കുഞ്ഞിക്കോയ ഹാജി
മീഞ്ചന്ത: ഉള്ളിശ്ശേരിക്കുന്ന് എ.സി. കുഞ്ഞിക്കോയ ഹാജി (70) അന്തരിച്ചു. ഭാര്യ: സുഹറാബി. മക്കൾ: നാഫിൽ റഹ്മാൻ (ജിദ്ദ), ഇസ്ഹാഖ് (ദർശന ടി.വി), റംലത്ത്, സൗദത്ത്. മരുമക്കൾ: ജാഫർ, നാസർ (ദമാം), സർജിന, സബിത.

ഹാരിസ്
വടകര: മാക്കൂൽ പീടികയിൽ കൊല്ലംകണ്ടി കെ.പി. ഹാരിസ് (60) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ശബ്ന (അധ്യാപിക, അറക്കിലാട് എസ്.വി. സ്കൂൾ), ശരീഖ്, ഇദ്രീസ് (ഇരുവരും മസ്കറ്റ്), ഫാത്തിമ. മരുമക്കൾ: ഇസ്മായിൽ, നജീബ്. സഹോദരങ്ങൾ: ഫസൽ, ജമീല.

മൈമുന
കാക്കൂർ: പതിനൊന്നേ നാലിൽ പരേതനായ മഞ്ഞളംകണ്ടിയിൽ അബ്ദുൾ സലാമിന്റെ ഭാര്യ മൈമുന (52) അന്തരിച്ചു. മക്കൾ: നിയാസ്, ഹിൽസാന. മരുമകൾ: ഫായിസ.

മൊയ്തീൻ
കമ്പിളിപ്പറമ്പ്: അപ്പാട്ട് മൊയ്തീൻ (74) അന്തരിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ജുബൈരിയ, സുഹറ, റഹിയ, അവറാൻകോയ, ജൈസൽ, ഷറഫുദ്ദീൻ. മരുമക്കൾ: നാസർ കെ.പി., സമീൽ എൻ.വി., റഫീഖ്. പി.കെ., ജസ്ന, ജാസ്മിൻ, ഫാതിമ.

നാരായണി
ഒള്ളൂർ: പുത്തൂർവട്ടം ആമ്പത്ത് നാരായണി (85) അന്തരിച്ചു.

മൊയ്തീൻ
മുക്കം: ഗോതമ്പ്റോഡ് പൂവത്തിക്കൽ മൊയ്തീൻ (70) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: മുംതാസ്, കമറുദ്ദീൻ, ഫസീല, ശാഹുൽ അമീൻ. മരുമക്കൾ: റംശാദ്, അശ്റഫ്, സാജിദ, സാജിദ.

അമ്മുഅമ്മ
പെരിങ്ങൊളം: പരേതനായ രാഘവൻനായരുടെ ഭാര്യ കക്കുഴിയിൽ അമ്മുഅമ്മ (85) അന്തരിച്ചു. മക്കൾ: പരേതനായ ബാലകൃഷ്ണൻ, മണി, ശ്രീനിവാസൻ. മരുമക്കൾ: സത്യഭാമ, റീന, ബീന. സഹോദരങ്ങൾ: ജയചന്ദ്രൻ, സുന്ദരൻ. 

രാധാ ഗോപാലകൃഷ്ണൻ
കോഴിക്കോട്: കിണാശ്ശേരി ഹൈസ്കൂൾ പ്രധാനാധ്യാപികയായിരുന്ന രാധാ ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. വലവീട്ടിൽ ഒതയമംഗലത്ത് ഗോപാലൻ നായരുടെയും പുതുമന ദേവകി അമ്മയുടെയും മകളാണ്. ഭർത്താവ്: വലിയങ്ങാടിയിലെ മുൻകാല അരി വ്യാപാരിയായിരുന്ന കട്ടയാട്ട് വടശ്ശേരി താഴത്ത് പരേതനായ ഗോപാലകൃഷ്ണമേനോൻ. 
മക്കൾ: അഡ്വ. പി.ജി. അനൂപ് നാരായണൻ (മലബാർ ചേംമ്പർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ്),  ലക്ഷ്മി രമേഷ് (ഭാരതീയ വിദ്യാഭവൻ ചേവായൂർ അധ്യാപിക). മരുമക്കൾ: പി.ആർ. രമേഷ്കുമാർ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ), ബിന്ദു അനൂപ്. സഹോദരിമാർ: പരേതയായ പുതുമന സത്യലക്ഷ്മി, ലീല, സരസ. സഞ്ചയനം വെള്ളിയാഴ്ച.

ചിരുത
ചേരാപുരം: പൂളക്കൂൽ മരുതോളി ചിരുത (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മാതാണ്ടി കുഞ്ഞേക്കൻ. സഹോദരി: മാണി.

കുഞ്ഞിക്കണാരൻ
കൊയിലാണ്ടി: പയറ്റുവളപ്പിൽ സ്മരണയിൽ കുനിയിൽ കുഞ്ഞിക്കണാരൻ (87) അന്തരിച്ചു. കൊയിലാണ്ടിയിലെ ജനസംഘം സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ മാനേജർ, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രയോഗം ജന. സെക്രട്ടറി, പ്രസിഡന്റ്, ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡന്റ് കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈ. പ്രസിഡന്റ് എന്നീ നിലകളിലുംപ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിലും മലപ്പുറംജില്ലാ വിരുദ്ധ സമരത്തിലും പങ്കാളിയായിരുന്നു. ഭാര്യ: കമല. മക്കൾ: ജിൻഷ്യ, ലിജിഷ്യ (എസ്.യു. സ്ക്വയർ  കമ്പനി കോഴിക്കോട്). മരുമകൻ:  ഉണ്ണിക്കൃഷ്ണൻ (സ്മരണ സൗണ്ട്സ്). സഹോദരി: പരേതയായ നാരായണി. 

സൗമിനി അമ്മ
കീഴൽ: പരേതനായ വിരോത്ത് ദാമോദരൻ നമ്പ്യാരുടെ ഭാര്യ ചക്യത്ത് സൗമിനി അമ്മ (73) അന്തരിച്ചു. മക്കൾ: സ്നേഹലത, പുഷ്പലത, വിദ്യാ റാണി. മരുമക്കൾ: രാജൻ കേളോത്ത്, ദേവീദാസൻ വീരോത്ത്. സഹോദരങ്ങൾ: ചക്യത്ത് ഹരീന്ദ്രൻ, ഇന്ദിര, ഗിരിജ.

സത്യൻ
ചേമഞ്ചേരി: ചികിലപ്പുറത്ത് താഴക്കുനി സത്യൻ (53) അന്തരിച്ചു. പരേതനായ ഉണ്ണിയമ്പലത്തിൽ കേളുക്കുറുപ്പിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബിനിത. മകൾ: നന്ദന. 

അബ്ദുള്ളക്കുട്ടി ഹാജി  
പെരുമ്പിലാവ്: പള്ളിക്കുളം പടിഞ്ഞാക്കര അബ്ദുള്ളക്കുട്ടിഹാജി (87) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്: കബീര്, ഫാത്തിമ, ഹനീഫ (അബുദാബി), അഷറഫ് (അബുദാബി), റാബിയ, ഷറഫുന്നിസ (അബുദാബി), അന്വര്, ഷിഹാബ്, ഷെമീര് (അബുദാബി).

അമ്മിണിയമ്മ 
ചാലക്കുടി: പോട്ടച്ചിറ വലിയാട്ടില് പരേതനായ അപ്പുക്കുട്ടന്നായരുടെ ഭാര്യ അമ്മിണിയമ്മ (92) അന്തരിച്ചു. മക്കള്: രുക്മിണി, ഓമന, ദേവകി, ദാസന്, പദ്മിനി, ഷീല, ലഹര, സുരേഷ്. മരുമക്കള്: നാരായണന്, വിജയന്, ഗോപിനാഥന്, ദേവി, മോഹനന്, ഉണ്ണി, ചന്ദ്രന്.   

ഫ്രാന്സിസ്
വടക്കാഞ്ചേരി: പുല്ലാനിക്കാട് പുലിക്കോട്ടില് ഫ്രാന്സിസ് (87) അന്തരിച്ചു. ഭാര്യ: മേരി. മക്കള്: ഗ്രേസി, മിനി, ജോസ്, റാണി, സേവി, വിനോ. മരുമക്കള്: തിമോത്തി, നെല്സണ്, ഷീബ, വര്ഗീസ്, ലിനി, ജോഷി.

ചന്ദ്ര 
ചേർപ്പ്: ചൊവ്വൂർ സംസ്കാരനഗറിൽ ചെറുവത്തേരി വീട്ടിൽ വിജയന്റെ ഭാര്യ ചന്ദ്ര (63) അന്തരിച്ചു.
 മക്കൾ: രാജു, സുനിൽ, സുനിത, മനോജ്. മരുമക്കൾ: സിനി, രശ്മി, ശശി, മഞ്ജുഷ. 

ജാനകി
ചെന്ത്രാപ്പിന്നി: എടത്തിരുത്തി സർദാർ റോഡിൽ പരേതനായ കൊല്ലാറ കുഞ്ഞക്കന്റെ ഭാര്യ ജാനകി (87) അന്തരിച്ചു. മക്കൾ: പ്രേമൻ, ലളിത, പരേതനായ സുനേത്രൻ, ദിനേശ് (ഷാർജ), ലിനി. മരുമക്കൾ: വിജയലക്ഷ്മി, ഗോപാലൻ വേളയിൽ, നന്ദിനി, ബിന്ദു, വിവേക്. 

സുഭദ്ര
മുല്ലശ്ശേരി: അണ്ടൂർ അയ്യപ്പൻപിള്ളയുടെ ഭാര്യ സുഭദ്ര (65) അന്തരിച്ചു. മക്കൾ: പ്രസാദ്, മോഹനൻ, ബിന്ദു, മഞ്ജു. മരുമക്കൾ: രാധ, ഗിരീഷ്, രാജേഷ്.

ഉട്ടൂപ്പുണ്ണി 
കുന്നംകുളം: ശങ്കരപുരം റോഡില് വടക്കന് വീട്ടില് ഉട്ടൂപ്പുണ്ണി (95) അന്തരിച്ചു. ഭാര്യ: കൊച്ചുബേബി (റിട്ട. കൃഷി ഓഫീസര്). മക്കള്: ഷാജു (ബിസിനസ്), ഷെറി (സോഫ്റ്റ്വേർ എന്ജിനീയര്). മരുമക്കള്: ജൂലി (അധ്യാപിക), മിനിത (സോഫ്റ്റ്വേര് എന്ജിനീയര്).

ഗോപാലന്   
മരത്തംകോട്: കിടങ്ങൂര് മുച്ചിരുപറമ്പില് ഗോപാലന് (85) അന്തരിച്ചു. ഭാര്യ: തങ്ക. മക്കള്: ശിവരാജന്, സുരേന്ദ്രന്, രാജന്, അനില്, സുനില്, വിലാസിനി, സുജാത, സുനിത. മരുമക്കള്: സുജാത, സിന്ധു, സുജിത, നീന, പ്രീത, ബാലന്, രാജന്, സുരേന്ദ്രന്.

പി.പി. വറീത് 
കുന്നംകുളം: കിഴൂര് വൈശ്ശേരി പനയ്ക്കല് പി.പി. വറീത് (വര്ഗീസ്-80) അന്തരിച്ചു. റിട്ട. കെ.എസ്.ഇ.ബി. എന്ജിനീയറാണ്. ഭാര്യ: മണി. മക്കള്: പോള്, അനില്, സുനില്. മരുമക്കള്: പ്രീന, സൈജി, അല്ഫോണ്സ. 

ശോഭന 
 മാള: സൗത്ത് കുരുവിലശ്ശേരി ഏരിമ്മല് നാരായണന്റെ ഭാര്യ ശോഭന (58) അന്തരിച്ചു.

ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത 
കൊച്ചി: ഗായകൻ ബിജു നാരായണന്റെ ഭാര്യ ഇടപ്പള്ളി കുന്നുംപുറത്ത്  ശ്രീലകത്ത് വീട്ടിൽ ശ്രീലത നാരായണൻ (46) അന്തരിച്ചു. കെ.എൻ. നാരായണൻ നായരുടെയും ശ്രീദേവിയുടെയും മകളാണ്. മക്കൾ: സിദ്ധാർത്ഥ് നാരായണൻ (നിയമ വിദ്യാർഥി, ബെംഗളൂരു സെയ്ന്റ് ജോസഫ് കോളേജ്), സൂര്യ നാരായണൻ (പത്താം ക്ലാസ് വിദ്യാർഥി, രാജഗിരി കളമശ്ശേരി).

 ജോസഫ്

അങ്കമാലി: എളവൂർ കല്ലറയ്ക്കൽ വീട്ടിൽ കെ.എ. ജോസഫ് (87) അന്തരിച്ചു.  ഭാര്യ: കൊച്ചുത്രേസ്യ. 
മക്കൾ: സിസ്റ്റർ ലില്ലി റോസ് (എസ്.എ.ബി.എസ്. മദർ സുപ്പീരിയർ, പാലക്കാട്), ജോയി, വർഗീസ്, ഫ്രാൻസീസ്. മരുമക്കൾ: മണി, ഡെൽഫി, ഷീബ.

  കുറുമ്പ കുഞ്ഞപ്പന്കോലഞ്ചേരി: ഊരമന പാത്തിക്കല് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കുറുമ്പ (പൈതല്-87) അന്തരിച്ചു.
 മക്കള്: കെ.കെ. തങ്കപ്പന് (റിട്ട.അധ്യാപകന്), കെ.കെ. അമ്മിണി, കെകെ. കുട്ടപ്പന് (റിട്ട. ഓഡിറ്റ് വകുപ്പ്), കെ.കെ. കുമാരന്, ഡോ. കെ.കെ. ശാന്ത (ഡെപ്യൂട്ടി ഡയറക്ടര് ആരോഗ്യ വകുപ്പ്). മരുമക്കള്: ശാന്ത (ഗവ.സര്വന്സ് സഹകരണ സംഘം അഞ്ചല്പെട്ടി, പത്മിനി (റിട്ട.ആരോഗ്യ വകുപ്പ്), രാധാമണി, ബിജു, പരേതനായ നാരായണന് (ഉപ്പുകണ്ടത്തില് മാറാടി). 

 

 കെ. ഗോപകുമാർ

പള്ളുരുത്തി: ഇ.എസ്.ഐ. റോഡ്, ബ്ലൂട്രോണിക്സിന് സമീപം മേടയിൽ (ഹരിതം) കെ. ഗോപകുമാർ (51) അന്തരിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സീനിയർ െഡപ്യൂട്ടി ചീഫ് അക്കൗണ്ടന്റായിരുന്നു. 
 ഭാര്യ: എം. ഷൈല ഗോപൻ (മെഡിക്കൽ ഓഫീസർ, കൊച്ചിൻ കോർപ്പറേഷൻ). മക്കൾ: ജി.എസ്. രോഹിത്, ജി.എസ്. ഹരിത. 

ജേക്കബ് തോമസ്
 കോതമംഗലം: ഊന്നുകൽ പിച്ചളക്കാട്ട് ജേക്കബ് തോമസ് (കുട്ടിച്ചേട്ടൻ -85) അന്തരിച്ചു. ഭാര്യ: അന്നക്കുട്ടി ജേക്കബ് (റിട്ട. ടീച്ചർ). മക്കൾ: ജസ്സിൻ ജേക്കബ് (റിട്ട. എച്ച്.എം., ഹോളി ഫാമിലി എൽ. പി.എസ്, കരിമണ്ണൂർ), ടോമി ജേക്കബ് (ടീച്ചർ, കാൽവരി എച്ച്.എസ്, കാൽവരി മൗണ്ട്), ഫാ. ഡോ, മാനുവൽ (വൈസ് പ്രിൻസിപ്പൽ, ന്യൂമാൻ കോളേജ്, തൊടുപുഴ), ജാൻസി ജേക്കബ് (ടീച്ചർ, സെയ്ന്റ് ജോർജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്), സിസ്റ്റർ ഡോ. ലിഡിയ ഡി.എം. (പ്രൊവിൻഷ്യൽ സുപ്പീരിയർ, വെണ്ണിയൂർ, തിരുവനന്തപുരം), സ്റ്റാനി ജേക്കബ് (റിട്ട. സി.ആർ.പി.എഫ്, തിരുവനന്തപുരം), ഫാ. ഡോ. ബിനോയ് ജേക്കബ് എസ്.ജെ. (ഡയറക്ടർ, ലയോള ഇൻസ്റ്റിറ്റ്യൂട്ട്, മാനേജിങ് എഡിറ്റർ ‘എഴുത്ത്’ മാസിക, കൊച്ചി). 
 മരുമക്കൾ: ജോർജ് ജോസഫ് വടക്കേടത്ത്, പൈങ്ങോട്ടൂർ (റിട്ട. മാനേജർ, അരീക്ക ഇന്റർനാഷണൽ, സൗദി), ബീന ആപ്പാടൻ (പി.ഡബ്ലു.ഡി., നെടുങ്കണ്ടം), തോമസ് കെ.കെ. കുമ്പാട്ട് (എ.എസ്.ഐ., ഇടുക്കി), അജീന ചതുരവാടയിൽ, ചങ്ങനാശ്ശേരി (നഴ്സ്). 

ലക്ഷ്മിക്കുട്ടി പിഷാരസ്യാർ 
തൃശ്ശൂർ: മുളങ്കുന്നത്തുകാവ് പടിഞ്ഞാറേ പിഷാരത്ത് പരേതനായ പുരുഷോത്തമൻ നമ്പൂതിരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി പിഷാരസ്യാർ (തങ്കം-104) അന്തരിച്ചു. മക്കൾ:  ലീല, പത്മം, ശാന്ത, നാരായണൻ, ഉണ്ണികൃഷ്ണൻ, പരേതരായ യശോദ, പങ്കജം. മരുമക്കൾ: പീതാംബരൻ, പ്രഭാകരൻ, നാരായണൻ, കൃഷ്ണകുമാരി, ഓമന, പരേതനായ ബാലകൃഷ്ണൻ.

സ്കറിയ
പോത്താനിക്കാട്: ആനത്തുഴി തോട്ടുങ്കരയിൽ പരേതനായ ആദായിയുടെ മകൻ സ്കറിയ (61) അന്തരിച്ചു. ഭാര്യ: മേരി (കീരമ്പാറ കലയത്തുംപടി കുടുംബാംഗം). മക്കൾ: ബിനു, ബേസിൽ, ബിന്ദു, ബീന. മരുമക്കൾ: ബെന്നി, എൽദോസ്.

നടന് മധുവിന്റെ സഹോദരി ടി.സേതുലക്ഷ്മി
തിരുവനന്തപുരം: ചലച്ചിത്രനടൻ മധുവിന്റെ സഹോദരിയും മുന് കെ.പി.സി.സി. അംഗവുമായിരുന്ന ഗൗരീശപട്ടം ടി.സി. 310 ‘ലക്ഷ്മി’യില് ടി.സേതുലക്ഷ്മി (78) അന്തരിച്ചു.
ദീര്ഘകാലം തിരുവനന്തപുരം നഗരസഭയില് കൗണ്സിലറായിരുന്നു. മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ഡി.സി.സി. ജനറല് സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് മുന് മേയര് ഗൗരീശപട്ടം കീഴതില്വീട്ടില് പരേതനായ ആര്.പരമേശ്വരന്നായരുടെയും തങ്കമ്മയുടെയും മകളാണ്. ഭര്ത്താവ്: പരേതനായ കെ.ഉണ്ണിക്കൃഷ്ണന്നായര് (റിട്ട. അഗ്രോ ഇന്ഡസ്ട്രീസ് കോര്പ്പറേഷന് കമ്പനി സെക്രട്ടറി). മക്കള്: ദേവി സുധീര് കുമാര് (പ്രിന്സിപ്പൽ, പ്രക്രിയ റസിഡന്ഷ്യല് ഇന്റര്നാഷണല് സ്കൂള്, ബംഗളൂരു), എസ്.യു.ശ്യാം കൃഷ്ണന് (ബിസിനസ്, തിരുവനന്തപുരം), എസ്.യു.ഹരികൃഷ്ണന് (ആര്ക്കിടെക്ട്, തിരുവനന്തപുരം), പരേതയായ ഇന്ദിരാപ്രിയദർശിനി (ലക്ചറർ, എൻ.എസ്.എസ്. കോളേജ് കരമന). മരുമക്കൾ: സുധീർകുമാർ (വിപ്രോ, െബംഗളൂരു), ദീപ, പരേതനായ ജി.പ്രസാദ്. മറ്റ് സഹോദരങ്ങള്: പരേതയായ മായാദേവി, വിജയലക്ഷ്മി, രാജലക്ഷ്മി. 
സേതുലക്ഷ്മിയുടെ മരണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അനുശോചിച്ചു. 

രുക്മിണി അമ്മ
പെരുങ്കടവിള: മാരായമുട്ടം വടകര കൊടുവിളാകത്തുവീട്ടിൽ പരേതനായ വി.പരമേശ്വരൻ പിള്ളയുടെ ഭാര്യ രുക്മിണി അമ്മ (84) അന്തരിച്ചു. മക്കൾ: ജയശ്രീദേവീ (അധ്യാപിക), ജയചന്ദ്രകുമാർ. 
സരള
കല്ലറ: നീറുമൺകടവ് പ്ലാച്ചിക്കുന്നിൽവീട്ടിൽ കെ.ആർ.ദിവാകരന്റെ ഭാര്യ സരള (72) അന്തരിച്ചു. 

ജെ.ശാന്ത
തിരുവനന്തപുരം: മുടവൻമുകൾ ശ്രീശൈലത്തിൽ പരേതനായ യേശുദാസിന്റെ ഭാര്യ ജെ.ശാന്ത (82) അന്തരിച്ചു. മക്കൾ: വൈ.എസ്.മോളി, വൈ.എസ്.സിന്ധു. മരുമക്കൾ: ശിവാനന്ദൻ, ശ്രീകുമാർ. 
ഭവാനിയമ്മ
വെള്ളനാട്: വെളിയന്നൂർ മേലേ മാമൂടുവീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ (86) അന്തരിച്ചു. മക്കൾ: ചന്ദ്രിക, ഗീതാകുമാരി, കൃഷ്ണൻകുട്ടി. മരുമകൻ: സോമൻനായർ. 
കെ.രാധാകൃഷ്ണൻനായർ
വെഞ്ഞാറമൂട്: മാങ്കുളം ബിന്ദുവിഹാർ ചേനവിളാകത്തുവീട്ടിൽ കെ.രാധാകൃഷ്ണൻനായർ (54-ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട്) അന്തരിച്ചു. ഭാര്യ: രമ്യ. മകൻ: ശബരി ബി.ആർ. 
ബീന എം.നായർ
വെഞ്ഞാറമൂട്: പോത്തൻകോട് പന്തലക്കോട് ദേവീനഗറിൽ എം.ബി.എം. ഭവനിൽ മധുസൂദനൻനായരുടെ ഭാര്യ ബീന എം.നായർ (41) അന്തരിച്ചു. മകൾ: മീനു എം.നായർ. 
എം.പ്രഭാകരൻനായർ
കുലശേഖരം: നാഗക്കോട് വിജയ്ഭവനിൽ റിട്ട. സുബേദാർ മേജർ എം.പ്രഭാകരൻനായർ (84) അന്തരിച്ചു. ഭാര്യ: രാധ. മകൻ: വിജയ്കുമാർ. മരുമകൾ: ജയകുമാരി. 

 

പി.കെ.കുര്യൻ
അഞ്ചൽ: പാണയം പനയ്ക്കാമറ്റത്ത് പി.കെ.കുര്യൻ (കുഞ്ഞുകുഞ്ഞ്-93) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കൾ: ബ്ലസ്സൻ, ലിസ്സി, സണ്ണി, കൊച്ചുമോൻ. മരുമക്കൾ: ഷെജി, ജോൺകുട്ടി, ഷീല, ജിജി. 

 സി.ഐ.ടി.യു. നേതാവ് 
ടി.വേണുഗോപാൽ
കൊല്ലം: കൊല്ലത്തെ പ്രമുഖ സി.ഐ.ടി.യു. നേതാവ് മുണ്ടാലുംമൂട് തുരുത്തിക്കുളങ്ങര ടി.വേണുഗോപാൽ (63) അന്തരിച്ചു. കൊല്ലം കോർപ്പറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പുന്നത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. നിലവിൽ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം, കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി, കൊല്ലം ഏരിയ സെക്രട്ടറി, കൊല്ലം ജില്ലാ മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.  ഭാര്യ: സേതുലക്ഷ്മി (ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്ര.). മക്കൾ: അഡ്വ. ഗൗതം, അർജുൻ.
സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ജി.ശിവകുമാര്
കൊല്ലം: പട്ടത്താനം വികാസ് നഗര്-68 സരസ്വതിഭവനത്തില് പ്രമുഖ മമമസ്വര്ണവ്യാപാരിയായിരുന്ന പരേതനായ എസ്.സ്വാമിനാഥന്റെ കൊച്ചുമകനും പരേതനായ ഗോപാലകൃഷ്ണന്റെയും (സരസ്വതി ഫാഷന് ജൂവലറി, ഗോള്ഡ് ആൻഡ് സില്വര് മര്ച്ചന്റ് അസോസിയേഷന് മുന്കൊല്ലം ജില്ലാ പ്രസിഡന്റ്) പരേതയായ രാജേശ്വരിയുടെയും മകന് ജി.ശിവകുമാര് (43) അന്തരിച്ചു.സഹോദരങ്ങള്: ജി.സ്വാമിനാഥന്, ജി.മുത്തുലക്ഷ്മി.

സീതാലക്ഷ്മി
കണ്ണൂർ: വളപട്ടണം സുധാനിവാസിൽ പരേതനായ കെ.വി.കുഞ്ഞിക്കണ്ണന്റെ ഭാര്യ എം.സീതാലക്ഷ്മി (85) മുംബൈയിൽ അന്തരിച്ചു. മക്കൾ: ഗണേശൻ (ചാലോട്), സുധ (സാംഗ്ലി, മുംബൈ). 
 മരുമക്കൾ: കെ.രാജൻ (മുംബൈ), കെ.വി.ബിന്ദു (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, കക്കാട്). 

മാധവി
മൊറാഴ: പരേതനായ സി.വി.കുഞ്ഞിരാമന്റെ ഭാര്യ വെള്ളിക്കീലെ ചാപ്പൻ മാധവി (82) അന്തരിച്ചു.  മക്കൾ: ഉത്തമൻ, ഓമന. മരുമക്കൾ: മുകുന്ദൻ (ടെയ്ലർ), ഗൗരി (മടക്കര). 
സഹോദരങ്ങൾ: യശോദ, കാർത്യായനി, പരേതരായ ദേവകി, രാഘവൻ. സഞ്ചയനം ബുധനാഴ്ച.

 ആമിന ഹജ്ജുമ്മ
കുറുമാത്തൂര്: ചൊറുക്കളയിലെ മണ്ണന്റകത്ത് ആമിന ഹജ്ജുമ്മ (72) അന്തരിച്ചു. ഭര്ത്താവ്: കെ.പി.ഇബ്രാഹിംകുട്ടി ഹാജി. മക്കള്: കുഞ്ഞഹമ്മദ്, അസ്മ, നസീര്, ജമീല, റംല, സിദ്ദീഖ്, ശരീഫ്, ഹസീന, സൗദ, സമീര്, ഷാഹിന. മരുമക്കള്: കെ.പി.മുഹമ്മദ്കുഞ്ഞി, ഉമ്മര് (ചൊറുക്കള), ഇബ്രാഹിം, ഉമ്മര് (ശ്രീകണ്ഠപുരം), സലാം, മുജീബ്, ഫാത്തിമ, മറിയംബി, ബുഷ്റ, ഹന്നത്ത്, ഷബീല. 
സഹോദരങ്ങള്: പരേതരായ അബൂബക്കര്, ഫാത്തിമ, അസൈനാര്, മൊയ്തീന്കുട്ടി, മുഹമ്മദ്കുഞ്ഞി, മുസ്തഫ, നബീസു. 

എ.ഗീതാ അന്തർജനം
മയ്യില്: കുറ്റ്യാട്ടൂര് പഴശ്ശി ഏക്കോട്ടില്ലത്ത് എന്.പി.നിവാസില് നാരായണന് നമ്പൂതിരിയുടെ ഭാര്യ എ.ഗീത അന്തർജനം (58) അന്തരിച്ചു. മക്കള്: പ്രമോദ് നമ്പൂതിരി (മേല്ശാന്തി, ചെക്യാട്ട് ധര്മശാസ്താക്ഷേത്രം), പ്രീത (ഷൊറണൂര്). മരുമക്കള്: മധുസൂദനന് നമ്പൂതിരി, ദിവ്യ (പട്ടാമ്പി). 

ചീയ്യേയി
തൃക്കരിപ്പൂർ: ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിന് തെക്കുഭാഗത്തെ പരേതനായ പടിഞ്ഞാറെ വീട്ടിൽ കണ്ണന്റെ ഭാര്യ എം.ചീയ്യേയി (91) അന്തരിച്ചു. മക്കൾ: എം.ബാലകൃഷ്ണൻ (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി, മുൻ വലിയപറമ്പ് പഞ്ചായത്തംഗം), സാവിത്രി, ജയൻ (വാട്ടർ അതോറിറ്റി കാസർകോട് സെക്ഷൻ), ബിന്ദുകുമാർ, പരേതനായ ഗംഗാധരൻ. മരുമക്കൾ: വി.വി.കാർത്യായനി (മെട്ടമ്മൽ), കെ.കെ.ബാലകൃഷ്ണൻ (കല്യാശ്ശേരി), കെ.ജെ.ദിവ്യ (തൃശ്ശൂർ), ടി.വി.ലിസി (കാരിയിൽ), ടി.തമ്പായി (ഇടയിലക്കാട്). സഹോദരങ്ങൾ: എം.മാധവി (ഏഴിലോട്), പി.പി.കുഞ്ഞിരാമൻ, കല്യാണി, കാർത്ത്യായനി (മൂവരും എടാട്ട്), പരേതരായ കുഞ്ഞമ്പു, കണ്ണൻ, കുഞ്ഞിരാമൻ, നാരായണി, പാറു (എടാട്ട്). 

ത്രേസ്യാമ്മ
ബിരിക്കുളം: ബിരിക്കുളം പാലുക്കുന്നേൽ ത്രേസ്യാമ്മ (62) അന്തരിച്ചു. ഭർത്താവ്: പരേതനായ മാത്യു തോമസ്. മക്കൾ: റോബിൻ മാത്യു (ബെംഗളൂരു), റോയി മാത്യു (മോനായി). മരുമക്കൾ: റിൻസി റോബിൻ, ജോബിയ റോയി. 

നാരായണൻ
കോടിയേരി: കാരാൽ തെരുവിലെ മാക്കൂൽ നാരായണൻ (63) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: വിനീഷ്, നിമിഷ. മരുമക്കൾ: ശാരി, സനേഷ് (മക്രേരി). 

ഹൈമവതി
കതിരൂർ: ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ അക്ഷയ ഹൗസിൽ സി.ഹൈമവതി (66) അന്തരിച്ചു. കണ്ണൂർ ഇൻകം ടാക്സ് പ്രാക്ടീഷണർ പി.സി.ചന്ദ്രന്റെ ഭാര്യയാണ്. പരേതരായ കുമ്മൽ കുങ്കൻ നായരുടെയും ചിങ്ങംകണ്ടി ദേവു അമ്മയുടെയും മകളാണ്. മക്കൾ: രാകേഷ് ചന്ദ്രൻ (കുവൈത്ത്), രേഷ്മ (ഖത്തർ). മരുമകൻ: ഇ.സുമേഷ് (ഖത്തർ). സഹോദരങ്ങൾ: പ്രൊഫ. വസന്തകുമാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പ്), രാജേന്ദ്രൻ (റിട്ട. ജനറൽ മാനേജർ, ആപ്കോ ഹോണ്ട), നിർമല (എൽ.ഐ.സി., ആലുവ).   

 പാർവതി നരിക്കോട്: കൈവേലിയിലെ പരേതനായ ഒ.പി.നാരായണൻ മാസ്റ്ററുടെ ഭാര്യ കെ.പാർവതി (79) അന്തരിച്ചു. മക്കൾ: രാധാകൃഷ്ണൻ നരിക്കോട്, രാമചന്ദ്രൻ, പദ്മനാഭൻ (എഫ്.എ.സി.ടി. ആലുവ), നാരായണൻകുട്ടി (റെയിൽവേ), രാജലക്ഷ്മി (അധ്യാപിക). 
  മരുമക്കൾ: ശോഭ (നരിക്കോട്), ശ്രീജ (എടാട്ട്), ഹേമചന്ദ്രൻ (ഉദിനൂർ).  

കിങ്ങിണി
ഉദിനൂർ: തടിയൻകൊവ്വലിലെ എ.കിങ്ങിണി (24) അന്തരിച്ചു. അച്ഛൻ: കെ.ദാമോദരൻ (ടെലിഫോൺ ടെക്നീഷ്യൻ, ബി.എസ്.എൻ.എൽ, തൃക്കരിപ്പൂർ). അമ്മ: എ.രജനി (എം.ആർ.സി.എച്ച്. സ്കൂൾ, പയ്യന്നൂർ). സഹോദരങ്ങൾ: ശ്രീമോൾ, മേഘ (ഇരുവരും വിദ്യാർഥികൾ).

 സുകുമാരൻ നായർ
അങ്ങാടിപ്പുറം: മലപ്പുറം കളക്ടറേറ്റിലെ റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് അങ്ങാടിപ്പുറം സംഗീതയിൽ കൊരമ്പയിൽ സുകുമാരൻ നായർ (71) അന്തരിച്ചു. നിലമ്പൂർ കാട്ടുമുണ്ട പരേതരായ പന്തക്കളത്തിൽ രാമൻനായരുടെയും കൊരമ്പയിൽ കാമാക്ഷി അമ്മയുടെയും മകനാണ്. അങ്ങാടിപ്പുറം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: വെളുത്താട്ട് കുളങ്ങര വീട്ടിൽ ഗീത (റിട്ട. പി.ഡബ്ള്യു.ഡി. അസി. എൻജിനീയർ). മക്കൾ: ഡോ. സുജിത്ത് എസ്. നായർ (മൗലാന ആശുപത്രി പെരിന്തൽമണ്ണ), സജിത്ത് എസ്. നായർ (ഇ.ആൻഡ് വൈ. ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഡോ. അനുപമ (ഗവ. ജില്ലാആശുപത്രി വളാഞ്ചേരി), അഞ്ജു. സഹോദരങ്ങൾ: ലീലാവതി, വാസുദേവൻ, സോമസുന്ദരൻ, വിജയരാഘവൻ, മുരളീധരൻ.

ഖദീജ ബീവി
എടവണ്ണ: പാലപ്പെറ്റ പള്ളിപ്പടിയിലെ പരേതനായ വെള്ളക്കാട്ട് മഖാമിങ്ങൽ ഹക്കീംഅലിയുടെ ഭാര്യ ഖദീജ ബീവി (85) അന്തരിച്ചു. 
മക്കൾ: അബുൽഹസ്സൻ (സി.കെ.എൽ.പി. സ്കൂൾ മണിമൂളി), അബ്ദുൾജലീൽ (എസ്.എച്ച്.എം.ജി.എച്ച്.എസ്.എസ്. എടവണ്ണ), ഷറഫുന്നിസ. മരുമക്കൾ: സുബൈദ, ബേനസീറ, മുത്തുകോയ തങ്ങൾ (ബത്തേരി).

നാടി
എടവണ്ണ: കുണ്ടുതോട് പുതുവായിലെ പറമ്പാടൻ നാടി (70) അന്തരിച്ചു. ഭാര്യ: ചക്കിക്കുട്ടി. 
മക്കൾ: സുരേഷ്, സുനിത, ബേബി, സുമിത്ര, സന്തോഷ്, സുചിത്ര. മരുമക്കൾ: മിനി, ശോഭിത, ഗംഗാധരൻ, ശിവൻ, അനിൽകുമാർ, ബിനോയി.

മൊയ്തീൻകുട്ടി
ഇടിമുഴിക്കൽ: ചേലൂപ്പാടം മൈലംപറമ്പത്ത് മുണ്ടേങ്ങാട്ട് മൊയ്തീൻകുട്ടി (57) അന്തരിച്ചു. ഭാര്യ: റംല. മരുമക്കൾ: ഷൈബു, നസീബ, നാഫി, നൗഫീന, റാസിക്ക്. മരുമക്കൾ: കോയ, ഫൈസൽ, സിദ്ദീക്ക്, ജാഫർ.

മറിയക്കുട്ടി
എടപ്പാൾ: വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ പരേതനായ മൊയ്തുണ്ണിയുടെ (കുഞ്ഞാപ്പു) ഭാര്യ മറിയക്കുട്ടി (82) അന്തരിച്ചു.  മക്കൾ: സുലൈഖ (റിട്ട. പ്രഥമാധ്യാപിക), സഫിയ (അധ്യാപിക, വിസ്ഡം കോളേജ് കുമരനല്ലൂർ), സാഹിദ (അധ്യാപിക, കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സൈനുദ്ദീൻ ബാബു. 

ശിവദാസൻ
താനൂർ: പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പരേതനായ പുത്തൻവീട്ടിൽ കുഞ്ഞാമന്റെ മകൻ ശിവദാസൻ (47) അന്തരിച്ചു. അമ്മ: പരേതയായ മാധവി. ഭാര്യ: ഷൈനി. 

മൊയ്തീൻ
മലപ്പുറം: മേൽമുറി വലിയാട്ടപ്പടി നമ്പൻ കുന്നൻ മൊയ്തീൻ (92) അന്തരിച്ചു.  ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുസ്തഫ (നാണി), ഫാത്തിമ. മരുമക്കൾ: റൈഹാനത്ത്, മുഹമ്മദലി.

 പി. ശങ്കരൻ നമ്പൂതിരിപ്പാട്   
   ശ്രീകൃഷ്ണപുരം: സാമൂഹികപ്രവര്ത്തകനും കമ്യൂണിസ്റ്റ് പാര്ട്ടി നേതാവുമായ പാണെക്കാട്ട് മനയ്ക്കല് പി. ശങ്കരന് നമ്പൂതിരിപ്പാട് (പി.എസ്. നമ്പൂതിരിപ്പാട്-82) അന്തരിച്ചു.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂള് റിട്ട. പ്രധാനാധ്യാപകനാണ്. നിലവില് സ്കൂളിന്റെ മാനേജരാണ്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീകൃഷ്ണപുരം സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ്, വി.ടി.ബി. കോളേജിന്റെ മുന് മാനേജര് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീപതി ട്രസ്റ്റ് ചെയര്മാന്, ശ്രീ ശങ്കര ട്രസ്റ്റ് നോര്ത്ത് സോണ് വൈസ് ചെയര്മാന്, പരിയാനമ്പറ്റ ക്ഷേത്രം ട്രസ്റ്റീ ബോര്ഡ് അംഗം, യോഗക്ഷേമസഭ പ്രവര്ത്തകസമിതി അംഗം, പരിയാനമ്പറ്റപ്പൂരം വടക്കന്വേല കമ്മിറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സി.പി.ഐ. ശ്രീകൃഷ്ണപുരം മണ്ഡലം മുന് സെക്രട്ടറിയാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ സഹപ്രവര്ത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായ  പരേതനായ പി.സി. നാരായണന് നമ്പൂതിരിപ്പാടിന്റേയും ദേവകി അന്തര്ജനത്തിന്റേയും മകനാണ്. ഭാര്യ: പരേതയായ ഭാരതിദേവി (ശ്രീകൃഷ്ണപുരം  ഹയർ സെക്കന്ഡറി സ്കൂള് റിട്ട. അധ്യാപിക). മക്കള്: വൃന്ദ (ബെംഗളൂരു), സന്ധ്യ (ജില്ലാ ബാങ്ക്, തൃശ്ശൂര്), സിന്ധു. മരുമക്കള്: രവി, രാജന്, വിനോദ്. സഹോദരങ്ങള്: നാരായണന് നമ്പൂതിരിപ്പാട് (റിട്ട. ഒ.എന്.ജി.സി.), കൃഷ്ണമോഹന് (റിട്ട. ഇന്ത്യന് എക്സ്പ്രസ്), വാസുദേവന് (റിട്ട. മറൈന് എൻജിനീയര്), അരവിന്ദന് (റിട്ട. എൻജിനീയര്), ദേവകി അന്തര്ജനം (തൃക്കടീരി മന), വാസന്തി അന്തര്ജനം (കുട്ടല്ലൂര് മന),പരേതരായ ദേവദാസന്, സാവിത്രി അന്തര്ജനം (അഷ്ടത്ത് മന), തങ്കമണി അന്തര്ജനം (നെന്മിനി മന).          
 

 സരോജിനി   വെള്ളിനേഴി: കുറ്റാനശ്ശേരി കുന്നത്ത് പരേതനായ പഴനിയുടെ ഭാര്യ സരോജിനി (88) അന്തരിച്ചു. 

േത്രസ്യാമ്മ
കോട്ടയം: നീരാക്കൽ പരേതനായ എൻ.എം.ജോസഫിന്റെ ഭാര്യ േത്രസ്യാമ്മ (93) അന്തരിച്ചു. മക്കൾ: അന്നമ്മ ജോസഫ്, റോസമ്മ ജോസഫ്, എൻ.ജെ.മാത്യു (ഡയറക്ടർ, എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂൾ കോട്ടയം, മാനേജിങ് പാർട്ണർ എസ്ബിസൺസ് എൻജിനീയറിങ് കന്പനി), പരേതയായ മെറീന വിൻസന്റ്. മരുമക്കൾ: എം.ജോസഫ് (റിട്ട. ഐ.എ.എസ്.) മുണ്ടയ്ക്കൽ കോതമംഗലം, റോസി മാത്യു നെരോത്ത് ആലപ്പുഴ, ഡോ.വിൻസന്റ് പോൾ ചേറ്റുപുഴക്കാരൻ തൃശ്ശൂർ. 

മീനാക്ഷിയമ്മ
തിരുവഞ്ചൂർ: ദർഭത്തറ പരേതനായ ദാമോദരൻനായരുടെ ഭാര്യ മീനാക്ഷിയമ്മ (90) അന്തരിച്ചു. മക്കൾ: ദേവകിയമ്മ, രാമകൃഷ്ണൻനായർ, ഗോപിനാഥൻനായർ. മരുമക്കൾ: രാമചന്ദ്രൻനായർ വെള്ളൂർ, സതീദേവി കാർത്തികപ്പള്ളി, കനകമ്മ വെള്ളൂർ.
ദാമോദരൻ
പാറക്കുളം: മ്ളാന്തടംകാലായിൽ എം.എസ്.ദാമോദരൻ (78) അന്തരിച്ചു. മക്കൾ: സനൽകുമാർ, ജയമോൾ, സലില, ജയേഷ്. മരുമക്കൾ: പ്രീത, നീതു, ജയപ്രകാശ്, ജയചന്ദ്രൻ.

ശശിധരൻനായർ
തൂക്കുപാലം: ബാലഗ്രാം ബ്ലോക്ക് നന്പർ 111-ൽ കെ.ശശിധരൻനായർ (ഹരിപ്പാട് ശശി-63) അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരിയമ്മ. കോന്പയാർ നടുവത്തൂവള്ളിൽ കുടുംബം. 

പാറുക്കുട്ടിയമ്മ
വെച്ചൂച്ചിറ: മണ്ണടിശാല പരുവ ബ്ലോക്ക് നന്പർ 101-ൽ പരേതനായ ഗോപാലൻനായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (89) അന്തരിച്ചു. മക്കൾ: പി.എൻ.ഗോപിനാഥൻപിള്ള, ബാലഗോപാലൻനായർ, രവീന്ദ്രനാഥൻനായർ, ഉണ്ണികൃഷ്ണൻനായർ, ശാന്തകുമാരി, പൊന്നമ്മ. മരുമക്കൾ: ഓമനാ ഗോപിനാഥ്, ഓമനാ ബാലഗോപാൽ, ഉഷാറാണി, ഉഷാകുമാരി, സുരേഷ് കുമാർ, സുധീന്ദ്രൻ. 

എൻ.യു.ജോൺ
കോലഞ്ചേരി: ഞാറ്റുതൊട്ടിയിൽ എൻ.യു.ജോൺ (ഓനച്ചൻ-73) അന്തരിച്ചു. 
 ഭാര്യ: ഏലിയാമ്മ. പട്ടിമറ്റം കുറ്റിപറിച്ചേൽ കുടുംബാംഗം.  മക്കൾ: മിനി (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി), സിനി (മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോലഞ്ചേരി), ലിനി (ബ്യൂട്ടീഷ്യൻ).  മരുമക്കൾ: ബേബി മാത്യു കടുവാകുഴിയിൽ (ലേസർ പോയിന്റ്, മുവാറ്റുപുഴ), ബിജി കുര്യാക്കോസ് കടുവാകുഴിയിൽ , വിൽസൻ കളരിക്കൽ (ക്യാമറാമാൻ, മീഡിയാവൺ ടി.വി.).

അഡ്വ. പി.വി.തോമസ്
ചക്കകാനം: പൂവത്തോലില് അഡ്വ. പി.വി.തോമസ് (തോമാച്ചന്-77) അന്തരിച്ചു. ഭാര്യ: ഫിലോമിന. മണ്ണൂക്കര കളത്തൂര് കുടുംബാംഗം. മക്കള്: മായ (യു.എസ്.എ.), ജീവന് (യു.കെ.), സന്ധ്യ (യു.എസ്.എ.), സാം (ബെംഗളൂരു). മരുമക്കള്: സുനില് (യു.എസ്.എ.), അന്നാ റീത്ത (യു.കെ.), ജിമ്മി (യു.എസ്.എ.), ജെയിന് (ബെംഗളൂരു).

പി.ജെ.ജോൺ
തിരുവാന്പാടി: പാലനിൽക്കുംതടത്തിൽ പി.ജെ.ജോൺ (ഓനൻ-77) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. തിരുവാന്പാടി നിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ബാബു ജോൺ (എ.എസ്.ഐ. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ), ലില്ലി, ഷൈനി (ഇസ്രായേൽ), സിന്ധു (ഇസ്രായേൽ). മരുമക്കൾ: ആൻസി ബാബു (കാരിവേലി എ.കെ.ജി. ഹോസ്പിറ്റൽ കണ്ണൂർ), ജോസ് പാലക്കുഴിയിൽ (ബി.എസ്.എൻ.എൽ.) ഞീഴൂർ, പ്രദീപ് മണലേൽ തിരുവാന്പാടി, ജോസ് മോൻ കരികുളത്തിൽ കൈപ്പുഴ.

പി.ആർ.രവീന്ദ്രൻ നായർ
കുറ്റൂർ: പടിഞ്ഞാറെ വെള്ളഞ്ചേരിൽ പി.ആർ.രവീന്ദ്രൻ നായർ (74) അന്തരിച്ചു. ഭാര്യ: മാവേലിക്കര ആക്കനാട്ടുകര തണ്ടാൻവിള തേക്കേതിൽ ശ്രീകുമാരി. മക്കൾ: അജിത്ത്(മൈസൂർ), സജിത്ത് (ഡൽഹി). മരുമകൾ: രമ്യ. 

കെ.കെ.തങ്കമണി
റാന്നി: തോട്ടമൺ ചിറക്കപറന്പിൽ പരേതനായ കെ.ആർ.തങ്കപ്പന്റെ ഭാര്യ കെ.കെ.തങ്കമണി (69) അന്തരിച്ചു. മക്കൾ: ശ്രീകല, ഹരികുമാർ, മധുകുമാർ, ഓമനക്കുട്ടൻ. മരുമകൾ: പൂജ. 
മേരിക്കുട്ടി
റാന്നി: അഞ്ചാനി ഇടയാടിയിൽ മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (87) അന്തരിച്ചു. കൈപ്പുഴ കുടുംബാംഗമാണ്. മകൻ: രാജു ഇടയാടി (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വടശ്ശേരിക്കര). മരുമകൾ: ജൈനമ്മ കോയിക്കലേത്ത്. 

 അരുണ് 
ചേര്ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാര്ഡില് അനൂപ് നിവാസില് സോമനാഥക്കുറുപ്പിന്റെ മകന് എസ്.അരുണ് (34) അന്തരിച്ചു. അമ്മ: കുമാരി. സഹോദരന്: അനൂപ്.   
 ബാലകൃഷ്ണൻ
മാന്നാർ: ഇരമത്തൂർ അനുഭവനത്തിൽ ബാലകൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: അനുജ, അഞ്ജന. മരുമക്കൾ: പ്രഭാഷ്, ഷിബു (ദുബായ്).
 കുട്ടിയമ്മ
 ചെന്നിത്തല: ആറുപറയിൽ കാരിക്കുഴിയിൽ കുട്ടിയമ്മ (95) അന്തരിച്ചു. മക്കൾ: പങ്കജാക്ഷി, മണി, നളിനി, ലളിത, പത്മിനി. മരുമക്കൾ: സുകുമാരൻ, പരേതരായ ലക്ഷ്മണൻ, കൃഷ്ണൻകുട്ടി, വിജയന്, അനിയൻ. .

 കെ.വിജയന് 
ചേര്ത്തല: മുഹമ്മ പഞ്ചായത്ത് 15-ാം വാര്ഡ് കല്ലാപ്പുറത്ത് കെ.വിജയൻ (72) അന്തരിച്ചു. ഭാര്യ: തുളസി. മക്കള്: സോമ, ധനസിങ്, പരേതനായ ധനപ്രകാശ്. മരുമക്കള്: സാബു, സുമി ധനസിങ്.   
 പി.പി.രവീന്ദ്രനാഥക്കൈമൾ
മാന്നാർ: കുരട്ടിക്കാട്ട് പുതുപ്ലേത്ത് വീട്ടിൽ പി.പി.രവീന്ദ്രനാഥക്കൈമൾ (83) അന്തരിച്ചു. ഭാര്യ: രുക്മിണി കൈമൾ. മക്കൾ: സുധ, പ്രദീപ്, പ്രമോദ്. മരുമക്കൾ: അജയകുമാർ, ബീന, ശാലിനി. -ന്.    
 രോഹിണി
പൂമല: മുട്ടാറ്റിക്കര വടക്കേതില് രോഹിണി (69) അന്തരിച്ചു. മക്കള്: സിന്ധു, ഗീത, അനിത.