ഉദയഭാനു
കോഴിക്കോട്: പ്രശസ്ത സിനിമാനടൻ പരേതനായ നെല്ലിക്കോട് ഭാസ്കരന്റെ മകൻ മലാപ്പറമ്പ് ഗിരിനഗർ കോളനി ശ്രീകൃപയിൽ പി. ഉദയഭാനു (58) അന്തരിച്ചു. അമ്മ: ദേവകി അമ്മ. ഭാര്യ: ഷീല. മക്കൾ: ഭാസ്കർ (കുെവെത്ത്), ദയാല അനൂപ്. മരുമകൻ: അനൂപ് (ഏരിയ മാനേജർ, പി ആൻഡ് ജി). സഹോദരങ്ങൾ: ചിത്രലേഖ രാധാകൃഷ്ണൻ (തൃശ്ശൂർ), ചലച്ചിത്ര നടൻ ചിത്രഭാനു, ജനഗണൻ. 

അബ്ദുൽ റസാഖ്
ഉള്ളിയേരി: ബഹ്റൈനിൽ ഡിഫൻസിൽ  ജീവനക്കാരനായ നാറാത്ത് നരിക്കുനിതാഴെ അബ്ദുൽ റസാഖ് (56) അന്തരിച്ചു. പരേതനായ മമ്മത് മുസ്ല്യാരുടെയും ഫാത്വിമയുടെയും മകനാണ്. 25 വർഷമായി ഡിഫൻസിൽ ജോലിചെയ്തുവരുകയായിരുന്നു. ബഹ്റൈൻ കെ.എം.സി.സി. യുടെയും നാറാത്ത് മഹല്ല് പ്രവാസി കൂട്ടായ്മയുടെയും പ്രവർത്തകൻ ആയിരുന്നു. ഭാര്യ:  ഫാത്തിമ. മക്കൾ: ജലീൽ (ദുബായ്), ജാഫർ, സൈഫുന്നിസ. മരുമക്കൾ: ഷമീർ, അൻസില, മിസ്രിയ. സഹോദരങ്ങൾ: ആലി, സുഹറ.

ബാലാമണി അമ്മ
മൊകവൂർ: പരേതനായ പറപ്പോളി പത്മനാഭൻ നമ്പ്യാരുടെ ഭാര്യ ചെറുവത്ത് ബാലാമണി അമ്മ (72)  അന്തരിച്ചു. മക്കൾ: അനിൽ കുമാർ (എൽ.ഐ.സി. ഏജന്റ്, ബ്രാഞ്ച്-2), സന്തോഷ് കുമാർ (കോംട്രസ്റ്റ്), കവിത. മരുമക്കൾ: വിശ്വനാഥൻ (ബാബു, ബിസിനസ്), റീജ, വിജിഷ. 

എം. കരുണാകരൻ നായർ
കുരുവട്ടൂർ: കോലടിക്കാട് വീട്ടിൽ കോട്ടൂളി അഭിലാഷിൽ എം. കരുണാകരൻ നായർ (81-റിട്ട. വാട്ടർ അതോറിറ്റി) അന്തരിച്ചു. ഭാര്യ: പരേതയായ കോലടിക്കാട് ശോഭന. മക്കൾ: ബിജുന, ബിജേഷ് (എറിസ് ലൈഫ് സയൻസസ്). മരുമക്കൾ: ജിമേഷ്, സുരഭി. സഹോദരങ്ങൾ: പരേതനായ ഗോവിന്ദരാജൻ നായർ, ജനാർദനൻ നായർ, രോഹിണി. 

ഹരിദാസൻ നായർ
കോഴിക്കോട്: ഈസ്റ്റ് നടക്കാവ് കൊട്ടാരം ക്രോസ് റോഡിൽ ശ്രേയസ്സിൽ പുതിയപറമ്പത്ത് ഹരിദാസൻ നായർ (91) അന്തരിച്ചു. ഈസ്റ്റ് നടക്കാവ് ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ കിഴക്ക്വീട്ടിൽ രാധ. അച്ഛൻ: പരേതനായ പട്ടർവീട്ടിൽ ഉണ്ണി നായർ. അമ്മ: പരേതയായ പുതിയപറമ്പത്ത് അമ്മുക്കുട്ടിയമ്മ. മക്കൾ: ബീന, പ്രദീപ് (പ്രൊപ്രൈറ്റർ, റിച്ച് ലുക്ക് ഇന്റീരിയേഴ്സ്), താര. മരുമക്കൾ: ജയൻ (തൃശ്ശൂർ), മായ, മോഹൻ (കുവൈത്ത്). 

ശ്രീമതി 
കക്കോടി: കിഴക്കുംമുറി തുവ്വാട്ടു പറമ്പത്ത് പരേതനായ മാധവൻ മാസ്റ്ററുടെ ഭാര്യ ആഞ്ചേരി ശ്രീമതി (85) അന്തരിച്ചു. മക്കൾ: പ്രഭാവതി, പ്രകാശൻ (റിട്ട. എച്ച്.എം, എം.എ.എം. യു.പി. സ്കൂൾ, പറമ്പിൽക്കടവ്), സുമ, ഗീത, ശിവദാസൻ (മാനേജർ, കെ.എസ്.എഫ്.ഇ., പറമ്പിൽ ബസാർ), പ്രസന്ന (നഴ്സിങ് സൂപ്രണ്ട്, എം.സി.എച്ച്, കോഴിക്കോട്). മരുമക്കൾ: പരേതനായ നരൂളി ചന്ദ്രൻ, വലിയമ്മക്കണ്ടി  ജയരാജൻ (റിട്ട. റവന്യൂ വകുപ്പ്), കൊടോളി പറമ്പത്ത് വേലായുധൻ (റിട്ട. ബി.എസ്.എൻ.എൽ.), മനയടത്ത് മഹേഷ് ചന്ദ്ര (റിട്ട. എ.സി.പി.), പുതിയലത്ത് തങ്ക (റിട്ട. അധ്യാപിക, ജി.യു.പി.എസ്., പടിഞ്ഞാറ്റുംമുറി), പരപ്പടി ഉഷ. 

ദാക്ഷായണി അമ്മ
കൊയിലാണ്ടി: അണേല പറമ്പത്ത് ദാക്ഷായണി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: വിജയൻ, രവീന്ദ്രൻ, കമല, പുഷ്പ. മരുമക്കൾ: വത്സൻ (ചെന്നൈ), ശ്രീധരൻ നായർ, പത്മിനി, ഷീജ. സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ, കുഞ്ഞിരാമൻ നായർ, കരുണാകരൻ നായർ. 

സി.പി. മാധവൻകുട്ടി
മാത്തോട്ടം: ചെറുവളപ്പിൽ പുതിയേടത്ത് മാധവൻകുട്ടി (83-റിട്ട. അസി. കമ്മിഷണർ, സെയിൽടാക്സ്) അന്തരിച്ചു. ഭാര്യ: വടക്കേ കണ്ണൻ ചാലിൽ ജയശ്രീ. മക്കൾ: ജയദീപ് സി.പി., അമർദീപ് സി.പി., ദീപശ്രീ. മരുമക്കൾ: പുണ്യ പി.ജി., തുഷാര, സന്തോഷ്കുമാർ. സഹോദരങ്ങൾ: ശ്രീദേവി, ദിവാകരൻ, സജീന്ദ്രൻ, ജനാർദനൻ, വേണുഗോപാൽ, സുന്ദരേശൻ.

തരണനെല്ലൂർ അച്യുതൻ നമ്പൂതിരിപ്പാട്
കിഴുപ്പിള്ളിക്കര: പ്രമുഖ തന്ത്രിയും തരണനെല്ലൂർ തന്ത്രി ഇല്ലത്തെ കാരണവരുമായ തെക്കിനിയേടത്ത് തരണനെല്ലൂർ കിഴക്കേ മനയ്ക്കൽ അച്യുതൻ നമ്പൂതിരിപ്പാട് (86) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നീലേശ്വരം തളി ശിവക്ഷേത്രം, തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രം, ഏഴിമല രാമൻതളി ശങ്കരനാരായണ ക്ഷേത്രം, കണ്ണൂർ ചൊവ്വ ക്ഷേത്രം, പയ്യോളി കിഴൂർ ശിവക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മാനന്തവാടി വള്ളിയൂർകാവ് ഭഗവതീക്ഷേത്രം, കിഴുപ്പിള്ളിക്കര കല്ലങ്കര ശിവക്ഷേത്രം തുടങ്ങി എഴുന്നൂറോളം ക്ഷേത്രങ്ങളിലെ തന്ത്രി ആയിരുന്നു.
ഭാര്യ: പരേതയായ എടപ്പാൾ പുഴമ്പറന്പത്ത് ഇല്ലം ലീല അന്തർജനം. മക്കൾ: പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് (തന്ത്രി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), സാവിത്രി അന്തർജനം, ചന്ദ്രിക അന്തർജനം, ശ്രീദേവി അന്തർജനം.  മരുമക്കൾ: കോട്ടയം ഇളങ്ങല്ലൂർ മന നീലകണ്ഠൻ നമ്പൂതിരി, ചങ്ങനാശ്ശേരി തമ്മനാട് ഇല്ലം കേശവൻ നമ്പൂതിരി, നന്തിപുലം മൂർക്കനാട് മന മോഹനൻ നമ്പൂതിരി.

രഞ്ജിത കമ്മത്ത്   
മട്ടാഞ്ചേരി: പാലസ് റോഡ്, ടി.ഡി. ഹൈസ്കൂളിന് സമീപം  എൽ.എൻ. കമ്മത്തിന്റെ ഭാര്യ രഞ്ജിത കമ്മത്ത് (76) അന്തരിച്ചു. മക്കൾ: സുജാത (റിട്ട.ബി.എസ്.എൻ.എൽ.), അനിത, പ്രീത, സുനിത, ജയശ്രീ, ഹേമ, ഗോപാലകൃഷ്ണ കമ്മത്ത് (കേരള ട്രേഡിങ്ങ്). മരുമക്കൾ: നാരായണ കമ്മത്ത്, സതീശ് നായ്ക്ക്, സതീശ് ചന്ദ്രപ്രഭു, ഉമേശ് കമ്മത്ത്, വെങ്കടേശ് പൈ, നീതു.

ടി.എ. ശാമുവൽ 
കൂത്താട്ടുകുളം: മംഗലത്ത്താഴം പള്ളിത്താഴത്ത് (തോട്ടാട്ട് വാക്കാട്) ടി.എ. ശാമുവൽ (82) അന്തരിച്ചു. ഭാര്യ: സാറാമ്മ (റിട്ട.അധ്യാപിക). മക്കൾ: ജോസ് (പി.ഡബ്ള്യു.ഡി. റോഡ് സബ് ഡിവിഷൻ മൂവാറ്റുപുഴ), സിനി, ഡെയ്സി (എറണാകുളം ജില്ലാ സഹ.ബാങ്ക് പാമ്പാക്കുട). മരുമക്കൾ: ജിബിന (അധ്യാപിക മാർ സ്റ്റീഫൻ വി.എച്ച്.എസ്. വാളകം), പി.പി. മത്തായി (എൽ.ഐ.സി. തൃപ്പൂണിത്തുറ), എം.ജെ. ചാക്കോ (കെ.എസ്.ഇ.ബി. പിറവം). 

ആന്റണി 
നെടുമ്പാശ്ശേരി: മേയ്ക്കാട് കോട്ടയ്ക്കൽ (പട്ടരുമഠം) വീട്ടിൽ കെ.വി. ആന്റണി (83) അന്തരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട.മാനേജരാണ്. ഭാര്യ: മാള തെക്കിനിയത്ത് കുടുംബാംഗം മേരി. മക്കൾ: ബിജു, ബിനോ, ബിന്ദു, ബിറ്റോ. 

വൈ.കമലാബായി
പെരുങ്കടവിള: തോട്ടവാരം കുഴിവിള വീട്ടിൽ പരേതനായ റിട്ട.സർക്കിൾ ഇൻസ്പെക്ടർ കെ.സൈമന്റെ ഭാര്യ വൈ.കമലാബായി (അധ്യാപിക-84) അന്തരിച്ചു. മക്കൾ: ഡോ. കെ.എസ്.പ്രമീള (റിട്ട. പ്രൊഫ., കാർഷികകോളേജ്, വെള്ളായണി), കെ.എസ്.ബാബുരാജ് (റിട്ട. ജോയിന്റ് ഡെവലപ്പ്മെന്റ് ഓഫീസർ), കെ.എസ്.ജയരാജ് (മുൻ സ്പീക്കർ എൻ.ശക്തന്റെ പേഴ്സണൽ അസിസ്റ്റന്റ്), കെ.എസ്.പ്രീത, കെ.എസ്.ഷീല (പ്രിൻസിപ്പൽ, ഹയർസെക്കൻഡറി സ്കൂൾ, ആലുവ). മരുമക്കൾ: ഡോ.എസ്. ദേവനേശൻ (റിട്ട. ഡീൻ, കേരള കാർഷിക സർവകലാശാല), ഷീബ ജോൺ, ഷീല പി.ജെ. (ഹെഡ്മിസ്ട്രസ്, എൽ.എം.എസ്.എൽ.പി.എസ്., ഉദിയൻകുളങ്ങര), ജെ.ജ്ഞാനദാസ് (റിട്ട. സൂപ്പർവൈസർ, ടൈറ്റാനിയം), അഡ്വ. ജോൺ ചന്ദ്രകുമാർ (വഞ്ചിയൂർ). 

ഡി.പരമേശ്വരൻ പിള്ള
തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റോഡ് ശ്രീലക്ഷ്മിയിൽ റിട്ട. സാമൂഹികക്ഷേമ വകുപ്പ് റീജണൽ അസി.ഡയറക്ടറും കുടുംബകോടതി മുൻപ്രിൻസിപ്പൽ കൗൺസിലറുമായ ഡി.പരമേശ്വരൻപിള്ള (78) അന്തരിച്ചു.  സാമൂഹികക്ഷേമ വകുപ്പ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി, കരമന റിക്രിയേഷൻസ് ക്ളബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിരാദേവി. 

എസ്.ബാബു
തിരുവനന്തപുരം: ഹൗസിങ് ബോർഡ് രാജാജി നഗർ ഫ്ളാറ്റ് നമ്പർ എ-9 ൽ (ടി.സി.26/999) എസ്.ബാബു (സുനി-43) അന്തരിച്ചു. പാങ്ങോട് മത്സ്യമാർക്കറ്റ് സി.ഐ.ടി.യു. തൊഴിലാളിയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: എസ്.ശരണ്യ, എസ്.സുധി, എസ്.സുധീഷ്. 

സി. രവീന്ദ്രൻ 
ബെംഗളൂരു: തലശ്ശേരി വടക്കുമ്പാട് കിഴക്കയില് സി. രവീന്ദ്രൻ (68) ബെംഗളൂരുവില് അന്തരിച്ചു. ടി. ദാസറഹള്ളിയിലായിരുന്നു താമസം. ഭാര്യ: ഗിരിജ രവീന്ദ്രന്. മക്കള്: ഷിത്തിജ്, ഷിംന നവീന്, ജിന്ഷ ഷിനോജ്. മരുമക്കള്: നവീന്, ഷനോജ്.

അജീഷ് കുമാർ
ദുബായ്: വടകര തൂണേരി മുള്ളന്കുന്നത്ത് കുഞ്ഞിരാമന്റെ മകന് അജീഷ്കുമാർ പാനോലകണ്ടി (33) ദുബായില് അന്തരിച്ചു. സോനാപുരില് ഗ്രോസറിയില് ജോലിക്കാരനായിരുന്നു. ശവസംസ്കാരം നാട്ടില്.

അജേഷ് കുമാർ
കുവൈത്ത്സിറ്റി: കണ്ണൂര് മുണ്ടയാട് സ്വദേശി അജേഷ്‌ കുമാർ (49) കുവൈത്ത് സിറ്റിയിലെ താമസ സ്ഥലത്ത് അന്തരിച്ചു. അബ്ബാസിയ മൂകാംബിക ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 

കേരള കോൺഗ്രസ്‌  എം നേതാവ് പി.വി.മൈക്കിൾ  
വെള്ളരിക്കുണ്ട്: മൂന്നര പതിറ്റാണ്ടോളം കേരള കോണ്ഗ്രസ് (എം) കാസർകോട് ജില്ലാ പ്രസിഡന്റും ബളാല് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്മാനുമായ മാലോം വള്ളിക്കടവിലെ പേണ്ടാനത്ത് പി.വി.മൈക്കിൾ (കുഞ്ഞൂഞ്ഞ്-73) അന്തരിച്ചു.     ഭാര്യ: ഏലിക്കുട്ടി (ഉദയഗിരി കടവന്കുന്നേല് കുടുംബാംഗം). മക്കള്: ജോയി മൈക്കിൾ (കേരള കോണ്ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ്), സിബി (വ്യാപാരി, കൊന്നക്കാട്), ഷാജി (മാത ഗ്യാസ് ഏജന്സി, വള്ളിക്കടവ്), സിജി. മരുമക്കള്: ജിന്സി നേടുംതുരുത്തി, ഷീന ഈറ്റക്കൽ, ഷൈനി തുരുത്തേൽ, ജെന്സണ് ഒരപ്പുഴിക്കല്. സഹോദരങ്ങള്: ജോര്ജ്, ഫ്രാന്സിസ്, തോമസ്, മാത്യു, ജോണ്, ജോസഫ്.     അവിഭക്ത കണ്ണൂര് ജില്ലയിലെ ഹൊസ്ദുര്ഗ് നിയോജകമണ്ഡലം പ്രസിഡന്റായി പാർട്ടി രൂപവത്കരണ കാലത്ത് രാഷ്ട്രീയപ്രവര്ത്തനം ആരംഭിച്ച മൈക്കിള് കാസര്കോട് ജില്ലാ രൂപവത്കരിച്ചതു മുതല് കഴിഞ്ഞവർഷം വരെ പാർട്ടി ജില്ലാ അധ്യക്ഷനും സംസ്ഥാന സമിതി അംഗവുമായിരുന്നു. 1979 മുതൽ 81 വരെ ബളാല് പഞ്ചായത്ത് പ്രസിഡന്റായി.  ലീഗല് സര്വീസ് അതോറിറ്റി അംഗവും വെള്ളരിക്കുണ്ട് ലേബര് കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ്. സംസ്ഥാന ഭവനനിര്മാണ ബോര്ഡ് അംഗം, ജില്ലാ ആസ്പത്രി വികസനസമിതിയംഗം, മാലോത്ത് സര്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, മാലോം റബ്ബര് ഉത്പാദകസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്ത്തിച്ചു. മലയോരത്ത് ഒട്ടേറെ വികസനപദ്ധതികൾ കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരള കോൺഗ്രസ് പലതവണ പിളർന്നെങ്കിലും കെ.എം.മാണിക്കൊപ്പം ഉറച്ചുനിന്നു.

മുൻ ഫുട്ബോൾ താരം ജെയിംസ് ഫെർണാണ്ടസ് 
കണ്ണൂർ: ബർണശ്ശേരി സ്വദേശിയും സന്തോഷ് ട്രോഫി കേരള ടീം മുൻ താരവുമായ ജെയിംസ് ഫെർണാണ്ടസ് (80) അന്തരിച്ചു. കണ്ണൂർ കന്റോൺമെൻറ്് ബോർഡ് മുൻ അംഗമാണ്.    ഭാര്യ: രാജമ്മ. മക്കൾ: അനിൽ, ആശ, അഞ്ജു. മരുമക്കൾ: ആൻഡ്രൂസ് (ആലപ്പുഴ), നാൻസി.   ബര്ണശ്ശേരി കേരളത്തിന് സംഭാവന ചെയ്ത കായികതാരങ്ങളില് പ്രമുഖനാണ് ജയിംസ് ഫെര്ണാണ്ടസ്. 1960-കളുടെ ആദ്യം സന്തോഷ് ട്രോഫി ഫുട്ബോളില് കേരളത്തിനുവേണ്ടി ജേഴ്സിയണിഞ്ഞ താരം. നാലുവര്ഷത്തോളം കേരള ടീമില് അംഗമായിരുന്നു.    കണ്ണൂർ കോട്ടമൈതാനത്ത് കളിച്ചുവളര്ന്ന അദ്ദേഹം ബര്ണശ്ശേരി ബ്ലാക്ക് ആന്ഡ് വൈറ്റ്, ബര്ണശ്ശേരി കാത്തലിക് ബ്രദേഴ്സ് എന്നീ ക്ലബ്ബുകള്ക്കുവേണ്ടിയാണ് ആദ്യകാലത്ത് കളിച്ചത്. പിന്നീട് കണ്ണൂര് ലക്കിയുടെ താരമായി. ഫുട്ബോള് താരമെന്ന നിലയില് വി.എം.സാല്ഗോക്കര് കമ്പനിയില് ജോലി ലഭിച്ചതിനെ തുടര്ന്ന് സാല്ഗോക്കര് ഗോവയുടെ ടീമില് അംഗമായി.

നാരായണൻ നായർ
പയ്യന്നൂര്: കുന്നരു കല്ലറ തറവാട്ടിലെ മുതിർന്ന കാരണവരും  റിട്ട. വില്ലേജ് ഓഫീസറുമായ കെ.പി.നാരായണൻ നായർ (അധികാരി-94) അന്തരിച്ചു. കുന്നരു ടാഗോർ സ്മാരക വായനശാല സ്ഥാപക പ്രസിഡൻറ്്, കുന്നരു ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡൻറ്് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പോത്തേര നാരായണിയമ്മ. മക്കള്: ഗോപിനാഥന്, രാധാകൃഷ്ണന് (ഇരുവരും അബുദാബി), സുശീല, ഗായത്രി, ഗീത, ജയലക്ഷ്മി. മരുമക്കള്: ഉഷ, വീണ, രാധാകൃഷ്ണന്, കമലാക്ഷന് അടിയോടി, ചന്ദ്രന്, ധനഞ്ജയന് (ദുബായ്). 

ബി.മുത്തു നായർ 
കുറ്റിക്കോൽ: വെള്ളിയടുക്കം ബേത്തൂർ തറവാട് കാരണവർ ബി.മുത്തു നായർ കളക്കര (101) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ: പരേതയായ പാർവതി. മക്കൾ: സരോജിനി, നാരായണൻ (റിട്ട എസ്.ഐ.), കമലാക്ഷി, ജാനകി, ലക്ഷ്മി, രാജൻ (ഡ്രൈവർ) സുരേഷ്. മരുമക്കൾ: കുഞ്ഞമ്പു നായർ, ഗീത, പരേതനായ ദാമോദരൻ, ഹരിദാസ്, ചിത്രലേഖ, ഉഷ. 

എ.കേശവൻ 
രാവണീശ്വരം: എഴുത്തുകാരനും സാമൂഹിക-സാംസ്കാരിക പ്രവര്ത്തകനുമായ പാടിക്കാനം തൊട്ടിയില് റിട്ട. കെ.എസ്.ആര്.ടി.സി. സൂപ്രണ്ട് എ.കേശവൻ (72) അന്തരിച്ചു. കൈതപ്പൂക്കള് എന്ന കവിതാസമാഹാരവും സ്നേഹദീപം എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊടിപ്പള്ളം അരുണോദയ ക്ലബ്ബ് സ്ഥാപക സെക്രട്ടറിയും പാടിക്കാനം ജോസഫ് മുണ്ടശ്ശേരി ഗ്രന്ഥാലയം സ്ഥാപകാംഗവുമായിരുന്നു. ഭാര്യ: ടി.ഇ.സരോജിനി. മക്കള്: ജലജ, ശ്രീജ, പ്രീജ. മരുമക്കള്: പി.പി.ഭാസ്കരന് (ഹെല്ത്ത് ഇന്സ്പെക്ടര്, പെരിയ), ഒ.മാധവന് (കോണ്ട്രാക്ടര്), ബാലകൃഷ്ണന് (ഇരിയണ്ണി). സഹോദരങ്ങള്: ലീല, ചന്ദ്രാവതി, രാധ, നാരായണി, രവി (കെ.ഡി.സി. ബാങ്ക്, ചെര്ക്കള). 

മുഹമ്മദ്
എടപ്പാൾ: നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. സ്കൂളിന് സമീപം പി.വി. സ്റ്റോഴ്സ് ഉടമ പാറയിൽ വളപ്പിൽ മുഹമ്മദ് (85) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: മമ്മിക്കുട്ടി, അബ്ദുൾലത്തീഫ്, അബ്ദുൽസലാം, അബ്ദുൾറസാഖ്, അബ്ദുൾഗഫൂർ (ബ്രൈറ്റ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ നെല്ലിശ്ശേരി), ആയിഷ, പരേതനായ ഇബ്രാഹിം. മരുമക്കൾ: ആമിനക്കുട്ടി, സാബിറ, താഹിറ, ആമിനക്കുട്ടി, ബുഷ്റ, യൂസഫ്.

വേലായുധൻ
എടപ്പാൾ: വട്ടംകുളം എരുവപ്രക്കുന്ന് മoത്തിൽവളപ്പിൽ വേലായുധൻ (68) അന്തരിച്ചു. ഭാര്യ: ചന്ദ്രലേഖ. മക്കൾ: സന്തോഷ്കുമാർ (ദുബായ്), സുജിത്, ധനലക്ഷ്മി. മരുമക്കൾ: വിജിത, രേഷ്മ, കുട്ടൻ.

പാത്തുമ്മക്കുട്ടി
കൂട്ടിലങ്ങാടി: പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റിയിലെ പരേതനായ ചങ്ങമ്പള്ളി മുഹമ്മദ് മൗലവിയുടെ ഭാര്യ സ്രാമ്പിക്കൽ പാത്തുമ്മക്കുട്ടി (87) അന്തരിച്ചു. മക്കൾ: അബ്ദുൾമജീദ് (റിട്ട. പ്രഥമാധ്യാപകൻ), അബ്ദുൾഖാദർ ( ജമാഅത്തെ ഇസ്ലാമി മുൻ ജില്ലാ നാസിം), മുഹമ്മദലി, അബ്ദുൾ ലത്തീഫ്, അബ്ദുൾ ഹമീദ്, അബ്ദുസലാം (വെൽെഫയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി), മുഹമ്മദ് ബഷീർ , അനീസുദ്ദീൻ (അബുദാബി), മൈമൂന, ഖദീജ, സഫിയ. മരുമക്കൾ: മുഹമ്മദ്, അലവിക്കുട്ടി, ജമീല, മൈമൂന, സലീന, ലില്ലിഷ, സൗദ, സൽമ, സമീന, സബിത, പരേതനായ മുഹമ്മദ്.

പ്രൊഫ. എം.വി. കുഞ്ഞൻ നായർ 
ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയ്നിങ് കോേളജിലെ റിട്ട. പ്രൊഫ. എം.വി. കുഞ്ഞൻനായർ (88) അന്തരിച്ചു. വേട്ടേക്കര മുളഞ്ഞൂർ വടകര മൂപ്പിൽനായരും വേട്ടേക്കര ദേവസ്വം ട്രസ്റ്റിയുമായിരുന്നു. ഭാര്യ: പാറമേൽ പാട്ടത്തിൽ സുഭദ്ര. മക്കൾ: പി.പി. നാരായണൻകുട്ടി (അസി. എഡിറ്റർ, മനോരമ, പാലക്കാട് ), ദേവകിക്കുട്ടി (എ.ജി.എം.  ബി.എസ്.എൻ.എൽ., തൃശ്ശൂർ), ദീപ്തി (പ്രൊഫ. എൻ.ഐ.ടി., കോഴിക്കോട്). മരുമക്കൾ: കൃഷ്ണപ്രസാദ് (എൽ.ഐ.സി., തൃശ്ശൂർ), പി.ജി. ശിവൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബായ് ), ഡോ. കെ.പി. മിനി (വെറ്ററിനറി സർജൻ, തേങ്കുറിശ്ശി). 

സുകുമാരൻനായർ
കല്ലേപ്പുള്ളി: മൈത്രീനഗർ ‘തളിർ’ വീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എൻ. സുകുമാരൻനായർ (69) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി (റിട്ട. സിവിൽ സപ്ലൈസ്). മക്കൾ: സുപ്രിയ, സന്തോഷ് (ആർമി). മരുമക്കൾ: മഹേഷ്ബാബു (എക്സ് ആർമി), ചിത്ര. സഹോദരങ്ങൾ: വിജയകുമാരൻ, പ്രേമ, ദേവി, ശാന്തി, ഭവാനി. 

ഹേമലത
കുത്തനൂർ: അഴകംകുമരത്ത് നെല്ലിക്കാട് വീട്ടിൽ ഹേമലത (70) ഹൈദരാബാദിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ ഹരികൃഷ്ണമേനോൻ. മക്കൾ: അനിൽ, അജയ്, വിമൽ. മരുമക്കൾ: നന്ദിനി, അഞ്ജല, ഷിജി. സഹോദരങ്ങൾ: സതീശൻ, ഉണ്ണിക്കൃഷ്ണൻ. 

ചാക്കോ
കോട്ടാങ്ങൽ: കരിങ്ങാമാവിൽ ചാക്കോ (93) അന്തരിച്ചു. ഭാര്യ: മറിയാമ്മ കോട്ടാങ്ങൽ മാരൂർ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തോമ്മാച്ചൻ, സി.മെർലിൻ (ആരാധനാമഠം അതിരമ്പുഴ), ജോസുകുട്ടി( വൈസ് പ്രിൻസിപ്പൽ നവോദയ സ്കൂൾ ഗുജറാത്ത്), പരേതനായ കുട്ടിയച്ചൻ. മരുമക്കൾ: മേരിക്കുട്ടി, എൽസമ്മ, മേരിക്കുട്ടി, ജാൻസിമോൾ. 

ടി.വി.മാത്യു
വായ്പൂര്-കൂത്രപ്പള്ളി: താട്ടാരടിയിൽ റ്റി.വി.മാത്യു(മാത്തച്ചൻ-84) അന്തരിച്ചു. ഭാര്യ: കടയനിക്കാട് പൊട്ടംപ്ളാക്കൽ കുട്ടിയമ്മ. മക്കൾ: ടോമി(നാസിക്), ഗീത. മരുമക്കൾ: മാത്തുക്കുട്ടി കുന്നുംപുറത്ത്, ലൗലി(നാസിക്). ശവസംസ്കാരം ശനിയാഴ്ച മൂന്നിന്  വായ്പൂര് കുന്നുംപുറത്ത് മകൾ ഗീതയുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം വായ്പൂര് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

തോമസ് മാത്യു
ചെറുതോണി: ചേലച്ചുവട് നാട്ടുനിലത്ത് തോമസ് മാത്യു (82) അന്തരിച്ചു. ഭാര്യ അച്ചാമ്മ തോമസ് കലൂർ കാരക്കുന്നേൽ കുടുംബാംഗം. മക്കൾ: എൽസമ്മ, ലീലാമ്മ, മാത്യൂസ്, കുസുമം (സിസ്റ്റർ ബെംഗളൂരു), മേഴ്സി, ബെന്നി, ജിജി, ജിജോ മരുമക്കൾ: തോമസ് പുതിയാപറമ്പിൽ (അറക്കുളം), ജോസ് മറ്റത്തിൽ (എറണാകുളം), മോഹനൻ ചിറ്റടിച്ചാലിൽ (മുതലക്കോടം) ജെയ്സമ്മ നരിതൂക്കിൽ (വാഴവര), ബിന ചെത്തിമറ്റത്തിൽ (പാലാ), പരേതനായ ജെയിംസ് കളപ്പുരയ്ക്കൽ (കുഞ്ചിത്തണ്ണി). 

തോമസ് ജോസഫ്
ഈട്ടിത്തോപ്പ്: കുടിയേറ്റ കർഷകനും വ്യാപാരിയുമായ കുഴികോടിയിൽ തോമസ് ജോസഫ് (തൊമ്മൻചേട്ടൻ-95) അന്തരിച്ചു. ഭാര്യ ബ്രിജിത്ത തീക്കോയി മുകളേൽ കുടുംബാംഗമാണ്. മക്കൾ: കുട്ടിയമ്മ, ജോസുകുട്ടി (ഗുജറാത്ത്), ഗ്രേസി, സി.ആൻസി സി.എം.സി., സോണി (തോവാള) ടോമി, െബന്നി, ഷേർളി, സാബു. മരുമക്കൾ: പാപ്പച്ചൻ മേലേട്ട്, ലൈസമ്മ ആനനിലയിൽ, ജോസിലി മത്തൻകുന്നേൽ, ലിബിയ കുന്നത്ത്, സോണിയ വേണാട്ട്, െബന്നി മംഗലത്തിൽ, ബെക്സി കണിയാംവേലിൽ, ഗ്രേസി.

എൻ. ചെല്ലപ്പൻ ചാന്നാർ 
ഹരിപ്പാട്: മംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ആറാട്ടുപുഴ നല്ലാണിക്കൽ മരക്കാശ്ശേരിൽ എൻ.ചെല്ലപ്പൻ ചാന്നാർ (88) അന്തരിച്ചു. ഭാര്യ: കെ.കനകവല്ലി. മക്കൾ: ഡോ. വിജയറാണി (വയനാട് വൈത്തിരി ഗവ. ഹോമിയോ ആശുപത്രി), റീന (അധ്യാപിക എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ, നങ്ങ്യാർകുളങ്ങര), രാജേഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം), മരുമക്കൾ: എൽ.കൃഷ്ണകുമാർ, വിക്രമൻ, വി.ദിവ്യ. 

സുഗുണാനന്ദൻ 
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡ് കണിയാകുളത്തിന് സമീപം കണ്ടേക്കാട് വീട്ടിൽ സുഗുണാനന്ദൻ (ബാബു-78) അന്തരിച്ചു. ദീർഘകാലമായി ശബരിമല സന്നിധാനത്തിലെ സഹായി, മുഹമ്മ റൂറൽഹൗസിങ് സൊസൈറ്റിയുടെ ബോർഡുമെമ്പർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.