ശ്രീദേവി അമ്മ
മാനന്തവാടി: എടവക പന്നിച്ചാൽ  ഏരംകുരവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (92) അന്തരിച്ചു. മക്കൾ: അച്യുതൻ, സത്യനാഥൻ, സുരേന്ദ്രൻ, ലീല, ബാബു, മനോജ്, പരേതനായ ഹരിദാസൻ. മരുമക്കൾ: ജാനകി, കമല, ഷൈലജ, അനിത, മിനി, രാമൻ നായർ. 

മേരി 
പുല്പള്ളി: താനിത്തെരുവ് തെക്കിനേടത്ത് മാത്യുവിന്റെ ഭാര്യ മേരി (70) അന്തരിച്ചു. മക്കള്: റെന്സി ഷാജു, റെജി ഷാജി (അധ്യാപിക, വിജയ ഹൈസ്കൂള്, പുല്പള്ളി), റെബി ജയേഷ്. മരുമക്കള്: ഷാജു ആലക്കോട്, ജയേഷ് കോടഞ്ചേരി, പരേതനായ ഷാജി ഞൊണ്ടന്മാക്കൽ.

അബ്ദുൾ ഖാദർ
കമ്പളക്കാട്: ചെറുവനശ്ശേരി അബ്ദുൾ ഖാദർ (60) അന്തരിച്ചു. ഭാര്യമാര്: നബീസ, ആമിന. മക്കള്: നയീം, മുസ്തഫ, മുഹ്സിന്, നസീം, അക്ബര്, അസ്മ, സാജിദ, അഫ്സീന, ഷാഹിന, അസ്മിന. മരുമക്കള്: ബഷീര്, ആബിദ്, റിയാസ്, ആയിശ, തസ്ലീന.

ജോസഫ്
തോട്ടുമുക്കം: കുടിയേറ്റ കർഷകൻ  മേക്കാട്ടുകുന്നേൽ ജോസഫ് (102) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ (മൂവാറ്റുപുഴ കാരിക്കൽ കുടുംബാംഗം). മക്കൾ: ജോസഫ്, ഏലിക്കുട്ടി, മേരി, (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). 

ലക്ഷ്മി
പാവങ്ങാട്: പൂരത്തറ ചാലി റോഡ്, മേപ്പറമ്പത്ത്, സി.കെ.ജി. ഭവനുസമീപം, ലക്ഷ്മി ഭവനിൽ പരേതനായ  ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി (73) അന്തരിച്ചു. കോഴിക്കോട് ഐ.എം.സി.എച്ച്. റിട്ട. നഴ്സിങ് അസിസ്റ്റൻറാണ്. മക്കൾ: ശ്രീഷ്ജിത്, ശ്രീജ കുമാരി, ശ്രീകല. മരുമക്കൾ: പുഷ്പാംഗദൻ, ബാലരാമൻ, ബിജിനി. 

ജോയ്
എരുമാട്: പാറേക്കാട്ടില് ജോയ് (സെബാസ്റ്റ്യന്-71) അന്തരിച്ചു. ഭാര്യ: പരേതയായ സിസിലി. മക്കള്: ഷൈനി, ഷൈന്, ഷൈനോജ്. മരുമക്കള്: ബിജു, ജിന്സി, അഞ്ജു. 

നാരായണൻ നായർ
പാലേരി: വിമുക്തഭടൻ കടുക്കാംകുഴിയിൽ (മരക്കാട്ടേരി) നാരായണൻ നായർ (65) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: ഷിനി, ബിനി, ധന്യ. മരുമക്കൾ: ബിജോയ് (ബിസിനസ്), പ്രജി (ദുബായ്), ബബീഷ് (ആർമി ബെംഗളൂരു). സഹോദരങ്ങൾ: ലക്ഷ്മി, കമല, ജാനു, ശാന്ത, മനോഹരൻ, പരേതയായ അമ്മുക്കുട്ടി.

ലക്ഷ്മി
പെരുവല്ലൂർ: പരേതനായ തൈവളപ്പിൽ ശങ്കരന്റെ ഭാര്യ ലക്ഷ്മി (86) അന്തരിച്ചു. മക്കൾ: സുഭദ്ര (റിട്ട. അധ്യാപിക), പരേതയായ സുലോചന, സുരേഷ് കുമാർ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി.), സുജാത, സുധീർ (ലോക്കോ പൈലറ്റ്, റെയിൽവേ), സുഷമ (അസി. ഡെവലപ്മെന്റ് കമ്മിഷണർ, സ്പെഷ്യൽ ഇക്കണോമിക് സോൺ), സുപ്രഭ, സുലേഖ. മരുമക്കൾ: സുധാകരൻ തോപ്പിൽ (റിട്ട. വാട്ടർ അതോറിറ്റി സൂപ്രണ്ട്), പരേതനായ സുധാകരൻ പൊന്നരാശ്ശേരി, പരേതനായ വേണു കാമ്പ്രത്ത്, ഉണ്ണികൃഷ്ണൻ (സിവിൽ എൻജിനീയർ), സ്വരാജ് (ദുബായ്), മനോജ് (പൊല്യൂഷൻ കൺട്രോളർ, പാലക്കാട്), സിന്ധു, വിജി. 

ത്രേസ്യാക്കുട്ടി
കളമശ്ശേരി: ഏലൂര് കുറ്റിക്കാട്ടുകര വേവുകാട്ട് ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (72) അന്തരിച്ചു. മക്കള്: ജെയ്മോള്, ജൈജു (ദുബായ്), ജോമോന് (ദുബായ്). മരുമക്കള്: പൗലോസ്, നിമ്മി, നിമ (ദുബായ്). 

ഇ.കെ. വിശ്വനാഥൻ
കൊച്ചി: മൂലങ്കുഴി ഇല്ലിക്കല് ഇ.കെ. വിശ്വനാഥൻ (റിട്ട. സയന്റിസ്റ്റ്, ആറ്റമിക് എനര്ജി, കല്പ്പാക്കം -92) അന്തരിച്ചു. ഭാര്യ: മല്ലിക (റിട്ട. റവന്യൂ ഡിപ്പാര്ട്ട്മെന്റ്). മക്കള്: ഇ.വി. ശ്രീകുമാര് (പിക്ചര് എഡിറ്റര്, മലയാള മനോരമ), ദീപക് (മില്ലേനിയം ഇന്ഫോ ലോജിക് മാനേജിങ് പാര്ട്ണര്). മരുമക്കള്: പ്രിയ (ചീഫ് റിപ്പോര്ട്ടര്, ഡെക്കാന് ക്രോണിക്കിള്), കൗസല്യ (മില്ലേനിയം ഇന്ഫോ ലോജിക് പാര്ട്ണര്).

തരിയൻ 
അങ്കമാലി: തുറവൂർ അരീക്കൽ കളപ്പുരയ്ക്കൽ വീട്ടിൽ തരിയൻ (82) അന്തരിച്ചു. റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ചുണ്ടക്കുഴി നടയ്ക്കൽ കുടുംബാംഗം മറിയാമ്മ (റിട്ട. ഗവ. സർവേയർ). മക്കൾ: ജോഫി (എയർ ഇന്ത്യ എൻജിനീയറിങ്, കൊച്ചി വിമാനത്താവളം), പരേതനായ ഡാഫി. മരുമക്കൾ: റീന, ജൂബി.

സെലിൻ മാത്യു
തിരുവനന്തപുരം: കുരുടാമണ്ണിൽ അയ്ക്കാട്ട് അനിയൻ മാത്യുവിന്റെ (എൻജിനീയർ, പ്ളാനർ) ഭാര്യ സെലിൻ മാത്യു (ജോൺ സെനിൽ-74, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ടെക്നിക്കൽ എഡ്യൂക്കേഷൻ) കാര്യവട്ടം മേവല്ലൂർ എം.ആർ.എ. 6-ൽ അന്തരിച്ചു. പുതിയിടം പരേതനായ കെ.സി.ജോണിന്റെയും പരേതയായ കൊച്ചുമറിയാമ്മയുടെയും മകളാണ്. മക്കൾ: ഡോ. തങ്കു തോമസ് കോശി (അസി.പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ), പ്രിയൻ അനിയൻ മാത്യു (ജനറൽ മാനേജർ, എറിക്സൺ, ബെംഗളൂരു), നൃപൻ അനിയൻ മാത്യു (സീനിയർ കൺസൾട്ടന്റ്, ഇൻഫോസിസ്, ബെംഗളൂരു). മരുമക്കൾ: ഡോ. തോമസ് കോശി (അസി.പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ), അഞ്ജു എലിസബത്ത് ജേക്കബ് (അധ്യാപിക, ബെംഗളൂരു), വിദ്യ ആൻ ജേക്കബ് (അസി. പ്രൊഫസർ, ക്രൈസ്റ്റ് കോളേജ്, െബംഗളൂരു). 

പി.രാജശേഖരൻ നായർ
പാറശ്ശാല: ചെങ്കൽ രാജശ്രീയിൽ പി.രാജശേഖരൻനായർ (71-റിട്ട. കെ.എസ്.ആർ.ടി.സി) അന്തരിച്ചു. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: ശിവകുമാർ ആർ.എസ്. (വി.എസ്.എസ്.സി.), സന്തോഷ് കുമാർ ആർ.എസ്. (എച്ച്.ഡി.എഫ്.സി.). മരുമക്കൾ: ശ്രീലക്ഷ്മി ജെ., രമ്യ ബി.എസ്.

അച്ചാമ്മ
ബെംഗളൂരു: കൊരട്ടി അയിനിക്കല് നിരേപ്പരമ്പന് പൗലോസിന്റെ ഭാര്യ അച്ചാമ്മ (62) ബെംഗളൂരുവില് അന്തരിച്ചു. സുല്ത്താന്പാളയയിലായിരുന്നു താമസം. മക്കള്: ധന്യ, ദിവ്യ. മരുമക്കള്: ആകാശ്, ആനന്ദ്. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടിലെയും സുല്ത്താന്പാളയ സെയ്ന്റ് അല്ഫോന്സാ ദേവാലയത്തിലെയും ശുശ്രൂഷകള്ക്കുശേഷം അബിഗെരെ ശ്മശാനത്തില്.

യൂത്ത് വോളിതാരം  ടി.വി.നിഖിൽ
നീലേശ്വരം: സംസ്ഥാന യൂത്ത് വോളിബോള് താരം പെരിയങ്ങാനം പുല്ലുമലയിലെ ടി.വി.നിഖിൽ (20) അന്തരിച്ചു. പുല്ലുമലയിലെ എം. ബാലകൃഷ്ണന്റെയും ഉഷയുടെയും മകനാണ്. ഒരുവര്ഷമായി അര്ബുദം ബാധിച്ച് തിരുവനന്തപുരം ആര്.സി.സി.യില് ചികിത്സയിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ചികിത്സ തുടരവേ ഞായറാഴ്ച പുലര്ച്ചയോടെ വീട്ടിലായിരുന്നു അന്ത്യം. കിണാവൂര് ചന്തു ഓഫിസര് വോളിബോള് അക്കാദമയില് അംഗമായിരുന്ന നിഖില് കാസര്കോട് ഗവ. കോളേജിലെ ബി.എ. ഇംഗ്ലീഷ് വിദ്യാര്ഥിയായിരുന്നു.  സഹോദരന്: അഖില്.   

ഗംഗാധരൻ നമ്പ്യാർ
ചൊക്ലി: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന മേനപ്രം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനുസമീപം കൃഷ്ണാണാലയത്തിൽ പി.ഗംഗാധരൻ നമ്പ്യാർ (78) അന്തരിച്ചു. ഭാര്യ: എംകെ.മീനാക്ഷിയമ്മ. മക്കൾ: വിജയകുമാരി, വിമലകുമാരി. മരുമക്കൾ: വേണു (ഇലക്ട്രിക്കൽ കോൺട്രാക്ടർ മടപ്പള്ളി), കൃഷ്ണകുമാർ (ദുബായ്).

വി.നാരായണിയമ്മ
പൊയിനാച്ചി: പരവനടുക്കം മണിയങ്കാനത്തെ പരേതനായ കോരന്റെ ഭാര്യ വി.നാരായണിയമ്മ (96) അന്തരിച്ചു. മക്കൾ: വി.സുനന്ദ (റിട്ട. അങ്കണവാടി ഹെൽപ്പർ), വി.കുമാരൻ (തെയ്യം കലാകാരൻ), വി.ശ്യാമള (ഹോമിയോ ആസ്പത്രി, പള്ളിക്കര), പരേതരായ കാർത്യായനി, ബാലകൃഷ്ണൻ, രവീന്ദ്രൻ, സരോജിനി. മരുമക്കൾ: രുക്മിണി (കരിവെള്ളൂർ), കരുണാകരൻ (ഉപ്പള), ജനാർദനൻ (കാഞ്ഞങ്ങാട്), സ്നേഹലത (മഞ്ചേശ്വരം), വി.മോഹനൻ (മണിയങ്ങാനം).

പി.കെ.ബാലചന്ദ്രൻ നമ്പ്യാർ
നീലേശ്വരം: വിമുക്തഭടനും റിട്ട. ഫയര്ഫോഴ്സ് ഉദ്യോഗസ്ഥനുമായ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.കെ.ബാലചന്ദ്രൻ നമ്പ്യാർ (82) അന്തരിച്ചു. ഭാര്യ: കെ.എം.ഇന്ദിര. മക്കള്: ബിജു (സാംസങ് ഒപ്റ്റിക്കല്സ്), രേഷ്മ. മരുമക്കള്: വി.മമത, ഗോപാലകൃഷ്ണന് മാവില (അസി. സ്റ്റേഷന് ഓഫീസര്, ഫയര്ഫോഴ്സ് കാഞ്ഞങ്ങാട്). സഹോദരങ്ങള്: പി.കെ.രമണിയമ്മ, പരേതരായ പി.കെ.തമ്പാന് നമ്പ്യാര്, സരോജിനിയമ്മ.      

കാർത്യായനി
ആനമങ്ങാട്: മങ്ങാടംപറമ്പത്ത് വാസുവിന്റെ ഭാര്യ കാർത്യായനി(70) അന്തരിച്ചു. മക്കൾ: ജനാർദ്ദനൻ, നളിനി, രാമചന്ദ്രൻ (ബി.ജെ.പി. പെരിന്തൽമണ്ണ നിയോജകമണ്ഡലം പ്രസിഡന്റ്), ശ്രീനിവാസൻ, ബേബി. മരുമക്കൾ: ഓമന, കണ്ണൻ, ഉഷ, ദീപ, പരേതനായ ചന്തു. 

പാത്തുമ്മ
കാരക്കുന്ന്: പുലത്ത് പരേതനായ നൂറേമൂച്ചി അലവിയുടെ ഭാര്യ പാത്തുമ്മ (75) അന്തരിച്ചു. മക്കൾ: മുഹമ്മദലി, അബ്ദുൽകരീം (കുവൈത്ത്), സാറ, അസ്മാബി, നുസ്റത്ത്, മുബീന. മരുമക്കൾ: സുബൈദ (തോട്ടുപൊയിൽ), സുമയ്യ, ഷാജഹാൻ, വീരാൻ. 

അലവി 
കാളികാവ്: അഞ്ചച്ചവിടിയിലെ പുതുക്കൊള്ളി അലവി (മൊല്ല-86) അന്തരിച്ചു. പ്രാദേശിക ചരിത്രരചയിതാവും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്നു. അഞ്ചച്ചവിടി, ചോക്കാട്, കീഴ്പട തുടങ്ങിയ മദ്രസകളിലും ഓത്ത് പള്ളിക്കൂടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ആയിശ. 

കല്ല്യാണി
പുറത്തൂർ: കാവിലക്കാട് ഹാജിപ്പടി പരേതനായ ആശാരിപ്പറമ്പിൽ ശ്രീധരന്റെ ഭാര്യ കല്ല്യാണി (84) അന്തരിച്ചു. മക്കൾ: തങ്കം, പുഷ്പവല്ലി, ശാരദ, ശാന്ത, പ്രകാശൻ (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ) അശോകൻ (നാസ് സലൂൺ, പൊന്നാനി, വണ്ടിപ്പേട്ട). മരുമക്കൾ: മാധവൻ, ദാസൻ, ബിന്ദു, സുലേഖ, സുബ്രഹ്മണ്യൻ, പരേതനായ കൃഷ്ണണൻകുട്ടി. 

അബൂബക്കർ മുസ്ലിയാർ
കാളികാവ്: മമ്പാട്ടുമൂലയിലെ പഞ്ചിളി അബൂബക്കർ മുസ്ലിയാർ (ബക്കർ മുസ്ലിയാർ -66) അന്തരിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിശും കേരള മുസ്ലിം ജമാഅത്ത് വണ്ടൂർ സോൺ ഫിനാൻസ് സെക്രട്ടറിയുമായിരുന്നു. മക്കൾ: മുഹമ്മദ് റഫീഖ് (ജിദ്ദ), മുഹമ്മദ് സാദിഖ്, ജുവൈരിയ, ജുമൈല, ജുസൈന. മരുമക്കൾ: സാബിറ, ബുഷ്റ ,സുബൈർ. 

പാറുക്കുട്ടി
തിരുനാവായ: നടുവട്ടം എ.യു.പി. സ്കൂൾ അധ്യാപകൻ പരേതനായ മച്ചത്തേതിൽ ഗോപാലനെഴുത്തച്ഛന്റെ ഭാര്യ കെ.ടി. പാറുക്കുട്ടി (85) അന്തരിച്ചു. നടുവട്ടം എ.യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്നു. മക്കൾ: എം.ജി. ശശികുമാർ (റിട്ടയേർഡ് പ്രഥമാധ്യാപകൻ, എ.യു.പി സ്കൂൾ, നടുവട്ടം), എം.ജി. ശ്യാമ (പ്രഥമാധ്യാപിക,  എ.യു.പി. സ്കൂൾ, ചെറുകര) മരുമക്കൾ: കൃഷ്ണദാസ് (റിട്ടയേർഡ് പ്രഥമാധ്യാപകൻ ജി.യു.പി. സ്കൂൾ എളവള്ളി) പ്രീത (എ.യു.പി. സ്കൂൾ എടക്കുളം).

അബ്ദുൾ സമദ്
പാലക്കാട്: ജയ് ഹിന്ദ് സ്ട്രീറ്റ് പുളിക്കൽ ഹൗസിൽ പരേതനായ മൊയ്തീന്റെ മകൻ അബ്ദൾ സമദ് (79) അന്തരിച്ചു. ഭാര്യ: പരേതയായ കൗല. മക്കൾ; മുംതാജ്, നസീമ, അബ്സത്ത്, ഷഹിദാബാനു, ബൽക്കീസ്, റഹ്മത്ത്. മരുമക്കൾ: കുഞ്ഞുമോൻ, ഉമ്മർ, നാസർ (മാതൃഭൂമി ഏജന്റ്), ബഷീർ, പരേതനായ ഹബീബ്, റഷീദ്. 

ശോശാമ്മ തോമസ് 
കുറിയന്നൂർ: തെള്ളിയൂർ പാറയോലിക്കൽ പി.കെ.തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (കുഞ്ഞുമോൾ-78) കാനഡയിൽ അന്തരിച്ചു. കുറിയന്നൂർ കാവുംതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മിനി, െജസി (ഇരുവരും കാനഡ). മരുമകൻ: മനു (കാനഡ).       

കെ.ഇ. തോമസ്
ഉള്ളനാട്: കിഴക്കേപ്പറമ്പില് കെ.ഇ.തോമസ് (തൊമ്മച്ചന്-86) അന്തരിച്ചു. ഭാര്യ: അന്നമ്മ, പന്നിമറ്റം പരവരാകത്ത് കുടുംബാംഗം. മക്കള്: ഐസക്, ബേബി, മാമച്ചന്, സാലി, സിസ്റ്റര് മെര്ലിന് (ജര്മ്മനി), ഷൈനി, ഷാന്റി, ബിനു. മരുമക്കള്: ഗ്രേസി നെറ്റിയാങ്കല് (കലയന്താനി), മോളി കിഴക്കേടത്ത് (കടനാട്-വൈസ് പ്രസിഡന്റ് ഭരണങ്ങാനം ഗ്രാമപ്പഞ്ചായത്ത്), എല്സി പൂവത്താനിക്കുന്നേല് (കാളകെട്ടി), അപ്പച്ചന് കുന്നേല് (മാനത്തൂര്), സാബു മണ്ഡപത്തില് (പൂഞ്ഞാര്), ലാലു കോലത്ത് (ചക്കാമ്പുഴ), ദീനാ പെരുമ്പള്ളില് (പാലാ).  

മറിയാമ്മ തോമസ്
മൂന്നിലവ്: മൂഴിക്കുഴിയിൽ വർക്കി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (91) അന്തരിച്ചു. അരുവിത്തുറ മാളിയേക്കൽ (വെള്ളിയാംകുളത്ത്) കുടുംബാംഗമാണ്. മക്കൾ: വക്കച്ചൻ (മുംബൈ), സിസ്റ്റർ ലിയോബ (മുൻ വൈസ് പ്രിൻസിപ്പൽ, അൽഫോൻസാ കോളേജ്, പാലാ), തങ്കമ്മ, റ്റോമി, ജോണി, സാലിക്കുട്ടി, ബേബി, െജസി, ആനിയമ്മ, റോസിലിൻ, റെജിമോൾ. 

ജി.ജയരാജ്
ആലപ്പുഴ: മുല്ലയ്ക്കൽ പുളിമൂട് ഹൗസിൽ ജി.ജയരാജ് (52) അന്തരിച്ചു. ആസ്പിൻവാൾ കമ്പനി ജീവനക്കാരനായിരുന്നു. മാതാവ്: എൻ.രത്നമ്മ. 

വിജയസിംഹൻ
ആലപ്പുഴ: ആശ്രമം വാർഡില് വെളിച്ചപ്പാട്ടു തൈയിൽ വിജയസിംഹൻ (78) അന്തരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ആശ്രമം എസ്.എൻ.ജി.എസ്. പ്രാർത്ഥനാ സമിതി സ്ഥാപകനേതാവായിരുന്നു. സഹോദരങ്ങൾ: വി.രാധാകൃഷ്ണൻ, വി.സരസമ്മ.