ശ്രീമതി
കോവൂർ: എണ്ണമ്പാലത്ത് പരേതനായ സ്വാമിക്കുട്ടിയുടെ ഭാര്യ ശ്രീമതി(78) അന്തരിച്ചു. മക്കൾ: ഷീല, മിനി, സുജ, ബിന്ദു. മരുമക്കൾ: ഗോപാലൻകുട്ടി , പരേതനായ ലോഹിതാക്ഷൻ , രമേശൻ, ഹരിദാസൻ.

അയിശു
കക്കോടി: തൃക്കേക്കുന്നത്ത് വടക്കയിൽ അമ്മദിന്റെ ഭാര്യ അയിശു (66) അന്തരിച്ചു. മാതാവ്: അലിമ. മക്കൾ: നജിബ് (ഗോൾഡ് പാലസ്, കുറ്റ്യാടി), സുലൈഖ, മൈമുനത്ത്. മരുമക്കൾ: പി. അബ്ദുല്ല (ഗവ. എൽ.പി. സ്കൂൾ, പാലൂർ), അബ്ദുൾ ലത്തീഫ്, ചാലിക്കര), റസീന പൈക്കാട്ട് ( ശാന്തിനഗർ). സഹോദരങ്ങൾ: കുഞ്ഞമ്മദ്, മാമി, പാത്തൂട്ടി, മൊയ്തു .എം.ടി. (റിട്ട. ഹെഡ്മാസ്റ്റർ ആലക്കാട് എം.എൽ.പി. സ്കൂൾ), അന്ത്രു, ആസ്യ.

സരോജിനി 
മക്കട: കോട്ടൂപ്പാടം പരേതനായ ഞെടിഞ്ഞാലിൽ കൃഷ്ണന്റെ (റിട്ട. ഇന്ത്യൻ നേവി) ഭാര്യ സരോജിനി (86) അന്തരിച്ചു. മക്കൾ: മുരളീധരൻ (കേരളകൗമുദി), ജിതോഷ് (മോട്ടോർ വാഹനവകുപ്പ്), വിജയലക്ഷ്മി, സ്മിത, പരേതയായ സുമംഗല. മരുമക്കൾ: ശ്രീധരൻ കിളിയംപുറത്ത്, മനോഹരൻ പുല്ലൂർക്കണ്ടി, ദിവ്യ, റീന (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതനായ വടയംകണ്ടി പ്രഭാകരൻ. 

പ്രഭാവതി
മാനന്തവാടി: കണ്ണൂര് ആയുര്വേദിക് ഫാര്മസി ഉടമ പെരുവക പാറച്ചാലില് ഭരതന്റെ  ഭാര്യ പ്രഭാവതി (70) അന്തരിച്ചു. മക്കള്: ഹരിപ്രസാദ് (കണ്ണൂര് ആയുര്വേദ ഫാര്മസി മാനന്തവാടി) സ്മിത. മരുമക്കള്: രാജീവ് (കണ്ണൂര് ആയുര്വേദ ഫാര്മസി കല്പറ്റ) സരിത. 

ആന്റോ പുത്തിരി        
വടക്കാഞ്ചേരി: ഫ്ളവേഴ്സ്, 24 ടെലിവിഷന് ചാനലുകളുടെ മാര്ക്കറ്റിങ് മേധാവിയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ വേലൂര് പുത്തിരി ആന്റോ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചി മെഡിക്കല് ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടായി പത്ര, ടെലിവിഷന് മാര്ക്കറ്റിങ് രംഗത്ത് സജീവമാണ്. മുംബൈ കേന്ദ്രമാക്കിയായിരുന്നു പ്രവര്ത്തനം. മാതൃഭൂമി ദിനപത്രത്തിലും ജോലി ചെയ്തിട്ടുണ്ട്. വേലൂര് പുത്തിരി ഡൊമിനിക്കിന്റെയും ആനിയുടെയും മകനാണ്. ഭാര്യ: ബീന. മകള്: നൈന റോസ്. 

ലാസർ    
കുന്നംകുളം: ശാസ്ത്രിജി നഗര് സെക്കന്ഡ് അവന്യൂവില് കോലാടി ലാസർ (കൊച്ചുണ്ണി-80) അന്തരിച്ചു. റിട്ട. ജലസേചന വകുപ്പ് എന്ജിനീയറാണ്. ഭാര്യ: കൊച്ചന്നം. മക്കള്: എമിലി, എഡിസണ്. മരുമക്കള്: മിനി, പരേതനായ ജല്സണ്. 

അമ്മിണിയമ്മ 
പഴൂക്കര: കോളുപറമ്പില് അമ്മിണിയമ്മ (84) അന്തരിച്ചു. പണിക്കാട്ടില് പരേതനായ പരമേശ്വരന് നായരുടെ ഭാര്യയാണ്. മക്കള്: ഡോ: സന്തോഷ്കുമാര്, സജീവ്കുമാര് (പി.ഡബ്ലു.ഡി. എക്സിക്യുട്ടീവ് എൻജിനീയര്, അരുണാചല്പ്രദേശ്), പരേതനായ സുരാജ്കുമാര്. 

ഡോ. പി. ഭാസ്കരൻനായർ
പൂങ്കുന്നം: ഡോ. പി. ഭാസ്കരൻനായർ (82) അന്തരിച്ചു. തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അസ്ഥിരോഗവിഭാഗം പ്രൊഫസറായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മീഭായി. മക്കൾ: ബാബു ഭാസ്കരൻ (സൗദി അറേബ്യ), ബിജു ഭാസ്കർ (യു.എസ്.എ.), ബിനു ദിനേഷ് (ബോട്സ്വാന, ദക്ഷിണാഫ്രിക്ക). മരുമക്കൾ: ശ്രീകല ബാബു, സ്മിത ബിജു, ദിനേഷ്. 

അമ്മിണി
കാളത്തോട്: കുറ്റിച്ചിറ റോഡ്, ഇൗട്ടുങ്ങപ്പടി പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (93) അന്തരിച്ചു. മക്കൾ: ഹരിദാസ് (കെ.എസ്.ആർ.ടി.സി. പെൻഷനേഴ്സ് ഓർഗനൈസേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി), ഇന്ദിര, അശോകൻ, ദേവദാസ്, മോഹനൻ, അജിത്കുമാർ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, വത്സല, ഷീബ, മിനി, സുനിത. 

അഞ്ചകുളത്തു തങ്കം
കൊച്ചി: കൊച്ചി എളമക്കര പെരുമ്പോട്ട ജങ്ഷൻ പുത്തൻപുര റോഡിലെ ശ്രീപദ്മത്തിൽ അഞ്ചകുളത്തു തങ്കം (83) നിര്യാതയായി. മക്കൾ: എ.ജി. വല്ലഭൻ (ഭോപാൽ നായർസമാജം ജനറൽ സെക്രട്ടറി),   ലത ശശികുമാർ, എ. പദ്മകുമാർ. മരുമക്കൾ: ശോഭ വി. നായർ,  ശശികുമാർ, സരിത പദ്മകുമാർ. നിര്യാണത്തിൽ ഹൈദരാബാദ് എൻ.എസ്.എസ്. അനുശോചനം രേഖപ്പെടുത്തി.

കെ.വി. ജോസഫ്
മുളന്തുരുത്തി: കുഴിയേലില് കെ.വി. ജോസഫ് (കുഞ്ഞപ്പന് -78) അന്തരിച്ചു. ഭാര്യ: ശോശാമ്മ, ബ്രഹ്മപുരം പണത്തുള്ളില് കുടുംബാംഗം. മക്കള്: ബിന്ദു, ബിനു, അനു. മരുമക്കള്: പോള് തോമസ്, സാറാ പോള്, തോമസ് ബേബി. 

തങ്കമ്മ 
പെരുമ്പാവൂര്: ഒക്കല് കുഴയന്വേലി വീട്ടില് പരേതനായ ജയന്റെ ഭാര്യ തങ്കമ്മ (84) അന്തരിച്ചു. മക്കള്: കെ.വി. മോഹനന് (മാനേജിങ് ഡയറക്ടര്, കെ.എം.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഗവണ്മെന്റ് കോണ്ട്രാക്ടര്), വനജ കുഞ്ഞുമോന് (ബ്ലോക്ക് പഞ്ചായത്തംഗം, മലയാറ്റൂര് ഡിവിഷന്), സരള മോഹനന് (സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്, ജില്ലാ പഞ്ചായത്ത് നെടുമ്പാശ്ശേരി ഡിവിഷന്). മരുമക്കള്: തങ്കം മോഹനന്, കുഞ്ഞുമോന്, മോഹനന്. 

പി.എ. ചാക്കപ്പൻ 
പറവൂർ: എറണാകുളം ജില്ലയിൽ കേരള കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായിരുന്ന ഗോതുരുത്ത് പുല്ലയിൽ പി.എ. ചാക്കപ്പൻ (90) അന്തരിച്ചു. ആറര പതിറ്റാണ്ടിലേറെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, വടക്കേക്കര, പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യസംബന്ധമായ അസ്വസ്ഥതകൾമൂലം പൊതുപ്രവർത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: പേണേക്കര അവിട്ടംപിള്ളി പരേതയായ ബിബീന. മക്കൾ: ഫ്ളോറ മരിയ (അധ്യാപിക, ഡൽഹി), ജെയിംസ് (അക്കൗണ്ടന്റ്, കൊച്ചിൻ ടവർ), അഡ്വ. പി.സി. ജോസഫ് (മുൻ ഗവ. പ്ലീഡർ), റോഷൻ അഗസ്റ്റിൻ, സാന്റസ് (ടെക്നീഷ്യൻ). മരുമക്കൾ: സേവ്യർ ചെലങ്ങര (റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ, ഡൽഹി), ബിസ്മി (അധ്യാപിക), ട്രീസ (ലാബ് അസി., ഗോതുരുത്ത് ഹയർ സെക്കൻഡറി സ്കൂൾ), ഷീബ (കൂനമ്മാവ് സെയ്ന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ), ടെൽമി . 

തുളസീഭായി അമ്മ
പെരുമ്പഴുതൂര്: കുറുക്കണ്ണാവൂര് കൃഷ്ണവിലാസത്തില് പരേതനായ മാധവന്പിള്ളയുടെ ഭാര്യ തുളസീഭായി അമ്മ (87) അന്തരിച്ചു. മക്കള്: വസന്തകുമാരി അമ്മ (റിട്ട. സീനിയര് ഹെല്ത്ത് ഇന്സ്പെക്ടര്), ലീലകുമാരി, പരേതയായ ശ്യാമളകുമാരി, പെരുമ്പഴുതൂര് വിജയകുമാര് (ജനതാദള്-എസ്., കിസാന് ജനത സംസ്ഥാന ജനറല് സെക്രട്ടറി), അനുകുമാര്, ബീനകുമാരി, ഗോപകുമാര്, ബിജുകുമാര് (പെരുമ്പഴുതൂർ മില്ക് സൊസൈറ്റി), ബിന്ദുകുമാരി. മരുമക്കള്: രഘുനാഥന് നായര് (റിട്ട. കെ.എസ്.ആര്.ടി.സി.), പരേതനായ മാധവന് തമ്പി, പരേതനായ കുട്ടപ്പന് നായര്, ജലജ (മുന് പെരുമ്പഴുതൂര് പഞ്ചായത്ത് പ്രസിഡന്റ്), പ്രസന്നകുമാരി, രാധാകൃഷ്ണന് നായര്, കവിത, ഷീബ, രാജശേഖരന്. 

എസ്.ആർ.വരദരാജ്
വെൺപകൽ: അരങ്ങൽ അശ്വതിയിൽ എസ്.ആർ.വരദരാജ് (61-റിട്ട. കോഫി ബോർഡ്) അന്തരിച്ചു. ഭാര്യ: ഡി.രമാദേവി അമ്മ (റിട്ട. അധ്യാപിക, എം.വി.എച്ച്.എസ്.എസ്., അരുമാനൂർ). മക്കൾ: അരുൺദേവ് വി.ആർ. (ഓസ്ട്രേലിയ), വരദലക്ഷ്മി വി.ആർ. (കാർഷിക കോളേജ്, വെള്ളായണി). മരുമക്കൾ: രമ്യാ അരുൺദേവ് (ഓസ്ട്രേലിയ), കൃഷ്ണകുമാർ ആർ.ഡി. (കോളേജ് വിദ്യാഭ്യാസ വകുപ്പ്). 

പ്രൊഫ. സി.പി.സരോജം
തിരുവനന്തപുരം: കുമാരപുരം വലിയവീട്ടിൽ എം.ഗോപാലകൃഷ്ണന്റെ ഭാര്യ െപ്രാഫ. സി.പി.സരോജം (82-റിട്ട. ഡയറക്ടർ, ഗവ. നഴ്സിങ് കോളേജ്, കോട്ടയം) ശ്രീകാര്യം, ചെറുവയ്ക്കൽ ചെറുവട്ടിക്കോണം ലെയ്ൻ എൻ.ആർ.എ. ബി-10 വാസുദേവത്തിൽ അന്തരിച്ചു. കൊല്ലം നായേഴ്സ് നഴ്സിങ് സ്കൂൾ, മാർത്താണ്ഡം ശ്രീ മൂകാംബിക നഴ്സിങ് കോളേജ്, ചേർത്തല കെ.വി.എം. കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഡോ. ചിത്രാ ഗോപാൽ(മെഡിക്കൽ ഓഫീസർ, ആയുഷ് ഹോമിയോ കണ്ണൂർ), ബിന്ദു ഗോപാൽ(അകൗണ്ട്സ് ഓഫീസർ, ജന്റർപാർക്ക്സ്). മരുമക്കൾ: ഉമേഷ് കുമാർ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്), സുശീൽ കുമാർ (ജോയിന്റ് സെക്രട്ടറി, ധനകാര്യവകുപ്പ്). 

സാവിത്രി അമ്മ
പേയാട്: ശിവാനന്ദ വിലാസത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ സാവിത്രി അമ്മ (86) അന്തരിച്ചു. മക്കൾ: ടി.നിർമലൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി.), ടി.പദ്മനാഭൻ നായർ(വിമുക്ത ഭടൻ), എസ്.ശോഭ, എസ്.ശാലിനി (വിളവൂർക്കൽ പഞ്ചായത്ത് അംഗം). മരുമക്കൾ: എസ്.ശൈലജ, എസ്.ഷീജ, പി.കൃഷ്ണൻകുട്ടി നായർ, ജയകുമാരൻ നായർ. 

കെ.പി. രാമകൃഷ്ണൻ നായർ
മുംബൈ : പട്ടാമ്പി മുതുതല കല്ലാര്തൊടി വീട്ടില്  കെ.പി. രാമകൃഷ്ണൻ നായർ (73) കല്യാണ് വെസ്റ്റിലെ കഡക്പാഡയിൽ അന്തരിച്ചു. ഭാര്യ: നന്ദിനി നായര്. മക്കള്: രാജേഷ് നായര്, രേഷ്മ നായര്. മരുമക്കള്: സുനിതാ നായര്, ജയേഷ് നായര്.   

പാസ്റ്റർ രാജു വർഗീസ് 
ബെംഗളൂരു: പെന്തക്കോസ്ത് മിഷന് ജയനഗര് സഭാ ശുശ്രൂഷകന് പാസ്റ്റർ രാജു വർഗീസ് (61) ബെംഗളൂരുവില് അന്തരിച്ചു. കൊട്ടാരക്കര വിലങ്ങറ പുത്തന്വീട്ടില് പരേതരായ ഗീവര്ഗീസിന്റെയും റാഹേലമ്മയുടെയും മകനാണ്. 42 വര്ഷമായി തൃശ്ശൂര്, കോട്ടയം, തിരുവല്ല, കട്ടപ്പന, റാന്നി, മൂന്നാര്, കൊട്ടാരക്കര എന്നിവിടങ്ങളില് സുവിശേഷ പ്രവര്ത്തകനായിരുന്നു.ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് ഹെന്നൂര്- ബാഗലൂര് റോഡ് ഗധലഹള്ളി പെന്തക്കോസ്ത് മിഷന് സഭാഹാളിലെ ശുശ്രൂഷകള്ക്കുശേഷം മൂന്നിന് ടി.പി.എം. സഭാ സെമിത്തേരിയില്.

മോഹനൻ
തൃക്കരിപ്പൂർ: തെക്കുമ്പാട് സ്നേഹസോനയിലെ വി.കെ.മോഹനൻ (56) ദുബായിൽ അന്തരിച്ചു. മാഗ് ടെക്ക് ദുബായില് ജോലിചെയ്യുകയായിരുന്നു. ഭാര്യ: ലീന. മക്കൾ: സ്നേഹ (ആയുർവേദ കോളേജ് വിദ്യാർഥിനി), സോന , ആരോമൽ (വിദ്യാർഥികൾ, മംഗളൂരു). സഹോദരങ്ങൾ:  വി.കെ.പദ്മനാഭൻ (കമ്പല്ലൂർ), പദ്മാവതി (ചീമേനി), ജയരാജൻ (മുംബൈ), നളിനി (തെക്കുമ്പാട്). 

നാരായണൻ
കാവുംഭാഗം: എടത്തിലമ്പലം ആനന്ദിൽ ഓളക്കണ്ടി നാരായണൻ (83) അന്തരിച്ചു. ഡൽഹിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ശാന്തിനി. മകൻ: രഞ്ജിത്ത് നാരായണൻ (പോർച്ചുഗൽ). മരുമകൾ: മതാര (പോർച്ചുഗൽ). 

സൈനബ
പുറത്തീൽ: പുറത്തീൽ സ്വദേശി പരേതനായ അബ്ദുൽ ഖാദറിന്റെ  മകൾ വണ്ണത്താൻ വീട്ടിൽ സൈനബ (83) അന്തരിച്ചു. മകൻ: വി.വി.ഉമ്മർ (ഗൾഫ്).

കെ.വി.മധുസൂദനൻ
കൊളോളം:  സഹകരണ വകുപ്പിൽ കോഴിക്കോട് അസി. രജിസ്ട്രാർ കെ.വി.മധുസൂദനൻ (55) അന്തരിച്ചു. മുട്ടന്നൂർ സ്വദേശിയാണ്. കൂടാളി സർവൻറ്്സ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. പരേതനായ എം.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കെ.വി.രോഹിണിയുടെയും മകനാണ്. ഭാര്യ: എം.ഗീത (കൂടാളി പബ്ലിക് സർവന്റ്സ് സൊസൈറ്റി, മട്ടന്നൂർ). മക്കൾ: അനുശ്രീ, നവ്യശ്രീ. മരുമകൻ: അമൽ (ഗൾഫ്). സഹോദരങ്ങൾ:  മുരളീധരൻ, ഉഷാദേവി,  ഉദയകുമാരി. 

രാഘവൻ
കൂത്തുപറമ്പ്: കീഴത്തൂർ യു.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപകൻ പാനുണ്ട ശ്രീരാഗത്തിൽ വി.രാഘവൻ (70) അന്തരിച്ചു. ലൈബ്രറി കൗൺസിൽ കോട്ടയം എരുവട്ടി നേതൃസമിതി കൺവീനർ, ലോക് താന്ത്രിക് ജനതാദൾ ധർമടം മണ്ഡലം കമ്മിറ്റി അംഗം, പിണറായി പഞ്ചായത്ത് അംഗം, പാനുണ്ട സോഷ്യൽ എഡ്യുക്കേഷൻ ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കൾ: ജിജുൽ, (ജി.എം, ഇലക്ട്രോണിക്സ് കണ്ണൂർ, ജിത്യ (പുണെ). മരുമക്കൾ: ആതിര, അതുൽ. സഹോദരങ്ങൾ: മാധവി, അനന്തൻ, യശോദ, പരേതയായ നാണി. 

ശങ്കരൻ
പാനൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കല്ലിക്കണ്ടി ചെറ്റക്കണ്ടിയിൽ ചെമ്പുകുഴിയിൽ ശങ്കരൻ (82) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: രവീന്ദ്രൻ, രാധ, ലീല, രാജേഷ്, അനീഷ്, രജീഷ്, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലക്ഷ്മി, ബിന്ദു, രാഘവൻ, ബാബു, മനിഷ, മോനിഷ, ഷൈനി.

മാധവി
ചെങ്ങളായി: ചെമ്പിലേരിയിലെ കൈയരുവത്ത് മാധവി (100) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനകി, രാഘവൻ (റിട്ട. അധ്യാപകൻ, മലപ്പട്ടം), ഗംഗാധരൻ (റിട്ട. അധ്യാപകൻ, പഴയങ്ങാടി, എരിപുരം), രമണി, പ്രേമരാജൻ (ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സെക്രട്ടറി, ശ്രീകണ്ഠപുരം), ശോഭന, പരേതയായ ലീല. മരുമക്കൾ: നാരായണൻ (കൊളത്തൂർ), ലക്ഷ്മി (റിട്ട. അധ്യാപിക  ഇരിണാവ്), കുഞ്ഞിരാമൻ (കാക്കയങ്ങാട്), രമണി (റിട്ട. എസ്.ഇ.എസ്. കോളേജ് ശ്രീകണ്ഠപുരം), പരേതരായ കുഞ്ഞിരാമൻ (കുറ്റ്യാട്ടൂർ), വസന്ത, ശ്രീധരൻ (ഇരിട്ടി). 

പദ്മാക്ഷിയമ്മ
തെന്നം: താളിച്ചാലിലെ പരേതനായ എസ്.പദ്മനാഭപ്പിള്ളയുടെ ഭാര്യ ചിയ്യഞ്ചേരി ചെഞ്ചേരി പദ്മാക്ഷിയമ്മ (84) അന്തരിച്ചു. മക്കൾ: പ്രസന്നകുമാർ ( താലൂക്ക്പ്രസിഡന്റ് കർണാടക പത്രപ്രവർത്തക യൂണിയൻ, പ്രസിഡന്റ് ലയൺസ് ക്ലബ്ബ് സകലേശപുരം കർണാടകം), സി.പി.ബാബു രാജൻ (പ്രഥമാധ്യാപകൻ, ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ), മധുസൂദനൻ . 

ദാമോദരൻ നായർ
തേഞ്ഞിപ്പലം: വിമുക്തഭടനും കാലിക്കറ്റ് സർവകലാശാല റിട്ട. സുരക്ഷാ ഉദ്യോഗസ്ഥനും ആയിരുന്ന അത്തിക്കോട്ട് ദാമോദരൻ നായർ (85) അന്തരിച്ചു. ഭാര്യ: അത്തിക്കോട്ട് പദ്മാവതി അമ്മ. മക്കൾ: വിനോദ്, പ്രമോദ്, വിദ്യ. മരുമക്കൾ: ഉമ, നിഷ, അരുൺ നമ്പ്യാർ. സഹോദരങ്ങൾ: വേലായുധൻകുട്ടി നായർ, നാരായണൻകുട്ടി, പുരുഷോത്തമൻ, സരോജിനി, ശ്രീമതി, പരേതയായ ദേവകി അമ്മ. 

നീലകണ്ഠനുണ്ണി
തിരൂർ: വെട്ടം വെട്ടത്തുകാവിനുസമീപം റിട്ട. എൽ.ഐ.സി. അഡീഷണൽ ഡിവിഷണൽ മാനേജർ നീലകണ്ഠനുണ്ണി (73) അന്തരിച്ചു. ദീർഘകാലം വെട്ടത്തുകാവ് ക്ഷേത്ര പുനരുദ്ധാരണകമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: തങ്കം.(വെട്ടം ടി.എം.എം.എൽ.പി. സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: രാജേഷ് (ബെംഗളൂരു), അനീഷ്. മരുമകൾ:  സുസ്മിത. സഹോദരങ്ങൾ: വി.പി.എൻ നമ്പീശൻ (റിട്ട. ട്രഷറി ഓഫീസർ), സാവിത്രിക്കുട്ടി, ഉണ്ണികൃഷ്ണൻ (സിൻഡിക്കേറ്റ് ബാങ്ക് തിരൂർ).

സെയ്തലവി ബാഖവി
അങ്ങാടിപ്പുറം: ചാത്തനല്ലൂർ ഏറാന്തോട് താമസിച്ചിരുന്ന തയ്യിൽ സെയ്തലവി ബാഖവി (72) അന്തരിച്ചു. 40 വർഷം ചാത്തനല്ലൂർ മഹല്ല് ഖാദിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹഫ്സത്ത്, ഇല്യാസ് മുസ്ലിയാർ, അബ്ദുൽമലിക്, യൂനസ് സാലിം ദാരിമി (ദമാം), സൽമ ബുഷ്റ, ജുവൈരിയ, മുഹമ്മദ് റാഷിദ്, സുഹൈറ. 

എം.ചന്ദ്രമ്മ
കുമ്പഴ: കോയിപ്പുറത്ത് പരേതനായ കെ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എം.ചന്ദ്രമ്മ (78, റിട്ട. അധ്യാപിക, റിപ്പബ്ലിക്കൻ ഹൈസ്കൂൾ, കോന്നി) അന്തരിച്ചു. മക്കൾ: കെ.ജി.ശ്രീലത (റിപ്പബ്ലിക്കൻ ഹൈസ്കൂൾ), കെ.ജി.സുരേഷ് (ദുബായ്), കെ.ജി.ശ്രീകല (റിപ്പബ്ലിക്കൻ ഹൈസ്കൂൾ, കോന്നി). മരുമക്കൾ: കെ.ആർ.രാജേഷ് കുമാർ (ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്, എറണാകുളം), അനിതാകുമാരി (റിപ്പബ്ലിക്കൻ ഹൈസ്കൂൾ, കോന്നി), വിനോദ് കുമാർ (കുവൈത്ത്). 

പി.കെ.സാവിത്രി
കൊല്ലാട്: കൊച്ചുമുറി ശങ്കരാലയം പരേതനായ വി.എസ്.രാഘവന്റെ (റിട്ട. ടെലിഫോൺ ഇൻസ്പെക്ടർ) ഭാര്യ പി.കെ.സാവിത്രി (96) അന്തരിച്ചു. ചിങ്ങവനം പൂത്തറ കുടുംബാംഗമാണ്. മക്കൾ: വിജയൻ (എസ് ആൻഡ് എസ് ഇൻഡസ്ട്രീസ്), സോമൻ, സുധാകരൻ (യു.എസ്.എ.), അജിത്, സജിത് (കുവൈത്ത്), വത്സ, പത്മിനി, അജിത, അനിത. മരുമക്കൾ: സദാനന്ദൻ (റിട്ട.സുബേദാർ മേജർ), പരേതനായ ഉത്തമൻ, മോഹനൻ (മംഗലത്ത് കൺസ്ട്രക്ഷൻ), ഭദ്രൻ (കുവൈത്ത്), വത്സല, ലീലമ്മ, ഓമന (യു.എസ്.എ.), റീന, രാജി. 

എൻ.വി.സ്കറിയ
കൂരോപ്പട: കീച്ചേരിൽ കുടുംബാംഗം നാലുപ്ലാക്കൽ എൻ.വി.സ്കറിയ (കുഞ്ഞച്ചൻ-75) അന്തരിച്ചു. ഭാര്യ: തങ്കമ്മ എസ്.എൻ.പുരം അമ്പഴത്തിനാൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ (ഡൽഹി), ബാവ (ലണ്ടൻ) അഡ്വ. ബിജു സ്കറിയ (ഓസ്ട്രേലിയ). മരുമക്കൾ: സജി പുത്തൻപുരയ്ക്കൽ (മാടപ്പാട്) സജോ കടന്തോട് ചങ്ങനാശ്ശേരി (ലണ്ടൻ), ടിലി മുതിയക്കൽ കൂരോപ്പട (ഓസ്ട്രേലിയ). 

പി.എസ്.ചെറിയാൻ
കാരിക്കോട്: കൂവപ്പള്ളി ചെറിയാൻ പി.എസ്. (73) അന്തരിച്ചു. എച്ച്.എൻ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഏലിയാമ്മ പെരുവ മാവളത്തുകുഴി കുടുംബാംഗം. മക്കൾ: ഷീല, സജി (അയർലൻഡ്), സിജോ (ഓസ്േട്രലിയ). 

എൻ.വി.തോമസ്
എടത്വാ: നെല്ലിക്കുന്നത്ത് പുത്തൻപുരയ്ക്കൽ എൻ.വി.തോമസ് (ടോമിച്ചൻ -74) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: എടത്വാ പുത്തൻപുരയ്ക്കൽ വത്സമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, പാണ്ടങ്കരി സ്കൂൾ). മക്കൾ: രാജേഷ് തോമസ് (കുവൈത്ത്), രേഖ. മരുമക്കൾ: ടോംസ് ആന്റണി, അനി രാജേഷ് (കുവൈത്ത്). 

ജി.മാത്യു
വാളകം: പൊടിയാട്ടുവിള പ്ലാവിള വീട്ടില് ജി.മാത്യു (പൊടിയച്ചന്-77) അന്തരിച്ചു. ഭാര്യ: തങ്കമ്മ. പനച്ചമൂട്ടില് കുടുംബാംഗമാണ്. മക്കള്: ലാലച്ചന് (ദുബായ്), ലിസി, ലാലി, ജയിംസ് (മസ്കറ്റ്), ഷിനി. മരുമക്കള്: റീന, സാബു, സജി, ബിനി, ജോണ്കുട്ടി.

അപ്പുക്കുട്ടൻ പിള്ള
കുണ്ടറ: മേലേക്കുന്ന് പത്മവിലാസത്തില് അപ്പുക്കുട്ടൻ പിള്ള (87) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്: പത്മരാജന് പിള്ള (ബി.എസ്.എന്.എൽ., കൊല്ലം), ബാബുരാജ്, വിജയരാജന് പിള്ള (ജില്ലാ വിദ്യാഭ്യാസ ഓഫീസ്, കൊട്ടാരക്കര), അനില്കുമാര് (പഞ്ചായത്ത് അംഗം, ഇളമ്പള്ളൂര്). മരുമക്കള്: സുജാത, ഉഷാകുമാരി, രേഷ്മ (ഗവ. എച്ച്.എസ്.), റീന (നഴ്സ്, എല്.എം.എസ്., കുണ്ടറ).