലിനിക്, പുന്നമൂട്), കെ.ആർ. അജിത്കുമാർ (കൃഷി ഓഫീസർ, അരീക്കോട്).

പവർ ലിഫ്റ്റിങ് മുൻ ദേശീയ ചാമ്പ്യൻ വിജയരാഘവൻ  
കയ്പമംഗലം: ദേശീയ ഗെയിംസിലെ മുന് പവര് ലിഫ്റ്റിങ് ജേതാവ് പെരിഞ്ഞനം വലിയപറമ്പിൽ വിജയരാഘവൻ (80) അന്തരിച്ചു. ഇന്ത്യന് നേവിയിലെ റിട്ട. ഓണററി ലഫ്റ്റനന്റാണ്. പവര് ലിഫ്റ്റിങ്ങില് രണ്ടുതവണ ജേതാവായിട്ടുള്ള ഇദ്ദേഹം വി. രാഘവന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരള ടീമിന്റെ പരിശീലകനായും പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ (റിട്ട. അധ്യാപിക, എച്ച്.ഡി.പി. സമാജം സ്കൂള്, എടതിരിഞ്ഞി). മക്കള്: സുധീര് (ദുബായ്), അര്ച്ചന. മരുമകള്. ഷീബ. 

നാടകകൃത്ത് അരിമ്പൂർ പാപ്പച്ചൻ 
അരിമ്പൂർ: നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ച അരിമ്പൂർ പാപ്പച്ചൻ (80) അന്തരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. തൃശ്ശൂർ വർണശാലയുടെ ബാനറിൽ കുറ്റപത്രം, കാളീചക്രം, ആഭ്യന്തരം തുടങ്ങിയ നാടകങ്ങൾ പാപ്പച്ചന്റേതായുണ്ട്. പാടിത്തളർന്ന പാതിരാവ് (നോവൽ), മുൾക്കിരീടം (ചെറുകഥകൾ) എന്നീ കൃതികൾ അദ്ദേഹത്തിന്റേതാണ്. ജനകീയ ചലച്ചിത്രനിർമാണ കമ്പനിയായ ചക്രവർത്തിനി ഫിലിം കോർപ്പറേഷൻ ഡയറക്ടറായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: റോബൻ (നാടകപ്രവർത്തകൻ), അഡ്വ. റോജൻ, റോഷൻ. മരുമക്കൾ: ജയലക്ഷ്മി, സുമിഷ, ബാലൻ. 

അവറാച്ചൻ 
കുറുപ്പംപടി: ക്രാരിയേലി നീര്ണാക്കുടി പി. അവറാച്ചൻ (റിട്ട. അസി. എന്ജിനീയര്, അരുണാചല്പ്രദേശ് -77) അന്തരിച്ചു. ഭാര്യ: സാറാക്കുട്ടി, വേങ്ങൂര് ഇരുമല കുടുംബാംഗം. മക്കള്: എജി (ഫരീദാബാദ്), ബിനോജ് (മസ്കറ്റ്), സിബു (ഡല്ഹി). മരുമക്കള്: മീന, ഷൈനി, ലോല. 

കെ.കരുണാകരൻ നായർ
തിരുവനന്തപുരം: ഗൗരീശപട്ടം ജി.ആർ.എ. 123-ൽ റിട്ട. ഗവ.കോളേജ് പ്രിൻസിപ്പൽ കെ.കരുണാകരൻ നായർ (92) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ ദീർഘകാലം പ്രൊഫസറായി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ പത്മാവതിഅമ്മ. മക്കൾ: കെ.കൃഷ്ണകുമാർ (റിട്ട. പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്), കല ഘനശ്യാം. മരുമക്കൾ: താര ജി. (ഡി.ഐ.ഒ., നാഷണൽ ഇന്ഫർമാറ്റിക്സ് സെന്റർ, തിരുവനന്തപുരം), ഘനശ്യാം നായർ (മുൻ ജി.എം., ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ്). 

ശോശാമ്മ ജോസഫ്
തിരുവനന്തപുരം: കേശവദാസപുരം ദേവസ്വംലെയിൻ- ബി യിൽ കരിങ്ങാട്ടിൽ തെക്കേതിൽ പരേതനായ കെ.എസ്.ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (93) അന്തരിച്ചു. ഓമല്ലൂർ ഇടക്കോണത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ വറുഗീസ് ജോസഫ് (ചെയർമാൻ, എ.വി.ജെ. ഗ്രൂപ്പ് ഓഫ് കമ്പനീസ്), ആലീസ് വർഗീസ്, പരേതയായ മറിയാമ്മ ജോസഫ് (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം), സാം ജോസഫ് (മാനേജിങ് ഡയറക്ടർ, കാരിത്ത് ഫൗണ്ടേഷൻസ് ആന്റ് മാനേജിങ് ട്രസ്റ്റി, കെ.ടി.സി.കെ. കാൻസർ കെയർ ചാരിറ്റബിൾ ട്രസ്റ്റ്). മരുമക്കൾ: എൽസമ്മ തോമസ് (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ), കെ.വർഗ്ഗീസ്, സി.എൻ.തോമസ്, ഗ്രേസിയമ്മ ജോസഫ്. 

വത്സമ്മ തോമസ്     
ചെന്നൈ: ഇടുക്കി തൂക്കുപാലം പരേതരായ തോമസ് തെറ്റാലിക്കലിന്റെയും ത്രേസ്യാമ്മയുടെയും മകള് വത്സമ്മ തോമസ് (52) ചെന്നൈയില് അന്തരിച്ചു. ശുശ്രൂഷകള് വെള്ളിയാഴ്ച രാവിലെ 11-ന് ട്രിപ്ലിക്കേന് സൂരപ്പ സ്ട്രീറ്റിലെ സഹോദരന് ജോസഫ് തെറ്റാലിക്കലിന്റെ വസതിയിലും സാന്തോം സെയ്ന്റ് റീത്താസ് ചാപ്പലിലും നടക്കും. തുടര്ന്ന് മന്ദവേലി സെനറ്റ് മേരി സെമിത്തേരിയില് ശവസംസ്കാരം.

കെ.ആർ. രാജൻ 
ബെംഗളൂരു: നോര്ത്ത് പറവൂര് വടക്കുംപുറം കിഴക്കിനിപുരയില് കെ.ആർ. രാജൻ (82) ബെംഗളൂരുവില് അന്തരിച്ചു. എം.എസ്.ആര്. നഗര് എട്ടാം ക്രോസിലായിരുന്നു താമസം. ഭാര്യ: ഓമന. മക്കള്: നിധീഷ്. നീന. മരുമക്കള്: ബിന്ദു, സുരേഷ്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഹെബ്ബാള് വൈദ്യുത ശ്മശാനത്തില്.

ഏലിക്കുട്ടി
ഇരിട്ടി: അങ്ങാടിക്കടവിലെ പരേതനായ ഉഴുത്തുവാൽ മത്തായിയുടെ ഭാര്യ ഉളിക്കൽ കോയിക്കൽ കുടുംബാംഗം ഏലിക്കുട്ടി (84) അന്തരിച്ചു. മക്കൾ: ചെറിയാൻ (ഉഴുത്തുവാൽ ട്രേഡേഴ്സ്, അങ്ങാടിക്കടവ്), മേരി അടയ്ക്കാത്തോട്, ജോസ് മാത്യു (റിട്ട. സെക്രട്ടറി, കിളിയന്തറ സർവീസ് സഹകരണ ബാങ്ക്), ആനീസ് (റിട്ട. പ്രഥമാധ്യാപിക, എടക്കാനം സ്കൂൾ), ടോമി (ബാംബു കോർപ്പറേഷൻ, അങ്കമാലി), ജോഷി മാത്യു (അധ്യാപകൻ, നിലമ്പൂർ), ഷാജി. 

കുഞ്ഞിരാമൻ
കൊളോളം: പുത്തലത്ത് കുഞ്ഞിരാമൻ (84) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബാലകൃഷ്ണൻ വടുവൻകുളം (കല്ല്മേസ്ത്രി), കെ.പി.സതീശൻ (സി.പി.എം. കൊളോളം ബ്രാഞ്ച് അംഗം, കർഷകസംഘം കൂടാളി വില്ലേജ് കമ്മിറ്റിയംഗം), കെ.പി.സജിത്ത് (ഗൾഫ്), കെ.പി.ദീപ പെരുമാച്ചേരി, പരേതനായ ശശീന്ദ്രൻ. 

ടി.വി.കുഞ്ഞിരാമൻ   
നീലേശ്വരം: സാമൂഹിക പരിഷ്കരണ കമ്മിറ്റി രക്ഷാധികാരിയും ആദ്യകാല സി.പി.എം. പ്രവര്ത്തകനുമായ കൊയാമ്പുറത്തെ ടി.വി.കുഞ്ഞിരാമൻ (87) അന്തരിച്ചു. ദീര്ഘകാലം കൊയാമ്പുറം പരുത്തിക്കാമുറി ജി.എല്.പി. സ്കൂള് പി.ടി.എ. പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയന് നീലേശ്വരം റേഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചു. ഭാര്യ: എം.കൗസല്യ. മക്കള്: സുരേന്ദ്രന് (നീലേശ്വരം എല്.ഐ.സി. ബ്രാഞ്ച് ഓഫീസ്), ഗണേശന് , ദിനേശന് , മധു (അല് ഐന്), ഗീത (ചാളകടവ്), മനോജ് (ഷാര്ജ), മഹേഷ് . 

സി.ബി.കമലാനായർ
പയ്യന്നൂർ: കെ.എസ്.ഇ.ബി. പയ്യന്നൂർ അമ്പലംറോഡിലെ സി.ബി.കമലാനായർ (86) അന്തരിച്ചു. ഭർത്താവ്: വി.എസ്.ശ്രീധരൻ നായർ. മക്കൾ: ഡോ. എസ്.രാജീവ് (വൈസ് പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ് കണ്ണൂർ, പരിയാരം, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ 318 E), എസ്.രജനീഷ് (ചീഫ് മാനേജർ, കോർപ്പറേഷൻ ബാങ്ക്, മംഗളൂരു), എസ്.രാഗേഷ് (എൻജിനീയർ, പോർട്ട്ലാൻഡ്, അമേരിക്ക), ജയശ്രീ മാധവൻ, ഷൈലശ്രീ ജഗദീഷ് (യു.എസ്.എ.). മരുമക്കൾ: ഡോ. ബാലാമണി രാജീവ് (ഗൈനക്കോളജിസ്റ്റ്), ആശാ രജനീഷ്, ഡോ. പ്രസീത (യു.എസ്.എ.), കെ.സി.മാധവൻ (ദുബായ്), അപ്പു ജഗദീഷ് (എൻജിനീയർ, ചിക്കാഗോ). സഹോദരൻ: ജി.ആർ.പ്രസാദ് (സേലം).  

സുലൈമാൻ    
അത്തൂട്ടി: ചീമേനി അത്തൂട്ടിയിലെ എൻ.സുലൈമാൻ (70) അന്തരിച്ചു. ഭാര്യ: കുഞ്ഞലീമ. മക്കൾ: സുബൈർ, അഷ്റഫ് (ദുബായ്), അബ്ദുൽ റൗഫ് (സൗദി), നഫീസത്ത്. മരുമക്കൾ: ലത്തീഫ് (ദുബായ്), നജീറ, ഹസീന, സെയ്ദ. സഹോദരങ്ങൾ: അബ്ദുൾഖാദർ, അബ്ദുള്ള, ബീഫാത്തിമ, മുഹമ്മദ്കുഞ്ഞി, ഹലീമ, മറിയുമ്മ, ആസിയുമ്മ, സൈനബ.   

സൈനബ
അകമ്പാടം: ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് കൈപ്പള്ളി ഹസ്സന്റെ ഭാര്യ സൈനബ (58) അന്തരിച്ചു. മക്കൾ: സഹീർഖാൻ, സാദിഖ് (ഇരുവരും ഗൾഫ്). മരുമക്കൾ: ഫെമിന, ജുസൈന. 

കെ. മോഹനൻ
മാത്തൂർ: കോതരാമത്ത് വീട്ടിൽ പരേതരായ കുട്ടിക്കൃഷ്ണൻ നായരുടെയും സരസ്വതി അമ്മയുടെയും മകൻ കോതരാമത്ത് ‘കൃഷ്ണകൃപ’യിൽ കെ. മോഹനൻ (ഉണ്ണി-63) അന്തരിച്ചു. ഭാര്യ: പ്രേമകുമാരി (രാധ). മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ഇ.ടി. മധു (എയർഫോഴ്സ്), സി. അനിൽ (മാതൃഭൂമി, പാലക്കാട്). സഹോദരങ്ങൾ: രാജൻ, പദ്മനാഭൻ, സേതുമാധവൻ, സത്യകുമാർ, മണികണ്ഠൻ, ചന്ദ്രിക, തങ്കമ്മ. 

വി. ശിവദാസ് മേനോൻ
പാലക്കാട്: തത്തമംഗലം വാക്കീൽ വീട്ടിൽ വി. ശിവദാസ് മേനോൻ (77) ഹൈദരാബാദിൽ അന്തരിച്ചു. ഭാര്യ: കൊല്ലങ്കോട് വാഴീൽ വീട്ടിൽ ബാലലക്ഷ്മി. മക്കൾ: വിനോദ് മേനോൻ (ഹൈദരാബാദ്), ജയ മേനോൻ (ചെന്നൈ). മരുമകൻ: രാജേഷ് (ചെന്നൈ). 

ജോയി
വെണ്ണിക്കുളം: അന്പാട്ടുഭാഗം പുത്തോട്ടിൽ ജോയി (പി.എ.ചാക്കോ-79) മുംബൈയിൽ അന്തരിച്ചു. ഭാര്യ: മല്ലപ്പള്ളി പാലത്തിങ്കൽ ലീലാമ്മ. മക്കൾ: പ്ലോജി (മുംബൈ), പ്ളീേജാ (കാനഡ). ശവസംസ്കാരം പിന്നീട് മുംബൈയിൽ.

നീലകണ്ഠൻ
തുവയൂർ സൗത്ത്: റിട്ട. അധ്യാപകൻ അരുണാലയത്തിൽ കെ.നീലകണ്ഠൻ (84) അന്തരിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: അജിത, അനിത (കുവൈത്ത്), അജിത്, അമൃത (അധ്യാപിക, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുവയൂർ), അരുൺ. മരുമക്കൾ: രവീന്ദ്രൻ (ഖത്തർ), സുരേഷ് (കുവൈത്ത്), ദീജ, അയ്യപ്പകുമാർ (ആർമി), ശാലിനി. 

പി.കെ.രാജമ്മ
കുഴിമറ്റം: ലാൽ ഭവനിൽ പരേതനായ പി.ആർ.ശിവൻകുട്ടി നായരുടെ ഭാര്യ പി.കെ.രാജമ്മ (78,റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്. യു.പി.സ്കൂൾ പുഴവാത്) അന്തരിച്ചു. മക്കൾ: എസ്.അനിൽകുമാർ (എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ ആനിക്കാട്), എസ്.സുനിൽകുമാർ (അർച്ചന ടെക്സ്റ്റയിൽസ് പരുത്തുംപാറ), എസ്.ലാൽ (കുവൈത്ത്), എസ്.ബിനിൽകുമാർ (കെ.എസ്.ആർ.ടി.സി. കോട്ടയം). മരുമക്കൾ: പി.ബി.പ്രിയ (എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ കാരാപ്പുഴ), എൻ.ജി.ശ്രീദേവി (ഗവ. യു.പി.എസ്. മന്നംകരച്ചിറ), ജ്യോതി പി.കുമാർ, ജിഷ (ജനറൽ ആശുപത്രി ചങ്ങനാശ്ശേരി). 

വൈ.കുഞ്ഞുകുഞ്ഞ്
ഓയൂർ: വാപ്പാല വിളയിൽ ഹൗസിൽ വൈ.കുഞ്ഞുകുഞ്ഞ് (84) അന്തരിച്ചു. ഭാര്യ: ചിന്നമ്മ (ചെറുവക്കൽ കൂലിക്കോട് ബംഗ്ലാവിൽ കടുംബാംഗം). മക്കൾ: സിസ്റ്റർ പ്ലാസിഡ എസ്.ഐ.സി. (സെന്റ് ഗോരേറ്റിസ് എച്ച്.എസ്., നാലാഞ്ചിറ), കെ.ജോൺസൺ (സൂപ്രണ്ടിങ് എൻജിനീയർ, എൽ.എസ്.ജി.ഡി.), സി.കെ.നിക്സൺ (വി.എച്ച്.എസ്.എസ്.ടി., ജി.വി.എച്ച്.എസ്.എസ്., മുട്ടറ, മാസ്റ്റർ ട്രെയ്നർ കൈറ്റ്, കൊല്ലം). മരുമക്കൾ: സൂസൻ ജോർജ് (അസി. പ്രൊഫസർ ബി.എഡ് കോളേജ്, അഞ്ചൽ), മേഴ്സി (ജി.എച്ച്.എസ്., പൂയപ്പള്ളി).

സാഹിത്യകാരൻ ശിവരാമൻ ചെറിയനാട്   
മാവേലിക്കര: സാഹിത്യകാരനും റിട്ട. അധ്യാപകനുമായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമൻ ചെറിയനാട് (78) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിർവാഹകസമിതിയംഗവും സാംസ്കാരികവകുപ്പ് കേരളപാണിനി എ.ആർ.രാജരാജവർമ സ്മാരക ഭരണസമിതി അംഗവുമാണ്. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം 1989-ൽ ലഭിച്ചു. ഒൻപതുവർഷം സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു. സാംസ്കാരികവകുപ്പ് കേരളപാണിനി എ.ആർ.രാജരാജവർമ സ്മാരക ഭരണസമിതി വൈസ് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡ്, എ.പി.കളയ്ക്കാട് അവാർഡ് എന്നിവയും പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് കേരള സാഹിത്യ അക്കാദമി സ്കോളർഷിപ്പും ലഭിച്ചു. പുതിയ പാഠങ്ങൾ, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടൻ, വിയറ്റ്നാം കഥകൾ, കാറ്റിന്റെ നിറം, കള്ളൻ വാസൂള്ളയുടെ ഷഷ്ടിപൂർത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തൻ, ദൈവത്തിന്റെ കാള (കഥാസമാഹാരങ്ങൾ), അദ്ദേഹം, കോട, തോല് (നോവലുകൾ), ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്), ചെപ്പുകുടത്തിലെ ചെങ്കടൽ, കൂട്, വീട്, സുന്ദരപുരി, തേൻവരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലൻ, അമ്മ വിളിക്കുന്നു (ബാലസാഹിത്യം), പാറപ്പുറത്ത് ഓണാട്ടുകരയുടെ കഥാകാരൻ, മലയാറ്റൂർ ജീവിതവും കൃതികളും (പഠനങ്ങൾ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.  ഭാര്യ: പരേതയായ എം.ജെ.സരസമ്മ. മക്കൾ: അഡ്വ. എസ്.സീമ (സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, ആലപ്പുഴ), എസ്.സിന്ധു (അധ്യാപിക, മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ. ഗേൾസ് എച്ച്.എസ്.എസ്.). മരുമകൻ: അഡ്വ. എസ്.അമൃതകുമാർ.