സി.പി.ഐ. നേതാവ്  ടി. കുഞ്ഞിരാമൻ
കരുവണ്ണൂർനടുവണ്ണൂർ: സി.പി.ഐ. നേതാവ് കരുവണ്ണൂരിലെ ഒതയോത്ത് ടി. കുഞ്ഞിരാമൻ (89) അന്തരിച്ചു. പ്രധാനാധ്യാപകരുടെ സംഘടനയായ കെ.പി.പി.എച്ച്.എ. സംസ്ഥാന മുൻസെക്രട്ടറിയും വാകയാട് എ.യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലുശ്ശേരി ഫർക്ക സെക്രട്ടറി, സി.പി.ഐ. കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, പാർട്ടി ജില്ലാ വൊളന്റിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  അച്ഛൻ: കരുവണ്ണൂരിലെ പരേതനായ താമരശ്ശേരി കുഞ്ഞിക്കണാരൻ. അമ്മ: പരേതയായ മാത. ഭാര്യ: സരോജിനി (നടുവണ്ണൂർ പഞ്ചായത്ത് മുൻമെംബർ). മക്കൾ: രവീന്ദ്രൻ (പരപ്പനങ്ങാടി ഹൈസ്കൂൾ മുൻ കായികാധ്യാപകൻ), ബാബുരാജ്് (കായികാധ്യാപകൻ, കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ), പരേതനായ വിജയൻ. മരുമക്കൾ: ജോളി (കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), പരേതയായ നന്ദിനി (മുൻ അധ്യാപിക, വാകയാട് എ.യു.പി. സ്കൂൾ).

കെ.ടി. അബ്ദുൽ നാസർ
നരിക്കുനി: മടവൂർ ടൗൺ എസ്.ടി.യു. സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനുമായ  പരേതനായ കൈതൊടുകയിൽ  പര്യയേയിയുടെ മകൻ  കെ.ടി. അബ്ദുൽ നാസർ (49) അന്തരിച്ചു. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് ഷമിൻ, മുഹമ്മദ് ഷാമിൽ (ഇരുവരും ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ).

വാസു
കാക്കൂർ 9/5:  തേജസിൽ റിട്ട: എസ്.ബി.ടി. മാനേജർ വാസു (തെയ്യൻ-72) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: ജിഷാ ലതീഷ്, ഡോ. ജിസിതാ പ്രജീഷ്. മരുമക്കൾ: ലതീഷ് ചന്ദ്രൻ (ഫാർമസ്യൂട്ടിക്കൽസ്), ഡോ. ടി.സി. പ്രജീഷ് (കോഴിക്കോട് മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: സരോജിനി, രാമചന്ദ്രൻ, വിമല, കുമാരൻ, ശ്രീധരൻ, നാരായണൻ. 

പെണ്ണുട്ടി
പെരുവയൽ: കായമ്പലത്ത് പെണ്ണുട്ടി (93) അന്തരിച്ചു. മക്കൾ: കൃഷ്ണൻകുട്ടി, ശ്യാമള, ശാരദ, ശാന്ത, പരേതയായ ജാനകി. മരുമക്കൾ: വിനയ, ഗംഗാധരൻ (കൽപ്പറ്റ), ശ്രീനിവാസൻ (വേങ്ങപ്പള്ളി), അശോകൻ, സഹോദരി: നാരായണി. 

ലക്ഷ്മി
പേരാമ്പ്ര: പരേതനായ എരവട്ടൂരിലെ പാലയാട്ട് താഴെ കുനിയിൽ കുമാരൻ ആശാരിയുടെ ഭാര്യ ലക്ഷ്മി (84) അന്തരിച്ചു. മക്കൾ: വിനോദൻ, ഉണ്ണിക്കൃഷ്ണൻ (ജെ.എച്ച്.ഐ. കാസർകോട് ), പരേതയായ അമ്മാളു, ജാനകി, പ്രഭ, മഞ്ജുള. മരുമക്കൾ: ശങ്കരൻ, ഗോപാലൻ (കൊല്ലം), സത്യൻ, പ്രേമ , ബിന്ദു (ബി.ആർ.സി. പേരാമ്പ്ര), പരേതനായ മാധവൻ.

ചാത്തു
നാദാപുരം: നരിക്കാട്ടേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ പൂവത്താംകണ്ടി ചാത്തു (96) അന്തരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. മക്കൾ: കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, ബാബു, ജാനകി, ദേവി. മരുമക്കൾ: ജാനു, പുഷ്പ, അനിത, രാജൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കുമാരൻ, കണാരൻ (സി.പി.ഐ. നരിക്കാട്ടേരി ബ്രാഞ്ച് സെക്രട്ടറി), ചീരു.

അബ്ദുൾ അസീസ് 
കൊടുങ്ങല്ലൂര്: എറിയാട് യുബസാര് പുന്നിലത്ത് വടക്കേചാലില് അബ്ദുൾ അസീസ് (58) അന്തരിച്ചു. ഭാര്യ: ഷാഹിന. മക്കള്: ഹിഷാം (ദുബായ്), ഷിബിന്. മരുമകള്: സുമയ്യ.

വേലായുധൻ  
കേച്ചേരി: പട്ടിക്കര ഞാലിയില് വേലായുധൻ (82) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്: സുകുമാരന് (സൗദി അറേബ്യ), ഷാജി, രാജീവ് (ഇരുവരും മസ്കറ്റ്), മണി, വത്സല, ഷീല. 

ഏലിയാമ്മ 
പിറവം: പിറവം മണ്ഡപത്തില് പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (93) അന്തരിച്ചു. മക്കള്: എം.യു. പൈലി (റിട്ട.എയര് ഫോഴ്സ്), എം. കുര്യാക്കോസ് (പിറവം കാതോലിക്കേറ്റ് സെന്റര് ട്രസ്റ്റി), എം.യു. രാജു (ബിസിനസ്സ്) തങ്ക, വത്സ, ജോളി. മരുമക്കള്: ഗ്രേസി, മോളി, അമ്മിണി (റിട്ട. നഴ്സ്), പത്രോസ്, മത്തായി, പരേതനായ സണ്ണി. 

സരസ്വതി അമ്മ
നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി മാടശ്ശേരി വീട്ടിൽ നീലകണ്ഠ കുറുപ്പിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ) ഭാര്യ സരസ്വതി അമ്മ (74) അന്തരിച്ചു. മക്കൾ: ശ്രീകല, ശ്രീകുമാർ (കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ്), അരുൺകുമാർ. മരുമക്കൾ: രഘുനാഥ്, ശ്രീജ, കൃഷ്ണേന്ദു. 

ജോയി ജോസഫ് 
കുറുപ്പംപടി: വേങ്ങൂര് ആലിയാട്ടുകുടി ജോയി ജോസഫ് (66) അന്തരിച്ചു. ട്രാവന്കൂര് റയോണ്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: കണ്ടനാട് പുല്യാട്ടു തുകലന് കുടുംബാംഗം അച്ചാമ്മ. മക്കള്: ജോസഫ് (മാനേജര്, സൗത്ത് ഇന്ത്യന് ബാങ്ക്, ഹൈദരാബാദ്), മാത്യു (സൗദി അറേബ്യ). മരുമക്കള്: ലിയ, ആശ. 

വി.പാറുക്കുട്ടി അമ്മ
വെള്ളനാട്: ഹരി നിവാസിൽ(കുരുക്കൻ വിളാകം) പരേതനായ ടി.ഗംഗാധരൻ നായരുടെ ഭാര്യ വി.പാറുക്കുട്ടി അമ്മ(73) അന്തരിച്ചു. മക്കൾ: ജി.പി.ഹരിലാൽ(പി.ഡബ്ല്യു.ഡി.), ജി.പി.സുജൻ (തിരുവനന്തപുരം നഗരസഭ), ജി.പി.ബിജു (ഇ.എസ്.െഎ.ഹോസ്പിറ്റൽ). മരുമക്കൾ: ജി.എ.രാഗി, ടി.പി.ഷീജ, വി.ആർ.ശോഭ(സെക്രട്ടേറിയറ്റ്). 

കെ.കമലമ്മ
തിരുവനന്തപുരം: വെള്ളനാട് വെളിയന്നൂർ തടത്തരികത്ത് ചരുവിള പുത്തൻവീട്ടിൽ കെ.കമലമ്മ(85) അന്തരിച്ചു. സഹോദരങ്ങൾ: രാജൻ ചെട്ട്യാർ, മണിയൻ ചെട്ട്യാർ, രമേശൻ ചെട്ട്യാർ, രാജമ്മ, പരേതരായ സരസ്വതി അമ്മ, ഭഗവതി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, കൃഷ്ണമ്മ. 

സി.കേശവന്റെ മരുമകൾ സുമിത്ര രവീന്ദ്രനാഥ് 
തിരുവനന്തപുരം: തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവന്റെ മകൻ പരേതനായ എയർ കമ്മഡോർ കെ.രവീന്ദ്രനാഥിന്റെ ഭാര്യ മയ്യനാട് ഇടയിൽ വീട്ടിൽ സുമിത്ര രവീന്ദ്രനാഥ് (92) മകളുടെ വസതിയായ പട്ടം വൃന്ദാവൻ ഗാർഡൻ ഹൗസ് നമ്പർ-17 കവിതയിൽ അന്തരിച്ചു. സിലോണിലെ പോസ്റ്റ് മാസ്റ്റർ ജനറലായിരുന്ന കൃഷ്ണന്റെ മകളാണ്.
മക്കൾ: ആർ.ഭദ്രൻ (റിട്ട. കേണൽ), ശോഭാ രവീന്ദ്രനാഥ് (റിട്ട. പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം). മരുമക്കൾ : കെ.അനിൽകുമാർ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, വാട്ടർ അതോറിട്ടി), ഗീതാ ഭദ്രൻ. കെ.ബാലകൃഷ്ണന്റെ ഭാര്യ പരേതയായ ചന്ദ്രിക, പരേതനായ ഡോ.കെ.ബാലേന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്. 

സരോജിനി അമ്മ
മുംബൈ: പരേതനായ വി.എ. നാരായണൻ നായരുടെ ഭാര്യ മലപ്പുറം പുലമന്തോൾ പാലൂർ പുളിയപറ്റ ചെറുശ്ശേരി സരോജിനി അമ്മ(81) അന്തരിച്ചു. താനെ ഹിരാനന്ദാനി എസ്റ്റേറ്റ് ‘കാസബ്ലങ്ക’യിലായിരുന്നു താമസം. മക്കൾ: സത്യഭാമ, രാധ ഗോപാലകൃഷ്ണൻ, പി.സി. മുരളീധരൻ, പരേതരായ ലീല, വിലാസിനി. ശവസംസ്കാരം വെള്ളിയാഴ്ച മുംബൈയിൽ നടന്നു. 

എ. ഗോപാലൻ നായർ
ബെംഗളൂരു: പാലക്കാട് കല്ലൂഴി ആറ്റുപുരം എ. ഗോപാലന് നായർ (91) ബെംഗളൂരു ജാലഹള്ളിയില് അന്തരിച്ചു. മുന് എയര്ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ദാസറഹള്ളി അയ്യപ്പസേവാസംഘം സ്ഥാപകനും ജാലഹള്ളി അയ്യപ്പക്ഷേത്രം ആദ്യകാല അംഗവുമായിരുന്നു. ഭാര്യ: പരേതയായ സത്യഭാമ ( പാലക്കാട് ഇലമ്പലാശ്ശേരി പുതുശ്ശേരി തറവാട് അംഗം). മക്കള്: ശ്രീദേവി, കൃഷ്ണകുമാര്, ഉഷ. മരുമക്കള്: സേതുമാധവന്, മഞ്ജു കൃഷ്ണകുമാര്, സുകുമാരന്.

കല്ലു
ചൊക്ലി: പന്ന്യന്നൂർ മനേക്കരയിലെ പരേതനായ എടത്തട്ട കുഞ്ഞമ്പുവിന്റെ ഭാര്യ കല്ലു (88) അന്തരിച്ചു. മക്കൾ: ശാന്ത, ഇ.ദാസൻ (കർഷകത്തൊഴിലാളി യൂണിയൻ പന്ന്യന്നൂർ വില്ലേജ് പ്രസിഡന്റ്), ചന്ദ്രി, ശോഭ, ശൈലജ, ശശികല. 

ഹമീദ്
കണ്ണൂർ:  തായത്തെരുവ് സ്വദേശി കക്കന്റവിടെ ഹമീദ്(72) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: അക്ബർ, നാസില, തൻവീർ (മാധ്യമപ്രവർത്തകൻ, ദുബായ്), സബിത, താഹിർ. മരുമക്കൾ: നൗഷാദ് (ബഹ്റൈൻ), സാബിത്(ദുബായ്). ഖബറടക്കം കഴിഞ്ഞു.

അബ്ദുല്ലക്കുഞ്ഞി  
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ അബ്ദുല്ലക്കുഞ്ഞി (65) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കൾ: ഷെരീഫ്, ജലീൽ (ബഹ്റൈൻ), ശിഹാബ് (സൗദി), റസാഖ്, സുഹ്റ, തസ്റിയ. 

ശോഭന     
നീലേശ്വരം: പരേതനായ ഉമേശൻ കൊഞ്ചാടിയുടെ ഭാര്യയും പൊതുമരാമത്ത് ഇറിഗേഷൻ വിഭാഗം റിട്ട. യു.ഡി.സി.യുമായ പള്ളിക്കരയിലെ ശോഭന (57) അന്തരിച്ചു. 
മക്കൾ: അനുഷ കൊഞ്ചാടി (വിജയ ബാങ്ക്, വടകര), ശ്വേത കൊഞ്ചാടി. മരുമകൻ: അരുൺ (എൻജിനീയർ, മംഗളൂരു). സഹോദരങ്ങൾ: പ്രേമലത, മുരളീധരൻ (ബെംഗളൂരു), ഗീത (മസ്കറ്റ്).   

നാരായണി  
നീലേശ്വരം: ചായ്യോം നരിമാളത്തെ നാരായണി (80) അന്തരിച്ചു.  ഭർത്താവ്: പരേതനായ അപ്പ ആചാരി. മക്കൾ: ബാലകൃഷ്ണൻ (സി.പി.എം. നരിമാളം ബ്രാഞ്ചംഗം), ചന്ദ്രൻ, മിനി, രമ്യ. 
മരുമക്കൾ: കാർത്ത്യായനി (സി.പി.എം. നരിമാളം ബ്രാഞ്ചംഗം), ഗിരിജ, രാജൻ കോടോം. സഹോദരങ്ങൾ: പരേതരായ കർത്തമ്പു, കൊട്ടൻ, കുഞ്ഞമ്മാർ, കല്യാണി.    

അലവിക്കുട്ടി
തേഞ്ഞിപ്പലം: റിട്ട. പ്രഥമാധ്യാപകൻ പാണമ്പ്ര അലവിക്കുട്ടി (85)അന്തരിച്ചു. ഭാര്യമാർ: നാനാക്കൽ അമീന, പരേതയായ ആയമ്മ ചക്കിപ്പറമ്പൻ. മക്കൾ: സൈനുൽ ആബിദീൻ (ആധാരംഎഴുത്ത്, തേഞ്ഞിപ്പലം), ശിഹാബുദ്ദീൻ അഹമ്മദ് (അക്ബർ ട്രാവൽസ്, വേങ്ങര), മുഹമ്മദ് ഇഖ്ബാൽ, സിറാജുദ്ദീൻ അഹമ്മദ്, നാസറുദ്ദീൻ (ജിദ്ദ), അബ്ദുൽ ഷുക്കൂർ, മുഹമ്മദ് മുനവ്വർ കാസിം, ഫാത്തിമത് സുഹ്റ, ഷരീഫ, അൻസാർബീഗം, സാബിറ, നസീബ. മരുമക്കൾ: സൈതലവി ഹാജി, ഉണ്ണീൻ ഹാജി, മുഹമ്മദ് (സഫിയ ട്രാവൽസ്, കൊണ്ടോട്ടി), മുഹമ്മദ്, സുലൈമാൻ ഹാജി, ഉമ്മുകുൽസു, നുസ്റ, ഫാത്തിമ, നബീല, മുബീന, ജസീന.

അബ്ദുൽ അസീസ് 
തിരൂർ: വാണിയന്നൂർ നടുവട്ടം പരേതനായ കാവുംപുറത്ത് രായിന്റെ മകൻ അബ്ദുൽഅസീസ് (30) അന്തരിച്ചു. വാണിയന്നൂർ യൂണിറ്റ് എസ്.വൈ.എസ്. സെക്രട്ടറി ആയിരുന്നു. മാതാവ്: മേടമ്മൽ റുഖിയ. ഭാര്യ: സൽമത്ത്, മകൻ: മുഹമ്മദ്യമീൻ. 

സിസ്റ്റർ ജസീന്ത പൂവത്താനിക്കൽ
പാലാ: കൂത്താട്ടുകുളം ദേവമാതാ മഠാംഗം സിസ്റ്റർ ജസീന്ത പൂവത്താനിക്കൽ(90) അന്തരിച്ചു. പാലാക്കാട്(മീനച്ചിൽ) പൂവത്താനിക്കൽ പരേതരായ തൊമ്മച്ചന്റെയും റോസമ്മയുടെയും മകളാണ്. അസംപ്ഷൻ ആശുപത്രി ബത്തേരി, ദേവമാതാ കൂത്താട്ടുകുളം, ഫാത്തിമാമാതാ കൊഴുവനാൽ, സെന്റ് ജോൺസ് ബെംഗളൂരു, ഹോളിഗോസ്റ്റ് മുട്ടുചിറ, ഡി.ആർ.സി. മുരിങ്ങൂർ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സെലിൻ ജോസഫ്, ഏലിക്കുട്ടി, അന്നമ്മ, റോസക്കുട്ടി, അച്ചാമ്മ, സിസ്റ്റർ ഫിലിപ്പിറ്റാ. 

തോമസ് ചെറിയാൻ
കോട്ടയം: കിഴുക്കുന്ന് ചാലായത്ത്  പരേതനായ ചെറിയാന്റെ മകൻ തോമസ് ചെറിയാൻ (62) അന്തരിച്ചു. മാതാവ്: തങ്കമ്മ. ഭാര്യ: ലില്ലി മകൾ: ശില്പ സൂസൻ തോമസ്. മരുമകൻ: രാജീവ് തോമസ് (അടൂർ). സഹോദരങ്ങൾ: ആലിസ് ചെറിയാൻ (എറണാകുളം), മേരി ബേബി മാത്യു (തിരുവല്ല), വത്സാ തോമസ് (തുകലശ്ശേരി) ,ഗ്രേസി വത്സൻ (മസ്കറ്റ്).

ഷാജി വർഗീസ് 
കൈപ്പട്ടൂർ: നെടുവംപുറത്ത് കുന്നത്തേത്ത് പരേതനായ കെ.എം.വർഗീസിന്റെ മകൻ മാമൂട് അബിവില്ലയിൽ ഷാജി വർഗീസ് (62) അന്തരിച്ചു. മാതാവ്: അമ്മിണിക്കുട്ടി വർഗീസ് (റിട്ട. അധ്യാപിക, പി.വി.എൽ.പി.എസ്. അടൂർ). ഭാര്യ: മണക്കാല തെങ്ങുംവിളയിൽ സുജ. മക്കൾ: അന്ന മൈന (ബെംഗളൂരു), അബി. മരുമകൻ: തോമസ് ടോമി എബ്രഹാം (കോട്ടയം അമ്മൻചേരിൽ കൃപ).