ചാത്തു
അരൂർ: നടയ്ക്ക് മീത്തൽ കുളങ്ങര ചാത്തു (90) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: ബാലൻ (ഗൾഫ്), രാജൻ (വൈസ് പ്രസിഡന്റ്, കോൺഗ്രസ് (എസ്) പുറമേരി മണ്ഡലം കമ്മിറ്റി), സുനിൽ, ശ്യാമള, പരേതനായ സുകു. മരുമക്കൾ: നാണു, ചന്ദ്രി, രജിത, ബീന, പ്രസിത. സഹോദരങ്ങൾ: മാതു, കുമാരൻ, കുഞ്ഞിരാമൻ (പ്രസിഡന്റ്, കോൺഗ്രസ് കോവുക്കുന്ന് ബൂത്ത് കമ്മിറ്റി), ഗോപാലൻ, കണാരൻ, പരേതനായ കണ്ണൻ. 

ഭാർഗവി അമ്മ
ചൂലൂർ: പൂളക്കോട് കൃഷ്ണകൃപയിൽ പരേതനായ പെരുവയൽ ഇടത്തിൽ രാമൻകുട്ടി കുറുപ്പിന്റെ (റിട്ട. പോസ്റ്റ്മാസ്റ്റർ) ഭാര്യ ഭാർഗവി അമ്മ (77) അന്തരിച്ചു. മക്കൾ: വിജയകുമാരി, വിമലകുമാരി (ഇ.എസ്.ഐ., എറണാകുളം), വനജകുമാരി (ലാബ്ടെക്നീഷ്യൻ), വിനോദ്കുമാർ (സെക്യൂരിറ്റി ഏജൻസി എസ്.ഫോർ.എസ്. കണ്ണൂർ), വിനീത (ഓസ്ട്രേലിയ), വിനയകുമാരി (ഹാപ്പി സ്കൂൾ, നടമ്മൽ പൊയിൽ). മരുമക്കൾ: അശോകൻ (സൗദി), ബാബുരാജ് (മസ്കറ്റ്), വിജയൻ, രേഖ (എം.വി.ആർ. കാൻസർ സെന്റർ), ഗോപി (ഓസ്ട്രേലിയ), സുരേഷ് (റിസോർട്ട് മാനേജർ, ഗൂഡല്ലൂർ).

കല്യാണി
നന്തിബസാർ: ലൈറ്റ് ഹൗസിനടുത്ത വടക്കെ കുറ്റിയിൽ കല്യാണി (88) അന്തരിച്ചു. ഭർത്താവ്: ചെറിയക്കൻ (റിട്ട. റെയിൽവേ). മക്കൾ:  കുഞ്ഞിമാത, നാരായണി, കൃഷ്ണൻ (റിട്ട. റെയിൽവേ), കാർത്യായനി, നാരായണൻ, സുകുമാരൻ , ദേവി. മരുമക്കൾ: നാരായണൻ പെരുംകുനി, സോമൻ, സുമ, ശ്രീജ, ബിന്ദു, പരേതനായ ഭാസ്കരൻ. 

കമലാദേവി
ഈസ്റ്റ്നടക്കാവ്: പരേതനായ വാരിയംകണ്ടി കൃഷ്ണന്റെ ഭാര്യ കമലാദേവി (90) ശിവ അപ്പാർട്ട്മെന്റ്സിൽ അന്തരിച്ചു. മകൾ: രത്നലത. മരുമകൻ: എൻ.വി. ബാബുരാജ് (കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി). 

ലക്ഷ്മി അമ്മ
കൊയിലാണ്ടി: മേലുര് ചെട്ടിച്ചിക്കണ്ടി ലക്ഷ്മി അമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കല്യാണിക്കുട്ടി, ദേവി, ബാബു, രാജേഷ് (ഇരുവരും ഗുജറാത്ത്), പരേതനായ വാസു. മരുമക്കൾ: പ്രേമ, രാധ, ലീല, രാമകൃഷ്ണൻ, പരേതനായ രാഘവൻ നായർ. 

മൊയ്തീൻ
നന്തിബസാർ: പൂവൻകണ്ടി ഭഗവതിക്ഷേത്രത്തിനടുത്ത ഉണിക്കണ്ടംവളപ്പിൽ എട്ടുകണ്ടത്തിൽ മൊയ്തീൻ (72) അന്തരിച്ചു. ഭാര്യ; ഫാത്തിമ, മക്കൾ: ജഅഫർ, ഹാരിസ് (ഇരുവരും കുവൈത്ത്), ഫൈസൽ (ബഹ്റൈൻ), സഫിയ. മരുമക്കൾ: ഷഫീഫ, തസ്നീമ, ആഭിത, പരേതനായ ആലി. സഹോദരി: സൈനബ.

രാരിച്ചൻ
കായണ്ണബസാർ: മുതുകുന്നുമ്മൽ രാരിച്ചൻ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: സുരേന്ദ്രൻ, ബാലൻ (അധ്യാപകൻ, മാട്ടനോട് എ.യു.പി. സ്കൂൾ), അശോകൻ. മരുമക്കൾ: ഗീത, സുഭാഷിണി (അധ്യാപിക, മാട്ടനോട് എ.യു.പി. സ്കൂൾ), രഞ്ജിത. 

നാരായണൻ
ചേമഞ്ചേരി: തുവ്വക്കോട്, രാമൻപുനത്തിൽ നാരായണൻ (78) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിനി, ഉണ്ണിക്കൃഷ്ണൻ, രജീഷ്. മരുമക്കൾ: രാജൻ (സൗദി), ശില്പ. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ കുഞ്ഞിരാമൻ. 

തറുവയി 
തൂണേരി: വിളക്കാട്ടുവള്ളി തറുവയി (75) അന്തരിച്ചു. ഭാര്യ: ബീയ്യാത്തു. മക്കൾ: സൗദ (വനിതാ ലീഗ് കാവിലുമ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), മുഹമ്മദലി (മസ്കറ്റ്).  മരുമക്കൾ: കെ.പി. ബഷീർ (സെക്രട്ടറി, പൈക്കളങ്ങാടി ശാഖാ മുസ്ലിംലീഗ് കമ്മിറ്റി), ഖൗലത്ത്. സഹോദരങ്ങൾ: അബൂബക്കർ, പാത്തൂട്ടി, പരേതരായ കുഞ്ഞമ്മദ്, മൊയ്തു.  

ചന്ദ്രൻ 
പുല്ലൂര്: മന്ത്രിപുരം പാണംപറമ്പില് രാഘവന്റെ മകന് ചന്ദ്രൻ (55) ബഹ്റൈനിൽ ഹൃദയാഘാതംമൂലം അന്തരിച്ചു. ഭാര്യ: സിന്ധു. മക്കള്: അക്ഷയ്, അഭിരാമി. 

പൗലോസ്  
അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ വീട്ടിൽ പൗലോസ് (കുഞ്ഞി പൗലോ -84) അന്തരിച്ചു. ഭാര്യ: പ്രസന്നപുരം കല്ലറയ്ക്കൽ കുടുംബാംഗം ഏല്യാമ്മ. മക്കൾ: ജോയി (ഫെഡറൽ ബാങ്ക് അങ്കമാലി), ലില്ലി, ആന്റു, ഫ്രാൻസിസ്, മിനി. മരുമക്കൾ: മിനി, ദേവസിക്കുട്ടി, മേരി, പെക്സി, ജോസ്.

സിസ്റ്റർ ഡയാന  
കൊച്ചി: കോണ്ഗ്രിഗേഷന് ഓഫ് സിസ്റ്റേഴ്സ് നസ്രത്ത് എറണാകുളം സെയ്ന്റ് ജോസഫ് പ്രോവിന്സ് അംഗം സിസ്റ്റർ ഡയാന സി.എസ്.എൻ. (70) അന്തരിച്ചു. പരേതരായ ജോസഫ് കമ്മട്ടിലിന്റെയും മറിയത്തിന്റെയും മകളാണ്. സഹോദരങ്ങള്: മാത്യു കമ്മട്ടില്, ഫ്രാന്സിസ്, തോമസ്, ജെയിംസ്, ജോര്ജ്, മേരി അല്ഫോണ്സ്. 

കെ.ജെ. തോമസ്
പിറവം: വെട്ടിക്കല് പാമ്പ്ര കൂമുള്ളില് കരവട്ട് കെ.ജെ. തോമസ് (റിട്ട. പ്രധാനാധ്യാപകന് -82) അന്തരിച്ചു. സണ്ഡേ സ്കൂള് പ്രധാനാധ്യാപകനായും പള്ളി ട്രസ്റ്റിയായും പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: ഓണക്കൂര് ചെള്ളിക്കുന്നേല് കുടുംബാംഗം പരേതയായ അന്നമ്മ. മക്കള്: ഫാ. ജോണ് തോമസ് (വികാരി, എഴുപ്പുറം സെയ്ന്റ് ജോര്ജ് സിറിയന് സിംഹാസന ചാപ്പല്), ജിഷ (ഒ.ഇ.എന്., വെട്ടിക്കല്). മരുമകള്: ജീന. 

പൗലോസ്  
കാലടി: മഞ്ഞപ്ര അയ്യമ്പുഴ പാലാങ്കര വീട്ടില് പൗലോസ് (80) അന്തരിച്ചു. ഭാര്യ: ആനപ്പാറ ഇഞ്ചക്കല് കുടുംബാംഗം അന്നംകുട്ടി. മക്കള്: വര്ഗീസ് (ദുബായ്), എല്സി, പൗലോസ് (ബിസിനസ്), റോസിലി, ഡേവിസ് (ബിസിനസ്). മരുമക്കള്: റോസിലി, അവറാച്ചന്, മാര്സിലി, സണ്ണി, എല്സി. 

കെ.ശ്രീധരൻ നായർ
നന്ദിയോട്: പച്ച കല്യാണിയിൽ കെ.ശ്രീധരൻ നായർ (84-റിട്ട. ഇന്ത്യൻ എക്സ്പ്രസ്) അന്തരിച്ചു. ഭാര്യ: ടി.ശ്രീകുമാരി അമ്മ. മക്കൾ: ഹരികുമാർ, രവികുമാർ (മാതൃഭൂമി പ്ലാവറ ഏജന്റ്), ബാലു. മരുമക്കൾ: ജീജ, ധന്യ, സുചിത്ര. 

എം.എൻ.സത്യരാജ്
നെയ്യാറ്റിൻകര: മാരായമുട്ടം രാജ്മഹളിൽ എം.എൻ.സത്യരാജ് (78-റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എച്ച്.എസ്.എസ്., മാരായമുട്ടം) അന്തരിച്ചു. ഭാര്യ: മാർഗരറ്റ് മേരി (റിട്ട. ഹൈസ്കൂൾ അസിസ്റ്റന്റ്, നെല്ലിമൂട്). മക്കൾ: റജി സരോജം എസ്.എം. (എച്ച്.ഒ.ഡി., ഇലക്ട്രോണിക്സ് വകുപ്പ്, ഗവ. പോളിടെക്നിക്), ഡോ. അലക്സ് രാജ് എസ്.എം. (പ്രൊഫ. ഗവ. എൻജിനീയറിങ് കോളേജ്, പാലക്കാട്), റീന സരോജ് എസ്.എം. (ഹൈസ്കൂൾ അധാപിക). മരുമക്കൾ: അനിൽ എസ്.ആർ. (എക്സി. എൻജിനീയർ, കെ.എസ്.എച്ച്.ബി.), റിതു സി.എസ്. (ഡെപ്യൂട്ടി ആർക്കിടെക്ട്, പി.ഡബ്ല്യു.ഡി.). 

സുലൈമാൻ 
ദുബായ്: തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി കുറുഞ്ചൂർ ഹൗസിൽ സുലൈമാൻ (52) ദുബായിൽ അന്തരിച്ചു. കുറുഞ്ചൂർ ഹൗസിൽ  മുഹമ്മദിന്റെയും മക്കിയൻവളപ്പിൽ ആമിനയുടെയും മകനാണ്. ഭാര്യ: ഷൈറ. മക്കൾ: ജാബിർ, ജാഷിറ, ത്വൽഹത്ത്. 

ശ്രീനിവാസൻ നായർ 
ബെംഗളൂരു: കോഴിക്കോട് തലക്കുളത്തൂര് സ്വദേശി ശ്രീനിവാസൻ നായർ (76) ബെംഗളൂരുവില് അന്തരിച്ചു. ഉദയനഗര് കാവേരി സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം. ഭാര്യ: സുലോചന. മക്കള്: യാഷിന്, യെബിന്. മരുമക്കള്: സുമ, റെന്സി.

രമണി
പുണെ: പിംപ്രി കോട്ടയ്ക്കൽ ആര്യവൈദ്യശാല എജൻസി ഉടമ കേശവനുണ്ണിയുടെ ഭാര്യ പാലാട്ടുകളത്തിൽ രമണി (55) അന്തരിച്ചു. പിംപ്ലെ ഗുരവ് സുദർശൻ നഗറിൽ സർവേനമ്പർ 80 ആതിരയിലായിരുന്നു താമസം. മക്കൾ : രശ്മി, രഞ്ജിത്ത്. മരുമക്കൾ: ഉണ്ണി, അനുപമ. സഹോദരൻ: ജയരാമൻ. ശവസംസ്കാരം 15-ന് വെള്ളിയാഴ്ച രാവിലെ 10-ന് പൊന്നാനി ഈശ്വരമംഗലത്ത് നടക്കും.

അഡ്വ. വി.വി.കമലാക്ഷൻ
നീലേശ്വരം:  ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ നീലേശ്വരം കിഴക്കൻകൊഴുവൽ നൈമിശാരണ്യത്തിലെ അഡ്വ. വി.വി.കമലാക്ഷൻ (59) അന്തരിച്ചു. ‘മാതൃഭൂമി’  നീലേശ്വരം മുൻ ലേഖകനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം മുൻ ഏരിയാസെക്രട്ടറി, യുവശക്തി കലാവേദി മുൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കെ.വി.വിലാസിനി. മക്കൾ: നൈമിശ് കമൽ, നിഖിൽ കമൽ (എൻജിനീയർ, ബെംഗളൂരു). മരുമക്കൾ: ഡോ. ജീന (ചെറുപഴശ്ശി), നമിത (ചെറുമൂല). സഹോദരങ്ങൾ: മോഹനൻ (റിട്ട. സെക്രട്ടറി, മടിക്കൈ സർവീസ് സഹകരണ ബാങ്ക്), പ്രദീപ്കുമാർ (ബാങ്ക് ദോഫാർ, മസ്കറ്റ്), ബാലാമണി, പുഷ്പ, പ്രഭാവതി (കേളോത്ത്).     

അന്നമ്മ
വെമ്പുവ: പരേതനായ നരിതൂക്കിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (86) അന്തരിച്ചു. വിലങ്ങാട് വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എൽസി, മേരിക്കുട്ടി, അപ്പച്ചൻ, ജോയി, ജോണി, സാജു, ബിജു. മരുമക്കൾ: തോമസ് ഇടത്തിനാട്ട് (പാത്തൻപാറ), ഗ്രേസി പുതിയാപറമ്പിൽ (മുണ്ടാനൂർ), മോളി തൂനാട്ട് (ചന്ദനക്കാംപാറ), ഷൈനി വടക്കേക്കര (എടത്തൊട്ടി), ജോയ്സി വട്ടോലിക്കൽ (ഏറ്റുപാറ), സിമി മഞ്ഞക്കുന്നേൽ (ഒറ്റതൈ), പരേതനായ മാണി ആലിങ്കൽതാഴെ (ചെറിയ അരീക്കാമല). 

കുഞ്ഞിരാമൻ
കുഞ്ഞിമംഗലം: തെക്കുമ്പാട്ടെ കൊയക്കീൽ കുഞ്ഞിരാമൻ (86) അന്തരിച്ചു. ഭാര്യ: പി.വി.സാവിത്രി. മക്കൾ: രാമദാസൻ (ഗൾഫ്), രാജേഷ് (വിമുക്തഭടൻ), ബിന്ദു. മരുമക്കൾ: വിജയരാജി, രമ്യ, സജിത്ത്. സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണി.

ലക്ഷ്മിക്കുട്ടി
വണ്ടൂർ: പുന്നപ്പാല പൂളക്കൽ ഗീതത്തിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ മാവേലി കിഴക്കേതിൽ ലക്ഷ്മിക്കുട്ടി (85) അന്തരിച്ചു. വണ്ടൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: മോഹൻദാസ് (വിമുക്തഭടൻ), ഗീത (ഡി.ഡി.പി. മലപ്പുറം), രഘു. മരുമക്കൾ: ഗീത (തൃക്കലങ്ങോട് വില്ലേജ് ഓഫീസ്), വിജി.

മുസ്തഫ
പരപ്പനങ്ങാടി: എക്സ്ചേഞ്ച് റോഡിലെ പരേതനായ തോട്ടോളി കോയക്കുട്ടിയുടെ മകൻ മുസ്തഫ തോട്ടോളി (63) അന്തരിച്ചു. റിട്ട. മലപ്പുറം ജില്ലാ സഹകരണബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും പരപ്പനങ്ങാടി റൂറൽ ബാങ്ക് പ്രസിഡന്റുമായിരുന്നു. മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ആയിഷാബി (ഇൻകം ടാക്സ് ഓഫീസ്, കോഴിക്കോട്). മക്കൾ: സിബിൽ, സലിൽ, സമിൽ. മരുമക്കൾ: ഹന്ന, നഫീഹ, റഫീഖ്.

പുരുഷോത്തമൻ
കൂടൽ: കാരക്കാകുഴി, കൈമളേത്ത് പുരുഷോത്തമൻ(75) അന്തരിച്ചു. ഭാര്യ: ഭവാനി. മക്കൾ: സുലോചന(മുംബൈ), സുദർശനൻ, സുരേഷ്. 

ത്രേസ്യാമ്മ ചാക്കോ
ചങ്ങനാശ്ശേരി: വാഴപ്പള്ളി ഞാലിയിൽ പരേതനായ ചെറിയാൻ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ(മേരിക്കുട്ടി-85) അന്തരിച്ചു. പരേത കൂത്രപ്പള്ളി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ എൻ.സി.ചെറിയാൻ, അമ്മിണി, ജോസുകുട്ടി, കുഞ്ഞുമോൻ, റ്റോമി മുബൈ, സണ്ണി, എൽസി പ്രകാശ്(മുൻ തലവടി ഗ്രാമപ്പഞ്ചായത്ത് മെമ്പർ), ആൻസി(കോട്ടയം മെഡിക്കൽ കോളേജ് സ്റ്റാഫ്), പരേതനായ ജോയി. 

മറിയക്കുട്ടി
ഉപ്പുതറ: വാഴക്കാലായിൽ ഏബ്രഹാം കുരുവിളയുടെ (കുഞ്ഞുമോൻ) ഭാര്യ മറിയക്കുട്ടി (68) അന്തരിച്ചു. ഇഞ്ചപ്പാറ മുളമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ബീന(മുബൈ). മരുമകൻ: മാത്യു സെബാസ്റ്റ്യൻ. 

അക്കാൾ തോമസ്
പരുത്തുംപാറ: ചേരിക്കൽ സി.തോമസ് മാത്യുവിന്റെ ഭാര്യ അക്കാൾ േതാമസ്(76) അന്തരിച്ചു. മക്കൾ: ദീപ(നവി മുംബൈ), ബിന്ദു(ഹൈദരാബാദ്). മരുമക്കൾ: ഫിലിപ്പ്(നവി മുബൈ), പ്രമോദ്(ഹൈദരാബാദ്). 

കെ.കെ. പീതാംബരൻ    
ചേര്ത്തല: റിട്ടയേര്ഡ് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയര് ചേര്ത്തല തെക്ക് തിരുവിഴ കളങ്ങര കെ.കെ.പീതാംബരൻ (71) അന്തരിച്ചു. കെ.എസ്.ഇ.ബി. പെന്ഷനേഴ്സ് അസോസിയേഷന് ചേര്ത്തല ഡിവിഷന് പ്രസിഡന്റ്, എസ്.എന്.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയന്  കൗണ്സിലര്, തിരുവിഴ ശ്രീനാരായണ സമാധിദിനാചരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില് പ്രവര്ത്തിച്ചിരുന്നു. ഭാര്യ: സുലേഖ. മക്കള്: സെറിന്, സെയിന്. മരുമകന്: വി.ബി.ശ്രീനി. 

കൃഷ്ണകുമാർ
കൊല്ലം: കാങ്കത്തുമുക്കിൽ ആർടെക് ലേക്ക് കാസിൽ ഫ്ളാറ്റ് നമ്പർ 9 എ-യിൽ കൃഷ്ണകുമാർ ടി. (കുറുപ്പ്-63) അന്തരിച്ചു. ഭാര്യ: അംബിക എൽ. മക്കൾ: കണ്ണൻ കെ. (ഗവ. കോൺട്രാക്ടർ), പാർവതി കൃഷ്ണ (എസ്.എൻ. ലോ കോളേജ്). 

ജി.ദേവരാജ്
കൊല്ലം: ശ്രീനാരായണ കോളേജ് ആലുമ്നി അസോസിയേഷന്റെ മുൻ സെക്രട്ടറിയും കനറാ ബാങ്ക് ജീവനക്കാരനുമായിരുന്ന ജി.ദേവരാജ് (66) അന്തരിച്ചു. ഭാര്യ: ലത (റിട്ട. ഹെൽത്ത് സർവീസ്). മകൻ: ഡോ. ഗംഗാദത്ത് (എം.ഡി. വിദ്യാർഥി, ഡൽഹി).