കോഴിക്കോട്: പരേതനായ റിട്ട. സെൻട്രൽ എക്സൈസ് കസ്റ്റംസ് സൂപ്രണ്ട് ഹരിദാസമേേനാന്റെ ഭാര്യ രാവുണ്യാരത്ത് ചിന്നമ്മുഅമ്മ (91) അന്തരിച്ചു. മക്കൾ: നാരായണൻകുട്ടി (റിട്ട. എസ്.ബി.ഐ.), ഗീത (റിട്ട. പ്രൊഫ. മലബാർ ക്രിസ്ത്യൻകോളേജ് ,കോഴിക്കോട്.),  രഘുനാഥൻ, ശ്രീലത (ഇരുവരും ഹൈദരാബാദ്), പരേതനായ ഗോപാലകൃഷ്ണൻ (അബോട്ട്). മരുമക്കൾ: ഡോ. വിജയൻ, കൃഷ്ണൻ (ഹൈദരാബാദ്), ഹേമലത, ഗീത, ലത (ഹൈദരാബാദ്).

ദേവകി
ബേപ്പൂർ:  വെസ്റ്റ് ബി.സി.റോഡ് പരേതനായ കറുവഞ്ചേരി ചാത്തുണ്ണിയുടെ ഭാര്യ ദേവകി (78) അന്തരിച്ചു. മക്കൾ: സദാനന്ദൻ, വിലാസിനി, ബാബു, രമ, മനോജ്, ബേബി, സന്തോഷ്, പരേതനായ സത്യൻ. മരുമക്കൾ: രമണി, ലീല, ബിന്ദു, സിന്ധു, ഉണ്ണി, രാജേഷ്. ഹരിദാസ്
കക്കാട്: ‘െഎശ്വര്യ’യിൽ തെക്കൻമാർവീട്ടിൽ ഹരിദാസ് (79) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. സ്റ്റോർസ് ഇൻ ചാർജായിരുന്നു. 
ചെറുകുന്ന് ഒദയമ്മാടത്ത് കോറോത്ത് പരേതനായ ഒ.കെ.നമ്പ്യാരുടെയും അഴീക്കോട് തെക്കൻമാർവീട്ടിൽ പദ്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ.ശാന്തകുമാരി (റിട്ട. എ.ഇ.ഒ., പാപ്പിനിശ്ശേരി). മക്കൾ: പ്രമോദ് ഹരിദാസ് (ബാങ്ക് ഓഫ് അമേരിക്ക, ഹൈദരാബാദ്), പ്രതീഷ് ഹരിദാസ് (െഎ.സി.െഎ.സി.െഎ. ബാങ്ക്, ബെംഗളൂരു).
 മരുമക്കൾ: നിഷ പ്രമോദ് (അധ്യാപിക, ഹൈദരാബാദ്), അനുരാധ പ്രതീഷ് (അധ്യാപിക, ബെംഗളൂരു). സഹോദരങ്ങൾ: മീനാക്ഷി മുരളീധരൻ (പാലക്കാട്), ലക്ഷ്മി സുകുമാരൻ (ഹൈദരാബാദ്), പരേതയായ മാലതി നമ്പ്യാർ.

ശങ്കരൻ നായർ
നാറാത്ത്: കവിണിശ്ശേരി ശങ്കരൻ നായർ (91-റിട്ട. പ്രഥമാധ്യാപകൻ, നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂൾ) അന്തരിച്ചു. ഭാര്യമാർ: സുമിത്ര (തോട്ടട), പരേതയായ വി.നളിനി (വാരം). മക്കൾ: ഗീത (റിട്ട. പ്രഥമാധ്യാപിക, നാറാത്ത് ഈസ്റ്റ് എൽ.പി. സ്കൂൾ), പ്രീത (അധ്യാപിക, നാറാത്ത് യു.പി. സ്കൂൾ), റീത (മാഹി), സ്മിത (പ്രഥമാധ്യാപിക, നുണിയൂർ നമ്പ്രം മാപ്പിള എൽ.പി. സ്കൂൾ), സതീശൻ (ദുബായ്). 
മരുമക്കൾ: എം.മോഹനൻ (റിട്ട. ക്യാപ്റ്റൻ), കെ.പി.പ്രേമരാജൻ (ബിസിനസ്-ചിറക്കൽ), കെ.കെ.അനിൽകുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ, മാഹി), കെ.പി.സജീവ് (റിട്ട. മുല്ലക്കൊടി കോ ഓപ് റൂറൽ ബാങ്ക്), ഫെബിന. സഹോദരങ്ങൾ: പരേതരായ കണ്ണൻ, മാതുവമ്മ, രാമൻ നായർ. 

പി.എം.സി.  നാരായണിയമ്മ
ചേലിയ: സോഷ്യലിസ്റ്റ് പ്രവർത്തകനും അധ്യാപകനുമായിരുന്ന പരേതനായ കണ്ണോത്ത് കേശവൻ കിടാവിന്റെ ഭാര്യ ഇയ്യക്കുന്നത്ത് പി.എം.സി. നാരായണിയമ്മ (86) അന്തരിച്ചു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീനിവാസൻ (ലോഹ്യാ വിചാരവേദി സംസ്ഥാനസെക്രട്ടറി), ചന്ദ്രമോഹൻ (മുംബൈ), വിജയരാഘവൻ (റിട്ട. അധ്യാപകൻ, സോഷ്യലിസ്റ്റ് പ്രവർത്തകൻ, ‘പാഠഭേദം’ പത്രാധിപസമിതി അംഗം), ചന്ദ്രപ്രഭ, അനിൽകുമാർ (ഖത്തർ), പരേതനായ ശശിധരൻ. മരുമക്കൾ: ചന്ദ്രിക, സുഷമ, ശാന്തകുമാരി ( പ്രധാനാധ്യാപിക, കെ.കെ. കിടാവ് എം.യു.പി. സ്കൂൾ), ഗീത, വസന്ത (അധ്യാപിക, കെ.കെ.കിടാവ് എം.യു.പി. സ്കൂൾ), അശോകൻ (റിട്ട. അധ്യാപകൻ, പി.വി.എസ്. ഹൈസ്കൂൾ, എരഞ്ഞിക്കൽ). 

വലിയേടത്ത് മുഹമ്മദ് ഹാജി
ചിറ്റാരിപ്പറമ്പ്: ടൈംസ്റ്റാർ വാച്ച് വർക്സ് ഉടമ ഷംസ് മഹലിൽ വലിയേടത്ത് മുഹമ്മദ് ഹാജി (70) അന്തരിച്ചു. ഭാര്യമാർ: വാഴയിൽ സാബിറ, പരേതയായ ബണ്ണാരത്ത് സക്കീന. മക്കൾ: റുക്സാന, റംസീന, റഫ്സാന, റാഷിന. മരുമകൻ: റിയാസ് (ദുബായ്). സഹോദരങ്ങൾ: സൈനബ (നല്ലൂർ), സുബൈദ (പേരാവൂർ), സുലൈഖ (പാനൂർ), അബ്ദുൾസലാം, സഫിയ (നീർവേലി), അബ്ദുൾ അസീസ്, അബ്ദുൾ നാസർ (മാതൃഭൂമി ലേഖകൻ, പേരാവൂർ), ഷാനവാസ് (ബഹ്റൈൻ), ഷമീർ (റാസൽ ഖൈമ), പരേതനായ ഷഫീർ.

ശ്രീധരൻ
പള്ളിക്കുളം:  പരേതരായ പിട്ടൻ ശങ്കരന്റെയും കുറിയ നാരായണിയുടെയും മകൻ പിട്ടൻ ശ്രീധരൻ (72) അന്തരിച്ചു. പുതിയതെരു ശ്രീദേവി മെഡിക്കൽസ് ഉടമയും ലയൺസ് ക്ലബ് മുൻ പ്രസിഡന്റുമാണ്. ഭാര്യ: ഇരട്ടേൻ ദേവകി. മക്കൾ: ഷജിത്ത്, ശ്രീജിത്ത് (ഓസ്ട്രേലിയ), രഞ്ജിത്ത് (ചെന്നൈ). മരുമക്കൾ: ഷൈലി, രമ്യ. സഹോദരങ്ങൾ: ശ്രീമതി, മല്ലിക, മനോഹരൻ, ശ്രീനിവാസൻ, സചീന്ദ്രൻ, ബാബുരാജ്. 

മാധവി 
 ചെറുവത്തൂർ: പുതിയകണ്ടത്തിലെ കണ്ണംകുളത്ത് മാധവി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ ചേരിക്കവളപ്പിൽ അമ്പാടി. മക്കൾ: സുമിത്ര, രോഹിണി, സരസ്വതി (കയ്യൂർ), ഗിരീശൻ (സി.പി.എം. ചെറുവത്തൂർ ഈസ്റ്റ്  ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: ബാലകൃഷ്ണൻ , ജയരാജൻ (വെങ്ങാട്ട്), കൃഷ്ണൻ (കയ്യൂർ), ഷൈമ (അമ്പലത്തറ).

കുഞ്ഞിരാമൻ
പിലാത്തറ: അറത്തിൽ പിലാത്തോട്ടത്തെ പുതിയപുരയിൽ കുഞ്ഞിരാമൻ (80) അന്തരിച്ചു.  ഭാര്യ: കുറുവാട്ട് ജാനകി. മക്കൾ: മോഹനൻ, ഷൈലജ, സത്യൻ, അബിക, ലേഖ, ലതിക. 

സാവിത്രി
പെരിങ്ങത്തൂർ: അണിയാരം അയ്യപ്പക്ഷേത്രത്തിനു സമീപം രാമത്ത് അരുകുനിയിൽ മീത്തലെ പുതിയവീട്ടിൽ സാവിത്രി (64) അന്തരിച്ചു. ഭർത്താവ്: ബാലൻ. മക്കൾ: റീജ, റിജേഷ് (ഗൾഫ്), പരേതയായ റീന. മരുമകൻ: വൽസൻ . സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. അധ്യാപകൻ, പുത്തൂർ എൽ.പി. സ്കൂൾ), സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, എലാങ്കോട് എൽ.പി. സ്കൂൾ), ശിവദാസൻ (ബെംഗളൂരു), സുഗതൻ, ഉദയഭാനു, സുനോജ് (മൂവരും ഗൾഫ്), സവിത (ചൊക്ലി).

കാർത്യായനി അമ്മ
നന്മണ്ട: പരേതനായ തേവലം കുണ്ടുങ്ങൽ നാരായണക്കുറുപ്പിന്റെ ഭാര്യ കാർത്യായനി അമ്മ (90) അന്തരിച്ചു. മക്കൾ: ജാനകി അമ്മ, യശോദ അമ്മ, കമലാക്ഷി അമ്മ, ഹരിദാസൻ (റിട്ട. ഡി.ജി.എം. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), വത്സലൻ (റിട്ട. മാനേജർ എൻ.സി.സി, കൺവീനർ സംസ്കൃതി, നന്മണ്ട), അരവിന്ദൻ (ബഹ്റൈൻ). മരുമക്കൾ: , ഗംഗാധരൻ കിടാവ് ,  ചന്ദ്രൻ നായർ (പോസ്റ്റ് ഓഫീസ്, വയലട), ഗിരിജ (യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ്), ശ്രീലേഖ മംഗലശ്ശേരി, സിന്ധു (കേരള പോലീസ്).,പരേതനായ ഉണ്ണി നായർ. 

ഹസ്സൻകോയ
പൊന്നാനി: കുറ്റിക്കാട് സ്വദേശി കളത്തിൽ പറമ്പിൽ ഹസ്സൻകോയ (58) അന്തരിച്ചു. റിട്ട. ബി.എസ്.എൽ.എൽ. ഉദ്യോഗസ്ഥനാണ് ഭാര്യ: നദീറ. മക്കൾ: ഡോ. ഹസ്ന, അനസ്. മരുമകൻ: അബ്റാർ.

ഖദീജ
ചാപ്പനങ്ങാടി: പരേതനായ വടക്കൻ ഹസ്സന്റെ ഭാര്യ കരുപറമ്പൻ ഖദീജ (93) അന്തരിച്ചു. മക്കൾ: കുഞ്ഞിമൊയ്തീൻ (ആയ), അബൂബക്കർ ഹാജി, ഇബ്രാഹിം, അബ്ദുൾകരീം, മുഹമ്മദ് ഹനീഫ (ഇരുവരും ബഹ്റൈൻ), ആയിശുമ്മ, ഫാത്തിമ, റംല, പരേതനായ അഹമ്മദ്കുട്ടി ഹാജി. മരുമക്കൾ: മുഹമ്മദ് (റിട്ട. പോലീസ്), ഹംസ, അബ്ദുനാസർ, ഖദീജ, മറിയാമു, സീജ, റുഖിയ, ഫാത്തിമ, പരേതരായ ആയിശുമ്മ, മൈമൂന.

മാധവി അമ്മ
എടക്കര: പെരുംകുളം പരേതനായ ചേന്നാട്ട് തങ്കപ്പന്റെ ഭാര്യ മാധവി അമ്മ (93) അന്തരിച്ചു. മക്കൾ: സുമതി, രാധാമണി, രുക്മിണി, പുഷ്പവതി, സുമംഗല, സജീവ്കുമാർ, രാജീവ്കുമാർ (എല്ലാവരും യു.എസ്.എ.). മരുമക്കൾ: ബാബു, സോമൻ, പ്രസാദ്, ഷാജു, ശ്രീകുമാർ, ബീന, ഡോ. ബിന്ദു(എല്ലാവരും യു.എസ്.എ.)

റഹ്മ ബീവി
കാട്ടുങ്ങച്ചിറ: ചെമ്പോത്തുംപറമ്പില് പരേതനായ ഷെയ്ക്ക് ഇസ്മയില് ഹാജിയുടെ ഭാര്യ റഹ്മ ബീവി (90) അന്തരിച്ചു. മക്കള്: റലീന (റിട്ട. അധ്യാപിക, എ.യു.പി.എസ്., പെരിഞ്ഞനം), അബ്ദുള് ജലീല് (ബിസിനസ്), ദൗലത്ത് (റിട്ട. അധ്യാപിക, യൂണിയന് ഹൈസ്കൂള്, കാടുകുറ്റി), ഡോ. അബ്ദുള് ബാരി, അബ്ദുള് ഹായ്, വാഹിദ, അബ്ദുള് മലിക്, അബ്ദുള് സമദ്, ഹാദി, മീന, അബ്ദുള് ഹക്ക് (അധ്യാപകന്, ഗവ. ഗേള്സ് ഹൈസ്കൂള്, ഇരിങ്ങാലക്കുട), അഡ്വ. അബ്ദുള് ഇല്ലാഹ് (തൃശ്ശൂര് ജില്ലാ കോടതി). മരുമക്കള്: ഉമ്മര് (റിട്ട. കെ.എസ്.ഇ.ബി. എൻജിനീയര്, ഇരിങ്ങാലക്കുട), അബ്ദുള് കരീം (റിട്ട. ആര്ഷ ഫാര്മസ്യൂട്ടിക്കല് മാനേജര്, സതേണ് റീജണ്), കാദര് സാഹിബ് (എയര്ഫോഴ്സ് റിട്ട. വാറന്റ് ഓഫീസര്, കോയമ്പത്തൂര്), കാജാ മൊയ്ദീന് (റിട്ട. ഫിനാന്ഷ്യല് ഓഫീസര്, പാലക്കാട്), ഷെയ്ക്ക് ദാവൂദ് (റിട്ട. മാനേജര്, ഐ.ടി.യു. ബാങ്ക്, മാള), നജ്മുനീസ, മെഹര്ബാനു, മുംതാസ്, സുല്ഫത്ത്, റജിയ ബീഗം (അക്കൗണ്ടന്റ്), സീനത്ത് (എച്ച്.എം., കൊടുങ്ങല്ലൂര് ഗേള്സ് സ്കൂള്), ഷാനീം (സീനിയര് ക്ലാര്ക്ക്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്).  

ഡോ. സിസ്റ്റര് കമില്ല
കോതമംഗലം: ധര്മഗിരി സെയ്ന്റ് ജോസഫ് പ്രൊവിന്സ് അംഗമായ ഡോ. സിസ്റ്റര് കമില്ല (വി.വി. കൊച്ചുത്രേസ്യ - 91) അന്തരിച്ചു. കലൂര് വെട്ടിയാങ്കല് പരേതരായ വര്ക്കി-മറിയാമ്മ ദമ്പതിമാരുടെ മകളാണ്. മെഡിക്കല് വിദ്യാഭ്യാസം ഇറ്റലിയിലും ഇംഗ്ലണ്ടിലുമായി പൂര്ത്തിയാക്കിയ ഡോ. സിസ്റ്റര് കമില്ല ഏതാനും വര്ഷം ഇംഗ്ലണ്ടില് സേവനമനുഷ്ഠിച്ച ശേഷം കോതമംഗലം, എല്ലക്കല്, ആരക്കുഴ, പോത്താനിക്കാട് എന്നിവിടങ്ങളില് ഗൈനക്കോളജിസ്റ്റായും മെഡിക്കല് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.
 ആരക്കുഴ മഠത്തില് സുപ്പീരിയറായും ചുമതല വഹിച്ചു. വന്ധ്യത ചികിത്സാ രംഗത്ത് ഡോ. സിസ്റ്റര് കമില്ല നല്കിയ സംഭാവനകള് വിലമതിക്കാനാവാത്തതാണ്. 2002-ല് ഇന്ത്യ ഗവണ്മെന്റ് ദേശീയ ഹെല്ത്ത് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു. 

 സി.എസ്. സീത
കല്പാത്തി: ചാത്തപ്പുരം ഗ്രാമത്തിൽ പരേതനായ സി. ശിവരാമകൃഷ്ണന്റെ ഭാര്യ സി.എസ്. സീത (89) കോയമ്പത്തൂരിൽ അന്തരിച്ചു. മക്കൾ: നടരാജൻ, രാജം (കൊൽക്കത്ത), ജയലക്ഷ്മി, മീര (കോട്ടയം), ഗണേശൻ (കോയമ്പത്തൂർ). മരുമക്കൾ: പാർവതി, നാരായണമൂർത്തി, കെ.ഇ. ബാലൻ, രമേഷ്, പരേതയായ ആനന്ദി.

ശശിധരക്കുറുപ്പ്
ഏഴംകുളം: ചാങ്ങയിൽ ശശീന്ദ്രഭവനത്തിൽ ശശിധരക്കുറുപ്പ് (69) അന്തരിച്ചു. ഭാര്യ: പുഷ്പകുമാരി. മക്കൾ: ദേവീകൃഷ്ണ (ഗവ. മോഡൽ യു.പി.എസ്., പുല്ലാട്), കൃഷ്ണകുമാർ (കുവൈത്ത്). മരുമകൻ: രാജേന്ദ്രൻ നായർ (തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്). 

അന്നമ്മ ജോസഫ്
കുടക്കച്ചിറ: വള്ളോപ്പിള്ളിൽ (പുത്തൻപുരയ്ക്കൽ) അന്നമ്മ ജോസഫ് (89) അന്തരിച്ചു.  മക്കൾ: ജോയി, സിസ്റ്റർ മോളി (ആലീസ്) എം.ഐ.എസ്.ഐ. ആയാംകുടി, റോസമ്മ, മോളി (യു.എസ്.എ.), ബെന്നി, ജെസി, ജെയിൻ. മരുമക്കൾ: ഗ്രേസ് , ജോസ് , തോമസ് , ബറ്റ്സി പുത്തൻകണ്ടത്തിൽ അന്ത്യാളം, വിൻസെന്റ് , ഷിജു കുന്നുംപുറത്ത് (തൊടുപുഴ). 

എം.ജെ.മാത്യു
പാലാ: വിദ്യാഭ്യാസ വകുപ്പ് റിട്ട. പ്രോവിഡൻറ് ഫണ്ട് ഓഫീസര് നെല്ലിയാനി എം.ജെ.മാത്യു (കുഞ്ഞ്-83) അന്തരിച്ചു. ഭാര്യ: മേരി ലില്ലി (റിട്ട. പ്രിന്സിപ്പൽ) കൊല്ലം കല്ലിങ്കല് കുടുംബാംഗം. മക്കള്: ഹണി (റിട്ട. ജോയിന്റ് ഡയറക്ടര്, കൃഷി വകുപ്പ്), സോണി (മംഗളം, കോതമംഗലം), റാണി (ഗവ. യു.പി.എസ്. പള്ളം), ടോണി (കുവൈത്ത്). മരുമക്കള്: ജോസ് കുന്നത്തുപൊതിയില് പെരിങ്ങളം (റിട്ട. ചീഫ് മാനേജര്, സൗത്ത് ഇന്ത്യന് ബാങ്ക്), ഡാര്ളി കാക്കനാട്ട് കോതമംഗലം (സെക്രട്ടറി രാജകുമാരി ഗ്രാമപ്പഞ്ചായത്ത്), സ്വപ്ന പേരേക്കാട്ട് പൂവത്തോട്. 

 ഒ.പി. ജോസഫ് 
  ആലുവ: സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനും അധ്യാപകനും പത്ര പ്രവര്ത്തകനുമായ ഊരകത്ത് വീട്ടില് ഒ.പി. ജോസഫ് (94) അന്തരിച്ചു. ആലുവയിലെ സാഹിത്യകാരന് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ‘കലയും മനുഷ്യരും’ എന്ന മാഗസിന്റെ എഡിറ്റര്, എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റര്, ഏലൂരിലെ ഫാക്ടില് പബ്ലിക് റിലേഷന്സ് മാനേജര്, ഏരീസ് പരസ്യ സ്ഥാപനത്തിന്റെ റീജണല് ഡയറക്ടര് എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. കൊല്ക്കത്തയിലെ സ്ഥാപനമായ ജെ വാള്ട്ടര് തോംപ്സന്റെ പരസ്യ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ ഫാക്കല്റ്റി അംഗമായി 1986 മുതല് പ്രവര്ത്തിച്ചുവരികയായിരുന്നു. കേരള ഹിസ്റ്ററി അസോസിയേഷന്റെ സ്ഥാപകരില് ഒരാളാണ്. പബ്ലിക് റിലേഷന്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഉപാധ്യക്ഷനുമായിരുന്നു. 'ജീവിതാഹ്ലാദത്തിന്റെ നിറനിലാവ്' എന്ന യാത്രാ വിവരണത്തിന് 1993-ലെ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു. മുപ്പതോളം പുസ്തകങ്ങള് രചിക്കുകയും തര്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരേതയായ കാതറിന് ആണ് ഭാര്യ. മക്കള്: സന്ധ്യ, ഷെല്ലി (സൗത്ത് ഇന്ത്യന് ബാങ്ക് ജനറല് മാനേജര്), ഷീല, ശുഭ. മരുമക്കള്: ജോര്ജ് ജോസ് വലിയമാലില് (ചാര്ട്ടേഡ് അക്കൗണ്ടന്റ്), ലൗലി തെക്കേക്കുന്നേല്, അഡ്വ. എബ്രഹാം തോമസ് നില്ലക്കപ്പിള്ളില്, ജേക്കബ് ചാക്കോ മുക്കട (യുണൈറ്റഡ് ഇന്ത്യ ഇന്ഷുറന്സ്). 

േത്രസ്യാമ്മ
പാന്പാടുംപാറ: വട്ടപ്പാറ വട്ടമറ്റം സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ (84) അന്തരിച്ചു. പാലമ്പ്ര തറപ്പേൽ കുടുംബാംഗം. മക്കൾ: മേഴ്സി, സണ്ണി, ജോയി, സജി, ജീന. മരുമക്കൾ: ജോസ് കോവുക്കുന്നേൽ (ചമ്പക്കര), സൈലമ്മ തേറമ്പിൽ (കുറുപ്പന്തറ), ഷീഫ തെക്കേപ്പറമ്പിൽ (മുത്തോലപുരം), ഷൈനി നെല്ലോലപൊയ്കയിൽ (മുക്കുളം), സജിൻ ചിറ്റടിയിൽ (ചേനപ്പാടി). 

ജോസഫ് തോമസ്
ഏറ്റുമാനൂർ: ചെല്ലങ്കോട്ട് ജോസഫ് തോമസ് (ജോസുകുട്ടി-70) അന്തരിച്ചു. ഭാര്യ: േത്രസ്യാമ്മ ജോസഫ്. മക്കൾ: ആഷ ഷൈൻ (ഓസ്േട്രലിയ), ബിബിൻ സി.ജോസ് (ബെംഗളൂരു).

പി.ബാലചന്ദ്രമേനോൻ 
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം സ്വര-126 എ.യിൽ പുകലക്കാട്(നീരജ ഭവനിൽ) പി.ബാലചന്ദ്രമേനോൻ(ശശി- 58) അന്തരിച്ചു. ഭാര്യ: മായാദേവി. മക്കൾ: നീരജ മേനോൻ, നിരഞ്ജന മേനോൻ. മരുമകൻ: അവിനാഷ് വി.നായർ.

ഗോപിനാഥൻപിള്ള
നാവായിക്കുളം: പൈവേലിക്കോണം ചരുവിള പൊയ്കയിൽ വീട്ടിൽ ഗോപിനാഥൻപിള്ള(73) അന്തരിച്ചു. 
ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഗോപൻ, മിനി, ബിന്ദു. മരുമക്കൾ: വസന്ത, ദേവൻ, ഉണ്ണികൃഷ്ണൻ. 

എ.നീലകണ്ഠൻ 
ശ്രീകാര്യം: പാങ്ങപ്പാറ സി.ആർ.പി. നഗർ അംബിക ഭവനിൽ എ.നീലകണ്ഠൻ(87) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: അംബിക, ലീലാംബിക, ജലജാംബിക, ഗീതാംബിക. മരുമക്കൾ: മണികണ്ഠൻ, അച്യുതൻ, വിജയൻ, പരേതനായ ചന്ദ്രൻ. 

എൽ.വത്സല
കമുകിൻകോട്: കോട്ടപ്പുറത്ത് മഞ്ചാടിത്തലയ്ക്കൽ വീട്ടിൽ എൽ.വത്സല(65) അന്തരിച്ചു. ഭർത്താവ്: വി.രാമചന്ദ്രൻ(തിരുവനന്തപുരം എയർപോർട്ട് മുൻ ടാക്സി സർവീസ്). മക്കൾ: പ്രമോദ് വി.ആർ., പ്രവിത വി.ആർ., പ്രവീൺ വി.ആർ. മരുമക്കൾ: അജിൽ, ആശ, രാജി. 

എൻ.സുരേന്ദ്രൻ
പാച്ചല്ലൂർ: കളത്തുവാതുക്കൽ വീട്ടിൽ എൻ.സുരേന്ദ്രൻ(52) അന്തരിച്ചു. ഭാര്യ: ശാന്ത. 

 വി.പി. ഗോവിന്ദന്  
ചെന്നൈ: തലശ്ശേരി കോങ്ങാറ്റ വാഴവെച്ചപറമ്പത്ത് ഗോവിന്ദന് (89) ചെന്നൈയില് അന്തരിച്ചു. തമിഴ്നാട് ആരോഗ്യവകുപ്പില് ലേ സെക്രട്ടറിയായിരുന്നു. 
ഭാര്യ: പരേതയായ പത്മാക്ഷി. മക്കള്: ചന്ദ്രമോഹന് (മാനേജര്, ഫാര്മ, ചെന്നൈ), വിനോദ്കുമാര് (ജി.എസ്.ടി. സൂപ്രണ്ട്, ചെന്നൈ), ഹരിരാജ് (റീജണല് മാനേജര്, എഫ്.യു.സി.എച്ച്.എസ്., ഡല്ഹി). മരുമക്കള്: പ്രേമലത, ബീന, സുദിന. 

ഹംസ മൊയ്ദീൻ
മനാമ: ഹൂറ അൽസഹബാ ഹജ്ജ് ഉംറ ഗ്രൂപ്പ് ഇൻചാർജായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി തായൽ പീടികയിൽ ഹംസ മൊയ്ദീൻ (50) ബഹ്റൈനിൽ അന്തരിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കുടുംബത്തെ നാട്ടിലയച്ചത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫിർദാൻ, ഫിദ, ഫാമിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

സസ്യാവതി ശ്രീദേവന്
മനാമ:  കോട്ടയം പാമ്പാടി സ്വദേശി ശ്രീനിലയത്തിൽ ശ്രീദേവന്റെ ഭാര്യ സസ്യാവതി ശ്രീദേവൻ (43) ബഹ്റൈനിൽ അന്തരിച്ചു. ഭർത്താവ്:  ശ്രീദേവൻ ബി. നായർ (പി. ഹരിദാസ് ആൻഡ് സൺസ്). മകൻ: അദ്വൈത് എസ്. നായർ (ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

സി. കൃഷ്ണമ്മ  
മാവേലിക്കര: പുതിയകാവ് സുകുമാര സദനത്തിൽ പരേതനായ ചന്ദ്രശേഖരമേനോന്റെ ഭാര്യ സി.കൃഷ്ണമ്മ (87) അന്തരിച്ചു. മക്കൾ: സുശീലാദേവി, സരോജിനി എസ്.നായർ, കെ.സുലോചന, സി.സുരേഷ്, സുധാദേവി, സുമാദേവി, പരേതനായ കെ.സുകുമാരൻ. മരുമക്കൾ: വിജയലക്ഷ്മി, സഹദേവൻ നായർ, കൃഷ്ണകുമാർ, ജി.ചിത്ര, എസ്.വി.കെ.പിള്ള, കുട്ടൻനായർ, പരേതനായ രാജേന്ദ്രൻപിള്ള.