മീഞ്ചന്ത: വട്ടക്കിണർ മീഞ്ചന്ത ജുമാ മസ്ജിദിന് മുൻവശമുള്ള ‘മുല്ല വീട്ടിൽീ അഹമ്മദ് കോയ (71)  അന്തരിച്ചു. ഭാര്യ: ഇ.കെ. ആത്തിക്കാബി (എടോളിക്കണ്ടി). മക്കൾ: ഹബീബ് അഹമ്മദ്, മുർഷിദ് അഹമ്മദ്, ഷബീർ അഹമ്മദ്, നൈഷൽ അഹമ്മദ്.  മരുമക്കൾ: റൈഹാന, സ്മിജാന, നെസ്നി, ഷാദിയ. 

മാളു
കുന്ദമംഗലം: പിലാശ്ശേരി പൊയ്യയിൽ പരേതനായ പുളിയത്തിങ്ങൽ ചോയിയുടെ ഭാര്യ മാളു (95) അന്തരിച്ചു. മക്കൾ: ശാന്ത, അരവിന്ദൻ, സദാനന്ദൻ (കേരള സോപ്സ്), കമല, പ്രേമലത, വിനോദ്കുമാർ (വിമുക്തഭടൻ), മനോജ്കുമാർ. മരുമക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ, മാലതി, സീന, നിഷ, പരേതനായ വാസു.

റിട്ട. എ.ഡി.എം.നാരായണൻ നായർ
തളിപ്പറമ്പ്: തൃച്ചംബരത്തെ റിട്ട. എ.ഡി.എം. കപ്പുവവീട്ടിൽ നാരായണൻ നായർ (90) അന്തരിച്ചു. തളിപ്പറമ്പ് ചിന്മയ മിഷൻ, ചിന്മയ വിദ്യാലയം എന്നിവയുടെ പ്രസിഡന്റായിരുന്നു. മൂത്തേടത്ത് ഹൈസ്കൂൾ ഭരണസമിതി അംഗം, തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി ഭാരവാഹി, കടമ്പേരി ചുഴലി ഭഗവതിക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ തുടങ്ങിയ നിലയിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ടി.വി.രുക്മിണിയമ്മ. മക്കൾ: വാസന്തി, ശോഭ, ജയകൃഷ്ണൻ (സീനിയർ അക്കൗണ്ടന്റ്, കെൽട്രോൺ. മാങ്ങാട്), സുധ (അധ്യാപിക കേന്ദ്രീയവിദ്യാലയം, പയ്യന്നൂർ). മരുമക്കൾ: വേണുഗോപാൽ (കൊന്നക്കാട്), കെ.ടി.ഗീതാമണി (സൂപ്രണ്ട് ഡി.ഇ.ഒ. ഓഫീസ്. തളിപ്പറമ്പ്), പി.ഗോപാലൻ (സൂപ്രണ്ടിങ് എൻജിനീയർ ജല അതേറിറ്റി. കണ്ണൂർ), പരേതനായ കെ.രാഘവൻ നായർ (മുംബൈ കരിന്തളം). സഹോദരങ്ങൾ: ജനാർദനൻ നായർ (പടപ്പേങ്ങാട്), ഓമന (തളിയിൽ), ബാലകൃഷ്ണൻ നായർ (തൃച്ചംബരം), പ്രഭാകരൻ നായർ (വരഡൂൽ), ഗംഗാധരൻ നായർ (റിട്ട. എ.ഡി.എം. തൃച്ചംബരം), പരേതരായ യശോദ അമ്മ, കാർത്യായനി അമ്മ.   

വി.വി.ലക്ഷ്മിയമ്മ 
പൊയിനാച്ചി: പനയാൽ അരവത്തു വളപ്പിൽവീട്ടിൽ ലക്ഷ്മിയമ്മ (84) അന്തരിച്ചു. 
ഭർത്താവ്: പരേതനായ തോക്കാനം കുഞ്ഞിരാമൻ. മക്കൾ: പാർവതി, ബേബി, ശശിധരൻ (ദുബായ്), രാധാകൃഷ്ണൻ (ഷാർജ), വി.വി.സുകുമാരൻ . മരുമക്കൾ: പി.കൃഷ്ണൻ (അരവത്ത്), എ.ഗോപാലൻ (അരവത്ത്), എം.ജി.പ്രിയ, ഇ.പി.രജനി തിമിരി (അധ്യാപിക, ആർ.എൽ.പി.എസ്., മൗവ്വൽ), പി.സൗമിനി. 

ജാനു
ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ മേനപ്രം ശ്രീനാരായണമoത്തിന് സമീപം മീത്തലെപറമ്പത്ത് ജാനു (77) അന്തരിച്ചു. ഭർത്താവ്: പരേതനായ മീത്തലെപറമ്പത്ത് അച്ചൂട്ടി.  മക്കൾ: പവിത്രൻ (സി.പി.എം. കാഞ്ഞിരത്തിൽകീഴിൽ സൗത്ത് ബ്രാഞ്ച് അംഗം), രമ (കവിയൂർ), രമേശൻ (ഒമാൻ), ജീന (നാദാപുരം റോഡ്), ഷീന (കുറിച്ചിയിൽ). മരുമക്കൾ: അജിത (ഒളവിലം), സുമിത്രൻ (കവിയൂർ, ഓട്ടോഡ്രൈവർ), ഷൈനി (ഒമാൻ), ദാസൻ (നാദാപുരം റോഡ്), എൻ.വി.അജയകുമാർ (ലേഖകൻ, മാതൃഭൂമി, മാഹി). 

ഖദീജ ബീവി 
എരഞ്ഞിക്കൽ: തലശ്ശേരി അയ്യനോത്ത് ചോനാൻ പരേതനായ മൂസക്കുട്ടി ഹാജിയുടെ ഭാര്യ ചോനാൻ ഖദീജ ബീവി (75) അന്തരിച്ചു. മക്കൾ: ഫൗസിയ, ഫവാസ്, ഫുവാദ്, ഫായിസ, ഫഹ്മിദ. മരുമക്കൾ: അഷ്റഫ്, നവാൽ, ജംഷിദ. നിഖിൽ, ഷബീർ ഹാരിസ്. സഹോദരങ്ങൾ: ഫുമൈദ, കുഞ്ഞാലിമ, സുഹറാബി, കുഞ്ഞഹമ്മദ്, അബ്ദുള്ള.

കമല
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തോഫീസിനടുത്ത് ഈന്തൻകണ്ടിയിൽ ചെക്കോട്ടിയുടെ ഭാര്യ തുരുത്തിയിൽപടിക്കൽ കമല (67) അന്തരിച്ചു. 
മക്കൾ: ചന്ദ്രലേഖ, ലതിക, ലജന. മരുമക്കൾ: സനൽകുമാർ (കേബിൾ ഓപ്പറേറ്റർ), വിജയൻ (ക്രൈം ബ്രാഞ്ച്, കോഴിക്കോട്), മനോജ് (ഗ്രീൻഷോപ്പ്, ബാലുശ്ശേരി). 
സഹോദരങ്ങൾ: മാധവി, ചന്തപ്പൻ, വേലായുധൻ, പരേതനായ രാമകൃഷ്ണൻ, ശിവഗംഗൻ, പ്രസന്ന. 

ശാന്ത
കോഴിക്കോട്: തലക്കുളത്തൂർ വലിയമ്മകണ്ടി സുഗുണാലയം പരേതനായ പുരുഷോത്തമന്റെ (റിട്ട. അധ്യാപകൻ, മാക്കഞ്ചേരി എ.യു.പി. സ്കൂൾ) ഭാര്യ ശാന്ത (77) അന്തരിച്ചു. മക്കൾ: ഉഷാകുമാരി (റിട്ട. അധ്യാപിക സി.എം.എം.എച്ച്.എസ്., തലക്കുളത്തൂർ), സുഗതകുമാരി, രാജീവ് പ്രകാശൻ, ഡോ. ശിവപ്രസാദ് (തിരുവങ്ങൂർ ആര്യവൈദ്യ ഹോസ്പിറ്റൽ), വിഷ്ണുരാജ് (ആർ.പി.എഫ്.), ബ്രഹ്മേഷ്കുമാർ, ശാന്തിനി. മരുമക്കൾ: നെരോത്ത് ബാലൻ (റിട്ട. അധ്യാപകൻ, നൂറാംതോട് എൽ.പി.എസ്.), ചിദംബരൻ പാണർകണ്ടി (ബിസിനസ്), സന്തോഷ് (ബിസിനസ്, ചെെന്നെ). 

ഗോവിന്ദൻ നായർ
കൊയിലാണ്ടി: മുചുകുന്ന് തയ്യിൽ ഗോവിന്ദൻ നായർ (95) അന്തരിച്ചു. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ മാളു അമ്മ. മക്കൾ: രാധ, മുത്തു (ഓട്ടോ ഡ്രൈവർ, കൊയിലാണ്ടി), കുമാരി (ആയുർവേദ ഹോസ്പിറ്റൽ, തച്ചൻകുന്ന്), പ്രകാശൻ (ദുബായ്), പരേതനായ ശശി. മരുമക്കൾ: ലീല, സുധ, പരേതനായ നിത്യാനന്ദൻ. 

തങ്കമണി
തൃക്കരിപ്പൂർ: ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ പി.വി.കുഞ്ഞിക്കണ്ണന്റെ ഭാര്യ എം.കെ. തങ്കമണി (57) അന്തരിച്ചു. മക്കൾ: സുമിത, പരേതനായ പ്രസാദ്. മരുമക്കൾ: അനിൽകുമാർ (കണ്ടക്ടർ, പൊതാവൂർ), സൗമ്യ (കൊഴുമ്മൽ). സഹോദരങ്ങൾ: മോഹനൻ, കൃഷ്ണദാസ്, പദ്മിനി, കമല, വിമല (കൊറ്റി).

 സി.കൊട്ടൻ
തൃക്കരിപ്പൂർ: മീലിയാട്ടെ മത്സ്യത്തൊഴിലാളി സി.കൊട്ടൻ (76) അന്തരിച്ചു. 
ഭാര്യ: കെ.മാധവി. മക്കൾ: കെ.മനോഹരൻ (സി.പി.ഐ. തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി അംഗം), സുരേന്ദ്രൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്. ഉദിനൂർ), സന്തോഷ്കുമാർ, (നിർമാണത്തൊഴിലാളി), സുഗന്ധി, ശ്യാമള, ഷൈമ (അഗസറഹള യു.പി. സ്കൂൾ, ബേക്കൽ കോട്ട). മരുമക്കൾ: ടി.ലീല (ഒളവറ), രാജൻ, ഷൈജ (മീലിയാട്ട്), അശോകൻ (എടാട്ടുമ്മൽ), ടി.വത്സൻ (പേക്കടം). സഹോദരങ്ങൾ: കുഞ്ഞമ്പു, സി.കൃഷ്ണൻ (സെക്രട്ടറി, വ്യാപാരി വ്യവസായ ഏകോപന സമിതി, തൃക്കരിപ്പൂർ യൂണിറ്റ്), ലക്ഷ്മി, പരേതനായ അപ്പു.

വാസുദേവൻ
അങ്ങാടിപ്പുറം: കെ.എസ്.ഇ.ബി.  മുൻ അക്കൗണ്ട്സ് ഓഫീസർ പുത്തൻവീട്ടിൽ 'ദേവമതി' യിൽ വാസുദേവൻ (85) അന്തരിച്ചു. കെ.എസ്.ഇ.ബി. പെൻഷനേഴ്സ് അസോ. പെരിന്തൽമണ്ണ ഡിവിഷൻ കമ്മിറ്റി സെക്രട്ടറിയായും വെള്ളാള മഹാസഭ അങ്ങാടിപ്പുറം ശാഖാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: സ്മിത, സ്വപ്ന, സരിത, സരിൻദേവ്. മരുമകൻ: ജയശങ്കർ (കോഴിക്കോട്). 

യൂസഫ്  
പട്ടേപ്പാടം: പരേതനായ പുളിപ്പറമ്പിൽ വീരാന്റെ മകൻ യൂസഫ് (69) അന്തരിച്ചു. 
ഭാര്യ: റംല. മക്കൾ: സിറാജ് (മസ്കത്ത്), ഷമിന, ഷബീബ് (ദുബായ്). മരുമക്കൾ: സബിത, ഷൗക്കത്ത്, ഉമൈബ.        

അലീമക്കുട്ടി    
പെരുമ്പിലാവ്: പുതുവീട്ടില് ഹംസയുടെ ഭാര്യ അലീമക്കുട്ടി (60) അന്തരിച്ചു. മക്കള്: അലി (കുവൈത്ത്), ഇസ്മയില്, അബു. മരുമക്കള്: തനുജ, ഷബാന, റംസി.

മുഹമ്മദ്
കൂട്ടിലങ്ങാടി: കീരംകുണ്ട് പഴയ നമസ്കാരപള്ളിക്ക് സമീപം പൊന്നങ്ങത്തൊടി മുഹമ്മദ് (71) അന്തരിച്ചു. ഭാര്യ: മൈലപ്പുറം ആയിഷ. മക്കൾ: ശിഹാബുദ്ദീൻ (ജിദ്ദ), നിസാം. മരുമക്കൾ: ഫസീല, ജിംസിയ.

സുബിൻ
മങ്കട: കടന്നമണ്ണ പറശിരി ദാമോദരന്റെ മകൻ സുബിൻ (26) അന്തരിച്ചു. 
മലപ്പുറം മാക്സ് വാല്യൂ ക്രഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു. അമ്മ: അക്കത്തടത്തിൽ ശാന്തകുമാരി. സഹോദരങ്ങൾ: വിപിൻ, ഷിബിൻ (ദുബായ്).

 സണ്ണി പൗലോസ്
 കോതമംഗലം: ചേലാട് കക്കുഴിയില് സണ്ണി പൗലോസ് (67) അന്തരിച്ചു. കോതമംഗലം കക്കുഴിയില് ഹാർഡ് വെയേഴ്സ് ഉടമയായിരുന്നു. ഭാര്യ: ആനി മുളന്തുരുത്തി ചീരാമേലിയില്. മക്കള്: പോള് (സിങ്കപ്പൂര്), അഖില. മരുമക്കള്: എബിന് നെല്ലിമറ്റം ഉന്നത്തുംവീട്ടില്, ജിസ കിഴക്കമ്പലം നമ്മനാരില്. 

ഔസേഫ് പാപ്പു
മഞ്ഞപ്ര: സെബിപുരം കണ്ണേന് ഔസേഫ് പാപ്പു (80) അന്തരിച്ചു. ഭാര്യ: പരേതയായ പുല്യാടന് ഫിലോമിന. മക്കള്: ജോയിക്കുട്ടി , ജിനി, ജിനോ (ഗാഡ്ജിയോണ്, ഇന്ഫോപാര്ക്ക്, കാക്കനാട്). ലിന്റ ജോര്ജ് 
 ഓച്ചന്തുരുത്ത്: കൊച്ചിന് പോര്ട്ട് ട്രസ്റ്റ് മുന് ഉദ്യോഗസ്ഥന് കൊയ്മക്കാട്ടില് മോറീസിന്റെ ഭാര്യ ലിന്റ ജോര്ജ് (72) അന്തരിച്ചു. ഇന്ഫന്റ് ജീസസ് യു.പി. സ്കൂള് മുന് അധ്യാപികയാണ്. പള്ളുരുത്തി കൈതേത്ത് കുടുംബാംഗം. മക്കള്: ലിന്സി, വിനീത് (അര്ബന് കോ-ഓപ്പറേറ്റീവ് ബാങ്ക്, നെടുങ്ങാട്). മരുമകന്: സുനീഷ് പീറ്റര് (ബിസിനസ്). 

എ.ഡി. ജേക്കബ് 
കിഴക്കമ്പലം: മുട്ടംതോട്ടില് എം.ഡി. ജേക്കബ് (ചാക്കോച്ചന് - 63) അന്തരിച്ചു. പുക്കാട്ടുപടി രചന ഫോട്ടോസ് ഉടമയാണ്. ഭാര്യ: നാന്സി, ഇടപ്പള്ളി കോയിക്കര കുടുംബാംഗം. മക്കള്: അരുണ്, അനിത. മരുമകന്: വടക്കേല് ആല്ബര്ട്ട് (ബഹ്റൈന്). 

പെൺശിക്കാരി കുട്ടിയമ്മ 
കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഏക പെണ്ശിക്കാരി ആനക്കല്ല് വട്ടവയലില് പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ തോമസ് (കുട്ടിയമ്മ-87) അന്തരിച്ചു. പാലാ ഇടമറ്റത്തുനിന്ന് 1964-ലാണ് കുട്ടിയമ്മയുടെ അച്ഛന് വട്ടവയലില് തൊമ്മന് മക്കളുമൊത്ത് മറയൂരിലേക്ക് കുടിയേറിയത്. 
ഇവിടെ താമസിക്കുമ്പോൾ സാമ്പത്തികനില മോശമായി. സഹോദരൻ േവട്ടയ്ക്ക് പോയപ്പോൾ പരിക്കേൽക്കുകയുംചെയ്തു. സഹോദരന്റെ ചികിത്സാചെലവ് വഹിക്കാനാണ് കുട്ടിയമ്മ വേട്ടയിലേക്ക് തിരിഞ്ഞത്. ചിന്നാര് ഉള്വനങ്ങളിലെ വന്യമൃഗങ്ങളെ വേട്ടയാടിയ കുട്ടിയമ്മ പിന്നീട് ശിക്കാരി കുട്ടിയമ്മയായി അറിയപ്പെട്ടു. സര്ക്കാര് ആവശ്യപ്പെട്ടപ്രകാരം 1993-ല് കാടിറങ്ങി കാഞ്ഞിരപ്പള്ളി ആനക്കല്ലിലേക്ക് താമസം മാറി. ചിന്നാറിൽവെച്ചായിരുന്നു സഹോദരങ്ങളുടെ സുഹൃത്തായ തോമസ് ചാക്കോയെ വിവാഹം ചെയ്തത്. മകന്: വി.ടി.തോമസ് (ബാബു, മാതാ ഓര്ഗാനിക്). മരുമകള്: ഷേര്ളി ജോസഫ് മഠത്തിപ്പറമ്പില് (മറയൂര്). 

തങ്കമണി
കിടങ്ങൂർ സൗത്ത്: ശരവണഭവനിൽ ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ (െെഡ്രവർ) ഭാര്യ തങ്കമണി (66) അന്തരിച്ചു. പാന്പാടി കുന്നേറ്റുകര കുടുംബാംഗമാണ്. മക്കൾ: രാജേഷ്, ശ്രീജ (കുവൈത്ത്), അശ്വതി. മരുമക്കൾ: സിന്ധുകുമാർ പുല്ലാട് (കുവൈത്ത്), രാജേഷ് പയ്യന്നൂർ (ദുബായ്). 

വറുഗീസ് വറുഗീസ്
പുന്നവേലി: കോഴിമണ്ണിൽ വറുഗീസ് വറുഗീസ് (കുഞ്ഞച്ചൻ-95) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ, നെടുംകുന്നം മോർക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ജോണി, ബേബി, േജായി, കുഞ്ഞുമോൾ, മോനച്ചൻ. മരുമക്കൾ: എൽസി, തെയ്യമ്മ, ലീലാമ്മ, ബാബു ചക്കുംമൂട്ടിൽ, ലേഖ. 

സി.പി.കണ്ണൻ
കൊറ്റനാട്: വൃന്ദാവനം മുക്കുഴി ഷീലാസദനത്തിൽ റിട്ട. പോസ്റ്റ്മാൻ(വെണ്ണിക്കുളം) സി.പി.കണ്ണൻ (തങ്കപ്പൻ-81) അന്തരിച്ചു. ഭാര്യ: പെണ്ണമ്മ (പ്ലാങ്കമൺ തടത്തിൽ). മക്കൾ: ഷീല, സജികുമാർ, അനിതകുമാരി (ജില്ലാ സപ്ലൈ ഓഫീസ്, പത്തനംതിട്ട). മരുമക്കൾ: പി.കെ.രാജൻ (സബ് ഇൻസ്പെക്ടർ, ഡൽഹി പോലീസ്), അജിത, ഹരികുമാർ (എ.എസ്.ഐ. എ.ആർ.ക്യാമ്പ്, പത്തനംതിട്ട). 

കെ.രാജശേഖരൻ നായർ
തിരുവനന്തപുരം: ഇലിപ്പോട് മണ്ണറത്തല ലെയ്ൻ ടി.സി. 6/2011 രമാമന്ദിരത്തിൽ കെ.രാജശേഖരൻ നായർ (87-റിട്ട. അധ്യാപകൻ, വിക്ടറി ഹൈസ്കൂൾ, നേമം) അന്തരിച്ചു. ഭാര്യ: കെ.സുമതിക്കുട്ടി അമ്മ (റിട്ട. അധ്യാപിക). മക്കൾ: രോഹിണി എസ്.ആർ., ശശികുമാർ എസ്.ആർ. (കെ.എസ്.ആർ.ടി.സി.). മരുമക്കൾ: സുധീർ പി.കെ. (റിട്ട. ഐ.എസ്.ആർ.ഒ.), സുചിത പി. (വിജിലൻസ്). 

വി.ലക്ഷ്മണൻ
ഊരൂട്ടമ്പലം: പ്ലാവിള, കടംപറത്തലയ്ക്കൽ ലളിതാഭവനിൽ വി.ലക്ഷ്മണൻ (77-റിട്ട. ആരോഗ്യ വകുപ്പ്) അന്തരിച്ചു. ഭാര്യ: ലളിത. മകൻ: എൽ.എൽ.ലാൽ. 

കെ. രഘുനാഥ്
ഭഗവതിപ്പടി: മേനാമ്പള്ളി അശ്വതിയില് കെ. രഘുനാഥ് (64) അന്തരിച്ചു. മേനാമ്പള്ളി എസ്.എന്.ഡി.പി.യോഗം 377-ാം നമ്പര് ശാഖാ പ്രസിഡന്റാണ്. ഭാര്യ: സുജാത (അധ്യാപിക, ഗവ.യു.പി.എസ്., തെക്കേക്കര). മക്കള്: സുജിത്ത് ആര്.നാഥ് (ദുബായ്), ഡോ. സുജന ആര്.നാഥ് (കോട്ടയ്ക്കല് ആര്യവൈദ്യശാല). മരുമക്കള്: അഞ്ജന (പോസ്റ്റല് വകുപ്പ്, ചെങ്ങന്നൂര്), പ്രദീപ്.  
സാറാമ്മ ഡാനിയേല്ചാരുംമൂട്: പടനിലം കിടങ്ങയം അയണിവിള ബംഗ്ലാവില് പി.കെ.ഡാനിയലിന്റെ ഭാര്യ സാറാമ്മ ഡാനിയേല് (82) അന്തരിച്ചു. പരേത മൂവാറ്റുപുഴ കൊച്ചുചിറക്കല് പുത്തന്വീട് കുടുംബാംഗമാണ്. മക്കള്: ഡോ.ബിനോയി ഡാനിയേല് (യു.കെ.), ഡോ.ബിജോയി ഡാനിയേല് (ചെന്നൈ), ബെന്നി ഡാനിയേല് (യു.കെ.). മരുമക്കള്: രേഷ്മ ബിനോയി, ബെറ്റി ബിജോയി, ആന് ബെന്നി. 

ദാമോദരപ്പണിക്കർ 
വന്ദികപ്പള്ളി: വിമുക്തഭടൻ ചേപ്പാട് കന്നിമേൽ പുത്തൻമഠത്തിൽ ദാമോദരപ്പണിക്കർ (75) അന്തരിച്ചു. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ ഹേമലത, രാജേഷ് കുമാർ. മരുമക്കൾ: ഹരിബാബു, ശ്രീജ. 

സോമൻ 
മുട്ടം: ഇടക്കണ്ടത്തിൽ പരേതനായ രാമന്റെ മകൻ സോമൻ (59) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: ലക്ഷ്മി, ദേവി. മരുമക്കൾ: പ്രമോദ്, രഞ്ജിത്ത്. 

സുരേന്ദ്രൻ പിള്ള
നെടുമൺകാവ്: ഏറ്റുവായ്ക്കോട് പഴയത്ത് പുത്തൻവീട്ടിൽ സുരേന്ദ്രൻ പിള്ള (62) അന്തരിച്ചു. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: സൂരജ് എസ്.പിള്ള, അനു എസ്.പിള്ള. മരുമക്കൾ: ഗീതു, ആരതി. 

അലിക്കുഞ്ഞ്
കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം മണാശ്ശേരി വടക്കേതിൽ (കന്നേൽ) അലിക്കുഞ്ഞ് (88) അന്തരിച്ചു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഇസ്മായിൽ, റഷീദ് (ഇരുവരും ബഹ്റൈൻ), സുലേഖ, അനീഫ, അലിയാർകുട്ടി, യൂസഫ്കുഞ്ഞ്, പരേതരായ മജീദ്, മുഹമ്മദ്കുഞ്ഞ്. മരുമക്കൾ: സൂറ, കുഞ്ഞുമോൾ, ഷക്കീല, സീനത്ത്, നാസർ, നദീറ, സലീന, ജസീറ.

അലിബീവി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നെല്ലിമൂട് വയലിറക്കത്ത് വീട്ടില് പരേതനായ മൈതീന് സാഹിബിന്റെ ഭാര്യ അലിബീവി (92) അന്തരിച്ചു. 

ഗോപാലപിള്ള
പത്തനാപുരം: പട്ടാഴി വടക്കേക്കര താഴത്തുവടക്ക് തണ്ടാന്റഴികത്തുവീട്ടിൽ ഗോപാലപിള്ള (86) അന്തരിച്ചു. ഭാര്യ: ഭാരതിയമ്മ. മക്കൾ: രാമചന്ദ്രൻ പിള്ള, പ്രസന്നകുമാരി, ലേഖാഭായി. മരുമക്കൾ: രാജൻ പിള്ള, രാജേന്ദ്രൻ പിള്ള, അനിതകുമാരി. 

ജോസഫ് ആന്റണി
ചവറ: കുളങ്ങരഭാഗം കിണറ്റിൻ മൂട്ടിൽ ജോസഫ് ആന്റണി (കുഞ്ഞച്ചൻ-64) അന്തരിച്ചു. ഭാര്യ: മേരി.
 മക്കൾ: ഒലിവർ ജോസഫ് (സഹകരണവകുപ്പ്, കൊട്ടാരക്കര), സുബാഷ് ജോസഫ് (ഇ.പി.എഫ്. ഓഫീസ്, കൊല്ലം), ജാക്സൺ ജോസഫ് (എസ്.ബി.ഐ., ചവറ). മരുമക്കൾ: ജോളി ഒലിവർ (എസ്.ബി.ഐ., ചവറ ടൗൺ), റീറ്റ സുബാഷ്, അമൽമേരി ജാക്സൺ.

 പി. സരോജിനി
  ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി കരുണാകരന്റെ ഭാര്യ പി. സരോജിനി (87) ബെംഗളൂരുവില് അന്തരിച്ചു. എച്ച്.എ.എല്. അന്നസാന്ദ്രപാളയയിലായിരുന്നു താമസം. മക്കള്: അജയന്, ആശാലത. മരുമക്കള്: സിന്ധു, ഉണ്ണികൃഷ്ണന്. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് കല്പ്പള്ളി ശ്മശാനത്തില്.

അന്നമ്മ
നാസിക്: എറണാകുളം പുത്തന് കുരിശില് പുതുേശ്ശരിവീട്ടില് പി.സി.  കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (79) അന്തരിച്ചു. മക്കള്: ഷാജി, ജോജി, ബോബി. മരുമക്കള്:  ഗേളി, ബെന്സി, മഞ്ജു. ശവസംസ്കാരം ബുധനാഴ്ച അസംബ്ലീസ് ഓഫ് ഗോഡ് ചര്ച്ചിലെ ശുശ്രൂഷകള്ക്കുശേഷം ഒരു മണിക്ക്  ഉന്ഡ് സര്ക്കിളിലുള്ള (മുംബൈ നാക്ക) സെമിത്തേരിയില്.