കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവും മാതൃഭൂമി മുൻഡയറക്ടറുമായിരുന്ന പി.കെ. കുഞ്ഞിശങ്കരമേനോന്റെയും കെ.എം. കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ കെ.എം. കൃഷ്ണകുമാർ (89) അന്തരിച്ചു. കക്കോടി മക്കട ശ്രീലക്ഷ്മിയിലായിരുന്നു അന്ത്യം. ഭാര്യ: രാജേശ്വരി. സഞ്ചയനം ഞായറാഴ്ച.

കുട്ടിക്കൃഷ്ണൻ
ചാത്തമംഗലം: തിറയാട്ട കലാകാരനും നാടകനടനുമായിരുന്ന കൂഴക്കോട് ചപ്പങ്ങൽ പറക്കുന്നത്ത് കുട്ടിക്കൃഷ്ണൻ (67-പി.കെ. ടെയ്ലർ) അന്തരിച്ചു. കർഷക തിയറ്റേഴ്സ് പ്രവർത്തകനായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ഹണിലാൽ, ലസ്ലി (കക്കോടി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: എം. രാജേന്ദ്രൻ (സി.പി.എം. കക്കോടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി, കക്കോടി പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ), ചിഞ്ചു. സഹോദരങ്ങൾ: സൗമിനി, തങ്കം, വിലാസിനി, ധർമരാജൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിന് കൈമാറി.

ജാനു
എരഞ്ഞിക്കൽ: അമ്പലപ്പടി പീടിക തൊടുകയിൽവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനു (68) അന്തരിച്ചു. മക്കൾ: ദിനേഷ്കുമാർ (അബുദാബി), റീന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). മരുമക്കൾ: ബിന്ദു, ഗംഗാധരൻ. 

  കെ.വി.വാസു
കൂത്തുപറമ്പ്: സി.പി.എം. നേതാവും കൂത്തുപറമ്പ് രക്തസാക്ഷി കെ.വി.റോഷന്റെ പിതാവുമായ നരവൂർ സൗത്തിലെ കെ.വി.വാസു (76) അന്തരിച്ചു. കൂത്തുപറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച നേതാവായിരുന്നു. സി.പി.എം. അവിഭക്ത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ സി.പി.എം. നരവൂർ സൗത്ത് ബ്രാഞ്ചംഗമാണ്. പരേതരായ കണ്ണന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. 
ഭാര്യ: നാരായണി. മറ്റു മക്കൾ: കെ.വി.രതീശൻ, കെ.വി.രജിന (തലശ്ശേരി താലൂക്ക് ഓഫീസ് ). മരുമക്കൾ: ഷിജിമ, അരുൺ (കരിയാട്). സഹോദരങ്ങൾ: പരേതരായ ദാമു, ഗോപി, മാധവി.
നരവൂർ സൗത്തിലെ വാഗ്ഭടാനന്ദ വായനശാല പരിസരത്തും വീട്ടിലും കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്തും പൊതുദർശനത്തിന് വെച്ച മൃതദ്ദേഹം വലിയവെളിച്ചം ശാന്തിവനം  പൊതുശ്മശാനത്തിൽ സംസ്കരിച്ചു. 1994 നവംബർ 25-ന് കൂത്തുപറമ്പിൽ യുവജന സമരത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പിലാണ് എസ്.എഫ്.ഐ. നേതാവായിരുന്ന റോഷൻ മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു.   

കെ.പി. ശാന്തകുമാരി
കൊച്ചി: പരേതനായ ജി.എൻ. സീതാറാമിന്റെ ഭാര്യ കെ.പി. ശാന്തകുമാരി (74) മകളുടെ വസതിയായ ഇടപ്പള്ളി െെസ്ക ലൈൻ ഒാറിയോൺ പാർക്ക് വില്ല നമ്പർ: 12-എ.യിൽ അന്തരിച്ചു. മക്കൾ: സജീവ് സീതാറാം, സൈറഹാരിസ്. മരുമക്കൾ: സ്മിത സജീവ്, ഹാരിസ് ജോസ്. ശവസംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഇടപ്പള്ളിയിൽ.

നാരായണൻ
പിലാത്തറ: കടന്നപ്പള്ളി യു.പി. സ്കൂളിന് സമീപത്തെ കിഴക്കെപുരയിൽ നാരായണൻ (67) അന്തരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: രതീഷ്, സുധീഷ് (ബഹ്റൈൻ). മരുമക്കൾ: നീതു (വെങ്ങര), ജൂന (കുഞ്ഞിമംഗലം). 
സഹോദരങ്ങൾ: ജാനകി, ശാരദ, കാർത്യായനി, ദേവകി, യശോദ, ശാന്ത, പദ്മിനി, രവീന്ദ്രൻ, കമല. 

 ഗോപാലൻ
മയ്യഴി: ചെമ്പ്രമീത്തലെ ചെമ്പ്രോൽ തുളസീഭവനിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പി.ഗോപാലൻ (74) അന്തരിച്ചു. പരേതരായ താഴെ ചെമ്പ്രോൽ കൃഷ്ണൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. മാഹി നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റാണ്. പുത്തൻപുര ഭദ്രകാളി ക്ഷേത്രം പ്രസിഡന്റും പള്ളൂർ സ്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സ്ഥാപകനുമാണ്. ഭാര്യ: എ.വി.രാധ (റിട്ട. അധ്യാപിക മേനപ്രം എൽ.പി. സ്കൂൾ, ചൊക്ലി). മകൾ: ജി.സരിത (പ്രഥമാധ്യാപിക, സ്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമകൻ: കെ.അനിൽകുമാർ (കണ്ണൂർ പോലീസ് സൂപ്രണ്ട് ഓഫീസ്). 
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ നാരായണൻ നായർ, ശ്രീധരൻ നായർ, പുരുഷോത്തമൻ നായർ, മാളു അമ്മ.

കെ.എം.ഷാഫി
മേല്പ്പറമ്പ്: മാക്കോട്ടെ കെ.എം.ഷാഫി (72) അന്തരിച്ചു. ദീര്ഘകാലം മേല്പ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ പത്ര ഏജന്റായിരുന്നു. ഭാര്യ: കദീജ.
 മക്കള്: അബ്ദുൾ ഖാദര്, നിസാര്, നാസര്, റഹ്മത്ത്, താഹിറ, പരേതനായ അഷ്റഫ്. മരുമക്കള്: അനീഫ് കീഴൂര്, ബഷീര് ബദിയടുക്ക. സഹോദരങ്ങള്: മുഹമ്മദ്, ഹസൈനാര്, അബ്ദുൾ റഹ്മാന്, നബീസ.

മൂസ്സ ഹാജി
നാദാപുരം: ഇരിങ്ങണ്ണൂരിലെ തോട്ടോളി, കയനോളി മഹല്ലിൽ പുത്തൻപുരയിൽ പാലപ്പറമ്പത്ത് മൂസ്സ ഹാജി (72) അന്തരിച്ചു. ഭാര്യ: കുന്നുമ്മൽ നബീസു. മക്കൾ: ഹാരിസ് (ദുബായ്), സാലിഹ്, സഫൂറ, മരുമക്കൾ: ചന്ദ്രത്ത് കണ്ടി ഇസ്മയിൽ (ദുബായ്),  ഹസ്നത്ത്. സഹോദരങ്ങൾ: മൊയ്തു, മറിയം ഹജ്ജുമ്മ, മാമി ഹജ്ജുമ്മ, അയിശു.

വി.കെ. വിശ്വനാഥൻ
കൊടകര: വടക്കേ കുന്നമ്പിള്ളി വീട്ടിൽ പരേതനായ രാമൻ മേനോന്റെയും മീനാക്ഷിയമ്മയുടെയും മകൻ വി.കെ. വിശ്വനാഥൻ(73) അന്തരിച്ചു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിട്ട. മാനേജർ ആണ്. ഭാര്യ: മൃദുല. മക്കൾ: ശ്രീനാഥ് മേനോൻ, ശ്രീജയ് മേനോൻ (ദുബായ്). മരുമകൾ: നേഹ. 

 മുകാമി അമ്മ 
ചിറ്റണ്ട: കിഴക്കേക്കര വെള്ളത്തേരി മുകാമി അമ്മ (അമ്മു അമ്മ-92) അന്തരിച്ചു. മക്കള്: ദേവയാനി (റിട്ട. പ്രധാനാധ്യാപിക, പൈങ്കുളം സ്കൂള്), രാമചന്ദ്രന്. മരുമക്കള്: രാധാകൃഷ്ണ മേനോന് (റിട്ട. പോസ്റ്റല് ഡിപ്പാര്ട്ട്മെന്റ്), ശാന്ത.  
     
മൊയ്തീൻകുട്ടി
തിരുനാവായ: കാരത്തൂർ വിഷവൈദ്യൻ റോഡിലെ പുതുപ്പറമ്പിൽ മൊയ്തീൻകുട്ടി (ബാവഹാജി-95) അന്തരിച്ചു. ഏറെക്കാലം റാസൽഖൈമയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: റുഖിയ, പരേതനായ ഹനീഫ. മരുമകൾ: മൈമൂന. സഹോദരൻ: ബീരാൻഹാജി.

ഗോപാലകൃഷ്ണക്കുറുപ്പ് 
വള്ളിക്കുന്ന്: അത്താണിക്കൽ കളരിപ്പറമ്പിൽ താമസിക്കുന്ന മുൻ പാചകത്തൊഴിലാളി ചേലക്കോട്ട് പിലാത്തോട്ടത്തിൽ ഗോപാലകൃഷ്ണക്കുറുപ്പ് (കുട്ടാണി നായർ- 78) അന്തരിച്ചു. ഭാര്യ:  കുഴിമ്പാട്ടിൽ പാർവതി. മക്കൾ: ശോഭ, പ്രഭ, ഷീബ, ഷീജ, ശ്രീജ. മരുമക്കൾ: സജീവ് (ശ്രീകൃഷ്ണപുരം, പാലക്കാട്), സുരേഷ്, കുഞ്ഞിരാമൻ, ഉണ്ണിക്കൃഷ്ണൻ, ഷിജു. ശവസംസ്കാരം ഞായറാഴ്ച ഒൻപതിന് വീട്ടുവളപ്പിൽ.

വീരാൻ ഹാജി
കൊണ്ടോട്ടി: ചെർള അയനിക്കാട് കപ്പേക്കാട്ട് കളത്തിങ്ങൽ വീരാൻ ഹാജി (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ജബ്ബാർ, മുഹമ്മദ്, അബൂബക്കർ, വീരാൻകുട്ടി, അബ്ദു, അബ്ദുസലാം, ആയിഷ, ബുഷറ, ജസീന. മരുമക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, അനസ്, ഹബീബ, ആയിഷ, സൈനബ, ജുവൈരിയ, ഫസ്ന, പരേതയായ സൈനബ.

 വി.സി. പരമേശ്വരൻ നമ്പൂതിരി
കൊളത്തൂർ: പ്രമുഖ ഗാന്ധിയനും സർവോദയ മണ്ഡൽ മുന്നണിപ്രവർത്തകനും എഴുത്തുകാരനുമായ കൊളത്തൂർ വെളുത്തേമന ചീരക്കുഴിയിൽ (ശ്രീവിഹാർ) വി.സി. പരമേശ്വരൻ നമ്പൂതിരി (90) അന്തരിച്ചു. സംസ്കൃതപണ്ഡിതനായ ഇദ്ദേഹം ഒട്ടേറെ ആധ്യാത്മിക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ഭാര്യ: സാവിത്രി അന്തർജനം (റിട്ട. അധ്യാപിക, കൊളത്തൂർ എൻ.എൽ.പി.എസ്.). മക്കൾ: ഡോ. ദേവപ്രകാശ്, നിർമല (പ്രഥമാധ്യാപിക, കൊളത്തൂർ എൻ.എച്ച്.എസ്), അർച്ചന (അധ്യാപിക, തൃശ്ശൂർ ചേർപ്പ് സി.എൻ.എൻ.എച്ച്.എസ്.എസ്), പരേതനായ പ്രസാദ്. മരുമക്കൾ: ഉഷ (ഡെപ്യൂട്ടി എച്ച്.എം. കൊളത്തൂർ എൻ.എച്ച്.എസ്.), ഷൈലജ (ജില്ലാ ബാങ്ക്, മലപ്പുറം), രാമൻ ഭട്ടതിരി (റിട്ട. അസി. ഡയറക്ടർ, സർവേ മാപ്പിങ്, തൃശ്ശൂർ), പ്രസാദ് (ഇലക്ട്രിക്കൽ എൻജിനീയർ).

 ശ്രീദേവി വാരസ്യാര്  
 വടക്കാഞ്ചേരി: ഡോ. ടി.വി.ആര്. വാര്യരുടെ ഭാര്യ ഇടക്കുന്നി വാര്യത്ത് ശ്രീദേവി വാരസ്യാര് (96) അന്തരിച്ചു. ആദ്യകാല കോണ്ഗ്രസ് പ്രവര്ത്തകയും മഹിളാസമാജം  പ്രസിഡന്റും വാര്യര്സമാജം ഭാരവാഹിയുമായിരുന്നു. മക്കള്: കുമാരിവാര്യര്, കമലാവാര്യര്, ഡോ. ഇ.ബി. വാര്യര് (യു.കെ.), ഡോ. ഇ.ആര്. വാര്യര് (സി.എ.എം.  ആശുപത്രി, ഒളരി). മരുമക്കള്: ടി.വി.എം. വാര്യര്, വി.ജി. വാര്യര്, ഡോ. ഇന്ദിര (യു.കെ.), ഡോ. സേതുലക്ഷ്മി. 

മുഹമ്മദ്
വലിയപറമ്പ്: പാമ്പിനേഴത്ത് മുഹമ്മദ് (68) അന്തരിച്ചു. ഭാര്യ: അയ്യാരിൽ ഉസ്മാന്റെ മകൾ അയിഷാബി. മകൻ: മുഹമ്മദ് മനോജ് (ഖത്തർ). മരുമകൾ: റിൻസി.

 പി.ടി. ചെറിയാൻ
അങ്കമാലി: കറുകുറ്റി പൈനാടത്ത് നടുവിലെ വീട്ടിൽ പി.ടി. ചെറിയാൻ (83) ഹൈദരാബാദിൽ അന്തരിച്ചു.
 ഭാര്യ: പോട്ട ഞാറേക്കാടൻ കുടുംബാംഗം മേരി. മക്കൾ: തിമ്മി (മുംബൈ), നിമ്മി, ജിമ്മി (യു.എസ്.എ.). മരുമക്കൾ: ഫെമി, റെനി. 

 ടി.ബി. സുരേഷ് ബാബു 
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല സെക്യൂരിറ്റി ഓഫീസര് ടി.ബി. സുരേഷ് ബാബു (59) അന്തരിച്ചു. ഗുരുവായൂര് ഇരിഞ്ഞാപുരത്ത് തമ്പുരാന്പടിക്കല് വീട്ടില് പരേതനായ ബാലന്റേയും ഭവാനി അമ്മയുടെയും മകനാണ്. സി.ഐ.എസ്.എഫില് ഏഴുവര്ഷം സബ് ഇന്സ്പെക്ടറായും 13 വര്ഷം ഇന്സ്പെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
 2004 മുതല് കുസാറ്റില് സെക്യൂരിറ്റി ഓഫീസറാണ്. ഭാര്യ: തൃശ്ശൂര് മുണ്ടൂരില് ഏഴാംകല്ല് മേയ്ക്കാപ്പാട്ട് കുടുംബാംഗം ലത. മക്കള്: ടി.എസ്. അരുണ് ബാല (ദുബായ്), ടി.എസ്. അജയ് ബാല. മരുമകള്.
ആതിര. 

ഇഗ്നേഷ്യസ്
ഇടക്കുറിശ്ശി: കുരിശുംമൂട്ടിൽ പരേതനായ ഡൊമിനിക്കിന്റെ മകൻ ഇഗ്നേഷ്യസ് (ബാബു-58) അന്തരിച്ചു. ഭാര്യ: മണിമൂളി കളത്തിനാനിക്കൽ കുടുംബാംഗമായ ജെസ്സി (റിട്ട. അധ്യാപിക, കരിമ്പ എച്ച്.എസ്.). മക്കൾ: നീനു, നീബ, നിഖി. മരുമക്കൾ: ജിയോ കറുകപള്ളിൽ (എടക്കര), വർഗീസ് കുരീക്കൽ വീപ്പാട്ട് (പഴങ്ങനാട്), ആൽബിൻ (നെയ്തേലിൽ, കട്ടപ്പന). 

കെ.വി.തോമസ്
അതിരന്പുഴ: കല്ലുംപുറത്ത് കെ.വി.തോമസ് (80) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി (ചെറുവാണ്ടൂർ മുള്ളംകുഴി കുടുംബാംഗം). മക്കൾ: പരേതയായ ഡെയ്സി, ഡെന്നീസ് കല്ലുംപുറം, ജിജി കല്ലുംപുറം (ആധാരമെഴുത്ത്, ഏറ്റുമാനൂർ), ജിൻസി (ടീച്ചർ, കുരിയനാട് സെന്റ് ആൻസ് എച്ച്.എസ്.എസ്.), ഷീനാമോൾ. മരുമക്കൾ: ജോസഫ് (കൊച്ചുചക്കുളത്തുമാലിൽ കുറവിലങ്ങാട്), ജെയിംസ് (കരീനാക്കരയിൽ വെന്പള്ളി), തോമസ് (കൽക്കുഴിയിൽ ആയാംകുടി), ജിൻസി (പട്ടമനക്കാലായിൽ, പൊൻകുന്നം), മനോ ജോസഫ് കൊച്ചെളുപറന്പിൽ, വെന്പള്ളി (ടീച്ചർ, ജി.യു.പി.എസ്. ആറുമാനൂർ). 

അനി
അയ്മനം: വാലുപറന്പിൽ പരേതനായ കേശവന്റെ മകൻ അനി (49) അന്തരിച്ചു. 

മറിയാമ്മ
ചെമ്മണ്ണ്: കൊച്ചുകരുന്തരുവി ഈറ്റത്തേട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ(88) അന്തരിച്ചു. ഇളങ്ങുളം പുളിക്കിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മേരി പ്രഫുല്ല (മിഷനഷറീസ് ഓഫ് ചാരിറ്റി, സൗത്ത് ആഫ്രിക്ക), കുഞ്ഞാപ്പച്ചൻ, ചിന്നമ്മ, മേരി, റോസമ്മ, തെയ്യാമ്മ, സിസി, മോളി, ആൻസി, സോഫി, സിസ്റ്റർ ജെസിമരിയ (പാലക്കാട്), ജോജോ, ജിജോ, സിജോ. മരുമക്കൾ: വത്സമ്മ കുമരേട്ട് (പുളിങ്കട്ട), ജോൺ കോമലിയിൽ (ആലടി), ഫിലിപ്പ് തുപ്പലഞ്ഞിയിൽ (കരിമ്പാനി), ജോയി പുതുപ്പറമ്പിൽ (ഇഞ്ചിയാനി), ജെയിംസ് തൂങ്കുഴി (പൈക), തങ്കച്ചൻ ഒഴാക്കൽ (കാഞ്ചിയാർ), ദേവസ്യാച്ചൻ കപ്പലുമാക്കൽ (പശുപ്പാറ), ജോർജ് ചീരംകുന്നേൽ (ഉപ്പുതറ), ബാബു പൂനില്ക്കുംകാലായിൽ (വളകോട്), സിജി തോണിക്കുഴിയിൽ (വെള്ളിക്കുളം), ലിജി തെക്കേടത്ത് (ചെമ്മണ്ണ്). 

 മറിയം
അങ്കമാലി: കറുകുറ്റി ഇക്കാൻ വീട്ടിൽ പരേതനായ ചാക്കുവിന്റെ ഭാര്യ മറിയം (82) അന്തരിച്ചു. മഞ്ഞപ്ര മാടൻ കുടുംബാംഗമാണ്. 
മക്കൾ: ജോയി (മാനേജർ, എ.ഡി. ബാങ്ക് അങ്കമാലി), വർഗീസ് (ബഹ്റൈൻ), അഡ്വ. ഇ.സി. പൗലോസ്, ഡോ. ആന്റു (ജർമനി).  
മരുമക്കൾ: റൂബി (അധ്യാപിക, ഡോൺ ബോസ്കോ സ്കൂൾ കൊടകര), ജോളി, അഡ്വ. ബോബി റാഫേൽ, ഡോ. ലത (ജർമനി). 

കലാസംവിധായകൻ ബാലൻ കരുമാല്ലൂർ
കരുമാല്ലൂർ: ചലച്ചിത്ര കലാസംവിധായകൻ കരുമാല്ലൂർ തട്ടാംപടി കുഞ്ഞൂറ്റിപ്പറമ്പ് വീട്ടിൽ ബാലൻ (ബാലൻ കരുമാല്ലൂര്-60) അന്തരിച്ചു. 1989-ൽ പി. ബേബി സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂർ ഭഗവതി’എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശം. ‘സൺഡേ സെവൻ പി.എം.’, ‘റെയ്ഡ്’, ‘കുണുക്കിട്ട കോഴി’, ‘കാസർകോട് കാദർഭായ്’, ‘ജന്മാന്തരങ്ങൾ’,‘ഗജകേസരിയോഗം’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടി.വി. സീരിയലുകളിലും കലാസംവിധായകനായി. രണ്ടായിരത്തിൽ നിസാറിന്റെ ‘മേരാനാം ജോക്കർ’, ‘ഓട്ടോ ബ്രദേഴ്സ്’ എന്നിവ ചെയ്തശേഷം അദ്ദേഹം സിനിമയിൽനിന്ന് പൂർണമായി വിട്ടുപോരുകയായിരുന്നു. പിന്നീട് ശില്പനിർമാണത്തിൽ സജീവമായി
ഭാര്യ: സുമ. മകൾ: സൗഭാഗ്യ (കോതമംഗലം മാർ ഇവാനിയോസ് കോളേജ് ലക്ചറർ).

ജെ.ശങ്കരനാരായണ അയ്യർ
തിരുവനന്തപുരം: ആറ്റിങ്ങൽ പാർവതിപുരം ഗ്രാമത്തിൽ ജെ.ശങ്കരനാരായണ അയ്യർ (89) തിരുവനന്തപുരം ഈഞ്ചയ്ക്കൽ വിവേകാനന്ദ ലെയ്ൻ എഫ്-6 അഞ്ജനയിൽ അന്തരിച്ചു. ചിറയിൻകീഴ് ഹൈസ്കൂൾ, കഴക്കൂട്ടം സൈനിക സ്കൂൾ എച്ച്.ഒ.ഡി. (ഇംഗ്ലീഷ് വിഭാഗം) യായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്.സരസ്വതി. മക്കൾ: എസ്.സുരേഷ്, എസ്.രമേഷ്, മഹേഷ് (സ്ക്വാഡ്രൻ ലീഡർ, ഐ.എ.എഫ്.). മരുമക്കൾ: ലക്ഷ്മി സുരേഷ്, ഉഷാ രമേഷ്. 

ശശികുമാർ
തിരുവനന്തപുരം: പാങ്ങോട് ശാസ്താനഗർ എസ്.ആർ.എ.-50 വലിയ ചേന്നറത്തലവീട്ടിൽ ശശികുമാർ (49) അന്തരിച്ചു. അമ്മ: അംബികാദേവി. സഹോദരങ്ങൾ: ഗീതകുമാരി, കുമാരി മായ.

സാമുവൽ ചാക്കോ
പന്തളം: പൂഴിക്കാട് ചാക്കേൽ സാമുവൽ ചാക്കോ (കുഞ്ഞുമോൻ-72) അന്തരിച്ചു. ചരുവിൽ കുടുംബാംഗമാണ്.
 ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ഷാജു സാമുവൽ (വിശാഖപട്ടണം), ഷെറിൻ സാമുവൽ.
 മരുമക്കൾ: സാബു അലക്സ് (ഇൻഫോ പാർക്ക്, എറണാകുളം), വിനി വർഗ്ഗീസ്. ശവസംസ്കാരം തിങ്കളാഴ്ച 10-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പൂഴിക്കാട് ടി.പി.എം. സെമിത്തേരിയിൽ.

 സി.കെ. കരുണാകരന് നായര്
ബെംഗളൂരു: ചെങ്ങന്നൂര് കോടുകുളഞ്ഞി ചക്കിട്ടത്തില് സി.കെ. കരുണാകരന് നായര് (66) ബെംഗളൂരു ജാലഹള്ളി ശബരി നഗറില് അന്തരിച്ചു.
 അയ്യപ്പക്ഷേത്രത്തിന്റെയും ട്രസ്റ്റ് സ്കൂളുകളുടെയും ഭരണസമിതി അംഗമായിരുന്നു.  ഭാര്യ: രമാദേവി.  മക്കള്: കിരണ്, രശ്മി.   മരുമകള്: ബിനില ബി. ചന്ദ്രന്.

  എം.സദാശിവന്
കൊല്ലം : വിരമിച്ച ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ തട്ടാമല ദീപത്തിൽ എം.സദാശിവൻ (85) അന്തരിച്ചു. ബി.ഡി.ഒ., എ.ഡി.സി., കൊല്ലം വികസന അതോറിറ്റി സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ആര്.എസ്.ഉണ്ണിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില് പ്രവർത്തിച്ചിട്ടുണ്ട്. ക്വയിലോണ് കണ്സള്ട്ടന്സി സര്വീസ് ഉടമയും എസ്.എന്.പബ്ലിക് സ്കൂള്, പുത്തൂര് എസ്.എന്.ആയുര്വേദ മെഡിക്കല് കോളേജ്, ശ്രീനാരായണ സാംസ്കാരികസമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്ത്തകനും നിര്വാഹകസമിതി അംഗവുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മാധുരി (റിട്ട. എച്ച്.എം. എസ്.എന്.വി.എച്ച്.എസ്. നെടുങ്ങണ്ട). മക്കള്: ഡോ. ഹരി എസ്. (കണ്സള്ട്ടന്റ് സര്ജന്, താലൂക്ക് എച്ച്.ക്യു ഹോസ്പിറ്റല്, പാറശ്ശാല), ഡോ. ശ്രീ (എല്.ഐ.സി. ഓഫീസ് കൊല്ലം), ഗണേഷ് എസ്. (മാനേജര് മുത്തൂറ്റ് ഫിനാന്സ് പള്ളിമുക്ക്).മരുമക്കള്: അഞ്ജു കെ. (എ.ഇ.എഫ്. കെ.ഡബ്ല്യു.എ.), ഡോ. ബി.അനില് (റിട്ട. ഹോസ്പിറ്റല് സൂപ്രണ്ട്, പുനലൂര് ഹോമിയോ ആശുപത്രി), ദിവ്യ എ.എസ്. (എസ്.എന്.ഐ.ടി., മുള്ളുവിള). 

പി.എന്.തങ്കമ്മ
ഹരിപ്പാട്: രവി ഭവനത്തില് പരേതനായ രാമകൃഷ്ണപ്പണിക്കരുടെ ഭാര്യ ഹരിപ്പാട് ഗവ. യു.പി.എസ്.  റിട്ട. ഹെഡ്മിസ്ട്രസ് പി.എന്. തങ്കമ്മ(79) അന്തരിച്ചു. മക്കള്: സി.ആർ. രവീന്ദ്രനാഥ് (വരുണ ഏജന്സി, ഡാണാപ്പടി), സി.ആർ. ജയശ്രീ. മരുമക്കള്: കെ. ചന്ദ്രപാലന് (ഡെപ്യൂട്ടി കമ്മിഷണര്, എക്സൈസ് എറണാകുളം), രജനി.