എഴുത്തുകാരൻ ടി.പി. രാജീവന്റെ അമ്മ ദേവിയമ്മ
നടുവണ്ണൂർ: എഴുത്തുകാരൻ ടി.പി. രാജീവന്റെ അമ്മയും റിട്ട. അധ്യാപകൻ പാലേരിയിലെ തച്ചംപൊയിൽ രാഘവൻ നായരുടെ ഭാര്യയുമായ നരയംകുളം കൊടുവാങ്കുനി ദേവിയമ്മ (80) അന്തരിച്ചു. മകൾ: രേണുക. മരുമക്കൾ: മോഹനൻ (റിട്ട. മിറ്റീരിയോളജിസ്റ്റ്, കരിപ്പൂർ എയർപോർട്ട്), സാധന (റിട്ട. സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: പാർവതിയമ്മ, കുഞ്ഞിലക്ഷ്മി അമ്മ, തങ്കമ്മ, നളിനിയമ്മ.

അമ്മത് 
മേപ്പയ്യൂർ: മുസ്ലിംലീഗ് മുൻകാല പ്രവർത്തകനും ഡ്രൈവറുമായിരുന്ന പുലപ്രോൽ അമ്മത് (73) അന്തരിച്ചു. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റസാഖ്, ആയിശ.

മൈക്കിൾ
ചെമ്പനോട: കാവിൽപുരയിടത്തിൽ മൈക്കിൾ (പാപ്പു-79) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: തോമസ് (കെ.എസ്.ആർ.ടി.സി.), ജോഷി (കാനഡ), ജോബി (ദുബായ്). മരുമക്കൾ: ജിൻസി, ബീന, ഡോണ. 

ചാത്തുക്കുട്ടി
ഊരള്ളൂർ: ഊട്ടേരി മേക്കോത്ത് ചാത്തുക്കുട്ടി (88) അന്തരിച്ചു.  സി.പി.എം. മുൻപ്രവർത്തകൻ ആയിരുന്നു. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: പരേതനായ കുഞ്ഞിക്കണ്ണൻ, രാജൻ, വത്സല, പ്രകാശൻ. 
മരുമക്കൾ: ദേവി, മിനി, ലത, ബാബു കൊല്ലം. 

നാരായണൻ  നായർ
കൊടുവള്ളി: കരുവൻപൊയിൽ വെങ്ങളത്ത് നാരായണൻ നായർ (77) അന്തരിച്ചു. റിട്ട. എഫ്.സി.ഐ. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലീലാവതി അമ്മ. മക്കൾ: രാജലക്ഷ്മി (സെയിൽസ് ടാക്സ്), ലസിത (ബൈത്തുൽ ഇസ്സ, നരിക്കുനി), സുമ, നിഷ (ഡോൺ ബോസ്കോ, മാമ്പറ്റ). മരുമക്കൾ: സദാനന്ദൻ (റിട്ട.എസ്.ഐ.), വിലോചനൻ (റിട്ട.എസ്.ഐ.), രാധാകൃഷ്ണൻ (ഡ്രൈവർ), സുനിൽകുമാർ (വൊഡാഫോൺ). 

പത്മനാഭൻ നായർ
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫീസിനടുത്ത് റിട്ട. പോസ്റ്റ്മാസ്റ്റർ മാതോത്ത് പത്മനാഭൻ നായർ (85) അന്തരിച്ചു. ഭാര്യ ശ്രീദേവി അമ്മ. മക്കൾ: പ്രമീള, പ്രമോദ് (റിട്ട. എയർഫോഴ്സ്), പ്രസീത, പ്രിയ (അമൃത വിദ്യാലയം, കൊയിലാണ്ടി). മരുമക്കൾ: ദിനേശൻ (റിട്ട. ഹെഡ്മാസ്റ്റർ, ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സിന്ധു, രവീന്ദ്രൻ, (റിട്ട. ഓണററി ക്യാപ്റ്റൻ), പ്രേംകുമാർ. 

സ്കറിയ
വിളമ്പുകണ്ടം: വടക്കേക്കുടിയിൽ സ്കറിയ (70) അന്തരിച്ചു. കർഷകസംഘം, കുരുമുളകുസമിതി, പാടശേഖരസമിതി, ഇ.പി. കുട്ടിശങ്കരൻ സ്മാരക വായനശാല, വിൻസെന്റ് ഡി പോൾ സംഘടന എന്നിവയിലെ സജീവ  പ്രവർത്തകനായിരുന്നു. ഭാര്യ: റോസിലി കൊടിയംകുന്നേൽ. 

സരോജിനി
കൊടുങ്ങല്ലൂര്: ശൃംഗപുരം പരാരത്ത് പറമ്പില് പരേതനായ മുരളീധരമല്ലന്റെ ഭാര്യ സരോജിനി (74) അന്തരിച്ചു. മക്കള്: രാമചന്ദ്രമല്ലന് (എച്ച്.ഡി.എഫ്.സി. ബാങ്ക്, ശൃംഗപുരം), രാജേഷ് മല്ലന് (കോസ്റ്റല് പോലീസ് സ്റ്റേഷന്, അഴീക്കോട്), ദിനേശ് മല്ലന് (പി.എച്ച്.സി., എടവിലങ്ങ്), രാജേശ്വരി. മരുമക്കള്: വിനീത, ശ്രീനി, സീമ (സബ് ട്രഷറി, കൊടുങ്ങല്ലൂര്) സതീശ്ബാബു (എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊച്ചി ഐലൻഡ്).

വർഗീസ്
പുതുക്കാട്: മാളിയേക്കൽ വർഗീസ് (92) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: പരേതയായ എം.വി. ആലീസ്, എം.വി. ജോയ്, ബീന ഷാജു, സിസ്റ്റർ ഡെല്ല മരിയ (സിസ്റ്റേഴ്സ് ഓഫ് സെന്റ് മാർത്ത കൗൺസലർ). മരുമക്കൾ: പരേതനായ ജൂലിയൻ, സ്റ്റെല്ല ജോയ്, കെ.ഡി. ഷാജു. 

അവറുട്ടിഹാജി  
കേച്ചേരി: മുതിര്ന്ന കോണ്ഗ്രസ് നേതാവും പൊതുപ്രവര്ത്തകനുമായിരുന്ന കേച്ചേരി മുസ്ലിയാം വീട്ടില് കോയക്കുട്ടിയുടെ മകന് അവറുട്ടിഹാജി (87) അന്തരിച്ചു. വര്ഷങ്ങളോളം ചൂണ്ടല് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റായും കേച്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റായും പ്രവര്ത്തിച്ചിട്ടുണ്ട്. കേച്ചേരി ഐ.എന്.ടി.യു.സി.യുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ: റുക്കിയ. മക്കള്: ഹമീദ്, മജീദ്, മന്സൂര്, ഷാജഹാന്, റെഷീദ്, ഷാമില. 

ഉലഹന്നാൻ കുര്യൻ
മണീട്: മേമ്മുഖം കോച്ചേരിൽ ഉലഹന്നാൻ കുര്യൻ (82 ) അന്തരിച്ചു. ഭാര്യ: നെച്ചൂർ ചന്ദനശ്ശേരി കുടുംബാംഗം അന്നമ്മ. മക്കൾ: ലിസ്സി, ജോർജ് (ഒാസ്ട്രേലിയ), ജയിംസ് (കെ.എസ്.എഫ്.ഇ തൃപ്പൂണിത്തുറ ഈവനിംഗ് ബ്രാഞ്ച്). മരുമക്കൾ: ജോൺ കാരിക്കൽ പാലയ്ക്കാമറ്റം, റീന (ഒാസ്ട്രേലിയ), ജീന കരിപ്പുറത്ത് മേലാറ്റൂർ പാതിരിക്കോട്. 

ഇ.ജോർജ്
കാഞ്ഞിരംകുളം: എട്ടുക്കുറ്റി ജി.ആർ. ഭവനിൽ ഇ.ജോർജ് (73-റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി.) അന്തരിച്ചു. ഭാര്യ: പരേതയായ ജി.രാജമ്മ (റിട്ട. സെക്രട്ടേറിയറ്റ്). മക്കൾ: ജി.ആർ.ജോളി, ജി.ആർ.ജോഷി, ജി.ആർ.ജ്യോതി. മരുമക്കൾ: ജെ.സൈലസ് (സെവൻസീസ് ഡിസ്റ്റലറി, തൃശ്ശൂർ), എ.സി.വിജയകുമാർ(കെ.എസ്.എഫ്.ഇ. മാറനല്ലൂർ), എ.സജു (ക്യാമറമാൻ, ജയ്ഹിന്ദ്). 

രത്നമ്മ
വട്ടപ്പാറ: മൊട്ടമൂട് ഉള്ളൂർക്കോണത്തുവീട്ടിൽ പരേതനായ ഇസ്രായേൽ തമ്പിയുടെ ഭാര്യ രത്നമ്മ (79) അന്തരിച്ചു. മക്കൾ: ശുഭകുമാർ (കെ.എസ്.ഇ.ബി.), ശുഭദകുമാരി, ശുഭജകുമാരി (ബി.ആർ.സി.), ശുശോഭകുമാരി. മരുമക്കൾ: ഷീജ, സെബാസ്റ്റ്യൻ, സ്റ്റാൻലി, ജോൺ വത്സകുമാർ (ആർമി). 

തങ്കമ്മ  
ചെന്നൈ: പാലക്കാട് നല്ലേപ്പിള്ളി പണിക്കത്ത് വീട്ടില് തങ്കമ്മ (94) മുഗപ്പേറില് അന്തരിച്ചു. പരേതനായ ബാലനാണ് ഭര്ത്താവ്. മക്കള്: സുന്ദരി ഉണ്ണികൃഷ്ണന്, പരേതനായ രാജേന്ദ്രന്. മരുമകന്: ഉണ്ണികൃഷ്ണന് (മഹാലിംഗപുരം അയ്യപ്പക്ഷേത്രം ട്രഷറര്). 

കെ.ജി.എ. പണിക്കർ
ബെംഗളൂരു: ഫാക്ട് കർണാടക റിട്ട. ഏരിയാ മാനേജർ കെ.ജി.എ. പണിക്കർ (80) ബെംഗളൂരുവിൽ അന്തരിച്ചു. എരമല്ലൂർ, കൈതക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: വത്സല പണിക്കർ. മക്കൾ: പ്രിയ ധർമേന്ദ്രൻ (യു.എസ്.എ.), പ്രീത അനിൽ, പ്രവീൺ ചന്ദ്രൻ. മരുമക്കൾ: ധർമേന്ദ്രൻ (യു.എസ്.എ.), അനിൽ കുറുപ്പ് (ബെംഗളൂരു), ശ്രീദേവി പ്രവീൺ (ബെംഗളൂരു). ശവസംസ്കാരം ശനിയാഴ്ച മൂന്നിന് കല്പള്ളി (ബെംഗളൂരു) വൈദ്യുത ശ്മശാനത്തിൽ.

സഫറുള്ള ഹാജി പട്ടേൽ  
കാസർകോട്: ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ വൈസ് പ്രസിഡന്റും തിരൂർ അൽ നൂർ ആസ്പത്രി മാനേജരുമായ കുമ്പള ദേവീനഗറിലെ സഫറുള്ള ഹാജി പട്ടേൽ (67) അന്തരിച്ചു. പുത്തിഗെ അംഗഡിമുഗർ ശേരുലബാദ് സ്വദേശിയാണ്. എം.എസ്.എഫ്. അവിഭക്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐ.എൻ.എൽ. ആരംഭകാലത്ത് മണ്ഡലം പ്രസിഡന്റും പിന്നീട് ജില്ലാ ഖജാൻജിയുമായി. 1970-73-ൽ തളിപ്പറമ്പ് സർസയ്യിദ് കോളേജ് വിദ്യാർഥിയായിരിക്കെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ക്ക്  എം.എസ്.എഫിൽ അംഗത്വം നൽകിയത് പട്ടേലായിരുന്നു.   മുംബൈയിലും സൗദിയിലും വിവിധ കമ്പനികളിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിൻസിപ്പലുമായി. കാസർകോട് അരമന ആസ്പത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,  കാഞ്ഞങ്ങാട് അൽനൂർ ആസ്പത്രി മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: നഫീസ. മക്കൾ: ഷാനവാസ്, ഫാത്തിമ സഫരിയ്യ, ഷൗബീസ്. മരുമകൾ: ഡോ. ഇർഫാന. 

വേണുഗോപാലൻ 
മാടപ്പീടിക: ഗുംട്ടി ബസ് സ്റ്റോപ്പ് ചെള്ളത്ത് മടപ്പുരയ്ക്കു സമീപം വാരയിൽ ഹൗസിൽ വി.വേണുഗോപാലൻ നമ്പ്യാർ (75) അന്തരിച്ചു. വിമുക്തഭടനും ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സവിന, സിബില. മരുമക്കൾ: കെ.പി.സുന്ദരൻ (എൽ.ഐ.സി., വടകര), രാജീവ്കുമാർ (വെള്ളിക്കുളങ്ങര). 

സണ്ണി ജോസഫ് എം.എൽ.എ.യുടെ അച്ഛൻ വടക്കേക്കുന്നേൽ ജോസഫ് 
ഉളിക്കൽ: പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അഡ്വ. സണ്ണി ജോസഫിന്റെ അച്ഛൻ ഉളിക്കൽ പുറവയലിലെ വടക്കേക്കുന്നേൽ ജോസഫ് (93) അന്തരിച്ചു.
ഭാര്യ: റോസക്കുട്ടി (വാണിയപ്പാറ മുണ്ടക്കാംമറ്റത്തിൽ കുടുംബാംഗം). മറ്റു മക്കൾ: ജോർജ് ജോസഫ് (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഇന്നസെന്റ് (റിട്ട. ഹെഡ് ക്ലാർക്ക് ആരോഗ്യവകുപ്പ്), ഐസൽ (റിട്ട. മാനേജർ, ഉളിക്കൽ സഹകരണ ബാങ്ക്), ഷെല്ലി ജോസ് (റിട്ട. മാനേജർ, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്), ഷൈനി ജോസ്, ഷാജി (ജില്ലാ സഹകരണ ബാങ്ക്, ഇരിക്കൂർ ബ്രാഞ്ച്), അഡ്വ. ജോഷി ജോസ് (മട്ടന്നൂർ), ഷീബ ജോസഫ്. മരുമക്കൾ: എൽസി എടത്താഴത്ത് (ഓടംതോട് ), ഡോ. ഡോളി ജോർജ് ആശാരിക്കുഴിയിൽ (തൊടുപുഴ), ഷീല തോമസ് തൊണ്ടിയിൽ (റിട്ട. അധ്യാപിക, മാനന്തവാടി), ആനി അങ്ങാടിക്കടവ് (റിട്ട. പ്രഥമാധ്യാപിക എടക്കാനം), മാത്യു മൂലേച്ചാലിൽ കണിച്ചാർ (അമൃതം കോക്കനട്ട് ഓയിൽ), തങ്കച്ചൻ കുഴിയംപ്ലാവിൽ (മലനാട് അസോസിയേറ്റ്, ഉളിക്കൽ), റീന നങ്ങിണിയിൽ (കൊട്ടിയൂർ), മാധുരി പാലക്കുന്നേൽ (തളിപ്പറമ്പ്), ബെന്നി തോമസ് (മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്). 

രാഖി രാഘവൻ 
തലശ്ശേരി: മാനന്തവാടി ആറാട്ടുതറ ഹൈസ്കൂൾ അധ്യാപിക കതിരൂർ ഡയമൺമുക്ക് കരിയാടൻ വീട്ടിൽ രാഖി രാഘവൻ (46) അന്തരിച്ചു. മാതൃഭൂമി സീഡ് അധ്യാപക കോ ഓർഡിനേറ്ററായിരുന്നു. റിട്ട. റെയ്ഞ്ചർ എൻ.രാഘവന്റെയും  വടവതി ഗംഗയുടെയും മകളാണ്. ഭർത്താവ്: ഡോ. സുധീർകുമാർ (വെറ്ററിനറി സർജൻ, മാനന്തവാടി). മക്കൾ: അർച്ചിത് സുധീർ, നിയതി വടവതി. സഹോദരൻ: രജത്ത് (ബെംഗളൂരു).   

ദേവസ്സി
കണ്ണൂർ: തൃശ്ശൂർ പാലയൂർ കുടുംബാംഗവും കണ്ണൂരിൽ താമസക്കാരനുമായ പി.കെ.ദേവസ്സി (77) അന്തരിച്ചു. കണ്ണൂർ ഡി.എസ്. സി. റെക്കോർഡ്സ് റിട്ട. സിവിലിയൻ സ്റ്റാഫാണ്. ഭാര്യ: ബേബി. മക്കൾ: ബിന്ദു ജയ്സൺ (അധ്യാപിക, സെയ്ൻറ്് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തോട്ടട), ബിജി റിനേഷ്, പി.ഡി.ബിജു (ക്ലാർക്ക്, സെയ്ൻറ്് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, ബർണശ്ശേരി). മരുമക്കൾ: ജയ്സൺ ഫെർണാണ്ടസ് , റിനേഷ് ആൻറണി, ജെൻസി.

വേലു
അരീക്കോട്: കാവനൂരിലെ ആദ്യകാല അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗവും ദീർഘകാലം സി.പി.എം. ബ്രാഞ്ച്  സെക്രട്ടറിയുമായിരുന്ന പി.വി. വേലു (81) അന്തരിച്ചു. ഖാദി ബോർഡിന്റെ കീഴിൽ കാവനൂരിൽ പ്രവർത്തിച്ചിരുന്ന ഏറനാട്  ടൈൽസ് ഭരണസമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ ബേബി, മക്കൾ: വിജയലക്ഷ്മി, പ്രകാശൻ, രാമകൃഷ്ണൻ. മരുമക്കൾ: ശശീധരൻ, മഞ്ജുഷ, ബബിത.

കുഞ്ചുക്കുട്ടിയമ്മ
പാലക്കാട്: മേലാർക്കോട് ചിറ്റടി വീട്ടിൽ കുഞ്ചുക്കുട്ടിയമ്മ (83) പാലക്കാട് എൻ.കെ. പാളയം കാർത്തികവീട്ടിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ വണ്ടാഴി വെളുത്താക്കൽ ചന്ദ്രശേഖരൻ നായർ. മക്കൾ: ഈശ്വർദാസ്, ദാമോദരനുണ്ണി, ജയമീനാക്ഷി, മോഹൻകുമാർ (ബി.എസ്.എൻ.എൽ., നെന്മാറ), രാജലക്ഷ്മി (സോയിൽ കൺസർവേഷൻ, കോഴിക്കോട്), ഭാഗ്യം, പ്രകാശ് (ഷാർജ). മരുമക്കൾ: മീര, ആശ, രഘുനാഥൻ, മിനി, പരേതനായ അരവിന്ദാക്ഷൻ, വിജയമാധവൻ, പ്രമീള. 

പി.എം.തോമസ്
പുല്ലാട്: പുരയിടത്തിൻകാവ് പ്ലാവേലിപറമ്പിൽ റിട്ട.ഗ്രഫ് ഉദ്യോഗസ്ഥൻ പി.എം.തോമസ്(ബേബി-84) അന്തരിച്ചു. ഭാര്യ: അച്ചാമ്മ തോമസ് മാരാമൺ എള്ളിൽ കുടുംബാംഗമാണ്. മക്കൾ: നാൻസി അച്ചൻകുഞ്ഞ്, ഡെയ്സി തോമസ് പണിക്കർ, സജു പി.തോമസ്(വാരണാസി), ബിജു തോമസ് (കുവൈത്ത്), ബീനാ സജീവ്, ബിൻസി മനോജ്. മരുമക്കൾ: അച്ചൻകുഞ്ഞ് കോട്ടുഞാലിൽ(യു.എസ്.എ.), തോമസ് പണിക്കർ(കുണ്ടറ), അന്നമ്മ സജു, ഷൈയ്നു ബിജു, സജീവ് (കുവൈത്ത്), മനോജ്(ബെംഗളൂരു). 

രത്നമ്മ
വട്ടപ്പാറ: മൊട്ടമൂട് ഉള്ളൂർ കോണത്തു വീട്ടിൽ പരേതനായ ഇസ്രായേൽ തമ്പിയുടെ ഭാര്യ രത്നമ്മ(79) അന്തരിച്ചു. മക്കൾ: ശുഭകുമാർ(കെ.എസ്.ഇ.ബി), ശുഭദകുമാരി, ശുഭജകുമാരി(ബി.ആർ.സി.), ശുശോഭകുമാരി. മരുമക്കൾ: ഷീജ, സെബാസ്റ്റ്യൻ, സ്റ്റാൻലി, ജോൺ വത്സകുമാർ(ആർമി).

മേരിക്കുട്ടി തോമസ്
നെടുമണ്ണി:  പീലിയാനിക്കൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മേരിക്കുട്ടി തോമസ്(തങ്കമ്മ-93) അന്തരിച്ചു. മാമ്മൂട് പാലാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാജൻകുഞ്ഞ്(മാണിക്കുളം), ജോസുകുട്ടി, ത്രേസിമ്മ, ജോണിക്കുട്ടി(മാമ്മൂട്), ജെയിംസ്കുട്ടി(കാർമൽ ഇന്റർനാഷണൽ സ്കൂൾ, റിട്ട. കാർമൽ പോളിടെക്നിക്), സിബിച്ചൻ(യു.കെ.), സാലിമ്മ, സേവിച്ചൻ(യു.കെ.), പരേതനായ പി.ടി.ചെറിയാൻ. മരുമക്കൾ: ഗ്രേസമ്മ പടിഞ്ഞാറേവീട്, കൂത്രപ്പള്ളി(റിട്ട. ടീച്ചർ), കുഞ്ഞമ്മ കൊക്കപ്പുഴ(എരുമേലി), ജോബച്ചൻ പവ്വത്തിൽ (കൈനകരി), തെയ്യാമ്മ താഴത്തുവീട്ടിൽ (പെരിങ്ങുളം), മോൻസി കാരിക്കുഴി പൊന്നാടംവാക്കൽ(കൈനടി), ഫിലോമ്മ കല്ലുപുരയ്ക്കൽ വണ്ടാനം(യു.കെ.), തോമസുകുട്ടി വെടിക്കാരൻപറമ്പിൽ(ചങ്ങംകരി), മേഴ്സി തകിടിപ്പുറം(നെടുംകുന്നം), പരേതയായ തങ്കമ്മ കരിക്കംപള്ളി നന്നാട്ടുമാലിൽ(എടത്വാ). 

രവീന്ദ്രൻ പിള്ള
കൊല്ലം: കുരീപ്പുഴ പറമ്പിൽ കിഴക്കതിൽ രവീന്ദ്രൻ പിള്ള (80) അന്തരിച്ചു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: അഡ്വ. ആർ.രാജേന്ദ്രൻ (ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി), രഘുനാഥൻ പിള്ള, ശ്രീകുമാരി. മരുമക്കൾ: അഡ്വ. പി.ഉഷ, ജയകുമാരി, നന്ദകുമാർ.

ഭാരതി 
എഴുകോണ്: കരീപ്ര ചരുവിളമേലതില് പരേതനായ ഗോപാലന്റെ ഭാര്യ ഭാരതി (83) അന്തരിച്ചു. മക്കള്: ആനന്ദഭായ് (റിട്ട. അഗ്രിക്കള്ച്ചർ അസി.), അനിതകുമാരി, അനില്കുമാർ (ആര്മി). മരുമക്കള്: ശശികുമാർ (റിട്ട. ബാങ്ക് ജീവനക്കാരന്), സദാനന്ദൻ (ബിസിനസ്), ഷീബ (പോലീസ്). 

ഓമന ജോർജ് 
പട്ടാഴി: തെക്കേത്തേരി ദർഭ പേഴുംവിളയിൽ പരേതനായ എം.ഒ.ജോർജിന്റെ ഭാര്യ റിട്ട. അധ്യാപിക ഓമന ജോർജ് (72) അന്തരിച്ചു. മക്കൾ: ജെൻസൺ (ഖത്തർ), സാംസൺ (യു.എസ്.എ.), സൂസൻ, ജോൺസൻ. മരുമക്കൾ: പെർസിസ് (ബെംഗളൂരു), ബിന്ദു (യു.എസ്.എ.), ജോസ് (ദുബായ്), റിൻസി (മുംബൈ).

എം.ഒ.ചെറിയാൻ 
ചാരുംമൂട്: കരിമുളയ്ക്കല് മാമൂട്ടില് എം.ഒ.ചെറിയാൻ (82) അന്തരിച്ചു. കേരള കോണ്ഗ്രസ് (എം) മുന് സംസ്ഥാന കമ്മിറ്റിയംഗവും കരിമുളയ്ക്കല് സെയ്ന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പള്ളി മുന് ട്രസ്റ്റിയുമാണ്. ഭാര്യ: വൈദ്യന്പറമ്പില് കുടുംബാംഗം ലില്ലിക്കുട്ടി. മക്കള്: റോയി, റെജി, ജയന് (കരസേന), ജോസ് (ദുബായ്), ജിജി (ദുബായ്). മരുമക്കള്: മഞ്ജു (അധ്യാപിക, എസ്.സി.എസ്. സ്കൂള്, തിരുവല്ല), ഗേളി (അധ്യാപിക, മറ്റം സെയ്ന്റ് ജോണ്സ് എച്ച്.എസ്.എസ്.), സുമ, അനി (ദുബായ്), സുബി (ദുബായ്).