കെ.കെ. സാമിക്കുട്ടി
എരഞ്ഞിപ്പാലം: റിട്ട. വാട്ടർ അതോറിറ്റി ഡിവിഷണൽ അക്കൗണ്ടന്റ് കെ.കെ. സാമിക്കുട്ടി (83) പാലാട്ട് താഴം വയലിലെ 'പ്രേമിന'യിൽ അന്തരിച്ചു. ഭാര്യ: പ്രേമാവതി. മക്കൾ: കെ.എം. മനോജ് (റിട്ട. സ്പെഷൽ വില്ലേജ് ഓഫീസർ), മിനി, നീന (നീതി മെഡിക്കൽസ്, മെഡിക്കൽ കോളേജ്). മരുമക്കൾ: രവീന്ദ്രൻ (ഗൾഫ്), ലത (എംപ്ലോയ്മെന്റ്, കോഴിക്കോട്). 

ആലിക്കുട്ടി ഹാജി
കൊടുവള്ളി: മദ്രസാ ബസാർ അക്കരക്കുന്നുമ്മൽ ആലിക്കുട്ടി ഹാജി (80-റിട്ട. കെ.എസ്.ആർ.ടി.സി.) അന്തരിച്ചു. ഭാര്യ: പാത്തുട്ടി. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, സബിയ, സുബൈദ, മൈമൂന, സുഹറ, സാബിറ, സൗദ. മരുമക്കൾ: മജീദ്, മുഹമ്മദ്, മൊയ്തീൻഹാജി, സൈനുദ്ധീൻ, കുഞ്ഞിമുഹമ്മദ്, അബ്ദുലത്തീഫ്, ഷാഹിന (എൻ.ജി.ഒ. ക്വാർട്ടേഴ്സ്), സുബൈദ.

മറിയം ഹജ്ജുമ്മ
കക്കട്ടിൽ: പാതിരിപ്പറ്റയിലെ ആനപ്പാറ മൂസ്സഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (60) അന്തരിച്ചു. മക്കൾ: റംല, സാജിദ, അസ്മ, നിസാർ (ഒമാൻ). മരുമക്കൾ: അലി (അധ്യാപകൻ, വാണിമേൽ എം.യു.പി. സ്കൂൾ), ഗഫൂർ ചോയിക്കണ്ടിയിൽ, മഹമൂദ് എടത്തിക്കണ്ടി, ഷാക്കിറ.

പാത്തു ഹജ്ജുമ്മ
വടകര: വൈക്കിലശ്ശേരി റോഡിലെ പരേതനായ എടവന അബൂബക്കർ ഹാജിയുടെ ഭാര്യ പൂത്തോളി പാത്തുഹജ്ജുമ്മ (92) അന്തരിച്ചു. മക്കൾ: കുഞ്ഞമ്മദ് ഹാജി, ബഷീർ, അബ്ദുൾലത്തീഫ്, ഹാരിസ്, നഫീസ, ഖദീജ, ലൈല. മരുമക്കൾ: അബ്ദുൾകരീം ഹാജി, റസിയ, സക്കീന, റസീന, മൈമൂനത്ത്, ഇബ്രാഹിം ഹാജി, മഹമ്മൂദ് ഹാജി. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ഹാജി, സൈനബ ഹജ്ജുമ്മ, കമറു ഹജ്ജുമ്മ, പൂത്തോളി മമ്മു ഹാജി, ഉസ്മാൻ ഹാജി, കുഞ്ഞാമി ഹജ്ജുമ്മ.

ആയിഷ
നരിക്കുനി:  ചാലിൽ പൊയിലിൽ പരേതനായ അതൃമാന്റെ ഭാര്യ ആയിഷ (75) അന്തരിച്ചു. മക്കൾ: ബഷീർ, സലാം, സഫിയ, അബ്ബാസ് (റിയൽ വാടകസ്റ്റോർ), റുഖിയാബി, പരേതനായ മൊയ്തി. മരുമക്കൾ: നഫീസ (അധ്യാപിക, നരിക്കുനി ഗവ: ഹൈസ്കൂൾ), സുഹറ, സാജിത, നവാസ്, പരേതനായ അബ്ദുൾ ഖാദർ. സഹോദരങ്ങൾ: പാത്തുമ്മ, പാത്തുമ്മ (ചെമ്പക്കുന്ന്), ഖദീജ, പരേതരായ അഹമ്മദ് കുട്ടി, രായിൻ.

വേലായുധൻ
കൊടുവള്ളി: പാലക്കുറ്റി മൂക്കുന്നുമ്മൽ കോഴിശ്ശേരി വേലായുധൻ (82) അന്തരിച്ചു. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ബീന, സീമ, റിജീഷ്കുമാർ (സി.പി.എം. പാലക്കുറ്റി ബ്രാഞ്ച് അംഗം), ലിനീഷ്കുമാർ. മരുമക്കൾ: മനോജ്കുമാർ, പരേതനായ ശശി. സഹോദരി: പരേതയായ ജാനു.

ശാന്ത
കൊയിലാണ്ടി: മന്ദമംഗലം  ചെട്യാംകണ്ടി പരേതനായ കുമാരന്റെ ഭാര്യ ശാന്ത (70) അന്തരിച്ചു. മക്കൾ: ഷീല, റീന, ഷിനു, ഷിബു (ഒമാൻ). മരുമക്കൾ: ഒ.കെ രവീന്ദ്രൻ, എ.എം. സുധാകരൻ, മനീഷ. 

യാക്കൂബ്
കൊടുങ്ങല്ലൂര്: ലോകമലേശ്വരം കാവില്ക്കടവ് ബാങ്ക് റോഡിനു സമീപം താമസിക്കുന്ന ആളംപറമ്പില്  യാക്കൂബ് (64) അന്തരിച്ചു. ഐ.എന്.ടി.യു.സി. നേതാവും കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്നു. ഭാര്യ: സക്കീന. സഹോദരങ്ങള്: സക്കീന, അഷറഫ്, പരേതയായ സാജിത.

കേശവ് ജി. കൈമൾ 
കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം കാടിയേഴത്ത് കേശവ് ജി. കൈമൾ (71) അന്തരിച്ചു. ‘ഡൊമിനിക് പ്രസന്റേഷൻ’ സിനിമയുടെ തിരക്കഥാകൃത്താണ്. പ്രാദേശിക പത്രപ്രവർത്തനരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. പറപ്പേടി, അമ്മമഴ സംഗീതം, രാമായണത്തിലെ 275 കഥാപാത്രങ്ങൾ, തൃക്കണാമതിലകപ്പെരുമ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. പറപ്പേടി എന്ന കഥാസമാഹാരം ‘ബി വേർ’ എന്ന പേരിൽ എൻ. കലാധരൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി അംഗമാണ്. സിനിമാ പ്രവര്ത്തകനും കഥാകൃത്തുമാണ്. നിരവധി പുസ്തകങ്ങള് എഴുതിയിട്ടുണ്ട്. ഭാര്യ: പുതിയേടത്ത് നിര്മലാദേവി. മകള്: ലക്ഷ്മി കൈമള്. മരുമകന്: രാഹുല് (തിരുവനന്തപുരം).

സി.എം.എഫ്.ആർ.ഐ. മുൻ ഡയറക്ടർ ഡോ. പി.എസ്.ബി.ആർ. ജെയിംസ് 
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) മുൻ ഡയറക്ടർ ഡോ. പി.എസ്.ബി.ആർ. ജെയിംസ് (86) അന്തരിച്ചു.  1985 മുതൽ 1994 വരെ സി.എം.എഫ്.ആർ.ഐ.യുടെ ഡയറക്ടറായിരുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൽ (ഐ.സി.എ.ആർ.) അസിസ്റ്റന്റ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമുദ്രമത്സ്യ മേഖലയിലെ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് ഉടമയാണ്. സി.എം.എഫ്.ആർ.ഐ. കേന്ദ്രീകരിച്ച് ‘മാരി കൾച്ചർ’ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 250-ഓളം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദ്രമത്സ്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി നയരൂപവത്കരണ സമിതികളിലും അക്കാദമിക ഗവേഷണ സമിതികളിലും അംഗമായിരുന്നു. ഡോ. എസ്.എൽ. ഹോറ സ്വർണമെഡൽ അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.   ബെംഗളൂരു കമ്മനഹള്ളി സ്വദേശിയാണ്. ഭാര്യ: പരേതയായ ഡോ. ഇന്ദിര വി. ജെയിംസ്. മകൻ: ഡോ. പി.ഇ. വിജയ് ആനന്ദ്. 

ഡോ. കെ.ജി. പൗലോസിന്റെ അമ്മ സാറാമ്മ
തിരുവാണിയൂർ: കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസിന്റെ അമ്മ വണ്ടിപ്പേട്ട കാരക്കാട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ (97) അന്തരിച്ചു.   മറ്റു മക്കൾ: ഡോ. എൻ.വി. വർഗീസ് (വൈസ് ചാൻസലർ, എൻ.യു. ഇ.പി.എ., ന്യൂഡൽഹി), കെ.ജി. സുജ (സ്റ്റെല്ലാ മാരിസ് പബ്ലിക് സ്കൂൾ, ഉദയംപേരൂർ), പരേതരായ കെ.ജി. യോഹന്നാൻ, കെ.ജി. മാത്യുക്കുട്ടി.
 മരുമക്കൾ: പ്രൊഫ. ടി.കെ. സരള, കുഞ്ഞുമോൾ യോഹന്നാൻ, എലിസബത്ത് വർഗീസ് (ദേശ്ബന്ധു കോളേജ്, ന്യൂഡൽഹി), കെ.ഒ. തങ്കച്ചൻ (ഇൻഫോസിസ്, കാക്കനാട്). 

എൻ.പി. രാമചന്ദ്രൻ
ഇടപ്പള്ളി നോര്ത്ത്: പേരയില് അനില് നിവാസില് എൻ.പി. രാമചന്ദ്രൻ (78) അന്തരിച്ചു. കാര്ബോറാണ്ടം യൂണിവേഴ്സല് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ആനന്ദവല്ലി. മക്കള്: അനില്കുമാര് (കാര്ബോറാണ്ടം), അജിത്കുമാര് (കെ.എസ്.എഫ്.ഇ.), അരുണ്കുമാര് (സെയ്ന്റ് ജോസഫ് സ്കൂള്, തൃക്കാക്കര). മരുമക്കള്: ലക്ഷ്മി, മീര, ആരതി. സഹോദരന്: മാതൃഭൂമി ഇടപ്പള്ളി വടക്കുംഭാഗം ഏജന്റ് പി. ഗോപിനാഥന് നായര്.

ഇ.പി. ജോൺ 
കുറുപ്പംപടി: എമ്പാശ്ശേരില് ഇ.പി. ജോൺ (പ്ലാന്റർ -72) അന്തരിച്ചു. ഭാര്യ: മേഴ്സി ജോണ്, കീരംപാറ തെക്കുംപുറത്ത് കുടുംബാംഗം. മക്കള്: പൗലോസ് ജോണ്, ജോസഫ് ജോണ്, മിയ അനൂപ്. മരുമക്കള്: ശോഭ പൗലോസ്, സേറ ജോസഫ്, ഡോ. അനൂപ് ജോര്ജ് (വെല്ലിംഗ്ടണ് റീജണല് ഹോസ്പിറ്റല്, ന്യൂസീലൻഡ്). 

ചൊവ്വര പരമേശ്വരന്റെ മകൾ സുമംഗലാദേവി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ചൊവ്വര പരമേശ്വരന്റെ മകളും മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ മുൻ ലേഖകൻ എൻ.വി.എസ്. വാര്യരുടെ ഭാര്യയുമായ കെ.സുമംഗലാദേവി (88) തിരുവനന്തപുരം ജവഹർനഗറിൽ വെള്ളിയാഴ്ച രാവിലെ അന്തരിച്ചു. ഹരിജൻ വെൽഫെയർ വകുപ്പിൽ ജില്ലാ െഡവലപ്പ്മെന്റ് ഓഫീസറായിരുന്നു. മക്കൾ: ഡോ. കെ.ശ്രീകുമാരി (മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ), അജിത്കുമാർ (അമേരിക്ക). മരുമക്കൾ: ജയകുമാർ (റിട്ട. ചീഫ് പ്രൊഡക്ഷൻ മാനേജർ, ടി.ടി.പി.), ജ്യോതി (അമേരിക്ക).

സി.സത്യശീലൻ
തിരുവനന്തപുരം: വര്ക്കല പുത്തന്ചന്ത, രേവതിയില് സി.സത്യശീലൻ (75-വിമുക്തഭടൻ) അന്തരിച്ചു. ദീര്ഘകാലം അബുദാബി കോര്ണിഷ് ഹോസ്പിറ്റലില് സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പ്രഭ. മക്കൾ: സനു സത്യൻ (ചീഫ് എഡിറ്റർ, ഇന്ത്യ ന്യൂസ് 24), സൗരഭ് സത്യന്, സലീഷ് സത്യന്. മരുമക്കൾ: സിജ, ജിഷ്മ, ലയ. 

സി.ദിവാകരൻ നായർ
കല്ലിയൂർ: കാക്കാമൂല കുളങ്ങര ഉത്രത്തിൽ സി.ദിവാകരൻ നായർ (85-റിട്ട. ലിഗ്നേറ്റ് കോർപ്പറേഷൻ, നെയ്വേലി) അന്തരിച്ചു.  ഭാര്യ: മാധവിക്കുട്ടി അമ്മ. മക്കൾ: പരേതനായ മോഹൻകുമാർ ഡി.എം., അനിൽകുമാർ ഡി.എം., ശ്രീജ ഡി.എം. മരുമക്കൾ: ഗീത മോഹൻകുമാർ, ശ്രീജ അനിൽകുമാർ, രാധാകൃഷ്ണൻ. 

ചലച്ചിത്ര സംവിധായകൻ സലാം ചെമ്പഴന്തി
ശ്രീകാര്യം : ആദ്യകാല ചലച്ചിത്ര പോസ്റ്റർ ഡിസൈനറും സംവിധായകനുമായ ചെമ്പഴന്തി അണിയൂർ മച്ചൽ ഹൗസ് ബിസ്മിയിൽ എസ്.എ.സലാം (സലാം ചെമ്പഴന്തി-74) അന്തരിച്ചു. 1961- ൽ തിരുവനന്തപുരം  സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷം ചെന്നൈയിലെത്തി. 67 മലയാള ചലച്ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുണ്ട്. പി.എൻ.മേനോനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ആർട്ട് ഡയറക്ടറായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. 1983-ൽ  പ്രേംനസീറിനെ നായകനാക്കി മഴനിലാവ്, 1985-ൽ പ്രേംനസീറിനെയും ശങ്കറിനെയും നായകനാക്കി നേരറിയും നേരത്ത് എന്നീ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു. പ്രേംനസീറിന്റെ മാതൃസഹോദരീ പുത്രനാണ്. ഭാര്യ: ഷാമില. 

തോമസ് മാമ്മൻ
തിരുവനന്തപുരം: പി.ടി.പി.നഗർ പ്ലോട്ട് 116 നീറംപ്ലാക്കൽ തോമസ് മാമ്മൻ (ബാബു-71) അന്തരിച്ചു. റാന്നി ചേത്തയ്ക്കൽ നീറംപ്ലാക്കൽ പരേതരായ എൻ.എം.തോമസിന്റെയും ഏലിയാമ്മ തോമസിന്റേയും മകനാണ്. ഭാര്യ: മേരി മാമ്മൻ. മക്കൾ: ഡോ. കിറ്റി എലിസബത്ത് മാമ്മൻ, കിബു തോമസ് മാമ്മൻ. 

മേരി കോശി  
ന്യൂഡല്ഹി: ഗുരുഗ്രാം സെക്ടര്-46 റെസിഡന്സി ഗ്രീന്സ് എച്ച്.54-ല് താമസിക്കുന്ന റിട്ട. അഡീഷണല് സെക്രട്ടറി (ഡയറക്ടര് ജനറല് റോഡ് ഡെവലപ്മെന്റ്) തിരുവല്ല പോളച്ചിറയ്ക്കല് നൈനാന് കോശിയുടെ ഭാര്യ മേരി കോശി (79) അന്തരിച്ചു. മക്കള്: മഹേഷ് കോശി (ടാക്ട് ഇന്ത്യ, ഗുരുഗ്രാം), ലൂക്ക് കോശി (ന്യൂസ് മിനിറ്റ്സ്, ബെംഗളൂരു), മഞ്ജു കോശി. മരുമക്കള്: അനില് ലാല്, ലത കോശി.   

പുഷ്പം എബ്രഹാം
ബെംഗളൂരു: റാന്നി കണ്ടന്പേരൂര് വേടക്കല് എം.വി. എബ്രഹാമിന്റെ ഭാര്യ പുഷ്പം എബ്രഹാം ( 74) ബെംഗളൂരു ഹെബ്ബാള് കെംപാപുരയില് അന്തരിച്ചു. മുന് ബെല് ഉദ്യോഗസ്ഥയാണ്. ഫോര്ട്ട് കൊച്ചി കടവില് പറമ്പില് കുടുംബാംഗമാണ്.  മക്കള്: സ്വീറ്റി ( സൗദി), സാബു ( എസ്. എം. ടെന്റ് ഹൗസ് ബെംഗളൂരു), ഷിനു ( ബെംഗളൂരു). മരുമക്കള്:  ഹസന് (സൗദി), സൂസന്, സുമി  ശവസംസ്കാരം ശനിയാഴ്ച രാവിലെ 10.30-ന് വീട്ടിലും 11.15 -ന് കെംപാപുര ജെറുസലേം മാര്ത്തോമ പള്ളിയിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂര് റോഡ് ക്രിസ്ത്യന് സെമിത്തേരിയില്.

നളിനി 
കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ ഇടയിലെപ്പീടിക-കീരങ്ങാട് റോഡിൽ നീലിയാരത്ത് വീട്ടിൽ കെ.നളിനി (68) അന്തരിച്ചു. ഭർത്താവ്: എക്സൈസ് ഉദ്യോഗസ്ഥൻ പരേതനായ കെ.പുരുഷോത്തമ കുറുപ്പ്. മക്കൾ: നിഷി, ഷാജി (ഡൽഹി), ജിജു (ഡെപൂട്ടി മാനേജർ, മെറ്റീരിയൽസ് വിഭാഗം, ബേബി മെമ്മോറിയൽ ആസ്പത്രി, കോഴിക്കോട്). മരുമക്കൾ: സത്യൻ (വാൾപ്പാറ), ലീന (ഡൽഹി), സിനി (കോഴിക്കോട്). സഹോദരങ്ങൾ: ഭാസ്കരൻ, രാധാകൃഷ്ണൻ, ദാമോദരൻ (മൂവരും റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥർ), കമലാക്ഷി, സുരേന്ദ്രൻ (എസ്.ഐ. ഹൈദരാബാദ്), പരേതനായ രവീന്ദ്രൻ മാസ്റ്റർ. 

സി. ആൻമേരി സി.എം.സി.
നെല്ലിക്കാംപൊയിൽ: സി.എം.സി. സഭാംഗമായ സി. ആൻമേരി (അന്നമ്മ-77) അന്തരിച്ചു. നെല്ലിക്കാംപൊയിൽ, തിരുവമ്പാടി, കൂടരഞ്ഞി, ഉളിക്കൽ, നടവയൽ, എടൂർ, കച്ചേരിക്കടവ്, തളിപ്പറമ്പ്, ഇരിട്ടി, നിർമലഗിരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറുമ്പിൽ പരേതരായ ചാക്കോയുടെയും മറിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: അലക്സാണ്ടർ (ചെമ്പേരി), സി. കാതറിൻ എഫ്.സി.സി. (എരുമേലി), പരേതരായ മറിയാമ്മ, ഏലിക്കുട്ടി, ജോസഫ്. 

എം.മുകുന്ദൻ  
തൃക്കരിപ്പൂർ: എടാട്ടുമ്മലിലെ എം.മുകുന്ദൻ (67) അന്തരിച്ചു. ഭാര്യ: പദ്മാക്ഷി. മക്കൾ: മനോജ്കുമാർ (പോലീസ്), ജയശ്രീ, ശ്രീജ. മരുമക്കൾ: നിഖിത, കൃപേഷ് (പോലീസ്, മേൽപ്പറമ്പ്), രഞ്ജിത് (ബെൽ, തൃശ്ശിനാപ്പള്ളി). സഹോദരങ്ങൾ: പാർവതി, ലളിത, ചന്ദ്രിക, പരേതരായ ഭാസ്കരൻ, ഉഷ.  

പി.കെ.അബ്ദുറഹിമാൻ
നിരന്തോട്: കടൂര് ജുമാമസ്ജിദിനു സമീപത്തെ കെ.കെ.ഹൗസില് പി.കെ.അബ്ദുറഹിമാൻ (55) അന്തരിച്ചു. പരേതരായ കാവത്ത് മൊയ്തീന്കുട്ടിയുടെയും സൈനബയുടെയും മകനാണ്. ദീര്ഘകാലം മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: എ.കെ.സഫിയ (നിരന്തോട്).  മക്കള്: റഷീദ, നസീമ, നസീറ, സിയാദ്. മരുമക്കള്: കെ.കെ.അബ്ദുള്സലാം (അധ്യാപകന്, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്, കീരിയാട്, വളപട്ടണം), റഷീദ് (ദുബായ്), കബീര് (സൗദി). സഹോദരങ്ങള്: ഇബ്രാഹിംകുട്ടി, ഹമീദ്, പരേതരായ അബ്ദുള്ള, മുഹമ്മദ് കുട്ടി, അബൂബക്കര്.

രുഗ്മിണി 
പൊയിനാച്ചി: ചെമ്മനാട് പാലിച്ചിയടുക്കത്തെ തൊട്ടിയിൽ ഗോപാലന്റെ ഭാര്യ ടി.രുഗ്മിണി (വെള്ളച്ചി-60) അന്തരിച്ചു. മക്കൾ: ടി.ബിന്ദു, ടി.പ്രീത, ടി.വിനോദ് (ദുബായ്).  മരുമക്കൾ: ടി.ഭാസ്കരൻ, അശോകൻ (ഖത്തർ), നിമ്മി. സഹോദരങ്ങൾ: പി.വി.കുഞ്ഞമ്പു, ശ്രീധരൻ, ശശീന്ദ്രൻ, ചന്ദ്രൻ, സരോജിനി, കസ്തൂരി, സൂര്യ.    

പാത്തുട്ടി
കൽപ്പകഞ്ചേരി: പറവന്നൂർ വെസ്റ്റ് കിഴക്കെപ്പാറ പരേതനായ അടിയാട്ടിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുട്ടി ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ: അബ്ദുൽഹമീദ്, അലവിക്കുട്ടി (ദുബായ്), സുബൈദ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് (ദുബായ്), സൈനുദ്ദീൻ, ഖദീജ, സുലൈഖ.

തോമസ്
കരുളായി: ഓനാൽ വടക്കേതിൽ തോമസ് (71) അന്തരിച്ചു. ഭാര്യ: വള്ളക്കാലിൽ കുടുംബാംഗം ജോളി തോമസ്. മക്കൾ: ആശ, അനിത, അനീഷ് തോമസ്. മരുമക്കൾ: ബൈജു (ഗൂഡല്ലൂർ), ജോൺസൺ, നിഷ (ഡൽഹി). ശവസംസ്കാരം ശനിയാഴ്ച 12-ന് പാലാങ്കര മാർത്തോമാ ഹോരേബ് പള്ളി സെമിത്തേരിയിൽ.

വി.കെ.ഗോപാലൻ
ചെറുകോൽ: വാഴക്കുന്നം പാറയിൽ പുതുപ്പറമ്പിൽ വീട്ടിൽ വി.കെ. ഗോപാലൻ (80-റിട്ട. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ) അന്തരിച്ചു. കല്ലൂപ്പാറ കുടുംബാംഗമാണ്. ബി.വി.എസ്. സംസ്ഥാന കമ്മിറ്റിയംഗമാണ്. ഭാര്യ: അമ്മിണി. മക്കൾ: രാജൻ, സിന്ധുദേവി. മരുമക്കൾ: ഉഷ, കലേശൻ.

സരസമ്മ വാസു
അത്തിക്കയം: ഇലവുനിൽക്കുന്നതിൽ പരേതനായ റിട്ട. അധ്യാപകൻ ഇ.എസ്. വാസുവിന്റെ (റാന്നി എസ്.എൻ.ഡി.പി. യൂണിയൻ മുൻ ഡയറക്ടർ ബോർഡ് അംഗം) ഭാര്യ സരസമ്മ വാസു(76) അന്തരിച്ചു. മക്കൾ: പരേതനായ അനിൽകുമാർ, അനിതാ അക്ഷയൻ, അരുൺ സുരേന്ദ്രൻ, വിജി. മരുമക്കൾ: ഡോ.അക്ഷയകുമാർ, സുരേന്ദ്രൻ, ഉഷാ അനിൽ, കലാ വിജി.  

കുഞ്ഞൂഞ്ഞ്
റാന്നി: ഇടമുറി വലിയപതാൽ കൈപ്പൻപ്ളാവിൽ കെ.എം.കുഞ്ഞൂഞ്ഞ്(92) അന്തരിച്ചു. ഭാര്യ: നാണിയമ്മ (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: ശാന്ത(റിട്ട. പൊതുമരാമത്ത് വകുപ്പ്), രമണി(റിട്ട. എച്ച്.എൻ.ആരോഗ്യവകുപ്പ്), സുകുമാരൻ(റിട്ട. കെ.എസ്.ഇ.ബി.), വിലാസിനി(റിട്ട. മൃഗസംരക്ഷണവകുപ്പ്).  

കെ.സി.ജോസഫ്
മല്ലപ്പള്ളി-ആനിക്കാട്: കാവുങ്കൽ കെ.സി.ജോസഫ്(ഔതച്ചായൻ-93) അന്തരിച്ചു. ഭാര്യ: തങ്കമ്മ പുന്നവേലി ചെങ്ങാട്ട് വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ ജോസഫ്(റിട്ട. പോലീസ്), സണ്ണി(എക്സ് സർവീസ്), വത്സമ്മ, പൊന്നമ്മ, പൊന്നച്ചൻ, ഓമന(യു.എസ്.എ.). മരുമക്കൾ: വാകത്താനം പാലപറമ്പിൽ മോളി, കുമ്പനാട് പുല്ലുകാലായിൽ ലിസി, കുറിയന്നൂർ മാനച്ചേരിൽ തമ്പി, ചീരംചിറ കൊച്ചുപറമ്പിൽ കുറിയാക്കോച്ചൻ, കുമ്പനാട് കടപ്ര ചെള്ളേത്ത് ക്രിസി, കുറിയന്നൂർ മാനച്ചേരിൽ രാജൻ(യു.എസ്.എ.). 

ജി. ശ്രീധരൻനായർ
മാന്നാർ: നായർ സമാജം സ്കൂൾ റിട്ട. അധ്യാപകൻ, കുട്ടമ്പേരൂർ കാട്ടുവഴി കിഴക്കേകോട്ടയ്ക്കൽ ജി.ശ്രീധരൻനായർ (88) അന്തരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ്, കുരട്ടിക്കാട് എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, പാട്ടമ്പലം ദേവസ്വം ഭരണസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: മഹേശ്വരകുമാർ (റിട്ട. അസം റൈഫിൾ), ഗോപകുമാർ (മുംബൈ), അനന്ദകുമാർ, വസന്തകുമാരി (ഡി.എസ്.സി., പുണെ), സജീഷ് കുമാർ (മസ്ക്കറ്റ് ). മരുമക്കൾ: സുശീല, മഹേഷ്, രമണി, രാജേന്ദ്രൻ, ഗിരിജ. 

വാസുദേവൻ പിള്ള
അഞ്ചൽ: ഓട്ടൻതുള്ളൽ കലാകാരി വടമൺ ദേവകിയമ്മയുടെ ഭർത്താവ് വടമൺ കലാലയത്തിൽ വാസുദേവൻ പിള്ള (88) അന്തരിച്ചു. മക്കൾ: വിക്രമൻ നായർ (റിട്ട. ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട്), കൊച്ചുകൃഷ്ണൻ, അംബിക, അജിത, കല. മരുമക്കൾ: സതി, രജിത, രാമചന്ദ്രൻ, സനിൽകുമാർ (ദേവസ്വം ബോർഡ് പുനലൂർ), പരേതനായ രാമചന്ദ്രൻ.  ശവസംസ്കാരം ശനിയാഴ്ച രണ്ടിന്.