കച്ചിബി
പന്നിയങ്കര: വാടിയിൽ മാളിയേക്കൽ കച്ചിബി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.പി. കോയട്ടി. മക്കൾ: ഇസ്ഹാക്ക്, ഫിറോസ്, ഉമ്മർ ഫാറൂഖ്, റജൂല. മരുമക്കൾ: നജീബ്, സഫ്രീന, തസ്ലീന, റംഷീന.

യശോദ
കൊയിലാണ്ടി: ചെറിയമങ്ങാട് കിഴക്കെ വളപ്പിൽ (കൃപ ഹൗസ്) യശോദ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: ശോഭന (റിട്ട. ജോയന്റ് രജിസ്ട്രാർ), രമേശൻ, ചന്ദ്രൻ, സുധാകരൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസി.), സജീവൻ, പരേതയായ സുജാത. മരുമക്കൾ: ബാലൻ (റിട്ട. നെടുങ്ങാടി ബാങ്ക്), രാധാകൃഷ്ണൻ (റിട്ട. മിലിട്ടറി ഓഫീസർ), അനിത, ബിന്ദു, ആശാലത, രഞ്ജിനി. 

ശോഭന
ചേവായൂർ: ചാലിൽ ചന്ദ്രശേഖരൻ നായരുടെ (റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, പി.ഡബ്ല്യു.ഡി.) ഭാര്യ ബാലുശ്ശേരി എടക്കണ്ടിയിൽ ശോഭന (80) അന്തരിച്ചു. മക്കൾ: മീന, രാജശേഖരൻ. മരുമകൾ: ജിഷ. 

ലക്ഷ്മി കൃഷ്ണൻ
കോഴിക്കോട്: 2006-ൽ മുംബൈയിൽ  തീവണ്ടിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ച തളി ആനപട്ടർ മഠത്തിലെ എസ്. കൃഷ്ണന്റെ (റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ഭാര്യ ലക്ഷ്മി കൃഷ്ണൻ (67) മുംബൈ ഗോരേഖോണിലെ വസതിയിൽ അന്തരിച്ചു. മക്കൾ: പ്രഭ, സന്ധ്യ. മരുമക്കൾ: ശ്രീകാന്ത് കൃഷ്ണൻ (മാനേജിങ് ഡയറക്ടർ, സായി മറൈൻ എക്സ്പോർട്സ്, മുംബൈ), രംഗനാഥൻ (സോഫ്റ്റ്വേർ എൻജിനീയർ, നൈറോബി). ശവസംസ്കാരം തിങ്കളാഴ്ച മുംബൈയിൽ നടന്നു. 

സജീഷ്‌ കുമാർ
ഈസ്റ്റ്ഹിൽ: പരേതനായ മഠത്തിൽ ശ്രീധരൻ മേനോക്കിയുടെ മകൻ സജീഷ്‌ കുമാർ എം.കെ. (ബാബു-51) അന്തരിച്ചു. അമ്മ: ആലക്കണ്ടിയിൽ സത്യവതി. ഭാര്യ: മുല്ലേരി ദിവ്യശ്രീ. മകൾ: ചിന്മയി. സഹോദരങ്ങൾ: പ്രദീപ്കുമാർ, സിന്ധു. 

ഇബ്രാഹിം
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റക്കാരൻ പാറയിൽ ഇബ്രാഹിം (72) അന്തരിച്ചു. ഭാര്യ: പാത്തുമ്മക്കുട്ടി ചാമക്കാലായിൽ. മക്കൾ: മജീദ്, അസീസ്, അഷറഫ്, മുസ്തഫ, സഫിയ, നസീമ, ലൈല. മരുമക്കൾ: റംല, (കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം), സുബൈദ, ജാസ്മിൻ, അബ്ദുള്ള, ഇബ്രാഹിം.

ബാലകൃഷ്ണൻ നായർ 
വൈക്കിലശ്ശേരി: മഠത്തിൽ ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു. തമിഴ്നാട് കൃഷിവകുപ്പ് റിട്ട. സൂപ്രണ്ടാണ്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: മധു (ജില്ലാ കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെ.എസ്.ടി.എ. ജില്ലാ ഖജാൻജി), മഹേന്ദ്രൻ (എ.എസ്.ഐ, പോലീസ്, നാദാപുരം), പരേതനായ മനോഹർ (യു.ഡി. ക്ലാർക്ക്, ഏറാമല ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: ഷീജ, ഉഷ, സിജി (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., മടപ്പള്ളി). 

കെ. രാമനുണ്ണി മാസ്റ്റർ
കണ്ണാടിക്കൽ: കൈപ്പുറത്ത് തറവാട്ടുകാരണവരും ഇച്ചന്നൂർ എ.യു.പി.എസ്. മുൻ ഹെഡ്മാസ്റ്ററും ആയിരുന്ന കെ. രാമനുണ്ണി മാസ്റ്റർ (84) അന്തരിച്ചു. ഭാര്യ: കോഴോത്ത് സുലോചനാമ്മ. മക്കൾ: നിഷ (കെ.ഡി.സി. ബാങ്ക്, പൂനൂർ ബ്രാഞ്ച്), രാജേഷ് (ഹാപ്പി ഗ്രൂപ്പ്). മരുമക്കൾ: സുരേഷ് (നിഷ മെഡിക്കൽസ്, ചീക്കിലോട്), രമ്യ (ചേളന്നൂർ എ.എൽ.പി.എസ്.). 

കുഞ്ഞഹമ്മദ് മുസ്ല്യാർ
താമരശ്ശേരി: ചെമ്പ്ര പുറായിൽ കുഞ്ഞഹമ്മദ് മുസ്ല്യാർ (85) അന്തരിച്ചു. ചെമ്പ്ര മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായും കൊടുവള്ളി, താമരശ്ശേരി മേഖലകളിലെ മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: സക്കീന, അബ്ദുൽവഹാബ് , മുഹമ്മദ് സഈദ്. 

ഡോ. ഇ.എൻ. കൗസല്യ
തൃശ്ശൂർ: പെരുവല്ലൂര് പേനകം നീലാംബരിയില് പരേതനായ ഡോ. കെ.കെ. ഗംഗാധരന്റെ  ഭാര്യ ഡോ. ഇ.എൻ. കൗസല്യ (75) അന്തരിച്ചു.  മക്കള്: പ്രിയദര്ശിനി, കെ.ജി. പ്രാണ് സിങ് ( തഹസില്ദാര്, കണ്ണൂര്),  പ്രസ്ന (സൗദി) , പ്രിന്സ് (അധ്യാപകന്, മോഡല് ബോയ്സ് ഹയര് സെക്കൻഡറി സ്കൂള്, തൃശ്ശൂര്). മരുമക്കള്: അനില് കുമാര് (ഇന്ത്യന് ഓയില് കോര്പറേഷന്, എറണാകുളം), ബിന്സി, അശോക് കുമാര് (സൗദി ) , ദീപ (ഗവ. ഹയര് സെക്കൻഡറി സ്കൂള്, മേഴത്തൂര്). 

മന്ദാകിനി  
കൊടുങ്ങല്ലൂര്: മേത്തല ടി.കെ.എസ്. പുരം നികത്തില് പരേതനായ അയ്യപ്പന്റെ ഭാര്യ മന്ദാകിനി (94) അന്തരിച്ചു. മക്കള്: സതി, ഗോകുലന് (വിമുക്തഭടന്), പുലര്മണി (ബി.എസ്.എന്.എല്., എറണാകുളം), പരേതനായ ശശി.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രൻ   
കൊടുങ്ങല്ലൂര്: കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സഹോദരന് ജയചന്ദ്രൻ (ചന്ദ്രന്കുട്ടി-54) അന്തരിച്ചു. അവിവാഹിതനാണ്. കൊടുങ്ങല്ലൂര് പുല്ലൂറ്റ് ‘വെളിച്ചം’ അഗതിമന്ദിരത്തില് കഴിഞ്ഞുവരുന്നതിനിടയില് അസുഖബാധിതനായി. തുടർന്ന് താലൂക്ക് ആശുപത്രിയില് ചികിത്സയില് കഴിയവെയാണ് മരണം. പറവൂര് തോന്നിയകാവ് പരേതനായ ശിവരാമന്റെയും അംബുജത്തിന്റെയും മകനാണ്. സഹോദരി: പദ്മജ. ഇലക്ട്രീഷ്യനായിരുന്ന ജയചന്ദ്രന് വീട് വിറ്റ് വര്ഷങ്ങളോളം  പറവൂര് തോന്നിയകാവ് ക്ഷേത്രപരിസരത്തായിരുന്നു തമ്പടിച്ചിരുന്നത്. ശ്വാസകോശസംബന്ധമായ അസുഖത്താൽ അവശനായ ഇദ്ദേഹത്തെ പോലീസും ജനപ്രതിനിധികളുമാണ് അഗതിമന്ദിരത്തിൽ എത്തിച്ചത്. അസുഖം കൂടിയതോടെ ജൂണ് രണ്ടിന് താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ബാലചന്ദ്രന് ചുള്ളിക്കാട് ആശുപത്രിയിലെത്തി കണ്ടിരുന്നു.  

ഫാ. ഡോ. ജോസ് ചിറമേൽ 
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും സിറോ മലബാര് മേജര് ആര്ക്കി എപ്പിസ്കോപ്പല് ട്രിബ്യൂണല് പ്രസിഡന്റുമായ ഫാ. ഡോ. ജോസ് ചിറമേൽ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്ച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കാനൻ നിയമത്തിൽ സിറോ മലബാർ സഭയിലെ അവസാന വാക്കായിരുന്നു ഫാ. ചിറമേൽ. മഞ്ഞപ്ര ചിറമേല് ഫ്രാന്സിസ്-അന്ന ദമ്പതിമാരുടെ രണ്ടാമത്തെ മകനായി 1952 ഏപ്രില് 24-നായിരുന്നു ജനനം. മംഗലപ്പുഴ സെമിനാരിയില്നിന്ന് ഫിലോസഫിയും വടവാതൂര് സെമിനാരിയില്നിന്ന് ദൈവശാസ്ത്രവും പഠിച്ചു. 1980 ഡിസംബര് 19-ന് കര്ദിനാള് മാര് ജോസഫ് പാറേക്കാട്ടിലില്നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 
 എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക, പുതിയകാവ്, കോന്തുരുത്തി, എളമക്കര, കാക്കനാട്, പെരുമാനൂര് പള്ളികളില് സേവനം ചെയ്തു.  സിസ്റ്റര് റോസി, തോമസ്, ആനി, സിസ്റ്റര് മേരി, ലീല, ജോര്ജ്, ലിന്സി, ആന്റു എന്നിവരാണ് സഹോദരങ്ങള്. 

വി.എം. ഫിലിപ്പ്
കൂത്താട്ടുകുളം: പുതുവേലി വേട്ടുച്ചിറയിൽ വി.എം. ഫിലിപ്പ് (മോനിച്ചൻ-64) അന്തരിച്ചു. കൂത്താട്ടുകുളത്തെ പഴയ സെൻട്രൽ ബേക്കറി ഉടമയായിരുന്നു. മകൻ: മാത്യു (കുവൈത്ത്). മരുമകൾ: നിഷ മാവേലിക്കര. 

സി.സി. ജേക്കബ് 
പിറവം: മണീട് പാമ്പ്രക്കവല ചാലപ്പുറത്ത് സി.സി. ജേക്കബ് (95) അന്തരിച്ചു. മണീടിലെ ആദ്യകാല കോണ്ഗ്രസ് പ്രവര്ത്തകനും മണീട് സഹകരണ ബാങ്ക് ഭരണ സമിതി മുന് അംഗവുമാണ്. മണീട് സെയ്ന്റ് കുര്യാക്കോസ് പള്ളി ട്രസ്റ്റിയായും ഏറെക്കാലം പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: മണീട് കള്ളാട്ടുകുഴിയില് കുടുംബാംഗം ശോശാമ്മ. മക്കള്: ജോയി ജേക്കബ്, സി.ജെ. ജോര്ജ്. മരുമക്കള്: സാറാമ്മ, ഡെയ്സി (പിറവം സ്നേഹഭവന്). 

ശ്രീധരൻ നായർ
പെരുമ്പാവൂര്: പുല്ലുവഴി മാളിക്കത്താഴത്ത് റിട്ട. അധ്യാപകന് ശ്രീധരൻ നായർ (89) അന്തരിച്ചു. ഭാര്യ: ജഗദാംബിക. മക്കള്: രാമചന്ദ്രന് (ഫെഡറല് ബാങ്ക്), ഉണ്ണികൃഷ്ണന് (ഖത്തര്), ഗോപകുമാര് (കാനഡ). 

ജി.വിദ്യാധരൻ
നെടുമങ്ങാട്: പനവൂർ മാങ്കുഴി ഗിരിനിവാസിൽ  ജി.വിദ്യാധരൻ (86- റിട്ട. അധ്യാപകൻ) അന്തരിച്ചു. എസ്.എൻ.ഡി.പി. വാമനപുരം യൂണിയൻ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എൻ.ഗിരിജാമണി (റിട്ട. അധ്യാപിക). മക്കൾ: സലിൻ മാങ്കുഴി (ഡെപ്യൂട്ടി ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്), ബിജു വി. (അധ്യാപകൻ, മുളമന വി.എച്ച്.എസ്.ഇ, ആനാകുടി, വാമനപുരം), വി.ജി.റോയി (എം.ഡി., വീനസ് ടി.വി.). മരുമക്കൾ: ഷീല ജി. (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ഷൈനി ജി.എസ്. (ആർ.ആർ.വി.എച്ച്.എസ്.എസ്., കിളിമാനൂർ), രഞ്ജു (എസ്.കെ.വി.എച്ച്.എസ്.എസ്., നന്ദിയോട്). 

വി.കെ. കുമാരൻ
ബെംഗളൂരു: കണ്ണൂര് പാനൂര് പാലക്കൂല് വരിയാന്കണ്ടിയില് വി.കെ. കുമാരൻ (70) ബെംഗളൂരു കഗ്ഗദാസപുരയില് അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്: അഭിലാഷ് കുമാര് ( യു.എസ്), അനൂപ് കുമാര്(ജര്മനി). മരുമക്കള്: ചിത്ര, രേഖ. ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് കല്പ്പള്ളി വൈദ്യുതിശ്മശാനത്തില്.

രജീഷ്
ന്യൂമാഹി: പരിമഠം മഞ്ഞനംപറമ്പത്ത് രജീഷ് (35) അന്തരിച്ചു. ബി.ജെ.പി. പരിമഠം ബൂത്ത് കമ്മിറ്റി പ്രസിഡന്റും മാഹിപ്പാലം ബി.എം.എസ്. ഓട്ടോ തൊഴിലാളി യൂണിയൻ അംഗവുമായിരുന്നു. അച്ഛൻ: പരേതനായ മഞ്ഞനംപറമ്പത്ത് വാസു. അമ്മ: സതി. സഹോദരങ്ങൾ: അനിൽകുമാർ, അനിത, രാജീവൻ, അജിത, ബൈജു, ബബിത,  ശ്രീജേഷ്, ബിജേഷ്.

കുഞ്ഞപ്പ
മമ്പറം: മൈലുള്ളിമെട്ടയിലെ വളാങ്കി കുഞ്ഞപ്പ (85) അന്തരിച്ചു. മല്ലിക ഓയിൽ മിൽ, മല്ലിക ടെക്സ്റ്റൈൽസ് എന്നിവയുടെ ഉടമയാണ്. തലശ്ശേരി ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. ഭാര്യ: വിലാസിനി (ചാല). മക്കൾ: ഹരീന്ദ്രൻ (മല്ലിക ഓയിൽ മിൽ), മല്ലിക, ബാബുപ്രസാദ് (മല്ലിക ടെക്സ്റ്റൈൽസ് ), കവിത. മരുമക്കൾ: സുരേഷ് ചക്കരക്കൽ (മല്ലിക ട്രേഡേഴ്സ്, പിണറായി), സജിത്ത് (സുപ്രീം ഓട്ടോമൊബൈൽ, കണ്ണൂർ), ബിന്ധ്യ പ്രസാദ്, ഷൈജ ഹരീന്ദ്രൻ. സഹോദരങ്ങൾ: വളാങ്കി കുഞ്ഞിക്കണ്ണൻ, പരേതനായ കുഞ്ഞിരാമൻ. 

എം.ലക്ഷ്മി 
ബന്തടുക്ക: മാനടുക്കം പരേതനായ ചേവിരി കുഞ്ഞമ്പു നായരുടെ ഭാര്യ മേലത്ത് ലക്ഷ്മി (89) അന്തരിച്ചു. മക്കൾ: എം.ശാരദ (വീട്ടിയാടി), എം.നാരായണൻ (തിമ്മഞ്ചാൽ), എം.ഭവാനി (മാനടുക്കം), എം.വിജയൻ (മാനടുക്കം), പരേതരായ എം.രാഘവൻ (കാസർകോട്), എം.പദ്മാവതി (പാടി ചെർക്കള). 

സരോജിനിയമ്മ
ചെറുപുഴ: കോലുവള്ളി മേലുത്താന്നിയിലെ പരേതനായ പുത്തൻ വീട്ടിൽ വാസുവിന്റെ ഭാര്യ സരോജിനിയമ്മ (82) അന്തരിച്ചു. മക്കൾ: പ്രേംചന്ദ്, പ്രാജിപിക, പ്രേംജിത്ത്, പ്രമീള, പ്രവീണ, പ്രഭുല്ല, പ്രേംകുമാർ (മുൻ സംസ്ഥാന കബഡി താരം). 

എം.ഭാസ്കരൻ വൈദ്യർ 
പൊയിനാച്ചി: പതിക്കാൽക്ഷേത്രം റോഡിലെ ബിനോ ഹൗസിൽ എം.ഭാസ്കരൻ വൈദ്യർ (73) അന്തരിച്ചു. പാരമ്പര്യവൈദ്യനും പൊയിനാച്ചി യൂണിയൻ ബാങ്കിന് സമീപത്തെ മാധവി വൈദ്യശാല ഉടമയുമാണ്. കണ്ണൂർ തോട്ടട കുറുവ സ്വദേശിയാണ്. ഭാര്യ: പരേതയായ ടി.പ്രമീള. മക്കൾ: എം.ബിന്ദു, എം.ബൈജു (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി പൊയിനാച്ചി യൂണിറ്റ്), എം.ബിജേഷ്, എം.ബിനോജ് (സീനിയർ റിലേഷൻഷിപ്പ് മാനേജർ, കെ.വി.ആർ. കാർസ്, കാസർകോട്). 

ഉമ്മർ
വണ്ടൂർ: വാണിയമ്പലം മാട്ടക്കുളം തണ്ടുപാറ ഉമ്മർ (66) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഫിറോസ്ബാബു, ഷെരീക്ക്, സാബൂക്കർ (മൂന്നുപേരും ജിദ്ദ), ഫാരിസ്. മരുമക്കൾ: ഷെഫീന, ഷിഫ, സൗദാബി. 

ഹൈദ്രോസ്
പുല്ലൂർ: അടത്തളശ്ശേരി ഹൈദ്രോസ് (69) അന്തരിച്ചു. ഭാര്യ: പാലത്തിങ്ങൽ നഫീസ. മക്കൾ: മുഹമ്മദ് ഫൈസൽ (ദുബായ്), നൗഷാദ്, നസീബ, സബ്ന. മരുമക്കൾ: ഫൗസിയ, ഷഫീക്ക.

അബ്ദുൽറസാഖ്
മമ്പാട്: മേപ്പാടത്തെ കോമുള്ളി അബ്ദുൽറസാഖ് (57) അന്തരിച്ചു. ഭാര്യ: കോഴിപ്പറമ്പൻ ആസ്യ. മക്കൾ: നുസ്രത്ത്, ഹസനുൽ ബന്ന (ജിദ്ദ), സുൽഫിക്കർ (ജിദ്ദ), നൂറുദ്ദീൻ, സഹ്റാബാനു, ജാവിദ്. മരുമക്കൾ: നൂറുൽഹഖ്, ജസ്ന, ജസീല, അബ്ദുൽമജീദ്, നൗഷിദ (ഗൂഡല്ലൂർ), സജ്ന. 

പി.കെ. തങ്കമ്മ
പാലക്കാട്: എറണാകുളം അയ്യംപിള്ളി പൂതേരിൽ പരേതനായ പി.കെ. ബാലന്റെ ഭാര്യ പി.കെ. തങ്കമ്മ (82) പാലക്കാട് സിവിൽസ്റ്റേഷന് സമീപം കല്ലേക്കാട് ‘സൗപർണിക’യിൽ അന്തരിച്ചു. മകൻ: ഡോ. പി.ബി. ഗുജ്റാൾ (ചീഫ് കൺസൾട്ടന്റ്, ഫോറൻസിക് മെഡിസിൻ, പാലക്കാട് ജില്ലാ പോലീസ് സർജൻ). മരുമകൾ: ഡോ. പി.ആർ. സന്ധ്യ (കൺസൾട്ടന്റ് ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ജില്ലാ ആശുപത്രി പാലക്കാട്). 

ഭാർഗവിഅമ്മ 
കുലുക്കല്ലൂർ: കോടിയിൽ പരേതനായ രാമൻനായരുടെ ഭാര്യ മുളയങ്കാവ് മാർക്കശ്ശേരി വീട്ടിൽ ഭാർഗവിഅമ്മ (83) അന്തരിച്ചു. മക്കൾ: രവീന്ദ്രകുമാർ, സന്തോഷ് കുമാർ (ഇരുവരും ഇന്ത്യൻ ആർമി), രാധ, പരേതയായ ശാന്ത. മരുമക്കൾ: രാജഗോപാലൻ, രാധ, ഷീജ, പരേതനായ ശിവശങ്കരൻ. 

ഏലിയാമ്മ
കല്ലൂപ്പാറ: റിട്ട. എസ്റ്റേറ്റ് സൂപ്രണ്ട് കടമാൻകുളം കിഴക്കേക്കര പരേതനായ കെ.ജെ.മാമ്മന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-88) അന്തരിച്ചു. പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ലില്ലി, ജോയി (കുവൈത്ത്), ബോബി (മുംബൈ), എബി. മരുമക്കൾ: കോട്ടയം കൊല്ലാട് പുളിയേരിൽ രാജു, മോളി, മേരി (മുംബൈ), ജെസി (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), മാവേലിക്കര കൊല്ലംപറന്പിൽ പരേതനായ രാജു. 

എം.കെ.അന്നക്കുട്ടി
തുരുത്തിക്കാട്: ചിറയിൽ ചീങ്കേമേപ്രത്ത് സി.ഇ.ജോണിക്കുട്ടിയുടെ ഭാര്യ മുൻ ഭിലായ് സ്റ്റീൽ പ്ളാന്റ് ഉദ്യോഗസ്ഥ എം.കെ.അന്നക്കുട്ടി (കുഞ്ഞമ്മ-84) അന്തരിച്ചു. വള്ളംകുളം മുരിങ്ങശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഈപ്പൻ ജോൺ (ഹൈദരാബാദ്), ജേക്കബ് ജോൺ (ബെഥേൽ മെഡിക്കൽസ്, തടിയൂർ), ജോർജി ജോൺ (മെൽബൺ), അജിത് ജോൺ (ഫ്ലോറിഡ). 

സി.പി.രാജപ്പൻ
തിരുവഞ്ചൂർ: ചേരിക്കൽപറന്പിൽ സി.പി.രാജപ്പൻ (ശശീന്ദ്ര പാപ്പു-78) അന്തരിച്ചു. ഇരവിനല്ലൂർ ചീരംകുളം കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ തിരുവഞ്ചൂർ വലിയപറന്പിൽ കുടുംബാംഗം. മക്കൾ: സാബു, സജീവ് (ഡൽഹി), ശശി (ശശീന്ദ്ര ഹോട്ടൽ, തിരുവഞ്ചൂർ), സുരേഷ് (കുവൈത്ത്). മരുമക്കൾ: വത്സല (മാവേലിക്കര), ഷൈലജ (ഡൽഹി), അനിത (നെടുമാവ്), ഷിൻസി (കുവൈത്ത്). 

പി.കെ.സോമൻ
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വടക്കേതയ്യിൽ നികർത്തിൽ പി.കെ.സോമൻ (64) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: കണ്ണൻ എസ്. (യു.കെ.), രാഹുൽ എസ്. മരുമകൾ: ശാലു ലക്ഷ്മി (യു.കെ.). 

ബിബിൻ
പരവൂർ: ഒഴുകുപാറ പുന്നമുക്ക് പുത്തൻപുരവീട്ടിൽ എസ്.ബാലചന്ദ്രന്റെയും കെ.ലതികയുടെയും മകൻ ബിബിൻ (28) അന്തരിച്ചു. സഹോദരി: ലിഡ.