മക്കട മണക്കോട്ട്  പ്രേമൻ
ഒളവണ്ണ: കൊടിനാട്ടുമുക്ക് മക്കട മണക്കോട്ട് പ്രേമൻ (73) അന്തരിച്ചു. മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചനസമരത്തിലും അടിയന്തരാവസ്ഥയ്ക്കെതിരേ ലോക സംഘർഷസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മാനാഞ്ചിറ അയ്യപ്പൻവിളക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രവർത്തകസമിതി അംഗം, രാഷ്ട്രീയ സ്വയംസേവക സംഘം, ചാലപ്പുറം, പന്തീരാങ്കാവ്  നഗരങ്ങളുടെ കാര്യവാഹ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒളവണ്ണ പാലകുറുംബ മേക്കോട്ട ഭഗവതി ക്ഷേത്രകമ്മിറ്റി പ്രസിഡൻറ്, കുടുംബക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, സക്ഷമ പന്തീരാങ്കാവ് സ്ഥാനീയസമിതി രക്ഷാധികാരി, എമർജൻസി വിക്ടിംസ് അസോസിയേഷൻ ജില്ലാ ഖജാൻജി എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: മനോരമ. മക്കൾ: സച്ചിത് (ഐ.ടി. ആർക്കിടെക്ട്, നോഖിയ, ബെംഗളൂരൂ), അഞ്ജു. മരുമക്കൾ: രശ്മി (ഐ.ഐ.എസ്.സി., ബെംഗളുരൂ), മഹേഷ് (സോഫ്റ്റ് വേർ എൻജിനിയർ). സഹോദരങ്ങൾ: സത്യൻ (റിട്ട. എസ്.ബി.സി.ഐ.ഡി.), ശോഭന. 

ചോയിക്കുട്ടി
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ചോനോംകണ്ടി ചോയിക്കുട്ടി (75) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഷീന, ഷിജി, ഷിനീഷ് (ആർമി). മരുമക്കൾ: ശശി, ബൈജു, മിജിന. സഹോദരങ്ങൾ: മാധവി, കുഞ്ഞിരാമൻ, മാലതി, ലീല. 

കെ.ടി. പോൾ
കോഴിക്കോട്: തിരുത്തിയാട് കുരിശിങ്കൽ വീട്ടിൽ കെ.ടി. പോൾ (84-അഗസ്റ്റ്യൻ അപ്പോൾസ്റ്ററി വർക്സ്) അന്തരിച്ചു. ഭാര്യ: കളത്തിപ്പറമ്പിൽ ഫിലോമിന. മക്കൾ: ജോയി, പ്രിൻസ്, സോഫി, സാജൻ, സോജി, സോണി. മരുമക്കൾ: സൂസൻ ഷാമി, റിജേഷ് ക്ളമന്റ്.

എം.സി. അബ്രാഹം
നടവയൽ: ചീങ്ങോട് മുഞ്ഞാട്ട് എം.സി. അബ്രാഹം (82) അന്തരിച്ചു. ഭാര്യ പി.സി. അന്ന (റിട്ട. അധ്യാപിക, നടവയൽ സെയ്ന്റ് തോമസ് ഹൈസ്കൂൾ). മക്കൾ: ടെസി (അധ്യാപിക, അമ്പലവയൽ ജി.എൽ.പി.എസ്.), ബിജു (വയനാട് ജില്ലാ സഹകരണ ബാങ്ക്, കമ്പളക്കാട്), പരേതയായ ഇസബെൽ. മരുമക്കൾ: തോമസ് പാലനിൽക്കും തൊട്ടിയിൽ (വയനാട് ജില്ലാ സഹകരണബാങ്ക്, മീനങ്ങാടി), ഷെല്ലി മക്കോളിൽ (അധ്യാപിക, നടവയൽ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ). 

അരുൺ ദയാനന്ദ്
കോഴിക്കോട്: അഞ്ചാം ഗെയിറ്റ് ചോയുണ്ണിമാസ്റ്റർ റോഡിൽ കല്ലാട്ട് പരേതരായ കെ.സി. ദയാനന്ദന്റെയും സുഗന്ധ കല്ലാട്ടിന്റെയും മകൻ അരുൺ ദയാനന്ദ് (50) മുംബൈയിൽ അന്തരിച്ചു. ഭാര്യ: റിജുലാ അരുൺ. മക്കൾ: ഗൗതം അരുൺ, അരുന്ധതി അരുൺ. സഹോദരങ്ങൾ: യുവരാജ് ദയാനന്ദ് (പുണെ), അനിൽ ദയാനന്ദ് (യു.എസ്.എ.). ശവസംസ്കാരം മുംബൈയിൽ.

ബീരാൻകുട്ടി
ചീക്കിലോട്: കിഴക്കേ നെല്ലിക്കാത്ത് ബീരാൻകുട്ടി (72) അന്തരിച്ചു. ഭാര്യ: പാത്തുമ്മയ്. മക്കൾ: ജാഫർ (ബഹ്റൈൻ), അസ്മ, സൗദ. മരുമക്കൾ: അബൂബക്കർ, ജമാൽ, ഷഹനീത. സഹോദരങ്ങൾ: ഹുസൈൻ, ഉമ്മയ്യ, പരേതരായ കലന്തൻകുട്ടി, കദീജക്കുട്ടി, ബീവി, കുഞ്ഞിപ്പാത്തു.

ചന്ദ്രൻ 
ചാലക്കുടി: കൂടപ്പുഴ എങ്ങൂര് ചന്ദ്രൻ (85) അന്തരിച്ചു. ഭാര്യ: സുശീല (റിട്ട. മുനിസിപ്പൽ ജീവനക്കാരി). മക്കള്: സജിത്ത് (ദുബായ്), സന്ധ്യ. മരുമക്കള്: സിനി, കരുണപ്രകാശ്.  

സിസ്റ്റർ മേരി ഇൻകാർനേഷൻ 
ഒല്ലൂർ: സി.എസ്.എസ്.ടി. സഭാംഗം സിസ്റ്റർ മേരി ഇൻകാർനേഷൻ (ജോളി -76) മൈസൂരുവിൽ അന്തരിച്ചു. അക്കര പരേതരായ പൈലോതിന്റെയും  ഏല്യക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: റോസിലി, അൽഫോൻസ, ത്രേസ്യാമ്മ. 

തോമസ് 
പറവൂർ: പുത്തൻവേലിക്കര കൈമാതുരുത്തിപ്പടി പുലരി നഗറിൽ പയ്യപ്പിള്ളി ഔസേപ്പിന്റെ മകൻ തോമസ് (70) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കൾ: ലിൻസി (അധ്യാപിക, ശ്രീനാരായണ വിദ്യാനികേതൻ, ആലുവ), ലീന (നഴ്സ്, ചെങ്ങമനാട് പ്രാഥമിക ആരോഗ്യകേന്ദ്രം), ലിജി (അധ്യാപിക, സൗത്ത് ആഫ്രിക്ക). മരുമക്കൾ: രാജു (ബിസിനസ്, ആലുവ), എം.പി. ഷാജൻ (എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, എറണാകുളം, മുൻ പുത്തൻവേലിക്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ജീമോൻ (ഡിസൈനർ, സൗത്ത് ആഫ്രിക്ക). 

എൻ. വേണുഗോപാൽ
കടവന്ത്ര: വിനോബ നഗറില് സുരഭിയില് എൻ. വേണുഗോപാൽ (54) അന്തരിച്ചു. കാരിക്കാമുറി ആര്.വി.എസ്. എന്റര്പ്രൈസസ് ഉടമയാണ്. ഭാര്യ: സുധ. മക്കള്: ശ്വേത, വിശാല്. 

ആന്റണി 
കാലടി: നടുവട്ടം പാലമറ്റം (കീണാഞ്ചേരി) വീട്ടില് ആന്റണി (79) അന്തരിച്ചു. ഭാര്യ: നടുവട്ടം കൂട്ടാല വീട്ടില് ത്രേസ്യാമ്മ. മക്കള്: മോളി (നഴ്സ്, ന്യൂസീലന്ഡ്), ജോയി, സിസ്റ്റര് സിനി (പഞ്ചാബ്), ഫാ.സജി (ആഗ്ര). മരുമക്കള്: ജോസഫ് (ന്യൂസീലന്ഡ്), ലീലാമ്മ. 

ത്രേസ്യ
ചൊവ്വര: പ്രസന്നപുരം മുളവരിയ്ക്കല് പരേതനായ കുഞ്ഞിപൗലോയുടെ ഭാര്യ ത്രേസ്യ (101) അന്തരിച്ചു. ഏറണാകുളം ചിറ്റേഴത്ത് കുടുംബാംഗമാണ്. മക്കള്: ആന്റണി, ചെറിയാന്, കുര്യാക്കോസ്, ആനി മാത്യു, തോമസ്, ഫാ. ജോര്ജ്, ഡേവീസ്, സാജന്, പരേതനായ ജോസഫ്. മരുമക്കള്: ആനി, കൊച്ചുത്രേസ്യ, ആലീസ്, സോഫി, പ്രൊഫ. പി.ജെ. മാത്യു, മ്യാഗി, സുജ, പരേതയായ ലാലി. 

മനോജ് മാത്യു    
ന്യൂഡല്ഹി: എറണാകുളം പിറവം നെച്ചൂര് വീണമഠത്തില് വീട്ടില് മനോജ് മാത്യു (45) അന്തരിച്ചു. ഡല്ഹിയിലെ ദില്ഷാദ് കോളനിയിലായിരുന്നു താമസം. ഭാര്യ: ജെസ്മി മനോജ്. മക്കള്: മാര്വെല് മനോജ്, ഏദന് മനോജ്. സഹോദരങ്ങള്: മെര്ലിന് മാത്യു, സീന ജോയി, ജലാലയ സജി. ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട്് നാലിന് മാമലശ്ശേരി മാര് മിഖായേല് ഓര്ത്തഡോക്സ് പള്ളിയില്.

നസീം
അഴീക്കോട്: കടപ്പുറം റോഡ് ഹൗസിങ് കോളനിക്ക് സമീപം സനൂപിൽ കെ.പി.നസീം (50) അന്തരിച്ചു. കണ്ണൂരിലെ അഷ്റഫ് ട്രേഡേഴ്സ് ജീവനക്കാരനാണ്. പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സറീന കോട്ടക്കുന്ന്. മക്കൾ: നിഹാൽ, സഹൽ, സനൂബിയ. സഹോദരങ്ങൾ: കെ.അഷ്റഫ് ഹാജി (അഷ്റഫ് നേരിയഅരി ഉടമ, അഷ്റഫ് ട്രേഡേഴ്സ്, മന്ന, കണ്ണൂർ), ജാബിർ, ഷമീം, അലീം.

ഡോ. മഹമൂദ്  
കാഞ്ഞങ്ങാട്: പള്ളിക്കര പള്ളിപ്പുഴയിലെ ഡോ. കെ.എ.മഹമൂദ് (68) അന്തരിച്ചു. കോട്ടച്ചേരി ഹിറാമസ്ജിദ് സ്ഥാപക അംഗവും മതസാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഉപ്പളയിലെ പരേതനായ ഖാലിദ് അഹ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: അനീസ. മക്കൾ: നസ്റുദീൻഷാ, ഷബ്ത്താബ് ഡാനിഷ്, കാമിൽ ഷെരീഫ്സാനി, ഇസ്മത്തുല്ല അമൻ, ഷിബ്ഹത്തുല്ല അമീൻ, സഫ്ഖത്തുല്ല ഇഹ്ബാൻ. മരുമക്കൾ: ഫാത്തിമ ഫൈറൂസ, അഹമ്മദ് ഷമീൻ, നഫീസ സബ, ആയിഷ ഉബൈദ്. സഹോദരങ്ങൾ: മൈമൂന, സെറീന, മുനീർ, ഹഫ്സ, റംല, സെക്കീർ, നസീമ.     

മേഴ്സി സണ്ണി 
തളിപ്പറമ്പ്: കണ്ണൂർ ജില്ലാ ബാങ്ക് തളിപ്പറമ്പ് സായാഹ്ന ശാഖ അസി. മാനേജർ കീഴാറ്റൂരിലെ മേഴ്സി സണ്ണി (54) അന്തരിച്ചു. ഇടുക്കി ചക്കൂലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സണ്ണി. മക്കൾ: സ്മൃതി സണ്ണി ( ലക്ചറർ, ഫാർമസ്യൂട്ടിക്കൽ സയൻസ്, പരിയാരം മെഡിക്കൽ കോളേജ്), സിബി സണ്ണി. 

ഒ.വി.കോമൻ
നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ഒ.വി.കോമൻ (81) അന്തരിച്ചു.   ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ക്ലബ് പ്രസിഡന്റ്, നാഗച്ചേരി ഭഗവതിസ്ഥാനം പ്രസിഡന്റ്, ഒഴിഞ്ഞവളപ്പ് അയ്യപ്പഭജനമഠം പ്രസിഡന്റ്, കാഞ്ഞങ്ങാട് പാൽവിതരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: അമ്മിണി. മക്കൾ: വിശ്വംഭരൻ, രവി, മധു, ചന്ദ്രൻ, സുനിൽ. മരുമക്കൾ: പ്രേമ, രോഹിണി, ശ്രീജി, ഷീബ, സയന.   

സൈതലവി
താനൂർ: കെ. പുരം പട്ടരുപറമ്പിൽ ചെട്ടിയമ്പാട്ട് സൈതലവി (60) അന്തരിച്ചു. ഭാര്യമാർ: നഫീസ, നഫീസ. മക്കൾ: ഫൈസൽ (യു.എ.ഇ.), ഫസീല, സാജിന, മുബീന, ജംസീന, ഷഫീഖ്, ഫാരിസ്, പരേതയായ ഹസീന. മരുമക്കൾ: മൊയ്തീൻകുട്ടി, ഷിഹാബ് (യു.എ.ഇ.), റാഫി, മൻസൂർ, മുസ്തഫ, ഹസ്മ. സഹോദരങ്ങൾ: ഖാദർ, അബ്ദുറഹ്മാൻ, ബഷീർ, ഖദിയാമു, സുലൈഖ, സലീന.

പോക്കർ
തിരൂർ: തലക്കടത്തൂർ മേലെ ഓവുങ്ങൽ സ്വദേശി ചിറക്കപ്പറമ്പിൽ പോക്കർ (70) അന്തരിച്ചു. തിരൂർ ടി.ഐ.സി. കാന്റീൻ നടത്തിപ്പുകാരനായിരുന്നു. ഭാര്യ: താഴെത്തെപീടിയേക്കൽ സൈനബ. മക്കൾ: ഫാസിൽ (ഒമാൻ), ഫാറൂഖ് (ഖത്തർ), അനീസ് (യു.എ.ഇ.), മാരിയത്ത്. മരുമക്കൾ: സക്കീർ, ലബീബ, ആസിഫ, നഹ്മ. സഹോദരങ്ങൾ: അലി, ഉമ്മാത്തു, പരേതരായ താജുദ്ദീൻ, നഫീസ.

ഹസ്സൻകുട്ടി മുസ്ലിയാർ
താനൂർ: ടൗൺ പുതിയപള്ളി ഇമാമും ദർസ് അധ്യാപകനുമായിരുന്ന കുറ്റിക്കാടൻവീട്ടിൽ ഹസ്സൻകുട്ടി മുസ്ലിയാർ (82) അന്തരിച്ചു. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: റുഖിയ, അബ്ദുൽമജീദ്, സൈനുദ്ദീൻ, മുഹമ്മദ് ഹനീഫ, യഹ്യ, ഉദൈഫ, ഇർഷാദ്, സക്കീന. മരുമക്കൾ: ഖദീജ, മൈമൂന, റഹ്മത്ത്, സുബൈദ, സുഹറ, ഹൈറുന്നീസ, അയ്യൂബ്, പരേതനായ അഹമ്മദ്.

ലക്ഷ്മി
മങ്കര: പരേതനായ നായാടിയുടെ ഭാര്യ മാങ്കുറിശ്ശി കുണ്ടുപറമ്പ് വീട്ടിൽ ലക്ഷ്മി (67) അന്തരിച്ചു. മക്കൾ: സുന്ദരൻ, പ്രകാശൻ, ശശി (ഷാർജ), സരോജിനി (റെയിൽവേ). മരുമക്കൾ: വസന്തകുമാരി, സത്യഭാമ, കുമാരി.

വിജയകുമാരി  
അഗളി: പാലവിളയിൽ വീട്ടിൽ പി.എം. സുകുമാരന്റെ ഭാര്യ വിജയകുമാരി (60) അന്തരിച്ചു. മക്കൾ: അനിൽകുമാർ (അഗളി ജി.വി.എച്ച്.എസ്.എസ്. അധ്യാപകൻ), അജിത് കുമാർ (കണ്ണൂർ വിമാനത്താവളം-ഇന്ധനവിഭാഗം അസി. മാനേജർ). മരുമക്കൾ: ദീപ (അഗളി മിൽമ ചില്ലിങ് പ്ലാന്റ് മാനേജർ), രചന. 

എം.കെ.മോഹൻദാസ്
മല്ലപ്പള്ളി: മണിമന്ദിരം പരേതനായ എം.എൻ.കുട്ടൻപിള്ളയുടെ മകൻ എം.െക.മോഹൻദാസ് (62) അന്തരിച്ചു. ഭാര്യ: സുശീല തൃക്കോതമംഗലം പരദേശിപറന്പിൽ കുടുംബാംഗമാണ്. മക്കൾ: മനു മോഹൻ (ദുബായ്), ലക്ഷ്മി മോഹൻ. 

തങ്കമണിയമ്മ
ഇടക്കോലി: പല്ലാട്ട് പരേതനായ പി.ഡി.പരമേശ്വരൻ നായരുടെ ഭാര്യ തങ്കമണിയമ്മ (84) അന്തരിച്ചു. കുറിഞ്ഞി കുഴികണ്ടത്തിൽ കുടുബാംഗമാണ്. മക്കൾ: സുലോചന (ചമ്പക്കര), അജിത്കുമാർ, അനിൽകുമാർ (പാലാ ബി.ജെ.പി. നിയോ: മണ്ഡലം ട്രഷറർ), നന്ദകുമാർ. മരുമക്കൾ: എൻ.രാധാകൃഷ്ണൻ, വിനീത, ശുഭ. 

സജൻ കോശി
തിരുവല്ല: ചുമത്ര മുണ്ടകത്തിൽ പരേതനായ സി.കെ.കോശിയുടെ മകൻ സജൻ കോശി (38) അബുദാബിയിൽ അന്തരിച്ചു. 

ബി.പ്രേംകുമാർ
കൊല്ലം: ഹൈക്കോടതി ജഡ്ജി പി.ബി.സുരേഷ് കുമാറിന്റെ സഹോദരനും തേവള്ളി പത്മവില്ലയിൽ പരേതനായ അഡ്വ. പരവൂർ ബാലകൃഷ്ണൻ നായരുടെയും പത്മ രാജിന്റെയും മകനുമായ ബി.പ്രേംകുമാർ (50) അന്തരിച്ചു. ആശുപത്രി റോഡിൽ പേപ്പർ സിൻഡിക്കേറ്റ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: റീജ പ്രേം. മക്കൾ: സായി ശ്രുതി, സായി ഗായത്രി. മറ്റ് സഹോദരങ്ങൾ: ബി.സന്തോഷ് കുമാർ, ഡോ. വിനോദ് കുമാർ, പ്രതാപ് കുമാർ.

എസ്.ശാമുവേൽ
കുളക്കട: വടക്കേതിൽ എസ്.ശാമുവേൽ (76) അന്തരിച്ചു. ഭാര്യ: ലിസിയമ്മ (പനമ്പറ്റ പുത്തൻവിളയിൽ കുടുംബാംഗം). മക്കൾ: ജോളി ഗ്രേസ്, ഹെലൻ ജോയി, ബ്യൂല, ക്രിസ്തുദാസ് (ബഹ െറെൻ). മരുമക്കൾ: ജോർജ്, ഷിബു (അബുദാബി), രാജു, ജിജി ജോൺ (മുംബൈ). 

ജി.ജയചന്ദ്രൻ പിള്ള
കലയ്ക്കോട്: കലയ്ക്കോട് ശ്രീവത്സത്തില് ജി.ജയചന്ദ്രൻപിള്ള (73) അന്തരിച്ചു. ഭാര്യ: ഷൈലജ (റിട്ട. അസി. ലെപ്രസി ഓഫീസര്). മക്കള്: ജിയാജ് (ജില്ലാ സഹകരണ ബാങ്ക്, ചടയമംഗലം ശാഖ), ജീന (ബറോഡ). മരുമക്കള്: ഗോകുല്, മഞ്ചു. 

ലളിത   
കൊട്ടാരക്കര: ആനക്കോട്ടൂർ ചരിപ്പുറത്ത് പുത്തൻവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ലളിത (80) അന്തരിച്ചു. മക്കൾ: ജയശ്രീ, ജയകുമാർ (ഡൽഹി), ഉദയശ്രീ (അധ്യാപിക, ഗവ. എൽ.വി.എൽ.പി.എസ്., കടമ്പനാട്). മരുമക്കൾ: രാജു, സുമ, പുത്തൂർ ശോഭനൻ (ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മറ്റി അംഗം).