രാമനാട്ടുകര: ഐക്കരപ്പടി കൈതക്കുണ്ട ശ്രീവില്ലയിൽ സി.ടി. നാരായണൻ നായർ (94-സി.ടി. മാസ്റ്റർ)  അന്തരിച്ചു. ഫാറൂഖ് കോളേജ് കരിങ്കല്ലായി ഗവൺമെൻറ് എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകനും കൈതക്കുണ്ട കല റൈസ് മിൽ, രാമനാട്ടുകര കല ഒപ്റ്റിക്കൽസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. 
ഭാര്യ: പി.കെ. കമലാദേവി (റിട്ട. അധ്യാപിക, ഐക്കരപ്പടി, വെണ്ണായൂർ യു.പി. സ്കൂൾ). മക്കൾ: പി.കെ. പുഷ്പജ (റിട്ട. സോയിൽ സയന്റിസ്റ്റ്, മലപ്പുറം),  പി.കെ. വേണുഗോപാൽ (അസി. ഡയറക്ടർ, ദൂരദർശൻ, തിരുവനന്തപുരം), പി.കെ. ഗോവിന്ദരാജ് (റിട്ട. പ്രിൻസിപ്പൽ, രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂൾ, വൈദ്യരങ്ങാടി), പരേതനായ പി.കെ. ശിവാനന്ദൻ, പി.കെ. ശ്രീകല (പ്രധാനാധ്യാപിക, വെണ്ണായൂർ യു.പി. സ്കൂൾ, ഐക്കരപ്പടി). മരുമക്കൾ: സി. കെ. വേണുഗോപാൽ (റിട്ട. ഓഡിറ്റർ, വ്യവസായവകുപ്പ്, മലപ്പുറം), പി. ജയശ്രീ (സീനിയർ സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം), ഇ. സുശീല (അധ്യാപിക, എം.എച്ച്.എം.യു.പി. സ്കൂൾ  വാവൂർ, ചീക്കോട്), പി. സുനന്ദ  (അധ്യാപിക, എ.എം.എൽ.പി. സ്കൂൾ, മുള്ളമ്പാറ, മഞ്ചേരി), വി. മുരളീധരൻ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കല്ലായി). 

ഖദീജ
നന്മണ്ട: ചീക്കിലോട്ടെ തലപ്പറമ്പത്ത് ഖദീജ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പനങ്ങോട്ടിൽ അബ്ദുറഹിമാൻ ഹാജി. 
മക്കൾ: നഫീസ, സൈനബ, ഹലീമ, അഷ്റഫ്, സാബിറ, ടി.പി. നിളാമുദ്ദീൻ (നന്മണ്ട ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് അംഗം), ഹഫ്സത്ത്, പരേതരായ സുബൈദ, ഫൗസിയ. 

 ക്രിക്കറ്റ് താരം ഷബീർ പൊയക്കര
തളങ്കര: മുൻ ജില്ലാ  ക്രിക്കറ്റ് താരം ഷബീർ പൊയക്കര (42) അന്തരിച്ചു. നിലവിൽ തെരുവത്ത് സ്പോർട്ടിങ് ക്ലബ്ബ് ക്യാപ്റ്റനായിരുന്നു. ജില്ലാ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിലടക്കം ദീർഘകാലം കളിക്കുകയും ജില്ലാ ജൂനിയർ ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ ഓൾറൗണ്ട് താരമായി അറിയപ്പെടുകയുംചെയ്തു.  പനിബാധിച്ച് ചികിത്സയിലായിരുന്ന  ഷബീർ കുറച്ചുദിവസം മുമ്പാണ് ആസ്പത്രിയിൽനിന്ന്  വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ ഭക്ഷണംകഴിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ പൊയക്കര ഉമ്പുവിന്റെയും സൗദയുടെയും മകനാണ്. ഭാര്യ: ഷാഹിന. മക്കൾ: നദ ഫാത്തിമ, നസീം, നസ്വാൻ. സഹോദരങ്ങൾ: നൂർജഹാൻ , നിഷാദ്, ജബ്ന.    

റംല
കൂത്തുപറമ്പ്: കോട്ടയം അങ്ങാടിയിലെ നസലിൽ പീടികക്കണ്ടി പുതിയ മാടത്തുമ്മൽ റംല (56) അന്തരിച്ചു.ഭർത്താവ്: കരാൽ പുത്തൻപുരയിൽ മൊയ്തു. (മലബാർ സ്റ്റോർ, കോട്ടയം അങ്ങാടി). മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് നിഷിൻ (ഇരുവരും ദുബായ്).മരുമക്കൾ: ആയിഷ, സുഖൈന.

യശോദ
പിലാത്തറ: കണ്ടോന്താർ മാതമംഗലം സബ് റജിസ്ട്രാർ ഓഫീസിന് സമീപത്തെ പരേതനായ കെ.വി.കൃഷ്ണന്റെ ഭാര്യ പുതിയപുരയിൽ യശോദ (82) അന്തരിച്ചു.  മക്കൾ: പ്രകാശൻ (മാടായി ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരൻ), രാധ, രമണി, രമ, രതി ( സ്റ്റാഫ് നഴ്സ്, ഗവ. മെഡിക്കൽ കോളേജ് പരിയാരം). മരുമക്കൾ: വി.രാധ, ചെറുവത്തൂർ), യു.നാരായണൻ, കൃഷ്ണൻ (നീലേശ്വരം), എം.വി.ഗണേശൻ, വിനോദ് (കുണ്ടയം കൊവ്വൽ). 

സിസ്റ്റർ മേരി റെനെ എ.സി.
കോഴിക്കോട്: അപ്പസ്തോലിക് കാർമ്ൽ സഭാംഗം സിസ്റ്റർ മേരി റെനെ എ.സി. (89) സെയ്ന്റ്ജോസഫ്സ് കോൺവെന്റിൽ അന്തരിച്ചു.  ചങ്ങനാശ്ശേരി ചെറുകര കുടുംബാംഗത്തിലെ പരേതനായ മാത്യു ജോണിന്റെയും റോസ് ചെറിയാന്റെയും മകളാണ്. കോഴിക്കോട് സെയ്ന്റ്ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, കണ്ണൂർ സെയ്ന്റ്ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ, ടീച്ചർ ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായിരുന്നു. പാറ്റ്ന, ജംഷഡ്പുർ, ഷൊർണൂർ, വടകര, ഒറ്റപ്പാലം, പ്രോവിഡൻസ് സ്കൂളുകളിൽ അധ്യാപികയായും പ്രോവിൻഷ്യൽ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 സി.എൽ.സൈനബി
പൊയിനാച്ചി: ചെമ്മനാട് മച്ചിനടുക്കത്തെ പരേതനായ കല്ലുവളപ്പിൽ അബ്ദുല്ലയുടെ ഭാര്യ സി.എൽ.സൈനബി (72) അന്തരിച്ചു.     മക്കൾ: മുസ്തഫ മച്ചിനടുക്കം (മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത്  വൈസ് പ്രസിഡൻറ്്), കെ.നൗഷാദ് (ഇൻസ്ട്രക്ടർ, പെരിയ ഗവ. പോളിടെക്നിക്), മുഹമ്മദ് ഫൈസൽ (ദുബായ്), സുഹ്റ, റംല, നസീമ, അനീസ. മരുമക്കൾ: പി.എ.അബൂബക്കർ (ബന്താട്), മുഹമ്മദ് (നായന്മാർമൂല), ഹമീദ് (ആരിക്കാടി), നൂർജഹാൻ, മുഹ്സിന, സഫൂറ, പരേതനായ പി.എം.അബൂബക്കർ (നീർച്ചാൽ). സഹോദരങ്ങൾ: സി.എൽ.അബ്ബാസ്, സുബൈദ, സഫിയ, പരേതനായ സി.എൽ.അബ്ദുല്ല.       
    
പി.ശാന്ത
എടാട്ട്: എടാട്ടെ പരേതനായ പി.പി.ബാലന്റെ  ഭാര്യ പി.ശാന്ത (83) അന്തരിച്ചു.
 മക്കൾ: ലളിത (റിട്ട. പ്രഥമാധ്യാപിക, മുസ്ലിം യു.പി. സ്കൂൾ, ഇരിണാവ്), വത്സല, വിജയൻ (എടാട്ട് ഫയർവർക്സ്), സുശീല. മരുമക്കൾ:  നാരായണൻ, കരുണാകരൻ, സജിത, പരേതനായ ഗംഗാധരൻ . സഹോദരങ്ങൾ: മോഹനൻ, കൃഷ്ണൻ  പരേതരായ മുകുന്ദൻ, അരവിന്ദൻ. 

ദാമോദരൻ
കൊയിലാണ്ടി: ചേലിയ മീത്തലെ വായാട്ട് ദാമോദരൻ (66) അന്തരിച്ചു. പയ്യന്നൂർ രാമന്തളി ചിദംബരനാഥ് യു. പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: സരോജിനി. മക്കൾ: സുധീഷ്, പ്രബീഷ്, പ്രഭില. മരുമക്കൾ: അഭിലാഷ്, ഭവ്യ (മാഹി). സഹോദരങ്ങൾ: ശിവരാമൻ (കെ.ഡി.സി. ബാങ്ക്), സുരേഷ് ബാബു (സൗദി), ദേവി, മീനാക്ഷി, ലീല.

വറുതുണ്ണി  
ഗുരുവായൂര്: തിരുവെങ്കിടം ചീരന് വറുതുണ്ണി (86) അന്തരിച്ചു. ഭാര്യ: റോസ. മക്കള്: ലില്ലി, ഫിലോമിന, ആന്റോ (ബഹ്റൈന്), സ്റ്റെല്ല, ലാന്സന്, സിസ്റ്റര് ഷേര്ളി (സീനായ് ധ്യാനകേന്ദ്രം, ചാലക്കുടി), ഷാനി. മരുമക്കള്: ജോര്ജ്, തോമസ്, ബീന (ബഹ്റൈന്), ജോസഫ്, സീജ, ഡേവിഡ് (ദുബായ്). ഹംസ
വൈലത്തൂർ: ആദൃശ്ശേരി കാവപ്പുരയിലെ പ്രാണാട്ടിൽ ഹംസ ഹാജി (55) അന്തരിച്ചു. കാവപ്പുര മഹല്ല് ജോയിൻറ് സെക്രട്ടറിയും മഖ്ദൂമിയ്യ ഇസ്ലാമിക് സെന്റർ മദ്രസ, മസ്ജിദ് എന്നിവയുടെ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: നഫീസ ഇരിങ്ങാവൂർ. മക്കൾ: മുഹമ്മദ്ബഷീർ, നൗഷാദ്, സലീന. മരുമക്കൾ: അബ്ദുൽഗഫൂർ, സലീന, ജസീന.

റുഖിയ
പരപ്പനങ്ങാടി: കൊടക്കാട് വെസ്റ്റ് പള്ളിയാളി വെളുത്തേടത്ത് മൊയ്തീൻകോയയുടെ (മാനേജർ,  ദില്ലി ദർബാർ ഹോട്ടൽ ചേളാരി) ഭാര്യ വലിയപീടിയേക്കൽ റുഖിയ (45) അന്തരിച്ചു. മക്കൾ: ഫസൽ, ഫാഇസ്, ഫസ്ന, ഫബ്ന. മരുമക്കൾ: ഷബീർ, ജസീൽ.

ബാവ ഹാജി
തിരൂർ: കോട്ട് മേടമ്മൽ ബാവ ഹാജി (രാജൻ ബാവ-82) അന്തരിച്ചു. മക്കൾ: മുസ്തഫ, നൂർജഹാൻ, ശരീഫ്, ബദറുദ്ദീൻ, മുനീറ, നിസാർ, മുംതാസ്, മുനവ്വർ (മലബാർ ഗോൾഡ്), മുനീർ, മുബഷിറ. മരുമക്കൾ: അബൂബക്കർ (കൊടുവള്ളി), അബു, ഷംസുദ്ദീൻ, അഷ്കർ, വഹീദ, സീനത്ത്, സീനത്ത്, സക്കീന, നാദിറ, സുൽത്താന.

ആമിന
പരപ്പനങ്ങാടി: പാലത്തിങ്ങൽ വളപ്പിൽ മരക്കാറിന്റെ ഭാര്യ ആമിന (72) അന്തരിച്ചു. മക്കൾ: സുഹറാബി, അബ്ദുൽഖാദർ (ദമാം), സൈതലവി, മുഹമ്മദ് (ജിദ്ദ), റുഖിയ്യ, ആരിഫ. മരുമക്കൾ: റഷീദ്, മുജീബ് (ജിദ്ദ), സൈനബ, സുലൈഖ, ആസ്യ, പരേതനായ ഹംസ.

സുബ്രഹ്മണ്യൻ
തേഞ്ഞിപ്പലം: ഇടിമുഴിക്കൽ നെച്ചിക്കാട്ട് സുബ്രഹ്മണ്യൻ (72) അന്തരിച്ചു. 
ഭാര്യ: സരോജിനി. മക്കൾ: സുജിത, സ്മിത, ശോഭ, അഭിലാഷ്. 
മരുമക്കൾ: മോഹനൻ (തിരുവണ്ണൂർ കോട്ടൺ മിൽ), ദിനേഷ്കുമാർ, ജ്യോതിബസു (കെ.എസ്.ആർ.ടി.സി.), ദിവ്യ. 

പൈ ദോശ സ്ഥാപകന് പി. പുരുഷോത്തമ പൈ
കൊച്ചി: പൈ ദോശ സ്ഥാപകന് പുല്ലേപ്പടി കൃഷ്ണസ്വാമി റോഡില് ചെറുകത്ത് പറമ്പ് പി. പുരുഷോത്തമ പൈ (76) അന്തരിച്ചു. 40 വര്ഷത്തോളം ഹോട്ടല് രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. ദോശയില് വ്യത്യസ്തമായ രുചികള് മലയാളികള്ക്കു സമ്മാനിച്ച ഹോട്ടല് വ്യവസായി ആയിരുന്നു. എറണാകുളം ജില്ലയില് പൈ ദോശയുടെ മൂന്ന് ഹോട്ടലുകളുടെ സഹ സ്ഥാപകനായിരുന്നു.  നഗരത്തില് പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനാണ് പുരുഷോത്തമ പൈ തുടക്കം കുറിച്ചത്. രുചികളെ അനുകരിക്കാതെ സ്വന്തമായ രുചികള് കണ്ടെത്താന് പുരുഷോത്തമ പൈ എന്നും ശ്രമിച്ചിരുന്നു.  ഭാര്യ : ഗീത പി. പൈ. മക്കള്: പ്രദീപ് പി. പൈ, ദിലീപ് പി. പൈ. മരുമക്കള്: ഗായത്രി പ്രദീപ്, ശ്വേത ദിലീപ്.

എം.ജി. കൃഷ്ണന് നായര് 
പഴന്തോട്ടം: പള്ളിക്കരയിലെ ആദ്യകാല വ്യാപാരി പഴന്തോട്ടം മാമ്പഴ വീട്ടില് എം.ജി. കൃഷ്ണന് നായര് (84) അന്തരിച്ചു. ഭാര്യ: പുന്നോര്ക്കോട് തെക്കേപ്പാറ കുടുംബാംഗം സരോജിനിയമ്മ. 
മക്കള്: രമണി, മുരളീധരന് (ബിസിനസ്സ്), ഉണ്ണികൃഷ്ണന് (ബിസിനസ്സ്), രജനി. മരുമക്കള്: ചിദംബരം (റിട്ട. പോസ്റ്റുമാന്), ശ്രീദേവി, കനകലത, സത്യദാസ് (ബിസിനസ്സ്).

എസ്. ജയപ്രകാശ്  
മണ്ണാർക്കാട്: വടക്കുമണ്ണം തേൻമൊഴി നിലയത്തിലെ പരേതനായ സി. സുബ്രഹ്മണ്യന്റെയും രാജേശ്വരിയുടെയും മകൻ എസ്. ജയപ്രകാശ് (തമ്പി-50) അന്തരിച്ചു.
ടൗണിലെ പ്രിയങ്ക ഫാൻസി സ്ഥാപനമുടമയും ലോട്ടറിവ്യാപാരിയുമായിരുന്നു. ചേംബർ ഓഫ് കൊമേഴ്സ് മണ്ണാർക്കാട് യൂണിറ്റ് സെക്രട്ടറി, കിസാൻകോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി. മകൾ: പ്രിയങ്ക. സഹോദരങ്ങൾ: പരേതനായ രാജശേഖരൻ, കലൈവാണി (ദേവി), പ്രമീളദേവി (തേൻമൊഴി).

ബാലൻ  
പൊറ്റശ്ശേരി: കാഞ്ഞിരത്തെ ബിന്ദു ജൂവലറി മുൻ ഉടമ ചങ്ങലപ്പടി മാവുണ്ടരി ബാലൻ (72) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: ബിന്ദു, ബിജു, ബീന.മരുമക്കൾ: ശ്രീജ, സുന്ദരൻ, പരേതനായ മനോഹരൻ. 
 
ജേക്കബ്
കവിയൂർ: കുന്നക്കാട് പടിഞ്ഞാറേതിൽ എം.ജേക്കബ് (96) അന്തരിച്ചു. ഭാര്യ: പരേതയായ ജോയിസ്. 
മക്കൾ: തങ്കമണി, സൂസമ്മ, പരേതനായ തോമസ് ജേക്കബ് (കെ.എസ്.ആർ.ടി.സി.),  ജെയിംസ് (റിട്ട. കെ.എസ്.ആർ.ടി.സി). 
മരുമക്കൾ:  അമ്മിണി തോമസ്, വിജയമ്മ ജെയിംസ്, ജോയി ഐസക്, പരേതരായ ജോർജ്, ഡേവിഡ്.  

നാരായണപിള്ള
മണിമല: വെള്ളാവൂർ പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കല്ലംമാക്കൽ നാരായണപിള്ള(92) അന്തരിച്ചു. 
വെള്ളാവൂർ പഞ്ചായത്തിലെ കർഷക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നേതൃത്വം നൽകുകയും ജന്മിമാരുടെയും പോലീസിന്റെയും ഭീഷണിക്കുമുമ്പിൽ അടിപതറാതെ സമരം ചെയ്യുകയും ചെയ്ത നേതാവായിരുന്നു. കൃഷിക്കാെര സംഘടിപ്പിക്കുന്നതിലും മിച്ചഭൂമി സമരത്തിൽ നേതൃത്വംകൊടുത്ത് അർഹമായ ഭൂമി കൃഷിക്കാർക്ക് നേടിയെടുക്കുന്നതിലും നിർണായകമായ പങ്ക് വഹിച്ചു. സ്വാതന്ത്ര്യസമര പോരാട്ടത്തിലും സജീവമായപങ്ക് വഹിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് എന്ന നിലയിലും തുടർന്ന് സി.പി.ഐ.യുടെ വെള്ളാവൂർ ലോക്കൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കണ്ണുകൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് ദാനംചെയ്തു. ഭാര്യ: രാജലക്ഷ്മിയമ്മ. മക്കൾ: സത്യകുമാർ, ജയകുമാർ കോഴിക്കോട്, കലാമണ്ഡലം വിജയകുമാർ ലണ്ടൻ, രാജ്കുമാർ, മോഹൻകുമാർ സൗദി, ലത, ഉഷ വണ്ടൂർ. മരുമക്കൾ: സുധാ സത്യൻ, ശശികല, ബാർബറ വിജയകുമാർ, ഗീത, ശശികുമാർ, രഘു, മിനി. 

 മീനാക്ഷി 
വൈപ്പിന്: മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ മാലിപ്പുറം വളപ്പ് കണ്ണന്തറ പരേതനായ ഗംഗാധരന്റെ ഭാര്യ മീനാക്ഷി (80) അന്തരിച്ചു. മക്കള്: അജു (എന്.സി.സി., തൃശ്ശൂര്), ബൈജു (ബിസിനസ്), സിജു (ഡി.പി. വേള്ഡ്, വല്ലാര്പാടം), മരുമക്കള്: മിനി (ജില്ലാ സഹകരണ ബാങ്ക്, ഞാറയ്ക്കല്), സുധ (അധ്യാപിക, അസീസി സ്കൂള്, പെരുമ്പിള്ളി), ജാസ്മിന് (അധ്യാപിക, അസീസി സ്കൂള്, പെരുമ്പിള്ളി).

കുഞ്ഞുവറീത് 
അങ്കമാലി: ചമ്പന്നൂർ കണ്ണമ്പുഴ വീട്ടിൽ കുഞ്ഞുവറീത് (87) അന്തരിച്ചു. ഭാര്യ: മള്ളുശ്ശേരി ഭരണിക്കുളങ്ങര കുടുംബാംഗം അന്നം. മക്കൾ: ആനി (റിട്ട.എസ്.ബി.ഐ.), സിസ്റ്റർ എൽസി (ഹോളി സ്പിരിറ്റ് കോൺവെന്റ്, ഭോപ്പാൽ), മേഴ്സി (കെ.എസ്.എഫ്.ഇ.), ജോയ്സി (യു.എസ്.എ.), മാർട്ടിൻ (പി.ഡി.ഡി.പി.സി.എസ്., കുറ്റിലക്കര). മരുമക്കൾ: ജോണി (റിട്ട.കൊച്ചിൻ ഷിപ്പ് യാർഡ്), തോമസ് (ഇൻഷുറൻസ് സർവേയർ), ജോർജ് (യു.എസ്.എ.), സ്മിത. 

മാധവി അമ്മ 
പെരുമ്പഴുതൂര്: മൈലറയ്ക്കല് പുത്തന്വീട്ടില് പരേതനായ ഗംഗാധരന്നായരുടെ ഭാര്യ മാധവി അമ്മ(87) പെരുമ്പഴുതൂര് പറയ്ക്കവിളവീട്ടില് അന്തരിച്ചു. മക്കള്: സുന്ദരേശന്നായര് (കലാകൗമുദി, മുംബൈ), ശശികലാദേവി, രാമചന്ദ്രന്നായര്, വസുമതി അമ്മ, ഗിരിജാകുമാരി (സെക്രട്ടറി, അണ്ടുകോട് സഹകരണ സംഘം), ഹേമലത. 
മരുമക്കള്: ജയശ്രീനായര്, അംബുജാക്ഷന്നായര് (ഷിംഷിവ ഹെല്ത്ത് റിസോര്ട്ട്, ചൊവ്വര), വിജയകുമാരി, ശ്രീപദ്മകുമാര്, ഋഷികേശന്നായര് (വിമുക്തഭടന്), ശശികുമാര്.

ജി.വിജയൻ
വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ചിറവിളവീട്ടിൽ ജി.വിജയൻ(63) അന്തരിച്ചു. ഭാര്യ: പുഷ്പലത. മകൾ: വിജിത പി.വി.(കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ്). മരുമകൻ: ദീപു എച്ച്.എസ്. 

പരമേശ്വരന് പിള്ള
പാരിപ്പള്ളി: ശ്രീസായിനിലയത്തില് പരമേശ്വരന് പിള്ള (66) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്: സരിത, സജീവ് (പുെണ). മരുമക്കള്: സുരേഷ് ഉണ്ണിത്താന്, ജഗദീശ്വരി (ഗുഡിയ). 

ഗോപാലന്  
പടിഞ്ഞാറെ കല്ലട: വലിയപാടം തെക്കേ പനമ്പില്വീട്ടില് ഗോപാലന് (80) അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കള്: രേണുക, മനോരമ, ശാലിനി (മൃഗസംരക്ഷണ  വകുപ്പ്, മുളവന), ശശികല (പി.എച്ച്.സി. പള്ളിക്കല്, തിരുവനന്തപുരം), അമ്പാടി (ജെ.എച്ച്.ഐ. ആര്.എച്ച്.എസ്.വക്കം). മരുമക്കള്: സുധാകരന് (റിട്ട. എ.എസ്.ഐ.), സന്തോഷ് (മുംെെബ), സിനി, പരേതരായ ചന്ദ്രബാബു, സത്യന്. 

ജനാർദ്ദനൻ പിള്ള
കിഴക്കേ കല്ലട: ഉപ്പൂട് അമ്പേലിൽ വീട്ടിൽ ജനാർദ്ദനൻ പിള്ള (86) അന്തരിച്ചു. ഭാര്യ: ദേവകിയമ്മ. മക്കൾ: മോഹനൻ പിള്ള (ഗൾഫ്), മധുസൂദനൻ പിള്ള (എം.എം.എച്ച്.എസ്.എസ്., ഉപ്പൂട്), രവീന്ദ്രൻ പിള്ള (സൗത്ത് ആഫ്രിക്ക), സുരേഷ് കുമാർ, ജലജകുമാരി, അമ്പിളി. മരുമക്കൾ: ശ്രീലത, ചന്ദ്രലേഖ, കലാദേവി, ബിന്ദു, ഗോപാലകൃഷ്ണപിള്ള, അനിൽകുമാർ (ഗൾഫ്). 

പി.ദിവാകരൻ നായർ
വെള്ളായണി: കല്ലിയൂർ ഹരിനിവാസിൽ പി.ദിവാകരൻ നായർ (83-റിട്ട. ഗവ. പോളിടെക്നിക്, വട്ടിയൂർക്കാവ്) അന്തരിച്ചു. ഭാര്യ: സുകുമാരി അമ്മ. മക്കൾ: ഹരികുമാർ ഡി. (സി-ആപ്റ്റ്), അനിൽകുമാർ ഡി., ബിന്ദു എസ്. (മത്സ്യഫെഡ്). മരുമക്കൾ: സുനിത ആർ.ജി. , ലേഖ, രഘുകുമാർ. 

കമലമ്മ
വിഴിഞ്ഞം: കൊച്ചുപള്ളി പറമ്പുപുരയിടം സെൽവം ഹൗസിൽ പരേതനായ നസിയാന്റെ ഭാര്യ കമലമ്മ (84) അന്തരിച്ചു. മക്കൾ: നിർമല ജറോൺ, ലോർദോൻ, തങ്കം, സെൽവം സേതു കുമാർ (മഹിളാ ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി), നക്ഷത്രം, ജോസ്. 

ജി.കമലമ്മ
തിരുവനന്തപുരം: വട്ടപ്പാറ പന്തലക്കോട് തിരുവോണത്തിൽ എൻ.സോമശേഖരൻ നായരുടെ ഭാര്യ ജി.കമലമ്മ (73) അന്തരിച്ചു. മക്കൾ: പ്രസന്നകുമാരി എസ്.കെ. (മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്), ഹരികുമാർ എസ്.കെ. (മാനേജിങ് ഡയറക്ടർ, ലോഗ്ടെക്, ഇൻഫോവെ പ്രൈവറ്റ് ലിമി.), മഞ്ജു എസ്.കെ. 
മരുമക്കൾ: ഡോ. വി.ഹരികുമാർ (റിട്ട. പ്രൊഫ. (കോമേഴ്സ് വിഭാഗം), എം.ജി.കോളേജ്), ശ്രീകല ഹരികുമാർ, എസ്.കൃഷ്ണമൂർത്തി (ഖത്തർ പെട്രോളിയം). 

ടി.എസ്.വിജയരാഘവൻ
നേമം: ശാന്തിവിള തെന്നൂർ വിവേകാനന്ദ നഗർ എ.ആർ.എ. എഫ്-180 വിളയിൽ പുത്തൻവീട്ടിൽ ടി.എസ്.വിജയരാഘവൻ (58-ആർ.എം.എസ്., തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ: കെ.എസ്.സുമ. സഹോദരൻ: ഗിരിജാ വല്ലഭൻ. 

വി.പി. ലീല 
ചെന്നൈ: സി.പി.എം. ചെന്നൈ ജില്ലാകമ്മിറ്റി മുന് അംഗവും ജനറല് വര്ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) സ്ഥാപകനേതാവുമായിരുന്ന അന്തരിച്ച സി.പി. ദാമോദരന്റെ ഭാര്യ വി.പി. ലീല (76) ചെന്നൈ കൊരട്ടൂരില് മകന്റെ വീട്ടില് അന്തരിച്ചു. ആലുവാ വേലുപ്പുള്ളി കുടുംബാംഗമാണ്. ഭര്ത്താവ് സി.പി. ദാമോദരന്റെ രാഷ്ട്രീയനിലപാടുകള്ക്കൊപ്പംനിന്ന് പ്രവര്ത്തിച്ചു. വിദ്യാര്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്ത്തിച്ചവര്ക്ക് വീട്ടില് താമസിച്ച് പഠിക്കുന്നതിന് അവസരമൊരുക്കി. വീക്ഷണം പത്രാധിപരും കോണ്ഗ്രസ് നേതാവുമായിരുന്ന സി.പി. ശ്രീധരന് ഭര്ത്തൃസഹോദരനാണ്. മക്കള്: ശോഭ രമേഷ്, സുരേഷ് ബാബു.  

 പ്രൊഫ. എ. രാജപ്പൻനായർ
ആലപ്പുഴ: എസ്.ഡി. കോളേജ് കോമേഴ്സ് വിഭാഗം മുൻ മേധാവി കളർകോട് കാർത്തികയിൽ പ്രൊഫ. എ. രാജപ്പൻനായർ (77) അന്തരിച്ചു. കേരള സർവകലാശാലയുടെ ആലപ്പുഴ യു.ഐ.ടി.യുടെ സ്ഥാപക പ്രിൻസിപ്പലും കോ ഓർഡിനേറ്ററുമായിരുന്നു. കോമേഴ്സ് സിലബസ് പരിഷ്കരണ സമിതിയുടെ അധ്യക്ഷന്, എ.കെ.പി.സി.ടി.എ. ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബി. സുശീലാമ്മ (റിട്ട. പ്രൊഫ. ഹിന്ദി വിഭാഗം, എസ്.ഡി. കോളേജ്). മക്കൾ: ഡോ. ആർ. ശ്രീജ (സീനിയർ മെഡിക്കൽ ഓഫീസർ ഗവ. ആയുർവേദ ഡിസ്പെൻസറി, കരുവാറ്റ), ശ്രീജിത്ത് (ബഹ്റൈൻ). മരുമക്കൾ: ഡോ. പി.ഡി. ജയേഷ്കുമാർ (സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, മണ്ണഞ്ചേരി), ദീപ്തി (പുളിങ്കുന്ന് എൻജിനീയറിങ് കോളേജ്).