ചെങ്ങോട്ടുകാവ്: പരേതനായ മൂടിനികുനി കുഞ്ഞിക്കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (86) അന്തരിച്ചു.  മക്കൾ: ശ്രീധരൻ (എൽ.ഐ.സി. കുറുവങ്ങാട്), ചന്ദ്രൻ (സി.ആർ.ആർ. ചേമഞ്ചേരി), വിജയൻ (വിമുക്തഭടൻ, ചെങ്ങോട്ടുകാവ്), നിർമല, ഗൗരി, ശോഭ, ഗീത. മരുമക്കൾ: ശാരദ, രാധ, ജസ്നി, കോളാർമീത്തൽ ബാലൻ നായർ, രാഘവൻ നായർ, രാജൻ നായർ, ബാലചന്ദ്രൻ നായർ, പരേതനായ ബാലൻ നായർ. 

നാരായണി                 
ആയഞ്ചേരി: പന്തപ്പൊയിൽ മാമ്പത്ത് നാരായണി (62) അന്തരിച്ചു. ഭർത്താവ്: മാമ്പത്ത് കണ്ണൻ (സി.പി.എം. ആയഞ്ചേരി എൽ.സി. മെമ്പർ). മക്കൾ: ഷിംജിത്ത് (ബഹ്റൈൻ), ബൽജിത്ത്, ഷിജിന  മരുമക്കൾ ശ്രീജിഷ, രാജീവൻ. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, ഹരിദാസൻ, പവിത്രൻ, ജാനു, ചന്ദ്രി.   

ദാമോദരൻ നായർ
ചെങ്ങോട്ടുകാവ്: എളാട്ടേരി നടുക്കണ്ടി ദാമോദരൻ നായർ (73) അന്തരിച്ചു. ഭാര്യ: ദേവി അമ്മ. മക്കൾ: രജിലേഷ്, രജില. മരുമക്കൾ: രമേശൻ (ഗുജറാത്ത്), ബവിഷ. 

 ബേബി സരോജിനി
കതിരൂർ: ചോയ്യാടം പിലാക്കണ്ടി ബേബി സരോജിനി (69) ബെംഗളൂരുവിൽ അന്തരിച്ചു. ഭർത്താവ്: ടി.പി.കൃഷ്ണൻ. മക്കൾ: വർഷ, ഷിബു. മരുമക്കൾ: ദീപക് റോയ്, പ്രിയ. സഹോദരങ്ങൾ: ചന്ദ്രവതി, പരേതനായ കൃഷ്ണൻ.

 ഓമന അമ്മ
പയ്യന്നൂർ: കിഴക്കെ കണ്ടങ്കാളിയിലെ മുണ്ടയാട്ട് ഓമന അമ്മ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ  പെരിയാടൻ കുഞ്ഞമ്പു നമ്പ്യാർ. മക്കൾ: സുധ, സതീശൻ (ഇലക്ട്രീഷ്യൻ, പയ്യന്നൂർ). മരുമകൻ: സുനിൽ (ബെംഗളൂരു). സഹോദരങ്ങൾ: ദേവിക്കുട്ടി, ഗോപാലൻ, കാർത്യായനി. 

ശാന്ത
നീലേശ്വരം: മടിക്കൈ മേക്കാട്ട് ശാന്ത കൊല്ലിക്കാല് (64) അന്തരിച്ചു. ഭര്ത്താവ്: പരേതനായ വാസു. മക്കള്: മിനി, മിനീഷ്. മരുമക്കള്: ബിജു, സരിത. സഹോദരങ്ങള്: ബാലകൃഷ്ണന്, നാരായണി, ഗംഗാധരന്, പരേതരായ കൃഷ്ണന്, മാധവി.       

വാസന്തി നമ്പ്യാര്
മയ്യില്:  ടൗണിലെ ‘കൃഷ്ണകൃപ’യില് വാസന്തി നമ്പ്യാര് കീഴടത്ത് (69) അന്തരിച്ചു. അന്തമാന്, ലക്ഷദ്വീപ് മിനിസ്ട്രി ഓഫ് ഷിപ്പിങ് ഹാര്ബര് വര്ക്സിലെ റിട്ട. എക്സിക്യുട്ടീവ് എൻജിനീയര് മഞ്ഞേരി ഒതയോത്ത് കുഞ്ഞിക്കൃഷ്ണന് നമ്പ്യാരുടെ ഭാര്യയാണ്.നടാലിലെ പരേതരായ സി.കൃഷ്ണന് നമ്പ്യാരുടെയും കെ.ജാനകിയമ്മയുടെയും മകളാണ്.  മക്കള്: ബിജു കെ. നമ്പ്യാര് (കൃഷ്ണകൃപ സൈബര് സിറ്റി, മയ്യില്) ഡോ. ബിന്ദു കെ.നമ്പ്യാര്(ഫാക്കല്റ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്. കെ.വി.ജൂലി (അധ്യാപിക, ഗ്രേഷ്യസ് ഇംഗ്ലീഷ് സ്കൂള്, മയ്യില്), ബാലചന്ദ്രന് ഉണ്ണിത്താന് (ബ്രാഞ്ച്മാനേജര് എച്ച്.ഡി.എഫ്.സി. ബാങ്ക്, കലൂര്, എറണാകുളം). 

ശ്രീധരൻ നായർ
കോഴിക്കോട് : കുതിരവട്ടം, സുധിയിൽ ചാലൂർ ശ്രീധരൻ നായർ (80-റിട്ട. ഡി.ജി. എം. ടെലികോം ഡിപ്പാർട്ട്മെന്റ്) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കൾ: സുധീർ (അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി.), സുധീഷ് (സബ്ബ് ഡിവിഷണൽ എൻജിനിയർ, ബി.എസ്.എൻ.എൽ. കോട്ടയ്ക്കൽ), ഡോ. സുജേഷ് (ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം). മരുമക്കൾ: ഡോ. രശ്മി, ബബിത, പാർവതി.

പത്മനാഭൻ മേനോക്കി
മാവൂർ: കണ്ണിപറമ്പ് തെങ്ങിലക്കടവ് അത്തൂളി പത്മനാഭൻ മേനോക്കി (86) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: മുരളീധരൻ, വിശ്വനാഥൻ, ശോഭന, രജനി (സി.പി.എം. വെള്ളന്നൂർ വെസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: ഹരിദാസൻ (വെള്ളന്നൂർ), ശാന്ത (കുറ്റിക്കാട്ടൂർ), നളിനി (തെങ്ങിലക്കടവ്), പരേതനായ മുരളീധരൻ. 

കൃഷ്ണൻ നായർ
എരമംഗലം: തെക്കേക്കര കൃഷ്ണൻ നായർ (85) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: സരോജിനി, ഹരിദാസൻ (ബഹ്റൈൻ). മരുമക്കൾ: ജിനചന്ദ്രൻ നായർ (മണി നായർ, വയനാട് ചുണ്ടേൽ), റീന കുട്ടമ്പൂർ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കുമാരൻ നായർ, നാരായണൻ നായർ , പരേതയായ മീനാക്ഷി അമ്മ. 

മൊയ്തീൻ
പറമ്പിൽ ബസാർ: കായക്കാളിത്താഴം മൊയ്തീൻ (62) അന്തരിച്ചു. (സി.ഐ.ടി.യു. കോർപ്പറേഷൻ ഏരിയാ സെക്ഷൻ തൊഴിലാളിയായിരുന്നു). 
ഭാര്യ: സെൽമ. മക്കൾ: റാഫി, അനീഷ്, തെസ്നിമ. മരുമക്കൾ: ബഷീർ അണ്ടിക്കോട്, റസീന, ഷീബ. 

 നാരായണന്
ഉപ്പിലിക്കൈ: പാചകവിദഗ്ധനായിരുന്ന ചേടി റോഡിലെ  ഇ.വി.നാരായണന് (68) അന്തരിച്ചു.  ഭാര്യ: പി.വി.നാരായണി. മക്കള്: പ്രേമലത, പ്രകാശന്, പ്രശാന്ത് (ഗള്ഫ്). 
മരുമക്കള്: പ്രകാശന് (നീലേശ്വരം), നീതു (കൊടക്കാട്), സവിത (സുള്ള്യ). സഹോദരങ്ങള്: നാരായണി, കൃഷ്ണന്, തമ്പായി, ജാനകി. 

ടി.പി.ഇബ്രാഹിം
തൃക്കരിപ്പൂർ: വൾവക്കാട്ടെ മുസ്ലിം ലീഗ് മുൻ നേതാവ് ടി.പി.ഇബ്രാഹിം (65) അന്തരിച്ചു. പയ്യന്നൂർ എട്ടിക്കുളം സ്വദേശിയാണ്. കണ്ണൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. പയ്യന്നൂർ മണ്ഡലത്തിലെ യൂത്ത് ലീഗ്, മുസ്ലിം ലീഗ് എന്നിവയുടെ നേതൃസ്ഥാനത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്നു. 
ആദ്യകാല പി.ഡബ്ല്യു.ഡി. കോൺട്രാക്ടറുമായിരുന്നു. ഭാര്യ: സാബിറ. മക്കൾ: സുനീർ (ദുബായ്), ഷാഫി (സൗദി) സുംമ്രത്, സബൂറ. മരുമക്കൾ: തൻവീർ, റസാഖ്, ഫാത്തിമ, റംസീന. 

മോളി
തൊട്ടിൽപ്പാലം: കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടരി വട്ടിപ്പനയിലെ മത്തായി പൂതക്കുഴിയുടെ ഭാര്യ മോളി (58) അന്തരിച്ചു. വിലങ്ങാട് മലമാക്കൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: പയസ്സ് പരവരാകത്ത് (ഇരിട്ടി), ജിബിൻ പടിഞ്ഞാറെ കൈതക്കൽ (ഇടുക്കി). 

 പി.വി.രാധ
പാടിയോട്ടുചാൽ: പട്ടുവത്തെ പി.വി.രാധ (70) അന്തരിച്ചു. രാമന്തളി രക്തസാക്ഷി ഒ.കെ.കുഞ്ഞിക്കണ്ണന്റെ മകളാണ്. 
ഭർത്താവ്: പരേതനായ എ.കുഞ്ഞമ്പു. മക്കൾ: ദിനേശൻ (അബുദാബി), യതീശൻ (പട്ടുവം), സതീശൻ ( ദുബായ്), സുരേശൻ (ഡ്രൈവർ, പാടിയോട്ടുചാൽ), അജിത (ഒളവറ). മരുമക്കൾ: ഷജിന (വെള്ളിക്കീൽ), സുവർണ (കരിങ്കയം), സുകന്യ (ഓരി), നിത്യ (പാപ്പിനിശ്ശേരി), രതീശൻ (ദുബായ്). സഹോദരങ്ങൾ: ബാലചന്ദ്രൻ (റിട്ട. റൂറൽ ബാങ്ക് മാനേജർ), രോഹിണി (രാമന്തളി), സരള (രാമന്തളി), ഭാനുമതി (കോറോം ), രമേശൻ (രാമന്തളി), സോമൻ (അധ്യാപകൻ, കണ്ടങ്കളി ഹയർ സെക്കൻഡറി സ്കൂൾ), പ്രകാശൻ (രാമന്തളി, പ്രശാന്തൻ (ദുബായ്). 

കദിയുമ്മ
കൂട്ടിലങ്ങാടി: ടൗണിലെ പഴയകാല വ്യാപാരിയായിരുന്ന പരേതനായ വെണ്ണിയംപറമ്പത്ത് ഉമ്മർ ഹാജിയുടെ  ഭാര്യ അവുലൻ കദിയുമ്മ (80) അന്തരിച്ചു.
 മക്കൾ: ഷൗക്കത്തലി (ഖത്തർ), അബ്ദുൽനാസർ, അബ്ദുൽബഷീർ, അബ്ദുസമദ് (വി.പി. സ്റ്റോർ കൂട്ടിലങ്ങാടി), നൗഷാദ് (എ.എം.എൽ.പി. സ്കൂൾ വെസ്റ്റ് കോഡൂർ), അബ്ദുൽസലീം (ഖത്തർ), സുബൈദ, ആയിഷ, സക്കീന, സലീന, പരേതരായ റാബിയ, ജമീല. മരുമക്കൾ: അലവിക്കുട്ടി, രായിൻകുട്ടി, സലീം, അയ്യൂബ് (എ.എം.യു.പി. സ്കൂൾ പയ്യനാട്), സുലൈഖ, മുംതാസ്, റൈഹാനത്ത്, ബുഷ്റ, സമീന, ഫൗസിയ, റംല. 

കെ.വി. ഉണ്ണിക്കൃഷ്ണ വാര്യർ 
മലപ്പുറം: തിരൂർ ഒഴൂർവാര്യത്ത് കെ.വി. ഉണ്ണിക്കൃഷ്ണ വാര്യർ (77-റിട്ട. വില്ലേജ് ഓഫീസർ, ഒഴൂർ) അന്തരിച്ചു. ഭാര്യ: കെ.വി. ശോഭന വാരസ്യാർ. മക്കൾ: കെ.വി. ശശികുമാർ (അധ്യാപകൻ, ആർ.എച്ച്.എസ്.എസ്. രാമനാട്ടുകര), കെ.വി. മധു (അസിസ്റ്റന്റ് ജനറൽ മാനേജർ, ഹാവൽസ് ഇന്ത്യ ലിമിറ്റഡ്, (ബെംഗളൂരു). മരുമക്കൾ: എസ്.വി. സൗമ്യ (അധ്യാപിക, എസ്.എം.യു.പി. സ്കൂൾ, താനൂർ), എം. സൗമ്യ (അധ്യാപിക, പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: രാധാകൃഷ്ണവാര്യർ ഗുരുവായൂർ, ലക്ഷ്മിക്കുട്ടി വാരസ്യാർ കോട്ടയ്ക്കൽ.                                  

വി.കെ. കൃഷ്ണന്കുട്ടി ആചാരി
കൊടുങ്ങല്ലൂര്: പ്രമുഖ ക്ഷേത്ര തച്ചുശാസ്ത്രവിദഗ്ധന് എടവിലങ്ങ് വെലിപ്പറമ്പില് വി.കെ. കൃഷ്ണന്കുട്ടി ആചാരി (89) അന്തരിച്ചു. ക്ഷേത്രകലകളായ ഐവര്കളി, ശാസ്താംപാട്ട് എന്നിവയുടെ ആചാര്യനായിരുന്നു. കേരളത്തിലെ ഒട്ടേറെ ക്ഷേത്രങ്ങളില് ഐവര്കളി അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്ശനിലും ക്ഷേത്രകലകള് അവതരിപ്പിച്ചിട്ടുണ്ട്. എടവിലങ്ങ് വിശ്വകര്മാള സമാജം ഭദ്രകാളീക്ഷേത്രത്തിലെ മേല്ശാന്തിയായിരുന്നു. ഭാര്യ: അമ്മിണി. മക്കള്: സ്നേഹപ്രഭ, പ്രേമലത, ജയരാമന്, മണിലാല്. മരുമക്കള്: വാസു, ഉണ്ണികൃഷ്ണന്, മിനി, രമ്യ. 

തിത്തികുട്ടി
തിരുനാവായ: കൊടയ്ക്കൽ വാവൂർകുന്ന് പരേതനായ ചിറ്റകത്ത് പീടിയേക്കൽ ബാപ്പുട്ടി ഹാജിയുടെ ഭാര്യ തിത്തികുട്ടി ഹജ്ജുമ്മ (82) അന്തരിച്ചു. മക്കൾ: ബാവ ഹാജി, ഹംസ ഹാജി, സിദ്ദീഖ് ഹാജി, മുഹമ്മദ് ഹാജി, ഹമീദ് ഹാജി, കുഞ്ഞാലൻകുട്ടി ഹാജി, ഫാത്തിമ, ഉമ്മുകുൽസു, കദീജ, ലൈല. മരുമക്കൾ: ആലിക്കുട്ടി, ഗഫൂർ, സൈനുദ്ദീൻ, കോയക്കുട്ടി, ഖദീജ, ആമിനു, ആസിയ, സുബൈദ, സലീന, ഹാജറ.

ആച്ചു
എ.ആർ. നഗർ: കുറ്റൂർ നോർത്ത് കള്ളിയത്ത് കുട്ടിയാലി ഹാജിയുടെ ഭാര്യ പൂക്കൂത്ത് ആച്ചു (63) അന്തരിച്ചു. മക്കൾ: മുഹമ്മദ് അഷ്റഫ്, അലവിക്കുട്ടി, അബ്ദുൽലത്തീഫ്, മൂസക്കുട്ടി (മൂവരും സൗദി), മുഹമ്മദ് ശരീഫ്, റംലു. മരുമക്കൾ: യൂസുഫ്, ശരീഫ, ഖൈറുന്നീസ, അശ്മാവി, തസ്ലീന, മുഫീദ. സഹോദരങ്ങൾ: മുഹമ്മദ്, അലവി ഹാജി, അലി, ഖദീജ, ആയിശ, പരേതയായ കുഞ്ഞാത്തുട്ടി.  

അന്നക്കുട്ടി വര്ഗീസ് 
പഴങ്ങനാട്: മാരിക്കുടി പടയാട്ടില് പരേതനായ വര്ഗീസിന്റ ഭാര്യ അന്നക്കുട്ടി വര്ഗീസ് (84) അന്തരിച്ചു. അറയ്ക്കപ്പടി എള്ളൂപറമ്പില് കുടുംബാംഗമാണ്. മക്കള് ജോയി (വി.എച്ച്.എസ്.എസ്., ഇരുമ്പനം), ഉഷ വര്ഗീസ് (സെയ്ന്റ് ആന്റണീസ് എല്.പി. സ്കൂള്, കിഴക്കമ്പലം), എല്ദോ, സാനി. മരുമക്കള്: സിന്ധു (സെയ്ന്റ് മേരീസ് യു.പി.എസ്., കുമ്പളം), എന്.ഐ. വര്ഗീസ് (ഐ.എസ്.ആര്.ഒ. റിട്ട.), റീനി, എല്ദോ (ഐ.എ.സി., ആലുവ).

മരിയ സൈലാസ്
മടക്കത്താനം: കല്ലുങ്കല് പരേതനായ കെ.ജെ. മാത്യുവിന്റെ മകളും ബെംഗളൂരു ബഥനി ഹൗസില് ആല്ബര്ട്ട് സൈലാസിന്റ ഭാര്യയുമായ മരിയ സൈലാസ് (മേരി-80) ബെംഗളൂരുവില് അന്തരിച്ചു. മകന്: ഡേവിഡ്. മരുമകള്: ഗിസം അക്കാലിന്. ശവസംസ്കാരം ബുധനാഴ്ച മൂന്നിന് ബെംഗളൂരു ഇംഗ്ലീഷ് ചര്ച്ച് പള്ളി സെമിത്തേരിയില്.

ഏലിയാമ്മ പോൾ
നെച്ചൂർ: നീർകുഴി വെമ്പനാട്ട് പോൾ വി. മാത്യുവിന്റെ (ബി.എസ്.എൻ.എൽ. റിട്ട. ഡിവിഷണൽ എൻജിനീയർ) ഭാര്യ ഏലിയാമ്മ പോൾ (ആലീസ്-62) അന്തരിച്ചു. നെച്ചൂർ പെരിക്കമാറ്റത്തിൽ കുടുംബാംഗം. മക്കൾ: അഖിൽ പോൾ (യു.എസ്.ടി. ഗ്ലോബൽ), മെൽവിൻ പോൾ (പി.ഐ.ടി. ഗ്ലോബൽ). മരുമക്കൾ: സൂസൻ ജോർജ് എടപ്പാലക്കാട്ട് (യു.എസ്.ടി. ഗ്ലോബൽ), ഗീത ജോസഫ് ചെട്ടികണ്ടത്തിൽ. 

അമ്മിണി ടി.എന്.
മുളന്തുരുത്തി: തലക്കോട് ശ്രീമന്ദിരത്തില് അമ്മിണി ടി.എന്. (70) അന്തരിച്ചു. റിട്ട.സ്പെഷ്യല് വില്ലേജ് ഓഫീസര് ആയിരുന്നു. ഭര്ത്താവ്: ടി.എസ്. വേലു. മക്കള്: അഡ്വ. ശ്രീവത്സന് (ഹൈക്കോടതി), വസന്ത് (ഓസ്ട്രേലിയ). 

കെ.ബേബി
ഏനാത്ത്: ആറ്റൂർ പുത്തൻവീട്ടിൽ (ഏനാത്ത് മുട്ടക്കടയിൽ) കെ.ബേബി (78) അന്തരിച്ചു. ഭാര്യ പരേതയായ ഗ്രേസിക്കുട്ടി. മക്കൾ: സുനിമോൾ സണ്ണി, സിബി ജോൺസൺ, പരേതനായ സിജു ബേബി. മരുമക്കൾ: സണ്ണി എ.എസ്. (വിമുക്തഭടൻ), ജോൺസൺ കെ.ജോർജ് (മസ്ക്കറ്റ്). 

ഗിവർഗീസ് ജോൺ
കൈപ്പട്ടൂർ: പടിഞ്ഞാറേ തയ്യിൽ കുടുംബാംഗം തയ്യിൽ പുത്തൻവീട്ടിൽ ഗിവർഗീസ് ജോൺ (ജോണി-89) അന്തരിച്ചു. ഭാര്യ: മറിയാമ്മ (മാത്തൂർ താഴെത്തുണ്ടിൽ). മക്കൾ: പി.ജെ.വർഗീസ്, പീറ്റർ തയ്യിൽ, പരേതനായ ജോൺ മാത്യു. മരുമക്കൾ: മോളി (ഇടക്കോണത്ത് ഓമല്ലൂർ), ലീലാമ്മ (താനുവേലിൽ തുന്പമൺ). 

പി.ജനാർദനൻ പിള്ള
കല്ലറ: കാട്ടുമ്പുറം മീൻകോണം കല്ലിടുക്കിൽവീട്ടിൽ പി.ജനാർദനൻ പിള്ള (86) അന്തരിച്ചു. ഭാര്യ: പദ്മാവതി അമ്മ. മക്കൾ: ഷാജുകുമാർ (ബഹ്റൈൻ), ഷേർളി വാസ് (ബഹ്റൈൻ), സതീഷ്കുമാർ (ബഹ്െെറൻ). മരുമക്കൾ: അംബിക, മഞ്ജു, സ്മിത. 

ചന്ദ്രശേഖരൻ
വിഴിഞ്ഞം: ചൊവ്വര പാറപടർന്ന ലക്ഷ്മിനിവാസിൽ ചന്ദ്രശേഖരൻ (രാജു-61) അന്തരിച്ചു. ഭാര്യ: പരേതയായ വിനോദിനി. 

പ്രവ്രാജിക മിത്രപ്രാണാ മാതാജി
തിരുവനന്തപുരം: തൈയ്ക്കാട് ശാരദാമഠത്തിലെ ഒരു മുതിർന്ന സന്ന്യാസിനിയായ പ്രവ്രാജിക മിത്രപ്രാണാ മാതാജി (77) ശ്രീരാമകൃഷ്ണ ആശ്രമം ആശുപത്രിയിൽ സമാധിയായി. 1959-ൽ തൃശ്ശൂർ ശാരദാ മഠത്തിൽ അംഗമായിച്ചേർന്ന മാതാജി പതിനഞ്ചുവർഷങ്ങളോളം അവിടെ സേവനംചെയ്തശേഷം 1974-ൽ തിരുവനന്തപുരം രാമകൃഷ്ണ ശാരദാ മിഷനിലേക്ക് മാറി. ശേഷിച്ച 45 വർഷങ്ങൾ മാതാജി ഇവിടെയാണ് ചെലവഴിച്ചത്. 

കമലാക്ഷി അമ്മ
നെടുമങ്ങാട്: കരുപ്പൂര് കുമാരിസദനത്തില് പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (95) അന്തരിച്ചു. 
മക്കള്: എസ്.കെ.ഭാസി, എസ്.കെ.രാജു, എസ്.കെ.സുകുമാരന്, എസ്.കെ.മധുസൂദനന്നായര്. കെ.പദ്മകുമാരി, എസ്.കെ.ചന്ദ്രബാബു, കെ.വിജയകുമാരി. മരുമക്കള്: എസ്.ലീലാമ്മ, എസ്.വിജയകുമാരി, ആര്.രമണികുമാരി, വി.ലേഖ, ജെ.അമ്പിളിയമ്മ, പി.രവീന്ദ്രന്നായര്, പരേതനായ രവികുമാര്.
 
രാമചന്ദ്രന്
പാലോട്: കുറുപുഴ തുമ്പോട്ടുവിള ലാല്ഭവനില് രാമചന്ദ്രന് (64-ശാന്തിഗിരി വൈദ്യശാല കുറുപുഴ) അന്തരിച്ചു. ഭാര്യ: ലതകുമാരി. 
മക്കള്: ശ്രീലാല്, അരുണ്ലാല്. മരുമകള്: ഗീതു. 

രാധാമണി
നെടുമങ്ങാട്: കണ്ണാറംകോട് രഞ്ജുഭവനില് സുകുമാരന്നായരുടെ ഭാര്യ രാധാമണി (62) അന്തരിച്ചു. മക്കള്: രഞ്ജിത്, രഞ്ജിനി. മരുമകന്: ബിനു പ്രശാന്ത് (പുരോഗമന കര്ഷക സംഘം ജില്ലാ പ്രസിഡന്റ്).

ഫ്രാൻസിസ് സിറിൾ
മണിപ്പുഴ: തിരിച്ചുവട്ടിൽ ഫ്രാൻസിസ് സിറിൾ (ബാബു-57) അന്തരിച്ചു. മണിപ്പുഴ എസ്.ആർ. ബൈൻഡിങ്ങ് സെന്റർ ഉടമയാണ്. ഭാര്യ: സുജ ഫ്രാൻസിസ് (കളപ്പുരയ്ക്കൽ മുട്ടം മറിയപ്പള്ളി). മക്കൾ: സിറിൾ ഫ്രാൻസിസ്, ഇമ്മാനുവൽ ഫ്രാൻസിസ്, അലൻ ഫ്രാൻസിസ്. 

അന്നമ്മ തോമസ്
സൗത്ത് പാമ്പാടി: ചുണ്ടമണ്ണിൽ സി.സി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (തങ്കമ്മ-75) അന്തരിച്ചു. മക്കൾ: കുഞ്ഞുമോൾ (ജയ്പൂർ), സാലി, മിനി (ജയ്പൂർ), ലിസി, കൊച്ചുമോൾ (സൗദി). മരുമക്കൾ: സോജി മാലയിൽ, മോൻസി ചക്കുംചിറ മറ്റത്തിൽ, തോമസ് തൈപ്പറമ്പിൽ, ബിനോയ് ചിറയിൽ, ഷൈൻ ചിറയ്ക്കപ്പറമ്പിൽ. 

അമ്മിണിയമ്മ
ആറുമാനൂർ: അരുൺ ഭവനിൽ (താറാമംഗലത്ത്) പരേതനായ മാലം അഞ്ജനംകുഴിയിൽ ഭാസ്കരൻനായരുടെ ഭാര്യ അമ്മിണിയമ്മ (72) അന്തരിച്ചു. മക്കൾ: അരുൺ ബി.കുമാർ (ദുബായ്), അജീഷ് ബി.കുമാർ (ഒമാൻ), അനീഷ് ബി.കുമാർ (അഡ്വ. ക്ളാർക്ക് ഏറ്റുമാനൂർ). മരുമക്കൾ: രാജലക്ഷ്മി അരുൺ (തിരുവഞ്ചൂർ), നീതു അജീഷ് (കട്ടപ്പന), രേഷ്മാ അനീഷ് (എറണാകുളം). 

പ്രഭാകരൻ
 കറ്റാനം: ഭരണിക്കാവ് തെക്ക് കൊച്ചുവീട്ടിൽ പ്രകാശ് ഭവനത്തിൽ പ്രഭാകരൻ (87) അന്തരിച്ചു.  

നളിനി
 മാന്നാർ: കുട്ടമ്പേരൂർ അനുവില്ലയിൽ പി.ടി. രാജന്റെ ഭാര്യ നളിനി (65) അന്തരിച്ചു. ഇരമത്തൂർ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: അനൂപ് രാജൻ (ദുബായ്), ഡോ. രാജി രാജൻ (ആയൂർമഠം, കല്ലുമല). 

സ്വാതന്ത്ര്യസമരസേനാനി കൈനകരി ബേബി
മങ്കൊമ്പ്: സ്വാതന്ത്ര്യസമരസേനാനിയും കഥാപ്രസംഗകനുമായിരുന്ന തോട്ടുവാത്തല ഊമ്പിക്കാട് പി.എ.മാത്യു (കൈനകരി ബേബി-93) അന്തരിച്ചു. ഒൻപതാം വയസ്സിൽ ഗാന്ധിത്തൊപ്പിയണിഞ്ഞ് ഖദർ നിക്കറുമിട്ട് സ്വാതന്ത്ര്യസമരപ്പോരാളിയായ ബേബിയെ അതിന്റെ പേരിൽ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. വായനയിലൂടെയാണ് പിന്നീട് അറിവുനേടിയത്. പതിനേഴാം വയസ്സിൽ ദിവാനെതിരേ പ്രസംഗിച്ചതിന് എട്ടുമാസത്തോളം ജയിൽവാസം അനുഭവിച്ചു. കെ.ആർ.ഗൗരിയമ്മ, ടി.വി.തോമസ്, എം.എൻ.ഗോവിന്ദൻ നായർ എന്നിവർക്കൊപ്പമായിരുന്നു ജയിൽവാസം. 
പിന്നീട് കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിൽ ആകൃഷ്ടനായി ഉപജീവനവും  പോരാട്ടവും കഥാപ്രസംഗത്തിലൂടെയായി. 1972-ൽ രാജ്യം താമ്രപത്രം നൽകി ആദരം പുലർത്തി. മഹാത്മാഗാന്ധിയുടെ മാതൃഭൂമി സന്ദർശനത്തിന്റെ 75-ാം വാർഷികത്തിൽ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പ്രശസ്തിപത്രം നൽകി ആദരിച്ചിരുന്നു. 
സംഗീതാധ്യാപകൻ, നാടകരചയിതാവ്, ഫ്രീഡം ഫൈറ്റേഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി, ജില്ലാ ബാങ്ക് പ്രതിനിധി, ഗ്രന്ഥശാല താലൂക്ക് സമിതിയംഗം തുടങ്ങിയനിലകളിൽ പ്രവർത്തിച്ചിരുന്നു. മറിയാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ലീലാമ്മ മാത്യു, സലിം പി.മാത്യു, രാരിച്ചൻ മാത്യു, കൈനകരി അപ്പച്ചൻ, ആൻസമ്മ. മരുമക്കൾ: ജോസ് പ്രകാശ്, സാലിമ്മ, ലിസി, മിനി, തോമസ്.