കൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവ് കരുവൻപൊയിൽ താഴെപ്പൊയിൽ ടി.പി.സി. മുഹമ്മദ് മാസ്റ്റർ (80) അന്തരിച്ചു. കരുവൻപൊയിൽ ജി.എം.യു.പി. സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ, കരുവൻപൊയിൽ മുനീറുൽ ഇസ്ലാംസംഘം വൈസ് പ്രസിഡന്റ്, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വികസനസമിതി കൺവീനർ, ആകാശവാണി വിദ്യാഭ്യാസ പരിപാടി സംസ്ഥാന ഉപദേശകസമിതി അംഗം, കെ.പി.എസ്.ടി.യു. സംസ്ഥാന ഭാരവാഹി, ദീർഘകാലം കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.പിതാവ്: പരേതനായ കോയോട്ടി മാസ്റ്റർ. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: കദീജ ബീവി. മക്കൾ: ഷാജഹാൻ (സൗദി), ഷാനവാസ്, ബേബി ഷാഹിന. 
മരുമക്കൾ: റഹീസ, അഷ്റഫ് കൂളിമാട് (റിയാദ്), ഷബീന. സഹോദരങ്ങൾ: ടി.പി. ഹുസ്സയിൻ ഹാജി,  കുഞ്ഞാലി ഹാജി ടി.പി. (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), ടി.പി. അബു (റിട്ട. അധ്യാപകൻ), ടി.പി. അബ്ദുൽ മജീദ് (റിട്ട. എ.ഇ.ഒ.), ടി.പി. അബ്ദുൽ റഷീദ് (യു.എ.ഇ.), കുഞ്ഞാമിന (പാഴൂര്), ബീവി (പുള്ളാവൂർ), നഫീസ (മഞ്ചേരി), റസിയ (പുതുപ്പാടി), സൈനബ (കൊടിയത്തൂർ).

വാസു നായർ 
കോഴിക്കോട്: വാണിജ്യനികുതി വകുപ്പ് റിട്ട. ഡെപ്യൂട്ടി കമ്മിഷണർ പുതിയപാലം ഈശ്വരമംഗലം റോഡ് ലക്ഷ്മി നിവാസിൽ വി. വാസു നായർ (83) അന്തരിച്ചു. ഭാര്യ: ലക്ഷ്മി ക്കുട്ടി (ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് സ്കൂള് റിട്ട. അധ്യാപിക). മക്കൾ: സുരേഷ് കുമാർ (ബി.എസ്.എൻ.എൽ.), ശ്രീജ (എൽ. ഐ.സി. ഡിവിഷണൽ ഓഫീസ്). മരുമക്കൾ: സന്തോഷ് കുമാർ (പഞ്ചാബ് നാഷണൽ ബാങ്ക്), സ്വപ്ന (എൽ.ഐ.സി. ഡിവിഷണൽ ഓഫീസ്). 

ജോര്ജ് ജോണ്
പ്ലാമൂട്ടിൽ: കാസര്കോട് ബാറിലെ മുതിര്ന്ന അഭിഭാഷകനായ ജോര്ജ് ജോണ് പ്ലാമൂട്ടില് (52) അന്തരിച്ചു. അസുഖത്തെത്തുടര്ന്ന് മംഗളൂരു സ്വകാര്യ ആസ്പത്രിയില് ചികിത്സയിലായിരുന്നു. 
കാസര്കോട് കോടതി ബാറില് 25 വര്ഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ജോര്ജ് വിദ്യാനഗര് ഉദയഗിരി മൈത്രി കോളനിയിലായിരുന്നു താമസം. ചിറ്റാരിക്കാല് സ്വദേശിയാണ്. പി.ടി.ജോണ് പ്ലാമൂട്ടില്-മറിയമ്മ ജോണ് പ്ലാമൂട്ടില് ദമ്പതിമാരുടെ മകനാണ്. ഭാര്യ: സാലിമോള് ജോര്ജ് (എസ്.എ. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. അധ്യാപിക). മക്കള്: റിതുല് ജോര്ജ്, റിയ മറിയ ജോര്ജ്. സഹോദരങ്ങള്: ഗീതമ്മ ജോണി, പി.ജെ.തോമസ്, പി.ജെ.ജോണ്. 

നാരായണന് 
മയ്യില്: പൊയ്യൂരിലെ പണ്ണേരി നാരായണന് (85) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്: പ്രസന്ന, തങ്കമണി, കൃഷ്ണദാസ്, പ്രമോദ്, പ്രീജേഷ്, ഷീബ, ഷിജു. മരുമക്കള്: ബാലന് (കണ്ണാടിപ്പറമ്പ്), മോഹനന് (പൊയ്യൂര്), നിഷ (പെരുമാച്ചേരി), ഷൈമ (ചെക്കിക്കുളം), ഷൈജ (കീഴല്ലൂര്), സുധീര് (കണ്ണാടിപ്പറമ്പ്). 

ലീലാവതി
എലത്തൂർ: ചെട്ടികുളം ചെറുകാട്ടിൽ ചന്ദ്രന്റെ (വിമുക്ത ഭടൻ) ഭാര്യ ലീലാവതി (68) അന്തരിച്ചു. മക്കൾ: ഷിബീഷ്, ഷിംന (ബഹ്റൈൻ), മരുമക്കൾ: വിൻസന്റ്, ഡെല്ല. 

 മേരി ആന്റണി
പുല്പള്ളി: ആലത്തൂർ പരേതനായ താമരശ്ശേരിൽ ആന്റണിയുടെ ഭാര്യ മേരി ആന്റണി (77)  അന്തരിച്ചു. മക്കൾ: സാലി, ഷേർളി, ബീന, സജി (വ്യാപാരി, സുൽത്താൻ ബത്തേരി), വിനോദ്  (വ്യാപാരി, കോഴിക്കോട്). മരുമക്കൾ: തങ്കച്ചൻ മുരിങ്ങയിൽ, സൈമൺ തോണക്കര, മാത്യു പള്ളിക്കുന്നേൽ, സോണിയ, ചൈൽഡീന.

വിജയാദേവി
ചെമ്പേരി: ആദ്യകാല കുടിയേറ്റക്കാരനും ചെമ്പേരിയിലെ പാരമ്പര്യ വൈദ്യനുമായിരുന്ന പരേതനായ നല്ലേടത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ വിജയാദേവി (74) അന്തരിച്ചു. തിരുവല്ല കൈതവന കുടുംബാംഗമാണ്.മക്കൾ: അജയകുമാർ (റീഗൽ ബേക്കറി, ചെമ്പേരി), ജയകുമാർ (ജയാ ബേക്കറി, ചെമ്പേരി), ശ്രീകുമാരി. മരുമക്കൾ: സിന്ധു ഓടപ്പുരയ്ക്കൽ (മണക്കടവ്), ഗീത (നടുവിൽ), ഗോപി ചെറുമുട്ടത്ത് (പേരാവൂര്). 

പദ്മനാഭ പൊതുവാൾ
കരിവെള്ളൂർ: പെരളത്തെ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ തളിയിൽ പദ്മനാഭ പൊതുവാൾ (70) അന്തരിച്ചു. ഭാര്യ: കെ.ദാക്ഷായണി. മക്കൾ: ബിന്ദു (അധ്യാപിക, അമൃത സ്കൂൾ, കാഞ്ഞങ്ങാട്), സന്ധ്യ (ക്ലാർക്ക്, പടന്ന പ്രാഥമികാരോഗ്യകേന്ദ്രം), ജിതിൻ (പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ).
 മരുമക്കൾ: കെ.രമേഷ് കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), പി.പ്രവീൺ (ക്ലാർക്ക്, പെരിങ്ങോം ഗവ. കോളേജ്), കെ.സി.കാവ്യ (ഏഴോം). സഹോദരങ്ങൾ: ചിണ്ടൻ (ആലപ്പടമ്പ്), കൃഷ്ണൻ (പെരിങ്ങോം), നാരായണൻ (മാത്തിൽ), കല്യാണി (ആലപ്പടമ്പ), പാർവതി (പുത്തൂർ), പരേതനായ ഗോവിന്ദൻ 

ഗോവിന്ദൻ
മാണിയാട്ട്: തിരുനെല്ലിക്കൊവ്വലിലെ പി.വി.ഗോവിന്ദൻ (71) അന്തരിച്ചു. ആദ്യകാല നാടക കലാകാരനും  തബലിസ്റ്റുമായിരുന്നു. മാണിയാട്ട് ലേബറേഴ്സ് ക്ലബ്ബിന്റെ മുന് സെക്രട്ടറിയായിരുന്നു.  ഭാര്യ: എ.പദ്മിനി. മക്കൾ: രഞ്ജിത്ത് (ഡയറക്ടർ, മെറ്റൽ സ്റ്റോറേജ് സിസ്റ്റം, ബെംഗളൂരു), രേഖ. മരുമക്കൾ: കുഞ്ഞിക്കൃഷ്ണൻ (കാഞ്ഞങ്ങാട്), ശരണ്യ (കണ്ണപുരം).  

ത്രേസ്യാമ്മ സെബാസ്റ്റ്യൻ
തേർത്തല്ലി: മൗവത്താനിയിലെ മണ്ണൂർ തോമസിന്റെ ഭാര്യ കൂരാച്ചുണ്ട് നിരപ്പേൽ കുടുംബാംഗം ത്രേസ്യാമ്മ സെബാസ്റ്റ്യൻ (75) അന്തരിച്ചു. മക്കൾ: ബേബി (പെരുമ്പാവൂർ), രാജു (കൂടപ്രം), സാലി (പച്ചാണി), തോമസ് (മൗവത്താനി). മരുമക്കൾ: കുഞ്ഞുമോൾ (മണിമൂലി), മേരിക്കുട്ടി (വയനാട്), തോമസ് (പച്ചാണി), വിക്ടോറിയ (ബളാൽ). 

ആഗസ്തി                                                                    
ഉദയഗിരി: അരിവിളഞ്ഞപൊയിലിലെ ആദ്യ കുടിയേറ്റ കർഷകൻ പ്രവർത്തുംമലയിൽ (ആക്കൽ) ആഗസ്തി (97) അന്തരിച്ചു. ഭാര്യ: അന്നമ്മ (ആക്കൽ കുടുംബാംഗം). മക്കൾ: ചിന്നമ്മ (ഭീമനടി), റോസമ്മ (തേർത്തല്ലി), ജോസ് (ഉദയഗിരി), മേരി (താളിപ്പാറ), തോമസ് (ജോസ്ഗിരി), മാത്യു (പരപ്പ), ടോമി (ഉദയഗിരി), ഷാജു (അരിവിളഞ്ഞപൊയിൽ). മരുമക്കൾ: കുട്ടിയച്ചൻ മൂലേത്തോട്ടം, ചാക്കോ പാലയ്ക്കൽ, മേരി ചീരം കുന്നേൽ, ജോസ് വെട്ടുവലിൽ, മേരിക്കുട്ടി മറ്റത്തിൽ, മോളി കരിക്കാട്ട്, ലില്ലിക്കുട്ടി  പാമ്പയ്ക്കൻ, ഷൂബി പവ്വത്തു പറമ്പിൽ. 

പി. നാരായണന്
പേരാമംഗലം: അവണാവ് റോഡ് പുത്തന്വീട്ടില് രാമന്നായരുടെ മകന് പി. നാരായണന് (64) അന്തരിച്ചു. അടാട്ട് ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ്, എന്.എസ്.എസ്. പേരാമംഗലം കരയോഗം പ്രസിഡന്റ്, പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വൈസ് പ്രസിഡന്റ്, കൈപ്പറമ്പ് പഞ്ചായത്ത് വിവിധോദ്ദേശ്യ സഹകരണസംഘം ഡയറക്ടര്, പുഴയ്ക്കല് ബ്ലോക്ക് പഞ്ചായത്ത് വര്ക്കിങ് ഗ്രൂപ്പ് അംഗം എന്നീനിലകളില് പ്രവര്ത്തിച്ചിരുന്നു.ഭാര്യ: ശ്യാമള. മക്കള്: സന്തോഷ്, സ്മിത. മരുമക്കള്: മോഹനന്, സൗമ്യ.

രാധമ്മ
മഞ്ചേരി: കാരക്കുന്ന് തച്ചുണ്ണി അശ്വതിഭവനിൽ കെ.എസ്.ഇ.ബി. റിട്ട. സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ  ഭാര്യ രാധമ്മ (71) അന്തരിച്ചു. വേട്ടേക്കോട് ജി.എൽ.പി.എസ്. പ്രഥമാധ്യാപികയായിരുന്നു. മക്കൾ: അനൂപ് (യു.എസ്.എ.), അനില, അമിത (എൻ.എസ്.എസ്.എച്ച്.എസ്.എസ്. നിലമ്പൂർ). മരുമക്കൾ: രമ്യ, കൃഷ്ണഗിരീശൻ (സീനിയർ ക്ലർക്ക്, ജില്ലാ പോലീസ് ഓഫീസ്, മലപ്പുറം), ശ്രീജിത്ത് (യു.എസ്.എ.). 

കൃഷ്ണൻ നായർ 
പാണ്ടിക്കാട്: ചെമ്പ്രശ്ശേരിയിലെ നെരയെത്ത് തെക്കേതിൽ പടവെട്ടി കൃഷ്ണൻ നായർ (97) അന്തരിച്ചു. ഭാര്യ: പരേതയായ ദേവകിയമ്മ. 
മക്കൾ: ജാനകി, ഗംഗാധരൻ, ചന്ദ്രിക, ദിവാകരൻ, ശാന്തകുമാരി, സീതാലക്ഷ്മി, സുരേന്ദ്രൻ (മുൻ ഗ്രാമപ്പഞ്ചായത്തംഗം), ശ്രീജ, പരേതനായ ശ്രീകുമാരൻ. മരുമക്കൾ: കരുണാകരൻ നായർ, ശശിധരൻ, സുഭദ്രാദേവി, സുധർമ , വസന്തകുമാരി, പരേതരായ ഗോപാലൻ നായർ, സേതുമാധവൻ, രാമചന്ദ്രൻ. 

ഹമീദ് 
അരീക്കോട്: വെസ്റ്റ് പത്തനാപുരം കാഞ്ഞിരാല ഹമീദ് (83) അന്തരിച്ചു. ഭാര്യ: സൈനബ കാരാട്ടിൽ. മക്കൾ: ഫാത്തിമാബി, ഖദീജാബി, ഷഹർബാനു, ശൈലജ, സോഫിയ. മരുമക്കൾ: അബ്ദുറഹ്മാൻ (തിരുവമ്പാടി), അലി, റസാഖ്, നാസർ (മുംബൈ), അബ്ദുസലാം.

 രുക്മിണി നേത്യാര്   
തൃത്തല്ലൂര്: റിട്ട. പോസ്റ്റ്മാസ്റ്റര് പരേതനായ പി.എം. രാഘവപ്പണിക്കരുടെ ഭാര്യ തൃത്തല്ലൂര് കതളിയില് രുക്മിണി നേത്യാര് (86) അന്തരിച്ചു. റിട്ട. പോസ്റ്റ്മിസ്ട്രസാണ്. മക്കള്: ദേവകി നേത്യാര്, നന്ദകുമാര് (ഹൈദരാബാദ്), രാമനാഥന് (ദുബായ്), സുനില്കുമാര് (ഇറാഖ്). മരുമക്കള്: പരേതനായ രാമന്കുട്ടി നായര്, രാധിക, ഗീത, മിനി (അധ്യാപിക, ആര്.എം. ഹൈസ്കൂള്, പെരിഞ്ഞനം).   

തോമസ്  
പുല്ലൂര്: കുറ്റിക്കാടന് നെയ്യന് പരേതനായ ആന്റണിയുടെ മകന് തോമസ് (ലാലു- 52) അന്തരിച്ചു. സെന്ററിലെ പച്ചക്കറിക്കടയുടമയാണ്. അമ്മ: പരേതയായ മോണിക്ക. സഹോദരങ്ങള്: മേരി, വര്ഗ്ഗീസ്, ഡേവിസ്, ജോസ്, കൊച്ചുറാണി, ജോയ്, ആന്റണി. 

ഗോപി 
കാട്ടൂർ: പൊഞ്ഞനം കോപ്പുള്ളി ചാത്തായിയുടെ മകൻ ഗോപി (62) അന്തരിച്ചു. ഭാര്യ: വസന്ത. മകൻ: സ്പാനിഷ്. 

സജീഷ് 
പടവരാട്: എലുവത്തിങ്കൽ കൂനൻ ജോസിന്റെ മകൻ സജീഷ് (39) അന്തരിച്ചു. അമ്മ: ടെസി. സഹോദരങ്ങൾ: സിജോഷ്, സോജൻ. 

ചന്ദ്രശേഖരന്   
തളിക്കുളം: തമ്പാന്കടവ് പോസ്റ്റ് ഓഫീസിന് സമീപം നാറാണത്ത് ചന്ദ്രശേഖരന് (74) അന്തരിച്ചു. ഭാര്യ: ഭാനുമതി.  

 കൊച്ചുമുഹമ്മദ്
മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര മുതിരക്കാലായിൽ കൊച്ചുമുഹമ്മദ് (65) അന്തരിച്ചു. ഭാര്യ: അയിഷ, ആനിവെട്ടിക്കുടി കുടുംബാംഗം. മക്കൾ: നിസ, മാഹിൻ അബൂബക്കർ, നസ്റത്ത് (ദുബായ് കെ.എം.സി.സി. എക്സിക്യുട്ടീവ് മെമ്പർ), സുൽഫിക്കർ അലി, റഹ്മത്ത്, മരുമക്കൾ: അലിക്കുഞ്ഞ്, ഹസീന, നവാസ്, അൻസി, ഷെറിൻ.

 ഒ.എം. പൈലി
ആയവന: ആയവന ഉപ്പുവീട്ടുങ്കൽ ഒ.എം. പൈലി (ബേബി -67) അന്തരിച്ചു. ഭാര്യ ഗ്രേസി, കല്ലൂർക്കാട് പണ്ടാരത്തിക്കുടിയിൽ കുടുംബാംഗം. മക്കൾ: മാത്യു (ഖത്തർ), മഞ്ജു (കുവൈത്ത്), മീവ (ഖത്തർ). 
മരുമക്കൾ: ദീപ പുളിക്കാട്ട് പാതാമ്പുഴ, ചാൾസ് ജോയി പെട്ടനാടൻ കൊടുവേലി, ചാൾസ് ആന്റണി മാളിയേക്കൽ വാഴക്കുളം. 

 ത്രേസ്യാക്കുട്ടി 
  പോത്താനിക്കാട്: ആയവന മണപ്പുഴ കിഴക്കേടത്ത് മാത്യുവിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (83) അന്തരിച്ചു. മീങ്കുന്നം കുഴിക്കണ്ണിയില് കുടുംബാംഗമാണ്. മക്കള്: ജോണ്, ബെന്നി, സിസ്റ്റര് ബെസി (എച്ച്.എസ്. കോണ്വെന്റ്, നെടുങ്കണ്ടം), ലിന്സ, സിസി, ബിജോ, ആന്സി, ബിനു (ഗവ. എച്ച്.എസ്.എസ്., ചെറുവട്ടൂര്). മരുമക്കള്: റാണി, റൂബി, വര്ക്കിച്ചന്, ജിജി ബിജോ , ജോഷി, ഷിസി. 

അന്നമ്മ
ഉഴവൂർ ഈസ്റ്റ്: വടക്കേ ഉതിരകല്ലുങ്കൽ പരേതനായ എസ്തപ്പാന്റെ ഭാര്യ അന്നമ്മ (മുണ്ടി പെണ്ണ്-90) അന്തരിച്ചു. മക്കൾ: ജോൺ (ചെന്നൈ), ഫിലിപ്പ്, ബെന്നി, ലിസി (യു.കെ.), തോമസ്. മരുമക്കൾ: മേരി പാറയിൽ (ഉഴവൂർ), അമ്മിണി കുപ്ളാങ്കിൽ (കരിങ്കുന്നം), ലിസി കരിന്പിളാക്കൽ (ഇടക്കോലി), ലീനാ ഉതിരകല്ലേൽ ഉഴവൂർ, ആന്റണി പ്ളാക്കൂട്ടത്തിൽ (യു.കെ.) പയസ് മൗണ്ട്.
കുര്യൻ
കല്ലറ: പെരുന്തുരുത്ത് തകിടിമ്യാലിൽ പരേതനായ പാപ്പച്ചന്റെ മകൻ കുര്യൻ (തങ്കൻ-61) അന്തരിച്ചു. ഭാര്യ: ലിസി കോതനല്ലൂർ മുളന്താനത്ത് കുടുംബാംഗമാണ്. 

അന്നമ്മ ജോസഫ്
ചങ്ങനാശ്ശേരി: അയ്യരുകുളങ്ങര പരേതനായ ജോസഫ് തോമസിന്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ-86) അന്തരിച്ചു. ചങ്ങനാശ്ശേരി ചെന്നിത്തല കുടുംബാംഗമാണ്. മക്കൾ: ആൻസമ്മ, ടോമിച്ചൻ അയ്യരുകുളങ്ങര (ജനറൽ സെക്രട്ടറി മർച്ചന്റ്സ് അസോസിയേഷൻ ചങ്ങനാശ്ശേരി, എ.കെ.സി.സി. ചങ്ങനാശ്ശേരി അതിരൂപത മുൻ പ്രസിഡന്റ്), ബാബു, ലിസി, ജാൻസി, ജെസി. മരുമക്കൾ: തങ്കച്ചൻ കോട്ടയ്ക്കൽപറന്പിൽ ചങ്ങനാശ്ശേരി, ബീന കടന്തോട് കുരിശുംമൂട്, ബിജി കിളിരൂർ എടത്വാ, ജോയിച്ചൻ തൂന്പുങ്കൽ (പുണെ), സോജൻ ചക്കാലയ്ക്കൽ അതിരന്പുഴ, റെജു മുരിങ്ങശ്ശേരി പായിപ്പാട്. 

 മീരാൻ
 മൂവാറ്റുപുഴ: മുളവൂർ കൊടുത്താപ്പിള്ളിയിൽ മീരാൻ (98) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കൾ: കെ.എം. പരീത് (റിട്ട. അധ്യാപകൻ), അബ്ദുൾ ഖാദർ മുസലിയാർ (മൂവാറ്റുപുഴ ടൗൺ മസ്ജിദ്), ഖദീജ (റിട്ട. സിവിൽ സപ്ലൈസ്), നബീസ, ഐഷ, പരേതയായ ഫാത്തിമ. മരുമക്കൾ: പരീത്, ഹമീദ് (റിട്ട. ഹെഡ്മാസ്റ്റർ), യൂസഫ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഇബ്രാഹിം തലക്കോട്, സുബൈദ, ഹലീമ.

തങ്കമ്മ
കാഞ്ഞിരമറ്റം: അരയൻകാവ് ഈരവേലിൽ ജോണിയുടെ ഭാര്യ തങ്കമ്മ (58)  അന്തരിച്ചു. മക്കൾ: റോസ് മരിയ, നൈസ് മരിയ. മരുമക്കൾ: ടി.വി. ജോമോൻ (എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി), മനു പൗലോസ് (ജാർഖണ്ഡ്).

ജി.ശ്രീധരൻ ആശാരി
നിലമാമൂട്: അരുവിയോട് പള്ളിവിള ബിന്ദുഭവനിൽ ജി.ശ്രീധരൻ ആശാരി (83) അന്തരിച്ചു. ഭാര്യ: ഓമന. 
മക്കൾ: ചന്ദ്രലേഖ, ബിന്ദു, പരേതനായ വിനോദ്. മരുമക്കൾ: ശ്രീകുമാർ, സുധൻ. 

സുലേഖാ ദേവി
നിലമാമൂട്: കുന്നത്തുകാൽ തമയത്തുകോണം കുമാർഭവനിൽ തങ്കരാജിന്റെയും (റിട്ട. സൂപ്പർവൈസർ, ആർ.എം.എസ്.) ബേബി സരോജത്തിന്റെയും മകൾ സുലേഖാ ദേവി (42) അന്തരിച്ചു.  സഹോദരങ്ങൾ: അനിൽകുമാർ, സനൽകുമാർ, ഇവ. (മാസ്കറ്റ് ഹോട്ടൽ, തിരുവനന്തപുരം).

സുമതി
തണ്ണീർമുക്കം: വെളിയമ്പ്ര പുന്നയ്ക്കൽ പരേതനായ ചക്രപാണിയുടെ ഭാര്യ സുമതി (തങ്കമ്മ-78) അന്തരിച്ചു. മക്കൾ: ഉഷ, സുഷാമണി, അഭയചന്ദ്രൻ, ഓമന (ഡൽഹി), ചന്ദ്രബാബു, ഷീബ, കുഞ്ഞുമോൾ. മരുമക്കൾ: ഗീതാനന്ദൻ, രത്നാകരൻ, ഓമന, ബാബുറാവു (ഡൽഹി), രജിത, മനോജ്, സുദർശനൻ. 

ജോസഫ്
കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കുരിശിങ്കൽ വീട്ടിൽ ജോസഫ്  (76)അന്തരിച്ചു. ഭാര്യ: എൽസമ്മ. മക്കൾ: ബാബു, ബീന, ഷിജി, പരേതനായ സൈമൺ. മരുമക്കൾ: ആഞ്ജലീന, യേശുദാസ്, ബ്ലീറ്റു, ബീന.

സൂസമ്മ
ചേന്നങ്കരി: തെക്കേ കളത്തിൽ  പരേതനായ ജോസഫ് ചാണ്ടിയുടെ ഭാര്യ സൂസമ്മ (77) അന്തരിച്ചു. ചെന്നിത്തല പ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷീന, ഷാജു.  

 പരമേശ്വരൻ പിള്ള
 പള്ളിപ്പുറം: പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ വെളിപ്പറമ്പിൽ പരമേശ്വരൻ പിള്ള (പാച്ചൻപിള്ള-90) അന്തരിച്ചു. 

ഇന്ദിരാദേവി കുഞ്ഞമ്മ
തിരുവനന്തപുരം: തിരുമല എൽ.ഐ.സി. റോഡ് ചിത്രസീമയിൽ പരേതനായ എൽ.ഐ.സി. മുൻ ഡെപ്യൂട്ടി സോണൽ മാനേജർ കെ.പി.ശശികുമാറിന്റെ ഭാര്യ ഇന്ദിരാദേവി കുഞ്ഞമ്മ (87) അന്തരിച്ചു. തിക്കുറിശ്ശി കൊട്ടിയമ്പലത്തുവീട് കുടുംബാംഗമാണ്.  മക്കൾ: സീമ ശശികുമാർ (മുൻ അധ്യാപിക, സരസ്വതി വിദ്യാലയ), ഡോ. ചിത്ര ശശികുമാർ (ഭാരതീയ വിദ്യാഭവൻ). മരുമക്കൾ: സരേഷ്ബാബു, ഡോ. ജയകൃഷ്ണൻ. 

എൽ.വിദ്യാധരൻ
നെടുമങ്ങാട്: അയ്യപ്പൻകുഴി ലക്ഷ്മണാലയത്തിൽ എൽ.വിദ്യാധരൻ (82) അന്തരിച്ചു. ഭാര്യ: സി.കെ.ലളിതമ്മ. മക്കൾ: സുരേഷ്, രതീഷ്, ലീന. മരുമക്കൾ: ബിന്ദു, ഷീല, മധു. 

എം.വിശ്വംഭരൻ
നെടുമങ്ങാട്: പരുത്തിക്കുഴി ലാവണ്യഭവനിൽ എം.വിശ്വംഭരൻ (66)അന്തരിച്ചു. ഭാര്യ: സുഭാഷിണി. മക്കൾ: ലാവണ്യ, സ്മിത (എസ്.യു.ടി. ഹോസ്പിറ്റൽ, വട്ടപ്പാറ). മരുമക്കൾ: ലിപിൻ, ബിനു. 

ഇസ്മായില് പിള്ള
പുത്തന്പാലം: ഇരിയനാട് വെള്ളരികോണത്തുവീട്ടില് ഇസ്മായില് പിള്ള(65)അന്തരിച്ചു. ഭാര്യ: സുബൈദ ബീവി. മക്കള്: സുധീര് (കെ.എസ്.ആര്.ടി.സി.), സുള്ഫിക്കര്, സജീര്, സഫീര് (ഗള്ഫ്). മരുമക്കള്: നിസ, ഹസീന, സനൂജ, സല്മി.

 ഫ്രാൻസിസ് ആന്റണി
 ചെന്നൈ: തൃശ്ശൂർ അഞ്ഞൂർ ഇടവക ഇടക്കളത്തൂർ ഫ്രാൻസിസ് ആന്റണി (81) ചെന്നൈയിലെ പെരമ്പൂർ തിരുവകാനഗർ 18-ാം തെരുവിലെ വസതിയിൽ അന്തരിച്ചു.
ഭാര്യ: സെലീന. മക്കൾ: ഫ്ളോറി, ബീന, റോസി, റൂബി, ജയ്സൺ. മരുമക്കൾ: റാഫേൽ, ജോബ്, യൂജിൻ, ജോസഫ്, റിൻസി. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30-ന്  വണ്ണാരപ്പേട്ട സിമന്റ് റോഡിലെ സെയ്ന്റ് തോമസ് സെമിത്തേരിയില്.

 ജാഫര്
ദുബായ്: കണ്ണൂര് ചെറുകുന്ന് സ്വദേശി ജാഫര്(43) ദുബായില് മരിച്ചു. സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. പുഞ്ചവയല് പുന്നക്കല് അബ്ദുല് സലാമിന്റെ മകനാണ്. ഭാര്യ: റാഫീന, മകന്: റഹീം. ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്സ് മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര് വാടാനപ്പള്ളി അറിയിച്ചു.

എസ്.രാമചന്ദ്രൻ പിള്ള 
ശാസ്താംകോട്ട: മുഴങ്ങോടി എല്.വി.യു.പി.എസ്. മുന് അധ്യാപകനും സി.പി.ഐ. നേതാവുമായ മൈനാഗപ്പള്ളി കോവൂര് പുതുശേരഴികത്ത് വീട്ടില് എസ്.രാമചന്ദ്രൻ പിള്ള (80) അന്തരിച്ചു. കോവൂര് 2442-ാം നമ്പര് എന്.എസ്.എസ്. കരയോഗം പ്രസിഡന്റ്, മൈനാഗപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടര് ബോര്ഡ് അംഗം എന്നീനിലകളില് പ്രവര്ത്തിച്ചു. സി.പി.ഐ.യില് വിവിധ പദവികളും വഹിച്ചു. ഭാര്യ: സരളാഭായി (വിരമിച്ച അധ്യാപിക മുഴങ്ങോടി എല്.വി.യു.പി.എസ്.). മക്കള്: ആര്.ജയരാജന് (അസി. എക്സി. എൻജിനീയര്, കൃഷിവകുപ്പ്, കോട്ടയം), ജയരശ്മി ആര്. (ചിന്മയ വിദ്യാലയം, ചന്ദനത്തോപ്പ്). 

പി.മുരളീധരക്കുറുപ്പ്
ചവറ: തെക്കുംഭാഗം അപ്പച്ചിവിളയിൽ (കണ്ണമ്പള്ളിൽ) തെക്കുംഭാഗം ക്ഷീരവികസന സംഘം മുൻ പ്രസിഡന്റ് പി.മുരളീധരക്കുറുപ്പ് (69) അന്തരിച്ചു. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡി.രതികുമാരി. മക്കൾ: ജ്യോതി ആർ. (എസ്.പി.ഓഫീസ്, കൊല്ലം), രതീഷ് എസ്. (ഗവ. ഐ.ടി.ഐ., ചന്ദനത്തോപ്പ്), ഹരീഷ്കുമാർ കെ.എസ്. (ക്രൈം ബ്രാഞ്ച്, കൊല്ലം). മരുമകൻ: ശ്രീജിത്ത് വി.എസ്. (സെൻട്രൽ ഫോറസ്റ്റ്, ചെന്നൈ).