കോഴിക്കോട്: കാരപ്പറമ്പ് ‘പ്രഗതി’യില് ജി.ഒ.രാമചന്ദ്രന് നമ്പ്യാര് (77) അന്തരിച്ചു. ചെന്നൈ അഡ്വാന്സ്ഡ് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് റിട്ട. ജോയിന്റ് ഡയറക്ടറായിരുന്നു. പരേതരായ കൊമ്പിലാത്ത് ഗോവിന്ദന് നമ്പ്യാരുടെയും ജി.ഒ.ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: പാര്വതി ചെങ്ങാട്ട്. മക്കള്: ഹീരാചാന്ദ് (യു.എസ്.എ.), രാഹുല്ചാന്ദ് (വിങ് കമാൻഡര്, ഇന്ത്യന് എയര്ഫോഴ്സ് കോയമ്പത്തൂര്). മരുമക്കള്: നവീൻ (യു.എസ്.എ.), ധന്യ. സഹോദരങ്ങള്: പരേതയായ ജി.ഒ.ഭാര്ഗവി (റിട്ട. സൂപ്രണ്ട്, സെന്ട്രല് എക്സൈസ്), ജി.ഒ.ചന്ദ്രവല്ലി (റിട്ട. അധ്യാപിക, മാമ്പ സരസ്വതിവിലാസം എല്.പി.എസ്.), ജി.ഒ.സഹദേവന് (വോളിബോള് കോച്ച്. റിട്ട. എയര്ഫോഴ്സ്). 

ശശികുമാർ
പേരാമ്പ്ര: ബി.ജെ.പി. പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി മുൻപ്രസിഡന്റും നിയോജക മണ്ഡലം കമ്മിറ്റി അംഗവും മുൻസെക്രട്ടറിയുമായ കരിമ്പാച്ചാലിൽ ശശികുമാർ (52) അന്തരിച്ചു. പരേതനായ രാഘവൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: ജിതേഷ്. സഹോദരി: രാധിക (ബെംഗളൂരു). 

ആസ്യ ഉമ്മ
ചക്കരക്കല്ല്: മുതുകുറ്റി പിലാവിന്റെകീഴിൽ കടക്കോത്ത് ആസ്യ ഉമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൾഖാദർ ഹാജി. മക്കൾ: ഇസ്മായിൽ, മൂസ, യൂസുഫ്, നഫീസ, സഫിയ, കുഞ്ഞാമിന, അബ്ദുൽഖാദർ, അബ്ദുള്ള. മരുമക്കൾ: അബ്ദുൽഅസീസ്, അബ്ദുൾറസാഖ്, മുസ്തഫ.

  സഫിയ ഖാസിലേൻ 
 തളങ്കര: പരേതരായ നെല്ലിക്കുന്ന് ആമിഞ്ഞിയുടെയും ചെങ്കള ബീഫാാത്തിമയുടെയും മകൾ സഫിയ (58) അന്തരിച്ചു. ഭർത്താവ്: ഖാസിലേനിലെ മാസ്റ്റർ അബ്ദുൽഖാദർ. മക്കൾ: നവാസ്, റിയാസ്, റിനാസ്, ഷാനവാസ്. മരുമക്കൾ: നൂറുന്നിസ, സഫ്നാസ്, സാജിദ, സൽവ. സഹോദരങ്ങൾ: കെ.എ.മുഹമ്മദ് ബശീർ, അസീസ്, ഷരീഫ്, നാസർ (ഖത്തർ).  
 
യു.കെ.കല്യാണി  

കൊടക്കാട്: വെള്ളച്ചാലിലെ യു.കെ.കല്യാണി (60) അന്തരിച്ചു. പരേതനായ വെളുത്തമ്പു എമ്പ്രോന്റെയും യു.കെ.മാണിക്യത്തിന്റെയും മകളാണ്. ഭർത്താവ്: ടി.വി.കുഞ്ഞിരാമൻ (വെളിച്ചംതോട്). 

ലക്ഷ്മിക്കുട്ടി
ശ്രീകണ്ഠപുരം: ചെങ്ങളായി ചെമ്പിലേരിയിലെ കയ്യാരുവത്ത് ലക്ഷ്മിക്കുട്ടി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കുഞ്ഞിരാമൻ (റിട്ട. പ്രഥമാധ്യപകൻ, ചെങ്ങളായി എ.യു.പി. സ്കൂൾ). മക്കൾ: കമലാക്ഷി, ഗൗരി, വിജയൻ (റിട്ട. ജില്ലാ രജിസ്ട്രാർ), സരോജിനി, രമണി (റിട്ട. ടൈപ്പിസ്റ്റ്, എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠപുരം), ദയാനന്ദൻ (റിട്ട. ക്ലാർക്ക്, സബ്ട്രഷറി), നിർമല, പരേതനായ പ്രേമരാജൻ. മരുമക്കൾ: ഗോപകുമാർ (വൈദ്യർ), കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), രാഘവൻ (തലോറ), പ്രേമരാജൻ , രാഘവൻ (കണ്ണപുരം), ഉഷ (പട്ടാന്നൂർ), പരേതയായ ഇന്ദിര.

മൂസ ഹാജി
കടവത്തൂർ: തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് ഖജാൻജി കടവത്തൂരിലെ ചീളിൽ മൂസ ഹാജി (71) അന്തരിച്ചു. കടവത്തൂർ മഹല്ല് ജമാഅത്ത് ഖജാൻജിയുമാണ്.
ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് (ദുബായ്), സുഹറ, സമീർ, ഷാഹിർ (ഇരുവരും ദുബായ്), ഹസീന, അനസ്.

ഹുസൈൻ
എകരൂൽ: പൂനൂർ എ.എം.എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വട്ടപ്പൊയിൽ സി. ഹുസൈൻ (91) അന്തരിച്ചു. ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ, ചെമ്പോച്ചിറ മഹല്ല് ജനറൽ സെക്രട്ടറി, കേളോത്ത് നമസ്കാരപ്പള്ളി സെക്രട്ടറി,  എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: പരേതയായ ഖദീജ (റിട്ട. അധ്യാപിക, പൂനൂർ ജി.എം.എൽ.പി. സ്കൂൾ). മക്കൾ: സി.കെ. അബ്ദുൾമജീദ് (റിട്ട. പ്രധാനാധ്യാപകൻ, മണൽവയൽ എൽ.പി. സ്കൂൾ), സി.എച്ച്. മുഹമ്മദ്ബഷീർ (പ്രസിഡന്റ്, ശംസുൽ ഉലമ സ്മാരക സുന്നി സെന്റർ എസ്റ്റേറ്റ്മുക്ക്), റസിയ കെ. (റിട്ട. അധ്യാപിക, ജി.എം.യു.പി. സ്കൂൾ, പൂനൂർ). മരുമക്കൾ: കെ. അബൂട്ടി ഹാജി, ജമീല, സാബിറ.

ഗോവിന്ദൻകുട്ടി നായർ
ബാലുശ്ശേരി: മൊടക്കല്ലൂർ മണ്ടകശ്ശേരി ഗോവിന്ദൻകുട്ടി നായർ (84) അന്തരിച്ചു. ഭാര്യ: നാരായണി അമ്മ. മക്കൾ: പുഷ്പ, ബാലകൃഷ്ണൻ (ബെംഗളൂരു), ശാന്ത, ശ്രീനിവാസൻ (ആരോഗ്യവകുപ്പ്, കോഴിക്കോട്), ദിനേശൻ (ബെംഗളൂരു), ഷീബ. മരുമക്കൾ: ഗോവിന്ദൻ നായർ, സുനിത, ഗംഗാധരൻ നായർ, അഷിത, ഭാഗ്യ, രമേശൻ. 

അന്നക്കുട്ടി 
തളിപ്പറമ്പ്: ക്ലാസിക് തിയേറ്ററിനു സമീപം മോളത്ത് വര്ക്കിയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. മൂവാറ്റുപുഴ മക്കോളില് കുടുംബാംഗമാണ്. മക്കള്: ജോണി (ചെറുപുഴ), ജോയി (ദീപിക ഫ്രണ്ട്സ് ക്ലബ്ബ്, താമരശ്ശേരി രൂപത പ്രസിഡന്റ്), ചാക്കോച്ചന് (പാലാവയല്), ടോമി (മംഗളൂരു), ജോസ് (ബെംഗളുരൂ), ബാബു (തളിപ്പറമ്പ്), ആന്സി (തേര്ത്തല്ലി). മരുമക്കള്: സിസിലി കിഴക്കേടത്ത്, ലൗലി പന്തിരുവേലില്, ലിസമ്മ നെല്ലംപുഴയില്, മാജി വില്ലനശ്ശേരി, ലിസി പുളിമ്പാറ, ഷൈനി പാനാനിക്കല് (കണ്ണൂര് ഗവ. മെഡിക്കല് കോളേജ്, പരിയാരം), ജോണി ചാത്തമല. 

 ബാലകൃഷ്ണൻ   
 നീലേശ്വരം: സ്വർണത്തൊഴിലാളിയായ പള്ളിക്കര കറുത്ത ഗേറ്റിന് സമീപം താമസിക്കുന്ന മനയത്ത് ബാലകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ: പി.വി.സാവിത്രി. മക്കൾ: രതീഷ്, രഞ്ജിത്ത്, അനുപമ. മരുമക്കൾ: അശ്വതി, നിമിഷ, ഗോകുൽ (ഗോകുലം ജ്വല്ലറി, നീലേശ്വരം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. ഒ.എൻ.ജി.സി. എൻജിനീയർ), കുഞ്ഞിരാമൻ തളികക്കാരൻ, മാധവൻ.   

മരക്കാർ
ഇരിങ്ങല്ലൂർ: പുത്തൻപറമ്പ് പരേതനായ നമ്പ്യാടൻ മുഹമ്മദിന്റെ മകൻ മരക്കാർ (63) അന്തരിച്ചു. ഭാര്യ: ആസിയ. മക്കൾ: അബ്ദുൽഗഫൂർ (സൗദി), മുഹമ്മദ് മുസ്തഫ, സൽമാൻ ഫാരിസ്, ജലീൽ, റൈഹാനത്ത്. മരുമക്കൾ: മൻസൂർ, ഫൗസിയ, മുഹ്സിന.

സി. അൽബർത്തീന   
ചൂണ്ടൽ: സി.എം.സി. സന്യാസിനീസമൂഹത്തിലെ ചൂണ്ടൽ മരീനഹോം മഠാംഗമായ സി. അൽബർത്തീന (വെറോനിക്ക- 83) അന്തരിച്ചു. കാണിക്കമാതാ പാലക്കാട്, കൊട്ടേക്കാട്, എന്നീ മഠങ്ങളിൽ സുപ്പീരിയറായും നടത്തറ, ചേറൂർ, മണലൂർ, കുരിയച്ചിറ, മഠങ്ങളിൽ അസി. സുപ്പീരിയർ, വാർഡൻ, ലൈബ്രേറിയൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ചിയ്യാരം തട്ടിൽ ഇയ്യു ഔസേപ്പ്- മറിയം ദമ്പതിമാരുടെ മകളാണ്.

 അബ്രഹാം മാത്യു 
പീച്ചി: കണ്ടങ്കേരി, അബ്രഹാം മാത്യു (ബേബി-86) അന്തരിച്ചു. ഭാര്യ: ലില്ലിക്കുട്ടി (കാഞ്ഞിരമറ്റം ആലുങ്കൽ കുടുംബാംഗം). മക്കൾ: ബീന ജെയിംസ്, ബെന്നി മാത്യു, ബിജി കെ. മാത്യു, ബെറ്റി മാത്യു. മരുമക്കൾ: ജെയിംസ് ജോസഫ്, ലിജി ജോൺസൺ.

മേരി
മണലൂർ: ആളൂര് കൊക്കൻ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ മേരി (82) അന്തരിച്ചു. 
 മക്കൾ: വർഗീസ് (റിട്ട. അധ്യാപകൻ എ.എ.എച്ച്. സ്കൂൾ കുട്ടനെല്ലൂർ), അനീറ്റ (റിട്ട. അധ്യാപിക എൽ.എഫ്.സി.എൽ.പി.സ്കൂൾ, ഇരിങ്ങാലക്കുട), സണ്ണി (വിമുക്തഭടൻ), ജോൺസൺ , ജോസഫ് (അധ്യാപകൻ എ.എ.എച്ച്. സ്കൂൾ കുട്ടനെല്ലൂർ), ആന്റോ (മസ്കറ്റ്), തോമസ് (ചെന്നൈ).
 മരുമക്കൾ: ലാലി, സാനി (റിട്ട. പ്രധാനാധ്യാപകൻ സെന്റ് ആന്റണീസ് എച്ച്.എസ്. മാള), ജിസ (അധ്യാപിക സെന്റ് തോമസ് എച്ച്.എസ്. സ്കൂൾ തിരൂർ), നിഷ (അധ്യാപിക സെന്റ് ജോസഫ്സ് എച്ച്.എസ്. സ്കൂൾ വേലൂപ്പാടം), ജിജി (അധ്യാപിക എൽ.എഫ്.സി.ജി.എച്ച്. സ്കൂൾ പാവറട്ടി). സിൽഡ, സുനിത. 

മനോഹരൻ
എടപ്പാൾ: സി.പി.എം. വെങ്ങിനിക്കര ബ്രാഞ്ച് അംഗം കുട്ടത്ത് മനോഹരൻ (51) അന്തരിച്ചു. അച്ഛൻ: കൃഷ്ണൻ. അമ്മ: ജാനകി. ഭാര്യ: ലത. മക്കൾ: ഹരിത, അനഘ. മരുമകൻ: ശ്രീയേഷ്. സഹോദരങ്ങൾ: രാധ, സരസ്വതി, രാജൻ (സി.പി.എം. ബ്രാഞ്ച് അംഗം), വാസുദേവൻ.

  വര്ക്കിച്ചന്
കോതമംഗലം: മഞ്ഞള്ളൂര് ഗ്രാമപ്പഞ്ചായത്ത് മുന് പ്രസിഡന്റ് പുന്നേക്കാട് തുരുത്തേല് (ഇടപ്പഴത്തില്) വര്ക്കിച്ചന് (മത്തായി ജോര്ജ്-92) അന്തരിച്ചു. വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ്, കേരളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകള് വഹിച്ചിരുന്നു. ഭാര്യ: പരേതയായ മേരി കുറവിലങ്ങാട് വഴുതനപ്പിള്ളില്. മക്കള്: എല്സി, സെലിന്, സണ്ണി, കൊച്ചുത്രേസ്യ (റിട്ട.അധ്യാപിക), ലോറന്സ്. മരുമക്കള്: പൈങ്ങോട്ടൂര് കൊച്ചുമുട്ടം അഡ്വ. ജെ. സേവി, കോതമംഗലം വെട്ടിക്കുഴ ജോയി, ലിസമ്മ, കാവക്കാട് തുറയ്ക്കല് ഡോ. ബേബി ജോണ്, മിനി. 

 മാണിക്കുഞ്ഞ്  
കീഴില്ലം: പനയ്ക്കല് മാണിക്കുഞ്ഞ് (70) അന്തരിച്ചു. ഭാര്യ: മോളിക്കുട്ടി (റിട്ട. ജീവനക്കാരി, പെരുമ്പാവൂര് മാര്ത്തോമ വനിതാ കോളേജ്), ആലുവ തെക്കേമുറിയില് കുടുംബാംഗം. മക്കള്: ലിഷ (ദുബായ്), ലീനു (കുവൈത്ത്). മരുമക്കള്: സാംസണ് (ദുബായ്), ജോയ്സ് (കുവൈത്ത്). 

രഞ്ജിത്ത്    
ചെറായി: എടവനക്കാട് പഴമ്പിള്ളി രഞ്ജിത്ത് (65) അന്തരിച്ചു. ഭാര്യ: ഹേമ, നായരമ്പലം ലൊബേലിയ ഹൈസ്കൂൾ റിട്ട. അധ്യാപികയും കലൂർ പാവക്കുളം കുടുംബാംഗവുമാണ്. മക്കൾ: അരുൺ (യു.എസ്.എ.), ആതിര (പി.എച്ച്.ഡി. വിദ്യാർഥിനി, ബെംഗളൂരു). മരുമകൾ: അമൃത (യു.എസ്.എ.). 

കെ.സി.ജോസഫ്
കോട്ടയം: താഴത്തങ്ങാടി കടക്കരോത്ത് കെ.സി.ജോസഫ് (76) അന്തരിച്ചു. ദുബായ് സോളിക്കോ കോൺട്രാക്ടിങ് കന്പനിയുടെ ചീഫ് എൻജിനീയർ ആയിരുന്നു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: ലീലാമ്മ ജോസഫ് മുണ്ടക്കയം മറുകുംമൂട്ടിലായ തെക്കെക്കുറ്റ് കുടുംബാംഗം. മക്കൾ: ഡോ.സിജു ജോസഫ് (ആസ്റ്റർ സിറ്റി ഹോസ്പിറ്റൽ), ഡോ.ജോളി ആൻസി ജോസഫ് (ദുബായ് ഗവ. ഹോസ്പിറ്റൽ), ബെൻസി ജോസഫ് (ആർക്കിടെക്റ്റ്, യു.കെ.). മരുമക്കൾ: ഡോ.സുമി തന്പി (ലിസി ഹോസ്പിറ്റൽ), ജീൻ ജോർജ് (എൻജിനീയർ, ദുബായ്), സിജി മാത്യു (എൻജിനീയർ, യു.കെ).

നിർമ്മല സെബാസ്റ്റ്യൻ
എലിവാലി: ആലമറ്റം പനന്താനത്ത് തങ്കച്ചന്റെ ഭാര്യ നിർമ്മല സെബാസ്റ്റ്യൻ (59) അന്തരിച്ചു. അറക്കുളം മണിമല (കള്ളികാട്ട്) കുടുംബാംഗം. മക്കൾ: ജോബിൻ (പി.ജെ. േട്രഡേഴ്സ് പ്രവിത്താനം), ദീപ, ധന്യ (സെന്റ് മേരീസ് ഹോസ്പിറ്റൽ തൊടുപുഴ). 

രാമചന്ദ്രൻനായർ
ആറന്മുള: റിട്ട. ക്യാപ്റ്റൻ ഇടശ്ശേരിമല കൊട്ടാരത്തുമലയിൽ കെ.ജി.രാമചന്ദ്രൻനായർ (70) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കൾ: ബിപിൻ (കാനഡ), വിപിൻ (യു.എസ്.എ.). മരുമക്കൾ: അനുപമ, ഐശ്വര്യ. നടരാജപ്പണിക്കർ
തിരുവനന്തപുരം: തിരുമല ശാന്തിനഗർ ബി-84(4)ൽ ആർ.കെ.വില്ലയിൽ നടരാജപ്പണിക്കർ(84) അന്തരിച്ചു. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: മുരുകൻ, രാഗിണി, സ്വർണമ്മ, ഗീത, കണ്ണൻ, മിനി. മരുമക്കൾ: കുമാരി, മഹേശൻ, ബാബു, പരേതനായ ശശി, ബിന്ദു, കുട്ടപ്പൻ.

ബി.ജഗദമ്മ
തിരുവനന്തപുരം: കരമന നെടുങ്കാട് ആനത്താനത്ത് കെ.കെ.ഭവനിൽ പരേതനായ കെ.കുട്ടപ്പൻ നായരുടെ ഭാര്യ ബി.ജഗദമ്മ(79) അന്തരിച്ചു.
 മക്കൾ: കെ.വിക്രമൻ നായർ(ഐശ്വര്യ െറേസ്റ്റാറന്റ്, കാട്ടാക്കട), ജെ.ഗിരിജകുമാരി, ജെ.ഉഷാകുമാരി, ജെ.രമണി, ജെ.സുധാകുമാരി, കെ.ജയചന്ദ്രൻ(ഐശ്വര്യ ടെക്സ്റ്റയിൽസ്, കാട്ടാക്കട), കെ.സതീന്ദ്രൻ(ഐശ്വര്യ ടെക്സ്റ്റയിൽസ്, കാട്ടാക്കട), കെ.ഗിരീഷ്കുമാർ(അംബ േഹാട്ടൽ, കാട്ടാക്കട).
 മരുമക്കൾ: ജി.ശ്രീകല, കെ.ഭാസ്കരൻ നായർ, അജിത്കുമാർ, പി.അനിൽകുമാർ(അരുൺ ഹോട്ടൽ, അരശുംമൂട്, കന്യാകുമാരി), സി.ജഗദീഷ്കുമാർ, പ്രീത, മഞ്ജുഷ, വിനീത. 

ചെല്ലമ്മ
വര്ക്കല: ചെറുകുന്നം ചരുവിള വീട്ടില് പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ(86) അന്തരിച്ചു. 
മക്കള്: ലീല(റിട്ട. ബാങ്ക് ഓഫ് ബറോഡ), അംബിക(റിട്ട. ശങ്കേഴ്സ് ഹോസ്പിറ്റല്), ശ്യാമള(എസ്.ബി.ഐ. ചെറുന്നിയൂര്), ദേവദാസ്(ദുബായ്), ബേബി, പരേതയായ ചന്ദ്രിക. മരുമക്കള്: ഭാസ്കരന്, ഭാസ്കരന്, ശ്രീധരന്(റിട്ട. എസ്.എന്. കോളേജ് വര്ക്കല), ജലജ, അശോക് കുമാര്. 

പ്രൊഫ. വി.കെ.കരുണാകരന്‍
ചേര്ത്തല: കോളേജ് വിദ്യാഭ്യാസ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്, കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്ഡ് വേലിക്കെട്ടില് പ്രൊഫ. വി.കെ.കരുണാകരന് (76) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും, വിവിധ ഗവണ്മെന്റ് കോളേജുകളിലും അധ്യാപകനായും, പ്രിന്സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പട്ടണക്കാട് പൊന്നാംവെളി പരുത്തിവെളിയില് കുടുംബാംഗം തങ്കമ്മ. മക്കള്: രാജേഷ് (സ്റ്റേഷന് മാസ്റ്റര്, കെ.എസ്.ആര്.ടി.സി., തിരുവനന്തപുരം), രാജീവ് (തപാല് വകുപ്പ്, കോട്ടയം), ഡോ. ടി.രജീന (മെഡിക്കല് ഓഫീസര്, ഗവ. ആയുര്വേദ ആശുപത്രി, കടക്കരപ്പള്ളി). മരുമക്കള്: അനിത, ഡോ. സ്മിത, സുനില്കുമാര്. 

ഭാര്ഗ്ഗവി അമ്മ
ഇളമ്പല്: മരങ്ങാട് ചരുവിള പുത്തന്വീട്ടില് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാര്ഗ്ഗവി അമ്മ (83) അന്തരിച്ചു. 
മക്കള്: മോഹനൻ പിള്ള, വത്സലകുമാരി, ഹരീന്ദ്രൻ പിള്ള, ലതിക അമ്മ, രമാദേവി, കൃഷ്ണകുമാര്, സുരേഷ്കുമാര്.  

മാണി
മീയണ്ണൂര്: സോണി ഭവനില് മാണി (60) അന്തരിച്ചു. 
ഭാര്യ: ചിന്നമ്മ. ആദിച്ചനല്ലൂര് വരയന്നൂര് കുടുംബാംഗമാണ്. മക്കള്: സോണി, ധോണി (ദുബായ്). 

മറിയാമ്മ
പുല്ലാട്: തുണ്ടിയില് പരേതനായ ടി.വി.വര്ഗീസിന്റെ ഭാര്യ മറിയാമ്മ (92) ഡാളസില് അന്തരിച്ചു. പരേത പുല്ലാട് വേലംപറമ്പില് (കരിമ്പന്നൂര്) കുടുംബാംഗമാണ്. മക്കള്: തോമസ് വര്ഗീസ് (പുനലൂര്), പരേതനായ ഫിലിപ്പ് വര്ഗീസ്, ജേക്കബ് വര്ഗീസ്, ജോണ് വര്ഗീസ്, ആനി രാജു (മൂവരും യു.എസ്.എ.). മരുമക്കള്: ജോയ്സ് ജേക്കബ്, ഷേര്ളി ജോണ്, ലൗലി ഫിലിപ്പ്, രാജു ജോണ് (നാലുപേരും യു.എസ്.എ.), സൂസന് തോമസ് (പുനലൂര്). 

ആർ. മണി
കോയമ്പത്തൂർ: സായിബാബ കോളനി ഇന്ദിരാനഗറിൽ ആർ. മണി (65) അന്തരിച്ചു. സായിബാബകോളനി എസ്.എൻ.ഡി.പി. ശാഖായോഗം സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമാണ്. ഭാര്യ: ഗിരിജ. മക്കൾ: ശ്രീജിത്ത് (െബംഗളൂരു), രഞ്ജിത്. സഹോദരങ്ങൾ: കുമാർ, ബാലകൃഷ്ണൻ, രഘു, ശോഭന. 

 യോഗീന്ദ്രന് 
ദുബായ്: കാസര്കോട് കീഴൂര് സ്വദേശി യോഗീന്ദ്രന് (50) ദുബായില് അന്തരിച്ചു. 20 വര്ഷമായി ദുബായിലുള്ള യോഗീന്ദ്രന് സ്വകാര്യ ലാബില് ജോലി ചെയ്യുകയായിരുന്നു. ഇന്കാസ് പ്രവര്ത്തകനും തീരദേശ കോണ്ഗ്രസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പ്രിയങ്ക. മക്കള്: തേജസ്, ദര്ഷിത്. സഹോദരന് റിജു (ദുബായ്). മൃതദേഹം നാട്ടില് സംസ്കരിക്കും. യോഗീന്ദ്രന്റെ നിര്യാണത്തില് ഇന്കാസ് യു.എ.ഇ.കമ്മിറ്റി സെക്രട്ടറി പുന്നക്കന് മുഹമ്മദലി അനുശോചിച്ചു. 

 നടന് വിവേകിന്റെ അമ്മ മണിയമ്മാള് 
ചെന്നൈ: തമിഴ് ഹാസ്യതാരം വിവേകിന്റെ അമ്മ മണിയമ്മാള് (86) അന്തരിച്ചു. ബുധനാഴ്ച പുലര്ച്ചെ സാലിഗ്രാമത്തിലുള്ള വസതിയിലായിരുന്നു അന്ത്യം. സാമൂഹിക പ്രവര്ത്തകനായിരുന്ന ഭര്ത്താവ് ആംഗനേയ തേവര് അഞ്ചുവര്ഷം മുമ്പ് മരിച്ചു. മരുമകൾ: അരുൾശെൽവി. ശവസംസ്കാരം തിരുെനല്വേലി ജില്ലയിലെ ശങ്കരന്കോവിലില് വ്യാഴാഴ്ച രാവിലെ 10.30-ന്.