എലത്തൂർ: ആമീനാസ് (തിരുവങ്ങൂർ, വെറ്റിലപ്പാറ) സി.വി. മൊയ്തീൻകോയ ഹാജി (68) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: സാജിത, ഷബ്ന, സുനീർ, നിഷാന. മരുമക്കൾ: അബ്ദുൾ ലത്തീഫ്, നിസാർ, ഫിറോസ്, ജസിയ.

ശിഹാബുദ്ദീൻ 
തൊട്ടിൽപ്പാലം: കറപ്പയിൽ ശിഹാബുദ്ദീൻ (38) അന്തരിച്ചു. ഭാര്യ: ഷമീന. മക്കൾ: ഷാമിൽ, ഷിയാസ്, ശഹബാസ്, ഷംനാദ്, ഷിസ ഫാത്തിമ. സഹോദരങ്ങൾ: ഖാലിദ്, ശംസുദ്ദീൻ, സമീർ, വലീദ്, സലാം, സുഹറ, സഫിയ, ജമീല, സുലൈഖ, സമീറ, സജ്ന, ശാഹിദ, ഹസീന, സറീന.  

ജോസഫ്
കോടഞ്ചേരി: തെയ്യപ്പാറ ഇയ്യാലിൽ ജോസഫ് (69) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: ജെറി, ജെസ്സി (ഷാർജ). മരുമകൻ: സിജോ. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് തെയ്യപ്പാറ സെയ്ന്റ് തോമസ് പള്ളിയിൽ. 

  വി.കെ.അബ്ദുൾ കരീം
രാജപുരം: കള്ളാർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ കള്ളാറിലെ ബോവിക്കാനം വി.കെ.അബ്ദുൾ കരീം (58) അന്തരിച്ചു. കള്ളാർ ടൗൺ കോൺഗ്രസ് പ്രസിഡന്റ് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സി. അംഗം, കള്ളാർ എ.എൽ.പി. സ്കൂൾ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സാജിദ. മക്കൾ: മിറോസ്, മനാൽ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, മജീദ്, ബഷീർ, റസാഖ്, കാത്തിം, ഹനീഫ, അഷ്റഫ്, മറിയം, ബീഫാത്തിമ, സുബൈദ, ആയിഷ, അസ്മാബി.  

തോണക്കര സൈമൺ
കാഞ്ഞിരടുക്കം: തടിയംവളപ്പിലെ തോണക്കര സൈമൺ (പാപ്പുച്ചേട്ടൻ-82) അന്തരിച്ചു. ഭാര്യ: മേരി ചെമ്പേരി വലിയപറമ്പ് മടത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഏബ്രഹാം തോണക്കര (കേരള കോൺഗ്രസ് ജേക്കബ് കാസർകോട് ജില്ലാ പ്രസിഡന്റ്), ലില്ലി (ചിറ്റാരിക്കാൽ), ലീലാമ്മ (ചായ്യോം), ലിസി (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാഞ്ഞങ്ങാട്), ജെസി (കാഞ്ഞിരടുക്കം), ബേബി സൈമൺ (കുവൈത്ത്). മരുമക്കൾ: എൽസി കൊച്ചുവേലിക്കകത്ത് (അങ്ങാടിക്കടവ്), ടോമി കുന്പാട്ട്, അലക്സ് കല്ലിങ്കകുടിയിൽ, സജിന തോമസ് കൊച്ചുമാവ്നിൽക്കുന്നതിൽ (കുവൈത്ത്), പരേതരായ ടോമി എടക്കരമയിലിക്കൽ, സാബു തയ്യിൽ. സഹോദരങ്ങൾ: വർക്കി (ചെമ്പേരി), ജോസഫ് (മണ്ടളം), തോമസ് (വെള്ളരിക്കുണ്ട്).

കുന്നാട്ട് മമ്മത് ഹാജി
ഉള്ളിയേരി: പൗരപ്രമുഖനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന കുന്നാട്ട് മമ്മത് ഹാജി (95) അന്തരിച്ചു. ദീര്ഘകാലം നാറാത്ത് മഹല്ല് ഭാരവാഹിയായിരുന്നു. ഭാര്യ: ഇത്ത്യാച്ച. മക്കള്: അബ്ദുറഹിമാന് (ജിദ്ദ), അബ്ദുല് ബഷീര് (അധ്യാപകന്, ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി), അബ്ദുള് ലത്തീഫ് (റിയല് ഹാര്ഡ് വെയേഴ്സ്, ഉള്ളിയേരി), നൗഷാദ്, അബ്ദുസമദ് (ഇരുവരും കുവൈത്ത്്), നഫീസ, റുഖിയ്യ. മരുമക്കൾ: അബ്ദുള്ളക്കുട്ടി ഹാജി എടവലത്ത്, കെ.സി. അബൂബക്കർ (കുവൈത്ത്), റസിയ, സുഹറ (എന്.എം.എം. എ.യു.പി. സ്കൂള് നാറാത്ത്), സെമീറ, ശിബിലി, ഫൗസിയ (പെരിങ്ങോം എച്ച്.എസ്. കണ്ണൂര്). സഹോദരങ്ങള്: ചെട്ട്യാങ്കണ്ടി മമ്മു, പരേതനായ ചെട്ട്യാങ്കണ്ടി മൂസ്സ.

കല്യാണി
കായക്കൊടി: ചൂർക്കുഴിയിൽ പരേതനായ കണാരന്റെ ഭാര്യ കല്യാണി (70) അന്തരിച്ചു. മക്കൾ: സുകുമാരൻ (മലബാർ ഗോൾഡ്, ചാവക്കാട്), സി. ശാന്ത (സി.പി.എം. കായക്കൊടി ലോക്കൽ കമ്മിറ്റി അംഗം, കായക്കൊടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കായക്കൊടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ), സുരേന്ദ്രൻ (കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരൻ), ഗണേശൻ (ബിസിനസ് ബെംഗളൂരു). മരുമക്കൾ: കെ.ടി. സത്യൻ ഗുരുക്കൾ (പേരാമ്പ്ര ചേകോർ കളരിസംഘം), ശോഭാ സുരേന്ദ്രൻ.

അബൂബക്കർ
തളിപ്പറമ്പ്: ഉണ്ടപ്പറമ്പിലെ കായക്കൂൽ അബൂബക്കർ (68) അന്തരിച്ചു. മന്നയിലെ വ്യാപാരിയാണ്. 
ഭാര്യ: കെ.സുഹറ. മക്കൾ: ആബ്ദു, ആഷിഫ്, നജീബ, മറിയംബി, ഷബാന. മരുമക്കൾ: സി.പി.റിയാസ് (പിലാത്തറ), കെ.ജുനൈദ് (അധ്യാപകൻ, സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ), മാജിത. സഹോദരങ്ങൾ: അസ്സൻ, ആലിക്കുഞ്ഞി, കുഞ്ഞാമിന, പരേതരായ മുഹമ്മദ്കുഞ്ഞി ഹാജി, ഉമ്മർ.    

 ദിനേശ് മഠപ്പുര
 കാസര്കോട്: ബി.ഇ.എം. സ്കൂളിലെ റിട്ട. ക്ലാര്ക്കും ആര്.എസ്.എസ്. കാസര്കോട് നഗര് ഗ്രാമാന്തര താലൂക്ക് സംഘചാലകുമായിരുന്ന ദിനേശ് മഠപ്പുര (66) അന്തരിച്ചു.   കാസര്കോട് ടി.ബി. റോഡിലെ മഠപ്പുരവീട്ടിലെ പരേതരായ കണ്ടന് കോരന് മാസ്റ്ററുടെയും കാര്ത്ത്യായനിയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്: ശശാങ്കന് (കാസര്കോട് ടൗണ് കോ ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകന്: അശ്വത് (എസ്.പി. ഓഫീസ്).  സഹോദരങ്ങള്: പ്രേമ, വത്സല, സത്യാവതി, ശശികല, രാജഗോപാല്, ജഗദീഷ്, രവീന്ദ്രന്, സതീശന്.

ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ
താമരശ്ശേരി: കാരാടി കുറ്റിപ്പടിമ്മൽ പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു. ആനമല വാൽപ്പാറ എസ്റ്റേറ്റ് ഉദ്യോഗസ്ഥനും അട്ടപ്പാടിയിൽ പ്ലാന്ററുമായിരുന്നു. താമരശ്ശേരി ആഴ്ചച്ചന്തയുടെ മാനേജരായും താമരശ്ശേരി പഴശ്ശിരാജ വിദ്യാമന്ദിരം രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രുക്മിണിയമ്മ. മക്കൾ: പി.കെ. വിശ്വനാഥൻ (ബിസിനസ്), പി.കെ. കേശവൻ (പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കേരള), പി.കെ. വിജയലക്ഷ്മി (താലൂക്ക് സപ്ലൈ ഓഫീസർ, എറണാകുളം). മരുമക്കൾ: ശ്രീജ വലിയവളപ്പിൽ, സിന്ധു ഏടോളി, കെ.ടി. ജയകുമാർ (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്). സഹോദരങ്ങൾ: കെ.പി. രാഘവൻ (റിട്ട. എയർഫോഴ്സ് ഓഫീസർ, ബെംഗളൂരു), കെ. പ്രഭാകരൻ നമ്പ്യാർ (ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം), പരേതരായ ദേവകിയമ്മ, ശേഖരൻ നമ്പ്യാർ, പദ്മനാഭൻ നമ്പ്യാർ.

പത്മനാഭൻ നായർ 
കരുവിശ്ശേരി: പരേതനായ മൂലംവെള്ളി രാരപ്പുണ്ണി കുറുപ്പിന്റെ മകൻ വെള്ളൂർ പത്മനാഭൻ നായർ (83) അന്തരിച്ചു. ഭാര്യ: മാനാടത്തുകണ്ടി സത്യവതി.
 മക്കൾ: പ്രീതകുമാരി, ബിന്ദു (ഇരുവരും ബി.എം.എച്ച്.), ബിജു (ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സി.പി.എം. പറമ്പത്ത് നോർത്ത് ബ്രാഞ്ച് സെക്രട്ടറി), സിന്ധു (ജലനിധി, മലപ്പുറം).

നാണു
ന്യൂമാഹി: പെരിങ്ങാടി ഈച്ചിയിൽ കോട്ടാക്കുനിയിൽ നാണു (82) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പവിത്രൻ, സത്യൻ, ആനന്ദൻ (വൈസ് പ്രസിഡന്റ്, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി), സജീവൻ (ആർ.എസ്.എസ്. ശാഖാ കാര്യവാഹ്), ഷംന. മരുമക്കൾ: സിന്ധു, മഹിജ, അജിത, സജീവൻ.  സഹോദരങ്ങൾ: നാണി, രാഘവൻ, ശ്രീധരൻ, പരേതനായ ബാലൻ.  

 കാപ്പിയിൽ പ്രസന്നൻ
ആലക്കോട്: കുറ്റിപ്പുഴയിലെ കാപ്പിയിൽ പ്രസന്നൻ (62) അന്തരിച്ചു. കാർത്തികപുരം സ്വദേശിയാണ്. ഭാര്യ: ലൈല (കുറ്റിവേലിയിൽ, നെല്ലിപ്പാറ). മക്കൾ: കെ.പി.അനീഷ് (അമ്പാടി കൊളോണിയ ഇലക്ട്രോണിക്സ്, ആലക്കോട്), കെ.പി.അനു.
 മരുമക്കൾ: ഇ.ജി.സുകേഷ് (പൊന്നംവയൽ), എം.രേഷ്മ (പുല്ലുർ). സഹോദരങ്ങൾ: കെ.ജി.മോഹനൻ (മീൻപറ്റി), കെ.ജി.സുരേന്ദ്രൻ (കാപ്പിയിൽ ഓട്ടോമൊബൈൽസ്, കരുവഞ്ചാൽ), ഡോ. രാജുക്കുട്ടി (കാർക്കള, കർണാടക), പരേതരായ കെ.ജി.ഗോപിനാഥൻ, കെ.ജി.കൃഷ്ണകുമാർ, കെ.ജി.മോളിക്കുട്ടി. 

അസൈനാർ
മേലാറ്റൂർ: വലിയപറമ്പിലെ വെള്ളേങ്ങര അസൈനാർ (55) അന്തരിച്ചു. ഭാര്യ: റസിയ. മക്കൾ: അബ്ദുൾ വഹാബ് (കുവൈത്ത്), സഫൂറ, നജ്ന. മരുമക്കൾ: ഷംസുദ്ദീൻ, ഷബീർ, റാഫ, സിതാര. 

ഡോ. അശോകൻ
മുളങ്കുന്നത്തുകാവ്: അമേരിക്കയിലെ നോർത്ത് കരോലിനിൽ ഹൃദ്രോഗവിദഗ്ധനായിരുന്ന കുഴിപ്പറമ്പിൽ ഡോ. അശോകൻ (81) അന്തരിച്ചു. ഭാര്യ: പരേതയായ കാത്തലിൻ. മക്കൾ: കൃഷ്ണൻ, നിസ, ലക്ഷ്മി, ലീല. സഹോദരങ്ങൾ: പരേതയായ തുളസി (റിട്ട. മ്യൂസിക് പ്രൊഫസർ, ചെന്നൈ), പരേതനായ വിജയൻ (റിട്ട. ആർമി ഓഫീസർ), പരേതനായ അഡ്വ. രാജൻ, പവിത്രൻ (റിട്ട. ചീഫ് എൻജിനീയർ, തമിഴ്നാട്), ചിദംബരൻ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, കെ.എസ്.ഇ.ബി.), മിത്രൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ഡോ. വാസന്തി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഹെൽത്ത്), പരേതനായ പ്രസാദൻ (എൻജിനീയർ), ജമന്തി (റിട്ട. കെമിക്കൽ അനലിസ്റ്റ്, എറണാകുളം), ഡോ. സുനീതി (റിട്ട. ഓഫ്താൽമോളജിസ്റ്റ്, തൃശ്ശൂർ മെഡിക്കൽ കോളേജ്).

 വി.എസ്. ഗോപാലകൃഷ്ണയ്യര്
കടവന്ത്ര: എളംകുളം വില്ലേജ് ഓഫീസിന് സമീപം ശാന്തിവിഹാറില് വി.എസ്. ഗോപാലകൃഷ്ണയ്യര് (79) അന്തരിച്ചു. പാലാ പുലിയന്നൂര് വെള്ളപ്പള്ളി മഠം കുടുംബാംഗമാണ്. റിട്ട. കൊച്ചിന് പോര്ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. 
 ഭാര്യ: ലളിതാംബാള് (ഫിഷറീസ് ഡിപ്പാര്ട്ട്മെന്റ്). മക്കള്: അനന്തശിവന് (എസ്.ബി.ഐ.), വെങ്കിടാചലം (എസ്.ബി.ഐ, വില്ലുപുരം), ശാന്തി (യു.എസ്.എ.). മരുമക്കള്: ദീപ, സവിത, ആനന്ദ്. 

ശോഭന
മട്ടാഞ്ചേരി: കൂവപ്പാടത്ത് വെങ്കട്ടരാമന്റെ (റിട്ട. ഭാരത് ഓവര്സീസ് ബാങ്ക്) ഭാര്യ ശോഭന വെങ്കിട്ടരാമന് (72) ചെന്നൈയില് അന്തരിച്ചു. സിന്ഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥയായിരുന്നു. മക്കള്: അരുണ് (യു.എസ്.എ.), രമേശ് (മുംബൈ).

കെ. ഗോപാലകൃഷ്ണ മേനോൻ 
 മൂവാറ്റുപുഴ: വാഴപ്പള്ളിൽ കാനാട്ട് കെ. ഗോപാലകൃഷ്ണ മേനോൻ (78) അന്തരിച്ചു. തൃശ്ശൂർ അടാട്ട് കാനാട്ട് കുടുംബാംഗമാണ്. ദീർഘകാലമായി അഹമ്മദാബാദിലായിരുന്നു. 
 ഭാര്യ: തിരുമാറാടി കുന്നുമേൽ സതീദേവി. മക്കൾ: രാജ്കുമാർ (ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സൂറത്ത്), സൂരജ് (ഫൈബർ ടു ഫാഷൻ അഹമ്മദാബാദ്). മരുമക്കൾ: നിഷ കാണക്കാരി (മുത്തൂറ്റ് ഫിനാൻസ് അഹമ്മദാബാദ്), ആശ (ടോറന്റ് റിസർച്ച് സെന്റർ ബി. കാനോറിയ ഹോസ്പിറ്റൽ അഹമ്മദാബാദ്). 
 
 ജയപാലൻ
പാലക്കാട്: രാമനാഥപുരം ‘അഞ്ജുഷ’ത്തിൽ ജയപാലൻ (75) അന്തരിച്ചു. ബി.എസ്.എൻ.എൽ. മുൻ ജീവനക്കാരനാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: അജയ് (വിദേശം), വിജയ് (വിദേശം), സജിത (അധ്യാപിക, കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ആർട്സ് ആൻഡ് സയൻസ് കോളേജ്). മരുമക്കൾ: ജയവാണി അജയ്, പ്രിയങ്ക വിജയ്, കെന്നഡി (ബിസിനസ്).

 മുഹമ്മദ് കുട്ടി
പട്ടാമ്പി: മരുതൂര് കരിമ്പുള്ളി വയമ്പത്തൊടി മുഹമ്മദ് കുട്ടി (80) അന്തരിച്ചു. ഓങ്ങല്ലൂര് പഞ്ചായത്തിലെ ആദ്യകാല കോണ്ഗ്രസ് നേതാവും മുന് പഞ്ചായത്ത് അംഗവുമാണ്. കരിമ്പുള്ളി, മേലേ പട്ടാമ്പി ജുമാമസ്ജിദുകളുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്: റംല, റസിയ, ബുഷറ, ബള്ക്കീസ്, നാസര് ബാബു. മരുമക്കള്: അബൂബക്കര് ഹാജി, സുലൈമാന്, സുലൈമാന്, അബ്ദുള് ഖാദര്, സറീന. സിസ്റ്റര് മരിയ പാത്താടൻ  
 അങ്കമാലി: സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് ഓഫ് സെയ്ന്റ് മാർക്ക് സന്യാസിനി സഭയിലെ അങ്കമാലി വേങ്ങൂർ സാൻജോ പ്രൊവിൻസ് അംഗമായ സിസ്റ്റര് മരിയ പാത്താടൻ (68) അന്തരിച്ചു. എളവൂർ പാത്താടൻ വീട്ടിൽ പരേതരായ പോളിന്റെയും എലിസബത്തിന്റെയും മകളാണ്.
 ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെയ്ന്റ് തോമസ് ആശുപത്രി ഒ.പി.ഡി. ഇൻചാർജ്, നോവിസ് മിസ്ട്രസ്, വേങ്ങൂർ സാൻജോ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ, ജനറൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പൗളി, റോസി, റാണി, അൽഫോൻസ, അന്നമ്മ, ഷേർളി. 

എൽസി എബ്രഹാം
ഒളശ്ശ: മുളയ്ക്കൽ പരേതനായ എ.ടി.എബ്രഹാമിന്റെ (കുഞ്ഞവറാച്ചൻ നീണ്ടൂർ വെട്ടിക്കാട്ട് കുടുംബാംഗം) ഭാര്യ: എൽസി എബ്രഹാം (74) അന്തരിച്ചു. വാരിശ്ശേരി തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സിമ്മി (യു.കെ.), സിനി (സ്വിറ്റ്സർലൻഡ്), സിസി (യു.കെ.), സ്മിത (ഓസ്േട്രലിയ). മരുമക്കൾ: പരേതയായ ആൻസി മാധവപ്പള്ളിൽ കല്ലറ, അഡ്വ.ആൽബർട്ട് മാത്യു ഓണശേരിൽ കോട്ടയം, ജോജി പൗവ്വത്തേൽ (യു.കെ.), മനേഷ് കുടുംബക്കുഴി (ഓസ്േട്രലിയ). 

അന്നമ്മ എബ്രാഹം
ഉഴവൂർ: മുരുട്ടുമാക്കിൽ പരേതനായ ഔസേപ്പ് എബ്രാഹമിന്റെ ഭാര്യ അന്നമ്മ എബ്രാഹം ( 80) അന്തരിച്ചു. ഉഴവൂർ ഇലവുങ്കൽചാലിൽ കുടുംബാംഗം. 
മക്കൾ: എത്സമ്മ, മിനി, ജോസ്, സിസ്റ്റർ ബീന, ഡാലി, സിനി.   

ജയശ്രീ
നെടുംകുന്നം: കറുകച്ചാൽ എൻ.എസ്.എസ്. എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ നെടുംകുന്നം ഐക്കരതുണ്ടിയിൽ ഹരികുമാറിന്റെ ഭാര്യ ജയശ്രീ (51) അന്തരിച്ചു. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് അസി. സെക്രട്ടറിയാണ്. വെള്ളൂർ കാലായിൽ കുടുംബാംഗമാണ്. 

എസ്.ഭാസ്കരൻ
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ ടവറിനു സമീപം കുന്നുംപുറത്തു വീട്ടിൽ എസ്.ഭാസ്കരൻ (73-റിട്ട. ലാബ് അസിസ്റ്റന്റ്, എസ്.എൻ.കോളേജ്, കൊല്ലം) അന്തരിച്ചു.  ഭാര്യ: രേണുക. മക്കൾ: മനോജ് (സൗദി അറേബ്യ), മഞ്ജു അനിൽകുമാർ. മരുമക്കൾ: അനിൽകുമാർ (ഷാർജ), ധന്യ മനോജ് (അധ്യാപിക, എസ്.എസ്.എം., കൊച്ചാലുംമൂട്). 

മറിയം
മുരിക്കാശ്ശേരി: ഇടയാൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (99) അന്തരിച്ചു. തീക്കോയി തറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മേരി (റിട്ട. ടീച്ചർ ദസ്പൂർ വിദ്യാലയ മൻസൂർ), സിസ്റ്റർ ടെസി (എസ്.സി.ജെ.എം. റാഞ്ചി), ചിന്നമ്മ, പാപ്പച്ചൻ, റോസമ്മ (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ്. മുരിക്കാശ്ശേരി), പരേതനായ ബേബി, എൽസി (റിട്ട. ടീച്ചർ, സെന്റ് ജോർജ് എച്ച്.എസ്.എസ്. വാഴത്തോപ്പ്), വത്സമ്മ (റിട്ട. ടീച്ചർ, നിർമല സ്കൂൾ മൂവാറ്റുപുഴ), ജോർജുകുട്ടി (റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ്. മുരിക്കാശ്ശേരി). മരുമക്കൾ: ജോസഫ് ഉൗന്നുകല്ലേൽ (റിട്ട. പ്രിൻസിപ്പൽ ദസ്പൂർ വിദ്യാലയ മൻസൂർ), പരേതനായ ജോസ് വാണിയക്കിഴക്കേൽ ഏഴുമുട്ടം), റോസിലി പതിക്കാട്ട് (പൂമാംകണ്ടം), ജോയി ആക്കപ്പടിക്കൽ (റിട്ട. െപ്രാഫസർ, ഗവ. കോളേജ് കട്ടപ്പന), ജോസ് കുളങ്ങര (റിട്ട. എൻജിനീയർ ടെലികോം പാറത്തോട്), ചെറിയാൻ മാതേക്കൽ (റിട്ട. മാനേജർ, എസ്.ഐ.ബി. ആരക്കുഴ), കൊച്ചുറാണി കൂട്ടിനാൽ (റിട്ട. െപ്രാഫസർ, ന്യൂമാൻ കോളേജ് തൊടുപുഴ).

മേരിക്കുട്ടി
പുന്നവേലി: പനച്ചിക്കൽ പരേതനായ എ.സി.ദേവസ്യായുടെ ഭാര്യ മേരിക്കുട്ടി (83) അന്തരിച്ചു. മണിമല അക്കൂറ്റ് പൊട്ടൻപ്ളാക്കൽ കുടുംബാംഗമാണ്. മക്കൾ: സജി സെബാസ്റ്റ്യൻ (എസ്.ഇ.യു.എഫ്.), സുനിൽ (മാതൃഭൂമി കുളത്തൂർമുഴി ഏജന്റ്), സന്തോഷ് (എസ്.ബി.ഐ.), സുജ, സതീഷ് (ഇരുവരും പുണെ). മരുമക്കൾ: ജെസി, സാബു, ഷേർളി, മിനി, ടീന.

യു.സി.ജോസ്
അരീക്കര: ഉറുമ്പേൽ യു.സി.ജോസ് (63) അന്തരിച്ചു. ഭാര്യ: ആലീസ് കരിങ്കുന്നം പൂതക്കാട്ട് കുടുംബാംഗമാണ്.