ശ്രീധരൻ മാസ്റ്റർ
വടകര: ബി.ഇ.എം. ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ ചോളംവയൽ ശ്രീവിഹാറിൽ എൻ.കെ. ശ്രീധരൻ (82) അന്തരിച്ചു. ഭാര്യ: ദേവി (റിട്ട. അധ്യാപിക, ബി.ഇ.എം. ഹൈസ്കൂൾ). മക്കൾ: വിനയരാജ് (എ.ഇ.ഒ.), പ്രേംലാൽ (അഡ്വക്കറ്റ്, കോഴിക്കോട്), ശ്രീജിൽ (യു.എസ്.എ.). മരുമക്കൾ: ബീന, ഡിംപിൾ, മെറിൻ.സഹോദരങ്ങൾ: നാരായണി, അമ്മാളു, രാഘവൻ, ബാലൻ, ലീല, ജാനു, പ്രഭാകരൻ, സുരേന്ദ്രൻ.

കുഞ്ഞാമിന
പേരാമ്പ്ര: എരവട്ടൂർ ട്രാൻസ്ഫോർമറിന് സമീപം അരീപ്പൊയിൽ കുഞ്ഞാമിന (80) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: പാത്തു, കുട്ട്യാലി (ആമിനാസ് മേറ്റ് ഹൗസ്), ആയിഷ, സുബൈദ, ലത്തീഫ് (ആമിനാസ് ഫർണിച്ചർ). മരുമക്കൾ: കുഞ്ഞിമൊയ്തീൻ, റംല, സൗദ, ആലിക്കോയ, അബു, സുനീറ.

രാഘവൻ
മയ്യന്നൂർ: ഉണ്ണിയത്താംകണ്ടിയിൽ രാഘവൻ (75) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ഗിരീഷ് കുമാർ (അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), സുരേഷ് കുമാർ (എസ്.ആർ. മാർബിൾ ഹൗസ്, കക്കട്ട്). മരുമക്കൾ: ശോഭിത ഗിരീഷ് കുമാർ, ബൈമ സുരേഷ്. സഹോദരങ്ങൾ: ഭാസ്കരൻ മാസ്റ്റർ, ദേവി, പരേതരായ കൃഷ്ണൻ, ഗോപാലൻമാസ്റ്റർ, മാധവി, നാരായണൻ.

പത്മിനി
കക്കഞ്ചേരി: പരേതനായ കാവുന്തറ മഠത്തിൽ ഗോപാലന്റെ ഭാര്യ എടവലത്ത് പത്മിനി (70) അന്തരിച്ചു. മക്കൾ: രാജീവൻ, സജീവൻ, ഷൈനി. മരുമക്കൾ: സജിത, സ്മിത, പരേതനായ പ്രകാശൻ. സഹോദരങ്ങൾ: പരേതയായ മീനാക്ഷി, സരോജിനി (ഉള്ളിയേരി സർവീസ് ബാങ്ക് കളക്ഷൻ ഏജന്റ്), ഗംഗാധരൻ (ഗ്രാമീൺബാങ്ക് അപ്രെസർ ഈങ്ങാപ്പുഴ) സീത, വത്സൻ (കേരള ജ്വല്ലറി, ഓർക്കാട്ടേരി), പ്രഭാവതി. 

കുഞ്ഞിക്കണ്ണൻ
പന്തിരിക്കര: കോക്കാട് കിഴക്കേപറമ്പിൽ കുഞ്ഞിക്കണ്ണൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുരേന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി.), പ്രേമലത, രാജീവൻ (ഓട്ടോ ഡ്രൈവർ), രഘുനാഥ് കോക്കാട് (ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ഷീജ, കുമാരൻ, ശ്രീജ, ഷൈനി. 

ഗോപാലൻ വൈദ്യർ
മൂഴിക്കൽ: പഴയകാല ആർ.എസ്.എസ്. ജനസംഘ  പ്രവർത്തകനും പരേതനായ കുമാരൻ വൈദ്യരുടെ മകനുമായ വിരുപ്പിൽ വള്ള്യേക്കാട്ടിൽ ഗോപാലൻ വൈദ്യർ (75) അന്തരിച്ചു. ഭാര്യ: ദമയന്തി. മക്കൾ: ബൈജു വി. വൈദ്യർ (വൈദ്യശാല), ഷൈജ (ടീച്ചർ), ഷൈജു വി. വൈദ്യർ (ഹിന്ദു ഐക്യവേദി കോർപ്പറേഷൻ ജനറൽ സെക്രട്ടറി). മരുമക്കൾ: രമ്യ, ദാമോദരൻ, ജിഞ്ചു കെ.പി.

കമലാക്ഷി അമ്മ 
കോവൂര്: പലകുന്നത്ത് നങ്ങോലത്ത് അയ്യപ്പൻകണ്ടി താവഴി മൂലപ്പറമ്പില് പരേതനായ ഗോവിന്ദന്കുട്ടി നായരുടെ ഭാര്യ കമലാക്ഷി അമ്മ (89) അന്തരിച്ചു.  മക്കള്: ഗൗരി, ഉണ്ണി, ശശിധരന്, ഗോപിനാഥന്, ഹൈമാവതി,  പീതാംബരന് (സത്യന്), ജനാര്ദനന് (അനി-കെ.എച്ച്.എസ്.കോവൂർ). മരുമക്കള്: പരേതനായ ചന്ദ്രശേഖരന്, ശാന്തകുമാരി, രത്നാവതി, വിജയകമാരി, ബാലഗോപാലന്, സബിത. 

കുറ്റിയിൽ വേലായുധൻ
കോഴിക്കോട്: തലക്കുളത്തൂർ കക്കാട്ട് മീത്തൽ കുറ്റിയിൽ വേലായുധൻ (84) അന്തരിച്ചു. ഭാര്യ: മൈഥിലി. മക്കൾ: ബിന്ദു കെ., ബീന കെ. . മരുമക്കൾ: വിജയൻ കെ.കെ., ജയരാജ് മലയിൽ (വി.എച്ച്.പി. കോഴിക്കോട് വിഭാഗ് സംഘടനാ സെക്രട്ടറി). 

അഹമ്മദ് 
ചേറ്റുവ: കടപ്പുറം മുനയ്ക്കക്കടവ് പരേതനായ കോയയുടെ മകൻ പുതിയവീട്ടിൽ അഹമ്മദ് (65) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: കടപ്പുറം പഞ്ചായത്ത് അംഗം അഷ്കർ അലി, ഷാഹിന, ഷാഹിത. മരുമക്കൾ: ഷുക്കൂർ അടിതിരുത്തി, സക്കീർ (ദുബായ്).

ജോണി
പറവൂർ: തുരുത്തൂർ മാളിയേക്കൽ ആന്റണിയുടെ മകൻ ജോണി (64) അന്തരിച്ചു. ഭാര്യ: താഴത്തപ്പുറം ആനി. മക്കൾ: സ്മിത, സജിത്ത് (യു.എസ്.എ.), ധന്യ. മരുമക്കൾ: ഫ്രാൻസിസ് പത്വാല, അനു മൈനാട്ടിപ്പറമ്പിൽ, ഷാജു പടയാടൻ. 

കെ.സി. കുര്യൻ
കോലഞ്ചേരി: പൂത്തൃക്ക കുപ്ലാശേരില് കെ.സി. കുര്യൻ (87) അന്തരിച്ചു. ഭാര്യ: മറിയാമ്മ ഏഴക്കരനാട് വെട്ടിക്കുഴിയില് കുടുംബാംഗമാണ്. മക്കള്: സാറാമ്മ, ശോശാമ്മ (യു.കെ.), ജേക്കബ്, ബെന്നി. മരുമക്കള്: ജോര്ജ് മോളയില് പാമ്പാക്കുട, വര്ഗീസ് (തമ്പി) പറമ്പാത്ത് തിരുവാണിയൂര്, സിബി, സിജി. 

കെ.ജെ. സേവ്യർ
തോപ്പുംപടി: ചെമ്മീന്സിന് സമീപം കാഞ്ഞിരപ്പറമ്പില് കെ.ജെ. സേവ്യർ (55) സൗദി അറേബ്യയില് അന്തരിച്ചു. ഭാര്യ: പരേതയായ ക്ലെസി സേവ്യര്. മക്കള്: സ്നേഹ അജെയ്സണ്, സവിന് സേവ്യര്. മരുമകന്: ആന്റണി അജെയ്സണ് (ദുബായ്). 

ആർട്ടിസ്റ്റ് പി.സിദ്ധാർഥൻ നായർ
തിരുവനന്തപുരം: കുറവൻകോണം കെ.ആർ.എ.സി.-15 സായിയിൽ ആർട്ടിസ്റ്റ് പി.സിദ്ധാർഥൻ നായർ (94) അന്തരിച്ചു. എസ്.എം.വി. സ്കൂൾ, വെള്ളയമ്പലം വിദ്യാമന്ദിർ സ്കൂൾ അധ്യാപകനായിരുന്നു. കേരള ലളിതകലാ അക്കാദമി അംഗവും തുളസീവന പുരസ്കാര ജേതാവുമാണ്. ഭാര്യ: പരേതയായ ബി.അംബുജാക്ഷി അമ്മ (അധ്യാപിക, പട്ടം താണുപിള്ള മെമ്മോറിയൽ യു.പി.എസ്., കുറവൻകോണം). മക്കൾ: ശശാങ്കൻ എ.എസ്., അശോകൻ എ.എസ്., ദുർഗ സിദ്ധാർഥൻ, മീര സിദ്ധാർഥൻ. 

കെ.നാരായണൻ നായർ
തിരുവനന്തപുരം: പേയാട് കൈരളിനഗർ അഞ്ജലിയിൽ കെ.നാരായണൻ നായർ (87) അന്തരിച്ചു. ഭാര്യ: പരേതയായ സീതാലക്ഷ്മി അമ്മ. മക്കൾ: രവികുമാർ എൻ. (കൊല്ലം സുപ്രീം), ഗോപകുമാർ എൻ. (പോലീസ് ആസ്ഥാനം). മരുമക്കൾ: അനിത എസ്.ബി. (ഭാരതീയ വിദ്യാഭവൻ), ഉഷ ഗോപകുമാർ (പി.എസ്.സി. ഓഫീസ്, പട്ടം). 

എ.ജഗദ
തിരുവനന്തപുരം: പേട്ട കവറടി റോഡ് ജെ.എസ്. വിഹാറിൽ (സി.കെ.ആർ.ആർ.എ.-57) പരേതനായ ടി.ശശിധരന്റെ ഭാര്യ എ.ജഗദ (70) അന്തരിച്ചു. മക്കൾ: പരേതനായ ബിനു ജെ.എസ്., പരേതയായ സിനു ജെ.എസ്., വിനു ജെ.എസ്. (ബ്രഹ്മ ഡിസൈൻസ്, പേട്ട), പരേതനായ മനു ജെ.എസ്. മരുമക്കൾ: ഡി.ജയചന്ദ്രൻ (വി.ഡി.പി. ട്രേഡേഴ്സ്), പ്രമീള സി.എസ്. (രാജി). 

നാടക-സീരിയൽ നടൻ മനോമോഹൻ
വെമ്പായം: കേരള സ്റ്റേറ്റ് റൂട്രോണിക്സിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും നാടക-സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തലയൽ ചിത്രാലയത്തിൽ മനോമോഹൻ (58) അന്തരിച്ചു. വിശ്വശില്പി തുടങ്ങിയ പ്രൊഫഷണൽ നാടകരംഗത്തും ദി ബെഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലും ഏഷ്യാനെറ്റ് പ്ളസിലെ സംഗതികോൺട്രാ സീരിയലിലെയും നടനായിരുന്നു. തലയൽ ടി.എ.സി., വെഞ്ഞാറമൂട് പർണശാല നാടക സാംസ്കാരികവേദി എന്നിവയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.  ഭാര്യ: ജ്യോതി. മകൾ: ഹിമ. മരുമകൻ: ആനന്ദ്. 

‘ഭഗവദ്ഗീത’ ഉറുദുവിലേക്കു തർജമചെയ്ത ഹസനുദീൻ അഹമ്മദ് 
ഹൈദരാബാദ്: ‘ഭഗവദ്ഗീത’ ഉറുദുഭാഷയിലേക്ക് തർജമചെയ്ത ഡോ. ഹസനുദീൻ അഹമ്മദ്(97) അന്തരിച്ചു. ആന്ധ്രാപ്രദേശ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഹൈദരാബാദിലെ നവാബ് ദീൻ യാർജങ്ങിന്റെ മകനായ ഇദ്ദേഹം നൈസാം ഭരണകൂടത്തിലും പിന്നീട് സ്വതന്ത്ര ഇന്ത്യയിലും വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.   മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 1976-ൽ ഇദ്ദേഹത്തിന്റെ ഭഗവദ്ഗീതാവിവർത്തനം പ്രകാശനംചെയ്തത്. നാഗാർജുനസാഗർ അണക്കെട്ടു പണിതപ്പോൾ ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അന്ന് അവിടെ സ്പെഷ്യൽ കളക്ടറായിരുന്ന അദ്ദേഹം നടത്തിയ സേവനം സ്തുത്യർഹമായിരുന്നു. പിന്നീട് കേന്ദ്രസർക്കാരിന്റെ നിയമവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കപ്പെട്ടപ്പോൾ നഗരപ്രദേശങ്ങളിലെ വഖഫ് ആസ്തികൾ സംരക്ഷിച്ച് വികസിപ്പിക്കാനും ഡോ. ഹസനുദീൻ അഹമ്മദ് ശ്രമംനടത്തിയിരുന്നു. വിരമിച്ചശേഷം സെൻട്രൽ വഖഫ് കൗൺസിൽ അംഗമായും പിന്നീട് ആന്ധ്രാപ്രദേശ് വഖഫ് ബോർഡ് ചെയർമാനായും  സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷിലും ഉറുദുവിലുമായി 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

പുതുശ്ശേരിൽ ജോസ്
മുംബൈ:  എറണാകുളം മുക്കന്നൂര് പുതുശ്ശേരിൽ ജോസ് (പി.എല്. ജോസ്-67) ന്യൂ പനവേല് ചിന്താമണി അപ്പാര്ട്ട്മെന്റിലെ വീട്ടില് അന്തരിച്ചു. ഫെഡറല് ബാങ്ക് മുന് സീനിയര് മാനേജരായിരുന്നു. കല്യാണ് രൂപതയിലെ വിവിധ ഇടവകകളില് മതാധ്യാപകനായും രൂപത മൈനര് സെമിനാരി അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആശ. മക്കള്:  ജിമ്മി, റോഷന്. മരുമക്കള്: പ്രസി, നികിത. ശവസംസ്കാരം വ്യാഴാഴ്ച പനവേല് ക്രിസ്ത്യന് സെമിത്തേരിയില്. 

കെ. വിക്രമൻ     
ചെന്നൈ: നെടുമങ്ങാട് കുന്നുംപുറത്ത് വീട്ടില് കെ. വിക്രമൻ (72) അരുമ്പാക്കത്ത് അന്തരിച്ചു. ചെന്നൈ കോര്പ്പറേഷനില് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വത്സല വിക്രമന്. മക്കള്: ചന്ദ്രമോഹന്, ശ്രീവിദ്യ ചാലറ്റ്, ബിന്ദു മുരളി. മരുമക്കള്: പ്രീതി ചന്ദ്രമോഹന്, രവീന്ദ്രന് ചാലറ്റ്, പി. മുരളി. ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30-ന് അരുമ്പാക്കം ശ്മശാനത്തില്.   

ആലിസ് ജോസഫ്  
ന്യൂഡല്ഹി: സരിത വിഹാര് പോക്കറ്റ്-എന്, 288 ബി-യിലെ കോട്ടയം മുക്കൂട്ടുതറ ഇടകടത്തി ചെമ്പ്ളായില് വീട്ടില് പരേതനായ മാത്യു ജോസഫിന്റെ ഭാര്യ ആലിസ് ജോസഫ് (ലൂസിക്കുട്ടി-86) അന്തരിച്ചു. മക്കള്: ജോസഫ് മാത്യു, സാലിമ്മ ജോസഫ് (ഇരുവരും ചങ്ങനാശ്ശേരി), ജോസഫ് ഷാ, ലിസി ജോണ്സണ്, ജെസമ്മ അബ്രാഹം (മൂവരും ഡല്ഹി). മരുമക്കള്: പരേതനായ ഔസേപ്പ് ജോസഫ്, സാറാമ്മ മാത്യു, ലൈസമ്മ ഷാ, ജോണ്സണ് ഉമ്മന്, ഇ.യു. അബ്രാഹം. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയില് ശുശ്രൂഷയ്ക്കുശേഷം തുഗ്ലക്കാബാദ് സെമിത്തേരിയില്.  

അമല
കാഞ്ഞിരടുക്കം: പൈനാപ്പള്ളിൽ സണ്ണിയുടെ ഭാര്യ അമല (52) അന്തരിച്ചു. പരേതരായ പുലിക്കോട്ട് തോമസിന്റെയും റോസമ്മയുടെയും മകളാണ്. മക്കൾ: ജോസഫ്, ഐവിൻ (മസ്കറ്റ്), ആൽഫ. സഹോദരങ്ങൾ: അന്നമ്മ, പെണ്ണമ്മ (ഇരുവരും പുനലൂർ) 'ചാക്കോ (ചിറ്റാരിക്കാൽ ), മേരി (മുക്കൂട്ട് തറ), വിമല , തങ്കച്ചൻ, ബേബി, നിർമല. 

ബി.എസ്.കുഞ്ഞാലി ഹാജി
ബദിയടുക്ക: പി.ഡബ്ല്യു.ഡി. ജൂനിയര് സൂപ്രണ്ടായി വിരമിച്ച ബദിയടുക്ക അപ്പര് ബസാര് ബി.കെയ്സ് കോട്ടേജിലെ ബി.കുഞ്ഞാലി ഹാജി (67) അന്തരിച്ചു. പരേതരായ സീതിക്കുഞ്ഞി മുസ്ലിയാര്-ബീഫാത്വിമ  ദമ്പതിമാരുടെ മകനാണ്. ഭാര്യ: മറിയുമ്മ. മക്കള്: അന്വര് അലി (ഖത്തര്), അനീസ, അന്ഷാജ് അലി (സൗദി). മരുമക്കള്: ഇബ്രാഹിം മീപ്പിരി, ഫൈറൂസ മരക്കണി, ജെബിന് അംഗഡിമുഗര്. സഹോദരങ്ങള്: ബി.എസ്.അബ്ദുള്ളക്കുഞ്ഞി ഫൈസി (മുഹിമ്മാത്ത് ജനറല് സെക്രട്ടറി), ബി.എസ്.മുഹമ്മദ് ഹാജി, ആയിശ, മറിയുമ്മ, ആസ്യമ്മ, സൈനബ, സഫിയ്യ.

ചന്ദ്രൻ
പാലക്കുന്ന്: തിരുവക്കോളി പ്രാദേശിക സമിതിയിലെ കരിപ്പോടി ചന്ദ്രൻ (57) അന്തരിച്ചു. പരേതനായ കണ്ണന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: സുജാത. സഹോദരങ്ങൾ: ചോയിച്ചി, നാരായണി, ഗൗരി, കാർത്യായനി, രാജൻ (ദുബായ്).

കെ.കെ.ബാലകൃഷ്ണൻ
നീലേശ്വരം: നീലേശ്വരം മുന് പഞ്ചായത്ത് പ്രസിഡന്റും പഴയകാല നാടകനടനും കോണ്ഗ്രസ് നേതാവുമായ നീലേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ കെ.കെ.ബാലകൃഷ്ണൻ (77) അന്തരിച്ചു. കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി, എന്.കെ.ബി.എം. ഹോസ്പിറ്റല് സൊസൈറ്റി വൈസ് പ്രസിഡന്റ്, അഞ്ഞൂറ്റമ്പലം മാള് നിര്മ്മാണ കമ്മിറ്റി ചെയര്മാന് എന്നീനിലകളില് പ്രവര്ത്തിക്കുന്നു. ജോളി ആര്ട്സ് ക്ലബ്ബ് സ്ഥാപകാംഗം, നീലേശ്വരം സര്വീസ് സഹകരണ ബേങ്ക് മുന് ഡയറക്ടര്, കേരളാ കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എന്നീനിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. 
ഭാര്യ: എ.വി.രോഹിണി (റിട്ട. ഹൊസ്ദുര്ഗ് ഭൂവികസനബാങ്ക്). മക്കള്: പ്രശാന്ത്കുമാര് (ജില്ലാ ഹൗസിങ് സഹകരണ സംഘം നീലേശ്വരം), പ്രസാദ്കുമാര് (അഡ്വക്കറ്റ് കാഞ്ഞങ്ങാട്), പ്രവീണ്കുമാര് (എൻജിനീയര്, വിപ്രോ ബാംഗ്ലൂര്). മരുമക്കള്: എ.വി.ജിജി (കമ്പല്ലൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂള് അധ്യാപിക), എ.ആര്. ആരതി (സി.പി.സി.ആര്.ഐ. കാസര്കോട്), ഡോ. വി.വീണ (വടകര). സഹോദരങ്ങള്: പരേതരായ നാരായണന് (വീവേഴ് കോളനി), രാഘവന് (കീഴൂര്), ലക്ഷ്മി (വിവേഴ്സ് കോളനി), പാര്വതി (പയ്യന്നൂര്), കാര്ത്ത്യായണി (നീലേശ്വരം), നാരായണി (പയ്യന്നൂര്), യശോദ (കരിവെള്ളൂര്), ജാനകി (നീലേശ്വരം). 

കൃഷ്ണൻ
വെള്ളരിക്കുണ്ട്: കോണ്ഗ്രസ് നേതാവും വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് മുന് അംഗവുമായ പറമ്പയിലെ മക്കാക്കോടന് കൃഷ്ണൻ (78) അന്തരിച്ചു. പറമ്പ ശ്രീപുരം ശ്രീകൃഷ്ണക്ഷേത്രം, മുത്തപ്പന് മടപ്പുര ഭരണസമിതി പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. വെസ്റ്റ് എളേരി മണ്ഡലം  കോണ്ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ജാനകി. മക്കള്: അജയകുമാര് (കൃഷ്ണഭവന് ഹോട്ടല്, മാവുങ്കാല്), എന്.വി.പ്രമോദ് (വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തംഗം), പ്രശാന്ത്, പ്രഭ, പ്രീത. മരുമക്കള്: രമ്യ (തണ്ണോട്ട്), രമ്യ (എരമം), ഗംഗാധരന് (അതിയാമ്പൂര്), അനു, ഗംഗാധരന് (രാവണേശ്വരം). സഹോദരങ്ങള്: ലക്ഷ്മി, ഭവാനി, പരേതരായ കുഞ്ഞാതിയമ്മ, ശങ്കരന്, കുഞ്ഞിരാമന്. 

എ.കുമാരൻ
പാക്കം:പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പാക്കം ലോക്കൽ കമ്മിറ്റി അംഗവുമായ പി.ഇന്ദിരയുടെ ഭർത്താവ് ആലക്കോട് മളിയങ്കാലിലെ എ .കുമാരൻ (76)അന്തരിച്ചു. മക്കൾ ദിലീപ് (ഗൾഫ്), ദിപിൻ (എക്സൈസ്). മരുമകൾ ഷബ്ന. സഹോദരങ്ങൾ സരോജിനി, ദാമോദരൻ, മാധവി,യശോദ പരേതനായ ശിവരാമൻ.

സുബ്രഹ്മണ്യൻ
താനൂർ: ചിറക്കൽ പരേതനായ കണ്ടഞ്ഞാട്ടിൽ കോരുവിന്റെ (റിട്ട. പോലീസ്, തമിഴ്നാട്) മകൻ സുബ്രഹ്മണ്യൻ (72) അന്തരിച്ചു. തമിഴ്നാട് ഇലക്ട്രിസിറ്റിബോർഡ് എസ്.ഒ. ആയി വിരമിച്ചതാണ്. ഭാര്യ: ഭാരതി. മക്കൾ: വിനി ഷർമിള, സംഗീത (ദുബായ്), സരിത (കോഴിക്കോട്). മരുമക്കൾ: ഗോപകുമാർ (ചെന്നൈ), രജിത്ത്കുമാർ, ജിതേഷ് (പി.വി.എസ്.എച്ച്.എസ്.എസ്. കോഴിക്കോട്). സഹോദരങ്ങൾ: വാസുദേവൻ (റിട്ട. ഹൈക്കോടതി രജിസ്ട്രാർ, ചെന്നൈ), ചന്ദ്രൻ (റിട്ട. ഡിസ്ട്രിക്ട് കോർട്ട് ഈരോട്).

നാരായണി
പട്ടിക്കാട്: മണ്ണാർമല പള്ളിപ്പടിയിലെ പരേതനായ അമ്പലവട്ടപ്പറമ്പിൽ അയ്യപ്പന്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: യശോദ, പ്രഭാകരൻ, ശങ്കരനാരായണൻ, സേതുമാധവൻ (ദമാം), സരസ്വതി, ഗംഗാധരൻ, രവീന്ദ്രൻ, ഭാരതി.  

ജോർജ് വർഗീസ്
അടൂർ: കരുവാറ്റ കൊന്നയിൽ ഷിബു നിവാസിൽ ജോർജ് വർഗീസ് (82) അന്തരിച്ചു. ഭാര്യ: ലീലാമ്മ. അയിരൂർ മാന്നാക്കുഴിയിൽ കുടുംബാംഗം. മക്കൾ: ഷീലു, ഷിബു (ദുബായ്). മരുമക്കൾ: ബാബുക്കുട്ടി, പ്രിയ (ദുബായ്). 

ഗോവിന്ദപ്പിള്ള
കുന്നത്തൂര്: കുന്നത്തൂര് ഗീതാഭവനില് (തട്ടാരേത്ത്) ആര്.ഗോവിന്ദപ്പിള്ള (90) അന്തരിച്ചു. കര്ഷക കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി. അംഗം, കുന്നത്തൂര് പടിഞ്ഞാറ് എന്.എസ്.എസ്.കരയോഗം പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിരാദേവി. മക്കള്: കെ.ജി.നരേന്ദ്രനാഥ് (എക്സിക്യുട്ടീവ് എഡിറ്റര്, ഫിനാന്ഷ്യല് എക്സ്പ്രസ്, ന്യൂഡല്ഹി), അഡ്വ. കെ.ജി.രംഗനാഥ്, സീതാലക്ഷ്മി. മരുമക്കള്: കവിത രാമചന്ദ്രന്, ജയശ്രീ (റവന്യൂ ഡിപ്പാര്ട്ട്മെന്റ്), ജയപ്രകാശ് (സീനിയര് എന്ജിനീയര്, ബി.പി.സി.എല്.). 

പി.കെ.തോമസ് 
കൊട്ടാരക്കര: ചെങ്ങമനാട് തയ്യിൽ പാറവിള പുത്തൻവീട്ടിൽ പി.കെ.തോമസ് (86-റിട്ട. വർക്ക് സൂപ്രണ്ട്, പി.ഡബ്ല്യു.ഡി.) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോസ് തോമസ് (റിട്ട. എച്ച്.എസ്.എ., ഐ.ജി.എം.എച്ച്.എസ്., മഞ്ഞക്കാല), ജസി വർഗീസ് (എച്ച്.എം.,  യു.പി.എസ്., കോട്ടവട്ടം), ജിസ് തോമസ്, ജിജി കുര്യൻ. മരുമക്കൾ: ഷൈനി ജോസ് (എൽ.പി.എസ്., ആരംപുന്ന), ഗീവർഗീസ് (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), സൂസൻ, കുര്യൻ ലൂക്കോസ്.  

മുരളീധരൻ പിള്ള
കായംകുളം: ഡി.ആർ.ഡി.ഒ. റിട്ട. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പുള്ളിക്കണക്ക് പുത്തൻപുരയിൽ വടക്കതിൽ മയൂരത്തിൽ കെ.മുരളീധരൻ പിള്ള(66) അന്തരിച്ചു. ഭാര്യ: ജയ മക്കൾ: ലക്ഷ്മി മുരളി (ടോറിഹാരീസ്, ബെംഗളൂരു), രശ്മി മുരളി (ന്യൂഡൽഹി). മരുമക്കൾ: ശ്യാംകൃഷ്ണ (ഐ.ബി.എം., ബെംഗളൂരു), വിനോദ് കുമാർ (സിങ്കപ്പൂർ).