രാജൻ
പേരാമ്പ്ര: താന്നിക്കണ്ടി കോരമ്പത്ത് കേളപ്പന്റെ മകന് രാജൻ (64) അന്തരിച്ചു. സി.പി.ഐ. താന്നിക്കണ്ടി ബ്രാഞ്ച് അംഗമാണ്. അമ്മ: ചിരുത. ഭാര്യ: ശാന്ത. മക്കൾ: രാജി, രേഷ്മ, രഗിന. മരുമക്കൾ: അനിൽ, മിനീഷ്, സിനിൽ. സഹോദരങ്ങൾ: ശാന്ത, ലീല, പ്രേമ, ഗിരിജ.

ഖദീജ
തുറയൂർ: സുപ്രഭാതം പയ്യോളി അങ്ങാടി ഏജന്റ്  മണലുംപുറത്ത് അബ്ദുല്ലയുടെ ഭാര്യ ഖദീജ (66) അന്തരിച്ചു. മക്കൾ: അബൂബക്കർ, അഹമ്മദ് (ഇരുവരും ഫുജൈറ), അഷ്റഫ് (ഖത്തർ), ഫൗസിയ, സൗദ, റുഖിയ, സഹീദ. മരുമക്കൾ, അബ്ദുല്ല, റഷീദ്, നാസർ, അഷ്റഫ്, സഹീറ, ബുഷ്റ, റംഷിദാബി.

കൃഷ്ണൻ നായർ
പൂക്കാട്: പുളിയത്താവിൽ കൃഷ്ണൻ നായർ (93-റിട്ട. അസിസ്റ്റന്റ്, എൽ.ഐ.സി.) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: മുരളീധരൻ (റിട്ട. ഡെവലപ്പ്മെന്റ് ഓഫീസർ, എൽ.ഐ.സി.), സുരേഷ് (റിട്ട. അധ്യാപകൻ, എടക്കാട് എ.എൽ.പി. സ്കൂൾ), സുമതി, സുധാകരൻ (റോയൽ, പൂക്കാട്), രഘുനാഥ് (വാട്ടർ അതോറിറ്റി, മലാപ്പറമ്പ്), ഹരിഹരൻ. മരുമക്കൾ: പ്രഭാകരൻ കിടാവ്, ഷർലി, രമ, ബനിഷ (എം.ജി. കോളേജ്, കൊയിലാണ്ടി), വിനീത (ജവഹർ കോളേജ്, ബാലുശ്ശേരി). സഹോദരങ്ങൾ: മീനാക്ഷിയമ്മ, കുഞ്ഞമ്മക്കുട്ടിയമ്മ, കല്യാണിയമ്മ, ലക്ഷ്മിയമ്മ.

വാസുദേവൻപിള്ള
കല്പറ്റ: മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ കെ.എ. വാസുദേവൻപിള്ള (93) അന്തരിച്ചു. എച്ച്.ആർ.ഡി. മിനിസ്ട്രിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: നന്ദകുമാർ, സുനന്ദ (അധ്യാപിക, കേന്ദ്രീയ വിദ്യാലയം). മരുമക്കൾ: ജയശ്രീ, പി. ബാലകൃഷ്ണൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺബാങ്ക്). 

ലീല 
മണ്ണൂർ: മുക്കത്തുകടവ് കോണത്ത് വാസുവിന്റെ ഭാര്യ ലീല (69) അന്തരിച്ചു. മക്കൾ: സന്തോഷ്, അനിൽകുമാർ (പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ്, കൊണ്ടോട്ടി), ജോഷില. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (ബഹ്റൈൻ), മിനി, ശാലിനി (സീനിയർ ക്ലാർക്ക്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി). 

ജോസഫ്
ആനക്കാംപൊയിൽ: കർഷകൻ മറ്റത്തിൽ ജോസഫ് (87) അന്തരിച്ചു. ഭാര്യ: പരേതയായ പെണ്ണമ്മ (മൂവാറ്റുപുഴ വാഴക്കുളം തണ്ണിക്കോട് കുടുംബാംഗം). മക്കൾ: അജിമോൾ, മിനിമോൾ, ബിജു. മരുമക്കൾ: ജോയി കണ്ടാമോൻപറമ്പിൽ (കൊച്ചിൻ ഷിപ്പ്യാർഡ്), ജോളി കണീറ്റുകണ്ടത്തിൽ. 

ഔസേപ്പ് മാസ്റ്റർ
വരാക്കര: ചെറുവത്തൂർ കല്ലൂക്കാരൻ ഔസേപ്പ് മാസ്റ്റർ (ജോസഫ് -89) അന്തരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: റോസിലി കണ്ണത്ത് (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് സ്കൂൾ, പുതുക്കാട്). മക്കൾ: കെ.ജെ. പോൾ (മെഡിക്കൽ കോളേജ്, തൃശ്ശൂർ), കെ.ജെ. ആന്റോ (കെ.എസ്.എഫ്.ഇ., തൃശ്ശൂർ ഹെഡോഫീസ്), ജോർജ് ജോസഫ്, ജോയ്സി ജോസഫ്. മരുമക്കൾ: സീബ പോൾ, ജെയ്സി ആന്റോ, സ്മിത ജോർജ്, ജോസഫ് പയ്യപ്പിള്ളി, കുറ്റിച്ചിറ. 

ആന്റണി  
അങ്കമാലി: കറുകുറ്റി എടക്കുന്ന് ചിറക്കൽ ഐരൂക്കാരൻ വീട്ടിൽ സി.ഡി. ആന്റണി (പേപ്പൻ-58) അന്തരിച്ചു. കെ.സി.വൈ.എം. അങ്കമാലി ഫൊറോന ഭാരവാഹി, എടക്കുന്ന് സെയ്ന്റ് ആന്റണീസ് പള്ളി വൈസ് ചെയർമാൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മുരിങ്ങൂർ അമ്പൂക്കൻ കുടുംബാംഗം പ്യാരി. മക്കൾ: ഡീക്കൻ ഡേവിഡ് ആന്റണി (കപ്പൂച്ചിൻ സഭാംഗം), പരേതയായ ദിവ്യ ആന്റണി. 

അമ്മിണി 
കൂത്താട്ടുകുളം: കോഴിപ്പിള്ളി ഇടമനകുന്നേൽ നീലകണ്ഠന്റെ ഭാര്യ അമ്മിണി (70) അന്തരിച്ചു. മക്കൾ: ഗീത (നഴ്സ് ദക്ഷിണ റെയിൽവേ, ചെന്നൈ), ലത (അധ്യാപിക, കരിങ്കുന്നം ഗവ. എൽ.പി.എസ്.), ഗിരീഷ് (സിഫ്നെറ്റ്, കൊച്ചി). മരുമക്കൾ: നീണ്ടൂർ കോനാട്ട്പറമ്പിൽ മധു , കരിങ്കുന്നം ചെമ്മനാക്കുന്നേൽ ലക്ഷ്മണൻ, പ്രസീദ .

ഇ.ദേവകി അമ്മ
വട്ടിയൂർക്കാവ്: തിട്ടമംഗലം എ.എസ്.ഭവനിൽ പരേതനായ പി.കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഇ.ദേവകി അമ്മ (70) അന്തരിച്ചു.  മക്കൾ: അശോക്ബാബു കെ., ശ്രീദേവി ഡി., ശ്രീചിത്ര ഡി. (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, കൊടുങ്ങാനൂർ). ഡോ. ജയശ്രീ (ഗവ. എച്ച്.എസ്.എസ്., വടകര). മരുമക്കൾ: പി.ആർ.രമണി (കോടതി), ആർ.ഉണ്ണികൃഷ്ണൻ, ശശികുമാർ (വിമുക്തഭടൻ), ആനന്ദ്കുമാർ. 

പി.മുഹമ്മദ് ഇബ്രാഹിം
മുരുക്കുംപുഴ: താവറത്തുവീട്ടിൽ പി.മുഹമ്മദ് ഇബ്രാഹിം (95-റിട്ട. ഗ്രാമസേവകൻ) അന്തരിച്ചു. ഭാര്യ: പരേതയായ ഐഷാ ബീവി. മക്കൾ: നബീസാ ബീഗം (റിട്ട. ഹെഡ്മിസ്ട്രസ്), റാഹിലാബീവി (റിട്ട. പി.ഡബ്ല്യു.ഡി.), ഷാജിഖാൻ (ദുബായ്), സലിം (റിട്ട. റേഡിയോഗ്രാഫർ), സോജ, നജ്മ, ഷാനവാസ് (യു.എ.ഇ.), ഷാമില (ഹെഡ്നഴ്സ്, എസ്.എ.ടി.). മരുമക്കൾ: അബ്ദുൽവഹാബ് (റിട്ട. മൃഗസംരക്ഷണവകുപ്പ്), അസിം (റിട്ട. വനംവകുപ്പ്), നൂർജഹാൻ (അധ്യാപിക, വെയിലൂർ ഹൈസ്കൂൾ), ജസി, സുലേരി, ഷാഹുൽഹമീദ് (റിട്ട. ടി.കെ.എം. കോളേജ്, കൊല്ലം), ഷീജ (യു.എ.ഇ.), മുഹമ്മദ് നാസർ (സാമൂഹികനീതി വകുപ്പ്).

ബി.നടരാജൻ
തിരുവനന്തപുരം: പേരൂർക്കട മഠത്തുവിളാകം എം.വി.ആർ.എ.-64 ശിവംവീട്ടിൽ ബി.നടരാജൻ (80-മുൻ സെക്രട്ടേറിയറ്റ്) അന്തരിച്ചു. ഭാര്യ: രാധമ്മ. മക്കൾ: രാജേഷ് രാജ് എസ്.എൻ. (അസോ. പ്രൊഫസർ, സിക്കിം യൂണിവേഴ്സിറ്റി), രമേഷ് രാജ് എസ്.എൻ. (ഡി.ജി.എം., ബി.എസ്.എൻ.എൽ.). മരുമക്കൾ: ഇന്ദിര, ഇന്ദു. 

കൃഷ്ണൻകുട്ടി നായർ
നേമം: ശാന്തിവിള തകിടി ലെയ്ൻ തകിടിയിൽവീട്ടിൽ കൃഷ്ണൻകുട്ടി നായർ (73-റിട്ട. ഇന്ത്യൻ എയർഫോഴ്സ്) അന്തരിച്ചു. ഭാര്യ: ശ്രീകുമാരി. മക്കൾ: വിനോദ്കുമാർ (ധനവകുപ്പ്), ശ്രീജ. മരുമക്കൾ: കവിത ഗോപാൽ, ശാന്തകുമാർ (ബഹ്റൈൻ). 

എസ്.ജി. നായർ
നവിമുംബൈ: സാന്പാഡ സെക്ടര് രണ്ടിലെ പ്ലോട്ട് നമ്പര് ഒന്നിലെ അഞ്ജലി അപ്പാര്ട്ട്മെന്റിൽ  എസ്.ജി. നായർ (86) അന്തരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകത്തു കുടുംബാംഗമാണ്. ടാറ്റാ മെമ്മോറിയല് കാന്സര് ഹോസ്പിറ്റലിന്റെ സി.ഇ.ഒ. ആയിരുന്നു. സാഹിത്യകാരൻ പ്രൊഫ. എന്. കൃഷ്ണപിള്ളയുടെ മകളുടെ ഭർത്താവാണ്. ഭാര്യ: സാഹിതി. മക്കള്: ലക്ഷ്മി, പാര്വതി, ഗിരീഷ്. മരുമക്കള്:  രാജീവ്, വേണുഗോപാല്, മെഹര്.

കലാസംവിധായകൻ  കെ.എസ്. രൂപേഷ്      
ചെന്നൈ: കലാസംവിധായകൻ കെ.എസ്. രൂപേഷ് (46) ചിന്മയ നഗറില് അന്തരിച്ചു. നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും കലാസംവിധായകനായി പ്രവര്ത്തിച്ചിട്ടുണ്ട്. 2016-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രമായിരുന്ന സംസ്കൃത സിനിമ ‘ഇഷ്ടി’യുടെ കലാസംവിധായകനാണ്. തൃശ്ശൂര് ചിയ്യാരം കേളാശ്ശേരി വീട്ടില് സുരേന്ദ്രന്റെയും മാണിയുടെയും മകനാണ്. സഹോദരി: സുമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വടൂക്കര ശ്മശാനത്തില്.

ഭാർഗവിയമ്മ 
ബെംഗളൂരു: ചങ്ങനാശ്ശേരി കറുകച്ചാല് കൂത്രപ്പള്ളി പന്തമാക്കല് പി.എം. ഗോപാലന്റെ ഭാര്യ ഭാർഗവിയമ്മ (68) ബെംഗളൂരു രാമചന്ദ്രപുരയില് അന്തരിച്ചു. മണിമല കടനിക്കാട് ചുഴികുന്നേല് കുടുംബാംഗമാണ്. എം.എസ്. രാമയ്യ ആശുപത്രിയിലെ മുന് നഴ്സിങ് സൂപ്പര്വൈസറാണ്. മകള്: ഷെന്സി ഗോപാലന്. മരുമകന്: ഷൈജു. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് ലക്ഷ്മിപുര വൈദ്യുതി ശ്മശാനത്തില്. 

ടി.എം.കുഞ്ഞഹമ്മദ് ഹാജി
കുമ്പള: പ്രമുഖ സ്വർണവ്യാപാരിയും സുൽത്താൻഗോൾഡ് ജൂവലറി ഉടമയുമായ കുമ്പളയിലെ ടി.എം.കുഞ്ഞഹമ്മദ് ഹാജി (76) അന്തരിച്ചു. കുമ്പളയിൽ തുടങ്ങിയ ജൂവലറി പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുകളുള്ള കമ്പനിയായി വളരുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറൗഫ്, അബ്ദുറഹീം, പരേതനായ അബ്ദുൾറഷീദ്, റംല, റഷീദ, റസീന. മരുമക്കൾ: മുഹമ്മദ്, അൽത്താഫ്, മുഹമ്മദ്കുഞ്ഞി.   

ശശിധരൻ
മയ്യഴി: വെസ്റ്റ് പള്ളൂർ പോസ്റ്റ് ഓഫീസിന് സമീപം കാട്ടിൽപറമ്പത്ത് ശശിധരൻ (57) അന്തരിച്ചു. െബംഗളൂരുവിൽ ബിസിനസ്സായിരുന്നു. പാറാട്ട് ചീളിൽ പരേതനായ കുങ്കൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: അഥീന, ആദിത്ത്. സഹോദരങ്ങൾ: രാമകൃഷ്ണൻ, മുകുന്ദൻ, വിശ്വൻ.

കാർത്യായനിയമ്മ 
മാലൂർ: കാഞ്ഞിലേരിയിലെ കോറോത്ത് വീട്ടിൽ കൈതേരിക്കണ്ടോത്ത് കാർത്യായനിയമ്മ (85) അന്തരിച്ചു. കാഞ്ഞിലേരി ഗവ. എൽ.പി. സ്കൂളിൽ നിന്ന് വിരമിച്ച പ്രഥമാധ്യാപകൻ കെ.നാരായണൻ നമ്പ്യാരുടെ (നാണു മാസ്റ്റർ) ഭാര്യയാണ്. മക്കൾ: കെ.വസന്തകുമാരി, കെ.രാമചന്ദ്രൻ. മരുമക്കൾ: എ.കെ.സുധാകരൻ (റിട്ട. ഉദ്യോഗസ്ഥൻ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), ബാലാമണി (മട്ടന്നൂർ). സഹോദരൻ: കാക്കയങ്ങാട് പാലയിലെ കളത്തിൽ ശ്രീധരൻ നമ്പ്യാർ (മുംബൈ).

കെ.വി.കുഞ്ഞിക്കണ്ണൻ
നീലേശ്വരം: കുമ്പളപ്പള്ളിയിലെ കെ.വി.കുഞ്ഞിക്കണ്ണൻ (88) അന്തരിച്ചു. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രാധാമണി, കുമാരൻ, തമ്പാൻ (മൂവരും പുതുക്കൈ), എ.വി.സുരേന്ദ്രൻ (സി.പി.എം. നീലേശ്വരം ലോക്കൽ സെക്രട്ടറി, നീലേശ്വരം നഗരസഭാ കൗൺസിലർ). മരുമക്കൾ: എം.വി.ഗോവിന്ദൻ (എരമം), ഉഷ സുരേന്ദ്രൻ (സഹകരണ വകുപ്പ് ഓഡിറ്റർ), ലത (തച്ചങ്ങാട്), അംബിക (ബാര). സഹോദരങ്ങൾ: അമ്പൂഞ്ഞി (കമ്പല്ലൂർ), അപ്പൂഞ്ഞി (കമ്മാടം), പരേതരായ കർത്തമ്പു, മാണി, കുഞ്ഞമ്മാറ്.   

മുഹമ്മദ്
കാരപ്പുറം: കൽക്കുളത്തെ കൊട്ടക്കാരൻ ബാപ്പു (പേരൂർ മുഹമ്മദ് ബാപ്പു-84) അന്തരിച്ചു. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽകരീം, അബൂബക്കർ (റിയാദ്), മൊയ്തീൻ സ്വലാഹി (ജാമിഅ എടവണ്ണ), അഷ്റഫ്, സിദ്ദീഖ്, സൈനബ. മരുമക്കൾ: സഫിയ, ജൗഹറ, ഷജില, റസ്ലമോൾ, സമീറ.

ഉമ്മർ
മേലാറ്റൂർ: എടപ്പറ്റ താഴെ ഓലപ്പാറ കങ്കാട്ട് പുത്തൻപുരയ്ക്കൽ ഉമ്മർ (82) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുനാസർ, ഉമൈമത്ത്, ഫസീല. മരുമക്കൾ: സുബൈദ, സിറാജുന്നീസ, അബ്ദുൽസലാം (ജിദ്ദ), മുജീബ്റഹ്മാൻ. സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ, ആമിന, അബ്ദുല്ല, സൈനബ.

കെ.സി. വെങ്കിടേശ്വരൻ
പാലക്കാട്: റെയിൽനഗർ പ്ലോട്ട് നമ്പർ 51, വിദ്യാഗിരിയിൽ വെങ്കിടേശ്വരൻ (ഇൗശ്വർ-47) അന്തരിച്ചു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ സി.ഐ.ആർ. വിഭാഗം ഉദ്യോഗസ്ഥനാണ്. പരേതരായ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കെ.വി. ചിദംബരനാഥന്റേയും കെ.കെ. പാർവതിയുടേയും മകനാണ്. ഭാര്യ: സുമി വി., മക്കൾ: നന്ദിത പി.വി., നിതീഷ്. 

സരസ്വതി രാജപ്പൻ
ഉപ്പുതറ: റേഷൻ വ്യാപാരി ഈറ്റക്കാനം കാളകല്ലുങ്കൽ കെ.സി.രാജപ്പന്റെ ഭാര്യ സരസ്വതി രാജപ്പൻ (63) അന്തരിച്ചു. മക്കൾ: ആർ.റജി (മസ്ദൂർ, ബി.എസ്.എൻ.എൽ.), ആർ.റോയി (കാളകല്ലുങ്കൽ ഇലക്ട്രിക്കൽസ്. ഉപ്പുതറ), ആർ.രാജേഷ് (അസിസ്റ്റന്റ് സർക്കുലേഷൻ ഓർഗനൈസർ, മാതൃഭൂമി, കോട്ടയം), ആർ.രാജീവ് (കാളകല്ലുങ്കൽ ലൈറ്റ്സ് ഉപ്പുതറ). 
മരുമക്കൾ: സിന്ധു തൈപ്പറമ്പിൽ, സൗമ്യ പന്തക്കൽകുന്നേൽ (മുണ്ടിയെരുമ), ലിഷ മൂർത്തിട്ടയിൽ (കായംകുളം), ആര്യ മുണ്ടുപാലത്തിങ്കൽ (തൊടുപുഴ).

മുത്തുലക്ഷ്മിയമ്മ
കെ.ചപ്പാത്ത്: ആൽത്തറയ്ക്കൽ പരേതനായ തങ്കമണിയുടെ ഭാര്യ മുത്തുലക്ഷ്മിയമ്മ (95) അന്തരിച്ചു. മക്കൾ: ടി.തങ്കരാജ് (റിട്ട. താലൂക്ക് സർവേയർ), ടി.ജോൺസൺ, ടി.ദാസൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി.), ടി.സദാനന്ദൻ (റിട്ട. എക്സൈസ് ഓഫീസർ), ടി.മോഹനൻ (കുവൈത്ത്), സരോജ, ഓമന (അയ്യപ്പൻകോവിൽ മുൻ പഞ്ചായത്തംഗം), ഉഷ. 
മരുമക്കൾ: സ്റ്റെർല, ആനന്ദവല്ലി, സുലോചന, സുമ (ക്ലാർക്ക്, പൊതുമരാമത്ത് ഓഫീസ്, പീരുമേട്) ജയന്തി, രവി, പരേതരായ ചെല്ലൻ, രാജൻ.

വോളിബോൾ പരിശീലകൻ  ജോർജ് പി.തോമസ്
മണിമല: വോളിബോൾ പരിശീലകനും റിട്ട. അധ്യാപകനുമായ കറിക്കാട്ടൂർ അഴകത്തുപറന്പിൽ ജോർജ് പി.തോമസ് (92) അന്തരിച്ചു. കേരളത്തിലെ പ്രമുഖ വനിതാ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ: േത്രസ്യാമ്മ. മകൻ: ടോം ജോർജ് (സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ). മരുമകൾ: മെയ് ഡാ ടോം (സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). 

ലക്ഷ്മിക്കുട്ടി
പന്മന: പന്മന മാവേലി കടുക്കര വീട്ടില് പരേതനായ വിമുക്തഭടൻ ഗോപിനാഥന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (73) അന്തരിച്ചു. മക്കള്: എല്.ജലജാകുമാരി, പരേതയായ എല്.അജിതാകുമാരി. മരുമക്കള്: ഡി.രാജേന്ദ്രപ്രസാദ് (റിട്ട. ഫിഷറീസ്), കെ.വിശ്വംഭരന് (ദുബായ്).