അബൂബക്കർ സിദ്ധീഖ്
പുതിയങ്ങാടി: എസ്.വി. അബൂബക്കർ സിദ്ധീഖ് (58) പുതിയങ്ങാടി പൂഴിക്കൽ റോഡ് സക്കാത്ത് വീട്ടിൽ അന്തരിച്ചു. പരേതരായ എസ്.വി. മുഹമ്മദ് കോയയുടെയും എസ്.വി. ആയിശബിയുടെയും മകനാണ്. ഭാര്യ: വാടിയിൽ മാളിയേക്കൽ സീനത്ത്. മക്കൾ: സുൽഫത്ത്, അഫ്ലാസ്, നിഫ. മരുമകൻ: റയീസ് (മദീന). സഹോദരങ്ങൾ: ആദം, ഹാഷിം, ഷംസുദ്ധീൻ, റാസിക്ക്, പരേതനായ അബ്ദു എസ്.വി.

ശാരദ
താമരശ്ശേരി: പള്ളിപ്പുറം കട്ടയാട്ടുപറമ്പിൽ ഉണ്ണിക്കുട്ടിയുടെ ഭാര്യ ശാരദ (67) അന്തരിച്ചു. മക്കൾ: ഷീജ, സുരേഷ്, ഷീബ, ഷിബു (ദുബായ്). മരുമക്കൾ: രമേശൻ, ബാബു, ഷീന, സുജിന. 

ലക്ഷ്മി അമ്മ     
തിക്കോടി: പുറക്കാട് പരേതനായ പുതിയോട്ടിൽ അച്യുതൻ അടിയോടിയുടെ ഭാര്യ ലക്ഷ്മി അമ്മ (85) അന്തരിച്ചു. മക്കൾ: വിമല, രാമകൃഷ്ണൻ (സീനിയർ മാനേജർ, എൽ.ഐ.സി., െബംഗളൂരു), ശ്രീവാസൻ (കമേർസ്യൽ സൂപ്പർവൈസർ സതേൺ റെയിൽവേ, തലശ്ശേരി), അനിത, മധു (സാംബിയ). മരുമക്കൾ: രാഘവൻ നായർ (റിട്ട. പോസ്റ്റ് ഓഫീസ്, മുചുകുന്ന്), ഉഷ അയനിക്കാട്, ഷീജ (അധ്യാപിക, ഗോകുലം പബ്ളിക് സ്കൂൾ, വടകര), രാമചന്ദ്രൻ വരപ്രത്ത് (കൊപ്ര വ്യാപാരി, വടകര), ചന്ദ്രമതി. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ നായർ, നാരായണൻ നായർ, ഗോവിന്ദൻ നായർ, ദാമോദരൻ നായർ, കാർത്യായനി അമ്മ. 

മനോജ്
വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനുസമീപം പരേതനായ വലിയപുരയിൽ കുമാരൻ മാസ്റ്ററുടെ മകനും ഫോട്ടോഗ്രാഫറുമായ വി.പി. മനോജ് (53) അന്തരിച്ചു. നാദാപുരം റോഡ് വാസ്മ സ്റ്റുഡിയോ ഉടമയാണ്. അമ്മ: ദേവകി, ഭാര്യ: വാസന്തി. സഹോദരങ്ങൾ: വി.പി. അരവിന്ദൻ, വി.പി. അജിത, വി.പി. സരള, സജിനി (ദുബായ്), അനൂപ് (മിൻറോസ് വീഡിയോസ്, നാദാപുരം റോഡ്), പരേതയായ വി.പി. മീറ.

ശാരദാമ്മ 
കോഴിക്കോട്: പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പന്നിയങ്കര കരുമത്തിൽ കളത്തിൽ ശാരദാമ്മ (91) ഹൈദരാബാദിലെ മകന്റെ വീട്ടിൽ അന്തരിച്ചു. മക്കൾ: രാജഗോപാൽ, നന്ദഗോപാൽ, സുരേന്ദ്രനാഥ്, വിജയലക്ഷ്മി, നരേന്ദ്രനാഥ്.

പുഷ്പലത
കൊട്ടപ്പുറം: ചീരക്കുട വീട്ടിൽ, പെരച്ചന്റെ (റിട്ട. ബി.എസ്.എൻ.എൽ.) ഭാര്യ പുഷ്പലത (54) അന്തരിച്ചു. മക്കൾ: സിതീഷ്, ഹരീഷ്, സുനിത. മരുമക്കൾ: നൈസി, ഷിനില.

പുരുഷു
വടകര: കുരിക്കിലാട് മലയിൽ പുരുഷു (54) അന്തരിച്ചു. അച്ഛൻ: പരേതനായ കേളു നായർ. അമ്മ: നാണിയമ്മ, ഭാര്യ: പുഷ്പ, മക്കൾ: പ്രബീഷ് (ബഹ്റൈൻ), പ്രബിഷ, പ്രബിത. മരുമക്കൾ: രാജേഷ്, അപർണ, സഹോദരങ്ങൾ: നാരായണി, ഭാസ്കരൻ (ബഹ്റൈൻ), പാർവതി, സരോജിനി.

മീനാക്ഷി
കോഴിക്കോട്: നാലാംഗേറ്റിനടുത്ത് ‘സോണാറ്റ’യിൽ മീനാക്ഷി (80-റിട്ട. നഴ്സിങ് സൂപ്രണ്ട്, കോട്ടപ്പറമ്പ് ഗവ. ആശുപത്രി) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. വേണുനാഥ് (റിട്ട. ജോയിന്റ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളേജ്). മക്കൾ: മനോജ് പി. (ദി ഹിന്ദു, മുംബൈ), നിഷ വേണുനാഥ് . 

പി.ജെ. മാത്യു
ചേലക്കര: പങ്ങാരപ്പിള്ളി പ്ലാത്തറ പി.ജെ. മാത്യു (88) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ. മക്കള്: സിസ്റ്റര് ഷീന് മരിയ (ജർമനി), സിസ്റ്റര് ജീന്മരിയ (കുഷാല് നഗര്), മേരിക്കുട്ടി, സിസ്റ്റര് റെസി (താമരശ്ശേരി), ജോസഫ്, സിസ്റ്റര് ആന്മരിയ (ബത്തേരി), ആന്റണി, ബെന്നി, പരേതനായ ഷാജി. മരുമക്കള്: മാത്യു, ഡെയ്സി, വിന്സി, ബിന്ദു. 

പ്രിയദത്ത അന്തർജനം   
ചേലക്കര: വടവര്ക്കോട്ട് മന ബ്രഹ്മദത്തന് ഭട്ടതിരിപ്പാടിന്റെ ഭാര്യ വെങ്ങാനെല്ലൂര് പ്രിയദത്ത അന്തർജനം (84) അന്തരിച്ചു. കയ്പഞ്ചേരി മന കുടുംബാംഗമാണ്. മക്കള്: സരസ്വതി (മംഗലാപുരം കോര്പ്പറേഷന് ബാങ്ക്), ശ്രീദേവി (റിട്ട. ജെ.ഡി.എ., കൃഷിവകുപ്പ്), കൃഷ്ണകുമാര് (അധ്യാപകന്). മരുമക്കള്: കപാലി നമ്പൂതിരിപ്പാട് (മഹാരാഷ്ട്ര), തിനോതന് നമ്പൂതിരി (ഫെഡറൽ ബാങ്ക്), സജിത (അധ്യാപിക).

ബാലകൃഷ്ണൻ പെരിങ്ങാവ്
പെരിങ്ങാവ്: തോട്ടപ്പുള്ളി ചാത്തന്റെ മകൻ ബാലകൃഷ്ണൻ പെരിങ്ങാവ് (64) അന്തരിച്ചു. ബി.ഡി.ജെ.എസ്. തൃശ്ശൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, പട്ടികജാതി-പട്ടികവർഗ സംയുക്തസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി, എസ്.സി., എസ്.ടി. സാമൂഹികക്ഷേമസമാജം ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ലീല. മകൻ: അച്ചു. 

പ്രൊഫ. വത്സല കൃഷ്ണൻ
ചെർപ്പുളശ്ശേരി: കാരാട്ടുകുറിശി വെള്ളോത്തു കാളിയങ്കല് എ. കൃഷ്ണന്റെ (റിട്ട. പ്രൊഫ. ഗുരുവായൂരുപ്പന് കോളേജ്) ഭാര്യ പ്രൊഫ. വത്സല കൃഷ്ണൻ (70) അന്തരിച്ചു. കോഴിക്കോട് മലബാര് ക്രിസ്ത്യന് കോളേജ് റിട്ട. പ്രൊഫസറാണ്. മക്കള്: ഗീത (സീനിയര് ഡയറക്ടര് ഗ്രൂപ്പ് എം., ബെംഗളൂരു), ഗംഗ (പിന്നണി ഗായിക, ചെന്നൈ), ഗണേഷ് (വൈസ് പ്രസിഡന്റ് മൊബീന് യു.എസ്.എ.).

അന്നമ്മ 
കുറുപ്പംപടി: പാണംകുഴി കൊച്ചുകുടിയില് പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (81) അന്തരിച്ചു. മുടക്കുഴ മൂലേക്കുടി കുടുംബാംഗം.  മക്കള്: ഏല്യാമ്മ (റിട്ട. അധ്യാപിക), ലിസി (എച്ച്.എം.ടി. കളമശ്ശേരി), ആനി (ഗവ. പോളിടെക്നിക്, കോതമംഗലം), ഗ്രേസി (എസ്.വി. യു.പി. സ്കൂള്, വടക്കഞ്ചേരി) ഫാ. എല്ദോ (ഗീവര്ഗീസ് മെമ്മോറിയല് വി.എച്ച്.എസ്.എസ്., കാരിക്കോട്), ബാബു (സെയ്ന്റ് മേരീസ് ഹൈസ്കൂള്, ക്രാരിയേലി). മരുമക്കള്: റോയി, എന്.വി. ജോര്ജ് (റിട്ട. എഫ്.എ.സി.ടി.), സാജു കുര്യാക്കോസ് (ജില്ലാ മെഡിക്കല് ഓഫീസ്), പി.പി. ഏല്യാസ് (റിട്ട. അധ്യാപകന്), ജോളി (വണ്ടാഴി സെയ്ന്റ് മേരീസ് സ്കൂള്), ഷീന. 

എ. പുരുഷോത്തമൻ 
വൈക്കം: ചെമ്പ് നടുത്തുരുത്തേൽ എ. പുരുഷോത്തമൻ (96) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: സാബു, സജി, ഷീബ, പരേതനായ ദിനേശൻ. മരുമക്കൾ: മിനി, അജയകുമാർ, ബിനില, അനിത. 

മോളി
അരൂർ: എരമല്ലൂർ മാളിയേക്കൽ മൈക്കിളിന്റെ ഭാര്യ മോളി (66) അന്തരിച്ചു. മക്കൾ: വിനീത, നീത. മരുമക്കൾ: റോമിയോ, ജിന്റോ.    

ജോസഫ്
പോത്താനിക്കാട്: പൈങ്ങോട്ടൂര് കുളപ്പുറം മങ്കുത്തേല് ജോസഫ് ശൌര്യാര് (കുഞ്ഞാപ്പ് -87) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി, ആടുകുഴിയില് കുടുംബാംഗം. മക്കള്: സേവ്യര്, ചിന്നമ്മ, മാത്യു, ബേബി, ഷാജി, ജോണ്സണ്, ഷിമ്മി, ഷിബു (ജാര്ഖണ്ഡ്). മരുമക്കള്: ജോസ് കാട്ടാംകോട്ടില് മുരിക്കാശ്ശേരി, ലാലി തോണിപ്പുരയ്ക്കല് കോട്ടയം, ഷേര്ളി വരവുകാലാപറമ്പില് മുരിക്കാശ്ശേരി, ഉഷ ചെമ്മാംപള്ളില് കുറുപ്പന്തറ, ടോംസി മുത്തനാട്ട് കുറുപ്പന്തറ, മഞ്ജു മണ്ണൂര് മാറിക, സീന തോട്ടുമാരില് കല്ലൂര്ക്കാട്. 

എൻ.ജെ. വർക്കിച്ചൻ
വാഴക്കുളം: നമ്പ്യാപറമ്പിൽ ട്രേഡേഴ്സ് ഉടമയും ആദ്യകാല വ്യാപാരിയുമായ നമ്പ്യാപറമ്പിൽ (നമ്പേലിൽ) എൻ.ജെ. വർക്കിച്ചൻ (76) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മക്കൾ: സണ്ണി, സജി (സൗദി), സാബു. 

പി.എൻ.ശശിധരൻ നായർ
നെയ്യാറ്റിൻകര: ആറാലുംമൂട് അഞ്ജലിയിൽ (വി.എൻ.ആർ.എ. ബി-12) പി.എൻ.ശശിധരൻ നായർ (69-മുൻ ഗവ. അഡീഷണൽ സെക്രട്ടറി, ധനകാര്യവകുപ്പ്) അന്തരിച്ചു. പത്തനംതിട്ട കൊടുമൺ പ്ളാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: എസ്.ജി.ശോഭനകുമാരി (റിട്ട. എസ്.ബി.ടി.). മകൻ: എസ്.അരുൺനായർ (ജില്ലാ പ്രോജക്ട് മാനേജർ, ഐ.ടി.മിഷൻ, തിരുവനന്തപുരം). മരുമകൾ: എസ്. സ്വാതി (ലോവസ്, െബംഗളൂരു). 

സരസമ്മ
പള്ളിക്കൽ: തങ്കക്കല്ല് ശ്രീശൈലത്തിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ സരസമ്മ (88) അന്തരിച്ചു. മക്കൾ: രാധ, കനകമ്മ, സുധാകരൻ, സുധർമണി, സുദർശനൻ, മോഹനൻ, ശോഭന, തങ്കമണി. മരുമക്കൾ: സുന്ദരേശൻ, രാധ, ഗോപാലകൃഷ്ണൻ, ബിന്ദു, ബിന്ദു, മോഹനൻ, മോഹനൻ, പരേതനായ ത്യാഗരാജൻ. 

എസ്.ഗോപാലകൃഷ്ണൻ നായർ
തിരുവനന്തപുരം: ചേർത്തല തെക്ക് അരീപ്പറമ്പ് കുന്നേൽ വെളിയിൽ എസ്.ഗോപാലകൃഷ്ണൻ നായർ (84-റിട്ട. കെ.എസ്.ആർ.ടി.സി. ഡിപ്പോ എൻജിനീയർ, ചേർത്തല) അന്തരിച്ചു. ചേർത്തല ടൗൺ എരമത്ത് വെളിയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പി.കോമളവല്ലി അമ്മ. മക്കൾ: ലേഖ കെ.നായർ, പരേതനായ ജയൻ ജി.മേനോൻ. മരുമക്കൾ: അഡ്വ. എസ്.പി.ബാലകൃഷ്ണപിള്ള, ഗംഗാദേവി എം. 

സരസമ്മ
കോവളം: കരുങ്കുളം കൃഷ്ണ സരസിൽ പരേതനായ റിട്ട. അധ്യാപകൻ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (82) അന്തരിച്ചു. മക്കൾ: കരുങ്കുളം വിജയകുമാർ (കരുങ്കുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), കെ.എസ്.ഗിരിജകുമാരി, വിനോദ് വൈശാഖി . 

ഡി.ചെല്ലപ്പൻ 
എഴുകോണ്: കരീപ്ര വാക്കനാട് ഇലയം കുന്നത്തുവിള പടിഞ്ഞാറ്റതില് ഡി.ചെല്ലപ്പൻ (78) അന്തരിച്ചു. ഭാര്യ: ആര്.മംഗളാഭായി. മക്കള്:ഷീല (ബഹ്റൈൻ), ഷീബ (ടീച്ചര്, ഗവ. എച്ച്.എസ്.എസ്., വാക്കനാട്), ഷാജി (ബഹ്റൈൻ). മരുമക്കള്: ഉണ്ണി (ബഹ്റൈൻ), ഷാജി (ബിസിനസ്), റീജ (ബഹ്റൈൻ). 

ദേവൂട്ടി
മയ്യഴി: മാഹി ചൂടിക്കോട്ടയിൽ പരേതനായ കെ.പി.കുഞ്ഞിക്കോരന്റെ ഭാര്യ ചെറിയത്ത് കുന്നത്തിടത്തിൽ (പറമ്പത്ത്) സി.കെ.ദേവൂട്ടി (94) അന്തരിച്ചു. മക്കൾ: കനകരാജ് (ചെന്നൈ), ജയരാജ് (ഡൽഹി), റീത്ത (ബെംഗളൂരു), ഗീത, ഡോ. പ്രേമരാജ് (ജിപ്മർ, പുതുച്ചേരി), പരേതനായ വത്സരാജ്.

ബാലൻ
ഇരിണാവ്: മാവിങ്കീലിന് സമീപം കെ.പി.ബാലൻ (80) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ലളിത, മഹേഷ് ബാബു (ദുബായ്). മരുമക്കൾ: വേണു, ഷീബ. 

കുമാരൻ
ഉളിക്കൽ: പരിക്കളത്തെ പൂക്കണ്ടി കുമാരൻ (90) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാജൻ, ഓമന, നാരായണൻ, രവീന്ദ്രൻ, ബാബു (മുംബൈ), പ്രകാശൻ, കൃഷ്ണൻ, ശിവദാസ് (എൽ.െഎ.സി. ഏജന്റ്, മട്ടന്നൂർ ബ്രാഞ്ച്), ജഗദീഷ് , പ്രേമവല്ലി, ദേവി, തങ്കമണി, പരേതനായ സുധാകരൻ. മരുമക്കൾ: പ്രേമ, ശാന്ത, ഷൈജ, പ്രവീണ, നീതു, ബാബു, ഇന്ദിര, പരേതരായ കൃഷ്ണൻ, കുഞ്ഞിരാമൻ.

അഹമ്മദ് കുട്ടി
ഇരിട്ടി: ഉളിയിൽ കാറാട്ടെ പി.പി.അഹമ്മദ് കുട്ടി (63) അന്തരിച്ചു. ഭാര്യ ഘ: സഫിയ. മക്കൾ: ഷമീർ (സൗദി), ഷഫീക്ക്, സിറാജ്. 

സരോജിനി
വെള്ളൂർ: കണിയേരിയിലെ തായമ്പത്ത് സരോജിനി (67) അന്തരിച്ചു. ഭർത്താവ്: പരേതനായ കോടിപ്പുരയിൽ രാഘവൻ. മക്കൾ: ഷഹന (അധ്യാപിക, വളക്കൈ മാപ്പിള എൽ.പി. സ്കൂൾ), സജിത, പരേതനായ ദിലീപൻ. മരുമക്കൾ: അജയൻ വളക്കൈ (അധ്യാപകൻ, ചേപ്പറമ്പ് എൽ.പി. സ്കൂൾ), സുധീരൻ (കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക്). സഹോദരങ്ങൾ: കൗസല്യ (എടാട്ട്), ജാനകി (കണ്ടോത്ത് മുക്ക്) , മുകുന്ദൻ (കണ്ടോത്ത് പാട്യം), രാധ (ഏഴിലോട്), വേണുഗോപാലൻ (ഇളമ്പച്ചി), പരേതരായ കല്യാണി, മാധവൻ, രാഘവൻ.

അനിൽകുമാർ
വള്ളിക്കുന്ന്: ഒലിപ്രംകടവിനു സമീപം കിഴക്കിനിയകത്ത് അനിൽകുമാർ (47) അന്തരിച്ചു. ഭാര്യ: രഞ്ജന (സ്റ്റാഫ്  നഴ്സ് ഫറോക്ക്  കോ -ഓപ്പറേറ്റീവ്  ഹോസ്പിറ്റൽ ഫറോക്ക്). മക്കൾ: അപർണ (വിദ്യാർഥി, ഐ.ടി.ഐ. മാളിക്കടവ്), അഞ്ജലി (സി.ബി.എച്ച്.എസ്. വിദ്യാർഥിനി). 

മുഹമ്മദ് ഹാജി
കക്കോവ്: കളത്തിങ്ങൽ കൊല്ലേരി മുഹമ്മദ് ഹാജി (68) അന്തരിച്ചു. ഭാര്യ: സൈനബ കള്ളിത്തൊടി. മക്കൾ: ജംഷീദ് (മക്ക), ജുനൈസ് (റിയാദ്), ജസീന, ജനീബ. മരുമക്കൾ: അബ്ദുൽകരീം, മുജീബ്, ആബിദ (രാമനാട്ടുകര), തസ്ലീന. 

കെ.വി. കുമാരദാസ്
ഒറ്റപ്പാലം: തോട്ടക്കര വിഷ്ണുദർശനിൽ കെ.വി. കുമാരദാസ് (66) അന്തരിച്ചു. ഒറ്റപ്പാലം സി.എസ്.എൻ. ട്രസ്റ്റ് മാനേജറും ജലവിഭവവകുപ്പിൽനിന്ന് വിരമിച്ച അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായിരുന്നു.
ഭാര്യ: പി.എസ്. ശശികല (റിട്ട. അധ്യാപിക, വരോട് കെ.പി.എസ്.എം.എം. ഹൈസ്കൂൾ). മകൻ: വിഷ്ണു കെ. ദാസ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്, മുംബൈ). മരുമകൾ: വിദ്യാ ചന്ദ്രൻ. 

നരസിംഹൻ
പാലക്കാട്: പുതിയ കല്പാത്തി ശ്രീകൃഷ്ണസായിൽ ആർ.എസ്. നരസിംഹൻ (94) അന്തരിച്ചു. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: അന്നപൂർണി. മക്കൾ: പരേതനായ കുമാർ, ജമുന. മരുമക്കൾ: രാമസുബ്രഹ്മണ്യൻ, ഇന്ദിര.

എം.ആർ.ഭാരതി
തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 553-ൽ തകടിയേൽ വീട്ടിൽ പി.ഡി.സുകുമാരന്റെ ഭാര്യ എം.ആർ.ഭാരതി (77) അന്തരിച്ചു. മക്കൾ: വിജയൻ, ജയന്തി (ടീച്ചർ, ഗവ. എച്ച്.എസ്. അണക്കര), അജയൻ, ബിജുകുമാർ (മെമ്പർ, കരുണാപുരം ഗ്രാമപ്പഞ്ചായത്ത്). മരുമക്കൾ: കാഞ്ചന, ജയകുമാർ (പി.എച്ച്.സി. റാന്നി), ബീനാ അജയകുമാർ (ടീച്ചർ, ആർ.പി.എം.എൽ.പി.സ്കൂൾ ചോറ്റുപാറ), ബിന്ദു എം.ആർ. (വില്ലേജ് ഓഫീസ് പാമ്പാടുംപാറ).

കുഞ്ഞുമോൾ കുമാരൻ
കുമാരമംഗലം: കൂവപ്ലാക്കൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞുമോൾ കുമാരൻ (88) അന്തരിച്ചു. ഒലിയപ്പുറം പുള്ളോലിക്കൽ കുടുംബാംഗം. മക്കൾ: സുമതി (എസ്.എൻ.ഡി.പി. വനിതാസംഘം ശാഖാ സെക്രട്ടറി), ശ്യാമള, രാജൻ, ശാന്ത, കുമാരി. മരുമക്കൾ: പരേതനായ സോമൻ, ഇന്ദിര, വേണു, ഷാജി.

ഡോ. ഡോയിൽ ടി. വേങ്ങയിൽ
കൂടല്ലൂർ: വേങ്ങയിൽ പരേതരായ കെ.ഒ.തോമസിന്റെയും മേരിയുടേയും മകൻ ഡോ. ഡോയിൽ ടി. വേങ്ങയിൽ (60) അന്തരിച്ചു. ന്യൂഡൽഹിയിൽ ഡിപ്പാർട്ടുമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സയന്റിസ്റ്റായിരുന്നു. ഭാര്യ: ഫിലോമിന ഡോയിൽ വേങ്ങയിൽ, മണിമലപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. ഡിഫി ഡോയിൽ, ആഷലിൻ ഡോയിൽ. മരുമകൻ: ആഷിശ് പയസ് (കണ്ണംകുളം തൊടുപുഴ). 

എം.പി.നീലകണ്ഠ മാരാർ
പേരൂർ: മേച്ചേരിപറമ്പിൽ എം.പി.നീലകണ്ഠ മാരാർ (മണിയൻ പിള്ള-78) അന്തരിച്ചു. ഭാര്യ: രമണിയമ്മ, അതിരമ്പുഴ കണ്ണൻ കുന്നേൽ കുടുംബാംഗം. മക്കൾ: വിനോദ് കുമാർ (കേരള വാട്ടർ അതോറിറ്റി, കോട്ടയം), പി.എൻ.ബിന്ദു (അധ്യാപിക, ജി.എച്ച്.എസ്. സൗത്ത്, തൃക്കരിപ്പൂർ). മരുമക്കൾ: മിനി വിനോദ് (വണ്ണപ്പുറം), വി.കെ.ബാലകൃഷ്ണൻ (തൃക്കരിപ്പൂർ). 

എം.എസ്. പരമേശ്വരൻ നായർ 
പൂച്ചാക്കൽ: പാണാവള്ളി എൻ.എസ്.എസ്. ഹൈസ്ക്കൂൾ റിട്ട. പ്രഥമാധ്യാപകൻ പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് മാളിയേക്കൽ എം.എസ്. പരമേശ്വരൻ നായർ (മണി സാർ-83) അന്തരിച്ചു. സർവീസ് പെൻഷണേഴ്സ് യൂണിയൻ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.സരസ്വതിയമ്മ. മക്കൾ: ജയശങ്കർ(ജില്ലാ സഹകരണ ബാങ്ക്,അരൂക്കുറ്റി), മനോജ് (റവന്യൂവകുപ്പ്, തൃശൂർ), അമ്പിളി. മരുമക്കൾ: സന്ധ്യ, പ്രീത, വിനോദ്. 

പി. ഗോപാലകൃഷ്ണപിള്ള
ഭഗവതിപ്പടി: കെ.എസ്.ആര്.ടി.സി. റിട്ട. ജീവനക്കാരൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് പുല്ലമ്പള്ളില് പി.ഗോപാലകൃഷ്ണ പിള്ള (രഘു കുറ്റിഅയ്യത്ത്-62) അന്തരിച്ചു. മാവേലിക്കര കെ.എസ്.ആര്.ടി.സി. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്, കെ.എസ്.ആര്.ടി.ഇ.എ. സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.ശ്രീകുമാരി. മക്കള്: ഗോപിക, ഗോകുല് കൃഷ്ണന്. മരുമക്കള്: ബി.പ്രദീപ്, പല്ലവി എസ്.നായര്.