തൊണ്ടയാട്: പരേതനായ കാരാൽ കുഞ്ഞിക്കൃഷ്ണൻ നായരുടെ ഭാര്യ നിങ്കലേരി സരോജിനി അമ്മ (84) ടി.പി. കുമാരൻ നായർ റോഡ്, ശ്രീറോഷ് അപ്പാർട്ട്മെന്റിൽ അന്തരിച്ചു. മക്കൾ: മോഹൻദാസ് (ജി.കെ. സ്റ്റുഡിയോ), ശ്രീകുമാരി, രാജേശ്വരി, പരേതരായ ഗോകുൽദാസ്, ശ്യാംദാസ്. മരുമക്കൾ: രാമചന്ദ്രൻ, ശശികല, ശോഭ, സ്മിത, പരേതനായ ബാലകൃഷ്ണൻ (റിട്ട.സീനിയർ മാനേജർ, കെ.ഡി.സി. ബാങ്ക്). 

നവീൻ
കൊയിലാണ്ടി: ചേലിയ ചെറുവത്ത്താഴ കുനി നവീൻ (കണ്ണൻ-31) അന്തരിച്ചു. അച്ഛൻ: നാരായണൻ നായർ. അമ്മ: വത്സല. ഭാര്യ: കാവ്യ. മക്കൾ: അനുപ്രിയ, ഹരിപ്രിയ. സഹോദരി: വിനീത. 

ഇമ്പിച്ചി ആലി
പുളിയോട്ട്മുക്ക്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പൂതാടിക്കണ്ടി ഇമ്പിച്ചി ആലി (84) അന്തരിച്ചു. ഭാര്യ: കുഞ്ഞായിഷ. മക്കൾ: കുഞ്ഞമ്മത്, ഹമീദ്, റസാഖ്, സുബൈദ, സുഹറാബി, ഷക്കീന, ഹൈറുന്നിസ, പരേതനായ ബഷീർ.  മരുമക്കൾ: നബീസ, സീനത്ത്, കുഞ്ഞാമി, നസീമ, ഇബ്രായി, അഷറഫ്, ഹമീദ്, റഷീദ്. 

കൃഷ്ണ ഭട്ട് 
കാസര്കോട്: നുള്ളിപ്പാടി പെട്രോള്പമ്പിനു സമീപം കംഗില ഹൗസില് കൃഷ്ണ ഭട്ട് (വൈദ്യര്-96) അന്തരിച്ചു. ഭാര്യ: പരേതയായ പരമേശ്വരി. മക്കള്: ഡോ. ജയദേവന് (കെയര്വെല് ഹോസ്പിറ്റല്, കാസര്കോട്), ഡോ. സുബ്രഹ്മണ്യ ഭട്ട് (ബെംഗളൂരു), ഡോ. കെ.വെങ്കട്രമണ ഭട്ട് (ഡല്ഹി), കെ.മഹാബലേശ്വര ഭട്ട് (ബെംഗളൂരു), ശ്രീമതി (ഉജിരെ), ലളിത (ബെംഗളൂരു), സരസ്വതി (കുമ്പള, കോണമ്മെ), മാലതി (പുത്തൂര്). 
മരുമക്കള്: വസന്തലത, സുമന്, രമ, ഡോ. ഉമാമഹേശ്വരി (കെയര്വെല് ഹോസ്പിറ്റല്, കാസര്കോട്), കൃഷ്ണ ഭട്ട് (ഉജിരെ), വെങ്കട്രമണ ഭട്ട് (കുമ്പള, കോണമ്മെ), അശോക്കുമാര് (പുത്തൂര്), പരേതനായ കേശവ ഭട്ട് (ബെംഗളൂരു).

സുലൈഖ
തൃക്കരിപ്പൂർ: മീലിയാട്ടെ കർഷകൻ എൻ.സുലൈമാന്റെ ഭാര്യ കുഞ്ഞിക്കുണ്ടിൽ സുലൈഖ (65) അന്തരിച്ചു. മാതാവ്: ആയിഷ.
 മക്കൾ: സൈനുദീൻ, താജുദീൻ (ദുബായ്), സൗദ, മുനീർ, അനീസ്. മരുമക്കൾ: ആയിഷ, സീനത്ത്, മുഹമ്മദ് കുഞ്ഞി, നുസൈബ, ഹസീന.
 സഹോദരങ്ങൾ: സലാം മെട്ടമ്മൽ, ജമാൽ(ദുബായ്), സാബിറ, ശരീഫ്, സുബൈദ. 

അരവിന്ദാക്ഷൻ നായർ
ചേമഞ്ചേരി: മുതിരക്കാലയിൽ ഒറവങ്കര അരവിന്ദാക്ഷൻ നായർ (83) അന്തരിച്ചു. ബെംഗളൂരു എച്ച്.എ.എൽ.  ജീവനക്കാരനായിരുന്നു. ഭാര്യ: കുനിയിൽ കാർത്യായനിയമ്മ. മക്കൾ. ലസിത (ബെംഗളൂരു), കെ. സുനിൽ, സബിത (ബെംഗളൂരു). മരുമക്കൾ: സന്തോഷ്, നിഷ, വിജയ് നായർ. 

ചീരു
പഴങ്കാവ്: പീടികയുള്ള പറമ്പത്ത് പരേതനായ കണ്ണന്റെ ഭാര്യ ചീരു (92) അന്തരിച്ചു. മക്കൾ: മൈഥിലി, പത്മിനി, ദേവി (സഹകരണ ആശുപത്രി, വടകര), സുജാത, കാർത്യായനി (സഹകരണ ആശുപത്രി വടകര), സുരേഷ് (നിർമാണ ത്തൊഴിലാളി യൂണിയൻ-സി.ഐ.ടി.യു. വടകര ഏരിയാ കമ്മിറ്റി നിർവാഹകസമിതി അംഗം). 
മരുമക്കൾ: വാസു, ബാലകൃഷ്ണൻ, ശ്രീനിവാസൻ, ബീന (പാചകത്തൊഴിലാളി, പുളിഞ്ഞോളി യു.പി. സ്കൂൾ), പരേതരായ മണി, കെ.ടി. വിശ്വംഭരൻ. സഞ്ചയനം തിങ്കളാഴ്ച.

പദ്മാവതി അമ്മ
ഉദിനൂർ: കിനാത്തിലിലെ പരേതനായ മൂലച്ചേരി കൃഷ്ണൻ നായരുടെ ഭാര്യ വെങ്ങലാട്ട് പദ്മാവതി അമ്മ (76) അന്തരിച്ചു. 
മക്കൾ: രമണി (നീലേശ്വരം), രവി (ഓവർസീയർ, കെ.എസ്.ഇ.ബി. കാങ്കോൽ സബ് സ്റ്റേഷൻ), രജനി (കിനാത്തിൽ), രജിത (നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്). മരുമക്കൾ: പി.യു.ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ,എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം, നീലേശ്വരം), ശശി (റിട്ട. വിജയ ബാങ്ക്, കിനാത്തിൽ), രമേശൻ (വില്ലേജ് ഓഫീസർ, ചിത്താരി). സഹോദരങ്ങൾ: വെങ്ങലാട്ട് കുഞ്ഞമ്പു നായർ (ഭിലായ്), വെങ്ങലാട്ട് കല്യാണിഅമ്മ (സിങ്കപ്പൂർ), പരേതനായ കുഞ്ഞിക്കണ്ണൻ നായർ.

ബാബു
ആയഞ്ചേരി: പുലയനാണ്ടിയിൽ ബാബു (55) അന്തരിച്ചു. കടുങ്ങാണ്ടിയിൽ ചോയിയുടെയും പരേതയായ മാതുവിന്റെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: അതുൽ, അർജുൻ. സഹോദരങ്ങൾ: ബാലൻ, ജാനു, ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ (ഇരുവരും ഊരാളുങ്കൽ ലേബർ സൊസൈറ്റി), രാജീവൻ, ശോഭ, അനിത (എച്ച്.എം. വള്ള്യാട് നോർത്ത് എം.എൽ.പി. സ്കൂൾ).

പര്യയി ഹാജി
പാതിരിപ്പറ്റ: മീത്തൽവയൽ മഹല്ല് കമ്മിറ്റി ട്രഷററും മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനുമായിരുന്ന പാറേൻറമീത്തൽ പര്യയി ഹാജി (70) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: നസീമ. സൽമ, റഫീഖ്. മരുമക്കൾ: സൂപ്പി (അജ്മാൻ കെ.എം.സി.സി. പ്രസിഡൻറ്). ഫൈസൽ ഊരത്ത്, ജസീല.

കുഞ്ഞമ്മാറമ്മ
കുറ്റിക്കോൽ: മീത്തൽപാറയിലെ പരേതനായ മറുവൻ മണിയാണിയുടെ ഭാര്യ കുഞ്ഞമ്മാറമ്മ (97) അന്തരിച്ചു. 
മക്കൾ: തമ്പായി, ചെറിയോൾ, കാർത്യായണി, കല്യാണി, സാവിത്രി, ശാന്ത, കെ.രാജൻ, പരേതനായ കൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ, ബാലാമണി, പരേതരായ കുഞ്ഞിരാമൻ, മുത്തു, ഗോപാലൻ, കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: നാരായണൻ, നാരായണി. പരേതരായ കൃഷ്ണൻ, കുഞ്ഞാമൻ.  

 രഞ്ജിതൻ മാസ്റ്റർ
ചെന്ത്രാപ്പിന്നി: എടത്തിരുത്തി കുമ്പളപ്പറമ്പിൽ രഞ്ജിതൻ മാസ്റ്റർ (82) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഷൈൻ (ഖത്തർ), സന്ധ്യ. മരുമക്കൾ: രശ്മി (പെരിങ്ങോട്ടുകര വില്ലേജ് ഓഫീസ്), പ്രദീപ് (ഒ.എൻ.ജി.സി.). 

ശാരദ
ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് സമീപം പരേതനായ വള്ളുവഞ്ചേരി രാജന്റെ ഭാര്യ ശാരദ (58) അന്തരിച്ചു. അങ്കണവാടി അധ്യാപികയും സി.പി.എം. ഹൈസ്കൂൾ ബ്രാഞ്ച് അംഗവുമാണ്. മഹിളാ അസോസിയേഷൻ അംഗമായും ബാലസംഘം രക്ഷാധികാരിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ശരത്ത് രാജ്, രേഷ്മ. മരുമക്കൾ: അഭിലാഷ്, അശ്വനി.

ആനീസ
കനകമല: മംഗലന് പരേതനായ വര്ഗീസിന്റെ മകള് ആനീസ (46) അന്തരിച്ചു. അമ്മ: ത്രേസ്യാമ്മ. സഹോദരങ്ങള്: റൈജി, ഷൈജി, ഷൈബി.    

ലക്ഷ്മി 
കൊടുങ്ങല്ലൂര്: എടവിലങ്ങ് കുഞ്ഞയിനി പാപ്പറ പരേതനായ കുഞ്ഞുവേലുവിന്റെ ഭാര്യ ലക്ഷ്മി (88) അന്തരിച്ചു. മക്കള്: കനകാംബരന്, സതി, ഉഷ. മരുമക്കള്: കാര്ത്തികേയന്, സുബ്രഹ്മണ്യന്, അംബിക. 

മുഹമ്മദ്കുട്ടി ഹാജി
കൂട്ടിലങ്ങാടി: പൗരപ്രമുഖനും മഹല്ല് കാരണവരും മുസ്ലിംലീഗ് നേതാവും ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്ന കൊഴിഞ്ഞിൽ കുളപ്പറമ്പിലെ കളത്തിങ്ങൽ മുഹമ്മദ്കുട്ടി ഹാജി (93) അന്തരിച്ചു. 1988-ൽ കൊഴിഞ്ഞിൽ വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. ദീർഘകാലം കൊഴിഞ്ഞിൽ ജുമാമസ്ജിദ് പ്രസിഡന്റ്, സെക്രട്ടറി, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഊളേങ്ങാടൻ കദിയുമ്മ (മുൻ പഞ്ചായത്തംഗം). മക്കൾ: അലവിക്കുട്ടി (റിട്ട. അധ്യാപകൻ), മോയിൻ, സദഖത്തുള്ള, ഖദീജ, റുഖിയ, സഫിയ, സുബൈദ, സീനത്ത്, ഫാത്തിമസുഹ്റ, റസിയ. മരുമക്കൾ: അലവിക്കുട്ടി (പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, കൊളപ്പറമ്പ്), അലവിക്കുട്ടി, മുഹമ്മദ്കുട്ടി,  മുഹമ്മദലി, മുഹമ്മദ് മാനു, മുഹമ്മദ്കുട്ടി, ഷൗക്കത്ത്, മറിയുമ്മ, ഫാത്തിമ, ഫാത്തിമസുഹ്റ.

ജാബിർ
കൽപ്പകഞ്ചേരി: പറവന്നൂർ നെല്ലിക്കുന്ന് പുതൂളി കുഞ്ഞിമുഹമ്മദിന്റെ (ബാവ) മകൻ ജാബിർ (31) അന്തരിച്ചു. യൂത്ത് കോൺഗ്രസ് കൽപ്പകഞ്ചേരി മണ്ഡലം സെക്രട്ടറിയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ഷൈമ. മകൾ: ഫാത്തിമ ഫിൽസ. സഹോദരൻ: ജുബൈർ.

പദ്മാവതി അമ്മ
മങ്കട: കടന്നമണ്ണ പരേതയായ പന്നീരി ചെറീതമ്മയുടെ മകളും കല്ലേങ്ങൽകിഴക്കില്ലത്ത് ഗോപാലൻ നായരുടെ ഭാര്യയുമായ പന്നീരി പദ്മാവതി അമ്മ (76) അന്തരിച്ചു. റിട്ട. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. 
മക്കൾ: സതീദേവി (ഡ്രാഫ്റ്റ്സ്മാൻ, പി.ഡബ്ല്യു.ഡി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡിവിഷൻ മഞ്ചേരി), ഗോപൻ (ഫിലിപ്സ് സോഫ്റ്റ്വേർ ഡിവിഷൻ െബംഗളൂരു).വിജയകുമാർ
പാലക്കാട്: ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ പുത്തൂർ വിവേകാനന്ദലൈൻ ‘സരിത’യിൽ കരിപ്പോട് ആന്തൂരെ വിജയകുമാർ (66) അന്തരിച്ചു. ഭാര്യ: എം. മൂകാംബിക (സീനിയർ ബ്രാഞ്ച് മാനേജർ, ഐ.ഒ.ബി. കലൂർ, എറണാകുളം). മക്കൾ: സരിത (അമേരിക്ക), ശരത് (ഐ.ബി.എസ്. എറണാകുളം). 

മുൻ ഫുട്ബോൾതാരം 
എ.വി. പാപ്പച്ചൻ ആനക്കര: ചാലിശ്ശേരിയുടെ ആദ്യകാല ഫുട്ബോൾതാരമായ അരിമ്പൂർ വീട്ടിൽ എ.വി. പാപ്പച്ചൻ (69)അന്തരിച്ചു. സ്കൂൾപഠനകാലം മുതൽ ബി.പി.എൽ. പാലക്കാട്, ഈസ്റ്റേൺ റെയിൽവേ, പാലക്കാട് ഇലവൻ ടീമുകൾക്കായി പാപ്പച്ചൻ ബൂട്ടണിഞ്ഞു. പ്രവാസിയായി ഗൾഫിലെത്തിയ പാപ്പച്ചൻ ഷാർജ വഡേഴ്സ് ക്ലബ്ബിലെ മുേന്നറ്റക്കാരനായിരുന്നു. ചാലിശ്ശേരിയിലെ  ജി.സി.സി. ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റായിരുന്നു . ചാലിശ്ശേരി ഹൈസ്കൂൾ റോഡിൽ മാർക്കറ്റിനുസമീപമുള്ള റൈസ് മില്ലിന്റെ ഉടമയാണ്. ചാലിശ്ശേരി അരിമ്പൂർ വീട്ടിൽ പരേതരായ വർഗീസിന്റെയും താന്തമ്മയുടെയും മകനാണ്. ഭാര്യ: സൂസി.  മകൻ: സിഡിൽ. സഹോദരങ്ങൾ: തമ്പി, സൈമൺ, എൽസി.

സിസ്റ്റർ ലിയോണി 
കോന്തുരുത്തി: ഇരട്ടയാര് ഇടവക പരേതരായ കുടുക്കചിറ ചാക്കോയുടെയും മേരിയുടെയും മകളായ സിസ്റ്റർ ലിയോണി (81) അന്തരിച്ചു.
 ബെനടിക്ടന് സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ലിയോബാ ഭോപാല് ആശീര്ഭവന് അംഗവും കോന്തുരുത്തി സെയ്ന്റ് ബെനടിക്ട് കോണ്വെന്റ് മഠാംഗവുമായിരുന്നു. ലിയോബ നേഴ്സറിയിലെ പ്രഥമാധ്യാപികയും ആയിരുന്നു. 

അഡ്വ. എ. രാമപ്രഭു
കൊച്ചി: എറണാകുളം ജ്യൂസ്ട്രീറ്റ് അയോധ്യയില് അഡ്വ. എ. രാമപ്രഭു (80) അന്തരിച്ചു. ഹൈക്കോടതി സീനിയര് അഭിഭാഷകനാണ്. തിരുമല ദേവസ്വം മുന് മാനേജിങ് ട്രസ്റ്റിയും ശ്രീ സുധീന്ദ്ര മെഡിക്കല് മിഷന് ഹോസ്പിറ്റല് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സുനീതി പ്രഭു. മക്കള്: ആശ മനോഹര് കിണി, അഡ്വ. ആര്. ലക്ഷ്മി നാരായണന് (ഹൈക്കോടതി), അഡ്വ.ആര്. രാമനാരായണ പ്രഭു (സെന്ട്രല് ഗവ. കൗണ്സില്), ശ്രീശ രൂപേഷ് (യു.എസ്.എ.), ആര്. സത്യനാരായണ പ്രഭു (ബിസിനസ്സ്). മരുമക്കള്: മനോഹര് കിണി (റിട്ട. ജില്ലാ ജഡ്ജ്), അഡ്വ. ആര്. രജ്ഞിനി, അഡ്വ. സുധ, രൂപേഷ് നായ്ക്ക് (യു.എസ്.എ.), ദീപ.

പി.കെ. കുമാരന്
ശ്രീമൂലനഗരം: പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്സ് എസ്റ്റേറ്റുകളുടെ മുന് ഡയറക്ടര് ജനറല് ശ്രീമൂലനഗരം പുലിപ്ര കുറ്റിക്കാട്ട് പി.കെ. കുമാരന് (83) ന്യൂഡല്ഹിയില് അന്തരിച്ചു. ഭാര്യ: നളിനി (ആകാശവാണി, ദൂരദര്ശന് ആര്ട്ടിസ്റ്റ്). തൃശ്ശൂര് വടക്കേ കുറുപ്പത്ത് കുടുംബാംഗം. മകന്: വിനയ് കുമാര് (കരള്മാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധന്, അമേരിക്ക). മരുമകള്: ഡോ. നിഥി.

പി.കെ.തങ്കമ്മ 
മാന്താനം: മുത്തൂർ എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറി ചാഞ്ഞോടി കാർത്തികയിൽ പരേതനായ എൻ.ജി.രാഘവൻപിള്ളയുടെ ഭാര്യ പി.കെ.തങ്കമ്മ (95) അന്തരിച്ചു. മക്കൾ: പി.ടി.ശാന്തമ്മ (ചെന്നൈ), ആർ.ശശിധരൻ നായർ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കെ.എസ്.ആർ.ടി.സി.), ആർ.ബാബുരാജ് (നാടക-സീരിയൽ നടൻ) ആർ.രഘുനാഥ് (ടി ന്യൂസ്, കൊച്ചി), പി.ടി.ജയലക്ഷ്മി. മരുമക്കൾ: പരേതനായ എം.എൻ.ജി.പിള്ള, ജി.പുരുഷോത്തമപ്പണിക്കർ, എൻ.ബി.ശോഭനകുമാരി, എസ്.ജയ, പി.ശോഭനകുമാരി. 

ആന്റണി തോമസ്
മീനച്ചിൽ: ഓടയ്ക്കൽ ആന്റണി തോമസ് (ജോസ്-68) അന്തരിച്ചു. ഭാര്യ: പരേതയായ മേരിക്കുട്ടി പന്തത്തല പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഷിബി, ഷെല്ലി, ഷിബു. മരുമക്കൾ: ജോമറ്റ് പൗലോസ് തോട്ടത്തിൽ (ഉടുമ്പന്നൂർ), ജിനോ ജോസ് കൊച്ചാനിമൂട്ടിൽ (പൂവരണി). 

മോൺ.ഡോ. കുരിയാക്കോസ് പറന്പത്ത്
ചങ്ങനാശ്ശേരി: അതിരൂപതയുടെ മുൻ വികാരി ജനറാളും ആലുവ സെന്റ് ജോസഫ് പെന്റിഫിക്കൽ സെമിനാരിയിലെ മുൻ െപ്രാഫസറും അമേരിക്കയിലെ ബ്രിഡ്ജ് പോർട്ട് രൂപതയിലെ ട്രിബ്യൂണൽ ജഡ്ജിയുമായിരുന്ന മോൺ. ഡോ. കുരിയാക്കോസ് പറന്പത്ത് (92) അന്തരിച്ചു. തൃക്കൊടിത്താനം പറന്പത്ത് ജോസഫ് േത്രസ്യാമ്മ ദന്പതിമാരുടെ മകനാണ്. 1973-ൽ ആറാമൻ മാർപ്പാപ്പ പൗരസ്ത്യ സഭകളുടെ പൊതുവായ കാനോൺ നിയമം േക്രാഡീകരിക്കുന്ന കമ്മിഷന്റെ കൺസൾട്ടന്റായി നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ, കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003-ൽ വിരമിച്ചശേഷം തൃക്കൊടിത്താനം പറന്പത്തു തറവാട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഏക സഹോദരൻ: പരേതനായ ജോർജ് ജോസഫ് (ജോർജുകുട്ടി സാർ). 

പരമേശ്വരന് നായര്
പാപ്പനംകോട്: വടക്കേ തുമരിമുട്ടം പ്രഭാനിലയത്തില് പരമേശ്വരന് നായര് (92) അന്തരിച്ചു. ഭാര്യ: ലീലമ്മ. മക്കള്: വേണു, രാജശേഖരന്, നളിനകുമാരി, സതീഷ്കുമാര്, ലതാകുമാരി, സുധാകുമാരി, പ്രഭാകുമാരി. മരുമക്കള്: സുശീല, ഉഷാകുമാരി, പരേതനായ അപ്പുക്കുട്ടന് നായര്, ശൈലജ, രാജന്, പരേതനായ സുരേഷ്, മനോഹരന് നായര്. 

കൃഷ്ണമ്മ
ഉദിയൻകുളങ്ങര: അഴകിക്കോണം ഭാസ്കരവിലാസത്തിൽ പരേതനായ ജി.ഭാസ്കരപിള്ളയുടെ ഭാര്യ ബി.കൃഷ്ണമ്മ (80) അന്തരിച്ചു. മക്കൾ: പരേതനായ രാജശേഖരൻ നായർ, പരേതനായ സുധാകരൻ നായർ, സുരേഷ് കുമാർ, അനിൽകുമാർ, പ്രീത. മരുമക്കൾ: ശ്രീകുമാരി, കുമാരി ലക്ഷ്മി, പ്രേമലത, വസന്ത, ഗോപാലകൃഷ്ണൻ നായർ (റിട്ട. ജെ.സി.ഒ., ആർമി). .

ജി.ഗോപകുമാർ
തിരുവനന്തപുരം: കേശവദാസപുരം പിള്ളവീട് നഗർ നിവേദിതയിൽ ജി.ഗോപകുമാർ (80-റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്) അന്തരിച്ചു. ഭാര്യ: ബി.മനോരമ (റിട്ട. പ്രൊഫസർ, എം.ജി. കോളേജ്). മക്കൾ: ഉമാദേവി മനോരമ (യു.എസ്.എ.)., ജി.ഗിരീഷ് കുമാർ (ഓസ്ട്രേലിയ). മരുമക്കൾ: റോഷൻ നായർ (യു.എസ്.എ.), ജ്യോതി ജയപാൽ (ഓസ്ട്രേലിയ).

 ചിന്ത സ്ഥാപക പ്രസാധകൻ കെ.ചന്ദ്രൻ
തിരുവനന്തപുരം: ചിന്ത വാരികയുടെ സ്ഥാപക പ്രസാധകനും ദീർഘകാലം മാനേജരുമായിരുന്ന കെ. ചന്ദ്രൻ(80) അന്തരിച്ചു. വ്യാഴാഴ്ച മൂന്നിന് വട്ടിയൂർക്കാവ് അറപ്പുര റോഡിലെ വി.എ.ആർ.എ. സി.സി. 135 വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട് പൊറ്റമേൽ സ്വദേശിയാണ്. 1963 ഒാഗസ്റ്റ് 15-ന് ചിന്തയുടെ ആദ്യ പതിപ്പിറങ്ങുമ്പോൾ മാനേജരായിരുന്നു. നീണ്ട 45 വർഷത്തെ സേവനത്തിനുശേഷം 2008-ലാണ് വിരമിച്ചത്. ഭാര്യ താരയും ചിന്ത ജീവനക്കാരിയായിരുന്നു. മക്കൾ: മനേഷ്, അലോഷ്യ. മരുമക്കൾ: കെ.സുജി, ബിന്ദു. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് തൈക്കാട് ശാന്തികവാടത്തിൽ. 

ഭാഗീരഥി അമ്മ
കാര്യോട്: വലിയവിളവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥി അമ്മ (99) അന്തരിച്ചു. മക്കൾ: രുക്മിണിയമ്മ, പരേതനായ കരുണാകരൻ നായർ, പരേതയായ സത്യഭാമ, പരേതനായ വേണുഗോപാലൻ നായർ, പരേതയായ വത്സല, അരവിന്ദാക്ഷൻ നായർ. മരുമക്കൾ: വത്സലകുമാരി, പരേതനായ ശേഖരപിള്ള, ശോഭനകുമാരി, പരേതനായ രത്നാകരൻ നായർ, ഉമ. 

കെ.മേരി
നെല്ലിക്കാക്കുഴി: തിരുപുറം മാങ്കൂട്ടം ഹെയിൻ മേരി ഹൗസിൽ ജനാർദനൻ നാടാരുടെ ഭാര്യ കെ.മേരി (73) അന്തരിച്ചു. മക്കൾ: പരേതയായ ഉഷാകുമാരി, സുരേഷ് കുമാർ, സുഗന്ധി, സുനിത. മരുമക്കൾ: രഘു, വാസന്തി, അജികുമാർ. പ്രാർഥന ശനിയാഴ്ച രാവിലെ 7.30-ന് പത്തനാവിള സെന്റ് ജോസഫ് ചർച്ചിൽ.

ലീലാമ്മ
കുണ്ടറ: ആശുപത്രിമുക്ക് മാളിയേക്കല് തെക്കേയറ്റത്ത് സോണി വില്ലയില് പരേതനായ ജി.ജോര്ജിന്റെ മകള് ലീലാമ്മ (63-വിരമിച്ച അധ്യാപിക, കേരളപുരം സര്ക്കാര് ഹൈസ്കൂള്) അന്തരിച്ചു. മക്കള്: സോണി ജോൺ (എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊല്ലം), സോണിയ ജോണ്. മരുമക്കള്: റൈമി, അജേഷ് (മസ്കറ്റ്). ശവസംസ്കാരം വെള്ളിയാഴ്ച രണ്ടിന് കുണ്ടറ സെന്റ് തോമസ് വലിയപള്ളി സെമിത്തേരിയില്.

ചന്ദ്രമതി
ഓച്ചിറ: ക്ലാപ്പന തെക്ക് വാതല്ലൂർ ലക്ഷംവീട്ടിൽ ശങ്കരന്റെ ഭാര്യ ചന്ദ്രമതി (80) അന്തരിച്ചു. മക്കൾ: രവീന്ദ്രൻ, രാജൻ, രാജമണി, രജമണി, രജനി. 
മരുമക്കൾ: സരോജനി, വാസന്തി, ശിവദാസൻ, പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

 ചന്ദ്രശേഖരന് നായര് 
ബെംഗളൂരു: മലപ്പുറം ചേലൂര് വെട്ടിച്ചിറ മാമ്പറ്റ ചന്ദ്രശേഖരന് നായര് (71) ബെംഗളൂരു വിജിനപുരയില് അന്തരിച്ചു.   ഭാര്യ: ഇന്ദിരാനായര്(യോഗ അധ്യാപിക).  മകന്: നരേന്ദ്രനാഥ്. മരുമകള്: മിതാലി. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് രണ്ടിന് കല്പ്പള്ളി വൈദ്യുതിശ്മശാനത്തില്.

  കമല മേനോന്
 മുംബൈ: പരേതനായ ഒറ്റപ്പാലം ഓടാട്ടില് ബാലകൃഷ്ണമേനോന്റെ ഭാര്യ പാലക്കാട് ചെര്പ്പുള്ളശ്ശേരി കച്ചേരികുന്നില് തായന്നൂര് വീട്ടില് കമല മേനോന് (86) വസായ് വെസ്റ്റ് അമ്പാടി റോഡ് മൈത്രി പാര്ക്ക് നീല ഹൗസിങ് സൊസൈറ്റിയില് അന്തരിച്ചു. 
മക്കള്: വിശ്വനാഥമേനോന് (വസായ് നായര് വെല്ഫെയര് അസോസിയേഷന്), രാധാകൃഷ്ണ മേനോന്. മരുമക്കള്: പ്രേമലത മേനോന്, സുധമേനോന്.

 എം.വി. തോമസ് 
മുംബൈ: കോട്ടയം കൊല്ലാട് പുന്നയ്ക്കല് ചുങ്കം മഠത്തില് എം.വി. തോമസ് (67) പന്വേല്, വിച്ചുംബെ, ബി.403 ഗംഗ റീജന്സിയില് അന്തരിച്ചു. സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 8.30-ന് വസതിയിലും 9.30-ന് അക്കൂര്ളി സെയ്ന്റ് ഗ്രീഗോറിയോസ് പള്ളിയിലും നടക്കും. ശവസംസ്കാരം 11 മണിക്ക് പന്വേല് ക്രിസ്ത്യന് സെമിത്തേരിയില്. ഭാര്യ: പത്തനംതിട്ട നിരണം കുഴിക്കണ്ടത്തില് സാറാമ്മ. മകള്: എലിസബേത്ത്. മരുമകന്: റോബിന്.