എ.  രാമചന്ദ്രൻ  
കോവൂർ: എൻ.ടി.എം.സി. റോഡിൽ രാഗം വീട്ടിൽ എ. രാമചന്ദ്രൻ (63-റിട്ട. അസിസ്റ്റന്റ് എക്സി.എൻജിനിയർ പി.ഡബ്ല്യു.ഡി.) അന്തരിച്ചു. ഭാര്യ: ഗീത. മകൻ: അരുൺ കുമാർ (ഇൻഫോസിസ്). മരുമകൾ: ലക്ഷ്മി. സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ), ഗോപാലകൃഷ്ണൻ (റിട്ട. റേഡിയോഗ്രാഫർ), അരവിന്ദാക്ഷൻ (റിട്ട. ഫിഷറീസ് ഓഫീസർ), ശ്രീധരൻ (റിട്ട. കേണൽ), രാധ, സീത, രമ, പരേതരായ രുക്മിണി, ഗൗരി.  

സി.കെ. ഭാസ്കരൻ
കൊടുവള്ളി: ആറങ്ങോട് വാഴപ്പൊയിൽ സി.കെ. ഭാസ്കരൻ (70) അന്തരിച്ചു. ഭാര്യ: കാർത്തി. മക്കൾ: പ്രദീപ്കുമാർ (ബിർല സിമന്റ്സ്, കൊപ്പൽ), എം.ടി. പ്രജിത്ത്  (ലൈഫ്സ്റ്റൈൽ ഇന്റർനാഷണൽ ലിമിറ്റഡ്), എം.ടി. പ്രിയ. മരുമക്കൾ: സ്മിത, എൻ.ആർ. റിനീഷ്. (സി.പി.എം. വാവാട് ലോക്കൽ കമ്മിറ്റി അംഗം), രഞ്ജുഷ. സഹോദരങ്ങൾ: പരേതനായ വേലായുധൻ, ജാനകി, ചന്ദ്രൻ, കേശവൻ, രാധ, രാജൻ. 

രാമദാസ്
ചെറുവണ്ണൂർ: കണേച്ചംകണ്ടി രാമദാസ് (ബാവ-65) അന്തരിച്ചു. ഭാര്യ: മഹിജ. മക്കൾ: ശ്രീരാജ് (പൊലൂഷൻ കൺസൾട്ടന്റ്, മലപ്പുറം), ഗ്രീഷ്മ. മരുമക്കൾ: ലിനി (അസി. എൻജിനിയർ, പൊലൂഷൻ കൺട്രോൾ ബോർഡ്), സതീശൻ (ഖത്തർ എയർവേസ്). 

സുഭാഷ് 
മീനങ്ങാടി: കോട്ടക്കുന്ന് ചേണാല് വീട്ടില് രാഘവന്റെയും സരോജിനിയുടെയും മകന് സുഭാഷ് (55) അന്തരിച്ചു. ബത്തേരി വാട്ടര് അതോറിറ്റിയിലെ ജീവനക്കാരനാണ്. ഭാര്യ: റീന. മക്കള്: സപ്ന, സനൂപ്. 

വിശ്വനാഥൻ
കോഴിക്കോട്: പുല്ലൂർകണ്ടി വിശ്വനാഥൻ (79) അന്തരിച്ചു. ഇന്ദിരാ പ്രസ് ഉടമയും പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന- ജില്ലാ ഭാരവാഹിയും നവകേരള സഹകരണ പബ്ലിഷിങ് ഹൗസ് വൈസ്പ്രസിഡന്റും തെളിമ റെസിഡന്റ്സ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബേബി സരോജം. മക്കൾ: നിഫിത്ത്, ജഫിത്ത്. മരുമക്കൾ: അഡ്വ. രജിഷ നിഫിത്ത്.

മുഹമ്മദ് ഹാജി
അമ്പലവയൽ: മഞ്ഞപ്പാറ പുത്തൻപീടികയിൽ  മുഹമ്മദ് ഹാജി (80) അന്തരിച്ചു. ഭാര്യ: ബീവി ഹജ്ജുമ്മ. മക്കൾ:  കുഞ്ഞാലി,  മൊയ്തീൻ (ഖത്തർ),  സഫിയ  (അധ്യാപിക ചുളിക്ക ജി.എൽ.പി. സ്കൂൾ), രായിൻകുട്ടി (ഐ.എസ്.ആർ.ഒ. ബെംഗളൂരു), ഹംസ (റെയിൽവേ, ബെംഗളൂരു), ജമീല. മരുമക്കൾ: സുഹറ, മദീന, ഒ.ടി. അബ്ദുൾ അസീസ് (മാതൃഭൂമി ലേഖകൻ, മേപ്പാടി), സിദ്ദീഖ്,  ആബിദ, നുസറത്ത്. 

ജോസ് 
അഞ്ഞൂര്: ചക്കിത്തറ റോഡില് മാറോക്കി വീട്ടില് ജോര്ജിന്റെ മകന് ജോസ് (ജോസ്മോന്-54) അന്തരിച്ചു. ഭാര്യ: ജെസി (സൗത്ത് ഇന്ത്യന് ബാങ്ക്, അഞ്ഞൂര് ബ്രാഞ്ച്). മക്കള്: ജിയോ, ജിതിന് (ഇരുവരും വിദ്യാര്ഥികള്).

പ്രഭാകരമേനോൻ
കൊടുങ്ങല്ലൂര്: അഞ്ചാംപരത്തി നെല്പ്പിണി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊട്ടേക്കാട്ട് പ്രഭാകരമേനോൻ (87) അന്തരിച്ചു. എടമുട്ടം ചൂലൂര് എല്.പി. സ്കൂള് റിട്ട. പ്രധാനാധ്യാപകനാണ്. പ്രൈവറ്റ് സ്കൂള് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ്, കേരള പ്രൈവറ്റ് സ്കൂള് മാനേജേഴ്സ് അസോസിയേഷന് പ്രസിഡന്റ്, എടമുട്ടം വ്യാപാരി വ്യവസായി ഏകോപന സമിതി കണ്വീനര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: പോഴോലില് പദ്മിനി അമ്മ (റിട്ട. അധ്യാപിക, വേക്കോട് ജി.കെ.യു.പി. സ്കൂള്). മക്കള്: നന്ദകുമാര് (എല്.ഐ.സി. ഡെവലപ്പ്മെന്റ് ഓഫീസര്, കലൂര്), വസന്തകുമാര് (ഇ.എസ്.ഐ. മാള), ഉദയകുമാര് (ഡയറക്ടര്, ഗാര്ഡന് സ്മാര്ട്ട് സിസ്റ്റം), അമ്പിളി. മരുമക്കള്: സന്തോഷ്കുമാര് (ദോഹ), പ്രീതി (അധ്യാപിക, എസ്.ഡി.വി.എച്ച്.എസ്.എസ്. പേരാമംഗലം). 

കൊച്ചമ്മിണി തമ്പായി
മണ്ണുത്തി : മേനാച്ചേരി ഗാർഡൻ ‘പ്രശാന്തി’യിൽ കൊടുങ്ങല്ലൂർ കോവിലകത്തെ കൊച്ചമ്മിണി തമ്പായി (81) അന്തരിച്ചു. മുംബൈയിൽ അധ്യാപികയായിരുന്നു. ഭർത്താവ്:  പരേതനായ കിളിമാനൂർ കൊട്ടാരത്തിൽ ബാലരാമവർമ. മക്കൾ: സൗരവി വർമ (എസ്.ബി.ഐ.), വിദ്യാവർമ. മരുമക്കൾ: പരേതനായ മുകുന്ദരാജ, പി. രാമവർമ (സുധീർ). 

പി.വി. ജോർജ്‌ 
മണ്ണൂര്: കൂഴൂര് പോക്കാട്ട് പി.വി. ജോർജ്‌ (96) അന്തരിച്ചു. ഭാര്യ: അന്നമ്മ (തൃക്കളത്തൂര് മേച്ചേരി കുടുംബാംഗം). മക്കള്: മോളി, മേരി, വര്ഗീസ് (ബി.എസ്.എന്.എല്. കോലഞ്ചേരി), ബേബി (റിട്ട. ഹെഡ്മാസ്റ്റര് ജി.യു.പി.എസ്., കണ്ടന്തറ), ജിജി. മരുമക്കള്: ജോര്ജ്, എബ്രഹാം, ലിസ്സി, ആലീസ്, അനില്. 

എം.പി. ഉലഹന്നാൻ
രാമമംഗലം: മുറിമറ്റത്തില് എം.പി. ഉലഹന്നാൻ (77) അന്തരിച്ചു. രാമമംഗലം മര്ച്ചന്റ് അസോസിയേഷന് അംഗമാണ്. ഭാര്യ: സാറാക്കുട്ടി (പൂതൃക്ക പുതുശ്ശേരി പുത്തന്പുരയില് കുടുംബാംഗം). മക്കള്: ലിജി, സിജി (ഡല്ഹി). മരുമക്കള്: തങ്കച്ചന് പുത്തന്പുരക്കല്, ജോമോന് അമ്പതിന്ചിറ (ആലപ്പുഴ). 

എ. സദാനന്ദൻ 
പറവൂര്: നന്ത്യാട്ടുകുന്നം തെക്കേ അത്താണി കൈതപ്പിള്ളി എ. സദാനന്ദൻ (93) അന്തരിച്ചു. ചെറായി രാമവര്മ ഹൈസ്കൂള് റിട്ട. അധ്യാപകനാണ്. എസ്.എന്.ഡി.പി. നന്ത്യാട്ടുകുന്നം ശാഖാ പ്രസിഡന്റ്, സാമൂഹികക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, പരസ്പര സേവാസംഘം പ്രസിഡന്റ്, പറവൂര് ടൗണ് ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്, നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സര്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എസ്.എന്.ഡി.പി. പറവൂര് യൂണിയന് കൗണ്സിലര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭാരതി. മക്കള്: ഡോ. ദീപക്ക്, പരേതനായ രഞ്ജിത്ത്. മരുമക്കള്: മോഹന്ദാസ്, പരേതയായ മിനി. 

സിസ്റ്റർ ബെഞ്ചമിൻ  
ആലുവ: ചുണങ്ങംവേലി അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ സെയ്ന്റ് മേരീസ് പ്രോവിന്സ് അംഗം സിസ്റ്റർ ബെഞ്ചമിൻ (85) അന്തരിച്ചു. ചൊവ്വര പ്രസന്നപുരം പുതുശ്ശേരി ജോര്ജിന്റേയും മറിയംകുട്ടിയുടേയും മകളാണ്. 

പത്രോസ്
പള്ളിക്കര: വെമ്പിള്ളി മേലേത്ത് പത്രോസ് ഒ. മേലേത്ത് (81) അന്തരിച്ചു. ഭാര്യ: ഗ്രേസി, തൃശ്ശൂര് തെങ്ങോണ് കുടുംബാംഗമാണ്. മക്കള്: പ്രജി, റേച്ചല് (റെജി), അലക്സ് (സജി -എല്ലാവരും യു.എസ്.എ). മരുമക്കള്: ശേഖര് പ്രകാശ്, റെജി കുരീക്കാട്ടില്, ലിഷ (എല്ലാവരും യു.എസ്.എ.). 

സി.തങ്കമണി അമ്മ
തിരുവനന്തപുരം: പേട്ട മൂന്നാംമനയ്ക്കൽ എം.എം.ആർ.എ-160 ജീവൻ പ്രകാശിൽ കെ.ഭാസ്കരൻ നായരുടെ (റിട്ട. സുബൈദാർ) ഭാര്യ സി.തങ്കമണി അമ്മ (74, റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) അന്തരിച്ചു. മക്കൾ: ബി.രാജീവ് (അധ്യാപകൻ), ബി.പ്രദീപ് (എച്ച്.സി.എൽ., ചെന്നൈ). മരുമക്കൾ: ഗംഗ ബി.ആർ., വിജയലക്ഷ്മി എസ്. 

സുഹാസിനി 
ബെംഗളൂരു: പാലക്കാട് അയിലൂര് തോട്ടശ്ശേരി സുഹാസിനി (92) ബെംഗളൂരു ദാസറഹള്ളി പ്രശാന്ത് നഗറില് അന്തരിച്ചു. ഭര്ത്താവ് പരേതനായ സി.പി.ബി. മേനോന്. മക്കള്: പദ്മകുമാര്, ജഗദാംബിക, ശാന്തകുമാരി.

ടി.എം. സെബാസ്റ്റ്യൻ
ബെംഗളൂരു: കോട്ടയം പാല കൊണ്ടാട്ട് തെങ്ങുംപള്ളി ടി.എം. സെബാസ്റ്റ്യൻ (82) ബെംഗളൂരു കൊടിഹള്ളി എക്സ്റ്റന്ഷനില് അന്തരിച്ചു. ഐ.ടി.ഐ. ജീവനക്കാരനായിരുന്നു. ഭാര്യ: ത്രേസ്യാമ്മ. മക്കള്: മാത്യു, ചാള്സ്, ബീന. മരുമക്കള്: ഗീത, മെറിന്, സിറിള്. ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് സെയ്ന്റ് പീറ്റേഴ്സ് ചര്ച്ചിലെ പ്രാര്ഥനയ്ക്കുശേഷം ഹൊസൂര് റോഡ് സെമിത്തേരിയില്.

മോളി
ബെംഗളൂരു: പുനലൂർ വിളക്കുവെട്ടം കോയിത്തറ പരേതനായ കെ.സി. ചാക്കോയുടെ ഭാര്യ മോളി (82-കുമരകം വാലയിൽ പൂവന്തറ കുടുംബാംഗം) ബെംഗളൂരു ജെ.പി. നഗർ ഫിഫ്ത്ത് മഹാവീർ സ്പ്രിങ്സ് 112-ബി. യിൽ അന്തരിച്ചു.  മക്കൾ: ഡോളി, ജോളി, ജേക്കബ്ബ്. മരുമക്കൾ: ആന്റണി, ജീൻ, ലിസ.

നാരായണൻ നായർ
നീലേശ്വരം: മന്നൻപുറത്ത് കാവ് അരമന-മയിലിട്ട നായരച്ഛന് പട്ടേനയിലെ എം.നാരായണൻ നായർ (87) അന്തരിച്ചു. ഭാര്യ: ആനിക്കീല് കുഞ്ഞമ്മാര്. മക്കള്: എ.ഭാസ്കരന് (നീലേശ്വരം പത്രം ഏജന്റ്, സി.പി.എം. പട്ടേന ബ്രാഞ്ചംഗം), സൗദാമിനി (അങ്കണവാടി ഹെല്പ്പര്, സി.പി.എം. പട്ടേന ഒന്ന് ബ്രാഞ്ചംഗം), സരോജിനി (പുതുക്കുന്ന്), സതീശന് (പട്ടേന). മരുമക്കള്: സുലോചന (അങ്കണവാടി ഹെല്പ്പര്, സി.പി.എം. പട്ടേന ബ്രാഞ്ചംഗം), രഘുനാഥന് (പട്ടേന), ചന്ദ്രന് (വെള്ളൂര്), ശ്രുതി (ചെറുവത്തൂര്). സഹോദരങ്ങള്: കുഞ്ഞമ്മാര്, പരേതരായ കമ്മാരന് നായര്, നാരായണിയമ്മ, ഇച്ചിരയമ്മ, രാഘവന് നായര്.

വി.ചാത്തുക്കുട്ടി നായർ 
പൊയിനാച്ചി: ബാര അടുക്കത്തുവയൽ പുതിയിട്ടവളപ്പ് വീട്ടിൽ വേങ്ങയിൽ ചാത്തുക്കുട്ടി നായർ (83) അന്തരിച്ചു. പൂക്കുന്നത്ത് ശാസ്താ ഭഗവതിക്ഷേത്രം പ്രസിഡന്റ്, പൊടവടുക്കം വേങ്ങയിൽ തറവാട് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: അടിയോടി കാർത്യായനിയമ്മ.  മക്കൾ: രമ ഗംഗാധരൻ (മുൻ ചെമ്മനാട് പഞ്ചായത്തംഗം), ഗീത മോഹനൻ (യൂണിയൻ ബാങ്ക്, പൊയിനാച്ചി), എ.മണികണ്ഠൻ (ഇലക്ട്രീഷ്യൻ), എ.നാരായണൻ. മരുമക്കൾ: മുണ്ടാത്ത് ഗംഗാധരൻ നായർ (പൊയിനാച്ചി), എം.മോഹനൻ നായർ ആലക്കാൽ (ചെമ്മനാട് മാവില തറവാട് പ്രസിഡന്റ്), രമ്യ (കൊല്ലൂർ), ഗായത്രി (ശ്രീകണ്ഠപുരം). സഹോദരങ്ങൾ: വി.ഗോപാലൻ നായർ (ബളാൽ), മാധവി (അടുക്കത്തുവയൽ), കാർത്യായനി (പൊടവടുക്കം), വി.കുഞ്ഞമ്പു നായർ (പൂക്കുന്നത്ത് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്), വി.നാരായണൻ നായർ, ഷാർജ (ആശ്രയ ട്രസ്റ്റ് ചെയർമാൻ), പരേതയായ നാരായണിയമ്മ. 

കൃഷ്ണൻ നായർ 
കാടാച്ചിറ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം. ഒരികര ബ്രാഞ്ചംഗവുമായ നള്ളക്കണ്ടി കൃഷ്ണൻ നായർ (89) അന്തരിച്ചു. ഭാര്യ: നാണി. മക്കൾ: എൻ.കെ.പ്രദീപൻ (ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കാടാച്ചിറ ഡിവിഷൻ സെക്രട്ടറി, എൻ.കെ.പ്രശാന്തൻ (സി.പി.എം. ഒരികര ബ്രാഞ്ചംഗം), എൻ.പ്രസീത, എൻ.കെ.പ്രജിത. മരുമക്കൾ: നിഷ (പെരളശ്ശേരി), ടി.പി.ബാബു (പെരുന്താറ്റിൽ), സിന്ധു (മക്രേരി), രഘുനാഥ് (ചാല). സഹോദരങ്ങൾ: നാരായണൻ, രാഘവൻ, നാരായണി, ലക്ഷ്മണൻ, ഭരതൻ, സതീദേവി. 

കുഞ്ഞമ്മദ് ഹാജി
പാനൂർ: കുന്നോത്തുപറമ്പിലെ നെല്ലിക്കണ്ടി എൻ.കെ.കുഞ്ഞമ്മദ് ഹാജി (69) അന്തരിച്ചു. ദുബായ് പാനൂർ റസ്റ്റോറൻറ്് മാനേജിങ് പാർട്ണറും മലബാർ ഗോൾഡ് പാർട്ണറും വയനാട്ടിൽ പ്ലാന്ററുമാണ്. കുന്നോത്ത്പറമ്പ് മഹല്ല് കമ്മിറ്റി ഖജാൻജി, പാനൂർ ഇഖ്റഅ കോളേജ് പ്രസിഡൻറ്്, കോടിയേരി സി.എച്ച്. സെൻറർ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: നഫീസ. മക്കൾ: മുനീർ, ഷഹീദ്, മുഹമ്മദലി, ശിഹാദ്, (എല്ലാവരും ദുബായ്), സാജിത. മരുമക്കൾ: പി.പി.നൗഷാദ് (പാറാട്), പി.ഒ.ഫസ്ല (പാറാട്), മുർഷിദ , റസ്മിദ (നാദാപുരം), ആയിഷ . സഹോദരങ്ങൾ: ഹമീദ്, ആയിഷ, സുലൈഖ, പരേതനായ ബി.പി.അബുബക്കർ. 

കൃഷ്ണൻ
താനൂർ: ശോഭ പറമ്പ് ക്ഷേത്രത്തിന് സമീപം ചേനിയാട്ടിൽ കൃഷ്ണൻ (75) അന്തരിച്ചു. ശോഭ പറമ്പ് ശ്രീകുരുംബ ഭഗവതീക്ഷേത്ര വഴിപാട് കൗണ്ടറിലെ ജീവനക്കാരനും ശോഭ പറമ്പ് ശ്രീകുരുംബ ക്ഷേത്ര ക്ഷേമസമിതി അംഗവുമായിരുന്നു. ഭാര്യമാർ: വിലാസിനി, പരേതയായ കാർത്ത്യായനി. മക്കൾ: ആനന്ദവല്ലി, വിജയലക്ഷ്മി, വിജയൻ, സതി, രതി. മരുമക്കൾ: വിദ്യാധരൻ, സന്തോഷ്, ഷിൻജി, സുനിൽകുമാർ, പ്രകാശൻ (മസ്കറ്റ്). സഹോദരങ്ങൾ: അപ്പു, ചന്ദ്രൻ, കല്യാണി (അമ്മു).

യൂസുഫ് 
കോഡൂർ: വെസ്റ്റ്കോഡൂരിലെ കുരുണിയൻ യൂസുഫ് (88) അന്തരിച്ചു. എട്ട് വർഷത്തോളം കോഡൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, അഞ്ച് വർഷം മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്, കോഡൂർ വെസ്റ്റ് എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മുസ്ലിംലീഗിന്റെയും മുൻപഞ്ചായത്തംഗങ്ങളുടെ കൂട്ടായ്മയുടെയും വിവിധ ഭാരവാഹിത്വവും വഹിച്ചിരുന്നു.ഭാര്യ: കൂരിമണ്ണിൽ പട്ടിയിൽ ഖദീജ. 

മുഹമ്മദ്
തിരൂർ: തെക്കൻ കുറ്റൂർ സ്വദേശി പൂളക്കൽ മുഹമ്മദ് (ബാവഹാജി-68) അന്തരിച്ചു. 28 വർഷത്തോളം അബുദാബിയിൽ മുനിസിപ്പാലിറ്റിയിൽ സേവനം ചെയ്തിരുന്നു. അബുദാബി സുന്നിസെന്റർ ഭാരവാഹിയായിരുന്നു.ഭാര്യ: തിത്തിമ്മു. മക്കൾ: അബ്ദുസലാം (ഇറച്ചി കച്ചവടം), ഖദീജ. മരുമക്കൾ: ഷരീഫ് (ദുബായ്), നസീമ. സഹോദരൻ: അസൈനാർ. 

ജനാർദനൻ നായർ
ഒറ്റപ്പാലം: അമ്പലപ്പാറ രാജ് നിവാസിൽ ജനാർദനൻ നായർ (79) അന്തരിച്ചു. എയർഫോഴ്സിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: സുശീല. മക്കൾ: ഗീത (ഹോങ്കോങ്ങ്), സുരേഷ് (ഡൽഹി), സുനിൽ (വിങ് കമാൻഡർ, എയർഫോഴ്സ്). മരുമക്കൾ: നന്ദകുമാർ, പ്രവീണ, രജനി.

കെ.ഇ. ഈപ്പൻ
മല്ലപ്പള്ളി: തിരുവല്ല എസ്.സി.എസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ കരിപ്പേലിൽ കെ.ഇ.ഈപ്പൻ (കുഞ്ഞൂഞ്ഞുകുട്ടി-84) അന്തരിച്ചു. ഭാര്യ: പുന്നവേലി പാലംപൊയ്കയിൽ സാറാമ്മ. മക്കൾ: മിനി (യു.എസ്.എ.), റെനി, സുനി. മരുമക്കൾ: ശാമുവേൽ ഡേവിഡ്, ലാൽജി തോമസ്. 

പി.എം.യേശുദാസ് 
പന്തളം: തോന്നല്ലൂർ പുതിയവീട്ടിൽ കുടുംബാംഗം തിരുവനന്തപുരം താഴെചിറ്റാഴ പുതിയവീട്ടിൽ പി.എം.യേശുദാസ്(സോമൻ-65)അന്തരിച്ചു. ഭാര്യ: കൈതപ്പറമ്പ് മണ്ണിക്കരോട്ട് മേഴ്സി. മക്കൾ: ഡെറി(കോസ്മോപോളീറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം), ജെറി(റാഷിദ് ഹോസ്പിറ്റൽ, ദുബായ്), ഷെറിൻ. 

ആന്റണി തോമസ്
ചങ്ങനാശ്ശേരി(ചീരംചിറ): പുളിങ്കുന്ന് പുത്തൻപറമ്പിൽ ആന്റണി തോമസ് (അന്തോനിച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നക്കുട്ടി(വെരൂർ നാകത്തിൽ). മക്കൾ: ബറ്റ്സി, ബിൻസി, ബിനോയ്(സൗദി), ബിജോ, ബർളി, ബ്ലസ്സി. മരുമക്കൾ: ബോബൻ, റെജി, ജിനോ, കുഞ്ഞുമോൾ, റ്റോമിച്ചൻ, സിബി. 

പി.ജെ. ചാക്കോ
കുമളി: പുലമലയില് പി.ജെ.ചാക്കോ (74) അന്തരിച്ചു. ഭാര്യ: റബേക്ക (ചങ്ങനാശ്ശേരി പുതുപറമ്പില്). മക്കള്: പാസ്റ്റര് പി.സി.ജോസഫ് (ഐ.പി.സി. ചേരാനെല്ലൂര്), പാസ്റ്റര് സാമുവേല് പി.ചാക്കോ (ഐ.പി.സി.  ചെറായി പള്ളിപ്പുറം), രാജു, മാത്യു, ഫെന്നി, പ്രെയ്സി (കാനഡ). മരുമക്കള്: വത്സമ്മ, സാലി, ജെസി, സൂസമ്മ, അമ്പിളി, റ്റോംസണ് (ചെന്നൈ). 

കെ.ജെ.മാത്യു
മഞ്ഞപ്പാറ: കക്കാട്ട് കെ.ജെ.മാത്യു (66) അന്തരിച്ചു. ഭാര്യ: പരേതയായ എൽസമ്മ (വെള്ളയാംകുടി പാലത്തിനാൽ). മക്കൾ: ജൂലി, ജിനേഷ്, ജയേഷ്. മരുമക്കൾ: അജി, സില്ല(പറവൂർ), ലബിത (അയർക്കുന്നം).  

സെലീനാമ്മ ജോസഫ്
പുളിയൻമല: നെടുംപറമ്പിൽ പരേതനായ തങ്കച്ചന്റെ ഭാര്യ സെലീനാമ്മ ജോസഫ്(70) അന്തരിച്ചു. ചങ്ങങ്കരി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: റ്റിഷ(സ്വിറ്റ്സർലൻഡ്), റ്റിജോ(യു.കെ.). മരുമക്കൾ: ജോൺസൺ, സോണിയ.  

കെ.ജി.രാമചന്ദ്രൻപിള്ള
മാന്നാർ: മാന്നാറിലെ പഴയകാല കോൺഗ്രസ് നേതാവ് കുരട്ടിക്കാട് കളയ്ക്കാട്ട് കെ.ജി.രാമചന്ദ്രൻപിള്ള (96) അന്തരിച്ചു. നായർ സമാജം ഹൈസ്കൂൾ മുൻ അധ്യാപകനാണ്. 1647-ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി, ആലപ്പുഴ ഡി.സി.സി. എക്സിക്യുട്ടീവ് അംഗം, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി. മാന്നാർ സ്ഥാപകാംഗം, മാന്നാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൃഷ്ണപുരം വെട്ടിക്കാട്ട് കുടുംബാംഗം ശാന്തകുമാരിയമ്മ. മക്കൾ: ആർ.നാരായണപിള്ള, ഗീത പി.പിള്ള, പരേതയായ ഗിരിജാദേവി. മരുമക്കൾ: വേണുഗോപാൽ, ജയശ്രീ എൻ.പിള്ള, കെ.എൻ.പുരുഷോത്തമൻ പിള്ള.