കെ.വി. ആമിന
കോഴിക്കോട്: മെഡിക്കൽകോളേജ് റഹ്മാനിയ സ്കൂളിന് സമീപം ‘ആഷിയാന’യിൽ പരേതനായ ടി.പി. മുഹമ്മദിന്റെ ഭാര്യ കെ.വി. ആമിന (80) അന്തരിച്ചു. മകൾ: ഡോ. ലൈല (മെഡിക്കൽ കോളേജ്, ഫാർമക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ). മരുമകൻ: ഡോ. മുഹമ്മദ് മുസ്തഫ (കോഴിക്കോട് മെഡിക്കൽകോളേജ് നെഞ്ചുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ). സഹോദരിമാർ: കെ.വി. മറിയം (പൊന്നാനി), കെ.വി. ഫാത്തിമ (പാലക്കാട്).

ഹരിദാസൻ
ചീക്കിലോട്: മീത്തലെ വാളാരംകുന്നത്ത് പരേതനായ ചാത്തുക്കുട്ടിക്കുറുപ്പ് മാസ്റ്ററുടെ മകൻ എൻ.സി. ഹൗസിൽ ഹരിദാസൻ (67) അന്തരിച്ചു. ഭാര്യ: തേറോത്ത് പ്രസന്ന. മക്കൾ: ഹരീഷ് (ഹോളിഫാമിലി ഹോസ്പിറ്റൽ, ഡൽഹി), പ്രജുഷ (എം.എം.സി. ഹോസ്പിറ്റൽ, മൊടക്കല്ലൂർ). മരുമക്കൾ: വിനോദ്, ജിൻസി. സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. ആർ.ബി.ഐ. ഓഫീസർ), പത്മാവതി, ശ്രീധരൻ, അശോകൻ (റിട്ട. ആർ.ബി.ഐ. ഓഫീസർ), സുരേന്ദ്രൻ, ബാലകൃഷ്ണൻ, വിജയൻ, രാജഗോപാലൻ. 

ഗംഗാധരൻ നായർ
മണാശ്ശേരി: പഞ്ചായത്ത് മുൻസെക്രട്ടറി മേറ്റാട്ട് ഗംഗാധരൻ നായർ (81) അന്തരിച്ചു. ഭാര്യ: നെടുങ്കണ്ടത്തിൽ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ശ്രീജയ (ഹെഡ്മിസ്ട്രസ്, പന്തീരാങ്കാവ് യു.പി. സ്കൂൾ), സജിത (സെക്രട്ടറി, ഒളവണ്ണ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ലസിത (പെരുമണ്ണ അഗ്രികൾച്ചറിസ്റ്റ്സ് വർക്കേഴ്സ് കോ-ഓപ്. സൊസൈറ്റി, കോട്ടായിത്താഴം). മരുമക്കൾ: ബാലസുബ്രഹ്മണ്യൻ (റിട്ട. മാനേജർ, പി.എൻ.ബി.), സുധീന്ദ്രൻ കൊളത്തായി (ബിസിനസ്), വിനാദ്കുമാർ (എ.എസ്.ഐ. കേരള പോലീസ്).

ദേവസ്യ 
ചാത്തങ്കോട്ടുനട: പുത്തൻപറമ്പിൽ ദേവസ്യ (87) അന്തരിച്ചു. ഭാര്യ: മോളി. മക്കൾ: ലീലാമ്മ, അലക്സ്, മറിയാമ്മ, ആൻസൻ, ജാൻസി, സജി, ഷൈനി, ബിജു. മരുമക്കൾ: ഡോളി മംഗലത്ത്, ജോസ് ചെറുകര, ശാന്തി കാഞ്ഞിരക്കാട്ട് തൊട്ടിയിൽ, റോണി അത്തിമൂട്ടിൽ, ബെന്നി പഴയംപള്ളി, ഷൈനി െചറുപുഷ്പം, പരേതരായ ചാക്കോച്ചൻ കുറുപ്പശ്ശേരി, ജെയിംസ് ചേർത്തല. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് ചാത്തങ്കോട്ടുനട സോഫിയ ദേവാലയ സെമിത്തേരിയിൽ. 

പി.പി. ദേവകിക്കുട്ടി
ഫാറൂഖ് കോളേജ്: റിട്ട. സബ് ഇൻസ്പെക്ടർ കളത്തിങ്ങൽ പറമ്പ് പി.പി. ദേവകിക്കുട്ടി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.ടി. രാമൻ നായർ. മക്കൾ: പി. രാജി (ജെ.എസ്. 9 കേരള നേവൽ എൻ.സി.സി.), പി. രാജീവ് (മൊറയൂർ വി.എച്ച്.എം.എസ്.എസ്. അധ്യാപകൻ). മരുമക്കൾ: എൻ. രഘുനാഥ് (കോട്ടയ്ക്കൽ ഫാറൂഖ് എജ്യുക്കേഷണൽ സൊസൈറ്റി), വി. ശ്രീശുഭ (മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്. അധ്യാപിക).

ആമിന ഹജ്ജുമ്മ
കുന്ദമംഗലം: പന്തീർപാടം അറാച്ചാലിൽ പരേതനായ അമ്മദ് കുട്ടിയുടെ ഭാര്യ പുളിക്കിൽ ആമിന ഹജ്ജുമ്മ (74) അന്തരിച്ചു. മക്കൾ: പി.കെ. അസ്സൈൻ (സംസ്ഥാന ഹജ്ജ് കമ്മിറ്റി കോ-ഓർഡിനേറ്റർ), ആലിക്കുട്ടി (ഖത്തർ), സുലൈമാൻ, നിസ്സാർ, ഫാത്തിമ, സൈനബ. മരുമക്കൾ: അലി സാലിഹ്, സലിം, സുബിത, റജീന, ഫാത്തിമ സക്കിയ, തസ്ലീന.

രാജൻ
നരിപ്പറ്റ: കുഴിച്ചാലുപറമ്പത്ത് രാജൻ (80) അന്തരിച്ചു. ഭാര്യ: മാതു. മക്കൾ: പ്രവിത, പ്രകാശൻ (സി.പി.എം. നരിപ്പറ്റ ബ്രാഞ്ച് അംഗം), അജിത, പ്രമോദ്. മരുമക്കൾ: വിനോദൻ, ജെ.പി. വിനോദൻ. 

പരിസ്ഥിതിപ്രവർത്തകൻ ബൈജു കെ. വാസുദേവൻ
അതിരപ്പിള്ളി: പരിസ്ഥിതിപ്രവര്ത്തകനും കാടിനെ തൊട്ടറിഞ്ഞയാളുമായ   പെരിങ്ങല്ക്കുത്ത് കണ്ടാളന്വിളയില് ബൈജു കെ. വാസുദേവൻ (43) അന്തരിച്ചു. വീണ് പരിക്കേറ്റ നിലയില് ശനിയാഴ്ച രാത്രി ചാലക്കുടി താലൂക്ക്  ആശുപത്രിയിലെത്തിച്ച ബൈജുവിനെ തൃശ്ശൂർ ഗവ. മെഡിക്കല് കോളേജ്  ആശുപത്രിയിലേക്ക് റഫര് ചെയ്തിരുന്നു.  അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരംമുതല് പറവൂര് ശാന്തിവനം സംരക്ഷിക്കുന്നതിനുള്ള സമരംവരെ ഒട്ടേറെ പരിസ്ഥിതിസംരക്ഷണ പ്രക്ഷോഭങ്ങളില് ബൈജു പങ്കെടുത്തിട്ടുണ്ട്. വനമേഖലയോടു ചേര്ന്ന് ജീവിച്ച ബൈജുവിന് കാട് വീടുപോലെയായിരുന്നു.   വാഴച്ചാല് വനമേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവര്ത്തനങ്ങളില് ഏറെ സംഭാവനകള് നൽകിയിട്ടുണ്ട്. ബൈജു കെ. വാസുദേവന് ഫൗണ്ടേഷന് എന്ന പേരില് പരിസ്ഥിതിസംരക്ഷണത്തിനായി ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായി പരിസ്ഥിതി ക്ലാസുകളും യാത്രകളും നടത്തിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന രാജവെമ്പാലയടക്കമുള്ള പാമ്പുകളെ പിടികൂടി കാട്ടിലയയ്ക്കാനും വന്യമൃഗങ്ങളെ  രക്ഷപ്പെടുത്താനും നാട്ടുകാരും വനപാലകരും ബൈജുവിന്റെ സഹായം തേടിയിരുന്നു.   കഴിഞ്ഞ വര്ഷം പിള്ളപ്പാറ വനമേഖലയില് കാട്ടുതീ പടര്ന്നപ്പോള് സഹായം അഭ്യര്ത്ഥിച്ചുകൊണ്ടുള്ള ബൈജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് നൂറുകണക്കിന് പരിസ്ഥിതിസ്നേഹികളാണ് പിള്ളപ്പാറയിലേക്കെത്തിയത്. ഉച്ചയോടെ തീകെടുത്താനും സാധിച്ചു. നിരവധി പരിസ്ഥിതിസംഘടനകളുടെ അവാര്ഡുകള് ലഭിച്ചിട്ടുണ്ട്. പല ഭാഷകളിലുമുള്ള ചാനലുകളുടെ ഡോക്യുമെന്ററികളിലും  ഷോകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു ഗൈഡ് കൂടിയായിരുന്നു ബൈജു.  അച്ഛൻ: പരേതനായ വാസുദേവൻ. അമ്മ: നബീസ (മാതൃഭൂമി ഏജന്റ്,  പുളിയിലപ്പാറ). ഭാര്യ: അനീഷ. മക്കള്: അഭിചന്ദ്രദേവ്, ഗിരിശങ്കര്ദേവ്, ജാനകീദേവി. സഹോദരങ്ങള്: ഭഗിത, പരേതനായ ഗിരിലാല്.  

പീറ്റർ    
കുന്നംകുളം: നഗരസഭാ മുന് കൗണ്സിലറും കോണ്ഗ്രസ് കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റുമായ തെക്കേ അങ്ങാടി ചെറുവത്തൂര് പീറ്റർ (68) അന്തരിച്ചു. ഭാര്യ: ഗീത. മകള്: ആഷ. മരുമകന്: തോമസ്.

മുഹമ്മദ്  
പാഞ്ഞാള്: വിമുക്തഭടനും റിട്ട. ഹൗസിങ് ബോർഡ് ജീവനക്കാരനുമായ മണലാടി നായാട്ടുവളപ്പിൽ മുഹമ്മദ് (78) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, റുഖിയ, നസീമ, ലൈല, ബുഷ്റ. മരുമക്കൾ: അബ്ദുള് റഹ്മാൻ, യാക്കൂബ്, സലീം, അബ്ദുള് കാദർ, റംസിയ. 

ത്രേസ്യാമ്മ കുര്യൻ
മഞ്ഞുമ്മല്: പെരുഞ്ചേരിയില് പരേതനായ പി.ജെ. കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (89) അന്തരിച്ചു. ചങ്ങനാശ്ശേരി നെടിയകാലപറമ്പില് കുടുംബാഗമാണ്. മക്കള്: ടോമി, ജോണി, അന്നമ്മ, ത്രേസ്യാമ്മ, മേഴ്സി. മരുമക്കള്: മോളി, റാണി, ലോലപ്പന്, എബ്രഹാം, ടോമി.

എൻ.വി. ലളിതാ ബായി
കാക്കനാട്: കാക്കനാട് പടമുകള് പള്ളിയില് വീട്ടില് പി.കെ. വിജയന്റെ (റിട്ട. റീസര്വേ ജീവനക്കാരന്) ഭാര്യ എൻ.വി. ലളിതാ ബായി (77) അന്തരിച്ചു. തൃശ്ശൂര് പടിയം നെല്ലിപ്പറമ്പില് കുടുംബാംഗമാണ്. മകന്: വി. ലജിത്ത് (തൃക്കാക്കര അസി. പോലീസ് കമ്മിഷണര് ഓഫീസ്). മരുമകള്: എം.എസ്. ഡാലിയ.

ഗോപാലൻ 
പൂത്തോട്ട: കണ്ണംവെളിയിൽ ഗോപാലൻ (82) അന്തരിച്ചു. ഭാര്യ: പരേതയായ രുക്മിണി, മക്കൾ: സജീവൻ (‘മാതൃഭൂമി’ കണ്ണംവെളിയിൽ ഏജന്റ്), സത്യൻ, സുജാത, സരസൻ, സീന. മരുമക്കൾ: രാമേശ്വരി, അശോകൻ, രതിയമ്മ, സുകുമാരൻ, രമ.

ശങ്കു
കൂത്താട്ടുകുളം: തിരുമാറാടി നടുക്കര തട്ടുംപുറത്ത് ശങ്കു (95) അന്തരിച്ചു. ഭാര്യ: ജാനകി (ഒലിയപ്പുറം പുത്തൻപുരയിൽ കുടുംബാംഗം). മക്കൾ: രാജപ്പൻ, രാജമ്മ (റിട്ട.അധ്യാപിക), തങ്കമ്മ, രാഘവൻ, മോഹനൻ, അമ്മിണി, അല്ലി (പ്രധാനാധ്യാപിക ഗവ.യു.പി.എസ്. വടക്കേനിരപ്പ് ഞീഴൂർ). മരുമക്കൾ: അമ്മിണി, ഗാന്ധിലാൽ (റിട്ട.ഹെഡ്മാസ്റ്റർ), സുധാകരൻ, ശ്രീലത, ലീല, മനോഹരൻ (റിട്ട. കെ.എസ്.ബി.സി.), സദാനന്ദൻ.

യോഹന്നാൻ
തൃശ്ശൂര്: ചേരുംകുഴി മൂപ്പാട്ടില് യോഹന്നാൻ (84) അന്തരിച്ചു. ഭാര്യ: അന്നമ്മ പയ്യനം പുത്തന്പുരയ്ക്കല് കുടുംബാംഗമാണ്. മക്കള്: കുര്യന്, മത്തായി, വര്ഗീസ്, ജോര്ജ്, പരേതനായ പൗലോസ്.  മരുമക്കള്: ലീല (ഞെളിയംപറമ്പില്, പന്നിയാങ്കര), റോസിലി (ചിറ്റിലപ്പിള്ളി, കൊഴുക്കുള്ളി, ലില്ലി (താഴത്തുകുടി, വാണിയമ്പാറ), ഷൈനി (ഇച്ചിക്കല്, ചുവന്നമണ്ണ്), ഷീന (അരിയ്ക്കല്, മരോട്ടിച്ചാല്). 

എബ്രഹാം പോൾ
കടവന്ത്ര: വികാസ് നഗറില് തെക്കനത്ത് വീട്ടില് എബ്രഹാം പോൾ (65) അന്തരിച്ചു. റിട്ട. ഫെഡറല് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആനി, ഇടപ്പള്ളി അമ്പാട്ട് കുടുംബാംഗം. മക്കള്: അഞ്ജു, അനുജ്, അജുന്. മരുമക്കള്: ജോജി തോമസ്, ഫ്രാന്സി, സുമി.

കെ.കെ. ഉതുപ്പ്
കോതമംഗലം: ആയക്കാട് പുലിമല കൊച്ചുപുരയ്ക്കല് കെ.കെ. ഉതുപ്പ് (കുഞ്ഞുമോന്-78) അന്തരിച്ചു. ഭാര്യ: അയിരൂര്പാടം കുഴിക്കാട്ടില് അന്നമ്മ. മക്കള്: സോമി, മേഴ്സി, ജിജി, പരേതനായ പോള്. മരുമക്കള്: കുര്യാക്കോസ് പുളിന്താനം വരപ്പാത്തുകുഴിയില്, ബോസ് ഊന്നുകല് കുന്നത്ത്, ജിന്സി അടിമാലി പരാംകുന്നേല്, സായ് നെടുങ്ങപ്ര പുല്ലന്. 

ജമാൽ ബുഹാരി
ആലുവ: കുഞ്ഞിനിക്കര ചന്ദ്രത്തില് വീട്ടില് ബുഹാരിയുടെ മകന് ജമാൽ ബുഹാരി (62) അന്തരിച്ചു. റിട്ട. ബി.എസ്.എന്.എല്. ജീവനക്കാരനാണ്. ഭാര്യ: നസീമ. മക്കള്: ജസ്ന, ഫസ്ന. മരുമക്കള്: ഹാരിസ്, നവാസ് (സിയാല്).

എസ്.ശ്യാമളാദേവി
തിരുവനന്തപുരം: ഗൗരീശപട്ടം ജി.ആർ.എ.-146 ശ്യാമളാലയത്തിൽ പരേതനായ എൻ.മാധവൻ നായരുടെ ഭാര്യ എസ്.ശ്യാമളാദേവി (85) അന്തരിച്ചു. മക്കൾ: എം.ഗിരികുമാർ (ചീഫ് ജനറൽ മാനേജർ, എസ്.ബി.ഐ., മുംബൈ), എം.ഹരികുമാർ (സംസ്ഥാന കാർഷിക വികസന ബാങ്ക്). 

വി. രഘുകുമാർ
പോത്തൻകോട്: പ്ലാമൂട് റാം റാം നിവാസിൽ വി. രഘുകുമാർ (ബാബു റേഷൻകട-57) അന്തരിച്ചു. ഭാര്യ: അനിതകുമാരി (പോത്തൻകോട് ഗ്രാമപ്പഞ്ചായത്തംഗം, മഹിളാമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്) മക്കൾ: ഗൗതം റാം, ഗൗരികാ റാം. 

അബ്ദുൾഹക്കിം
തിരുവനന്തപുരം: വള്ളക്കടവ് ടി.സി. 35/612 (എസ്.എസ്.ആർ.എ-155) അൻഷാദ് മൻസിലിൽ അബ്ദുൾ ഹക്കിം (53) അന്തരിച്ചു. ഭാര്യ: റജില. മക്കൾ: റംസി, റാസിക് (ഗൾഫ്), റുക്സാന. മരുമക്കൾ: മുനീർ (ബിസിനസ്), നസിൽ (ജ്യോതിസ് സെൻട്രൽ സ്കൂൾ, കഴക്കൂട്ടം).

ഡി. രാജപ്പൻ 
പുണെ: പിംപ്രി തപോവൻ മന്ദിറിനു സമീപത്തുള്ള  കിരൺ അപ്പാർട്ട്മെൻറിലെ താമസക്കാരനായ പത്തനംതിട്ട കോന്നി കുമ്മന്നൂരിൽ മോഹനനിലയത്തിൽ ഡി. രാജപ്പൻ (61) അന്തരിച്ചു. ഭാര്യ: ജോളി രാജപ്പൻ. മക്കൾ: ജിനോ  സുജിത്ത്, ജിതിൻ. മരുമകൻ: സുജിത് (യു.എസ്.എ.). ശവസംസ്കരം 18-ന് ചൊവ്വാഴ്ച രാവിലെ  10-ന് പിംപ്രി ഡീലക്സ് ശ്മശാനത്തിൽ നടക്കും. 

മഹമൂദ്
ഷാർജ: കണ്ണൂർ സിറ്റി സ്വദേശിയും മുപ്പത് വർഷത്തിലേറെ ഷാർജാ പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ജീവനക്കാരനുമായ പുലവർ വീട്ടിൽ മഹമൂദ്  (65) നാട്ടിൽ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന്  ചികിത്സയിലായിരുന്നു.  ഭാര്യ: ആമിന. മക്കൾ: സബീന, നിയാസ്, സക്കിയ. ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഡോ. എ.സി. ചന്ദ്രൻ    
ചെന്നൈ: നുങ്കമ്പാക്കം രാജാസ് പോളിക്ലിനിക്ക് ഉടമ ഡോ. എ.സി. ചന്ദ്രൻ (71) ഞായറാഴ്ച അന്തരിച്ചു. കില്പ്പോക്ക് മെഡിക്കല് കോളേജില്നിന്ന് മെഡിക്കല് ബിരുദം നേടിയതിനുശേഷം നഗരത്തിലെ വിവിധ കമ്പനികളില് ജനറല് ഫിസിഷ്യനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നുങ്കമ്പാക്കം അഖിലഭാരത അയ്യപ്പസേവാ സമാജത്തില് മെഡിക്കല് ഓഫീസറായിരിക്കെ മണ്ഡലകാലങ്ങളില് ശബരിമലയിലും സേവനം ചെയ്തിരുന്നു. ഭാര്യ: നളിനി. മക്കള്: വിനയ് ചന്ദ്രന്, ദിവ്യ ചന്ദ്രന്. മരുമകന്: ഹരിശങ്കര് വര്മ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് നുങ്കമ്പാക്കം വൈദ്യുതി ശ്മശാനത്തില്. 

കോമളം
ചെന്നൈ: തിരുവനന്തപുരം കുര്യാത്തി പരേതനായ കരുണാകരന്റെ ഭാര്യ ഇടഗ്രാമം വൈക്കവിള വീട്ടിൽ കോമളം(70) അമ്പത്തൂരിലെ ഒരഗടത്തിലെ വസതിയിൽ അന്തരിച്ചു. മക്കൾ: മിനി, അശോകൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശക്തികുമാർ, ഭവാനി, ശ്രീജ. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അമ്പത്തൂർ ഡൺലപ്പ് ഇലക്ട്രിക് ശ്മശാനത്തിൽ. 

സുമേഷ്
സലാല: പൊന്നാനി കുമ്പളത്തുപ്പടി സ്വദേശി ഏറാത്തുവളപ്പിൽ വേലായുധന്റെ മകൻ സുമേഷ് സലാലയിൽ അന്തരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഭഗവൽദാസ്
മയ്യഴി: ആനവാതുക്കൽ ശങ്കരാലയത്തിൽ ടി.സി.ഭഗവൽദാസ് (81) അന്തരിച്ചു. പള്ളൂർ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജലജ. മക്കൾ: വിദ്യ (കോഴിക്കോട്), വിവേക് (മസ്കറ്റ്). മരുമക്കൾ: ഷൈജിത്ത്, സംഗീത. സഹോദരങ്ങൾ: ജയ ഗോവിന്ദൻ, പ്രസന്ന ബാലറാം, ദേവരാജൻ, പരേതയായ സീത ദാമോദരൻ. 

മണി
ശ്രീകണ്ഠപുരം: കാഞ്ഞിലേരി ബാലങ്കരിയിലെ മണി (78) അന്തരിച്ചു. ഭാര്യ: പുല്ലാഞ്ഞിയോടൻ ദേവി.  മക്കൾ: രാജശ്രീ, രാജേഷ് (ആർമി), രമ്യ. മരുമക്കൾ: കൃഷ്ണൻ (ചാവശ്ശേരി), മഹേഷ് (പെരുങ്കോന്ന്), ശ്രീജ (പടിയൂർ).

കാർത്യായനിയമ്മ
ചെറുപുഴ: ചുണ്ടയിലെ പൈച്ചടത്തിൽ അടിയോടി കാർത്യായനിയമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്ങാടൻ ചാത്തു നമ്പ്യാർ. മക്കൾ: ജാനകി, സരോജിനി, ഗോവിന്ദൻ (കച്ചവടം ഓലയമ്പാടി), ജനാർദനൻ (റിട്ട. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ), കമലാക്ഷി, നളിനി. 

റോബിൻ സ്കറിയ
പയ്യാവൂർ: പൈസക്കരിയിലെ കൊരട്ടിപ്പറമ്പിൽ റോബിൻ സ്കറിയ (അനു -41) അന്തരിച്ചു. പൈസക്കരി സെയ്ന്റ് മേരീസ് യു.പി. സ്കൂൾ  പ്രഥമാധ്യാപകൻ പരേതനായ കൊരട്ടിപ്പറമ്പിൽ കെ.ഒ.സ്കറിയയുടെയും റിട്ട. അധ്യാപിക മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ഐസമ്മ സ്കറിയ (അധ്യാപിക സെയ്ന്റ് തോമസ് ഹൈസ്കൂൾ, കരിക്കോട്ടക്കരി), സി.സി. സ്കറിയ (കനറാബാങ്ക് തൃശ്ശൂർ), ജോജോ സ്കറിയ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ. പയ്യാവൂർ), സാജൻ സ്കറിയ (അധ്യാപകൻ-മസ്കറ്റ്). 

നാരായണൻ
മാത്തിൽ: മുക്കാലിയിലെ റിട്ട. കൃഷി അസിസ്റ്റൻറ്് കാന നാരായണൻ (69) അന്തരിച്ചു. അച്ഛൻ: പരേതനായ പെരിങ്ങേത്ത് കേളപ്പൻ നായർ. അമ്മ: കാന മീനാക്ഷിയമ്മ (കുണ്ടംതടം). ഭാര്യ: സി.എ.ശാന്ത (വടവന്തൂർ). മക്കൾ: സി.എ.ബിന്ദു (കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസർ ഐ.സി.ഡി.എസ്.), രാഹുൽ (വില്ലേജ് അസിസ്റ്റന്റ്, കോറോം വില്ലേജ് ഓഫീസ്), വരുൺ (കെമിക്കൽ എൻജിനീയർ മുംബൈ).  മരുമക്കൾ: എം.കെ.അജയകുമാർ (അധ്യാപകൻ, കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.എം.ശ്രുതി (ആലക്കാട്), പ്രതിഭ വരുൺ (കണ്ണൂർ). സഹോദരങ്ങൾ: കെ.പ്രഭാകരൻ (റിട്ട. സെക്രട്ടറി പെരിങ്ങോം സർവീസ് ബാങ്ക്), കെ.വി.വിജയൻ (സി.എം.പി. മുൻ സംസ്ഥാന സെക്രട്ടറി, ചെറുപുഴ അർബൻ ബാങ്ക് പ്രസിഡന്റ്), കെ.വി.വേണുഗോപാലൻ (എൽ.ഐ.സി., ഏജന്റ് പൊറക്കുന്ന്), കെ.വി.സുകുമാരൻ (പോസ്റ്റ്മാൻ, പാലാവയൽ), രാജു (പോസ്റ്റ്മാൻ, പാടിയോട്ടുചാൽ), ഗൗരി (കുണ്ടംതടം). സഞ്ചയനം ബുധനാഴ്ച.  

ജെന്നിഭായ്
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂളിനടുത്തെ പരേതനായ ബി.കമലാക്ഷയുടെ ഭാര്യ ജെന്നിഭായ് (88) അന്തരിച്ചു. മക്കൾ: കൃഷ്ണവേണി (അഹമ്മദാബാദ്), തിലക്രാജ് (മുൻ മിലിറ്ററി ഉദ്യോഗസ്ഥൻ), ഭാനുമതി (കോഴിക്കോട്), ദാക്ഷായണി, ചൈതന്യകുമാർ, നാംദേവ് (ഓട്ടോ ഡ്രൈവർ, കാഞ്ഞങ്ങാട്), പൂർണിമ (നഴ്സ്, മണിപ്പാൽ), പ്രവീൺകുമാർ (ഓട്ടോഡ്രൈവർ, കാഞ്ഞങ്ങാട്), പരേതയായ അനിതകുമാരി.
മരുമക്കൾ: എ.പദ്മനാഭറാവു (റിട്ട. ഉദ്യോഗസ്ഥൻ, വിക്രംസാരാഭായി), ലളിത, ജഗൻനാഥ് (ഉള്ളാൾ), എച്ച്.എൻ.മഹേഷ് (കാഞ്ഞങ്ങാട് ടാക്സി ഡ്രൈവർ), ശശികാന്ത് (കെ.എം.സി., മണിപ്പാൽ), പരേതനായ വേണുഗോപാൽ.

ശാന്ത
പുതിയതെരു: പനങ്കാവിലെ തിരുവങ്ങാടൻ ഹൗസിൽ വി.ശാന്ത (70) അന്തരിച്ചു. ഭർത്താവ്: ശങ്കരൻ. മക്കൾ: അജിത് (ഓട്ടോഡ്രൈവർ), സജിത് (യമഹ, തളിപ്പറമ്പ്), കവിത. മരുമക്കൾ: വിജിന (കാഞ്ഞിരോട്), വിദ്യ (കടൂര്), ഗംഗാധരൻ (എൽ.ഐ.സി. ഏജന്റ്, പൂക്കോത്ത് തെരു). സഞ്ചയനം ചൊവ്വാഴ്ച.    

ടി.കെ. അരവിന്ദാക്ഷമേനോൻ
എടപ്പാൾ: സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ടി.കെ. അരവിന്ദാക്ഷമേനോൻ (77) അന്തരിച്ചു. നബാർഡ് റിട്ട. എ.ജി.എം. ആയിരുന്നു. ഭാര്യ: അറയ്ക്കൽ ആനന്ദവല്ലി അമ്മ. മക്കൾ: ഡോ. ദിലീപ് മേനോൻ (എടപ്പാൾ ഹോസ്പിറ്റൽസ്, ദീപക് മേനോൻ (സാപ് ലാബ്സ്, ബെംഗളൂരു), ഡോ. നന്ദിത മേനോൻ. മരുമക്കൾ: ഡോ. ഹേതൽ മേനോൻ, ലക്ഷ്മി, ഡോ. പ്രമോദ് വർമ (വർമ ദന്തൽ ക്ലിനിക്ക്, പടിഞ്ഞാറങ്ങാടി).

അബ്ദുൽകരീം
എടവണ്ണ: പരേതനായ എരഞ്ഞിക്കൽ കുഞ്ഞാലിയുടെ മകൻ അബ്ദുൽകരീം (67) അന്തരിച്ചു. ഓറിയന്റൽ എൽ.പി. സ്കൂളിൽനിന്ന്  വിരമിച്ച അധ്യാപകനാണ്. ഭാര്യ: ഖദീജ. മക്കൾ: നസൂഹ് (അധ്യാപകൻ, എ.എം.യു.പി. സ്കൂൾ, കാരക്കുന്ന്), മുഹ്സിന, സുൽഫത്ത്. മരുമക്കൾ: അബ്ദുൽഅലി, ഉമ്മർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്. കാരക്കുന്ന്), ഫെമിന ബാനു (ബാലുശ്ശേരി). സഹോദരങ്ങൾ: അഹമ്മദ്കുട്ടി, മമ്മദ് (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), അലവി, അബ്ദുൽമജീദ്, അബ്ദുൽഹക്കീം, അബ്ദുൽഹമീദ്, ഡോ. മുഹമ്മദ് മുനീഫ് (മൗലാനാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), ആമിനക്കുട്ടി, സിഫാനത്ത്, ലജ്ന. 

എം.പി. ആന്റണി
വാല്പാറ: വാഴത്തോട്ടത്തിൽ മുളയ്ക്കാമ്പിള്ളി ആന്റണി (71) അന്തരിച്ചു. മാള സ്വദേശിയാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ബെന്നി, ബാബു, സോഫിയ, ഷീബ. മരുമക്കൾ: സിനി, ടീന,  ഷോജൻ, ഫ്രാൻസിസ്.

മറിയാമ്മ രാമച്ച
ചങ്ങനാശ്ശേരി: പടിഞ്ഞാറ്റുംകര ബഥനിയിൽ പരേതനായ െപ്രാഫ. ചാക്കോ രാമച്ചയുടെ ഭാര്യ മറിയാമ്മ രാമച്ച (അമ്മിണി-75) അന്തരിച്ചു. കാനം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: പരേതയായ ബിൻസി, ആനി, മോളി, ലാൻസി, ഡോ. ബഞ്ചമിൻ രാമച്ച (മെഡിക്കൽ മിഷൻ, തിരുവല്ല). മരുമക്കൾ: പരേതനായ സണ്ണി (ഓവനാലിൽ പുല്ലാട്), ഷാജി (പാലക്കാട്), സജി (യു.എസ്.എ.), ബിജു (ചെന്നൈ), ഡോ. കൃപാ ബഞ്ചമിൻ. 

അനൂപ്കുമാർ
മറ്റക്കര: ബാലഗോകുലം കോട്ടയം ജില്ലാ ഖജാൻജിയും ആർ.എസ്.എസ്. മുൻ പാന്പാടി താലൂക്ക് കാര്യവാഹുമായിരുന്ന ഇടപ്പള്ളിയിൽ അനൂപ്കുമാർ (41) അന്തരിച്ചു. പള്ളിക്കത്തോട് അക്ഷരാ പ്രിന്റേഴ്സ് ഉടമയാണ്.  ഭാര്യ: അജിത. തൊടുപുഴ തെക്കുംഭാഗം മാവറ കുടുംബാംഗം. മകൻ: ഗൗരിശങ്കർ.

കെ.പി.തോമസ്
കിടങ്ങന്നൂർ: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നിരണത്ത് കരിക്കത്തടത്തിൽ കെ.പി.തോമസ് (ബാബു-70) അന്തരിച്ചു. ഭാര്യ: അമ്മിണി. 

പുന്നൻ കുര്യൻ
പാക്കിൽ: സി.എസ്.ഐ. മധ്യകേരള മഹായിടവക ഡയോസിസൻ ഓഫീസ് മുൻ ഉദ്യോഗസ്ഥൻ പുത്തൻപുരയിൽ പുന്നൻ കുര്യൻ (പാപ്പച്ചൻ-97) അന്തരിച്ചു. നാട്ടകം സെന്റ് ലൂക്സ് സി.എസ്.ഐ. പള്ളി സ്ഥാപകൻ, ശുശ്രൂഷകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സാറാമ്മ പള്ളം ചിറയിലായ കൊന്നയിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, അമ്മിണിക്കുട്ടി, പരേതനായ കുഞ്ഞുമോൻ, ഷൈല (അധ്യാപിക, ബി.ഐ.എൽ.പി.എസ്. പള്ളം). മരുമക്കൾ: കുഞ്ഞുമോൻ, ജോയി, പരേതനായ കുഞ്ഞച്ചൻ, സൂസൻ കുഞ്ഞുമോൻ (കോട്ടയം നഗരസഭാ കൗൺസിലർ), രാജു (റിട്ട. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥൻ). 

എം.ഇ.എബ്രഹാം
ചിങ്ങവനം: ചിറയിൽ മാക്കോന്തറ എം.ഇ.എബ്രഹാം (കുഞ്ഞവറാച്ചൻ-67) അന്തരിച്ചു. ഭാര്യ: മൂലംകുളം കുളങ്ങര കളത്തിൽ ലിസിയമ്മ. മക്കൾ: ആഷിക്ക് ഏബ്രഹാം (കുവൈത്ത്), ഒബിൻ ഏബ്രഹാം (ഖത്തർ). മരുമക്കൾ: ജെമി (തോട്ടത്തിൽ, തുരുത്തിക്കാട്), ചിന്നു (കുന്നത്ത്, ചെങ്ങളം). മൃതദേഹം തിങ്കളാഴ്ച അഞ്ചുമണിക്ക് വീട്ടിലെത്തിക്കും.

പ്രഭാകരൻ നായർ
കലഞ്ഞൂർ: കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം മുൻപ്രസിഡന്റ് മേത്തന്റഴികത്ത് വീട്ടിൽ പ്രഭാകരൻ നായർ (67) അന്തരിച്ചു. കലഞ്ഞൂർ 4480-ാം നമ്പർ ഇടക്കോൺ എൻ.എസ്.എസ്. കരയോഗം മുൻപ്രസിഡന്റും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, ദിലീപ്. മരുമകൾ: സുജ, അമ്പിളി. 

പി.എൻ.രാജമ്മ
നീർവിളാകം: രാധാവിലാസത്തിൽ പരേതനായ പി.കെ.വാസുദേവൻപിള്ളയുടെ ഭാര്യ പി.എൻ.രാജമ്മ (90) അന്തരിച്ചു. മക്കൾ: ആർ.വി.രാധാകൃഷ്ണപിള്ള (റിട്ട. അസി. കമ്മിഷണർ, വിൽപ്പന നികുതി വകുപ്പ്), ആർ.ശാന്തകുമാരി (റിട്ട. ടീച്ചർ, യു.പി.എസ്., തഴക്കര).മരുമക്കൾ: കെ.ജഗദീശ്വരൻ നായർ (റിട്ട. ടീച്ചർ, വി.വി.എച്ച്.എസ്.എസ്., തഴക്കര), ബി.ലീലാമണി (റിട്ട. ഉദ്യോഗസ്ഥ, ഉമയാറ്റുകര കോ-ഓപ്പറേറ്റീവ് ബാങ്ക്). 

ഭവാനിയമ്മ
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ കണക്കൂർ വെളിയിൽ പരേതനായ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ ഭവാനിയമ്മ (83) അന്തരിച്ചു. മക്കൾ: ശ്യാമള, ഗീത, രമ, രാധാകൃഷ്ണൻ (സംബന്ധി വലിയകലവൂർ ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശോഭ. മരുമക്കൾ: വലിയപെരുമാൾ, പ്രസന്നകുമാർ, മഞ്ജുള, ജയകുമാർ, പരേതനായ ഭാർഗവരാമൻ. 

ഏലിയാമ്മ ജോസഫ്
ചമ്പക്കുളം: പരേതനായ ചാണ്ടി ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (82) അന്തരിച്ചു. തുരുത്തിയില് വെളുത്തേടത്ത് കുടുംബാംഗമാണ്. മക്കള്: അലക്സ്, ടോമിച്ചന്, ആന്സമ്മ, ടെസ്സി, ആലീസ്, സോഫിയാമ്മ, പുഷ്പമ്മ.