വേലായുധൻ
കൊയിലാണ്ടി: ആദ്യകാല ജനസംഘം, ബി.ജെ.പി. പ്രവർത്തകൻ ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയപുരയിൽ വേലായുധൻ (75) അന്തരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരേ സമരം ചെയ്തതിന് ജയിൽവാസമനുഷ്ഠിച്ചു. മലപ്പുറംജില്ലാ വിരുദ്ധസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സരള. മക്കൾ: പ്രമീള, ബിന്ദു, ശർമിള, മഞ്ജുള, സിന്ധു, പരേതനായ ശിവൻ. മരുമക്കൾ: ലക്ഷ്മണൻ, വാസുദേവൻ, ബാബു, മുരളി, സനൽകുമാർ, മിനി. സഹോദരങ്ങൾ: കാളി, ഭരതൻ, നാരായണൻ, ലക്ഷ്മി, കൃഷ്ണൻ, ചന്ദ്രമതി, മല്ലിക, ബാലൻ.

ദേവകി അമ്മ
നരിക്കുനി: പരേതനായ പാറപ്പുറത്ത് പുറായിൽ നാണു ഏറാടിയുടെ ഭാര്യ കുഞ്ഞി അമ്മ (ദേവകി അമ്മ-87) അന്തരിച്ചു. മക്കൾ: ദേവയാനി കാവിലുമ്മാരം, ടി. രാജൻ നന്മണ്ട (റിട്ട. ചേളന്നൂർ സഹകരണ ബാങ്ക്), നളിനാക്ഷൻ (ബി.ജെ.പി. ബൂത്ത് പ്രസിഡന്റ്), ശ്യാമള മറിവീട്ടിൽതാഴം (ഡയറക്ടർ, കിഴക്കോത്ത് സഹകരണബാങ്ക്). മരുമക്കൾ: ഉഷ, ഷൈജ, വാസു നായർ, വി.കെ. രാജൻ നായർ.

കാതിരി കോയ
കോഴിക്കോട്: അടക്കാനിവീട്ടിൽ കാതിരി കോയ (60-'നൂറ', എസ്.എം. സ്ട്രീറ്റ്) ഗണ്ണി സ്ട്രീറ്റ് പൊന്മാണിച്ചിന്റകത്ത് അന്തരിച്ചു. ഭാര്യ: പൊന്മാണിച്ചിന്റകം ആമി. മക്കൾ: ഡാനിഷ് (ദുബായ്), ദിൽഷാദ്, ദർവിഷ്, ദിയാബ്. മരുമകൾ: വാണിശ്ശേരി അഫ്ര. സഹോദരങ്ങൾ: എ.വി. ബഷീർ അഹമ്മത്, കബീർ (വ്യാപാരിവ്യവസായി ഏകോപനസമിതി എസ്.എം. സ്ട്രീറ്റ് യൂണിറ്റ് പ്രസിഡന്റ്), അഷ്റഫ്, ഹൈറു, പരേതനായ അബ്ദുൽ അസീസ്.

പൊക്കി ടീച്ചർ
ആയഞ്ചേരി: നാദാപുരം ഗവ.യു.പി. സ്കൂൾ റിട്ട. എച്ച്.എം. മുക്കടത്തുംവയലിലെ കുട്ടൻപറമ്പത്ത് എൻ.കെ. പൊക്കി ടീച്ചർ (72) അന്തരിച്ചു. കെ.എസ്.എസ്.പി.യു. തോടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗമായിരുന്നു. ഭർത്താവ്: എൻ.കെ. ബാലകൃഷ്ണൻ (റിട്ട. വില്ലേജ് ഓഫീസർ, കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കെ.എസ്.എസ്.പി.യു. തോടന്നൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്).

ഭവാനി അമ്മ
കൊടുവള്ളി: പരേതനായ വിളയാട്ടുശ്ശേരി ചീക്കോത്ത് മാധവൻ നായരുടെ ഭാര്യ എം.എൻ. ഭവാനി അമ്മ (85) അന്തരിച്ചു. റിട്ട. പ്രധാനാധ്യാപികയാണ്. പുതുപ്പാടി ഗവ. യു.പി. സ്കൂൾ, പുത്തൂർ ഗവ. യു.പി. സ്കൂൾ, കൊടുവള്ളി, ജി.എം.എൽ.പി. സ്കൂൾ, വെളിമണ്ണ ജി.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. ബാലഗോകുലം കോഴിക്കോട് താലൂക്കിന്റെ ആദ്യ രക്ഷാധികാരിയും ദീർഘകാലം കൊടുവള്ളി സമർത്ഥ രാമദാസ് ബാലഗോകുലം മാർഗദർശിയുമായിരുന്നു. മക്കൾ: ജഗദാംബിക (പ്രധാനാധ്യാപിക, തടമ്പാട്ട്താഴം എൽ.പി. സ്കൂൾ), സി.എം. ഗിരീഷ് (ആരോഗ്യവകുപ്പ്), ജെസ്സി (അങ്കണവാടി അധ്യാപിക). മരുമക്കൾ: പരേതനായ കരുണാകരൻ കാഞ്ഞിരോട്ട്, രമേഷ്കുമാർ (ഇൻഡസ്ട്രിയൽ വർക്ക്, പോർങ്ങോട്ടൂർ), ശ്രീകല (കെ.എം.സി.ടി. കോളേജ്). 

കുഞ്ഞികുട്ടി
ചെമ്പനോട: ഫ്രാൻസീസ് വടക്കേമുറിയിൽ കുഞ്ഞുകുട്ടി (94) അന്തരിച്ചു. പാലാ തിടനാട് വടക്കേമുറിയിൽ കുടുംബാംഗമാണ്. ഭാര്യ: ത്രേസ്യ, മുണ്ടക്കയം കിഴക്കാനത്ത് കുടുംബാംഗം. മക്കൾ: ബേബി, മേരി, വത്സമ്മ, തങ്കച്ചൻ, സജി, ഷാന്റി. മരുമക്കൾ: ആലീസ്, ജോബ്, മിനി, രസ്മി, മുരളി, പരേതനായ പാപ്പച്ചൻ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് .

രാധ
മനക്കൊടി: മമ്പാട് മണിയുടെ ഭാര്യ രാധ (70) അന്തരിച്ചു. മക്കൾ: രമേഷ് ബാബു (ആർമി), രാജേശ്വരി. മരുമക്കൾ: രാജൻ (കേരള ഹൈക്കോടതി), ലതിക. 

ഷൈജു
പൊറുത്തൂർ: ആലപ്പാട്ട് മേച്ചേരിപ്പടി ജേക്കബിന്റെ മകൻ ഷൈജു (42) നാഗ്പുരിൽ അന്തരിച്ചു. ഭാര്യ: ലീമ. മക്കൾ: ജോസഫ്, എലിസബത്ത്, സേറ. 

അന്നമ്മ
കട്ടപ്പന: ഇരട്ടയാർ നങ്കുതൊട്ടി പാറക്കടവിൽ പരേതനായ ആൻറണിയുടെ ഭാര്യ അന്നമ്മ (99) അന്തരിച്ചു. കാഞ്ഞിരപ്പിള്ളി ചാരിയത്ത് കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, അപ്പച്ചൻ, അപ്രേച്ചൻ, ജോയ്, ടോമി, ബേബി, പാപ്പച്ചൻ, ജോണി, പരേതനായ തങ്കച്ചൻ. മരുമക്കൾ: അമ്മണി, ഭരണങ്ങനാം കുന്നേൽപുരയിടത്തിൽ പരേതനായ മാണി അന്നമ്മ, അച്ചാന, അക്കമ്മ മോളി, സാലി, ആൻസി, സോണി. 

അന്നമ്മ
തിരുവാങ്കുളം: മുല്ലക്കൽ പരേതനായ ഡേവിഡിന്റെ ഭാര്യ അന്നമ്മ (91) അന്തരിച്ചു. മക്കൾ: ലീലാമ്മ, വത്സ, ആലീസ്, തങ്കച്ചൻ. മരുമക്കൾ: ജോണി, അനിയൻ, വർഗീസ്, ആലീസ്. 

പങ്കജാക്ഷിയമ്മ
ആലുവ: തോട്ടയ്ക്കാട്ടുകര മേപ്പന വീട്ടില് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (91) അന്തരിച്ചു. മക്കള്: ജാനകിയമ്മ, അച്യുതന് പിള്ള (റിട്ട. പി.ഡബ്ല്യു.ഡി. എക്സി. എൻജിനീയര്), ഗോപാലകൃഷ്ണന് (റിട്ട. ഫാക്ട്),  ഇന്ദിരാദേവി, സുധാദേവി.  മരുമക്കള്: രാജശേഖരന് പിള്ള, പരേതയായ ഉഷ, ലതിക, അയ്യപ്പന് (റിട്ട.എസ്.ബി.ടി.), പരേതനായ പരമേശ്വരന് പിള്ള. 

ജോർജ്‌  
കറുകുറ്റി: എടക്കുന്ന് മാവേലി ജോർജ്‌ (91) അന്തരിച്ചു. ഭാര്യ: മുരിങ്ങുര് കണ്ണമ്പുഴ ത്രേസ്യ. മക്കള്: ആനി, റോസി, എല്സി, മേഴ്സി, ബെന്നി, ജോബി (ദുബായ്), സിസ്റ്റര് ലിറ്റി (ആഫ്രിക്ക), പോളി, പരേതരായ തോമസ്, ആന്റു. മരുമക്കള്: ടെസ്സി, ചുള്ളി തിരുതനത്തില് ആന്റണി, ചേരാനെല്ലൂര് കൊഴിക്കട്ട ദേവസി, മൂവാറ്റുപ്പുഴ തടത്തില് ജോര്ജ്, തിരുമുടിക്കുന്ന് പെരേപ്പാടന് ചെറിയാന്, ഗീത, ലിസ്സി, ജോമോള്. 

ജോർജ് വാണിയപ്പിള്ളി 
കൊച്ചി: പ്രൊഫഷണൽ കൊറിയേഴ്സിന്റെ സ്ഥാപക ഡയറക്ടർ റോണി ജോർജ് വാണിയപ്പിള്ളി (60) അന്തരിച്ചു. ഭാര്യ: വടയാർ പാലായിത്തയ്യിൽ മരിയ. മകൻ: റിച്ചാർഡ്. 

ആർ.കെ. കൈലാസ്
കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ കണിയാംകുന്നിൽ സാരഥി വിലാസിൽ ആർ.കെ. കൈലാസ് (87) അന്തരിച്ചു. ഭാര്യ: ഡോ. സരളാദേവി. മക്കൾ: ലക്ഷ്മി (എൽ.ഐ.സി.), അരുണ (കുസാറ്റ്). മരുമക്കൾ: എസ്. സുഭാഷ് (ഐ.ആർ.ഡി.ഒ.), ഹരികുമാർ എസ്. (റെയിൽവേ). 

പി.മനോജ്
തിരുവനന്തപുരം: മരുതംകുഴി ടി.സി. 7/997 വിവേകിൽ (യു-268) പരേതനായ കിടങ്ങൂർ വി.പി.നമ്പൂതിരിയുടെ മകൻ പി.മനോജ്(50) അന്തരിച്ചു. ഭാര്യ: വി.വി.സുഗത (ഡയറക്ടർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). മകൾ: മീനാക്ഷി. 

രാമചന്ദ്രൻ നായർ
തിരുവനന്തപുരം: കൈതമുക്ക് തേങ്ങാപ്പുര ലക്ഷ്മിവിളാകം പേട്ട വീട്ടിൽ (നവനീതം, ടി.സി. 29/280) രാമചന്ദ്രൻ നായർ(68) അന്തരിച്ചു. ഭാര്യ: ശാന്ത ആർ.നായർ (പാലപ്പട്ടി എങ്ങണ്ടിയൂർ, തൃശ്ശൂർ). മകൻ: കൃഷ്ണകുമാർ (ബെംഗളൂരു). 

ശശികുമാരൻ നായർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് വയലിക്കട കാരാംകോട് രോഹിണി ഭവനിൽ ശശികുമാരൻ നായർ (68) അന്തരിച്ചു. ഭാര്യ: ചന്ദ്രികകുമാരി എസ്. മക്കൾ: സന്ധ്യ സി.എസ്., സിന്ധു സി.എസ്. 
മരുമക്കൾ: അജിത്കുമാർ ജി. (ദുബായ്), രാജേഷ്കുമാർ വി. (ഇന്ത്യൻ ആർമി). 

അബ്ദുൽറഹിം
തിരുവനന്തപുരം: വള്ളക്കടവ് പുത്തൻറോഡ് കൊപ്രാപ്പുര റമീസ് മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെയും സുഹറാബീവിയുടെയും മകൻ അബ്ദുൽറഹിം(55) അന്തരിച്ചു. ഭാര്യ: സജീല. മക്കൾ: റമീസ്, റസ്മിന, റിസ്വാന. മരുമക്കൾ: ഷഫീഖ്, നസീം (സൗദി).

എൻ.എസ്.ശിവജി                
വർക്കല: പുന്നമൂട് ലക്ഷ്മിവിലാസത്തിൽ എൻ.എസ്.ശിവജി(53) അന്തരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: സിബിൻ, സിബിത്ത്. 

എൻ.ചന്ദ്രശേഖരപിള്ള
തിരുവനന്തപുരം: ജഗതി പടിപ്പുര ഇ.വി.ആർ.എ-294ൽ എൻ.ചന്ദ്രശേഖരപിള്ള(83) അന്തരിച്ചു. ഭാര്യ: എസ്.നളിനം. മക്കൾ: ഡോ. സി.പദ്മകുമാർ, എൻ.സി.ലക്ഷ്മി, സി.കൃഷ്ണകുമാർ. മരുമക്കൾ: ഡോ. എസ്.നന്ദിനി, രമേഷ് കുമാർ നായർ, കെ.എസ്.പൗർണമി. 

കെ.എസ്. അനുരാജൻ 
ചെന്നൈ: പന്തളം ചെളിത്തടത്തില് കൃഷ്ണവിലാസ് വീട്ടില് കെ.എസ്. അനുരാജൻ (56) ചെന്നൈയില് അന്തരിച്ചു. കോവില്പതാക എസ്.എന്.ഡി.പി. ശാഖായോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: രാധിക . മക്കള്: ധീരജ്, വിജയ്. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് തിരുമുല്ലവയല് ശ്മശാനത്തില്. 

മണികണ്ഠൻ
ചെന്നൈ: ഷൊർണൂർ കുളഞ്ഞീർ വീട്ടിൽ പ്രഭാകരൻ നായരുടെ മകനും ഭഗവതി കാറ്ററിങ് ഉടമയുമായ പി. മണികണ്ഠൻ(45)അന്തരിച്ചു. ഭാര്യ: ജമുന. മകൻ: സുദേവ്. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് ചെന്നൈ അയപ്പാക്കത്തെ ശ്മശാനത്തിൽ.

ആർ.പ്രഭാകരൻ
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് ദിവ്യദീപത്തിൽ ആർ.പ്രഭാകരൻ (72) അന്തരിച്ചു. വിരമിച്ച അധ്യാപകനാണ്. ഭാര്യ: ലളിത. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ബിനു രാജേഷ് (ഏജീസ് ഓഫീസ്, തിരുവനന്തപുരം), റെജി ദാസൻ (സോഫ്റ്റ്വേർ എൻജിനീയർ, ചെന്നൈ). 

അസ്മാബി
തളങ്കര: നുസ്റത്ത് റോഡിലെ പരേതനായ എം.എസ്.പുത്തബ്ബയുടെ ഭാര്യ അസ്മാബി (85) അന്തരിച്ചു. മക്കൾ: അശ്റഫ് (ദുബായ്), സൈഫുന്നിസ, ഷബാന. മരുമക്കൾ: മജീദ് മഗ്ഡ, ഷാഫി എ. നെല്ലിക്കുന്ന്. 

കുഞ്ഞബ്ദുള്ള ഹാജി
പെരിങ്ങത്തൂർ: കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം കിഴക്കയിൽ കുഞ്ഞബ്ദുള്ള ഹാജി (85) അന്തരിച്ചു. ദീർഘകാലം കരിയാട് പുതുശ്ശേരി മഹല്ല് കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ (ഖത്തർ), സിദ്ദീഖ് (ജോ. സെക്രട്ടറി മുസ്ലിം ലീഗ് പുതുശ്ശേരി ശാഖ), സാജിദ് (ഖത്തർ), ഹാജറ, ജമീല. മരുമക്കൾ: സംസം മുഹമ്മദ് ഹാജി (ട്രഷറർ, പുതുശ്ശേരി മഹല്ല് ജമാഅത്ത്), മുസ്തഫ കല്ലുള്ളതിൽ (ഖത്തർ), മുബീന (നോർത്ത് ഒളവിലം), സൗജത്ത് (പുല്ലൂക്കര), നസീറ (കരിയാട്). 

ലക്ഷ്മി അക്കമ്മ
ഇരിട്ടി: കീഴൂർ കുളിച്ചെമ്പ്രയിലെ കനകത്തിടത്തിൽ ലക്ഷ്മി അക്കമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ പയ്യന്നൂർ സാമന്തൻ പുതിയിടത്തിൽ ഒതേനൻ തമ്പാൻ. മക്കൾ: കെ.കുഞ്ഞിമാധവൻ (മാനേജർ, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ), കെ.ജനാർദ്ദനൻ (വിമുക്തഭടൻ). മരുമക്കൾ: എസ്.പി.രമണി, വത്സല (റിട്ട. അധ്യാപിക കീഴൂർ വി.യു.പി. സ്കൂൾ). സഹോദരങ്ങൾ: കെ.മാധവൻ മാസ്റ്റർ (സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗം, പായം പഞ്ചായത്ത് മുൻ പ്രസിഡന്റ്), കെ.നാരായണൻ (മുണ്ടയാംപറമ്പ് ക്ഷേത്രം മുൻ ട്രസ്റ്റി), കെ.പത്മനാഭൻ.

രാഘവൻ നമ്പ്യാർ
അഞ്ചാംപീടിക: കല്യാശ്ശേരി അഞ്ചാംപീടികയ്ക്ക് സമീപത്തെ റിട്ട. ഓണററി ഫ്ലയിങ് ഓഫീസർ പാലക്കൽ മാവിലവളപ്പിൽ രാഘവൻ നമ്പ്യാർ (എം. ആർ. നമ്പ്യാർ-82) അന്തരിച്ചു. ഭാര്യമാർ: ആയില്യത്ത് കുറ്റ്യേരി നളിനിക്കുട്ടി, പരേതയായ മാണിക്കോത്ത് ഇന്ദിര. മക്കൾ: ഗീത (കല്പറ്റ), മാണിക്കോത്ത് രവി (പ്രഥമാധ്യാപകൻ പാറക്കാടി എ.എൽ.പി. സ്കൂൾ, മെമ്പർ മയ്യിൽ ഗ്രാമപ്പഞ്ചായത്ത്), ഇന്ദിര (കാസർകോട്), ഗോപി (ലെഫ്. കേണൽ, കരസേന, ഹൈദരാബാദ്). മരുമക്കൾ: മുരളിമനോഹർ (കല്പറ്റ), കെ.സി.സതി (അധ്യാപിക, മുല്ലക്കൊടി യു.പി. സ്കൂൾ), വി.പ്രദീപ് (കാസർകോട്), ഇന്ദുലേഖ (മട്ടന്നൂർ). 

അബ്ദുൽഹമീദ്
വടപുറം: നിലമ്പൂർ കെ.ആർ.എസ്. പാർസൽ സർവീസിലെ പഴയകാല പോർട്ടർ ആയിരുന്ന വലിയകത്ത് അബ്ദുൽഹമീദ് (73) അന്തരിച്ചു. ഭാര്യ: റാബിയ. മക്കൾ: സുരയ്യ, റഹ്മത്തുള്ള (പരീക്ഷാഭവൻ, തിരുവനന്തപുരം), മനാഫ്, സ്വദഖത്തുള്ള (കേരള പോലീസ്, എടവണ്ണ), സുമയ്യ. മരുമക്കൾ: ഷാജഹാൻ, ഡോ. ജസീല (ആയുർവേദിക്, മുക്കം), നസീമ (ഐ.ടി.ഐ. അരീക്കോട്), ഷിംന.

അന്നക്കുട്ടി 
മംഗലംഡാം: സ്രാമ്പിക്കുളമ്പ് പൊട്ടയിൽ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (65) അന്തരിച്ചു. പടിഞ്ഞാറെ ചാലക്കുടി കോട്ടയ്ക്ക കുടുംബാംഗമാണ്. മക്കൾ: ജോജോ, ജിജോ, ലിജി. മരുമക്കൾ: ജിഷ, ഗീത, ജോമോൻ. 

കുമാരൻനായർ  
വടക്കഞ്ചേരി: കിഴക്കഞ്ചേരി കാളികുളമ്പുകളം ചങ്ങരക്കത്ത് വീട്ടിൽ കുമാരൻനായർ (101) അന്തരിച്ചു. ഭാര്യ: പരേതയായ ബാല അമ്മ. മക്കൾ: രാജൻ, പുഷ്പവല്ലി, സുരേന്ദ്രൻ, ദേവദാസൻ, ഗോപിനാഥൻ, വിജയനാരായണൻ. മരുമക്കൾ: ഷീല, ഗോവിന്ദൻകുട്ടി, രാധിക, സുമ, സൂര്യ, അംബിക. .

സി.വി.കുഞ്ഞ്
തിരുവഞ്ചൂർ: കുറിച്ചിമല എസ്റ്റേറ്റ് റിട്ട. ഫീൽഡ് ഓഫീസർ അയ്മനം പാണംപറമ്പിൽ സി.വി.കുഞ്ഞ് (73) അന്തരിച്ചു. ഭാര്യ: കുഞ്ഞുമോൾ തിരുവഞ്ചൂർ മന്നത്തൂർ കുടുംബാംഗമാണ്. മക്കൾ: മനു (കുവൈത്ത്), വിനോദ് (യു.കെ.). മരുമക്കൾ: വിൻസി (പുന്നയ്ക്കൽ താമരശ്ശേരി), അമ്പിളി (കയ്യാലയ്ക്കൽ തുമ്പമൺ). മൃതദേഹം തിങ്കളാഴ്ച അഞ്ചിന് വീട്ടിലെത്തിക്കും. 

ത്രേസ്യാമ്മ കുര്യൻ
നരിയംപാറ: നടുപ്പറമ്പിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യൻ (84) അന്തരിച്ചു. മക്കൾ: ബേബി, ജോസ്, ലിസമ്മ, പാപ്പച്ചി, ലീസി, െജസി, സിബിച്ചൻ, സോണിമോൾ, മരുമക്കൾ: പരേതയായ മേരി, എൽസമ്മ, ജോസ്, ലീലാമ്മ, മാമച്ചൻ, മത്തച്ചൻ, റിന്റാ, സണ്ണി.

ത്രേസ്യാക്കുട്ടി
കോട്ടയം: പുത്തൻപറമ്പിൽ (പാളക്കട) പരേതനായ ഉതുപ്പാന്റെ ഭാര്യ ത്രേസ്യാക്കുട്ടി ഉതുപ്പ് (84) അന്തരിച്ചു. വെളിയനാട് വല്ലയിൽ കുടുംബാംഗമാണ്. മക്കൾ: ജിജി ജേക്കബ് (യു.എസ്.എ.), തോമസ് ജോസഫ് (ലാലു), ഷാരോൺ ബേക്കറി, മാത്യു ഉതുപ്പ് (പാളക്കട ഹോട്ടൽ, കഞ്ഞിക്കുഴി), ബിജി അലക്സ് (യു.കെ.), സിജി ജോസ്, ജെയിംസ് ജോസഫ് (ചെന്നൈ). മരുമക്കൾ: ജേക്കബ് മാലികറുകയിൽ (യു.എസ്.എ.) മാന്നാർ, ജിജി തൊണ്ണമാവുങ്കൽ, സജിനി ചെമ്മഴിക്കാട്, കുമരങ്കരി, അലക്സ് മേലേടം (യു.കെ.), ജോസ് എടക്കര, പ്രിയ മുണ്ടകപ്പറമ്പിൽ.

കുഞ്ഞമ്മ മാധവൻ
പയ്യപ്പാടി: ആയാംകുന്ന് പുളിക്കൽചിറയിൽ പരേതനായ റ്റി.കെ.മാധവന്റെ ഭാര്യ കുഞ്ഞമ്മ മാധവൻ (85) അന്തരിച്ചു. മക്കൾ: കമലമ്മ, റ്റി.എം.രവീന്ദ്രൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കോട്ടയം ജില്ലാ മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി), റ്റി.എം.സുരേഷ്കുമാർ (കെ.എസ്.ഇ.ബി. പുതുപ്പള്ളി സെക്ഷൻ ഓവർസിയർ, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ പള്ളം ഡിവിഷൻ സെക്രട്ടറി (സി.ഐ.ടി.യു.), സുശീല. മരുമക്കൾ: സരള, സുഗതൻ, ഗീതമ്മ, പരേതനായ സുകുമാരൻ. 

എം.കെ.ശശീന്ദ്രൻ
തിരുവാർപ്പ്: ശ്രീമംഗലം എം.കെ.ശശീന്ദ്രൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ കെ.ജി.പദ്മാക്ഷി (തിരുവാർപ്പ് കേളക്കേരിൽ). മക്കൾ: എം.എസ്.ജയലക്ഷ്മി (കുമരകം), എം.എസ്.പ്രസന്നൻ, അഡ്വ. എം.എസ്.രാജഗോപാൽ (കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: ഷിജുമോൻ (അധ്യാപകൻ), ബിജി (കുമരകം), അഞ്ജലി. 

സി.ജെ.രത്നാദേവി
ആലപ്പുഴ: ബേബി മറൈൻ ഗ്രൂപ്പ് വൈസ്പ്രസിഡന്റ് തെക്കനാര്യാട് അമ്പാടിയിൽ ടി.ആർ.സുധാകരൻ നായരുടെ ഭാര്യ സി.ജെ.രത്നാദേവി (68) അന്തരിച്ചു. കൊറ്റംകുളങ്ങര ചെമ്മോത്ത് കുടുംബാംഗമാണ്.
മക്കൾ: ബോബൻ (ഇന്തോനേഷ്യ), ബിപിൻ എസ്.നായർ (ഒറാക്കിൾ, യു.എസ്.എ.), ബിമൽ എസ്.നായർ (ഡി.എച്ച്.എൽ., കൊച്ചി). മരുമക്കൾ: ദിവ്യ ബോബൻ (ഇന്തോനേഷ്യ), നിഷ കളപ്പുരയ്ക്കൽ (യു.എസ്.എ.), സുചിത്ര (യു.എസ്.ടി., കൊച്ചി). 

സംഗീതജ്ഞൻ മാവേലിക്കര ഗോപിനാഥിന്റെ ഭാര്യ കെ.ദേവകി
മാവേലിക്കര: അന്തരിച്ച സംഗീതജ്ഞൻ മാവേലിക്കര ഗോപിനാഥിന്റെ ഭാര്യ മാവേലിക്കര പുന്നമൂട് പോനകം അജിത് ഭവനിൽ കെ.ദേവകി (85) അന്തരിച്ചു. മക്കൾ: അജിത് എം.ഗോപിനാഥ് (എ.സി.വി. പ്രോഗ്രാം ഡിവിഷൻ ഹെഡ്), രഞ്ജിനി ഗോപിനാഥ് (സംഗീത അധ്യാപിക). മരുമക്കൾ: എ.കെ.ഭാനുമതി, അരുൺകുമാർ.