കുണ്ടായിത്തോട്: പരേതനായ കെ.സി. മാധവൻ നായരുടെ ഭാര്യ: പുളിയശ്ശേരി ലീലമ്മ (84) അന്തരിച്ചു. മക്കൾ: സുരേശൻ (മണി-മാതൃഭൂമി ഏജന്റ്), ദിനേശൻ, ലളിത, വസന്ത. മരുമക്കൾ: പി. ബാലൻ, കെ.വി. മോഹനൻ, കെ.വി. സതി, ദീപ.

കല്യാണി 
കൂട്ടങ്ങാരം: പുത്തൻതെരുവിലെ പരേതനായ ചാപ്പന്റെ ഭാര്യ കല്യാണി (90) അന്തരിച്ചു. മക്കൾ: പരേതനായ പാർഥാസ് ബാലകൃഷ്ണൻ, ദിവാകരൻ, സുരേന്ദ്രൻ, രവീന്ദ്രൻ, പ്രകാശ് ബാബു (എല്ലാവരും ബഹ്റൈൻ), സരോജിനി, നളിനി, പ്രേമലത (റിട്ട. പ്രധാനാധ്യാപിക, എം.സി.എം. യു.പി. സ്കൂൾ). 

കെ.പ്രദീപൻ
അഴീക്കോട്: ചാലിൽ ഇ.എം.എസ്. മന്ദിരത്തിനു സമീപം കെ.പ്രദീപൻ (55) അന്തരിച്ചു. വൻകുളത്തുവയലിൽ ലോട്ടറി -സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. പരേതനായ കോഴിക്കോടൻ പദ്മനാഭന്റെയും പുതിയേട്ടി ദേവകിയുടെയും മകനാണ്. ഭാര്യ: ശ്രീജ പനങ്കാവ്. മക്കൾ: പ്രജിഷ ജയേഷ് (ഏച്ചൂർ), ദിപിന സുദീപ് (ഏച്ചൂർ). മരുമക്കൾ: ജയേഷ് (ഗൾഫ്), സുദീപ് (മാലി). സഹോദരി: പ്രമീള (കൂടാളി). 

മുസ്തഫ 
കോലത്തുവയൽ: ഐക്കാംഭാഗത്ത് താമസിക്കുന്ന കുറിയകത്ത് മുല്ലവളപ്പിൽ മുസ്തഫ (64) അന്തരിച്ചു.ഭാര്യ: പി.പി.സഫിയ.
 മക്കൾ: ഫാത്തിമ, നസീമ, ജസീറ, ഷാനിബ, സുമയ്യ. മരുമക്കൾ: ഷംവീൽ, മുഹമ്മദ്, ഷഫീക്, അജ്മൽ, താജുദ്ദീൻ.

രവി കൊല്ലംചിറ
കൊയിലാണ്ടി: കൊല്ലം നമ്പത്താട്ടിൽ രവി കൊല്ലംചിറ (58) അന്തരിച്ചു. പരേതരായ മഠത്തിൽ ചാത്തുക്കുട്ടി നായരുടെയും ലക്ഷ്മി അമ്മയുടെയും മകനും എൻ.സി.പി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ്. ഭാര്യ: ഹേമലത. മക്കൾ: സച്ചിൻ, രാഹുൽ. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ (ടൈൽ വേൾഡ്, കൊയിലാണ്ടി), ഗീത (എം.ജി. കോളേജ്, കൊയിലാണ്ടി).  

മുഹമ്മദ്കുഞ്ഞി  
രാമന്തളി: വടക്കുമ്പാട് മുഹ്യുദ്ധീൻ പള്ളിക്ക് സമീപത്തെ തയ്യിൽ മുസ്ലിയാരെവളപ്പിൽ മുഹമ്മദ്കുഞ്ഞി (67) അന്തരിച്ചു. പരേതരായ എൻ.പി.മൊയ്തീൻകുഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: സുഹറ, മുഷാഹിദ, ത്വാഹ. മരുമക്കൾ: മുസമ്മിൽ (ഉദിനൂർ), ഷുഹൈബ് (ഉദിനൂർ), റമീസ (ഉടുമ്പുന്തല). സഹോദരങ്ങൾ: കാസിം, ജമീല, പരേതനായ സലാം. 

 എച്ച്.മുന്തൻ 
ബേഡഡുക്ക: പള്ളത്തിങ്കാൽ കൊല്ലമ്പണ പെർളം പട്ടികവർഗ കോളനിയിലെ ഊരുമൂപ്പനും ആദ്യകാല കോൺഗ്രസ് പ്രവർത്തകനുമായ എച്ച്.മുന്തൻ (85) അന്തരിച്ചു. 
ഭാര്യ: വെള്ളച്ചി. മക്കൾ: ജാനകി, മുറിച്ചി, കാരിച്ചി, നാരായണൻ, ശങ്കരൻ, സുമതി, മോഹനൻ. 

ഷാഹുൽ ഹമീദ്  
പാടിയോട്ടുചാൽ: കൊല്ലാടയിലെ നങ്ങാരത്ത് ഷാഹുൽ ഹമീദ് (65 ) അന്തരിച്ചു.  ചെറുപുഴയിലെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എൻ.ടി.യു.സി.യുടെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: സൈനബ. 

കുഞ്ഞിരാമൻ
കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രൽ സൊസൈറ്റി റോഡ് ബസ്സ്റ്റോപ്പിന് സമീപം മാണിക്കര കുഞ്ഞിരാമൻ (66) അന്തരിച്ചു. പരേതരായ ചാത്തുക്കുട്ടി നായരുടെയും  മാണിക്കര മാധവിയുടെയും മകനാണ്. ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്നു. ഭാര്യ: പദ്മിനി. മക്കൾ: പ്രിയ (ബഹ്റൈൻ), പ്രീജ. മരുമക്കൾ:  ബൈജു (കൊട്ടില), ജനാർദനൻ (വെള്ളൂർ). സഹോദരങ്ങൾ: മാണിക്കര ഭാസ്കരൻ (സി.പി.എം. കല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം), മാധവൻ (ഇരിണാവ് വീവേഴ്സ്), മീനാക്ഷി, രാജേന്ദ്രൻ (ബഹ്റൈൻ), പരേതനായ ബാലൻ. 

പി.ടി.ലീല
അഴീക്കോട്: വൻകുളത്തുവയലിലെ അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം ഇ.കെ. ഹൗസിൽ പി.ടി.ലീല (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.കെ.ഗോപാലന് നമ്പ്യാർ. മക്കൾ: സുലേഖ (മുംബൈ), ഹേമലത (പട്ടുവം), ഉഷ (പാപ്പിനിശ്ശേരി), വേണുഗോപാൽ (സിൽവാസ), സീത (കേന്ദ്രീയ വിദ്യാലയം, മുംബൈ). മരുമക്കൾ: ജനാർദനൻ (മുംബൈ), കേളു നമ്പ്യാർ (പട്ടുവം), ഉണ്ണികൃഷ്ണൻ നമ്പ്യാർ (പാപ്പിനിശ്ശേരി), ബിന്ദു (സിൽവാസ), സതീശൻ (കേന്ദ്രീയ വിദ്യാലയം, മുംബൈ). സഹോദരങ്ങൾ: ചന്ദ്രൻ, ഭരതൻ, കമലാക്ഷി, സാവിത്രി, അശോകൻ, പരേതരായ നളിനി, സുലോചന. 

 കണാരൻ 
എളമ്പിലാട്: കണ്ണമ്പത്ത് കണ്ടി കണാരൻ (83)  അന്തരിച്ചു. സി.പി.എം. എളമ്പിലാട് വയൽ ബ്രാഞ്ചംഗമാണ്. ഭാര്യ: പരേതയായ നാരായണി. മക്കൾ: രമേശൻ, വിനോദൻ (സി.പി.എം. എളമ്പിലാട് സെന്റർ ബ്രാഞ്ച് സെക്രട്ടറി], ആനന്ദൻ (അധ്യാപകൻ എ.എം.എൽ.പി. സ്കൂൾ ഇരിങ്ങല്ലൂർ, മലപ്പുറം), പരേതനായ രതീശൻ. 

ശേഖരൻ നായർ
നന്മണ്ട: മണ്ണാമ്പൊയിലിലെ തേനങ്ങൽ ശേഖരൻ നായർ (80) അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ. സഹോദരങ്ങൾ: പരേതനായ രാമൻ നായർ, പത്മനാഭൻ നായർ (റിട്ട. എക്സൈസ്), ബാലൻ നായർ (റിട്ട. സി.ഐ.എസ്.എഫ്.), മാധവൻ നായർ (വിമുക്ത ഭടൻ), കമലാക്ഷി അമ്മ, പത്മിനി. 

ഇന്ദിര 
ചെന്ത്രാപ്പിന്നി: ഉള്ളാട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഇന്ദിര (76) അന്തരിച്ചു. മക്കൾ: ഓമന, ശശികല, ഷീജ, ഉഷ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, പ്രശാന്തൻ, പരേതനായ രഘു, വിജയൻ. 

കൊച്ചുത്രേസ്യ
മാള: മണലിക്കാട് പരേതനായ ചെമ്മാശ്ശേരി മാത്തുകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യ (88) അന്തരിച്ചു. മക്കള്: ഔസോ, മേരി, സേവി, ആനീസ്, ജോണ്സൺ (തഹസില്ദാര്, കൊടുങ്ങല്ലൂര്), ക്ലീറ്റസ് (എ.എസ്.ഐ., ഇരിങ്ങാലക്കുട). മരുമക്കള്: ലൂസി, ജോസ്, ജെസി, ജോയ്, ജനറ്റ് (അധ്യാപിക, സെന്റ് ആന്സ് സ്കൂള്, കോട്ടപ്പുറം), ഷെമ്മി (അധ്യാപിക, ഒ.എന്.എസ്. മതിലകം). 

ബാലന് 
മങ്ങാട്: മങ്ങാട് ചാത്തംകുളം റോഡിന് സമീപം മുതുകാട്ടില് വീട്ടില് ബാലന് (67) അന്തരിച്ചു. ഭാര്യ: അജിത. മക്കള്: ബബിത, അഭിലാഷ്. മരുമക്കള്: രാജീവ്, ഷീബ.

സുജിത്ത് 
എരുമപ്പെട്ടി: മങ്ങാട് ഒഴിച്ചിറായില് വീട്ടില് ഗോപിയുടെ മകന് സുജിത്ത് (22) അന്തരിച്ചു. അമ്മ: സുലോചന. സഹോദരന്: സുബീഷ്.

ലക്ഷ്മിക്കുട്ടിയമ്മ 
കുണ്ടന്നൂര്: ചിറ്റണ്ട പട്ടിളച്ഛന് വീട്ടില് ലക്ഷ്മിക്കുട്ടിയമ്മ (89) അന്തരിച്ചു. മകള്: സരോജിനി. മരുമകന്: വിജയന്.

കാർത്ത്യായനി  
ആനന്ദപുരം: തണ്ടാശ്ശേരി പരേതനായ മാണിക്കുട്ടിയുടെ ഭാര്യ കാർത്ത്യായനി (91) അന്തരിച്ചു. മക്കൾ: ദാമോദരൻ, രാജൻ, അരവിന്ദൻ, ശോഭന, ഷൈല, ഷീബ, പരേതരായ അശോകൻ, സുരേഷ്. 

കുഞ്ഞിക്കോയ
കാളികാവ്: പള്ളിശ്ശേരിയിലെ പരുത്തിക്കുന്നൻ കുഞ്ഞിക്കോയ (71) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: കുഞ്ഞിമുഹമ്മദ്, റൈഹാനത്ത്, മൈമൂന, അൻവർ മുസ്ലിയാർ (ഇമാം തഖ്വ മസ്ജിദ്, കാളികാവ്), റിയാസ്, സുമയ്യ, ജംഷീർ, ജംഷാദ്. മരുമക്കൾ: അശ്റഫ്, സുഹ്റാബി, ആത്തിക്ക, റഈസ, ഫസ്ന, പരേതനായ അബ്ദുൽകരീം മൗലവി. 

ഫാത്തിമ
കോഡൂർ: പുളിയാട്ടുകുളത്തെ പരേതനായ വള്ളുകുന്നൻ മൂസാന്റെ ഭാര്യ ഫാത്തിമ (98) അന്തരിച്ചു. മക്കൾ ഫാത്തിമകുട്ടി, ആയിഷ, അബ്ദുള്ള, അലവി, സുബൈർ, സൈനബ, റംല, സുബൈദ, ജബ്ബാർ, പരേതരായ അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഖദീദ, ഷാഹിന, ഹസീന, കദീജ, ഫാത്തിമ, ഇബ്രാഹീം, അലി, അബ്ദുറഹിമാൻ, അബ്ദുൽഗഫൂർ, പരേതരായ അഹമ്മദ്കുട്ടി, ഖമറുന്നിസ. 

ദാമോദരൻ നായർ
ചങ്ങരംകുളം: മൂക്കുതല മനപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വാഴുള്ളി പരേതയായ ദേവകി അമ്മയുടെ മകൻ ദാമോദരൻ നായർ (87) അന്തരിച്ചു. ഭാര്യ: മാലതി. മക്കൾ: ഷീജ (സിവിൽ ഡ്രാഫ്റ്റ്സ്മാൻ, മലപ്പുറം), വിനയകുമാർ (ആധാരം എഴുത്ത്, മെമ്പർ, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത്), അഞ്ജലി (എസ്.എം. വനിത കോളേജ്, ചങ്ങരംകുളം). മരുമക്കൾ: ശ്രീധരൻ (നവമി ടെക്സ്, വാര്യർ മൂല മൂക്കുതല), സബിത, അനിൽ. 

ത്രേസ്യാമ്മ
മൂത്തേടം: വെള്ളാരമുണ്ട പരേതനായ തച്ചേടത്ത് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു. 
മക്കൾ: സോണി (യു.കെ.), സോഫി (ഡൽഹി), സോളി, സോജി, ജോമോൻ (ബെംഗളൂരു), ജെയ്മോൻ, ജോൺസൺ (ഒമാൻ), ജിജോ (ഹൈദരാബാദ്). മരുമക്കൾ: റെജി, തോമസുകുട്ടി, സിൻസി, മിനി, ഷിബി, ബിൻസി. 

കൃഷ്ണൻനായർ
എടപ്പാൾ: വട്ടംകുളം കാന്തള്ളൂർ ചുള്ളിയിൽ കൃഷ്ണൻനായർ (കുഞ്ഞൻ നായർ-81) അന്തരിച്ചു. ഭാര്യ: സുഭദ്ര (റിട്ട. അധ്യാപിക). മക്കൾ: അജിത്, രേഖ. മരുമക്കൾ: അശോകൻ, ധനലക്ഷ്മി. സഹോദരങ്ങൾ: സരോജിനി അമ്മ, കുമാരൻ നായർ, നാരായണിക്കുട്ടിയമ്മ, നാരായണൻ നായർ, പദ്മിനി, രാമചന്ദ്രൻ.

ജോയി ജോസഫ്
കാവാലം കൊച്ചി: റഷ്യയിലെ ഇന്ത്യൻ എംബസിയിൽ കൗൺസലറും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫിനാൻസ് ഡയറക്ടറുമായിരുന്ന ജോയി ജോസഫ് കാവാലം (88) അന്തരിച്ചു. ഭാര്യ: ചേർത്തല നെയ്യാരപ്പള്ളി നടയ്ക്കൽ പരേതയായ സെലിൻ. മക്കൾ: ജോസഫ് കാവാലം (യു.എസ്.എ.), പരേതനായ ഐസക്, എലിസബത്ത് സാം (ദുബായ്). മരുമക്കൾ: ആനി, വാസന്തി, സാം മണിപ്പാടം (ഡയറക്ടർ, ഡി.പി. വേൾഡ്, ദുബായ്). സഹോദരങ്ങൾ: എൽസമ്മ (തയ്യിൽ, മാഞ്ഞൂർ), ആന്റണി ജോസഫ് കാവാലം (റിട്ട. സീനിയർ മാനേജർ സിൻഡിക്കേറ്റ് ബാങ്ക്, കോട്ടയം), പരേതരായ ജോർജ് ജോസഫ് (ചങ്ങനാശ്ശേരി), മേരി ജോസഫ്, ജേക്കബ് ജോസഫ് (റിട്ട. ഹിന്ദുസ്ഥാൻ ഇലക്ട്രിക്കൽസ് ലിമിറ്റഡ്, മുക്കം), സിസ്റ്റർ ആൽമ എസ്.ഡി.
1930 ഡിസംബർ 18-ന്  ചങ്ങനാശ്ശേരി കാവാലം പുത്തൻപുരയിൽ പി.വി. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. ചെന്നൈ ലയോള കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം എടുത്തതിനുശേഷം ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ ചേർന്നു. വിവിധ പദവികളിലെ സേവനത്തിനുശേഷം 1972-ൽ റഷ്യയിലെ ഇന്ത്യൻ എംബസിയിൽ കൗൺസലറായി. ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ദേശസാത്കരണവേളയിൽ അവയുടെ സാമ്പത്തിക ഇടപാടുകളുടെ ചുമതല വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫിനാൻസ് ഡയറക്ടറായി. സ്വകാര്യമേഖലയിൽ അശോക് ലെയ്ലൻഡിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു. സഹോദര സ്ഥാപനമായ എന്നോർ ഫൗണ്ടറീസിന്റെ ചുമതലയും വഹിച്ചു. 2008 മുതൽ എറണാകുളത്തു വിശ്രമ ജീവിതത്തിലായിരുന്നു. 

  ടി.എം. ഏലിയാസ്
പിറമാടം: മുൻ സ്കൂൾ അധ്യാപകൻ ഇടപ്പാലക്കാട്ട് (തുരുത്തുമ്മേൽ) ടി.എം. ഏലിയാസ് (76) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി, ഇടപ്പാലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സുനിഷ് (ബിസിനസ്), സുമേഷ് (അഗപ്പേ ഡയഗണോസ്റ്റിക്സ്). മരുമക്കൾ: സിനി. (എം.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ, പാമ്പാക്കുട). ആൻസി. 

ദമയന്തി അമ്മ
പാലക്കാട്: പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ കോട്ടായി വറോട് രായിരത്തിൽ ദമയന്തി അമ്മ (86) പാലക്കാട് ലയൺസ് സ്കൂൾ റോഡ് സൗപർണികയിൽ അന്തരിച്ചു. മക്കൾ: പ്രസന്ന, സുനന്ദ, ഗിരിജ, ശൈലജ, രാജശ്രീ, പരേതനായ വെങ്കിടപ്രസാദ്. മരുമക്കൾ: രവീന്ദ്രനാഥ്, ഗോവിന്ദനുണ്ണി, ദേവിദാസ്, ചന്ദ്രഹാസൻ, വിശ്വനാഥൻ.

നാരായണന്
ആനക്കര: മേഴത്തൂര് പാറപറമ്പില് നാരായണന് (65) അന്തരിച്ചു. റിട്ട. എസ്.ബി.ടി. ജീവനക്കാരനാണ്. അമ്മ: പയ്യൂര് മാധവിക്കുട്ടി അമ്മ. ഭാര്യ: വിജയലക്ഷ്മി. മക്കള്: രാമചന്ദ്രന്, രാജേഷ്, രമേഷ്, മിനി.  
 
കൃഷ്ണൻ നായർ 

 ആനക്കര: മണ്ണിയംപെരുമ്പലം ചുള്ളിയിൽ കൃഷ്ണൻനായർ (81) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: അജിത്ത്, രേഖ. മരുമക്കൾ: അശോക്, ധനലക്ഷ്മി. 

കത്രീന മാത്യു
ജെല്ലിപ്പാറ: ചേലക്കമാക്കിൽ കത്രീന മാത്യു (92) അന്തരിച്ചു. മക്കൾ: ജോസഫ് മാത്യു, പെണ്ണമ്മ, ത്രേസ്യാമ്മ, മേരി, എൽസി, റോസമ്മ. മരുമക്കൾ: ജോയി, തോമസ്, ജോർജ്, ജോസഫ്, ഫ്രാൻസീസ്, ഷീബ.  

കല്യാണി
പുതുനഗരം: നായ്ക്കത്തറയിൽ പരേതനായ രാജനായ്ക്കന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു. മക്കൾ: രുക്മിണി, ഉണ്ണിക്കണ്ണൻ, രതികുമാരി, ജ്യോതികുമാരി, സുമിത്ര. മരുമക്കൾ: കൃഷ്ണൻ, കണ്ണൻ, സുബ്രഹ്മണ്യൻ, കൃഷ്ണൻ, ഓമന.

മാത്യു പോൾ
അടിവാരം: മാത്യു പോൾ (മത്തച്ചൻ കുന്നേൽ-83) അന്തരിച്ചു. ഭാര്യ: ചിന്നമ്മ അന്തീനാട് കാരിമലയിൽ കുടുംബാംഗം. മക്കൾ: ലില്ലി (യു.എസ്.എ.), പോൾ മാത്യു (അടിവാരം), ജോണി (അടിവാരം), ജോസുകുട്ടി (കോഴിക്കോട്), ലിസി (കൈപ്പള്ളി), സജി (അടിവാരം), ഷാജു (ജയ്പുർ), ജോമോൻ (മസ്കറ്റ്), ലിജി (വെങ്കോട്ട). 
മരുമക്കൾ: മാത്യു (യു.എസ്.എ.), ബിന്നി (കടുത്തുരുത്തി), മേഴ്സി (കൊഴുവനാൽ), ജീനാ (കാഞ്ഞിരപ്പള്ളി), രാജു (കൈപ്പള്ളി), ബിനി (കൊഴുവനാൽ), ജിസ് (പാലാ), ജാസ്മിൻ (തീക്കോയി), ബോബൻ (ബഹ്റൈൻ). 

ഏലിയാമ്മ ചാക്കോ
പെരുമ്പാവൂര്: നിരവത്ത് വീട്ടില് പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (75) അന്തരിച്ചു. റിട്ട. അധ്യാപികയായിരുന്നു. കോട്ടപ്പടി ചെരക്കുന്നേല് പാറപ്പാട്ട് (മാറോത്ത്) കുടുംബാംഗം. മക്കള്:  എസ് (ലണ്ടന്), എന്സി, ജോസി (ലണ്ടന്).

എ.ഹൈമവതി അമ്മ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കുളത്തൂർ തട്ടാക്കുഴിവീട്ടിൽ പരേതനായ വി.കേശവൻ നായരുടെ ഭാര്യ എ.ഹൈമവതി അമ്മ (97) അന്തരിച്ചു. 
മക്കൾ: സരോജനി അമ്മ, രാമചന്ദ്രൻ നായർ (റിട്ട. അസി. എക്സി. ഇൻജിനീയർ, തിരുവനന്തപുരം കോർപ്പറേഷൻ), വിജയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ്. സ്കൂൾ, പാൽക്കുളങ്ങര), ശാരദാമ്മ (റിട്ട. ടൈപ്പിസ്റ്റ്, ഐ.ടി.ഡി.), വിമലാദേവി അമ്മ (റിട്ട. കൗൺസിൽ സെക്രട്ടറി., തിരുവനന്തപുരം കോർപ്പറേഷൻ), രാജേന്ദ്രൻ നായർ (റിട്ട. അസി. എക്സി. എൻജിനീയർ, എൽ.എസ്.ജി.ഡി.), ലീലാകുമാരി (റിട്ട. അധ്യാപിക, പള്ളിത്തുറ).
 മരുമക്കൾ: സുകുമാരൻ നായർ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ശ്രീകുമാരി തങ്കച്ചി, പരേതനായ തങ്കപ്പൻ നായർ, പരേതനായ പരമേശ്വരൻപിള്ള, അശോകൻ (റിട്ട. ഫാക്ട്), ഉഷാകുമാരി, പരേതനായ നാണുക്കുട്ടൻ നായർ. 

ഉമയമ്മപ്പിള്ള
ചാരുംമൂട്: ചുനക്കര വടക്ക് പദ്മവിലാസത്തില് (ഐക്കര കുറ്റിയില്) പരേതനായ സി.പി.രാഘവന് പിള്ളയുടെ ഭാര്യ ഉമയമ്മപ്പിള്ള (88) അന്തരിച്ചു. മക്കള്: ജ്യോതിഷ്കുമാര്, ശ്രീകുമാരന് നായര്, ജ്യോതിഷ്മതി, ശ്രീകുമാരി, ജയകുമാര്, പത്മകുമാര്, പരേതനായ വിജയകുമാര്. 

കെ.ഭവാനിയമ്മ
തിരുവനന്തപുരം: ശാസ്തമംഗലം കുറുപ്സ് ലെയ്ൻ എസ്.ഇ.കെ.ടി. 32-ൽ എൻ.നാരായണക്കുറുപ്പിന്റെ (അമ്പഴവേലിൽ, പറക്കോട്, അടൂർ) ഭാര്യ കെ.ഭവാനിയമ്മ (84) അന്തരിച്ചു. മക്കൾ: എൻ.അജയ്കുമാർ (റിട്ട. എച്ച്.ഒ.ഡി., കെമിസ്ട്രി ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സിറ്റി കോളേജ്), എൻ.അനിൽകുമാർ (റിട്ട. പി.ഡബ്ല്യു.ഡി. പത്തനംതിട്ട), എൻ.അശോകൻ (ഇ.ഡി. മേത്തർ പ്രോജക്ട്സ് എറണാകുളം), എൻ.അരുൺകുമാർ (എ.ഒ.ജി.എം.ആർ.) മരുമക്കൾ: സലീലകുമാരി (എച്ച്.എം. എൻ.എസ്.എസ്.എച്ച്.എസ്., ചൊവ്വള്ളൂർ), ഗീതാകുമാരി, ശ്രീകുമാരി, മിനി. 

 ഡോ. എന്.ശാരദാദേവി
തിരുവനന്തപുരം: പോങ്ങുംമൂട് ലക്ഷ്മിഭവനില് പരേതനായ ഡോ. കെ.രാഘവന്പിള്ള (റിട്ട. ഡയറക്ടര്, ഓറിയന്റല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് ആന്ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി)യുടെ ഭാര്യയും ആലപ്പുഴ മെഡിക്കല്കോളേജ് മുന് പ്രിന്സിപ്പലുമായ ഡോ. എന്.ശാരദാദേവി (87) അന്തരിച്ചു. 
തൃശ്ശൂര് മെഡിക്കല്കോേളജ് പ്രിന്സിപ്പലായും തിരുവനന്തപുരം മെഡിക്കല്കോേളജില് ദീര്ഘകാലം അനാട്ടമി വിഭാഗം മേധാവിയായും പ്രവര്ത്തിച്ചിട്ടുണ്ട്. അനാട്ടമി മേഖലയ്ക്കു നല്കിയ സംഭാവനകള്ക്ക് അനാട്ടമിക്കല് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആജീവനാന്ത പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കോയമ്പത്തൂര് പി.എസ്.ജി. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സില് അനാട്ടമി വിഭാഗം മേധാവിയായിരുന്നു. 
മക്കള്: ലക്ഷ്മി വിജയകുമാര്, ആര്.രാജേഷ് കുമാര്(കുവൈത്ത്). മരുമക്കള്: വിജയകുമാര്(റിട്ട. എയര് കമാൻഡര്, എയര്ഫോഴ്സ്), രേവതി റാണി. 

  ജോര്ജ് ഫിലിപ്പ്
  ബെംഗളൂരു: പത്തനംതിട്ട തിരുവല്ല ശങ്കരമംഗലത്ത് കുടുംബാംഗം ജോര്ജ് ഫിലിപ്പ് (69) ബെംഗളൂരുവില് അന്തരിച്ചു. ഹെബ്ബാള് കാവല്ബിസാന്ദ്ര അംബേദ്കര് ലേ ഔട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എമിലി. മക്കള്: മഞ്ജു, സുദീപ്. മരുമകന്: ബിനു. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹെബ്ബാള് കെംപപുര ജെറുസലേം മാര്ത്തോമാ പള്ളിയിലെ സംസ്കാരശുശ്രൂഷയ്ക്കുശേഷം ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

 എസ്.രാമന് പിള്ള    
പടിഞ്ഞാറേ കല്ലട: അയിത്തോട്ടുവ ചിറ്റടിയില് വീട്ടില് എസ്.രാമന് പിള്ള (84) അന്തരിച്ചു. റിട്ട. സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറും കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് യൂണിയന് സംസ്ഥാന സമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. 
അയിത്തോട്ടുവ 2110 ദുര്ഗാവിലാസം എന്.എസ്.എസ്.കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കള്: രമാദേവി (മുന് തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് അംഗം), ഉമാദേവി, രാജഗോപാല് (സൗദി), വിനയന് (കുവൈത്ത്). മരുമക്കള് : അഷ്ടമുടിരവികുമാര് (മാതൃഭൂമി ലേഖകൻ അഞ്ചാലുംമൂട്, ആനാട് എസ്.എന്.വി. ഹയര് സെക്കൻഡറി സ്കൂള് മുന് പ്രഥമാധ്യാപകന്). എസ്.അനില്കുമാര് (റിട്ട. തഹസില്ദാര്, കുന്നത്തൂര്), എല്.ഹരിപ്രിയ (ഹോളിട്രിനിറ്റിസ്കൂള്, തേവലക്കര), ആര്.രഞ്ജിനി (കുവൈത്ത്).

ഖാലിദ്
ഓച്ചിറ: കുലശേഖരപുരം കടത്തൂർ കരൂകുന്നേൽ ഖാലിദ് (85) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: അലാവുദ്ദീൻ (മെമ്പർ കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്), അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹക്കിം, അബ്ദുൽ നജിം (സൗദി), അബ്ദുൽ നാസ്സർ (കളക്ടറേറ്റ് കൊല്ലം), അബ്ദുൽ റസ്സാക്ക് (ഖത്തർ), മുജീബ് റഹ്മാൻ (സൗദി), ബഷീർ (എെെക്സസ്, പാലക്കാട്) അബ്ദുൽ സമദ് (കുലശേഖരപുരം എസ്.ഇ.ബി. 995), ഷംസുദീൻ (ഖത്തർ), നസീമ. മരുമക്കൾ: നസീമ, റജില, ജാസ്മിൻ, ഷീജ, മുബീന, ഡോക്ടർ ഫെമില, ഷീജ, ഷമി, റസിയ, ഡോ. തസ്നി, സുനീർ (ബഹ െെറൻ)

 റാഹേൽ കുഞ്ഞപ്പി
 കുളക്കട: മുല്ലശേരിൽ കിഴക്കതിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ റാഹേൽ കുഞ്ഞപ്പി (94) അന്തരിച്ചു. മക്കൾ: തങ്കച്ചൻ, പരേതനായ രാജു, പൊന്നമ്മ, ബാബു. മരുമക്കൾ: ഓമന, ലിസി, ജോർജ്കുട്ടി, മിനി.