ഭുവനേശ്വർ: മുതിർന്ന മാധ്യമപ്രവർത്തകൻ ദിലീപ് സത്പതി (56) അന്തരിച്ചു. ഞായറാഴ്ചരാത്രി പന്ത്രണ്ടരയോടെ ഭുവനേശ്വറിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. 
20 വർഷംമുൻപ് അർബുദം ബാധിച്ച സത്പതി രോഗവിമുക്തനായെങ്കിലും മൂന്നുവർഷം മുൻപ് വീണ്ടും രോഗം പിടിപെട്ടു. കട്ടക്ക് സ്വദേശിയാണ്. ഇംഗ്ലീഷ് പത്രമായ സൺ ടൈംസിന്റെ ലേഖകനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പിന്നീട് ബിസിനസ് സ്റ്റാൻഡേർഡിന്റെ ഭുവനേശ്വറിലെ റസിഡന്റ് എഡിറ്ററായി. വിവിധ മാധ്യമവിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്.സത്പതിയുടെ മരണത്തിൽ  മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചിച്ചു.

നാരായണി
കാളാണ്ടിത്താഴം: പരേതനായ ഗോവിന്ദന്റെ ഭാര്യ നാരായണി (95) അന്തരിച്ചു. മക്കൾ:  ജയപാലൻ (റിട്ട. ഫാർമസിസ്റ്റ്), പ്രസന്ന (റിട്ട. അധ്യാപിക), രമണി, ശ്യാമള (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പരേതയായ വിലാസിനി. മരുമക്കൾ: ഗോവിന്ദൻ, രതീഭായ്, വാസവൻ, സത്യൻ.

റോഷൻ അനിൽ
കൊയിലാണ്ടി: ഊരള്ളൂർ മലോൽ അനിലിന്റെ (എൽ.ഐ.സി. ഏജൻറ്) മകൻ റോഷൻ അനിൽ (11) അന്തരിച്ചു. ഊരള്ളൂർ എം.യു.പി. സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിയാണ്. അമ്മ: സജില. സഹോദരൻ: ഷർവിൻ അനിൽ (യു.കെ.ജി. വിദ്യാർഥി, ഊരള്ളൂർ എം.യു.പി. സ്കൂൾ).

രാമകൃഷ്ണൻ 
തലശ്ശേരി: റിട്ട. എൻജിനീയർ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം ശ്രീലക്ഷ്മിയിൽ കടാങ്കോട്ട് രാമകൃഷ്ണൻ (78) അന്തരിച്ചു. ഭാര്യ: വിനോദിനി. മക്കൾ: ബിന്ദു (യു.കെ.), ബിനിത (ബെംഗളൂരു), ഭാവന (മസ്കറ്റ്). മരുമക്കൾ: പ്രശാന്ത്, ശരത്ത്, ശ്രീനാഥ്. സഹോദരങ്ങൾ: അഡ്വ. ബാലകൃഷ്ണൻ, അഡ്വ. ഗോപാലകൃഷ്ണൻ, പരേതരായ മോഹനൻ നമ്പ്യാർ, മാധവിയമ്മ, ഉണ്ണിക്കൃഷ്ണൻ, ഹരിരാമകൃഷ്ണൻ. 

വി.കണ്ണൻ
പെരിയ: ആയമ്പാറ കിഴക്കേക്കരയിലെ വി.കണ്ണൻ (61) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: വിനോദ്, കാർത്തിക, രജനി.
 മരുമകൻ: നാരായണൻ (ബങ്കളം). സഹോദരങ്ങൾ: മാധവി, നാരായണൻ, ഭാസ്കരൻ, ഗോപാലൻ, മാധവൻ, പരേതനായ രാമൻ. 

ടി.രാമചന്ദ്രൻ
ചിറക്കൽ: ‘സ്റ്റാർഭവനി’ൽ ടി.രാമചന്ദ്രൻ (78) അന്തരിച്ചു. പരേതരായ പുളുക്കൂൽ അപ്പുക്കുട്ടി നായരുടെയും (സ്ഥാപകൻ, ചിറക്കൽ ന്യൂ സ്റ്റാർ വീവിങ് വർക്സ്, കണ്ണൂർ ശോഭാ വസ്ത്രാലയം) തൂണോളി ജാനകിയുടെയും മകനാണ്. ഭാര്യ: ടി.പദ്മജ.മക്കൾ: വിജയാനന്ദ്, പ്രേമാനന്ദ്, വിവേകാനന്ദ്, ധന്യ (എല്ലാവരും യു.എ.ഇ.), പരേതരായ ദേവദാസ്, ദേവാനന്ദ്. മരുമക്കൾ: ബീന, സബിത, ലില്ലി, ഷാജ്. സഹോദരങ്ങൾ: പവിത്രൻ, സതി, ശോഭന, കാഞ്ചന, ഹരീഷ്കുമാർ, പരേതരായ മൈഥിലി, ശാന്തകുമാരി.രമണി അന്തർജനം
ചെറുകുന്ന്: വടകര ആയഞ്ചേരി കളാശ്ശേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ രമണി അന്തർജനം (70) അന്തരിച്ചു. മക്കൾ : വസന്ത, വിജേഷ്. മരുമക്കൾ: സേതുമാധവൻ, അഞ്ജിത. സഹോദരങ്ങൾ: ഗോവിന്ദൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, സുധാകരൻ നമ്പൂതിരി, ശ്രീദേവി, രാധ, തങ്കമണി, ലത.

പാത്തൂട്ടി
കോടിയേരി: ഈങ്ങയിൽപ്പീടിക വള്ളുപറമ്പത്ത് പാത്തൂട്ടി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തുഹാജി (വാണിയപ്പീടിക).മക്കൾ: വി.പി.അഹമ്മദ്, സുഹറാബീബി, ഹാജറ, പരേതയായ സൈനബ. മരുമക്കൾ: സുഹറ, അബ്ദുള്ള, അബ്ദുൾലത്തീഫ്, പരേതനായ അലി. സഹോദരങ്ങൾ: അബ്ദുള്ള, പരേതരായ ഇബ്രാഹിം, ഇസ്മായിൽ.

നാരായണൻ നായർ
പൊയിൽക്കാവ്: കണ്ടിയിൽ നാരായണൻ നായർ (94) അന്തരിച്ചു. ഭാര്യ: അമ്മാളു അമ്മ. മക്കൾ: രാമചന്ദ്രൻ (കെ.എസ്.ഇ.ബി., അത്തോളി), കുഞ്ഞിലക്ഷ്മി. മരുമക്കൾ: ലതിക, ശങ്കരൻ പുളിക്കുന്നത്ത് (നേവൽ ബേസ്, കൊച്ചി).

ചെക്കായി
പാറക്കടവ്: ചെക്യാട് കൊയിലോത്ത് ചെക്കായി (69) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: രജനി, ബിജു, രമ്യ. മരുമക്കൾ: വാസു, മുരളി, അനീഷ്.

പത്മാവതിയമ്മ
എരഞ്ഞിക്കൽ: പരേതനായ കോക്കോളി പത്മനാഭക്കുറുപ്പിന്റെ ഭാര്യ വാലിയിൽ പത്മാവതിയമ്മ (80) അന്തരിച്ചു. മക്കൾ: പുഷ്പവല്ലി, പുരുഷോത്തമൻ, വസന്ത, രാമചന്ദ്രൻ, പരേതനായ സുന്ദരൻ. 
മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (റിട്ട. ഖാദിബോർഡ്), രാമനുണ്ണി (റിട്ട. എൽ.ഐ.സി.), ഉഷ, സുജാത. സഹോദരങ്ങൾ: ഗോപാലകൃഷ്ണ മേനോക്കി, ദേവയാനിയമ്മ, പരേതരായ സരോജിനിയമ്മ,   ചന്ദ്രമതിയമ്മ. 

പീതാംബരൻ
നടക്കാവ്: ഒറ്റക്കണ്ടത്തിൽ പരേതനായ രാമന്റെ മകൻ പീതാംബരൻ (82) അന്തരിച്ചു. ദീർഘകാലം മുംബൈ ഭാണ്ടൂപ്പിൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: പുതുശ്ശേരി സുജയ. സഹോദരങ്ങൾ: ജനാർദനൻ (മുംബൈ), പരേതരായ കാർത്യായനി, ജാനകി, കൃഷ്ണൻ, ശിവദാസൻ.

പുരുഷോത്തമ മേനോൻ
ഫാറൂഖ് കോളേജ്: പുല്ലാര പുരുഷോത്തമ മേനോൻ (80) അന്തരിച്ചു. ഭാര്യ: കോലോത്തൊടി പ്രഭാവതി. മക്കൾ: ബിന്ദു, സുധീർ. സിന്ധു. മരുമക്കൾ: രവീന്ദ്രകുമാർ, സ്വപ്ന, ജയകൃഷ്ണൻ.

കുഞ്ഞാമി
പാറക്കടവ്: ചെക്യാട് ഉമ്മത്തൂരിലെ കുയ്യണ്ടത്തിൽ കുഞ്ഞാമി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മകൻ: മഹമൂദ്. മരുമകൾ: ഹലീമ. സഹോദരൻ: പരേതനായ തുണ്ടിയിൽ മമ്മു മുസ്ല്യാർ.

മൊയ്തീൻകോയ
ഫറോക്ക്: കോടമ്പുഴ പള്ളിക്കാവിൽ കിളിയൻ തിരുത്തി, പി.കെ. മൊയ്തീൻ കോയ ( 68) അന്തരിച്ചു. ഭാര്യ: ചിറക്കൽ ഖദീജ, ഒളവണ്ണ. 
മക്കൾ: പി.കെ. അഷ്ഹദ് (റിയാദ്), ജാസ്മിൻ, ജസ്നി. മരുമക്കൾ: വടക്കുമ്പാട് അബ്ദുൾമജീദ് (ജിദ്ദ), ഉമ്മർ ഫാറൂഖ്, നജ്ല. സഹോദരങ്ങൾ: പി.കെ. സകരിയ, ഉമ്മർ, കോയ (ജുബൈൽ), ഹസ്സൻ, ബഷീർ, ആയിഷ.

ഗിരീശൻ
വേങ്ങേരി: തണ്ണീർപ്പന്തൽ കാഞ്ഞിരവയലിൽ ഗിരീശൻ (43-സ്മിത കാർഡ്, ചെറുവണ്ണൂർ) അന്തരിച്ചു. 
ഭാര്യ: ബിന്ദു. അച്ഛൻ: ബാബു ഇ. (റിട്ട. കണ്ടിൻജൻസി ജീവനക്കാരൻ, കോർപ്പറേഷൻ, സി.പി.എം. തണ്ണീർപ്പന്തൽ ബ്രാഞ്ചംഗം). അമ്മ: വള്ളിക്കുട്ടി. സഹോദരി: ഗ്രീഷ്മ. 

ജോൺ
ചിറ്റാരിക്കാൽ: ചിറ്റാരിക്കാലിലെ മുണ്ടമറ്റത്തിൽ ജോൺ (91) അന്തരിച്ചു. ഭാര്യ:ഏലിക്കുട്ടി . മക്കൾ ലീലാമ്മ, കുട്ടിച്ചൻ, ബാബു, സിസ്റ്റർ ലിസി (ജഗദൽപൂർ), ജാൻസി (യു .കെ.), സിസ്റ്റർ ജോളി (ഛത്തിസ്ഗഡ്), ജോൺസൻ, പരേതയായ കുട്ടിയമ്മ. മരുമക്കൾ: പാപ്പച്ചൻ പാവനാലിൽ, ഗ്രേസി പാലാതടം, മോളി പൂവത്തിനാൽ, മാത്യു തൂമ്പൻചിറ (യു.കെ.), സിമി ചക്കാലപ്പറമ്പിൽ, പരേതനായ ജോസ്.

ബാവ
പുറത്തൂർ: കുറ്റിക്കാട് തറയിൽ ബാവ (എന്തീൻകുട്ടി-75) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, ഹമീദ്, മൂസക്കുട്ടി, സെക്കീർ, നഫീസ. മരുമക്കൾ: സുഹറ, ഫാത്തിമ, അഷ്റഫ്, സുഹറ. സഹോദരങ്ങൾ: അലിക്കുട്ടി, കുഞ്ഞൻ.

പാലിയത്ത് രാമകൃഷ്ണന് നായര്    
ഗുരുവായൂര്: ഗുരുവായൂര് ദേവസ്വം മുന് ഭരണസമിതിയംഗം പാലിയത്ത് രാമകൃഷ്ണന് നായർ (84) അന്തരിച്ചു. 1960-ല് ദേവസ്വത്തില് സീനിയര് കാര്യസ്ഥനായി ജോലിയില് പ്രവേശിച്ച ഇദ്ദേഹം 80 മുതല് മൂന്നു തവണ ജീവനക്കാരുടെ പ്രതിനിധിയായാണ് ഭരണത്തില് അംഗമായത്. ഗുരുവായൂര് ക്ഷേത്രം ഊട്ടുപുര, പടിഞ്ഞാറേ ഗോപുരം, ദേവസ്വം ഗസ്റ്റ് ഹൗസുകൾ, വൈജയന്തി കെട്ടിടം എന്നിവയുടെ നിര്മാണത്തിൽ നേതൃപരമായ പങ്ക് വഹിച്ചു. ഗുരുവായൂര് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ, വേങ്ങാട് ഗോകുലം എന്നിവ തുടങ്ങുന്നതിനും മുൻകൈ എടുത്തു. ഭാര്യ: പരേതയായ ഭാഗ്യലക്ഷ്മി. മക്കള്: വിനയ (അധ്യാപിക, ഗുരുവായൂര് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്), വിനോദ് കൃഷ്ണന് (മാനേജര്, യുണൈറ്റഡ് ഡിസ്റ്റിലറി, കോഴിക്കോട്), പരേതയായ പദ്മജ. മരുമകള്: ഷോണിയ. 

ചെറിയാന് 
കുന്നംകുളം: കുന്നത്തങ്ങാടി ചുങ്കത്ത് ചെറിയാന് (60) അന്തരിച്ചു. പഴയപള്ളി എം.ജി.എം. സണ്ഡേ സ്കൂള് അധ്യാപകനും കാസിനോ ബുക്ക് ബൈൻഡിങ് ഉടമയുമായിരുന്നു. ഭാര്യ: മേരിക്കുട്ടി (സതേണ് റെയിൽവേ). മക്കള്: ക്ലമന്റ് (ടി.എം.വി. ഹൈസ്കൂള്, അക്കിക്കാവ്), ക്ലംസണ്. 

എം.പി. പദ്മനാഭൻ നായർ
പെരിന്തൽമണ്ണ: മലപ്പുറം എ.ആർ. ക്യാമ്പ് റിട്ട. സി.ഐ. പെരിന്തൽമണ്ണ മൈത്രിനഗർ 'ജപ'യിൽ മേലേപറമ്പോട്ടിൽ പദ്മനാഭൻ നായർ (81) അന്തരിച്ചു. ഭാര്യ: പി.പി. ജാനകിക്കുട്ടി. മക്കൾ: അഡ്വ. സ്വപ്ന, സന്ധ്യ (മാതൃഭൂമി മീഡിയ സ്കൂൾ അധ്യാപിക). മരുമക്കൾ: ഹരീഷ് (കെ.എസ്.ഇ.ബി.), അഡ്വ. പ്രേംനാഥ് (ഹൈക്കോടതി). സഹോദരങ്ങൾ: ശിവദാസൻ (പുണെ), ഗോപിനാഥൻ, പരേതരായ എം.പി. വേണുഗോപാലൻ, എം.പി. രാധമ്മ.

തിത്താച്ചു
കൽപ്പകഞ്ചേരി: പറവന്നൂർ വെസ്റ്റ് കിഴക്കെപാറ മസ്ജിദുൽ ഇസ്ലാഹിലെ മുഅദ്ദിനായിരുന്ന കരണിക്കത്ത് മുഹമ്മദിന്റെ (ഇക്കാക്ക) ഭാര്യ മങ്ങാട്ടുപള്ളിമാലിൽ തിത്താച്ചു (80) അന്തരിച്ചു. മക്കൾ: ഇബ്രാഹിം, മൂസ, ഖദീജ, സൈനബ, സുബൈദ, റുഖിയ, റാബിയ. മരുമക്കൾ: മുഹമ്മദ്കുട്ടി, അബു, സൈനബ, ആസിയ, പരേതരായ ഹംസ, അബു, കുഞ്ഞിപ്പ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, പരേതനായ ഹംസ.

രാഘവൻകുട്ടിമേനോൻ
പാലക്കാട്: കൊല്ലങ്കോട് കോതണ്ടത്തെ രാഘവൻകുട്ടിമേനോൻ (92) പാലക്കാട് നൂറണി ദേവിനഗറിൽ അന്തരിച്ചു. ഭാര്യ: പരേതയായ ചാത്തലിങ്കത്ത് ശ്യാമള. മക്കൾ: മീര (ബെംഗളൂരു), ബീന (മുംബൈ). മരുമക്കൾ: വീട്ടിക്കാട് കരുണാനന്ദ്, കുഴിയിൽ മുരളി (ദുബായ്).

കെ.ജെ. ജോയി
 കണ്ണമാലി: കിഴക്കെ വീട്ടിൽ, പരേതനായ ജോണിന്റെ മകൻ കെ.ജെ. ജോയി (ജൊക്കോ - 68) അന്തരിച്ചു.  സഹോദരങ്ങൾ: കെ.ജെ. ഇമ്മാനുവൽ, എൽസി ജോഷി, അന്നാമ്മ പീറ്റർ.

ജി.എന്. ഗോപാലന് നായര്
പെരുമ്പാവൂര്: കൊമ്പനാട് ഗോപുരത്തിങ്കല് വീട്ടില് ജി.എന്. ഗോപാലന് നായര് (99) അന്തരിച്ചു. ഭാര്യ: ഗൗരിയമ്മ. 
മക്കള്: അമ്മിണി, വിലാസിനി, മോഹനന്, രാമചന്ദ്രന്, മനോജ്. മരുമക്കള്: നാരായണന്, പരേതനായ അരവിന്ദാക്ഷന്, ചന്ദ്രിക, ജഗദംബിക, രഞ്ജു. 

സരസമ്മ
തട്ടയിൽ: പാറക്കര പൊങ്ങലടിക്കാലായിൽ പാച്ചുവിന്റെ ഭാര്യ സരസമ്മ (84) അന്തരിച്ചു. മക്കൾ: പരേതനായ മോഹനൻ, പി.ബാബു, അജിതകുമാരി, രാജേന്ദ്രപ്രസാദ്, പുരുഷോത്തമൻ. മരുമക്കൾ: മിനി, വിജയൻ, വസന്തകുമാരി, വിജയമ്മ.

ജോസഫ് വർക്കി
നെല്ലിപ്പാറ: മൈലാടുംപാറയിൽ ജോസഫ് വർക്കി (81) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി ഈട്ടിത്തോപ്പ് പൊന്നമ്പേൽ കുടുംബാംഗം. മക്കൾ: ജോർജ്കുട്ടി, ലാലി, സജി, ലിജി. മരുമക്കൾ: സാജി കൂട്ടുങ്ങൽ (കാഞ്ഞൂർ), തോമാച്ചൻ വേമ്പേനി (നാരകക്കാനം), മരിയ കുന്നേൽ (മരിയാപുരം), സിനോജ് വാഴയിൽ (തങ്കമണി). 

എം.ടി.ഫിലിപ്പോസ്
പെരുനാട്: മുക്കം പുത്തൻവീട്ടിൽ എം.ടി.ഫിലിപ്പോസ് (95) അന്തരിച്ചു. ഭാര്യ: പെരുനാട് കീച്ചിരേത്ത് കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ലാലി, കുഞ്ഞുമോൾ, തോമസുകുട്ടി, ലൂസി. മരുമക്കൾ: കൊച്ചുമോൻ, ജോയിക്കുട്ടി, ലീലാമ്മ, സണ്ണി. 

ജോസഫ്
മഞ്ഞപ്പാറ: ഈഴോർമറ്റത്തിൽ ജോസഫ് (81) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി. പൂവത്തോലിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ മെർലിൻ എഫ്.സി.സി (കാഞ്ഞിരപ്പള്ളി രൂപത), സിസ്റ്റർ. ആലീസ് എഫ്.സി.സി (ഇടുക്കി രൂപത), തോമസ്, ആനി, ഫാ.ബെന്നി (കല്യാൺ രൂപത), ബാബു (അയർലൻഡ്), ഷീബ. മരുമക്കൾ: സിനി മാതാംകുന്നേൽ, സണ്ണി വള്ളോനിക്കൽ, റോമിനി കുടക്കച്ചിറ, ടോമിച്ചൻ ചങ്കപ്പുരയിൽ. 

ഭാസ്കരൻ നായർ
നിലമാമൂട്: കൊല്ലങ്കോട് വെങ്കഞ്ഞി കൊടിവിളാകത്തുവീട്ടിൽ ഭാസ്കരൻ നായർ (93) അന്തരിച്ചു. ഭാര്യ: സുമതി അമ്മ. മക്കൾ: ശ്രീകണ്ഠൻ നായർ, സിന്ധു, വത്സലകുമാരി, സുധകുമാരി, പരേതരായ പ്രഭാകരൻ നായർ, മണികണ്ഠൻ. മരുമക്കൾ: ഭദ്രകുമാരി, ലതകുമാരി, ശ്രീകുമാരൻ, ശ്രീകുമാരൻ, അജയകുമാർ (അജി). 

എസ്.സുകുമാരൻ
തിരുവനന്തപുരം: ആനയറ ഗവ. എൽ.പി.എസിന് എതിർവശം പമ്പുഹൗസ് മുല്ലൂർ വീട്ടിൽ എസ്.സുകുമാരൻ (76) അന്തരിച്ചു. ഭാര്യ: ഓമന. 

ലക്ഷ്മി
കാരേറ്റ്: മേലാറ്റുമൂഴി മുളവന നിർമലംവീട്ടിൽ പരേതനായ ജനാർദനന്റെ ഭാര്യ ലക്ഷ്മി (95) അന്തരിച്ചു. മക്കൾ: അപ്പുക്കുട്ടൻ, സുശീല, രാധ, പരേതയായ സരസ്വതി. 

ഓമനക്കുട്ടി അമ്മ
തിരുവനന്തപുരം: പദ്മനാഭസ്വാമിക്ഷേത്രം തെക്കേനട വൈകുണ്ഠം കല്യാണമണ്ഡപത്തിനു എതിർവശം നാഗരുവിളാകത്തുവീട്ടിൽ (ഡബ്ല്യു.എസ്.ആർ.എ. 211-ബി) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഓമനക്കുട്ടി അമ്മ (86) അന്തരിച്ചു. മക്കൾ: പരേതനായ പരമേശ്വരൻ നായർ, ശ്രീകണ്ഠൻ നായർ, ഉദയകുമാർ, യമുന. മരുമക്കൾ: നിർമലകുമാരി, രമ, അംബിക, ഗിരീന്ദ്രനാഥ്.

സിനിമാ നിർമാതാവ് കെ.സി.ജോയി  
ആലപ്പുഴ: പഴയകാല സിനിമാ നിർമാതാവും  പ്രിയദർശിനി ഫിലിംസ് ഉടമയുമായിരുന്ന ആലപ്പുഴ തത്തംപള്ളി വാർഡിൽ ബിന്ദുനിവാസിൽ (മായിത്തറ) കെ.സി.ജോയി (83) അന്തരിച്ചു.   ആലപ്പുഴ കാർമൽ പോളിടെക്നിക്കിലെ മുൻ സീനിയർ സൂപ്രണ്ടായിരുന്നു. യാമിനി, സൂര്യവംശം, ഇവനെന്റെ പ്രിയപുത്രൻ, സ്നേഹത്തിന്റെ മുഖങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, വാരിക്കുഴി, വരൻമാരെ ആവശ്യമുണ്ട് തുടങ്ങി  ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ്. എം.ടി.വാസുദേവൻ നായർ, ഹരിഹരൻ, എം.കൃഷ്ണൻനായർ, എ.ബി.രാജ് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടുണ്ട്.  1983-ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത ‘വരൻമാരെ ആവശ്യമുണ്ട്’ എന്ന സിനിമയാണ് അവസാനം നിർമിച്ചത്.  ഭാര്യ: പരേതയായ റോസമ്മ. തോട്ടയ്ക്കാട് കൊണ്ടാടൻ കടപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനി, ബോബി, പരേതയായ ബിന്ദു. മരുമക്കൾ: ജോസഫ്കുട്ടി എബ്രഹാം, റീമ കാട്ടൂർ (അധ്യാപിക, എസ്.ഡി.വി. സെൻട്രൽ സ്കൂൾ, ആലപ്പുഴ). 

  കമലമ്മ 
  മാവേലിക്കര: കുറത്തികാട് വരേണിക്കൽ വല്ല്യവീട്ടിൽ കമലാലയത്തിൽ പരേതനായ റിട്ട. എസ്.ഐ. ദാമോദരൻപിള്ളയുടെ ഭാര്യ കമലമ്മ (77) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ പിള്ള (ജനറൽ മാനേജർ വിരാജ് സ്റ്റീൽ മുംബൈ, ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ പാൽഗർ ജില്ലാ പ്രസിഡന്റ് ), രജികുമാർ, അജയകുമാർ (രാംകോ ഇൻഡസ്ട്രീസ്, ഗുജറാത്ത്). മരുമക്കൾ: ഉഷ വി.പിള്ള, പ്രസന്നകുമാരി, സിന്ധു എസ്.നായർ.

ജി.ഗീവർഗീസ്
കൊട്ടാരക്കര: കരിക്കം നെടിയവിള തെക്കേതിൽവീട്ടിൽ ജി.ഗീവർഗീസ് (83) അന്തരിച്ചു. കരിക്കം ജങ്ഷനിൽ വ്യാപാരിയായിരുന്നു. 
ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: വി.വർഗീസ് (നെടിയവിള ബാങ്കേഴ്സ്), സജി വർഗീസ് (അബുദാബി), മിനി ഷാജി, അനി ബിനു. മരുമക്കൾ: ജെസി, ഷൈനി, ഷാജി, ബിനു (ഷാർജ). 

 പാസ്റ്റര് ഡി. ജോണ്   
തിരുച്ചിറപ്പള്ളി: പെന്തക്കോസ്ത് മിഷന് തിരുച്ചിറപ്പള്ളി സെന്ററിന്റെ പ്രാദേശിക സഭയായ പുതുകോട്ടെ സഭാശുശ്രൂഷകന് പാസ്റ്റര് ഡി. ജോണ് (61) തിരുച്ചിറപ്പള്ളിയില് അന്തരിച്ചു. 43 വര്ഷമായി ചെന്നൈ, മാര്ത്താണ്ഡം, ബെംഗളുരു, കരൂര്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില് സഭയുടെ സുവിശേഷ പ്രവര്ത്തകനായിരുന്നു.  നാസ്രേത്ത് മുതലൂര് പരേതരായ ദേവയിറക്കം - മാരിയമ്മാള് ദമ്പതിമാരുടെ മകനാണ്. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുച്ചിറപ്പള്ളി ടി.പി.എം. സെന്റര് സഭാഹാളിലെ ശുശ്രൂഷകള്ക്കുശേഷം ഒന്നിന് സഭാ സെമിത്തേരിയില്.

 മാനുവൽ ഡേവിഡ് പരങ്ങത്ത്
ബെംഗളൂരു: പരങ്ങത്ത് കുടുംബാഗമായ മാനുവൽ ഡേവിഡ് പരങ്ങത്ത് (78) ബെംഗളൂരുവിൽ അന്തരിച്ചു. ഭാര്യ: ഗീതാ പാഡിങ്ങ്ടൺ. മക്കൾ: രച്ചനാ കൃഷ്ണ, രാകേഷ് പരങ്ങത്ത്, രോഹിത്ത് പരങ്ങത്ത്. മരുമക്കൾ: അരവിന്ദ് കൃഷ്ണ, സലോണി. ശവസംസ്കാരം ബുധനാഴ്ച 10.30-ന് ബെംഗളൂരു ഇന്ദിരാ നഗർ മെത്തഡിസ്റ്റ് പള്ളി സെമിത്തേരിയിൽ.