മാനന്തവാടി: കത്തോലിക്കാ സഭ മാനന്തവാടി രൂപതാ അംഗം റവ. ഫാദർ സണ്ണി പുതനപ്ര (കുര്യന്-53) അന്തരിച്ചു. കൊട്ടിയൂര് ചുങ്കക്കുന്ന് ഒറ്റപ്ലാവ് പുതനപ്ര പാപ്പച്ചന്റെയും മേരിയുടെയും മകനാണ്.
1984-ല് കല്ലോടി ഇടവകയില് അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. ആലാറ്റില്, പോരൂര്, പടമല, ഞാറപ്പാടം, കൊമ്മയാട്, ചുള്ളിയാണ എന്നീ ഇടവകകളില് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദ്വാരക വൈദിക മന്ദിരത്തില് വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. സഹോദരങ്ങള്: ബേബി, ജോസ്, ഗ്രേസി, ജോണ്, സിസ്റ്റര് മേഴ്സി (എസ്.എച്ച്. തരിയോട്.). 

ജോസ്   
മാനന്തവാടി:  പായോട്  കണ്ണന്ചിറ ജോസ് (64) അന്തരിച്ചു. ഭാര്യ: സെലീന. 
മക്കള്: ഷിജു, ഷീജ. മരുമക്കള്: ഷില്ജ, എബി. 

 ടി.ചന്തുക്കുട്ടി നായർ
പൊയിനാച്ചി: റിട്ട. പോലീസ് ഉദ്യോഗസ്ഥനും അണിഞ്ഞ തുളിച്ചേരി തറവാട് കാരണവരുമായ കോച്ചുമൂല വീട്ടിൽ തുളിച്ചേരി ചന്തുക്കുട്ടി നായർ (101) അന്തരിച്ചു. ഭാര്യ: പരേതയായ പൊളിയപ്രം മാധവിയമ്മ. മക്കൾ: പി.ബേബി (പെരുമ്പള), പി.പ്രേമലത (കോളിയടുക്കം), പി.ഗംഗ (കൊടവഞ്ചി), പി.സുകുമാരൻ നായർ (ജില്ലാ ട്രഷറി ഓഫീസ്, കാസർകോട്), പി.ബാബു നായർ (ദുബായ്), പി.പുഷ്പലത (കുണ്ടൂച്ചി). മരുമക്കൾ: എം.നാരായണൻ നമ്പ്യാർ, പി.ചന്തൂഞ്ഞി നായർ, എം.പുരുഷോത്തമൻ നമ്പ്യാർ, കെ.ലേഖ, പി.ധന്യ, പരേതനായ കെ.രാഘവൻ.  സഹോദരങ്ങൾ: ടി.ലക്ഷ്മിയമ്മ, പരേതരായ ടി.കുഞ്ഞമ്പു നായർ, ടി.കമ്മാരൻ നായർ, ടി.കൃഷ്ണൻ നായർ, ടി.നാരായണൻ നായർ. 

ദിനുപ്രകാശ് 
ബേപ്പൂർ: പരേതനായ പിണ്ണാണത്ത് അച്യുതന്റെ മകൻ ദിനുപ്രകാശ് (60) അന്തരിച്ചു. അമ്മ: ശ്രീമതി. ഭാര്യ: തറയിൽ ബീന. മക്കൾ: ദിബിൻ (ലുലു ഗോൾഡ്), നിധിൻ (സൗദി). മരുമകൾ: ശില്പ. 

അപ്പുണ്ണി നായർ
മാവൂർ: കണ്ണിപറമ്പ് തട്ടാൻതൊടിയിൽ അപ്പുണ്ണി നായർ (72-റിട്ട. പി.എൻ.ബി.) അന്തരിച്ചു. 
ഭാര്യ: സൗമിനി അമ്മ. മക്കൾ: ഷെലീന, ഷിംന, സീന. മരുമക്കൾ: മുരളീധരൻ (പി.എൻ.ബി., മീഞ്ചന്ത), ഗിരീഷ് കുമാർ (മലബാർ ദേവസ്വം ബോർഡ്), അഡ്വ. ഒ.കെ. ദിനേഷ്. സഹോദരങ്ങൾ: ജാനകി അമ്മ, സുബ്രഹ്മണ്യൻ. 

വത്സലൻ
ഇരിണാവ്: ഇല്ലിപ്പുറത്തെ വിമുക്തഭടൻ കാപ്പാടൻ വത്സലൻ (77) അന്തരിച്ചു. ഭാര്യ: തോട്ടത്തിൽ ജാനകി. മക്കൾ: തോട്ടത്തിൽ ശ്രീജിത്ത് (ശ്രീ കമ്യൂണിക്കേഷൻ),  ശ്രീജ, ശ്രീലത.  മരുമക്കൾ: ഷൈനി (ചെറുകുന്ന്), അശോക്കുമാർ (മസ്കറ്റ്), സന്തോഷ്കുമാർ (ഷാർജ). സഹോദരങ്ങൾ: കമല (പാറക്കടവ്), പരേതനായ ശിശുപാലൻ. 

ഹുസൈൻ
തലശ്ശേരി: ചിറക്കരയിലെ കുങ്കറവിട ഹുസൈൻ (65) അന്തരിച്ചു. ദീർഘകാലം സൗദിയിലായിരുന്നു.  ഭാര്യ: എം.കെ.സുഹറ.  മക്കൾ: റിയാസ് (ദുബായ്), ശർമിന.  സഹോദരങ്ങൾ: മറിയം, ഉമ്മർ, പരേതരായ ഉസ്മാൻ, മൊയ്തു, നഫീസ.   

കുഞ്ഞപ്പൻ
പാടിയോട്ടുചാൽ: കൂടത്തിലെ മുളപ്രക്കാരൻ കുഞ്ഞപ്പൻ (69) അന്തരിച്ചു. ഭാര്യ: അമ്മിണി ഇളയടത്ത്.
 മക്കൾ: ഇ.ശോഭന, മധുസൂദനൻ. മരുമക്കൾ: പി.കെ.രാമചന്ദ്രൻ (നർക്കിലക്കാട്), കെ.പി.മല്ലിക (ഭീമനടി). സഹോദരൻ: ഗംഗാധരൻ (മുനയംകുന്ന്).   

പ്രകാശൻ
ചോമ്പാല: ആവിക്കര ക്ഷേത്രത്തിന് സമീപം പൊന്മേരിന്റവിട പ്രകാശൻ (53) അന്തരിച്ചു. അച്ഛൻ: പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷീജ. മക്കൾ: അഞ്ജിത, അമൽ. സഹോദരങ്ങൾ: പവിത്രൻ (ബഹ്റൈൻ), പ്രമീള, ലത, പ്രമോദൻ (ചോമ്പാൽ കോ-ഓപ്പറേറ്റീവ് ബാങ്ക്).

താര കേളു
കോഴിക്കോട്: മാഹി പുന്നകുടുംബാംഗം താര കേളു (91) ബെംഗളൂരുവിൽ അന്തരിച്ചു. ഭർത്താവ്: തലശ്ശേരി കതിരൂരിലെ പരേതനായ ക്യാപ്റ്റൻ അണിയേരി കേളു. മക്കൾ: എ.പി. മോഹൻദാസ്, എ.പി. വിനോദ്, ഷീലാ രമണൻ, ശോഭാ മനോഹർ. മരുമക്കൾ: സുമിത്രാ മോഹൻദാസ്, ലതാ വിനോദ് (ഡൽഹി), എം.എ. രമണൻ, എൻ.കെ. മനോഹർദാസ് (കോഴിക്കോട്).

ലില്ലി
പോട്ട: പുല്ലൻ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ലില്ലി (84)  അന്തരിച്ചു. മക്കൾ: ബാബു (റിലയൻസ് ഇൻഡസ്ട്രീസ്, മുംബൈ), ജോഷ്വ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ഷിബു, അഡ്വ. സാബു പുല്ലൻ, നിമി (അധ്യാപിക, സെന്റ് മേരീസ് സ്കൂൾ, കുഴിക്കാട്ടുശ്ശേി), ജോബി, സിസ്റ്റർ റിന്നറ്റ് (സി.എച്ച്.എഫ്., പുത്തൻചിറ). 

ഓമന
ആലിപ്പറമ്പ്: കുന്നനാത്തെ പരേതനായ വിമുക്തഭടൻ പന്നിക്കുന്നത്ത് ശങ്കരന്റെ ഭാര്യ ഓമന (94) അന്തരിച്ചു. മക്കൾ: ശശിധരൻ, പ്രേമ, വിജയകുമാർ, ഇന്ദിര, ബേബി. മരുമക്കൾ: രാമൻകുട്ടി, രാമൻ, രാമകൃഷ്ണൻ, സുമതി, മീനാക്ഷി. 

അബൂബക്കർ
കോൽക്കളം: ഒളകര അബൂബക്കർ (65) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: ഫിറോസ്, റിയാസ്, അനീസ്, ഷറീന. 

പോക്കർ
പാപ്പിനിപ്പാറ: ആലുംകുന്ന് സ്വദേശി പരേതനായ വാലഞ്ചീരി മുഹമ്മദിന്റെ മകൻ വാലഞ്ചീരി പോക്കർ (67) അന്തരിച്ചു.

അംബിക നായര്
കൊച്ചി: പനമ്പിള്ളി നഗര് കൈരളി അപ്പാര്ട്ട്മെന്റ് ഫ്ലാറ്റ് 15-ല് താമസിക്കുന്ന അംബിക നായര് (73) അന്തരിച്ചു. ഭര്ത്താവ്: ടി.എന്.ടി. നായര് (ആദായ നികുതി വകുപ്പ് മുന് ചീഫ് കമ്മിഷണര്, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല് മുന് മെമ്പര്). മക്കള്: രഞ്ജന രാമകൃഷ്ണന്, രേവാ രാജേഷ്. മരുമക്കള്: രാമകൃഷ്ണന്, രാജേഷ് കൃഷ്ണന്. 

ബ്രദർ പൗലോസ് ചിറയ്ക്കൽ
 നെടുമ്പാശ്ശേരി: െബംഗളൂരു സി.എം.എസ്.എഫ്. സഭാംഗമായ ബ്രദർ പൗലോസ് ചിറയ്ക്കൽ (സി.എം.എസ്.എഫ്, -50) അന്തരിച്ചു. നെടുമ്പാശ്ശേരി മള്ളുശ്ശേരി ചിറയ്ക്കൽ വീട്ടിൽ പരേതനായ ഔസേഫിന്റെയും അന്നത്തിന്റെയും മകനാണ്. സി.എം.എസ്.എഫ്. സഭയുടെ മൈസൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ‘ബർസാർ’ ആണ്. സഹോദരങ്ങൾ: അൽഫോൻസ ദേവസിക്കുട്ടി, ഡേവിസ്, മാർട്ടിൻ. 

വര്ക്കി ദേവസി 
കാലടി: കൈപ്പട്ടൂര് തെക്കനത്ത് പൂഴിക്ക വീട്ടില് വര്ക്കി ദേവസി (98) അന്തരിച്ചു. ഭാര്യ: തൃശ്ശൂര് പട്ടിക്കാട് മുട്ടന്തോട്ടില് പരേതയായ മറിയം. മക്കള്: അന്നംകുട്ടി, സിസ്റ്റര് ട്രീസ, ജോര്ജ് (റിട്ട. കാലടി ഫാര്മേഴ്സ് ബാങ്ക്), മത്തായി (റിട്ട. ബാംബൂ കോര്പ്പറേഷന്). മരുമക്കള്: പരേതനായ പാപ്പച്ചന്, എല്സി (റിട്ട. എംപ്ളോയ്മെന്റ് ഓഫീസര്), റോസിലി മാമ്പ്ര. 

എന്. ലീലാമണി
കാക്കനാട്: മാവേലിപുരം പ്ലോട്ട് നമ്പര് 104 വൈശാഖ് വീട്ടില് കെ.വി. പുരുഷോത്തമന്റെ (റിട്ട. ജോയിന്റ് ആര്.ടി.ഒ.) ഭാര്യ എന്. ലീലാമണി (റിട്ട. ഡെപ്യൂട്ടി ഡയറക്ടര് ഇന്ട്രസ്ട്രീസ് -79) അന്തരിച്ചു. മക്കള്:  ഷൈനി (എൻജിനീയര്, ബി.എസ്.എന്.എല്., പാലാരിവട്ടം), മനോജ് (യു.എസ്.എ.). 

റെജി ജോൺ 
വേങ്ങൽ: ശാലേംഹൗസിൽ പരേതനായ പാസ്റ്റർ വി.എം.ജോണിന്റെ (ഉണ്ണി ഉപദേശി) മകൻ റെജി ജോൺ (വിനോയ്) അന്തരിച്ചു.
 അമ്മ: ചിന്നമ്മ. ഭാര്യ: സുനിത. മക്കൾ: അനീനാ, അഥീനാ. 

അന്നക്കുട്ടി
കദളിക്കാട്: തെരുവംകുന്നേല് പരേതനായ ജോസഫ് തോമസിന്റെ ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു. കടനാട് പാണ്ട്യാംമാക്കല് കുടുംബാംഗം. മക്കള്: ബേബി കുത്തുപാറ, ജോയി കാക്കാസിറ്റി, ജോസ് കദളിക്കാട് (തെരുവംകുന്നേല് ഫര്ണിച്ചര്, തൊടുപുഴ), ഡോണ കദളിക്കാട്, ഷാജി അടിമാലി. മരുമക്കള്: ആലീസ് ബേബി നടുവത്തേട്ട് (ജോസ്ഗിരി), മേഴ്സി ജോയി നിരപ്പേല് (പൊന്മുടി), വത്സാ ജോസ് കുന്നംകുളത്തില് (വാഴക്കുളം), ബേബി മാതാളികുന്നേല് കദളിക്കാട് (റിട്ട. ഇന്സ്പെക്ടര്, കെ.എസ്.ആര്.ടി.സി.), ഷാനി ഷാജി തുറക്കല് (മുതലക്കോടം).

എന്.ഡി.തോമസ്
കുടയത്തൂര്: നരിക്കുഴിയില് എന്.ഡി.തോമസ് (77) അന്തരിച്ചു. ഭാര്യ: മേരി. വെള്ളിയാമറ്റം പാറേക്കുടിയില് കുടുംബാംഗം. മക്കള്: അനില് (സെബാസ്റ്റ്യന്, എല്. ആൻഡ് റ്റി., ബെംഗളൂരു), സുനില്, സുരേഷ് (എയ്ഞ്ചല് വോയ്സ്, മൂവാറ്റുപുഴ). മരുമക്കള്: മോളി മന്ദക്കോലില് (വെട്ടിമറ്റം), ജോയമ്മ സുനില് മ്രാലയില് (മേലുകാവുമറ്റം), ഹണി വേരുങ്കല് (കുവൈത്ത്). 

സിസ്റ്റര് എമിലി മേരി
കൊച്ചി: മുംബൈ സാന്താക്രൂസില് താമസിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി അംഗമായ സിസ്റ്റര് എമിലി മേരി (60) അന്തരിച്ചു. ചുള്ളി ഞാളിയന് കുടുംബാംഗം. പരേതനായ തോമയുടെ മകളാണ്. സഹോദരങ്ങള്: ജോര്ജ് മുണ്ടങ്ങാമറ്റം, തോമസ് കൊറ്റമം, ജോയി ഒലിവ്മൗണ്ട്, ഡേവിസ് ചുള്ളി, കുട്ടി ജോര്ജ് ആറ്റുപുറം ചേരാനല്ലൂര്, അല്ഫോന്സ ജോര്ജ് മാടന് കോക്കുന്ന്.

 ഏലമ്മ
അങ്കമാലി: മൂക്കന്നൂർ വെട്ടിക്ക വീട്ടിൽ തോമസിന്റെ ഭാര്യ ഏലമ്മ (75) അന്തരിച്ചു. അട്ടാറ ചിറ്റൂപ്പറമ്പൻ കുടുംബാംഗമാണ്. മക്കൾ: ആനി, റോസിലി (അധ്യാപിക, എസ്.എച്ച്.ഒ. എച്ച്.എസ്. മൂക്കന്നൂർ), ജോണി (യു.കെ.), കൊച്ചുറാണി (സെയ്ന്റ് ആന്റണീസ് സ്പെഷ്യൽ സ്കൂൾ, ഒലിവ്മൗണ്ട്), വർഗീസ് (അധ്യാപകൻ, സ്റ്റാർ ജീസസ് ഹൈസ്കൂൾ, കറുകുറ്റി.).
മരുമക്കൾ: അഗസ്റ്റിൻ മാവേലി, ജോയി തിരുതനത്തിൽ (സി.എം.എസ്. എച്ച്്.എസ്. തൃശ്ശൂർ), ലിറ്റി (യു.കെ.), സ്മിത. 

ഡോ.നാരായണന് പണ്ടാരത്തില് 
 ആറ്റിങ്ങല്: കീഴാറ്റിങ്ങല് ഇടയാവണത്തുമഠത്തില് ഡോ.നാരായണന് പണ്ടാരത്തില് (87) അന്തരിച്ചു.
 ഭാര്യ: സാവിത്രിദേവി. മക്കള്: അനിത, സബിത, കവിത, നിഷാന്ത്. മരുമക്കള്: വി.ഗണേശ്, നാരായണരു, ഹരിമോഹന് (ഏഷ്യാനെറ്റ് ഡിജിറ്റല് ബി.ഡി.എം.കൊല്ലം), ഉമാനിഷാന്ത്.

  സി.മാധവിക്കുട്ടി അമ്മ
ആറ്റിങ്ങല്: വീരളം ക്ഷേത്രത്തിന് പടിഞ്ഞാറ് പച്ചംകുളം ഉമാനിവാസില് സി.മാധവിക്കുട്ടി അമ്മ (93) അന്തരിച്ചു. ആറ്റിങ്ങല് ഗവ. ടൗണ് യു.പി.സ്കൂളിലെ റിട്ട. അധ്യാപികയാണ്. 

സരസ്വതി
കുഞ്ചിത്തണ്ണി: ബൈസൺവാലി കടമ്മാട്ട് പരേതനായ മാധവന്റെ ഭാര്യ സരസ്വതി (80) അന്തരിച്ചു. വൈക്കം പൂത്തോട്ട കരിപ്പുറത്ത് കുടുംബാംഗം. മക്കൾ: ശോഭ, ഗിരിജ, ഷാജി, ഷിബു, വത്സ. മരുമക്കൾ: സഹദേവൻ കേളനാംതടത്തിൽ (രാജാക്കാട്), സുധാകരൻ കുഴിക്കാട്ട്മറ്റത്തിൽ (ഇരുപതേക്കർ), കുമാരി വരകിൽ ( കമ്പിളികണ്ടം), അമ്പിളി പാലക്കതൊട്ടിയിൽ ( തേക്കിൻകാനം), മോഹനൻ മുടക്കുഴ (ബൈസൺവാലി).

അച്ചാമ്മ
കവുങ്ങുംപ്രയാർ-മേമല: കുച്ചൻപറമ്പിൽ പരേതനായ കെം.എം.തോമസിന്റെ ഭാര്യ അച്ചാമ്മ (92) അന്തരിച്ചു. ചെങ്ങരൂർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, കുഞ്ഞൂഞ്ഞമ്മ, ബാബു, ജോസ്, സാബു, കൊച്ചുമോൾ. മരുമക്കൾ: രാജു, ജോയി, സൂസമ്മ, റോസമ്മ, ജോളി, സജി. 

എം.ദാസന് 
അമരവിള: മഞ്ചവിളാകം റോസ് ഹൗസില് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസര് എം.ദാസന്(82) അന്തരിച്ചു. 
ഭാര്യ: ഫ്ളോറി. മക്കള്: ലാന്സ്ലെറ്റ്റോസ്, സാംദാസ്, വത്സലദാസ് (എല്.എം.എസ്. തമിഴ് സ്കൂള് ചെറുവാരക്കോണം), ഗ്രേസ്ലെറ്റ്റോസ്(ജെ.ബി.എസ്. നെയ്യാറ്റിന്കര), ജീവദാസ്. മ 

ആനന്ദവല്ലി
തിരുവനന്തപുരം: കേരള ഹെൽത്ത് എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും കേരള ലക്ഷംവീട് കോളനി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ വിഴവൂർ സി.ജി.മണിയുടെ ഭാര്യ ആനന്ദവല്ലി (70) മലയം വിഴവൂർ തെങ്ങുവിള വീട്ടിൽ അന്തരിച്ചു. 
മക്കൾ: മഞ്ജുറാണി എ., സന്ധ്യാറാണി എ., അരുൺ മണി വി.ജി. മരുമക്കൾ: വിനുകുമാർ ബി., ശ്രീകുമാർ പി.എസ്., സൗമ്യമോൾ ജി. 

ഡേവിഡ് തോമസ് 
പുണെ: ഭോസരി ഗ്രേസ് ഇലക്ട്രിക്കൽസ് ഉടമ  ഭോസരി ഗുൾവേവസ്തി ഗ്രേസ് വില്ലയിൽ  ഡേവിഡ് തോമസ് (52) അന്തരിച്ചു. കായകുളം കറ്റാനം ഗ്രേസ് വില്ലയിൽ പരേതരായ ഈശോ തോമസിന്റെയും ഗ്രേസി ഈശോയുടെയും മകനാണ്. ഭാര്യ: ജിജി. മക്കൾ: ജീന, ജിറ്റി. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലിത്തയുടെ  കാർമികത്വത്തിൽ കറ്റാനം സെയ്ൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്  കത്തീഡ്രലിൽ.  

 വി.എ. സദാനന്ദന് 
ബെംഗളൂരു: മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര് വലിയാത്ര വീട്ടില് വി.എ. സദാനന്ദന് (73) ബെംഗളൂരുവില് അന്തരിച്ചു. യെലഹങ്കയിലായിരുന്നു താമസം. ഭാര്യ: സുശീല. മക്കള്: ബിനില്, ദിവ്യ. മരുമകള്: ലിജി. ശവസംസ്കാരം ഞായറാഴ്ച.

എസ്. പത്രോസ്
പുനലൂര്: കല്ലാര് സിന്ധുഭവനില് എസ്.പത്രോസ് (അനിയന്-76) അന്തരിച്ചു. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്: മോളമ്മ, സുനു, സുജ, സിന്ധു.  

ശാമുവേല്കുട്ടി
അഞ്ചല്: പത്തടി ഗ്രീന്ലാൻഡില് ശാമുവേല്കുട്ടി (72) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ ശാമുവേല്. മക്കള്: സിമ്മി, സീമ, സിജോ. മരുമക്കള്: ജോസ്, നോബിള്, പ്രിൻസ്. 

 രാധാകൃഷ്ണന് നായര്
ചെങ്ങന്നൂര്: ളാഹശ്ശേരിയില് തയ്യില് രാധാകൃഷ്ണന് നായർ (70) പുെണയില് അന്തരിച്ചു. ഭാര്യ: പത്മകുമാരി. മകന്: അമിത്. മരുമകള്: രശ്മി. 

 അന്നമ്മ വർഗീസ്
പാതിരപ്പള്ളി: പാടത്തുവലിയവീട് പി.എൽ.വർഗീസിന്റെ (കുട്ടൻ) ഭാര്യ അന്നമ്മ വർഗീസ് (മേരിക്കുട്ടി-66) അന്തരിച്ചു. മക്കൾ: മോനിച്ചൻ, മോളമ്മ, മാർട്ടിൻ. മരുമക്കൾ: ഷാജി, ബെറ്റി, പ്രീതി. 

 പ്രഭാവതിയമ്മ
കറ്റാനം: ഭരണിക്കാവ് തെക്ക് മങ്ങാട്ടുതറയില് പരേതനായ സുകുമാരപിള്ളയുടെ ഭാര്യ പ്രഭാവതിയമ്മ (80) അന്തരിച്ചു. മക്കള്: രാജീവ്, അജിത്ത്, സജീവ് (ശുശി), മനോജ്.  

 വിജയമ്മാള്
ആലപ്പുഴ: ചന്ദനക്കാവ് മുക്കവലയ്ക്കല് വീട്ടില് പരേതനായ സുബ്രഹ്മണ്യപിള്ളയുടെ ഭാര്യ വിജയമ്മാൾ (97) അന്തരിച്ചു.
 
 ഇന്ദിരാമ്മ
മാന്നാർ: വള്ളക്കാലിൽ പത്മാലയത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഇന്ദിരാമ്മ (73) അന്തരിച്ചു. മക്കൾ: പ്രസന്നകുമാർ, പ്രതാപകുമാർ, പ്രേംകുമാർ. മരുമക്കൾ: സുനിതാമോൾ, അശ്വതി, അനില.