ടി.കെ. വാസുദേവൻ നായർ
തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻമാനേജരും പൗരപ്രമുഖനുമായ തെക്കെ മാക്കാടത്ത് വൃന്ദാവനത്തിൽ ടി.കെ. വാസുദേവൻ നായർ (78) അന്തരിച്ചു. പരേതരായ ഗോപാലൻ നായരുടെയും നാരായണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: കണ്ടോത്ത് പത്മാവതി അമ്മ. മക്കൾ: സൂരജ് (ക്ലാർക്ക്, തിരുവങ്ങൂർ എച്ച്.എസ്.എസ്.), സുധീഷ് (ലാബ് അസിസ്റ്റന്റ്, തിരുവങ്ങൂർ എച്ച്.എസ്.എസ്.), സുസ്മിത. മരുമക്കൾ: സിനിത (ചേമഞ്ചേരി കാർഷിക സഹകരണ ബാങ്ക്), സുധ (അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്.), ബിജേഷ് (സി.എ. ചെന്നൈ). സഹോദരങ്ങൾ: ടി.കെ. ജനാർദനൻ (മാനേജർ, തിരുവങ്ങൂർ എച്ച്.എസ്.എസ്.), രുഗ്മദേവി (റിട്ട. അധ്യാപിക), ശശിധരൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), രമാദേവി, അഡ്വ. രാധാകൃഷ്ണൻ, ജയലക്ഷ്മി, പരേതയായ ഗിരിജാദേവി (റിട്ട. അധ്യാപിക). 

നീതു
നാദാപുരംറോഡ്: അഴിക്കകത്ത് ഭാസ്കരന്റെ (ഊരാളുങ്കൽ ലേബർ സൊസൈറ്റി) മകൾ നീതു (23) അന്തരിച്ചു. വയോജന പരിപാലന കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. അമ്മ: ഷീബ പുത്തൻവീട്ടിൽ. സഹോദരൻ: നിധിൻ (യു.എൽ.സി.സി.എസ്.). 

മുഹമ്മദ്
കൊയിലാണ്ടി: പുളിയഞ്ചേരി ശാഖാ മുസ്ലിംലീഗ് ഭാരവാഹിയും മുൻ മഹല്ല് കമ്മിറ്റി  പ്രസിഡന്റുമായിരുന്ന മുണ്ട്യാടിക്കുനി വടക്കെ കുനി മുഹമ്മദ് (കെ.കെ.എം.-80) അന്തരിച്ചു. ഭാര്യമാർ: കദീജ, ആസ്യ. മക്കൾ: റഹ്മത്ത്, സക്കറിയ, നസറി, സഫീറ. 

എ.കെ. ബാലൻ
അത്തോളി: നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ അത്തോളി ‘അനഘ’ യിൽ എ.കെ. ബാലൻ (61) അന്തരിച്ചു. ദീർഘകാലം അത്തോളി ഗവ. വി.എച്ച്.എസിൽ അധ്യാപകനായിരുന്നു. സി.പി.എം. കുനിയിൽ ക്കടവ് ബ്രാഞ്ച് സെക്രട്ടറി, അത്തോളി പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ, തുല്യതാ പരീക്ഷ പ്രേരക്, ജില്ലാ കോ-ഓർഡിനേറ്റർ, അത്തോളി ലേബർ കോൺട്രാക്ട് സൊസൈറ്റി ഓണററി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ടി.എ., പുരോഗമന കലാ സാഹിത്യസംഘം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: അത്തോളി പഞ്ചായത്ത് മുൻക്ഷേമകാര്യ അധ്യക്ഷ കെ.കെ. ശോഭന (ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, സി.പി.എം. അത്തോളി ലോക്കൽ കമ്മിറ്റിയംഗം). മക്കൾ: ബി.എസ്. ശരത് (സബ് എഡിറ്റർ, ദേശാഭിമാനി, കൊല്ലം), ശില്പ. മരുമക്കൾ: പ്രജിത്കുമാർ, ശില്പ (നഴ്സ്, മെയ്ത്ര ആശുപത്രി, കോഴിക്കോട്).

ഗോപാലൻ നമ്പ്യാർ
കക്കട്ടിൽ: പാറയിൽ എൽ.പി. സ്കൂൾ മാനേജർ തൂണേരി വീട്ടിൽ ഗോപാലൻ നമ്പ്യാർ (80) അന്തരിച്ചു. ഭാര്യ: ദേവിയമ്മ. മക്കൾ: പ്രിയേഷ്, പ്രീത, പ്രിയ. മരുമക്കൾ: പൊയിൽ രവീന്ദ്രൻ, രജീന്ദ്രൻ (ഇന്ത്യൻ റെയിൽവേ, മുംബൈ). 

ഇബ്രാഹിം
കോട്ടപ്പള്ളി: കണ്ണമ്പത്തുകര പുറക്കൊയിലോത്ത് സി.പി. ഇബ്രാഹിം (79) അന്തരിച്ചു. ഭാര്യ: മറിയം. മക്കൾ: അബ്ദൾമുനീർ (സലാല), അബ്ദുൾ ഗഫൂർ (പുളിഞ്ഞോളി എസ്.ബി. സ്കൂൾ), നസീമ, നസീറ. മരുമക്കൾ: സമീന, ജസീന (കണ്ണമ്പത്തുകര എൽ.പി.സ്കൂൾ), ടി.സി. കുഞ്ഞബ്ദുള്ള (ഭൂമിവാതുക്കൽ എം.എൽ.പി. സ്കൂൾ), മുഹമ്മദ് (സലാല). സഹോദരങ്ങൾ: ഫാത്തിമ, കദീജ, നഫീസ.

നങ്ങേലി ബ്രാഹ്മണിയമ്മ
പെരുമ്പിലാവ്: കാവിൽ തെക്കേപുഷ്പകത്ത് പരേതനായ നീലകണ്ഠൻ നമ്പീശന്റെ ഭാര്യ നങ്ങേലി ബ്രാഹ്മണിയമ്മ (99) അന്തരിച്ചു. കുന്നംകുളം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി റിട്ട. ഹെഡ്ക്ളാർക്കാണ്. മക്കൾ: നീലകണ്ഠൻ നമ്പീശൻ (റിട്ട. എച്ച്.എസ്.എ., കടവല്ലൂർ ഹൈസ്കൂൾ), ദാമോദരൻ നമ്പീശൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ഏജീസ് ഓഫീസ്, ഗ്വാളിയർ, മധ്യപ്രദേശ്), വാസുദേവൻ നമ്പീശൻ (കൊച്ചിൻ ദേവസ്വം ബോർഡ്). മരുമക്കൾ: രാജേശ്വരി, ശോഭനകുമാരി, കാഞ്ചനകുമാരി. 

റാഹേൽ 
പിറവം: മുളക്കുളം നാമക്കുഴി ചെമ്പകപ്പറമ്പിൽ (പുത്തൻകണ്ടത്തിൽ) ചാക്കോച്ചന്റെ ഭാര്യ റാഹേൽ (89) അന്തരിച്ചു. കോതമംഗലം തത്തങ്ങാനായി കുടുംബാംഗമാണ്. മക്കൾ: മാത്യൂസ്, ജോസ് (എം.ടി.എൻ.എൽ. മുംബൈ), സ്കറിയ, ഗീവർഗീസ് (മാനേജർ യൂണിയൻ ബാങ്ക് എറണാകുളം), എബ്രഹാം (മുംബൈ). മരുമക്കൾ: അക്കാമ്മ, മോളി (നിർമല നിഖേതൻ കോളേജ് മുംബൈ), ജെസ്സി, ജോസി, ലിജി (മുംബൈ). 

സത്യഭാമ
വല്ലാര്പാടം: പനമ്പുകാട് കൈതവളപ്പില് പരേതനായ ഗംഗാധരന്റെ ഭാര്യ സത്യഭാമ (96) അന്തരിച്ചു. മക്കള്: ഗീതാമണി, ജലജ (റിട്ട. ആര്.ടി. ഓഫീസ്), തങ്കരാജ് (റിട്ട. ഫെഡറല് ബാങ്ക്), ശിവരാജന്, സാജന്, സജനി. മരുമക്കള്: സ്റ്റാലിന്, പരേതനായ രവീന്ദ്രന്, ലിസി (റിട്ട. പ്രൊവിഡന്ഫണ്ട്), ഉഷ. 

മറിയക്കുട്ടി
കണ്ടനാട്: പാലത്തിങ്കല് പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (95) അന്തരിച്ചു. നെട്ടൂര് പടന്നയ്ക്കല് കുടുംബാംഗമാണ്. മക്കള്: എല്സി, ത്രേസ്യാമ്മ, മോളി, സെലിന്, ജോസഫ് (ഫെഡറല് ബാങ്ക്, എറണാകുളം), ലൂസി, പരേതനായ പോള്. മരുമക്കള്: വര്ഗീസ് തൈപ്പറമ്പില്, മാത്യു ചക്കാലക്കല്, അബ്രഹാം പുത്തന്മാനയില്, ജോയി ഒതളമറ്റം, ബെറ്റി വേങ്ങൂരാന്, ജോര്ജ് ഇടക്കേരില്, മേരിക്കുട്ടി. 

ദേവകി അമ്മ
തിരുവനന്തപുരം: നാലാഞ്ചിറ കുഴക്കാട്ട് ചന്ദ്രഗിരിയിൽ (എസ്.ആർ.എ.-120) പരേതനായ ഗോപാലൻ തമ്പിയുടെ (കുട്ടൻപിള്ള) ഭാര്യ ദേവകി അമ്മ (98) അന്തരിച്ചു. മക്കൾ: പരേതയായ ലളിതമ്മ, ചന്ദ്രശേഖരപിള്ള (റിട്ട. ഐ.എസ്.ആർ.ഒ.), സുലോചനയമ്മ, സത്യഭാമ, രാധമ്മ, ഭഗവതി അമ്മ. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻപിള്ള, ശാന്തമ്മ, ശശിധരൻ നായർ, ഭാസ്കരൻ നായർ, ശ്രീകുമാരൻ നായർ, മധുസൂദനൻ നായർ. 

എൻ. രാമചന്ദ്രൻ നായർ 
ബെംഗളൂരു: പട്ടാമ്പി മരതൂര് നെച്ചിക്കാട്ടില് എന്. രാമചന്ദ്രൻ നായർ (77) ബെംഗളൂരു ഉദയനഗറില് അന്തരിച്ചു. മുന് ഐ.ടി.ഐ. ജീവനക്കാരനാണ്.  ഭാര്യ: കെ.പി. ചന്ദ്രിക. മക്കള്: മോഹന് കുമാര്, സന്തോഷ് കുമാര് (യു.എസ്.). മരുമക്കള്: ജയ മോഹന്, മീരാ സന്തോഷ്.  ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30-ന് കല്പ്പള്ളി വൈദ്യുതി ശ്മശാനത്തില്.

കണ്ടിയിൽ രാജൻ
ദുബായ്: മുപ്പത് വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഒളവിലം സ്വദേശി കണ്ടിയിൽ രാജൻ നടക്കൽ (64) അന്തരിച്ചു. 22 വർഷം ദേരയിലെ മാഹി റസ്റ്റോറന്റിലായിരുന്നു ജോലി. പരേതനായ കണ്ടിയിൽ കൃഷ്ണന്റെയും ചീരൂട്ടിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: റിനിഷ, അൻജു. മരുമക്കൾ: റിജോഷ് കൈതേരി, നിധീഷ് ചെണ്ടയാട്. സഹോദരങ്ങൾ: രവി (ഗൾഫ്), രമ, പരേതയായ ലീല. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12  മണിക്ക് വീട്ടുവളപ്പിൽ.

തോമസ്
ഇരിട്ടി: വാണിയപ്പാറ രണ്ടാംകടവിലെ പടവിൽ തോമസ് (85) അന്തരിച്ചു. ഭാര്യ: മേരി. ഒറ്റതെങ്ങുങ്കൽ കുടുംബം. മക്കൾ: ആനിയമ്മ (എടൂർ), മേരി തോമസ്, ഐപ്പ് പടവിൽ (അങ്ങാടിക്കടവ്,) മൈക്കിൾ തോമസ് (യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ്), സിസ്റ്റർ ടെസിലിറ്റ് ടോമി, സൂസൻ സന്തോഷ് (ഗവ. ഹോസ്പിറ്റൽ ഇരിട്ടി). മരുമക്കൾ: വർഗീസ് വെളുത്തേടത്തുപറമ്പിൽ (എടൂർ), ജസീന്ത പനച്ചികത്തിൽ (കിളിയന്തറ), മേഴ്സി ആമക്കാട്ട് (പെരുപുന്ന), സന്തോഷ് ചേക്കാടൻ കുഴിയിൽ (എടൂർ).   

കെ.എം.പ്രകാശൻ
തളിപ്പറമ്പ്: കോൺഗ്രസ് നേതാവും കൂവേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കൂവേരിയിലെ കെ.എം.പ്രകാശൻ (54) അന്തരിച്ചു. ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തേറണ്ടി ക്ഷീരസംഘം രക്ഷാധികാരിയും  എൽ.ഐ.സി. ഏജന്റുമാണ്. അച്ഛൻ: പരേതനായ മാട്ടുമ്മൽ ഗോവിന്ദൻ. അമ്മ: കെ.എം.കല്യാണി. ഭാര്യ: തറമ്മൽ പ്രീത (തേറണ്ടി). മക്കൾ: പ്രശോഭ് (ഐ.ടി. കമ്പനി. കോഴിക്കോട്), പൂജ. സഹോദരങ്ങൾ: പദ്മാവതി (കീച്ചേരി), ഉഷ (മോറാഴ).     

നാരായണൻ മാസ്റ്റർ
തളിപ്പറമ്പ്: തൃച്ചംബരത്തെ റിട്ട. അധ്യാപകൻ കാഞ്ഞിരക്കണ്ടി നാരായണൻ മാസ്റ്റർ (85) അന്തരിച്ചു. തൃച്ചംബരം എലിമെൻററി എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപക ഡയറക്ടറായിരുന്നു. ഭാര്യ: എം.വി.കല്യാണി (റിട്ട. പ്രഥമാധ്യാപിക. കൊട്ടാരം യു.പി.സ്കൂൾ). മകൻ: കെ.സുരേഷ് (അധ്യാപകൻ, തൃച്ചംബരം യു.പി.സ്കൂൾ). മരുമകൾ: എം.ഉഷ (കെ.എസ്.എഫ്.ഇ. ആലക്കോട്). 
സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, അനന്തൻ നായർ, ഭവാനിയമ്മ, പദ്മനാഭൻ നായർ, ഗിരിജയമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ഭാസ്കരൻ നായർ.

മുരളി ചൂളിയാട്
ശ്രീകണ്ഠപുരം: കാൻഫെഡ് മുൻ സംസ്ഥാന സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ മുരളി ചൂളിയാട് (60) അന്തരിച്ചു. കാൻഫെഡിന്റെ കേരളത്തിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: ധന്യ, നിതിന. മരുമക്കൾ: രാജേഷ് (തലശ്ശേരി), ശ്രീജിത്ത് (ബെംഗളൂരു). 

വിമല
പള്ളിയാംമൂല: ഷാഗി നിവാസിൽ റിട്ട. ട്രഷറി ജീവനക്കാരിയും പരേതനായ അരിങ്ങളയൻ കണ്ണന്റെ ഭാര്യയുമായ വിമല (74) അന്തരിച്ചു. മക്കൾ: ഷമീർ (പോലീസ് കോൺസ്റ്റബിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ. കണ്ണൂർ), ഷജീഷ് (പോലീസ് കോൺസ്റ്റബിൾ, റയിൽവേ പോലീസ് സ്റ്റേഷൻ. കണ്ണൂർ), ഷീബ (അധ്യാപിക കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂൾ), ഷാഗി (പൊല്യൂഷൻ കൺട്രോൾ ബോർഡ്. കാഞ്ഞങ്ങാട്). 

സുധാകരൻ
വളാഞ്ചേരി: തൊടിയിൽ റിട്ട. അധ്യാപകൻ സുധാകരൻ (67) അന്തരിച്ചു. ഭാര്യ: രുക്മിണി. മക്കൾ: സുപർണ (ഇൻഫോപാർക്ക്), അപർണ (എൻജിനീയറിങ് വിദ്യാർഥി).

ശ്യാമള മേനോൻ  
ഒറ്റപ്പാലം: ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി. സ്കൂള് അധ്യാപികയായിരുന്ന കോൺവെന്റ് റോഡ് ജയവിഹാറിൽ പി. ശ്യാമള മേനോൻ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ മല്ലിശ്ശേരി ശങ്കരൻകുട്ടിമേനോന്. മക്കൾ: പി.എസ്. ഹരി, ജയ, പരേതയായ ഗീത. മരുമക്കൾ: സി.എം. ശിവശങ്കരൻ (വിരമിച്ച സൂപ്രണ്ടിങ് ജിയോ ഫിസിസിസ്റ്റ്, ഒ.എൻ.ജി.സി. ചെന്നൈ), പ്രൊഫ. വി. ജയകൃഷ്ണൻ (മുൻ വകുപ്പ് മേധാവി, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം), സുമ. 

ലീലാകൃഷ്ണൻ
വാളയാർ: കോങ്ങാംപാറ പാറക്കളം വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ ലീലാകൃഷ്ണൻ (55) അന്തരിച്ചു. എസ്.എൻ.ഡി.പി. യോഗം കോങ്ങാംപാറ ശാഖ യൂണിയൻ കമ്മിറ്റി അംഗവും ഐ.എൻ.ടി.യു.സി. പാലക്കാട് ജില്ലാകമ്മിറ്റി അംഗവുമായിരുന്നു.  

വർക്കി
കുഞ്ചിത്തണ്ണി: ആദ്യകാല കുടിയേറ്റ കർഷകനായ ആനവിരട്ടി ചിത്രവേലിൽ വർക്കി (89) അന്തരിച്ചു. മക്കൾ: ഗ്രേസി, സെലിൻ, സാബു, ഷാനി, ജിനീഷ്, സിസ്റ്റർ മിനി, സിസ്റ്റർ സലോമി. മരുമക്കൾ: ചാക്കോച്ചൻ പരുതപുഴയിൽ (പാറത്തോട്), ജിമ്മി പുത്തൻപുരയ്ക്കൽ (മുട്ടച്ചിറ), ദിനിമോൾ അരിക്കാട്കാവിൽ (തിരുമാറാടി), മനോജ് ജോൺ പുളിമൂട്ടിൽ (വെള്ളയാംകുടി), അനിത മനക്കപ്പറമ്പിൽ (പൂമാല). 

കെ.എം.ചെറിയാൻ
മല്ലപ്പള്ളി: കോട്ടയം സി.എം.എസ്. ഹൈസ്കൂൾ മുൻ അധ്യാപകൻ കാളേമഠത്തിൽ കെ.എം.ചെറിയാൻ (85) അന്തരിച്ചു. ഭാര്യ: വട്ടപ്പറമ്പിൽ എലിസബത്ത് പോൾ (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്., തോട്ടയ്ക്കാട്). മക്കൾ: ലാലു (പി.ആൻഡ് ജി., യു.എസ്.), ഡോ. ലത (ഗവ. െഡന്റൽ കോേളജ്, കോട്ടയം), ലിൻഡ. 

എം.കെ.കുര്യൻ
തുരുത്തിക്കാട്: തച്ചക്കാലിൽ പുളിയാടപറമ്പിൽ മാങ്കൂട്ടത്തിൽ എം.കെ.കുര്യൻ (82) അന്തരിച്ചു. ഭാര്യ: തങ്കമ്മ തിരുവല്ല മതിലുങ്കൽ കുടുംബാംഗമാണ്. മക്കൾ: സാലി, സുമോദ്, പരേതനായ സന്തോഷ്. മരുമക്കൾ: പുതുക്കാട് ആറ്റുപുറം ജോസ്, ജീന, കൊച്ചുമോൾ. 

ഡോ. ജോർജ് ജോസഫ്
തിരുവല്ല: മസ്കറ്റിൽ ആർമി മെഡിക്കൽ ഓഫീസറായും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജനറൽ കൺസൾട്ടൻറായും സേവനമനുഷ്ഠിച്ച കുറ്റപ്പുഴ പണിക്കരുവീട്ടിൽ ഡോ. ജോർജ് ജോസഫ് (73) അന്തരിച്ചു. ഭാര്യ: കൊച്ചിയിൽ കുമരിക്കൽ എലിസബേത്ത്. മക്കൾ: പ്രീതി ജോസഫ് (തിരുവല്ല), ഡോ. ബിനോയി (ഓസ്േട്രലിയ), പ്രമീള (ദുബായ്). മരുമക്കൾ: ബിനോദ് േശ്രഷ്ഠ (യു.എസ്.എ.), ഷെറിൻ ജോസഫ് (ഓസ്േട്രലിയ), ജെയ്സൺ ജേക്കബ് (ദുബായ്). 

ജോസ് കെ.ഷാജൻ
വെച്ചൂച്ചിറ: കാരിക്കാട്ടിൽ ജോസ് കെ.ഷാജൻ (58) അന്തരിച്ചു. ഭാര്യ: ലിസി. ചേന്നാട മണിയംകുളം അറയ്ക്കപറന്പിൽ കുടുംബാംഗം. മക്കൾ: ഷിബിൻ, ഷിനു (യു.എ.ഇ.).  

പി.കൃഷ്ണപിള്ള
നെടുങ്കണ്ടം: നെടുങ്കണ്ടം എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറി ശ്രീനിലയം പി.കൃഷ്ണപിള്ള (80) അന്തരിച്ചു. മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഹൈറേഞ്ച് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ്, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരളാദേവി (റിട്ട. അധ്യാപിക), തിരുവല്ല പള്ളിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ശ്രീജ കെ.പിള്ള (അധ്യാപിക, ജി.എച്ച്.എസ്.എസ്. കാവനൂർ), ശ്രീകുമാർ (ഖത്തർ), ശ്രീജിത്ത് (ജി.സി.എ. കെമിക്കൽസ് പുളിയൻമല). മരുമക്കൾ: കൃഷ്ണകുമാർ (അധ്യാപകൻ, ജി.വി.എച്ച്.എസ്. മഞ്ചേരി), അതുല്യ, ജ്യോതി. 

ശിവദാസൻ
ഓടനാവട്ടം: തെക്കേവിള വീട്ടിൽ ശിവദാസൻ (76) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: ബിനുകുമാർ (ഇൻകം ടാക്സ് ഇൻസ്പെക്ടർ, ഗുജറാത്ത്), ഓമന, ലാൽ (ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, കാസർകോട്). മരുമക്കൾ: സിന്ധു (ഹൈക്കോടതി, അഹമ്മദാബാദ്), ജിജികുമാർ (കെ.എസ്.ആർ.ടി.സി., കുളത്തൂപ്പുഴ), ഹൃദ്യ ലാൽ. 

ഔസേഫ് ജോൺ     
ചേര്ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്ഡ് മാരാംപറമ്പില് ഔസേഫ് ജോൺ (82) അന്തരിച്ചു. ഭാര്യ: മരുത്തോര്വട്ടം അന്നവെളി കുടുംബാംഗം അന്നക്കുട്ടി. മക്കള്: സിസ്റ്റര് ട്രീസ ജോണ് (പ്രിന്സിപ്പല്, മേരിമാതാ ഹൈസ്കൂള് ബിജിനോര്, ഉത്തരകാശി, മദര് സുപ്പീരിയര്, പ്രേക്ഷിതാരം കോണ്വെന്റ്), ഫാ.ബെന്നി മാരാംപറമ്പില് (വികാരി സെയ്ന്റ് ജോസഫ് പള്ളി കടവന്ത്ര, എറണാകുളം), ലാലി വര്ഗീസ് (നഴ്സ്, എക്സറേ ആശുപത്രി, ചേര്ത്തല). മരുമകന്: വര്ഗീസ് കളരിക്കല് (നേവല് ബേസ്, കൊച്ചി). സഹോദങ്ങള്: മത്തായി, ഔസേഫ്, ചാക്കോ, തോമസ് (യു.എസ്.എ.), അന്നമ്മ  പാലത്തിങ്കല് കുടവെച്ചൂര്, ചിന്നമ്മ മാരേഴത്ത്, വൈക്കം. ശവസംസ്കാരം വ്യാഴാഴ്ച മൂന്നിന് പുത്തനങ്ങാടി പാലൂത്തറ സെയ്ന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ.