കായക്കൊടി: ചങ്ങരംകുളം കുനിയിൽ ടി.പി. ബാലൻ (72) അന്തരിച്ചു. ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും വർഗ ബഹുജന സംഘടകളും കെട്ടിപ്പടുക്കുന്നതിൽ മുൻനിര പ്രവർത്തകനും മിച്ചഭൂമി സമരത്തിൽ ജയിൽവാസവും ദീർഘകാലം സി.പി.എം. ചങ്ങരംകുളം ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: നാരായണി. മക്കൾ: വിനീഷ, വിനീഷ്. മരുമകൻ: ശശി. സഹോദരങ്ങൾ: ടി.പി. കുമാരൻ (റിട്ട. അധ്യാപകൻ ചാത്തൻങ്കോട്ട് നട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ), ജാനു, പരേതരായ കണ്ണൻ, കണാരൻ, ചിരുത, കൃഷ്ണൻ.

അമ്മുക്കുട്ടി
പറയഞ്ചേരി: മേലേമാണിയാടത്ത് വീട്ടിൽ കുറ്റിയുള്ളതിൽ അമ്മുക്കുട്ടി (101) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രഘു, മോഹനൻ, ശ്യാമള, കോമളം, പരേതരായ സദാനന്ദൻ, ബാബു. മരുമക്കൾ: പരേതനായ ഭരതൻ, ഹരിദാസൻ, സരോജിനി, പ്രഭാവതി, രാജേശ്വരി, ഗീത. 

ജാനകി
മാനാരി: കോഴിപ്പുറത്ത് രാഘവമേനോൻ റോഡിൽ കുളങ്ങരപ്പാടം ജാനകി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടാപ്പു. മക്കൾ: സാവിത്രി, മോഹനൻ, ജഗന്നിവാസൻ, രങ്കമണി, സുനിൽകുമാർ (റിട്ട. ഫയർഫോഴ്സ്), പരേതയായ ഭാരതി. 

പഴനിയപ്പ മാരാർ
ബക്കളം: നെല്ലിയോട്ട് ക്ഷേത്രത്തിനു സമീപം പുതിയവീട്ടിൽ പഴനിയപ്പ മാരാർ (92) അന്തരിച്ചു. ഭാര്യ: പരേതയായ കമലാക്ഷി.  മക്കൾ: ശാരദ, ഉണ്ണികൃഷ്ണൻ. മരുമക്കൾ:  തമ്പി (തൊടീക്കളം), സതീദേവി (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കൃഷ്ണ മാരാർ, സൗദാമിനി, പരേതനായ നാരായണ മാരാർ. 

വത്സമ്മ
ചെമ്പന്തൊട്ടി: കോറങ്ങോട്ടെ ഉറുമ്പുകാട്ടിൽ ജോണിയുടെ ഭാര്യ വത്സമ്മ (63) അന്തരിച്ചു. ചെമ്പന്തൊട്ടി മഠത്തിക്കുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ജിബി, ജിഷ, ജിൻസ്, ജിനേഷ്. മരുമക്കൾ: ടെസ്സി വട്ടംകണ്ടത്തിൽ ചെമ്പേരി, ബിജു മടത്തുംകുടിയിൽ പടുപ്പ്, സൗമ്യ കൊട്ടാരത്തിപറമ്പിൽ കുഞ്ഞിപ്പറമ്പ്, സീന മാധവപള്ളിൽ കട്ടപ്പന. സഹോദരങ്ങൾ: ജോസ് ഓലയമ്പാടി, സെലിൻ പച്ചാണി, ടോമി പൂവ്വം, ഗ്രേസി വിളക്കന്നൂർ, സാലി ഉദയഗിരി, സിസ്റ്റർ ജസ്സി ബെംഗളൂരു. 

അശോകൻ നായർ
കൂടാളി: ഓട്ടോഡ്രൈവറായിരുന്ന പുത്തലത്ത് അശോകൻ നായർ (63) അന്തരിച്ചു. പരേതരായ മാവിലാക്കണ്ടി കുഞ്ഞിരാമൻ നായരുടെയും പുത്തലത്ത് നാരായണിയുടെയും മകനാണ്. ഭാര്യ: കെ.വത്സല. മക്കൾ: റിജു (മാഗ്മ പിൻ കോർപ്സ് ലിമിറ്റഡ്), ഷിജി, ഷിംന. മരുമക്കൾ: പ്രജിഷ, രജീഷ്, മഹേഷ്.സഹോദരങ്ങൾ: രവീന്ദ്രൻ, സരോജിനി, ലളിത, രമണി, പരേതനായ ഉത്തമൻ നായർ.  

മര്യാടൻ ഇബ്രാഹിം
മാലൂർ: മാലൂർ പനമ്പറ്റ ന്യൂ യു.പി.സ്കൂളിനടുത്ത ആയിഷ മൻസിലിലെ മര്യാടൻ ഇബ്രാഹിം (95) അന്തരിച്ചു. ഭാര്യ: പൊയിൽ അലിയുമ്മ. മക്കൾ: പൊയിൽ സൈനബ, ഇസ്മായിൽ (ഷാർജ), മുഹമ്മദ് (ബിസിനസ്, ബെംഗളൂരു), കദീജ, നിസാർ (ഷാർജ), ആയിഷ. മരുമക്കൾ: എറമുള്ളാൻ (പടുപാറ, ശിവപുരം), ഇ.സലീന (കുനിയിൽ പാലം, കൂത്തുപറമ്പ്), കെ.ഖമറുന്നിസ (പേരാവൂർ), പി.മുഹമ്മദ് (ഇടുമ്പ), കെ.സി.നസീറ (വട്ടോളി, ചിറ്റാരിപ്പറമ്പ്), ടി.അലി (പറമ്പായി, കായലോട്). സഹോദരങ്ങൾ: മര്യാടൻ മമ്മൂട്ടി ഹാജി (തൊടീക്കളം), മര്യാടൻ പോക്കു ഹാജി (പനമ്പറ്റ), കുഞ്ഞാമി (എസ്റ്റേറ്റ് പടിക്കൽ), പരേതരായ മര്യാടൻ മൊയ്തീൻ (തൃക്കടാരിപ്പൊയിൽ), ആസ്യ (എസ്റ്റേറ്റ് പടിക്കൽ), മര്യാടൻ അബ്ദുള്ള (തൊടീക്കളം). 

ടി.വി. മത്തായി
ചാത്തങ്കോട്ടുനട: എ.ജെ. ജോൺ സ്മാരക ഹൈസ്കൂളിൽനിന്ന് വിരമിച്ച തടത്തിൽ ടി.വി. മത്തായി (71) അന്തരിച്ചു. ഭാര്യ: മേരി ജോസഫ് (മുൻ അധ്യാപിക, എ.ജെ. ജോൺ ഹൈസ്കൂൾ). മക്കൾ: ആഷ മാത്യു (യു.എസ്.എ.), അഭിലാഷ് മാത്യു (അധ്യാപകൻ, എ.ജെ. ജോൺ ഹൈസ്കൂൾ), അരുൺ മാത്യു (ബിസിനസ്സ്, ചെന്നൈ), ആർഷ മാത്യു (തൃശ്ശൂർ), അതുൽ മാത്യു (വിദ്യാർഥി). മരുമക്കൾ: ഡോ. നിക്സാദ് (യു.എസ്.എ.), ഷിന്റോ മൈക്കിൾ (അധ്യാപിക, എ.ജെ. ജോൺ ഹൈസ്കൂൾ), സൗമ്യ വി. അഗസ്റ്റിൻ (ചെന്നൈ), നെൽസൺ തോമസ് (ബിസിനസ്, തൃശ്ശൂർ). സഹോദരി: അന്നക്കുട്ടി. 

ജെയ്മി ജോൺ
ചെമ്പേരി: ചെമ്പേരി സ്വദേശി അമേരിക്കയിലെ ന്യൂയോർക്കിൽ അന്തരിച്ചു. തെക്കേടത്ത് ജെയ്മി ജോണാണ് (42) മരിച്ചത്. 
റിട്ട. അധ്യാപകരായ തെക്കേടത്ത് ഉലഹന്നാന്റെയും കാനാട്ട് മേരിക്കുട്ടിയുടെയും മകനാണ്. അസുഖബാധിതയായ അമ്മയെ സന്ദർശിച്ച് ജെയ്മിയും കുടുംബവും വ്യാഴാഴ്ചയാണ് ന്യൂയോർക്കിലേക്ക് മടങ്ങിയത്. ഭാര്യ: ബിൻസി ചെറുപുറത്ത് എളംകുളം (ന്യൂയോർക്ക്).  മക്കൾ: ഹന്ന മരിയ, ജോഷ്വ ജെയ്മി (ഇരുവരും വിദ്യാർഥികൾ, ന്യൂയോർക്ക്).സഹോദരങ്ങൾ: ജെയ്സൺ (കോയന്പത്തൂർ), ജയേഷ് (കുവൈത്ത്), ജെയ്ജി (ബെംഗളൂരു), ജാസ്മിൻ (കാനഡ). 

പദ്മനാഭൻ
രാമന്തളി: കൊവ്വപ്പുറത്തെ തെക്കേപുരയിൽ പദ്മനാഭൻ (65) അന്തരിച്ചു. പരേതനായ കോയ്യോടൻ ചിരുകണ്ഠന്റെയും തെക്കേപുരയിൽ ജാനകിയുടെയും മകനാണ്. ഭാര്യ: കോയ്യോടൻ കാർത്ത്യായനി. മക്കൾ: തുഷാര, തുഷീന, തുഷീസ, തുഷീജ. 
മരുമക്കൾ: ഹരികൃഷ്ണൻ (ഗൾഫ്), സന്തോഷ് (ആലക്കോട്), ലക്ഷ്മണൻ (രാമന്തളി), പ്രദീപൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: രാഘവൻ, കരുണാകരൻ.

രാമചന്ദ്രൻ
വണ്ടൂർ: നടുവത്ത് റേഷൻകട വ്യാപാരി പുവ്വംപറമ്പത്ത് രാമചന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: നിർമല. മക്കൾ: രജിത്ത്ചന്ദ്രൻ (ഖത്തർ), വിനീത്ചന്ദ്രൻ (എയർഫോഴ്സ്, ഡൽഹി). മരുമക്കൾ: ഡോ. അഞ്ജലി, സംഗീത. 

അബ്ദുൾഗഫൂർ
നിലമ്പൂർ: ചെറുവത്തുകുന്ന് എഴുത്തൻതൊടിക അബ്ദുൾ ഗഫൂർ (73) അന്തരിച്ചു.
ഭാര്യ: റുഖിയ. മക്കൾ: മുജീബ് റഹ്മാൻ (വികാസ് സീൽ, നിലമ്പൂർ), സുജിത് ബാബു, അബ്ദുൾ അസീസ് (ഇരുവരും ഖത്തർ), അഹമ്മദ് കുട്ടി, ജസീല. മരുമക്കൾ: നിഷ, ഹാജറ, ജാസ്മിൻ, കുൽസു, നൗഷാദ്.

പി.ജി. വീരരാഘവൻ
തൃശ്ശൂർ: കാർഷിക സർവകലാശാലാ റിട്ട. പ്രൊഫസർ കുട്ടൻകുളങ്ങര കൃഷ്ണവിഹാറിൽ പല്ലശ്ശന പി.ജി. വീരരാഘവൻ (89) അന്തരിച്ചു. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പി.വി. ഗണപതി (റിട്ട. എസ്.ബി.ഐ., തൃശ്ശൂർ). പി.വി. രംഗനാഥൻ (റെയിൽവേ, മുംബൈ), പി.വി. കൃഷ്ണകുമാർ (ഈറോഡ്), പി.വി. പാർവതി (െചന്നൈ), പി.വി. സീതാലക്ഷ്മി (മുംബൈ), പി.വി. സരസ്വതി (ഈറോഡ്), പി.വി. ഭാഗ്യലക്ഷ്മി (പാലക്കാട്), പി.വി. ലളിതാംബാൾ. മരുമക്കൾ: ആർ. ലക്ഷ്മണൻ (ചെന്നൈ), ഹരിഹരശർമ (മുംബൈ), ആർ. ചന്ദ്രമൗലി (മലയാള മാനോരമ, പാലക്കാട്), ആർ. ലീലാകുമാരി (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, പോട്ടോർ), ഗായത്രി (മുംബൈ), പരേതനായ എസ്. വിശ്വനാഥൻ.

ഡോ. ടി. ശ്രീധരൻ
പെരിന്തൽമണ്ണ: മുൻ ഡി.എം.ഒയും മഞ്ചേരി ജില്ലാ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ടി. ശ്രീധരൻ (95) പെരിന്തൽമണ്ണയിൽ അന്തരിച്ചു. പറളി തെരവത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ രാധ. മക്കൾ: ഷീല (ചെന്നൈ), ശ്രീകുമാർ (ബ്രൂക്രോസ് ലാബ് മുംബൈ), അജിത്കുമാർ (കോയമ്പത്തൂർ), ലത. മരുമക്കൾ: ക്യാപ്റ്റൻ യു. ഭരതരാജ്, ഗീത, ലക്ഷ്മി, ഡോ. കെ. മോഹൻദാസ് (മെഡിക്കൽ സൂപ്രണ്ട്, ഇ.എം.എസ്. ആശുപത്രി പെരിന്തൽമണ്ണ). 

അഹമ്മദ് കുട്ടി 
എടവണ്ണ: എടവണ്ണയിലെ ആദ്യകാല വ്യാപാരിയായിരുന്ന കല്ലിടുമ്പ് പൊതിലാടിയിലെ ചെറുപള്ളിക്കൽ അഹമ്മദ് കുട്ടി (74) അന്തരിച്ചു. ഭാര്യ: പൂളക്കൽ സൈനബ. മക്കൾ: റഫീഖ് (പോളിടെക്നിക്ക്- എടവണ്ണ), സജ്ല, ജസീല, ഷെറീന, ശബ്ന (അധ്യാപിക ജി.എച്ച്.എസ്. കൊളപ്പുറം). 
മരുമക്കൾ: കടൂരൻ ശബ്ന, അഷ്റഫ്,  റഷീദ്, ഇസ്മായിൽ, ബഷീർ. 

 മൊയ്തുട്ടി
കല്ലടിക്കോട്: ദീപസെന്റർ മച്ചിങ്ങൽ വീട്ടിൽ മൊയ്തുട്ടി (63) അന്തരിച്ചു. ഭാര്യ: ലൈല. മക്കൾ: ഫാസിൽ, ബുഷ്ണ.  

കല്യാണി
മഞ്ഞളൂർ: പുരണ്ടിയിൽ പരേതനായ മാധവന്റെ ഭാര്യ കല്യാണി (97) അന്തരിച്ചു. മക്കൾ: അപ്പുക്കുട്ടൻ, ശിവരാമൻ, സുന്ദരി, കുഞ്ഞിലക്ഷ്മി, കുമാരി. മരുമക്കൾ: മാണിക്കൻ, സത്യഭാമ, ഉഷാകുമാരി, പരേതരായ കാശു, രാമകൃഷ്ണൻ.

സീതാലക്ഷ്മി 
കണ്ണമ്പ്ര: ഋഷിനാരദമംഗലം പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ ആര്.വി. സീതാലക്ഷ്മി (91) അന്തരിച്ചു. മക്കള്: നാരായണസ്വാമി, പ്രേമലക്ഷ്മി, പരേതനായ വെങ്കിടേശ്വരന്, അനന്തകൃഷ്ണന്, രാമനാഥന്, സുന്ദരം (ഖല്സ കോളേജ്, മാട്ടുങ്ക). മരുമക്കള്: സരസ്വതി, പരേതനായ വെങ്കിടേശ്വരന്, ഉമ, പ്രഭ, ലത, ലക്ഷ്മി. 

 ഏല്യ 
അങ്കമാലി: കോടുശ്ശേരി മേനാച്ചേരി വീട്ടിൽ ജോസഫിന്റെ ഭാര്യ ഏല്യ (77) അന്തരിച്ചു. മക്കൾ: ലിസി, ജെയ്മോൾ, ഷാജു, ബിജു. മരുമക്കൾ: ജെയിംസ്, ലൂസി, സ്വപ്ന, പരേതനായ പീയൂസ്. 

മെയ്മോൻ 
അങ്കമാലി: കറുകുറ്റി കേബിൾനഗർ പള്ളിയാൻ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ മെയ്മോൻ (54) അന്തരിച്ചു. സി.പി.എം. കേബിൾ നഗർ ബ്രാഞ്ച് സെക്രട്ടറിയാണ്.  ഭാര്യ: പേരാമ്പ്ര മൂക്കനാംപറമ്പിൽ കുടുംബാംഗം ക്ലാര. മകൻ: ജസ്റ്റിൻ. 

കെ.എം. ലക്ഷ്മണൻ മാസ്റ്റർ
ചോറ്റാനിക്കര: കണയന്നൂർ കുമാരയിൽ കെ.എം. ലക്ഷ്മണൻ മാസ്റ്റർ (88) അന്തരിച്ചു. ദീർഘകാലം ചോറ്റാനിക്കര ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.  
ഭാര്യ: വിശാലാക്ഷി. മക്കൾ: പ്രശസ്ത സാഹിത്യകാരനും മാതൃഭൂമി മുൻ ന്യൂസ് എഡിറ്ററുമായ ഡോ. കെ. ശ്രീകുമാർ, രാജു, സജി.  മരുമക്കൾ: ഇന്ദു, ലോലിത, പ്രതീക്ഷ. 

സ്കറിയ
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) കൂടക്കാട്ട് പരേതനായ മത്തായിയുടെ മകൻ സ്കറിയ (കുട്ടി-66) അന്തരിച്ചു. ഭാര്യ: മേരി, പുല്ലുവഴി പാറയ്ക്കൽ കുടുംബാംഗം. 
മക്കൾ: സിൽജ, സജിൽ. മരുമക്കൾ: സന്തോഷ് (കുഴിക്കാട്ടുമ്യാലിൽ, പാലമറ്റം), പ്രിയ (ബെംഗളൂരു).

കെ.വി. പൗലോസ്
കൂത്താട്ടുകുളം: മണ്ണത്തൂര് കോഴിക്കപ്പറമ്പില് (തെക്കേക്കുടിയില്) കെ.വി. പൗലോസ് (75) അന്തരിച്ചു. നിര്മല ബേക്കറി ഉടമയാണ്. 
ഭാര്യ: പരേതയായ മേരി, കോതമംഗലം കരിക്കുറ്റിപ്പുറം കുടുംബാംഗം. മക്കള്: ബിനോയ്, ബെന്നി, മിനി, ബിജി. മരുമക്കള്: മോളി, സബിത, സാബു, റെജി. 

മാത്യു ജോസഫ്
ചുരുളി: ചുരുളി ഇളംതുരുത്തിയിൽ മാത്യു ജോസഫ് (പാപ്പച്ചൻ-83) അന്തരിച്ചു. ഭാര്യ: ഏലിയമ്മ. മാവേലിക്കര കാവിൽ കുടുംബാംഗം. മക്കൾ: സോഫിയ, സൂസമ്മ, ജോൺസൺ (ആൽപാറ ഗവ. ഹൈസ്കൂൾ അധ്യാപകൻ), ബാബു, ഷാന്റി, ബിൻസി. മരുമക്കൾ: ജോയി ആഞ്ഞിലിമൂട്ടിൽ കാൽവരിമൗണ്ട്, തോമസ് പൊട്ടോളിൽ നാരകക്കാനം, മേരി കാട്ടാംകോട്ടിൽ മുളകുവള്ളി (ആൽപ്പാറ ഗവ. സ്കൂൾ അധ്യാപിക), ലൈസ മുളങ്ങാശ്ശേരിയിൽ ചുരുളിപ്പതാൽ, മാനുവൽ ചോറ്റക്കരയിൽ പേപ്പാറ, തോമസ് കോട്ടയരികിൽ ഡബിൾ കട്ടിങ്. 

േജാർജ് കുര്യാക്കോസ്
അടിമാലി: വെല്യാംകുഴിയിൽ ജോർജ് കുര്യാക്കോസ് (53) അന്തരിച്ചു. ഭാര്യ: കൊരുമ്പത്ത് കുടുംബാംഗം ജെയ്നി.  മക്കൾ: നീതു, നീനു, ആൻ സൂസൻ. 

സുകുമാരൻ നായർ
കുലശേഖരമംഗലം: തുരുത്തിപ്പറന്പിൽ സുകുമാരൻ നായർ (67) അന്തരിച്ചു. ഭാര്യ: ജിജി ഇടപ്പള്ളി പഴുപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സുജിത്ത് നായർ (യു.എസ്.എ.), ശ്രീജിത്ത് നായർ (ഇൻഫോപാർക്ക് കാക്കനാട്). മരുമക്കൾ: ശ്രീദേവി (യു.എസ്.എ.), രേഷ്മ (ഇൻഫോപാർക്ക് കാക്കനാട്).
വി.കെ.സനു
മറിയപ്പള്ളി: വടക്കത്ത് സനുഭവനിൽ പരേതനായ ടി.കെ.വേണുഗോപാലിന്റെ മകൻ വി.കെ.സനു (41)  അന്തരിച്ചു. 

പി.സി.ദേവസ്യ
കുറുമുള്ളൂർ: പാറന്പുഴ പള്ളിക്കുന്നേൽ പി.സി.ദേവസ്യ (90) അന്തരിച്ചു. ഭാര്യ: കത്രീന വേളൂർ പുലിത്തറ കുടുംബാംഗം. മക്കൾ: സൈമൺ, ജോസ്, ജോൺ, സെബാസ്റ്റ്യൻ, അലക്സാണ്ടർ, എൽസി. മരുമക്കൾ: ശാന്തമ്മ, ജെസി, ലീലാമ്മ, ജാൻസി, ജോൺസൺ മഞ്ഞാടിയിൽ (മീനടം), പരേതയായ തങ്കമ്മ. 

എം.ഡി.തോമസ്
ചങ്ങനാശ്ശേരി: പെരുന്ന വെസ്റ്റ് മോർക്കാലിൽ എം.ഡി.തോമസ് (ചിന്നമണി-88) അന്തരിച്ചു. ഭാര്യ: േത്രസ്യാമ്മ പായിപ്പാട് നല്ലൂർ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ (ദുബായ്), റാണി, വിൻസെന്റ് (സ്വിറ്റ്സർലൻഡ്), ആന്റണി (കുവൈത്ത്). 

കെ.എൻ.കൃഷ്ണൻ നായർ
വടശ്ശേരിക്കര: വടശ്ശേരിക്കര 251-ാം നമ്പർ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റും പെരുേമ്പക്കാവ് ദേവീക്ഷേത്ര ഭരണസമിതി രക്ഷാധികാരിയുമായ വലിയത്തോട്ടത്തിൽ കെ.എൻ.കൃഷ്ണൻ നായർ (103) അന്തരിച്ചു. ദീർഘകാലം പെരുമ്പേക്കാവ് ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റായിരുന്നു. ഭാര്യ: കീഴ്വായ്പൂര് മന്നത്താനിൽ പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: അരവിന്ദാക്ഷൻ നായർ, പുരുഷോത്തമൻ നായർ (കെനിയ), ബാലൻ നായർ (ഉത്തർപ്രദേശ് മുൻ ഡി.ജി.പി.), രാധാകൃഷ്ണൻ നായർ (സൗത്ത് ആഫ്രിക്ക), ഗീതാകുമാരി (വാഴൂർ), ജയകുമാർ (സൗത്ത് ആഫ്രിക്ക), അനിൽകുമാർ. മരുമക്കൾ: രാധാമണിയമ്മ, സാവിത്രിയമ്മ, നളിനകുമാരി (പരവൂർ), സുമാകുമാരിയമ്മ (പത്തനാട്), രാജഗോപാലൻ നായർ (വാഴൂർ), വനജകുമാരി (സൗത്ത് ആഫ്രിക്ക), ഡോ. ലീന (സീനിയർ കൺസൾട്ടന്റ്, ജില്ലാ ആശുപത്രി, കൊല്ലം). 

രത്നകുമാരി
വെള്ളനാട്: മിത്രാനികേതൻ രാജിഭവനിൽ ആർ.എസ്.പി. (ബി) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെള്ളനാട് മോഹൻരാജിന്റെ ഭാര്യ രത്നകുമാരി (62) അന്തരിച്ചു. മക്കൾ: രജിതാ മോഹൻ, രജനീ മോഹൻ, രാജി മോഹൻ. മരുമക്കൾ: അനിൽ (മഹാരാജാ സ്റ്റുഡിയോ, പേരൂർക്കട), ദീപുകുമാർ, സോളമൻ ശാമുവേൽ (ബഹറൈൻ). 

കെ.ശ്രീധരൻ നായർ
നേമം: തുണ്ടിൽ വീട്ടിൽ കെ.ശ്രീധരൻ നായർ (69) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി എൽ. മക്കൾ: ശ്രീപ്രിയ പി.എസ്., ശ്രീദേവി പി.എസ്. മരുമക്കൾ: അജോയി ആർ.എസ്., രാജേഷ് കെ.നായർ.

സരോജിനി അമ്മ
വെഞ്ഞാറമൂട്: കഥകളിനടൻ പരേതനായ പിരപ്പൻകോട് കുഞ്ഞൻപിള്ളയുടെ ഭാര്യ പിരപ്പൻകോട് പ്ലാവിള വീട്ടിൽ സരോജിനി അമ്മ (88) അന്തരിച്ചു. മക്കൾ: പരേതയായ വസന്തകുമാരി അമ്മ, വിജയകുമാരൻ നായർ (സി.പി.എം. വേളാവൂർ ബ്രാഞ്ച് കമ്മിറ്റിയംഗം), ജലജകുമാരി അമ്മ, ബാലചന്ദ്രൻ നായർ (സി.പി.എം.അണ്ണൽ ബ്രാഞ്ച് കമ്മിറ്റിയംഗം), കലാകുമാരി, വിഭു പിരപ്പൻകോട് (കവി-നാടക ഗാന രചയിതാവ്, പു.ക.സ. വെഞ്ഞാറമൂട് മേഖലാ പ്രസിഡന്റ്).
മരുമക്കൾ: ശശിധരൻനായർ, ശാന്തകുമാരി അമ്മ, വേലായുധൻ നായർ, ചന്ദ്രലേഖ, സോമൻ നായർ, അശ്വതി. 

 നസീർ 
കായംകുളം: കാപ്പിൽ കിഴക്ക് കീപ്പള്ളി തറയിൽ നസീർ (ചങ്ങാതി-58) അന്തരിച്ചു. ഭാര്യ: സൗദ. മക്കൾ: നെസി, ഷാഫി. മരുമക്കൾ: സജീവ്, സുമി. 

 ആർ.നാരായണപിള്ള
 ആലപ്പുഴ: അമ്പലപ്പുഴ കോമന എൽ.പി. സ്കൂൾ റിട്ട.അധ്യാപകൻ പാതിരാപ്പള്ളി വടക്കംപറമ്പ് വിമലാസദനത്തിൽ ആർ.നാരായണപിള്ള (87) അന്തരിച്ചു. ഭാര്യ: എൽ.വിമലമ്മ. മക്കൾ: ബീനാ മോഹൻരാജ് (ചെന്നൈ), എൻ.സുഭാഷ് (എസ്.ഡി. പ്രസ്, ആലപ്പുഴ), പരേതനായ എൻ. അരുൺ. മരുമക്കൾ: വി.ആർ.മോഹൻരാജ്, സുധാസുഭാഷ്. 

  ടി.എം. തോമസ് 
ബെംഗളൂരു: പത്തനംതിട്ട മലയാലപ്പുഴ തലക്കാവില് ടി.എം. തോമസ് (80) ബെംഗളൂരുവില് അന്തരിച്ചു. അയ്യപ്പനഗര് സപ്ന അപ്പാര്ട്ട്മെന്റിലായിരുന്നു താമസം. ഭാര്യ: റോസിലി. മക്കള്: മിനി തോമസ് (ന്യൂസീലന്ഡ്), സിനി തോമസ് (ബെംഗളൂരു). മരുമക്കള്: പ്രഭു പോള് രാജ്, ജോബി തോമസ് ഐസക്. ശവസംസ്കാരം ചൊവ്വാഴ്ച 11-ന് കെ.ആര്. പുരം മാര് യൂഹാനോന് മാംദാന ഓര്ത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകള്ക്കുശേഷം ഹൊസൂര് റോഡ് സെമിത്തേരിയില്.