എകരൂൽ: വള്ളിയോത്ത് മഹല്ല് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കല്ലുവീട്ടിൽ അമ്മോട്ടി ഹാജി (92) അന്തരിച്ചു. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാവായിരുന്നു.
ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അസ്ഗർ (റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ), കെ.വി.എ. ലത്തീഫ് (റിട്ട. അധ്യാപകൻ, കനകമഠം എൽ.പി. സ്കൂൾ, പൊന്ന്യം വെസ്റ്റ്, തലശ്ശേരി, മാധ്യമം എകരൂൽ ലേഖകൻ), അബ്ദുൾഗഫൂർ (അധ്യാപകൻ, കനകമഠം എൽ.പി. സ്കൂൾ), അബ്ദുൾ റഷീദ് (പ്ളാനറ്റ് ഫാഷൻ, കോഴിക്കോട്), ജമീല, റംല. മരുമക്കൾ: ഉമർ, ആർ.കെ. അബ്ദുൾമജീദ് (ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറി), സുബൈദ, ആമി, നജ്മ, താഹിറ.

ബാലകൃഷ്ണൻ നായർ
പൂക്കാട്: റിട്ട. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മാനേജർ കാഞ്ഞിലശ്ശേരി ബറോസ്സയിൽ മണ്ണാരി ബാലകൃഷ്ണൻ നായർ (78) അന്തരിച്ചു. ഭാര്യ: പരേതയായ മാരാത്ത് സരോജിനി അമ്മ. 
മക്കൾ: സുജയ, സുനീഷ് കുമാർ, പരേതയായ സജിത. മരുമക്കൾ: ബാലു, പരേതനായ ഗോവിന്ദരാജ്. സഹോദരൻ: കിണറുള്ളത്തിൽ മാധവൻ നായർ. സഞ്ചയനം തിങ്കളാഴ്ച.

 ബാബു പാറയിൽ 
ആലക്കോട്: കാർത്തികപുരം-ആലക്കോട് മേഖലയിലെ ആദ്യകാല കുടിയേറ്റക്കാരൻ കാർത്തികപുരത്തെ ബാബു പാറയിൽ (മാത്യു ജോസഫ്-76) അന്തരിച്ചു. ഭാര്യ: ലിസമ്മ (മുട്ടുചിറ മുരിക്കൻ കുടുംബാംഗം). മക്കൾ: ജോസ് മാത്യു (അഭിഭാഷകൻ, തളിപ്പറമ്പ്), ജോർജ് മാത്യു, മാത്യൂസ് (ആർ.എ.എഫ്.സി.ഒ., ഖത്തർ). മരുമക്കൾ: ഷർമിള ജോസഫ് തയ്യിലിടപ്പാടൻ (തോമാപുരം, ചിറ്റാരിക്കൽ), ഷിബ ജോർജ് ചുങ്കപ്പുര (അടുക്കം), സംഗീത മാത്യൂസ് ചെറുനിലം (കോഴിക്കോട്). സഹോദരങ്ങൾ: സിസ്റ്റർ വിമൽറോസ് (കർമലീത്ത കോൺവെൻറ്്, പാല ), മേഴ്സി ഡൊമിനിക് (നെടുങ്കുന്നം), ബേബി പാറയിൽ (ആലക്കോട് ), ജോസ് (കാർത്തികപുരം), മേരി (കോട്ടയം), ലൂസി (ആലുവ), കൊച്ചുറാണി (പെരുമ്പടവ്), ടോമി (മൂലമറ്റം), പരേതനായ ജോർജ് പാറയിൽ (കാർത്തികപുരം). 

 കുഞ്ഞിമാണിക്കം 
 നീലേശ്വരം: മുണ്ടേമാടിലെ ചോറൻ തറവാട്ടംഗം വലിയവീട്ടിൽ കുഞ്ഞിമാണിക്കം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇരപത്തഞ്ചിൽ കുഞ്ഞിരാമൻ. മക്കൾ: കുമാരൻ (ഗൾഫ്), തമ്പാൻ (ക്ലാർക്ക്, രാജാസ് എച്ച്.എസ്.എസ്.), വത്സല പുത്തിലോട്ട്, പ്രഭ മുഴക്കോം, ഗിരിജ. മരുമക്കൾ: ലീല, സുമ, കുഞ്ഞിരാമൻ (സി.പി.എം. തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി), സുകുമാരൻ മുഴക്കോം, പുരുഷോത്തമൻ (മിലിറ്ററി).

 കെ.നാരായണി  
നീലേശ്വരം: രാമരത്തെ കെ.നാരായണി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ജയന്തി, വിജയൻ (ഗൾഫ്). മരുമക്കൾ: വി. ബാലൻ, കെ.അശ്വതി. 

അപ്പുക്കുട്ടൻ
കുറ്റിക്കാട്ടൂർ: കാലരിക്കൽ അപ്പുക്കുട്ടൻ (94-റിട്ട. ഗ്വാളിയോർ റയോൺസ് കോ-ഓപ്പറേറ്റീവ് സ്റ്റോർ) അന്തരിച്ചു. ഭാര്യ: ദമയന്തി. മക്കൾ: രത്നകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി.), ധർമരാജ്, ഉമേഷ്, മുരളീധരൻ, പത്മജ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: മീര, കാഞ്ചന, ഷീജ, രജിത, ഷിജിന, പരേതനായ കൃഷ്ണൻ.

കുഞ്ഞമ്മത് ഹാജി
പേരാമ്പ്ര: എടവരാട് കിഴക്കെ മണ്ണിൽ കുഞ്ഞമ്മത് ഹാജി (83) അന്തരിച്ചു. പരേതരായ ഓത്യൂര് അബ്ദുല്ലയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: കെ.എം. കുഞ്ഞബ്ദുല്ല  (ഖത്തർ), ജമീല, മൊയ്തു, മുഹമ്മദലി (സൗദി), ഷരീഫ, നസീമ, നജ്മ. മരുമക്കൾ: എസ്.പി. പോക്കർ, സുബൈർ (സൗദി), യൂസുഫ് (സൗദി), മുഹമ്മദ് (ദുബായ്), സഫിയ, റംല, റബീഅ. സഹോദരങ്ങൾ: കുഞ്ഞാമി, മൊയ്തു, മൂസ്സ മുസ്ല്യാർ. 

 കേളപ്പൻ
പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ പാറേമ്മൽ കേളപ്പൻ (73) അന്തരിച്ചു.  ഭാര്യ: ചന്ദ്രി.  മക്കൾ: സന്തോഷ്, സജിമ, സവിത, പരേതയായ സവിന.
മരുമക്കൾ: പങ്കജ് (മേപ്പയിൽ), രമേഷ് (വിലാതപുരം), ജീവ സന്തോഷ് (സ്റ്റാഫ് നഴ്സ്, തലശ്ശേരി ഗവ. ആസ്പത്രി).
സഹോദരങ്ങൾ:  സൗമിനി ബാലകൃഷ്ണൻ (നാദാപുരം), കാർത്ത്യായനി രാജൻ (ടെമ്പിൾഗേറ്റ്), രവീന്ദ്രൻ, ദാസൻ, മോഹനൻ, സതി സുരേഷ് ബാബു (കുട്ടിമാക്കൂൽ), പരേതനായ നാണു. 

 ജാനു
പാട്യം: പുതിയതെരുവിലെ കീരങ്ങോടൻ ജാനു (87) അന്തരിച്ചു. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: കൗസു (ചമ്പാട്), നാരായണൻ, രാജൻ, ചന്ദ്രൻ (മൂവരും ശ്രീലക്ഷ്മി ബേക്കറി, മഹാരാഷ്ട്ര), രാധ, ഉഷ. 

 ശാരദാമ്മ
ഏഴിലോട്: എടാട്ട് ചെറാട്ട് ലക്ഷംവീട് കോളനിയിൽ ശാരദാമ്മ (91) അന്തരിച്ചു. 
മക്കൾ: പൊന്നമ്മ, രാജമ്മ (ഇരുവരും തിരുമേനി), രത്നമ്മ (അരവഞ്ചാൽ), രവീന്ദ്രൻ (പാടിച്ചാൽ), ഓമന (പാല), ജഗന്നാഥൻ (തിരുമേനി), ഉത്തമൻ (പുളിങ്ങോം), രാജൻ (ചെറാട്ട്), സന്തോഷ് (പാടിച്ചാൽ). 

കുഞ്ഞമ്മ 
ചെറുവത്തൂർ: തുരുത്തി മീൻകടവിലെ കാട്ടാമ്പള്ളി കുഞ്ഞമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: പവിത്രൻ, രവി, ഉഷ, ഷീജ, അനിൽകുമാർ. മരുമക്കൾ: സതി (തട്ടാത്ത്), ബിജു (കണ്ണങ്കൈ), ശ്രീധരൻ (കണ്ണങ്കൈ), ശ്രീധരൻ (തട്ടാത്ത്), ഷൈമ (നടക്കാവ്), രാധിക (മടിവയൽ). സഹോദരങ്ങൾ: ചിറ്റൈ (മുണ്ടേമാട്), പരേതരായ കോരൻ, അമ്പാടി, പാറ്റ.

ആമിന
കണ്ണൂർ: തായത്തെരു റെയിൽവേ കട്ടിങ്ങിന് സമീപത്തെ മെഡോസ് ഹൗസിൽ കുറങ്കളത്ത് ആമിന (59) അന്തരിച്ചു. ഭർത്താവ്: പരേതനായ  പി.മഹമൂദ്.  മക്കൾ: സബീന, നിയാസ് (ഗൾഫ്), സക്കിയ (ജൂനിയർ അസിസ്റ്റൻറ്  കെ.എസ്.ഇ.ബി., കണ്ണൂർ)
മരുമക്കൾ: ബമ്പൻറവിടെ എം.സിറാജുദീൻ (ബിസിനസ്), കെ.സി. നാസിയ, വേലിക്കലകത്ത് അഹമ്മദ് നിസാർ (സിവിൽ പോലീസ് ഓഫീസർ, വളപട്ടണം). സഹോദരങ്ങൾ: പി.ഹസ്സൻകുഞ്ഞി, സത്താർ, ജമീല, ആയിഷ,  റഹ്മത്ത്. 

ബാലകൃഷ്ണന്    
കുന്നംകുളം: ചിറ്റഞ്ഞൂര് കരുമത്തില് ബാലകൃഷ്ണന് (69) അന്തരിച്ചു. ഭാര്യ: രമണി. മക്കള്: അഭിലാഷ്, അജീഷ് (ഡി.വൈ.എഫ്.ഐ. ചിറ്റഞ്ഞൂര് യൂണിറ്റ് സെക്രട്ടറി). ശവസംസ്കാരം വെള്ളിയാഴ്ച പത്തിന് കുന്നംകുളം നഗരസഭ ക്രിമെറ്റോറിയത്തില്.

സുഭദ്ര 
ചേലക്കര: പരക്കാട് കൃഷ്ണവിലാസം സോമന്റെ ഭാര്യ സുഭദ്ര (സുന്ദരി-55) അന്തരിച്ചു. വെങ്ങാനെല്ലൂര് അങ്കണവാടി ഹെല്പ്പറാണ്.

പൂക്കോയ തങ്ങൾ
എടക്കര: മരുത വെണ്ടേക്കുംപൊട്ടി തറമ്മൽ ചെമ്പകത്ത് പൂക്കോയ തങ്ങൾ (75) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ്കോയ, സെയ്തലവിക്കോയ, ആറ്റക്കോയ, മുത്തുക്കോയ, ഹബീബ്കോയ, അസ്മാബി, സീതിക്കോയ, ഇമ്പിച്ചിക്കോയ. മരുമക്കൾ: റംലത്ത്, ജമീല, സാജിത, ആയിശ, ജസ്മത്ത്, റംലത്ത്, റഹിയാനത്ത്, റുവൈദ്.

തോമസ്
മേലാറ്റൂർ: എടപ്പറ്റ പുളിയക്കോട് തോമസ് (92) അന്തരിച്ചു. ഗാന്ധിയനായിരുന്നു. പെരിന്തൽമണ്ണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, എടപ്പറ്റ ഗ്രാമപ്പഞ്ചായത്ത് അംഗം, എടപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, പെരിൽമണ്ണ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, എടപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഏലിയമ്മ. മക്കൾ: ജോർജ്, പൗലോസ്, സ്കറിയ, മത്തായി (റിട്ട. എസ്.ഐ.), പരേതയായ സാറാമ്മ. മരുമക്കൾ: ആലിസ് മേരി, അന്നമ്മ, ലില്ലി, സാലുബേബി, പരേതനായ കുര്യൻ. 

സോമസുന്ദരന്
കൊടുങ്ങല്ലൂര്: ശ്രീനാരായണപുരം പൂവത്തുംകടവില് സോമസുന്ദരന് (83) അന്തരിച്ചു. ശ്രീനാരായണപുരം ജി.എല്.പി. സ്കൂള് റിട്ട. അധ്യാപകനാണ്. 
ഭാര്യ: പരേതയായ പുഷ്പം. മക്കള്: ഷൈന് (കുവൈത്ത്), ഷൈജു (ഓസ്ട്രേലിയ). മരുമകള്: ഷില്ലു. ശവസംസ്കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പില്.

 സണ്ണി 
ആലുവ: അസീസി ജങ്ഷന് സമീപം പാപ്പാളി ലൈനില് സണ്ണി (64) അന്തരിച്ചു. മുന് കെ.എസ്.ആര്.ടി.സി. ജീവനക്കാരനാണ്.
 ഭാര്യ: മൂലമറ്റം പെരുമ്പുഴയ്ക്കല് കുടുംബാംഗം ആന്സി (കാക്കനാട് സ്നഹനിലയം, ചെമ്പുമുക്ക് സ്പെഷ്യല് സ്കൂള് അധ്യാപിക). മക്കള്: നൈസി (ആക്സിസ് ബാങ്ക്, പിറവം), നാന്സി (നഴ്സിങ് സ്റ്റുഡന്റ്, കോട്ടയം മെഡിക്കല് കോളേജ്). 

ശോശാമ്മ  
മൂവാറ്റുപുഴ: കായനാട് കോതേയ്ക്കല് (മുരിങ്ങേത്ത്) പരേതനായ പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് (85) അന്തരിച്ചു. കടാതി വാണുകുഴിയില് കുടുംബാംഗമാണ്. മക്കള്: ഗ്രേസി, മോളി, എല്ദോ പോള് (യു.കെ.), എബി പോള് (കോണ്ഗ്രസ് മാറാടി മണ്ഡലം സെക്രട്ടറി)
മരുമക്കള്: കെ.ജെ. ചാക്കോ കുന്നപ്പിള്ളില് മുളപ്പുറം, പരേതനായ അനിയന് തെക്കേപ്പുരയ്ക്കല് അയ്മനം, ഷിജ എല്ദോ (യു.കെ.) പൈലോത്ത് കൂത്താട്ടുകുളം, ലിസ്സി കറുത്തേടത്ത് അടിമാലി.

 മുതിർന്ന സി.പി.എം. നേതാവ് സി.കെ. ഗോപാലൻ
വടക്കഞ്ചേരി: മുതിർന്ന സി.പി.എം. നേതാവ് കണ്ണമ്പ്ര ചേവക്കോട് സി.കെ. ഗോപാലൻ (89) അന്തരിച്ചു. സി.പി.എം. ജില്ലാകമ്മിറ്റി അംഗം, ആലത്തൂർ താലൂക്ക് സെക്രട്ടറി, വടക്കഞ്ചേരി ഏരിയാസെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡന്റ്, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി, കണ്ണമ്പ്ര പഞ്ചായത്തംഗം, കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കണ്ണമ്പ്ര വേലക്കമ്മിറ്റി രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വേശു. സഹോദരങ്ങൾ: പരേതരായ കുട്ടപ്പൻ, മണിയൻ, തങ്കം. 

കെ.കെ.തങ്കമ്മ
വെട്ടിമുകൾ: പുന്നത്തുറ കവലയിൽ മുരിക്കുന്താനത്ത് പി.എൻ.സുകുമാരന്റെ ഭാര്യ കെ.കെ.തങ്കമ്മ (65) അന്തരിച്ചു. മക്കൾ: അനിൽ, സുനിൽ, ആശ. മരുമക്കൾ: സൗമ്യ സന്തോഷ്, രഞ്ചു. 

എം.ഇസഡ്.പോൾ
കുടമാളൂർ: മാമ്പറ എം.ഇസഡ്.പോൾ (സണ്ണിച്ചൻ-70) അന്തരിച്ചു. ഭാര്യ: മേരിയമ്മ പോൾ (പാണാവള്ളി കുഞ്ചരത്ത് കുടുംബാംഗം). മക്കൾ: പാരി പോൾ (ടെക്നിക്കൽ സൂപ്രണ്ട് സിനർജി മെറിൻ പ്രൈവറ്റ് ലിമിറ്റഡ്), രീപ പോൾ (യു.എസ്.). മരുമക്കൾ: റോസ് മോൾ പാരി (സീനിയർ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്, ചങ്ങനാശ്ശേരി) കോതനല്ലൂർ കീരങ്കേരിപ്പറമ്പിൽ കുടുംബാംഗം, ജിമ്മി ചാക്കോ (യു.എസ്.) എറണാകുളം ചാത്തനാട്ട് കുടുംബാംഗം. 

പി.ടി.സിറിയക്
മള്ളൂശേരി: പൊക്കന്താനത്ത് പി.ടി.സിറിയക് (തമ്പി-84) അമേരിക്കയിൽ അന്തരിച്ചു. ഭാര്യ: വിമല കടുതോടിൽ കുടുംബാംഗമാണ്. മക്കൾ: മിനി, അനി, റ്റിജു. മരുമക്കൾ: റ്റോമി ഉറുമ്പിൽ, ആനന്ദ് പുതുപറമ്പിൽ, റ്റീനാ നെടുംതുരുത്തിൽ. ശവസംസ്കാരം ശനിയാഴ്ച അമേരിക്കയിൽ. 

 സെലിൻ 
അങ്കമാലി: മൂക്കന്നൂർ പാലിമറ്റം വീട്ടിൽ പി.വി. പൗലോസിന്റെ (റിട്ട. ഫെഡറൽ ബാങ്ക് മാനേജർ) ഭാര്യ സെലിൻ (56) അന്തരിച്ചു. അങ്കമാലി നിർമല കോളേജ് മുൻ അധ്യാപികയും അങ്കമാലി മുണ്ടാടൻ കുടുംബാംഗവുമാണ്.
 മക്കൾ: ജോർജ് പൗലോസ് (ഫെഡറൽ ബാങ്ക് മാനേജർ, ഇരിങ്ങാലക്കുട), മെറിൻ ലില്ലി പൗലോസ് (സോഫ്റ്റ്വേർ എൻജിനീയർ, ഇൻഫോസിസ്, തിരുവനന്തപുരം). മരുമകൾ: റോസ്മേരി വഞ്ചിപ്പുരയ്ക്കൽ കടുത്തുരുത്തി. 

 പൊന്നമ്മ 
തിരുവൻവണ്ടൂർ: ചെറിയപുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ പൊന്നമ്മ (86) അന്തരിച്ചു. മക്കൾ: രാജേന്ദ്രൻ നായർ, സാവിത്രിയമ്മ, ശ്യാമളാകുമാരി, ഉഷാകുമാരി, നന്ദകുമാർ. മരുമക്കൾ: സുധാകുമാരി, ബാലകൃഷ്ണൻ നായർ, രാജശേഖരൻ നായർ, പ്രസാദ് കുമാർ, ബിന്ദു. 

കെ.ടി.ജോസഫ് 
കവിയൂർ: കണിയാംപാറ കച്ചറമലയിൽ കെ.ടി.ജോസഫ്(കുഞ്ഞുകുഞ്ഞ്-92) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മോളി, പരേതയായ ബേബി, ആലീസ്, മോനി(ഹൈദരാബാദ്), ആനി, കൊച്ചുമോൾ. മരുമക്കൾ: സാം, മാത്യൂസ്, കുഞ്ഞുമോൻ, പരേതനായ മോനച്ചൻ, റെഞ്ചി, സാം. 

കെ.ജെ.ലൂക്കോസ്
കടപ്പൂര്: കൊച്ചുപ്ളാത്തോട്ടത്തിൽ കെ.ജെ.ലൂക്കോസ്(74) അന്തരിച്ചു. ഭാര്യ: മേരി നന്പ്യാകുളം നെടിയകാലായിൽ കുടുംബാംഗം. മക്കൾ: റിനി (ഓസ്േട്രലിയ), റിൻസി. മരുമക്കൾ: ബിജു പത്താപാറയിൽ ആർപ്പൂക്കര (ഓസ്േട്രലിയ), റിജു കരിപ്പാമറ്റത്തിൽ മുട്ടുചിറ (മസ്കറ്റ്). 

ഓമന തോമസ്
പാലാ: പുതനപ്രകുന്നേൽ പി.ഡി.തോമസിന്റെ (റിട്ട. എസ്.ഡി.ഇ., ബി.എസ്.എൻ.എൽ.) ഭാര്യ ഓമന തോമസ് (64) അന്തരിച്ചു. ചെമ്മലമറ്റം അപ്പശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ബോബി (യു.കെ.), അനു (മുംബൈ). മരുമക്കൾ: സോണിയ വെട്ടുകല്ലുപുറത്ത് വാഴക്കുളം (യു.കെ.), അനൂപ് മാത്യു കിഴക്കേച്ചിറയിൽ (മുംബൈ). 

തെക്കേതിൽ വാരിജാക്ഷൻ നെടുങ്ങാടി 
ചെന്നൈ: കോഴിക്കോട് മാങ്കാവ് മുല്ലശ്ശേരി വീട്ടിൽ തേക്കതിൽ വാരിജാക്ഷൻ നെടുങ്ങാടി (82) ചെന്നൈ വേലപ്പൻ ചാവടിയിലെ കേന്ദ്രീയ വിഹാറിലെ വസതിയിൽ അന്തരിച്ചു. നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു. ഭാര്യ: രാധ വാരിജാക്ഷൻ. മക്കൾ: വന്ദന, രഞ്ജിത. മരുമക്കൾ: പ്രവീൺ ശങ്കർ, അജിത്. സഹോദരങ്ങൾ: പുരുഷോത്തമൻ. ജയദേവൻ. രാജഗോപാലൻ, ബാലഗോപാലൻ, സത്യഭാമ, വസുമതി, പരേതരായ കമലാവതി കോവിലമ്മ, പി. പീതാംബരൻ നെടുങ്ങാടി, പി. പാർഥസാരഥി നെടുങ്ങാടി, പത്മാവതി കോവിലമ്മ, സുഭദ്ര കോവിലമ്മ, വസുന്ദര കോവിലമ്മ.  

 മുരളീധരന് 
ചെന്നൈ: പാലക്കാട് പെരുവമ്പ് വടക്കഞ്ചേരി വീട്ടില് പരേതരായ സി.ബി. വിജയരാഘവന്റെയും ഗൗരി വിജയന്റെയും മകന് വി. മുരളീധരന് (52) അന്തരിച്ചു. ചെന്നൈ കൊളത്തൂര് ഓര്ക്കിഡ് സ്പ്രിങ്സ് അപ്പാര്ട്ട്മെന്റിലായിരുന്നു താമസം. സുനിതയാണ് ഭാര്യ. മക്കള്: ലക്ഷ്മി, മാനവ്. സഹോദരങ്ങള് : കാര്ത്തിക്, വിദ്യ.   

റോസമ്മ
മുംബൈ: പത്തനംതിട്ട പാടിമൺ സ്വദേശി പരേതനായ തച്ചുകുളത്ത് എ.വി. ഫിലിപ്പിന്റെ ഭാര്യ റോസമ്മ (83) അന്തരിച്ചു. 
താനെ വാഗ്ബിൽ സൂരജ് വാട്ടർ പാർക്കിന് സമീപം പ്രാത്പുഷ്പ ഹൗസിങ് സൊസൈറ്റി നിവാസിയാണ്. മക്കൾ:  തങ്കമ്മ, ഗ്രേസമ്മ, ലിസി, ജോൺസൺ. പരേതനായ വർഗീസ് ഫിലിപ്പ്, മരുമക്കൾ: തലശ്ശേരിൽ മാത്യു വർഗീസ്, പ്ലാന്തോപ്പിൽ ജോസഫ് വർഗീസ്, പരേതനായ പറമ്പലോത്ത് പി.എ. മൈക്കിൾ, ചക്കച്ചേരിൽ ജെസ്സി. 

 ടി.എം. സരോജനീദേവി
ചെങ്ങന്നൂര്: പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ ആദ്യപ്രധാനാധ്യാപകനായിരുന്ന കീഴ്വന്മഴി സരോജഭവനില് പരേതനായ ആര്. വേലായുധന്പിള്ളയുടെ ഭാര്യ ടി.എം.സരോജനീദേവി (95) അന്തരിച്ചു. മക്കള്: ടി.സി.മോഹന്കുമാര്, എസ്. സുധാമണി, ടി.വി.രാജീവ്കുമാര് (യു.എസ്.എ.), എസ്. സുഷമാകുമാരി. മരുമക്കള്: എ.കെ. ശോഭനാദേവി, ഡോ. ടി. മാധവന്പിള്ള, ഡോ. സ്മിത(യു.എസ്.എ.), പി. രാജേന്ദ്രന്പിള്ള.