കോഴിക്കോട്: സെയ്ന്റ് വിൻസെന്റ് കോളനിക്കു സമീപം 'കൊളംബിയ' ഹൗസിൽ പരേതനായ വി. ഉമ്മറിന്റെ ഭാര്യ വി. സുലേഖ (85-റിട്ട. ബി.എസ്.എൻ.എൽ. സൂപ്പർവൈസർ) മലാപ്പറമ്പ് മാസ് കോർണറിലുള്ള മകൾ വി. റസീനയുടെ വീട്ടിൽ അന്തരിച്ചു. മറ്റുമക്കൾ: വി. ഹാരിസ് (കാറ്ററിങ് സർവീസ്), വി. ഹസീന. മരുമക്കൾ: അഡ്വ. ബി.എം. അസ്സു (റിട്ട. റെയിൽവെ മജിസ്ട്രേറ്റ്, മലാപ്പറമ്പ്), കെ.വി. നൂറുദ്ദീൻ, ഫൗസിയ (പെരിങ്ങാവ്).

  ഇബ്രാഹിം  
പടന്നക്കാട്: കരുവളം ഇ.എം.എസ്. ക്ലബ്ബിനടുത്ത് താമസിക്കുന്ന കരുവാച്ചേരി ഇബ്രാഹിം (60) അന്തരിച്ചു. ഭാര്യ: കോട്ടപ്പുറം പുതിയാളത്ത് സൈനബ. മക്കൾ: ഷഫീർ (സി.പി.എം. ആനച്ചാൽ ബ്രാഞ്ചംഗം), അംറാസ്. സഹോദരങ്ങൾ: അബൂബക്കർ (നിടുങ്കണ്ട), അബ്ദുറഹിമാൻ (നിലേശ്വരം), യൂസഫ്, നഫീസ (ഇരുവരും കരുവളം), പരേതനായ മുഹമ്മദ്കുഞ്ഞി.   

  ബാലൻ   
 തൃക്കരിപ്പൂർ: മാടക്കലിലെ മത്സ്യത്തൊഴിലാളി കൈകോളന്റെ ബാലൻ (74) അന്തരിച്ചു. ഭാര്യ: എം.കെ.സാവിത്രി. മക്കൾ: നിഷാകുമാരി, സുനിൽകുമാര്. മരുമക്കള്: കെ.വിനോദ് (ഗള്ഫ്), രൂപ. സഹോദരങ്ങൾ: ലക്ഷ്മണൻ, യശോദ (കന്നുവിട്കടപ്പുറം), വേണുഗോപാലന് (വിമുക്തഭടൻ), ഗംഗാധരൻ (കന്നുവിട് കടപ്പുറം), രവീന്ദ്രൻ, ലീല. 

വി.ജി.സജികുമാർ 
  കോളിച്ചാൽ: മാനടുക്കം ചുഴിപ്പിലെ വേങ്ങയ്ക്കൽ വി.ജി.സജികുമാർ (48) അന്തരിച്ചു. ഭാര്യ: നിർമല, മക്കൾ: ജീനാമോൾ, സോനമോൾ. സഹോദരങ്ങൾ: സതീഷ് കുമാർ, സിനിമോൾ (ബന്തടുക്ക).

ജോർജ്
പാലാഴി (പാല): പാറക്കൽ ഇട്ടൂപ്പിന്റെ മകൻ ജോർജ് (71-കെ.ടി.സി. മുൻസ്റ്റാഫ്) അന്തരിച്ചു. ഭാര്യ: ചിന്നമ്മ. അമ്മ: ഏലിയാമ്മ. 
മക്കൾ: സിനി, നിസി, സീന. മരുമക്കൾ: ബെന്നി, പാസ്റ്റർ ശാമുവൽ (നിലമ്പൂർ), പാസ്റ്റർ ഹെബിക് സൈമൺ (ആലുവ). സഹോദരങ്ങൾ: സാറാമ്മ, പ്രേമ, വിനോദ് മാത്യു, ജെയിംസ് പ്രകാശ്, ആനന്ദ്. പരേതരായ തങ്കമ്മ ഇമ്മാനുവൽ, മറിയാമ്മ ഹാരിസൺ. 

പ്രേമലത
ചോമ്പാല: കൊളരാട് തെരുവിലെ ഉഷാ നിലയത്തിൽ രാധാകൃഷ്ണന്റെ (ബാബു) ഭാര്യ പ്രേമലത (48) അന്തരിച്ചു. തൂണേരി ഹെൽത്ത് സെന്ററിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ്. 
അച്ഛൻ: റിട്ട. അധ്യാപകൻ, പരേതനായ തറവട്ടത്ത് ഗോപാലൻ. അമ്മ: ശാരദ. മകൻ: അതുൽ (എൻജിനീയറിങ് വിദ്യാർഥി, ആർ.വി.എസ്. എൻജിനീയറിങ് കോളേജ്, കോയമ്പത്തൂർ). 

  ലക്ഷ്മണൻ
എടാട്ട്: നൊടിച്ചേരിയിലെ വടക്കേടത്ത് ലക്ഷ്മണൻ (70) അന്തരിച്ചു. ഭാര്യ: മുത്തത്ത്യൻ ശാന്ത. മക്കൾ: ഷീന. പരേതയായ ഷീബ. മരുമകൻ: രമേശൻ (സൗദി). സഹോദരൻ: വടക്കേടത്ത് ദാമു (മുത്തത്തി), മാധവൻ. 

  മാധവി 
 തൃക്കരിപ്പൂർ: തൈക്കിലെ പരേതനായ കെ.വി.കൊട്ടന്റെ ഭാര്യ മടത്തുംപടിക്കൽ മാധവി (86) അന്തരിച്ചു. മക്കൾ: കുഞ്ഞമ്പു, എം.പി.ഭാസ്കരൻ (ബി.ജെ.പി. തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി അംഗം), രാഘവൻ (തെങ്ങുകയറ്റ തൊഴിലാളി), കുഞ്ഞിരാമൻ (വെള്ളൂർ), തമ്പായി, ശാരദ, കാർത്ത്യായനി, ശാന്ത, ബാലൻ. മരുമക്കൾ: എം.പൊക്കൻ (പേക്കടം), എ.കാർത്ത്യായനി, എം.തമ്പായി, സി.ദേവി, സി.കുഞ്ഞികൃഷ്ണൻ (കച്ചവടം, ചെറുക്കാനം), രവി, വി.വി.രാഘവൻ (ലോട്ടറിസ്റ്റാൾ, വ്യാപാരഭവൻ, തൃക്കരിപ്പൂർ), രാഗിണി (വെള്ളൂർ). സഹോദരങ്ങൾ: പരേതരായ കണ്ണൻ, കുഞ്ഞാതി, പാറു. 

അബ്ദുള്ള ഹാജി
ചെർക്കള: ചേരൂർ കൊയക്കിമൂലയിലെ എം.സി.അബ്ദുള്ള ഹാജി (75) അന്തരിച്ചു. ഭാര്യ: പരേതയായ ആസ്യ. 

 വി.പി. അബ്ദുള്ള 
കോഴിക്കോട്: വ്യാപാരപ്രമുഖനും യു.എ.ഇ. ഈറ്റൻഡ്രിങ്ക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിങ് എഡിറ്ററുമായ വി.പി. അബ്ദുള്ള (62) അന്തരിച്ചു. കോഴിക്കോട് സഫയർ സെൻട്രൽ സ്കൂൾ ചെയർമാനും കോഴിക്കോട് സാസ് റെസിഡന്റ്സ്, ഹാപ്പി കപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് പാർട്ണറും പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. 
ഭാര്യ: സൈനബ. മക്കൾ: അസറ, അസീബ, അഷർ അബ്ദുള്ള. മരുമക്കൾ: കിളിയമണ്ണിൽ അഹമ്മദ് ഫഹദ്, സി.പി. സുനീർ, ആയിഷ തസ്നീം (കൊടുവള്ളി). 

ദേവകിയമ്മ
കടവത്തൂർ: പയ്യട പാലത്തിനുസമീപം ഉത്തരംവള്ളി ദേവകിയമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട. സി.ഐ. തമിഴ്നാട്).   മക്കൾ: ബാബു (റിട്ട.എസ്.ഐ. തമിഴ്നാട്), അശോകൻ (ബെംഗളൂരു), നരേന്ദ്രൻ, സുകന്യ. 
 
ദേവി
വട്ടോളി: പരേതനായ കൂമുള്ള പറമ്പത്ത് എലിയാടൻ കൃഷ്ണന്റെ ഭാര്യ ദേവി (68) അന്തരിച്ചു. 

ദാസൻ
കൊയിലാണ്ടി: പെരുവെട്ടൂർ ഇയ്യഞ്ചേരി മുക്കിൽ മേനോക്കിവീട്ടിൽ ദാസൻ (51) അന്തരിച്ചു.

   കൃഷ്ണൻ  
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്വയലിലെ ആദ്യകാല ദിനേശ് ബീഡി തൊഴിലാളി കെ.കൃഷ്ണന് (66) അന്തരിച്ചു. കെ.എസ്.കെ.ടി.യു. തെക്കേവെള്ളിക്കോത്ത് യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ലത (ബിരിക്കുളം). മക്കള്: ധന്യ, കെ.ധനേഷ് (ജോത്സ്യന്). മരുമക്കള്: പ്രമോദ് (ഒമാന്), രമ്യ (ഉദുമ).  സഹോദരങ്ങള്: കെ.നാരായണന് (ഗണേഷ് പ്രസ്സ്, പുതിയകോട്ട), രാമകൃഷ്ണന്, പദ്മനാഭന്, ഭാര്ഗവി (മൂന്നുപേരും പെരുമ്പള), നാരായണി (പടന്നക്കാട്),  ജയന്തി (മുള്ളേരിയ), നളിനാക്ഷന് (ഡ്രൈവര്, കളക്ടറേറ്റ്), പരേതനായ മോഹനന്. 

 മുകുന്ദൻ
മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന് സമീപം പാട്യത്ത് താമസിക്കുന്ന പറയങ്കണ്ടി മുകുന്ദൻ (70) അന്തരിച്ചു. പള്ളൂർ സ്പിന്നിങ് മിൽ ജീവനക്കാരനാണ്. ഭാര്യ: സുലോചന. മക്കൾ: കലേഷ് ബാബു (ഇന്ത്യൻ ആർമി, സിഗ്നൽസ്), ഷകില, മനീഷ.  മരുമക്കൾ: സത്യൻ (വെള്ളികുളങ്ങര), അഭീഷ് (മടപ്പള്ളി), ലസിന (അധ്യാപിക, പി.കെ.രാമൻ മെമ്മോറിയൽ സ്കൂൾ, മാഹി). സഹോദരങ്ങൾ: അശോകൻ, ഉത്തമൻ, രേവതി, ശാരദ, രാധ, ശോഭ. 

ഗംഗാധരൻ
താനൂർ: തെയ്യാല റോഡ് സർവീസ് സ്റ്റേഷന് സമീപം ജാനകി നിവാസിൽ ഗംഗാധരൻ (70-ടൈലർ വീജീസ്) അന്തരിച്ചു. 
ഭാര്യ: രാധ. മക്കൾ: രാജീവ് (അമൃതം മെഡിക്കൽസ്, പാലക്കാട്), പ്രദീപ്, പ്രസീത, പ്രജിഷ. മരുമക്കൾ: രമ്യ, അഞ്ജു, രാജു (പഞ്ചാബ് നാഷണൽ ബാങ്ക്, പാലക്കാട്), സോജൻ (ഷാർജ). 

മേരി
   ഇരിങ്ങാലക്കുട: എയര് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥന് പരേതനായ പാറയ്ക്ക അച്ചങ്ങാടന് പോളിന്റെ ഭാര്യ മേരി (88) മുംബൈയില് അന്തരിച്ചു. അങ്കമാലി മുണ്ടാടന് കുടുംബാംഗമാണ്. മക്കള്: ജോണ്, ജോസഫ് (ഇരുവരും എയര് ഇന്ത്യ), ആന്റണി, ജെയിംസ് (ഇരുവരും യു.എസ്.എ.). മരുമക്കള്: ഉഷ (റിസര്വ് ബാങ്ക്), റോസി, ക്ലാഡിയ (യു.എസ്.എ.). 

അംബുജാക്ഷി അമ്മ   
വടക്കാഞ്ചേരി: മുള്ളൂര്ക്കര ചെമ്പത്ത് കൃഷ്ണൻകുട്ടിനായരുടെ ഭാര്യ കപ്പാരത്ത് അംബുജാക്ഷി അമ്മ (87) അന്തരിച്ചു. മക്കള്: അരവിന്ദാക്ഷന്, നളിനി, ഗീത, ശിവന്, രവി.  മരുമക്കള്: ബിന്ദു, മുരളി, ദിവ്യ, രവി. 

ബാലസുബ്രഹ്മണ്യൻ  
മുതുവറ: ആയിലൂർ കൃഷ്ണയ്യരുടെ മകൻ ബാലസുബ്രഹ്മണ്യൻ (65) അന്തരിച്ചു. ചിറ്റിലഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. ഭാര്യ: പ്രതിഭ (പുറനാട്ടുകര സംസ്കൃതവിദ്യാപീഠം അധ്യാപിക). മകൻ: ദർശൻ (മുംബൈ). മരുമകൾ: ലക്ഷ്മി. 

അന്നമ്മ
മാറ്റാംപുറം: പൂളായ്ക്കൽ പരേതനായ മുരുത്തോനിക്കൽ ചാക്കോയുെട ഭാര്യ അന്നമ്മ (91) അന്തരിച്ചു. കോട്ടയം പയ്യപ്പാടി പറപ്പലോലിക്കൽ കുടുംബാംഗമാണ്. മക്കൾ: അന്ത്രയോസ് (റിട്ട. എസ്.സി.ഡി.ഒ.), മറിയാമ്മ, ഏലിയാമ്മ, തങ്കമ്മ, മത്തായി, ജോണി (ബിസിനസ്), ജോയി (കരസേന, ഹൈദരാബാദ്), പോൾ എം. ചാക്കോ (കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി). മരുമക്കൾ: മേരിക്കുട്ടി, മർക്കോസ്, യോഹന്നാൻ, ജോയി, മേരി, ഗ്രേസി, ഷീല, മോളി. 

ഉണ്ണികൃഷ്ണൻ
വണ്ടൂർ: പോരൂർ പാലാശേരി കുന്നുംപുറത്ത് ഉണ്ണികൃഷ്ണൻ (78) അന്തരിച്ചു. വണ്ടൂർ പൂക്കുളം ഗവ. എൽ.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപകനായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: ശിവപ്രസാദ് (അധ്യാപകൻ, അഞ്ചച്ചവടി ഗവ. ഹൈസ്കൂൾ), കൃഷ്ണപ്രിയ (അധ്യാപിക പോരൂർ എ.യു.പി. സ്കൂൾ). മരുമക്കൾ: സത്യൻ (എ.എസ്.ഐ. വണ്ടൂർ പോലീസ് സ്റ്റേഷൻ), ധനക്ഷ്മി (അധ്യാപിക, ഗവ. എൽ.പി. സ്കൂൾ വാണിയമ്പലം). 

അലി അഹമ്മദ്
എടപ്പാൾ: കോലൊളമ്പ് വെളുത്തേടത്ത് അലി അഹമ്മദ് (72) അന്തരിച്ചു. ഭാര്യ: ഹലീമ. മക്കൾ: അനീസ് (ദുബായ്), ഹസീന, ഗഫൂർ, സാബിറ. 

  തോമസ്
അങ്കമാലി: മൂക്കന്നൂർ കാളാർകുഴി മാടശ്ശേരി വീട്ടിൽ തോമസ് (78) അന്തരിച്ചു. ഭാര്യ: പറവൂർ കൊച്ചുവീട്ടിൽ കുടുംബാംഗം ആനി. 
മക്കൾ: ബൈജു (ഓസ്ട്രേലിയ), ബിജു, ബിനോയി (ഓസ്ട്രേലിയ), ബിനു (പോർച്ചുഗൽ). മരുമക്കൾ: ജിനി (ഓസ്ട്രേലിയ), മേഴ്സി (ഇസ്രയേൽ), ലയ (ഓസ്ട്രേലിയ). 

 മുഹമ്മദ് ഹാജി   
  ആനക്കര: പടിഞ്ഞാറങ്ങാടി കുയിലങ്ങാട്ടില് മുഹമ്മദ് ഹാജി (78) അന്തരിച്ചു. പടിഞ്ഞാറങ്ങാടി മുംബൈ ഖൈറാബാദ് ഹോട്ടല് ഉടമയാണ്. ഭാര്യ: സുലൈഖ. മക്കള്: സൈനാബി, ഫക്രുദ്ദീന് (സംസ്ഥാന ജനറല് സെക്രട്ടറി, പ്രവാസി കോ ണ്ഗ്രസ്), ഷാജി (മുംബൈ), റഹീമുദ്ദീന്, നിസാമുദ്ദീന് (ഇരുവരും ദമാം), സൈനുദ്ദീന് (ബഹറൈന്), നൂര്ജഹാന്. മരുമക്കള്: ഹസ്സന്, കമറുദ്ദീന്, സുഹ്റ, ജാസ്മിന്, ഫസീല, ബേനസീര്, ജൂലീന. 

പാത്തുമ്മ
മലപ്പുറം: കണ്ണത്തുപാറ ചെമ്മങ്കടവ് ചെകിടപ്പുറത്ത് അബ്ദുൽകരീമിന്റെ ഭാര്യ പാത്തുമ്മ (60) അന്തരിച്ചു. പിതാവ്: മുസ്ലിയാർ കളത്തിങ്ങൽ മുഹമ്മദ് ഹാജി. മക്കൾ: അബ്ദുൽലത്തീഫ്, മുഹമ്മദ്ബഷീർ, സുബൈർ, സമീറ തൗഫി. മരുമക്കൾ: ഷരീഫ്, റുബീന, ജിഫ്രിയ. 

അഷ്റഫ്
താഴേക്കോട്: കാപ്പുമുഖത്തെ ചോലമുഖത്ത് അബ്ദുള്ള ഹാജിയുടെ മകൻ അഷ്റഫ് (40) ജോലിസ്ഥലമായ റിയാദിൽ അന്തരിച്ചു. മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: ഹാഫിനാൻ, ഫൈസ്, ഫൈഹാന. 

പി.യു. വര്ഗീസ്
പിറവം: ഓണക്കൂര് ചായേലില് പുത്തന്പുരയില് (പ്ലാത്തോട്ടത്തില്) പി.യു. വര്ഗീസ് (പപ്പായി -79) അന്തരിച്ചു. ഭാര്യ: കാക്കൂര് തച്ചറുകുഴിയില് കുടുബാംഗം ഏലിയാമ്മ. മക്കള്: റോയി വര്ഗീസ് (എല്.ഐ.സി, കോട്ടയം), റെജി വര്ഗീസ്. മരുമക്കള്: കുഞ്ഞുമോള് (എവര് ഷൈന് ബ്യൂട്ടി പാര്ലര്, പിറവം), ബീന. 

മുൻ എം.എൽ.എ. ടി.കെ. അബ്ദുവിന്റെ ഭാര്യ ഹാജിറ
പറവൂർ: ദീർഘകാലം വടക്കേക്കര എം.എൽ.എ.യും സി.പി.എം. നേതാവുമായിരുന്ന ടി.കെ. അബ്ദുവിന്റെ ഭാര്യ ചിറ്റാറ്റുകര മുനമ്പം കവല തണ്ടാനപ്പറമ്പിൽ ഹാജിറ (82) അന്തരിച്ചു. 
മകൾ: റസിയ. മരുമകൻ: പി.എം. അബ്ദുൾ ജലീൽ.

  മേരി 
അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) അന്തരിച്ചു. 
മഞ്ഞപ്ര തോട്ടക്കര കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ ജോസഫ് (യു.കെ.), സജി ജോസഫ് (ഫരീദാബാദ്), ചാക്കോ ജോസഫ്, റീത്ത ഷിനോ (ബെംഗളൂരു). മരുമക്കൾ: ആഷ (യു.കെ.), ജിനി (ഫരീദാബാദ്), നീതു, ഷിനോ പൗലോസ് (ബെംഗളൂരു). 

വർഗീസ് 
കിഴക്കമ്പലം: പഴങ്ങനാട് മടേക്കൽ ഉലഹന്നാൻ വർഗീസ് (കുഞ്ഞുവർക്കി -82) അന്തരിച്ചു. 
ഭാര്യ: മറിയക്കുട്ടി, പഴങ്ങനാട് കുരീക്കവീപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജോയി, മോളി, ജെയിംസ്, അഗസ്റ്റിൻ, സാജു. മരുമക്കൾ: അന്നമ്മ, എം.എ. പോൾ കരിമുകൾ, ലിറ്റി, ഹൈനി, ബിന്ദു. 

എ.രാജമ്മ
വെടിവെച്ചാൻകോവിൽ: അയണിമൂട് ശ്രീമംഗലത്തിൽ (കൊല്ലമാവറത്തല വീട്) പരേതനായ കെ.ശ്രീധരൻ നായരുടെ ഭാര്യ എ.രാജമ്മ (86) അന്തരിച്ചു. മക്കൾ: ജലജമ്മ ആർ., ശ്രീരഞ്ജയൻ നായർ എസ്., പരേതയായ ഗിരിജകുമാരി ആർ., ധനഞ്ജയൻ നായർ എസ്. മരുമക്കൾ: പരേതനായ വേണുഗോപാലൻ നായർ പി.ബി., ഗീതകുമാരി ആർ., പരേതനായ രവീന്ദ്രൻ നായർ എം., വിമലകുമാരി സി. 

മറിയാമ്മ മാത്യു
കോഴഞ്ചേരി: നെടുമണ്ണിൽ ചീങ്കയിൽ പരേതനായ കെ.എ.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (അമ്മിണി-77) അന്തരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ റിട്ട. ഉദ്യോഗസ്ഥയാണ്. മക്കൾ: ലീലാമ്മ (ഓസ്േട്രലിയ), ലിസി, അനി, ജിജോ (ദുബായ്). മരുമക്കൾ: അച്ചൻമോൻ (ഓസ്േട്രലിയ), പൊന്നച്ചൻ, ഷീബ, പ്രിറ്റി. 

പുഷ്കരൻ
തട്ടയിൽ: പൊങ്ങലടി പുഷ്കരഭവനിൽ പുഷ്കരൻ (78) അന്തരിച്ചു. ഭാര്യ: കനകമ്മ. മക്കൾ: പ്രദീപ്കുമാർ, പ്രവീൺകുമാർ. 
 
മറിയാമ്മ
കോഴഞ്ചേരി: ചേന്നാട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ മാത്യു (മറിയക്കുട്ടി ടീച്ചർ-89) അന്തരിച്ചു. മക്കൾ: ഷാജി, ഷിബു, ഷിജു.  

മറിയാമ്മ
മേരികുളം: കിളക്കാട്ട് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (86) അന്തരിച്ചു. ഉപ്പുതറ പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: മേരി, എൽസമ്മ, കുട്ടിയമ്മ, കുഞ്ഞുമോൻ ജോണി, ഔസേപ്പച്ചൻ (ദീപ്തി ലേഡീസ് സെന്റർ), ഷാജി, റോസമ്മ, ലാലിച്ചൻ, ജിജി , ക്ലീസ്. 

ഇ.ടി.വർക്കി
കാഞ്ചിയാർ: കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കാഞ്ചിയാർ ഇരുപ്പക്കാട് ഇ.ടി.വർക്കി (86) അന്തരിച്ചു. കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കാഞ്ചിയാർ പഞ്ചായത്ത് അംഗം, ഇടുക്കി ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്, കട്ടപ്പന ലയൺസ് ക്ളബ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ അംഗം, വിൻസന്റ് ഡിപോൾ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മണിമല കരിന്പനക്കുളം അഴകത്തുപറന്പിൽ കുടുംബാംഗം. മക്കൾ: ജിജി, ബിജി, സിജി, റെജി, റ്റെജി. മരുമക്കൾ: ജോസ് കിണറ്റുകര (ചേറ്റുേതാട്), റോയി ജോസ് മുളക്കൽ (മൂലമറ്റം), ജോണി ചന്ദ്രൻകുന്നേൽ (മുട്ടം), മാത്യൂസ് കൂവേലി കളപ്പുരയ്ക്കൽ (വാഴക്കുളം), സുനിൽ വടക്കേൽ (പൊൻകുന്നം). ഗോപിനാഥൻ നായർ
കരിയംപ്ളാവ്: പന്നികുന്നേൽ ഗോപിനാഥൻ നായർ (ഓമന-74) അന്തരിച്ചു. ഭാര്യ: സാവിത്രിയമ്മ. വെച്ചൂച്ചിറ കുന്നംപ്ളാക്കൽ കുടുംബാംഗം. മക്കൾ: സുരേഷ്, സുനിൽ, അജു, അനിൽ, അജിത. മരുമക്കൾ: ശ്രീകല, രാജി, അശ്വതി, സൗമ്യ, സൈലേഷ്. 

ദേവസ്യ വർക്കി
കാണക്കാരി: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ നെല്ലിപ്പള്ളിൽ ദേവസ്യ വർക്കി (തൊമ്മച്ചൻ-89) അന്തരിച്ചു. ഭാര്യ: പരേതയായ േത്രസ്യാമ്മ കാണക്കാരി ഇരുന്പനത്ത് കുടുംബാംഗം. മക്കൾ: എൻ.വി.സെബാസ്റ്റ്യൻ (തങ്കച്ചൻ-മാതൃഭൂമി ഏജന്റ്, കാണക്കാരി), മോളി, ലിസി, ഷിജോ (രാഷ്ട്രീയ മിലിട്ടറി സ്കൂൾ, രാജസ്ഥാൻ). 

 വിലാസിനി ഗോപാലകൃഷ്ണന്   
ന്യൂഡല്ഹി: തൃശ്ശൂര് മാള അരവത്തൂര് സ്വദേശി വിലാസിനി ഗോപാലകൃഷ്ണന് (79) അന്തരിച്ചു. ഉത്തംനഗറിലെ സൈനിക് നഗറിലായിരുന്നു താമസം. ഭര്ത്താവ്: പരേതനായ വി.കെ. ഗോപാലകൃഷ്ണന്. മക്കള്: നന്ദ കിഷോര്, നവനീത പ്രമോദ്. 
മരുമകന്: എന്. പ്രമോദ്. പേരക്കുട്ടി: തുഷാര് നമ്പ്യാര്. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഓംവിഹാര് ശ്മശാനത്തില്.    

കെ.ആര്. ശശിധരന്
ആമ്പത്തൂര്: ചെന്നൈ ആമ്പത്തൂര് വ്യവസായ മേഖലയിലെ ‘ആക്സിമോ’ കമ്പനി ഉടമ കെ.ആര്. ശശിധരന് (78) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി ചെങ്ങമനാട്, രാധ. മക്കള്: കവിത പ്രേമന്, സരിത അനിരുദ്ധന്, സുധീര. മരുമക്കള്: പ്രേമന് (കോണ്ട്രാക്ടര്, കൊച്ചി), അനിരുദ്ധന് (സതേണ് റെയില്വേ, ചെന്നൈ), അമൃത സുധീര്. ശവസംസ്കാരം ചൊവ്വാഴ്ച 12-ന് ആമ്പത്തൂര് പൊതുശ്മശാനത്തില്.

  ബേബി ഈശോ     
കുണ്ടറ: കെല്ലിലെ വിരമിച്ച ജീവനക്കാരൻ മുക്കൂട് പാലനിരപ്പിൽ തയ്യിൽ വീട്ടിൽ (പടിഞ്ഞാറ്റേ വീട്) ബേബി ഈശോ (90) അന്തരിച്ചു. ഭാര്യ: കൊട്ടാരക്കര കിഴക്കേത്തെരുവ് പണ്ടകശാലയിൽ കുടുംബാംഗം അമ്മിണിക്കുട്ടി. മക്കൾ: വിൽസൺ ഈശോ (രാജസ്ഥാൻ), ബേബി ജോൺ (ദുബായ്), ബേബി ജേക്കബ് (ദുബായ്), ജെസി, ജയ. 

ഭാര്ഗവി
അമ്പലപ്പുഴ: കഞ്ഞിപ്പാടം അറുപതുംചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാർഗവി (88) അന്തരിച്ചു. മക്കൾ: സുപ്രഭ, കാരുണ്യൻ (റിട്ട. നോണ് മെഡിക്കൽ സൂപ്പർവൈസർ), സുമാദേവി, സുനിജ. മരുമക്കൾ: പങ്കജാക്ഷന്, പ്രശോഭ (ആരോഗ്യവകുപ്പ് ഹെഡ്നഴ്സ്, കോഴിക്കോട്), പ്രസന്നകുമാർ (കെ.എസ്.ആർ.ടി.സി.), പരേതനായ രണദീർകുമാർ. 

വിക്രമൻ
പുന്നപ്ര: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിൽ കുട്ടനാഥൻ പറമ്പിൽ പരേതനായ രാജപ്പന്റെ മകൻ വിക്രമൻ (57) അന്തരിച്ചു. ഭാര്യ: സുലഭ. മകൾ: ശ്രീലക്ഷ്മി. 

അമ്മിണി
പുന്നപ്ര: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിൽ കുറവൻത്തോട് പത്തിൽച്ചിറ ശങ്കരൻകുട്ടിയുടെ ഭാര്യ അമ്മിണി (58) അന്തരിച്ചു. മക്കൾ: ശാരി, ശ്യാമ, ശാന്തി. മരുമക്കൾ: രമേഷ്, മഹേഷ്, രാഗേഷ്.