ഒളവണ്ണ: ചെറയക്കാട്ട് അബ്ദുൽ ഖാദർ (86) തറോൽ വീട്ടിൽ അന്തരിച്ചു. ഒളവണ്ണ ഐ.എസ്.എം. സ്ഥാപകപ്രസിഡന്റ്, ഒളവണ്ണ സലഫി മസ്ജിദ് പ്രവർത്തക സമിതി അംഗം, ഒളവണ്ണ സലഫി സെന്റർ കെ.എൻ.എം. അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കൾ: സുബൈദ (പെരുമണ്ണ വെള്ളായിക്കോട്), പരേതനായ സൈതുട്ടി, മുഹമ്മദ്, അബ്ദുൾ അസീസ്, സുലൈഖ (ബാലുശ്ശേരി), അബ്ദുൾ വാരിസ്, അബ്ദുൽ വാഹിദ്. മരുമക്കൾ: കുഞ്ഞിക്കോയ (വെള്ളായിക്കോട്), സാജിത, സമീറ, സജ്ന, അബ്ദുൽ ഹമീദ് (ബാലുശ്ശേരി), സബീന, ശബ്ന. സഹോദരന്മാർ: പരേതരായ സീതിക്കുട്ടിഹാജി, മുഹമ്മദ്ഹാജി, അലവി ഹാജി.

പാത്തുമ്മയ് ഹജ്ജുമ്മ
കുന്ദമംഗലം: കോണോട്ട് ചെന്നിലേരി മീത്തൽ പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മയ് ഹജ്ജുമ്മ (89) അന്തരിച്ചു. മക്കൾ: പരേതനായ സി.കെ. ഉമ്മർ, സി.കെ. ഉസ്മാൻ (സി.കെ. സ്റ്റോർ കാരന്തൂർ), സി.കെ. അലി (പ്രൊഫസർ എൻ.ഐ.ടി. കോഴിക്കോട്), സി.എം. ബഷീർ, ആമിന. മരുമക്കൾ അലീമ, സാറ, റാബിയ, സുഹറ, പരേതനായ പോക്കർ.             

 ശശിധരൻ
തലശ്ശേരി: കൊമ്മൽവയൽ ഐശ്വര്യയിൽ ടി.പി.ശശിധരൻ (65) അന്തരിച്ചു.  ടൗൺഹാളിന് മുൻവശത്തെ ശ്രീസായ് വർക്ഷോപ്പ് പാർട്ണറാണ്. കോടിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: സാവിത്രി. മക്കൾ: ഷിജു, ഷജിൽ (ഇരുവരും ദുബായ്). മരുമക്കൾ: ശ്രുതി, സരിത. 

ജാനകിയമ്മ
മയ്യില്: കല്യാട് യു.പി. സ്കൂളിലെ റിട്ട. അധ്യാപകനായിരുന്ന പരേതനായ കെ.കുഞ്ഞിക്കൃഷ്ണന്റെ ഭാര്യ കയരളത്തെ എം.കെ.ജാനകിയമ്മ (96) അന്തരിച്ചു. മക്കള്: ലീല, ഉണ്ണിക്കൃഷ്ണന്, ജനാര്ദനന്, രാമദാസന്, ഭാസ്കരന്, ബാലഗോപാലന്, ഗോപിനാഥന്, പരേതനായ നാരായണന്. 
മരുമക്കള്: ദാമോദരന് (കുറ്റ്യാട്ടൂര്), ലീല, ആത്മജ, അനിത, ലേഖ, ബീന, അജിത. സഹോദരങ്ങള്: കല്യാണി, പരേതരായ കാർത്യായനി, കുട്ടിരാമന്, പാര്വതി. 

സുലൈമാൻ
വിദ്യാനഗർ: വിദ്യാനഗർ ചാലയിലെ സി.എ.സുലൈമാൻ (78) അന്തരിച്ചു. ഭാര്യ: സഫിയ, പരേതയായ ആയിഷ. 
മക്കൾ: മമ്മു ചാല (മുസ്ലിം ലീഗ് 12-ാം വാർഡ് പ്രസിഡന്റ്, മുൻ നഗരസഭാംഗം), ഹമീദ്, ഹാരിസ്, നവാസ്, സമീർ, സുഹറ, നസീമ, ഷമീമ. മരുമക്കൾ: സൈനുദീൻ ചാല, അബ്ദുല്ല മൊഗ്രാൽ, അഷ്റഫ് കാബിൾ, നജ്മുന്നിസ (മുൻ നഗരസഭാംഗം), സൈദ, ഷാഹിന, മുഹ്സിന.   

ആയിഷ
ചെർക്കള: ബേവിഞ്ചയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ തൊട്ടി (88) അന്തരിച്ചു. 
മക്കൾ: ഷാഫി, അബ്ദുൾഖാദർ, ബീഫാത്തിമ, നഫീസ, ഫാസിയ. മരുമക്കൾ: മുഹമ്മദ് (പടന്ന), ഹംസ (പൊയിനാച്ചി), മാഹിൻ (മേൽപറമ്പ്), ഖദീജ (ആലംപാടി), റംല (മേൽപ്പറമ്പ്).   

സുബ്രഹ്മണ്യന് നമ്പൂതിരി 
അത്തോളി:  വിവിധക്ഷേത്രങ്ങളില് തന്ത്രിസ്ഥാനം വഹിച്ചിരുന്ന കൊളക്കാട് പുതിയേടത്തില്ലം സുബ്രഹ്മണ്യന് നമ്പൂതിരി (93) അന്തരിച്ചു. തലക്കുളത്തൂര് മതിലകം ക്ഷേത്രം, അത്തോളി പാലോറത്ത് കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില് ദീര്ഘകാലം മേല്ശാന്തിയായിരുന്നു. എലിയോട്ട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായും  പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യമാര്: താമരക്കുളം ഇല്ലം മാധവിക്കുട്ടി അന്തര്ജനം, പരേതയായ മംഗലത്ത് മന ഉമാദേവി അന്തര്ജനം. മകന്: വിജയാനന്ദന് നമ്പൂതിരി. 

ഗോപാലൻ നമ്പ്യാർ
പേരാമ്പ്ര: പൈതോത്ത് പരേതരായ മണ്ണാറത്ത് കെ.വി. കുഞ്ഞിരാമൻ നായരുടെയും കല്യാണിഅമ്മയുടെയും മകൻ അരീക്കൽ ചാലിൽ ഗോപാലൻ നമ്പ്യാർ (82) അന്തരിച്ചു. മക്കൾ: രാജീവൻ (ബഹ്റൈൻ), ഹരിദാസൻ (ഗ്രാൻഡ് ഹൗസ്, പേരാമ്പ്ര), മിനി. മരുമക്കൾ: പ്രീതാ രാജീവൻ, സവിതാ ഹരിദാസൻ. സഹോദരങ്ങൾ: കുഞ്ഞിക്കേളു നമ്പ്യാർ, പത്മിനി അമ്മ, പരേതരായ അമ്മാളുഅമ്മ, ലക്ഷ്മിഅമ്മ. 

കൃഷ്ണൻ നായർ
പേരാമ്പ്ര: ചേനോളി റോഡിൽ അമ്പാളിത്താഴ പൊട്ടക്കുളങ്ങര കൃഷ്ണൻ നായർ (69) അന്തരിച്ചു. റിട്ട. എഫ്.സി.ഐ. ജീവനക്കാരനാണ്.  ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ചിത്ര (കായണ്ണ എച്ച്.എസ്.എസ്.), പ്രജീഷ് കുമാർ. മരുമകൻ: ബിജു പാറച്ചാലിൽ (വിമുക്ത ഭടൻ).  സഹോദരങ്ങൾ: ദേവകി അമ്മ, ജാനു അമ്മ, രാമൻ നായർ,  (റിട്ട. ജീവനക്കാരൻ, പേരാമ്പ്ര സി.കെ.ജി. കോളേജ്), ലക്ഷ്മി (ഗൾഫ്), പരേതരായ അച്യുതൻ നായർ, കാർത്യായനി അമ്മ. 

 കെ.കെ. വേലായുധൻ
ചെറുവറ്റ:  മലബാർ മേഖലാ എസ്.സി.-എസ്.ടി. സംരക്ഷണ സമിതി ചെയർമാനും എസ്.സി.-എസ്.ടി. പ്രൊട്ടക്ഷൻ കൗൺസിൽ വൈസ് ചെയർമാനും ചെറുവറ്റ കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ്  അംഗവും പരേതനായ തനിയൻകുട്ടിയുടെ മകനുമായ കാട്ടിൽ പറമ്പത്ത് കെ.കെ. വേലായുധൻ (51) അന്തരിച്ചു.  എസ്.സി.-എസ്.ടി.  ജില്ലാ മോണിറ്ററിങ് കമ്മിറ്റി അംഗമായിരുന്നു. സഹോദരങ്ങൾ: കെ.കെ. ലക്ഷ്മി, കെ.കെ. ഗംഗാധരൻ, പരേതരായ കെ.കെ. മൂത്തോറൻ, കെ.കെ. ചന്ദ്രബാബു.

രവീന്ദ്രൻ
ചാലാട്: മണലിൽ പ്രതീക്ഷയിൽ മുൻ കളക്ടറേറ്റ് ജീവനക്കാരനും വിമുക്തഭടനുമായ ഇ.രവീന്ദ്രൻ (74) അന്തരിച്ചു. ഭാര്യ: പി.രാജമ്മ. മക്കൾ: ഷൈനി, രാജേഷ് (കെ.എസ്.ആർ.ടി.സി., തൊട്ടിൽപാലം), ഷൈജ, രഞ്ജിഷ്. മരുമക്കൾ: മണികണ്ഠൻ (റിട്ട. ആർമി), അനീഷ് (ഗൾഫ്), സായിലക്ഷ്മി (മൊകേരി). സഹോദരങ്ങൾ: പരേതനായ രമേശൻ (പറശ്ശിനിക്കടവ്), സുരേശൻ (കണ്ടക്ടർ, ആറാംകോട്ടം), സുധി, സാവിത്രി.

അലവി ഹാജി
വേങ്ങര: ഊരകം കുറ്റാളൂർ അന്നേങ്ങാടൻ അലവി ഹാജി (70) അന്തരിച്ചു. ഭാര്യ: പാക്കട മൈമൂന. മക്കൾ: അൻവറലി, മുഹമ്മദ് ശലൂബ്, നസീമ, ആരിഫ, സഹല, പരേതരായ ഷാഹുൽഹമീദ്, ഉമ്മുഹബീബ. മരുമക്കൾ: മുസ്തഫ, സലാം (മലപ്പുറം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി), നിസാർ, ഫർസാന, മുഹസിന.

ജോസഫ്
മമ്പാട്: കാട്ടുമുണ്ട ചെമ്മരം എസ്റ്റേറ്റ് മാനേജരും വടപുറം സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് ട്രസ്റ്റിയുമായ പെരുമ്പള്ളിയിൽ ജോസഫ് (65) അന്തരിച്ചു. ചേർത്തല സ്വദേശിയാണ്. ഭാര്യ: ജോളി. മക്കൾ: സോണി, ജിജോ (ഇരുവരും അബുദാബി), ആൽഫി. മരുമക്കൾ: ഡൈജു, ആര്യ (ഇരിങ്ങാലക്കുട). 

 ചന്ദ്ര   
കഴിമ്പ്രം: അടിപ്പറമ്പില് പരേതനായ കൊച്ചുകൃഷ്ണന്റെ (റിട്ട. കെ.എസ്.ഇ.ബി.) ഭാര്യ ചന്ദ്ര (78) അന്തരിച്ചു. പൊന്മാനിക്കുടം എ.എം.എല്.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കള്: അജിത (സെന്റ് ആന്റണി കോളേജ്, ആലുവ), അനിൽ (എ.കെ. ട്രേഡ്, ചെന്ത്രാപ്പിന്നി), അമ്പിളി, അഖില (കാനഡ), ആശ (അധ്യാപിക, എ.എം.യു.പി. സ്കൂള്, തളിക്കുളം). മരുമക്കള്: പരേതനായ ലാല്, ആശ (അധ്യാപിക, വി.പി.എം.എസ്.എന്.ഡി.പി. ഹയർ സെക്കന്ഡറി സ്കൂള്, കഴിമ്പ്രം), ജോഷി (ഇമേജ് സ്റ്റുഡിയോ, എറണാകുളം), രവി (കാനഡ), സന്തോഷ് (ദുബായ്).   

ശാരദമേനോൻ
തൃശ്ശൂർ: പരേതനായ പി.കെ. പ്രഭാകരമേനോന്റെ ഭാര്യ കോഴിപ്പുറത്ത് ശാരദമോനോൻ (79) അന്തരിച്ചു. മക്കൾ: കെ. സുരേഷ്മേനോൻ (റിട്ട. ഡെ.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ), കെ. സദാനന്ദമേനോൻ (റിട്ട. പ്രൈവറ്റ് ഫേം മുബൈ). മരുമക്കൾ: അഡ്വ. വി. ഗീതാറാണി  , ഡോ. ഷൈലജ എസ്. മേനോൻ (റിട്ട. വൈസ് പ്രിൻസിപ്പൾ, കെ.ജെ. സമരിയ കോളേജ്, മുംബൈ). 

അനിൽകുമാർ
വള്ളിക്കുന്ന്: ഒപ്പംതറമ്മൽ അനിൽകുമാർ (52) അന്തരിച്ചു. ഭാര്യ: ഷൈനി (മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘം). മക്കൾ: അക്ഷയ് കുമാർ (അധ്യാപകൻ, അൽ ഫാറൂഖ് എജ്യുക്കേഷൻ സെന്റർ), അഭിഷേക്. സഹോദരി: അമ്പിളി. 

 വി. രാമകൃഷ്ണൻ
ചിറ്റൂർ: തത്തമംഗലം കിഴക്കേഗ്രാമം ‘രാഘവേന്ദ്ര’യിൽ വി. രാമകൃഷ്ണൻ (94) അന്തരിച്ചു. ചിറ്റൂർ ഗവ. പാഠശാല സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. 
ഭാര്യ: ഹേമലക്ഷ്മി. മക്കൾ: ഉമ (റിട്ട. എസ്.ബി.ഐ.), കൃഷ്ണവേണി, വെങ്കിടേശൻ (ഡൽഹി), സുബ്രഹ്മണ്യൻ (കാഞ്ഞങ്ങാട്), ജഗദീഷ് (ശ്രവ്യ ഇലക്ട്രോണിക്സ്), വിനുരാജ് (ബെംഗളൂരു). മരുമക്കൾ: രഘുറാം, പരേതനായ നാരായണൻ, ഗിരിജ, രേഖ, മാധുരി, ഗീത.

 തങ്ക
പൊൽപ്പുള്ളി: താഴെ മലമുറി കോണത്തുവീട്ടിൽ പരേതനായ കാശുവിന്റെ ഭാര്യ തങ്ക (82) അന്തരിച്ചു. മകൻ: ചന്ദ്രൻ. മരുമകൾ: ജാനകി. സഹോദരങ്ങൾ: പഴണൻ, ലക്ഷ്മി, ശിവരാമൻ, പരേതനായ വേലുമണി.

സാറാമ്മ  
പോത്താനിക്കാട്: മോളത്ത് പരേതനായ വര്ഗീസിന്റെ ഭാര്യ സാറാമ്മ (85) അന്തരിച്ചു. ചാത്തമറ്റം ചിറപ്പുറത്ത് കുടുംബാംഗമാണ്. മക്കള്: ജോസ്, മാത്യൂസ്, പീറ്റര്, ജോര്ജ്, ഏലിയാസ് (ഡല്ഹി), ഷിജോ, ബൈജു (സൗദി). മരുമക്കള്: വത്സ, സാലി, ലൗലി, അമ്മു (സെയ്ന്റ് മേരീസ് ഹൈസ്കൂള്, പോത്താനിക്കാട്), മിനി, ടീന (സൗദി). 

 മറിയം 
കുറുപ്പംപടി: ഇളമ്പകപ്പിള്ളി പള്ളശ്ശേരി പരേതനായ ഔസേഫിന്റെ ഭാര്യ മറിയം (84) അന്തരിച്ചു. 
മക്കള്: പൗലോസ് (റിട്ട. കെ.എസ്.ആര്.ടി.സി.) ദേവസി, തോമസ്, മേരി, ലിറ്റി, മിനി. മരുമക്കള്: പീറ്റര് (പാറപ്പുറം, നെടുങ്ങപ്ര), ഷാജി, (കൊലമ്മാകുടി, മാറാടി), പോള് (പാലാട്ടി, മറ്റൂര്), റോസി, (തേയ്ക്കാനത്ത്, ചേരാനല്ലൂര്), ത്രേസ്യാമ്മ (അരീക്കല്, ആനപ്പാറ), മേരി (പെരുമായന്, എടാട്). 

േഗ്രസി ചെറിയാൻ
ഉദയഗിരി: മലമാക്കൽ എം.ഡി.ചെറിയാന്റെ (റിട്ട. ഹെഡ്മാസ്റ്റർ ഉദയഗിരി സെന്റ് മേരീസ് യു.പി.സ്കൂൾ) ഭാര്യ േഗ്രസി ചെറിയാൻ (റിട്ട. അധ്യാപിക, സെന്റ് മേരീസ് യു.പി.സ്കൂൾ ഉദയഗിരി-72) അന്തരിച്ചു. കൽത്തൊട്ടി മേച്ചിറാകത്ത് കുടുംബാംഗമാണ്. ഇരട്ടയാർ, ചെന്പകപ്പാറ, തങ്കമണി, എന്നീ സ്കൂളുകളിൽ അധ്യാപികയായിരുന്നു. മക്കൾ: ടീന (ടീച്ചർ, സെന്റ് ജോർജസ് എച്ച്.എസ്.എസ്. വാഴത്തോപ്പ്), റോബർട്ട് (ടെക്നോ ഇലക്േട്രാണിക്സ് തോപ്രാംകുടി), റെന്നി, റീജാ (യു.എസ്.എ.), റിന്റാ (കോഴിക്കോട്). മരുമക്കൾ: ജിജി കൂട്ടുങ്കൽ (ടീച്ചർ, സെന്റ് ജോർജസ് എച്ച്.എസ്.എസ്. വാഴത്തോപ്പ്), പ്രീതി പന്തപ്പാട്ട് (ഇരട്ടയാർ), ഷിൻസി ഞാവള്ളിക്കുന്നേൽ (കൊച്ചറ), ജോേജാമോൻ മഞ്ഞപ്പിള്ളിൽ (യു.എസ്.എ.), റ്റോജി കണ്ടത്തിൻകരയിൽ പുറ്റടി (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). 

സ്കറിയ ജോൺ
ചെറുതോണി: ആദ്യകാല കുടിയേറ്റ കർഷകൻ തടിയംപാട് തടത്തിൽ സ്കറിയ ജോൺ (87) അന്തരിച്ചു. 60 വർഷങ്ങൾക്കുമുന്പ് ഇടുക്കി വാഴത്തോപ്പിലേക്ക് കുടിയേറ്റത്തിനായി എത്തിയ കർഷകനായിരുന്നു. ഭാര്യ: റോസക്കുട്ടി. വാഴത്തോപ്പ് കുത്തനാപിള്ളിൽ കുടുംബാംഗം. മക്കൾ: മാത്യു, ആനീസ്, ജോസഫ്, ഫ്രാൻസിസ്, സിബി, സജി, ലിജി. മരുമക്കൾ: സെലിൻ കോക്കണ്ടത്തിൽ, മാത്യു ചെറുതാനിക്കൽ വിമലഗിരി, ഷാന്റി പരപരാകത്ത്, ലില്ലി വേഴവയലിൽ, സിനി കാക്കരക്കുന്നേൽ, ആശ ഇല്ലിക്കൽ, അനൂപ് പുതുപ്പറന്പിൽ എഴുകുംവയൽ. 

അന്നമ്മ
നെല്ലിപ്പാറ: മോർ പാളയിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു. കാഞ്ചിയാർ മടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ലില്ലി, സാലി, മോളി, തങ്കച്ചൻ (സൗദി), റെജി, സിബി, ജോബി. മരുമക്കൾ: ജോസ് നടയ്ക്കൽ , െജയിംസ് പെരുനിലത്ത് (കനകക്കുന്ന്), കുഞ്ഞുമോൻ മറ്റമുണ്ടയിൽ (കാഞ്ചിയാർ), ഷീഫ കക്കല്ലിൽ , മിനി കാവുങ്കൽ, ലീന വളവനാൽ, ജോസി മഞ്ഞപത്തിക്കുന്നേൽ . 

ആർ.കെ.സൂരജ്  
തിരുവനന്തപുരം: വഞ്ചിയൂർ മാതൃഭൂമി റോഡ് എം.ബി.ആർ.ആർ.എ. എ-3 പ്രശാന്തിയിൽ പൊതുമരാമത്ത് വകുപ്പ് റിട്ടയേർഡ് സീനിയർ ഫിനാൻസ് ഓഫീസർ ആർ.രാജ് കുമാറിന്റെ മകൻ ആർ.കെ.സൂരജ് (27) അന്തരിച്ചു. അമ്മ: കല വി. (റിട്ട. ടീച്ചർ വഞ്ചിയൂർ ജി.എച്ച്.എസ്.). സഹോദരൻ: കിരൺ ആർ.കെ.(ബെംഗളൂരു). 

 മേരി
 കറ്റാനം: ഭരണിക്കാവ് തെക്ക് മംഗലത്തേത്ത് കളീക്കൽ പരേതനായ ജോർജിന്റെ ഭാര്യ മേരി (86) അന്തരിച്ചു. കോടുകുളഞ്ഞി കാട്ടായിക്കുഴി കുടുംബാംഗമാണ്. മക്കൾ: ബാബു, റെജി, ലിസി, അനി, രാജി, പരേതരായ കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ: കുഞ്ഞനാമ്മ, രമണി, ജോൺസൻ, മോനച്ചൻ, ജിൻസി, പരേതരായ തമ്പി, ബാബു. 

  ജി. സനൽകുമാർ
ആലപ്പുഴ: ബാങ്ക് ഓഫ് ബറോഡ റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ പഴവീട് സുമേരുവിൽ(ചെള്ളാട്ട് ) ജി.സനൽകുമാർ(60) അന്തരിച്ചു. ഭാര്യ: എം.ജെ.ശ്രീലത (റിട്ട. ട്രഷറീസ് അസി.ഡയറക്ടർ). മക്കൾ: ഭരത് കൃഷ്ണൻ (യു.എസ്.), സൂര്യഗായത്രി (യു.എസ്.). മരുമകൾ: മൗമിത (യു.എസ്.). 

 മേരിക്കുട്ടി മാത്യു
 കൈനകരി: ജിൻ ഭവനിൽ പരേതനായ ജോസഫ് മാത്യു(കുട്ടപ്പൻ)വിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (75) അന്തരിച്ചു. മക്കൾ: ജീനാ, ജിൻസി. മരുമക്കൾ: ബിനു മാളിയേക്കൽ (തത്തംപള്ളി), സോജി മാത്യു ഇടത്തിൽ (യു.എ.ഇ.). 

 ശോശാമ്മ
കുത്തിയതോട്: കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്ഡ് പുളിത്തറ വീട്ടില് പരേതനായ സേവ്യറിന്റെ ഭാര്യ ശോശാമ്മ (80) അന്തരിച്ചു.
  
 ഭാസ്കരൻ നായർ
 കായംകുളം: എരുവ കിഴക്ക് കൊച്ചുവള്ളിയിൽ ഭാസ്കരൻ നായർ (80) അന്തരിച്ചു. 

ബാബു
ബെംഗളൂരു: തൃശ്ശൂര് നാട്ടിക നെടുന്തേരത്ത് എന്.ബി. ബാബു (54 ) ബെംഗളൂരു ഹൊംഗസാന്ദ്രയില് അന്തരിച്ചു. ഭാര്യ: ഷീന. മക്കള്: ആകാശ്, അര്ജുന്. 
ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് കുട്ലു ഗേറ്റ് ശ്മശാനത്തില്.