അത്തോളി: വേളൂർ പാലോന്ന്കണ്ടി പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പാത്തുമ്മ (78) അന്തരിച്ചു. മക്കൾ: മുഹമ്മദ് കോയ, ഹംസ (ലാവണ്യ ട്രേഡേഴ്സ്, അത്തോളി), സുബൈദ, ഐഷ. മരുമക്കൾ: ഫാത്തിമ, ലൈല, മുഹമ്മദ് കോയ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല, കുട്ടിബി, മുഹമ്മദ്കുട്ടി, കദീശക്കുട്ടി, നഫീസ, പരേതരായ കുഞ്ഞായിൻകുട്ടി, അബ്ദുൽഖാദർ.

രാമൻ 
ഏരിമല: കളരിക്കൽ രാമൻ (75) അന്തരിച്ചു. ഭാര്യമാർ: പരേതയായ സൗമിനി, തങ്കമണി. മക്കൾ: രാജേഷ് (കെ.ഡി.സി. ബാങ്ക്, മാവൂർ), രാജീവ് (ആർമി), രാജമല്ലിക. മരുമക്കൾ: ബിനി (അർബൻ ബാങ്ക്, കട്ടാങ്ങൽ), വിസ്മ, ഷാനോജ്. 

ബാലചന്ദ്രൻ
എരഞ്ഞിപ്പാലം: മായാതിരിയിൽ ബാലചന്ദ്രൻ തിരിക്കോട്ട് (80-റിട്ട. ഗ്വാളിയോർ റയോൺസ്) അന്തരിച്ചു. ഭാര്യ: വി.എം. രാധ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് വകുപ്പ്). മകൾ: സ്മിത വി.എം. മരുമകൻ: വിനോദ് വേണുഗോപാൽ (സീനിയർ ജനറൽ മാനേജർ, ടാറ്റാ മോട്ടോഴ്സ്, പുണെ).

ടി.കെ.ഭാസ്കരൻ
കണ്ണൂർ: കണ്ണൂരിലെ പ്രമുഖ പച്ചക്കറി വ്യാപാരിയും ടി.കെ.ബി. ഗ്രൂപ്പിന്റെ സ്ഥാപകനുമായ തളാപ്പ് ശുചീന്ദ്രത്തിൽ ടി.കെ.ഭാസ്കരൻ (90) അന്തരിച്ചു. സുന്ദരേശ്വര ക്ഷേത്രം ഭരണസമിതിയായ ഭക്തി സംവർധിനി യോഗത്തിൽ ദീർഘകാലം ഡയറക്ടറായിരുന്നു. കണ്ണൂരിലെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: കെ.പി.കാർത്ത്യായനി. മക്കൾ: ടി.കെ.ഗീത, ലീന, സന്തോഷ്, സീന, പരേതനായ ടി.കെ.സത്യൻ. മരുമക്കൾ: ടി.സി.സുരൻ, സി.കെ.ശ്രീശൻ, അനൂപ്, നിമിത, പരേതയായ സീമ.
സഹോദരങ്ങൾ: ലക്ഷ്മണൻ, ബാലകൃഷ്ണൻ, മാധവി, ശാന്ത, ലീല, പരേതരായ മുകുന്ദൻ, ദമയന്തി, ലക്ഷ്മി. 

രാഘവക്കുറുപ്പ്
എടയാർ: ചേരംചാലിൽ ഹൗസിൽ പാടിപ്പറമ്പ് വെന്നപ്പാലൻ രാഘവക്കുറുപ്പ് (77) അന്തരിച്ചു. 
ഭാര്യ: സരസ്വതി. മക്കൾ: ഷീന (അധ്യാപിക, മണത്തണ എച്ച്.എസ്.എസ്.), ഷിനോജ് (ഓട്ടോഡ്രൈവർ). മരുമകൻ: രാജ്കുമാർ (മണത്തണ).

പി.ഗോവിന്ദൻ
രാജപുരം: കോടോത്ത് കട്ടൂരിലെ ചുണ്ടയിൽ പി.ഗോവിന്ദൻ (65) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. 
മക്കൾ: പി.വി.ശ്രീലത (കോടോം-ബേളൂർ പഞ്ചായത്തംഗം), ശോഭ, രതീഷ്. മരുമക്കൾ: പീതാംബരൻ കൂരാംപുഴ, സുരേഷ് (ഗൾഫ്). സഹോദരൻ: പി.നാരായണൻ.  

വല്ലി അമ്മ
മാവിലായി: പി.സി. മുക്കിന് സമീപം കാർത്തികയിൽ പരേതനായ പി.വി.ഭാസ്കരൻ നമ്പ്യാരുടെ ഭാര്യ വി.വി.വല്ലി അമ്മ (76) അന്തരിച്ചു. മാവിലായി യു.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: പി.വി.രാജേഷ് (മുംബൈ), ഡോ. രേഖ (മാവിലായി). 

വർഗീസ്
പയ്യന്നൂർ: പുഞ്ചക്കാട് എഫ്.സി.ഐ. ഗോഡൗണിന് സമീപത്തെ നെടുവിള പടിഞ്ഞാറ്റതിൽ വർഗീസ് (77) അന്തരിച്ചു. പരേതരായ ഏലിയാസിന്റെയും ആഗ്നസിന്റെയും മകനാണ്. 
ഭാര്യ: അൽഫോൻസ. മക്കൾ: ഫ്രാൻസിസ്, അബ്രഹാം (ഇരുവരും മത്സ്യത്തൊഴിലാളികൾ), ഷാജി (ഇറ്റലി), ഷൈനി, സലിൻ (ഇറ്റലി). മരുമക്കൾ: ഷൈല, ജാൻസി, ജെസി, സിജിന. 
സഹോദരങ്ങൾ: ജോസഫ്, മേരി, എൽസി, ഫ്രാൻസിസ്ക, പരേതരായ പത്രോസ്, പീറ്റർ, ആന്റണി.  

മറിയം
കാലിച്ചാനടുക്കം: പരേതനായ മുണ്ടയ്ക്കാമറ്റത്തില് എം.സി.ഫ്രാന്സിസിന്റെ ഭാര്യ മറിയം (85) അന്തരിച്ചു. തൊടുപുഴ ഏഴാനികാട്ട് കുടുംബാംഗമാണ്.
 മക്കള്: സല്സി (നഴ്സിങ് സൂപ്രണ്ട്, ഹൈദരാബാദ്), ക്ലീറ്റസ്, തോമസ് (ഹൈദരാബാദ്), ബ്രദര് യൂജു (ഹൈദരാബാദ്), നെല്സണ്, ജസ്റ്റി (അയര്ലൻഡ്), സജി (കൊല്ക്കത്ത), സിമി (ഷാര്ജ), ഡിക്സി (ബെംഗളൂരു), ഫ്ളോജു. മരുമക്കള്: കെ.ജി.ഡാനിയല് (ഹൈദരാബാദ്), കൊച്ചുറാണി, മോന്സി (ഹൈദരാബാദ്), പുഷ്പ, ഫിലോമിന (അയര്ലൻഡ്), ഷേര്ളി (കൊ ല്ക്കത്ത), ഷാജി (ഷാര്ജ), ജോമി (ബെംഗളൂരു), ജോസ്മി. 

ബാലൻ നായർ
ചേളന്നൂർ : അമ്പലപ്പാട് ‘സായികൃപ’യിൽ സി. ബാലൻ നായർ (77-വിമുക്തഭടൻ, റിട്ട. ബി.എസ്.എൻ.എൽ.)അന്തരിച്ചു. 
ഭാര്യ: തങ്കം. മക്കൾ: വിനോദ് (ഡ്രൈവർ), ബിന്ദു വി.കെ. (വിനീത-ജെ.ഡി.ടി. അധ്യാപിക), വിജീവ്. മരുമക്കൾ: ശാലിനി, ശശിധരൻ (അധ്യാപകൻ, മലപ്പുറം), രമ്യ (കൊശമറ്റം ചിട്ടിഫണ്ട്, കക്കോടി). 

 സഗീര് 
 കൊടുങ്ങല്ലൂര്: എറിയാട് ചേരമാന് മൈതാനത്തിനു സമീപം താമസിക്കുന്ന തട്ടാംപറമ്പില് അമ്മുക്കുഞ്ഞിയുടെ മകന് സഗീര് (45) അന്തരിച്ചു.  മാതാവ്: സൈനബ. ഭാര്യ: ജാസ്മിന്. മക്കള്: സജാദ്, സാഹിറാബാനു, സിറാജ്.  

കോച്ചി   
ചൂണ്ടൽ: പൂലോത്ത്പണിയില് കുഞ്ഞപ്പുവിന്റെ ഭാര്യ കോച്ചി (99)  അന്തരിച്ചു. മക്കള്: സുവിത, അംബിക.    

ഫാത്തിമ
മലപ്പുറം: കണ്ണത്തുപാറ പരേതനായ ഇളമ്പിലാക്കാട്ടിൽ മുഹമ്മദിന്റെ (കുഞ്ഞാൻ) ഭാര്യ പെരുവൻകുഴിയിൽ ഫാത്തിമ (80) അന്തരിച്ചു. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽറസാഖ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്, വരന്തരപ്പള്ളി), സെയിദ് മുഹമ്മദ് (സിവിൽ പോലീസ് ഓഫീസർ, നാർക്കോട്ടിക് സെൽ മലപ്പുറം), പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഷഹർബാനു, ഫാത്തിമ, ഷഹനാസ്. സഹോദരങ്ങൾ: ആലി, ഹംസ, അലവിക്കുട്ടി, പരേതനായ ചേക്കു, ഹനീഫ, അസൈനാർ.

ആമിന 
പെരിമ്പലം: പടിഞ്ഞാറേത്തല പരേതനായ തറയിൽ മുഹമ്മദലി മാസ്റ്ററുടെ ഭാര്യ ആമിന (80) അന്തരിച്ചു. പാണക്കാട് പരേതനായ ചുണ്ടയിൽ കുഞ്ഞമ്മദ് മാസ്റ്ററുടെ മകളാണ്. മക്കൾ: മുഹമ്മദ് അബ്ദുൽഗഫൂർ , സൗദത്ത് (റിട്ട. അധ്യാപിക, ക്രസൻറ് എ.യു.പി.സ്കൂൾ പെരിമ്പലം), മുഹമ്മദ് അബ്ദുശുക്കൂർ (റിട്ട. അധ്യാപകൻ, ജി.യു.പി.എസ്. ഇരുമ്പുഴി), ജുവൈരിയ, മുഹമ്മദ് അബ്ദുലത്തീഫ് (അധ്യാപകൻ, കോ-ഓപ്പറേറ്റീവ് കോളേജ് മഞ്ചേരി). 

സുകുമാരൻ
പൊന്നാനി: മേനകത്ത് ശങ്കരന്റെ മകൻ സുകുമാരൻ (68) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: സജീവ് (ദുബായ്), രാജീവ് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), രജനി. മരുമക്കൾ: തട്ടാരുവളപ്പിൽ രാജൻ, ദിവ്യ, ദീപ്തി. സഹോദരങ്ങൾ: ശാന്ത, പരേതരായ പത്മനാഭൻ, ഭാസ്കരൻ, സരോജിനി.

   വി.എസ്. ഗംഗാധരന്
കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം വട്ടപ്പറമ്പില് വി.എസ്. ഗംഗാധരന് (85) അന്തരിച്ചു. ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരാണ്. കൊടുങ്ങല്ലൂര് ടൗണ് ക്ലബ്ബ് ചെയര്മാനായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കര്ഷകമിത്ര അവാര്ഡ് ജേതാവാണ്. ഭാര്യ: പരേതയായ ശാന്ത. മക്കള്: ഹരിദാസ് (പഞ്ചാബ് നാഷണല് ബാങ്ക്, വലപ്പാട്) ലക്ഷ്മിപ്രിയന് (വാള്മാര്ട്ടിന്, ബെംഗളൂരു), കണ്ണന് (ഐ.സി.ഡി.സി. പാലക്കാട്). മരുമക്കള്: ജിഷ, ഷീന, പ്രീതി.

ലോനന് ജോസഫ്
കരുമാല്ലൂര്: ആലങ്ങാട് മാളികംപീടിക മേനാച്ചേരി വീട്ടില് ലോനന് ജോസഫ് (82) അന്തരിച്ചു. 
ഭാര്യ: പരേതയായ ലിസി (റിട്ട. അധ്യാപിക). മക്കള്: ജോബി, ഷിബി (അധ്യാപിക, എച്ച്.ഇ.എച്ച്.എം.എം. എച്ച്.എസ്., മട്ടാഞ്ചേരി), ജോസ് (കെ.എസ്.ഇ.ബി.), റാണി, പോള്. മരുമക്കള്: ഷീല, ബെന്സന്, റെജി (അധ്യാപിക, എം.എ.എം.എച്ച്.എസ്., കൊരട്ടി), പോള് (മറൈന് എന്ജിനീയര്). 

 ആമിന 
ആലുവ: മുണ്ടപ്പിള്ളി തോട്ടത്തില് പരേതനായ റിട്ട. സബ് രജിസ്ട്രാര് അലിയാരുടെ ഭാര്യ ആമിന (ആമി -73) അന്തരിച്ചു. 

അന്നക്കുട്ടി
ഇളംദേശം: മംഗലാപുരം പുളിക്കൽ പരേതനായ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (74) അന്തരിച്ചു. പരേത ഇളംദേശം കുറുന്തോട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: റെജീനാമ്മ, ഷാജി, ജിമ്മി, മോളമ്മ. മരുമക്കൾ: ഔസേപ്പച്ചൻ, ജോസ്, അന്നമ്മ, മഞ്ജു.

 ജോസഫ്ചെറായി:
ഗോതുരുത്ത് കല്ലുങ്കൽ കൊച്ചുദേവസിയുടെ മകൻ ജോസഫ് (കുഞ്ഞപ്പൻ-79) ചെറായി ഗൗരീശ്വരത്തെ സഹോദരി സ്റ്റെല്ല ഡെന്നീസിന്റെ വസതിയിൽ അന്തരിച്ചു. 
മറ്റു സഹോദരിമാർ: അമ്മിണി ലൂയീസ്, പരേതയായ മേരിക്കുട്ടി.  
എന്.എം. ജമാല്   കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് നടക്കപ്പറമ്പില് വീട്ടില് എന്.എം. ജമാല് (60) അന്തരിച്ചു. 
കോണ്ഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് ജനറല് സെക്രട്ടറിയും പ്രവാസി കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. 

ഹസ്സൻ
വണ്ടൂർ: ചെറുകോട് കരുവാടൻ ഹസ്സൻ (75) അന്തരിച്ചു. ഭാര്യ: നഫീസ പൈക്കാടൻ. മക്കൾ: മൂസ, ജമാലുദ്ദീൻ, കുഞ്ഞിമുഹമ്മദ് (കെ.എം.കെ. ഡ്രസ് വേൾഡ് വണ്ടൂർ), സുഹറ, ഹസീന, മുബാറക്, സൽമാൻ, റിയാസ്. മരുമക്കൾ: അബ്ദുസ്സലാം, മരക്കാർ (കുട്ടിപ്പ-പോലീസ്, ഗൂഡല്ലൂർ), അനീസ, നജീദ, ഷമീമ, ഹസ്ന, ഫസീല, ഹസ്ന ആബിദ്. 

മറിയാമ്മ
അങ്കമാലി: പൊയ്ക്കാട്ടുശേരി അമ്പാട്ട് പരേതനായ എ.വി. മാത്യുവിന്റെ ഭാര്യ മറിയാമ്മ (99) അന്തരിച്ചു. മേക്കാട് കാരയ്ക്കാട്ടുകുന്ന് തേലപ്പിള്ളി കുടുംബാംഗമാണ്. മക്കള്: എ.എം. താരു (റിട്ട.ബി.എസ്.എന്.എല്.), പൗലോസ്, വത്സ, ചിന്നമ്മ, റോയി (സൗദി), പരേതരായ വര്ഗീസ്, തമ്പി, ജേക്കബ്ബ്, ജോണ്കുട്ടി, സണ്ണി. മരുമക്കള്: ചിന്നമ്മ (റിട്ട.അധ്യാപിക), മറിയാമ്മ, ജോര്ജ് (റിട്ട.ഓവര്സിയര്), ലീലാമ്മ, എല്സി, സൂസന് (സൗദി), പരേതരായ ലില്ലിക്കുട്ടി (റിട്ട.അധ്യാപിക), ബേബി. 

എസ്.ശശികുമാർ
തിരുവനന്തപുരം: നെസ്റ്റ് സോഫ്റ്റ് വേർ മുൻ പ്രസിഡന്റ് എസ്.ശശികുമാർ (67) വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് ഡി-ഒന്നിൽ അന്തരിച്ചു. സി-ഡാക്കിന്റെ ഡയറക്ടറായും പ്രോജക്ട് േബാർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായ പരം  പ്രോജക്ടിൽ ഒരു സുപ്രധാന പങ്കുവഹിച്ചിരുന്നു. ഭാര്യ: അജിത. മക്കൾ: നിതിൻ, കവിത. മരുമക്കൾ: പല്ലവി, രാഘവേന്ദ്ര. 

ഗോമതി
കടമ്പനാട് വടക്ക്: തോയിപ്പാട്ട് കിഴക്കേക്കരയിൽ കൊച്ചുതുണ്ടിൽ വീട്ടിൽ ഗോമതി (46) അന്തരിച്ചു. മകൾ: രൂഹമ്മ. 

കെ.പി.കൃഷ്ണൻകുട്ടി
മാന്നാനം: പൊന്മലവടക്കേച്ചെരുവിൽ പരേതനായ ഗോവിന്ദനാചാരിയുടെ മകൻ കെ.പി.കൃഷ്ണൻകുട്ടി (കുഞ്ഞുമോൻ-60) അന്തരിച്ചു. ഭാര്യ: പി.എൻ.രമണി, വെള്ളൂർ പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: പി.കെ.രതീഷ്കുമാർ, രജനി മനോജ്, പി.കെ.രഞ്ജിത്കുമാർ. മരുമകൻ: എ.ജി.മനോജ്. 

ആഗസ്തി മത്തായി
പട്ടിത്താനം: കൂവപ്പള്ളി പ്ലാത്തോട്ടത്തില് ആഗസ്തി മത്തായി (ബേബി-84) അന്തരിച്ചു. ഭാര്യ: മേരി, പട്ടിത്താനം പൊയ്കപ്പുറം കുടുംബാംഗം.   

ഏലിക്കുട്ടി തോമസ്
തലനാട്: പെരുമ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (97) അന്തരിച്ചു. മുന്നിലവ് പാറയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, അപ്പച്ചൻ, കുട്ടിയച്ചൻ, അച്ചാമ്മ, അന്നമ്മ, പാപ്പച്ചൻ, കുഞ്ഞൂഞ്ഞ്, റോസമ്മ, സണ്ണി, പരേതയായ മറിയക്കുട്ടി. മരുമക്കൾ: അപ്പച്ചൻ വലിയകുളത്തിൽ എരുമേലി, തോമസ് ചിറ്റേട്ട് കടനാട്, മേരിക്കുട്ടി തനിക്കൽ മൂലമറ്റം, ജോസ് നിരവത്ത് കാളകെട്ടി, ജെസി മണിമലക്കുന്നേൽ ഇരട്ടി, ബീനാ താഴത്തുതകിടിയേൽ കാഞ്ഞിരപ്പള്ളി, ജോർജ് പുത്തൻപുരയിൽ തലനാട്, എൽസമ്മ ആനക്കല്ലിൽ വാഴൂർ ഈസ്റ്റ്, പരേതയായ ജോളി വെട്ടുപാറപ്പുറം കൂത്താട്ടുകുളം. 

കെ.സുദർശനൻ
തിരുവനന്തപുരം: നെട്ടയം മുക്കോല ദർശൻ ലെയ്ൻ സതി വിലാസത്തിൽ കെ.സുദർശനൻ (69-റിട്ട. സർക്കിൾ ഇൻസ്പെക്ടർ) അന്തരിച്ചു. ഭാര്യ: സതി എസ്.
 മക്കൾ: അഡ്വ. ശ്രീജിത്ത് എസ്.എസ്., ശ്രീജിത എസ്.എസ്. (ബി.എസ്.എൻ.എൽ.), ശ്രീരാഗ് എസ്.എസ്. (കേരള പോലീസ്). മരുമക്കൾ: അഡ്വ. ശ്രീജകുമാരി എൻ.എസ്., സനൽ എം.ആർ. (ടെക്നോപാർക്ക്), ലക്ഷ്മി സുധാകരൻ (എഫ്.സി.ഐ.). 

കെ.സുലോചനന്
തിരുവനന്തപുരം: കൊടുങ്ങാനൂർ മലമുകൾ അരുണ് ഭവനിൽ കെ.സുലോചനൻ (77) അന്തരിച്ചു. ഭാര്യ: എല്സാ കമലം. മക്കൾ: ലീന, റീന, അരുണ്. മരുമക്കള്: സതീശ് കുമാര്, ജോമോന്. 

കെ.രാധ
മയ്യനാട്: പൗർണമിയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കെ.രാധ (86) അന്തരിച്ചു. മയ്യനാട് ശാസ്താംകോവിൽ എൽ.പി.സ്കൂൾ മുൻ പ്രഥമാധ്യാപികയാണ്. മക്കൾ: ഡോ. ഷീജ പുരുഷോത്തമൻ (റിട്ട. പ്രൊഫസർ, എം.എസ്.എം.കോളേജ്, കായംകുളം), ഷിജു പുരുഷോത്തമൻ (ഗവ. അനലിസ്റ്റ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. വിജയഭാനു (റിട്ട. ജോയിന്റ് ഡയറക്ടർ, അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ്), സിന്ധു ഷിജു (എച്ച്.എസ്.എ., എസ്.എൻ.എച്ച്.എസ്.എസ്., ആനാട്). മരണാനന്തരകർമങ്ങൾ ബുധനാഴ്ച എട്ടിന്.

ദേവകി അമ്മ
തേവലക്കര: നടുവിലക്കര തെക്കടത്തുകിഴക്കതിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ദേവകി അമ്മ (90) അന്തരിച്ചു. മക്കൾ: കുഞ്ഞുകൃഷ്ണപിള്ള, അരവിന്ദാക്ഷൻ പിള്ള, ആനന്ദവല്ലി അമ്മ, വിശ്വനാഥൻ നായർ, രാജലക്ഷ്മി അമ്മ, യശോദ. മരുമക്കൾ: സുമാകൃഷ്ണൻ, രാജി, ഉണ്ണിക്കൃഷ്ണൻ നായർ, ഗീത, രവീന്ദ്രൻ നായർ, മനോഹരൻ പിള്ള. 

ദാമോദരൻ പിള്ള
വാളകം: പൊലിക്കോട് രത്നവിലാസത്തിൽ (പൂവണത്തുംമൂട്ടിൽ) ദാമോദരൻ പിള്ള (89) അന്തരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: സരസ്വതിയമ്മ, രാജപ്പൻ പിള്ള, രാജമ്മ, രാധാമണി, ഗോപാലകൃഷ്ണപിള്ള, പരേതനായ ബാലകൃഷ്ണപിള്ള.

 എം.ഷഹുബാനത്ത് 
കൊല്ലം: കച്ചേരി വാര്ഡില് മഞ്ജു ഡെയിലില് റിട്ട. ഐ.ആര്.ഇ. മാനേജരും വൈസ്മെന്സ് റീജണല് ഡയറക്ടറുമായിരുന്ന വി.എ.എ.ഷുക്കൂറിന്റെ ഭാര്യ എം.ഷഹുബാനത്ത് (68) അന്തരിച്ചു. മക്കള്: മഞ്ജു ഷുക്കൂര്, മഞ്ജിത് ഷുക്കൂര്. 

 പുന്നപ്ര-വയലാർ സമരസേനാനി  ടി.ഡി.രവീന്ദ്രൻ
മുഹമ്മ: പുന്നപ്ര-വയലാർസമര സേനാനിയും ഒളിവിൽ കഴിഞ്ഞ നേതാക്കൾക്ക് പാർട്ടി സന്ദേശം കൈമാറിയ മെസഞ്ചറുമായ, മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ഗുരുകുലം വീട്ടിൽ ടി.ഡി.രവീന്ദ്രൻ (94) അന്തരിച്ചു. ദിവാകരന്റേയും ജാനകിയുടേയും മകനാണ്.  കയർ ഫാക്ടറി തൊഴിലാളിയായിരുന്നു.  1940 കളിൽ നിരവധി പോരാട്ടസമരങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. ഭാര്യ: കമലം (റിട്ട. അധ്യാപിക). മക്കൾ: ജുഗുനു, വി.ആർ. റോമി (ഫ്ലോറ ഗാർഡൻസ്), ബിന്ദു, സിന്ധു, പരേതയായ ജാസ്മിൻ.  മരുമക്കൾ: ജഗദീശൻ, രാധമ്മ, കാർത്തികേയൻ, സുദർശൻ. 

സുമതി
 മുഹമ്മ: കായിപ്പുറം ചാണിവെളിയിൽ പരേതനായ വേലായുധന്റെ ഭാര്യ സുമതി (81) അന്തരിച്ചു.  മകൻ: കാർത്തികേയൻ. മരുമകൾ: സീത. സഞ്ചയനം വ്യാഴാഴ്ച മൂന്നിന്.

സി.ജെ.സേവ്യർ
 ആലപ്പുഴ: കാഞ്ഞിരംചിറ ചെമ്പേഴത്ത് സി.ജെ.സേവ്യർ (വക്കച്ചൻ-66) അന്തരിച്ചു. ഐ.എൻ.ടി.യു.സി. കൺവീനർ, റീജണൽ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.  ഭാര്യ: പൂങ്കാവ്  വലിയ വീട്ടിൽ അന്നാമ്മ. മക്കൾ: ഷിജി, സേതു (യൂണിയൻ ബാങ്ക്, ചേർത്തല), ഷിജു. മരുമക്കൾ: ജോസഫ് ആന്റണി (ലാലിച്ചൻ- ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം), സുനിൽ, ജിൻസി.