യു.കെ. ഉണ്ണിമോയി
ഓമശ്ശേരി: മുതിർന്ന മുസ്‌ലിംലീഗ് നേതാവ് യു.കെ. ഉണ്ണിമോയി (57)അന്തരിച്ചു. ഇസ്സത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസ പ്രസിഡന്റ്,  മുസ്‌ലിംലീഗ് ഓമശ്ശേരി പഞ്ചായത്ത്  ട്രഷറർ, വാദിഹുദ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: യു.കെ.നൗഷാദ് (ഹായിൽ സൗദി, ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. കോ-ഓർഡിനേറ്റർ), റജീന, ഹസീന. മരുമക്കൾ: അബ്ദുറഹ്മാൻ ഷംസീർ, തസ്‌നി, സഹോദരങ്ങൾ: യു.കെ.മുഹമ്മദ് ഹാജി, യു.കെ. ഇബ്രാഹീം( കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്), യു.കെ.അബു ഹാജി(ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ  കെ.എം.സി.സി.പ്രസിഡന്റ്),  യു.കെ. ഹുസൈൻ, യു.കെ.അബ്ദുല്ല, ഫാത്തിമ.

മോഹനൻ
കോഴിക്കോട്‌: തൊണ്ടയാട്‌ ശ്രീനിലയത്തിൽ കെ.ജി. മോഹനൻ (68-കോർണേഷൻ തിയേറ്റർ മുൻ ജീവനക്കാരൻ) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി ചന്ദ്രിക. മകൻ: കെ.എം. സജിത്ത്‌ . മരുമകൾ: അശ്വതി.

കുഞ്ഞിപ്പര്യയ്
നടുവണ്ണൂർ: കോഴിക്കോട്  ബി.എസ്.എൻ.എൽ. റിട്ട. സെക്‌ഷൻ സൂപ്പർ വൈസറും നടുവണ്ണൂർ മുള്ളമ്പത്ത് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നടുവിലക്കണ്ടി കുഞ്ഞിപ്പര്യയ് ഹാജി (75) അന്തരിച്ചു. ഭാര്യ: ഫാത്തിമാബി പുതുക്കുടി. മക്കൾ: സഹീർ (അധ്യാപകൻ എച്ച്.എസ്.എസ് നൊച്ചാട്), സിയാദ് (പോലീസ് അത്തോളി), സുജാൽ (അധ്യാപകൻ ഗവ. എച്ച്.എസ്.എസ്.കുറ്റ്യാടി).

ജോർജ്
വെള്ളിമാടുകുന്ന്: പത്രോണിനഗർ എച്ച്.നമ്പർ 32-ൽ   എൽ. ജോർജ് (78-റിട്ട. കോർപ്പറേഷൻ ജീവനക്കാരൻ) അന്തരിച്ചു. ഭാര്യ: ലീന. മക്കൾ: ഫെലിക്സ്, റീത്ത, ആഗ്‌നസ്, പരേതരായ ലൂയിസ്, ആൻഡ്രൂസ്, തങ്കം, ബേബി. മരുമക്കൾ: ജോണി, ആന്റോ, സെന്റി, ബാലു, പ്രേമി, വിക്ടോറിയ.

ശ്രീജ
വടകര: ആവിക്കൽ സ്കൂൾ മാനേജർ ആർ. ഗിരീഷിന്റെ ഭാര്യ ശ്രീജ (54) അന്തരിച്ചു. മക്കൾ: പ്രിയങ്ക (എൽ.ഐ.സി., കോഴിക്കോട്), പ്രതീക്ക്. അമ്മ: സുലോചന. സഹോദരങ്ങൾ: തയ്യിൽ ജയന്ത്, സിദ്ധൻ.

രാമൻ നായർ
ചേമഞ്ചേരി: പടിഞ്ഞാറയിൽ ലക്ഷ്മിനിവാസ് രാമൻനായർ (87) അന്തരിച്ചു. ഭാര്യ: കമലാക്ഷി അമ്മ പാണക്കാട്. മക്കൾ: പ്രഭാവതി, പ്രമിള, പ്രകാശ് (ഓങ്കോൾ). മരുമക്കൾ: ചാത്തനാടത്ത് ബാലകൃഷ്ണൻ മാസ്റ്റർ, ജയശ്രീ പ്രകാശ് കരിയായി, പരേതനായ വീർവീട്ടിൽ രാഘവൻ.

ദാമോദരൻ നായർ
മേപ്പയ്യൂർ: നരക്കോട് കുങ്കച്ചൻകണ്ടി ദാമോദരൻ നായർ (65) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: പ്രീത, പ്രമോദ്, പരേതനായ പ്രശാന്ത്.

സി.ആർ. ലക്ഷ്മണൻ
പൂങ്കുന്നം: ശ്രീകേരളവർമ കോളേജ് റിട്ട. ഇംഗ്ലീഷ് അധ്യാപകൻ പുതുക്കാട് ചക്കുമ്മത്തൊടിയിൽ സി.ആർ. ലക്ഷ്മണൻ (65) അന്തരിച്ചു. തമിഴ്‌നാട് തിരുവാരൂർ കേന്ദ്ര സർവകലാശാല, പെരിന്തൽമണ്ണ ജെംസ് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.  ഭാര്യ: കെ. ഉമാദേവി (നാച്ചുറൽസ് തൃശ്ശൂർ). മകൾ: ഫരിസ്ത മിറി (ഡെക്കാത്ത്‌ലൺ എറണാകുളം). സഹോദരങ്ങൾ: കൃഷ്ണമോഹൻ, നാരായൺദാസ്, സുധ മോഹനൻ. കണ്ണുകൾ ദാനം ചെയ്തു.

അന്നംകുട്ടി
മുരിയാട്: കണ്ണമ്പുഴ ലോനക്കുട്ടിയുടെ ഭാര്യ അന്നംകുട്ടി (93) അന്തരിച്ചു. മക്കൾ:  ജോസഫ്, തോമസ്, ജോണി, റാഫേൽ. മരുമക്കൾ: മേഴ്സി, വീന, ആലിസ്, ലില്ലി.

ജാനകി
കൊടുങ്ങല്ലൂർ: അഴീക്കോട് പോണത്ത് പരേതനായ കുട്ടിയുടെ ഭാര്യ ജാനകി (82) അന്തരിച്ചു. മക്കൾ: ലീല, സുലോചന, ഗോപി, സതീശൻ. മരുമക്കൾ: പരേതനായ മോഹനൻ, സുരേന്ദ്രൻ, സംഗീത, സജിത.

പദ്‌മാവതി അമ്മ
ചേറ്റുപുഴ: പരേതനായ തെക്കേ പര്യാടത്ത്‌ ചന്ദ്രശേഖര മേനോന്റെ ഭാര്യ നാരോത്ത്‌ വീട്ടിൽ പദ്‌മാവതി അമ്മ (87) അന്തരിച്ചു. മകൾ: ഗീത. മരുമകൻ: ഗോപാലകൃഷ്ണൻ.

പി.ആർ. സഹസ്രനാമൻ
തൃശ്ശൂർ: ഇറിഗേഷൻ വകുപ്പിലെ റിട്ട. ചീഫ്‌ എൻജിനീയർ നടത്തറ എംബണി വുഡ്‌സ്‌ നഗറിൽ പി.ആർ. സഹസ്രനാമൻ (81) അന്തരിച്ചു. 35 വർഷം  പൊതുമരാമത്തുവകുപ്പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനീയേഴ്‌സ്‌ (ഇന്ത്യ) തൃശ്ശൂർ ഘടകം ചെയർമാനായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യ: സാവിത്രി (റിട്ട. പ്രൊഫ. വിമല കോളേജ്‌, തൃശ്ശൂർ). മക്കൾ:  മീര (എൻജിനീയർ), മഞ്ജു, വെങ്കിട്ടരാഘവൻ (എൻജിനീയർ). മരുമക്കൾ: പ്രദീപ്‌, കൃഷ്ണൻ, സുകന്യ.

ഷാജി  
ചൊവ്വന്നൂർ: പന്തല്ലൂരിൽ പന്തല്ലൂർ വീട്ടിൽ പരേതനായ അച്യുതന്റെ മകൻ ഷാജി (48) അന്തരിച്ചു. ഭാര്യ: സജിത. മകൾ: സുജീഷ്ണ.

രവി
പാടൂർ: ഇടിയഞ്ചിറ മാട്ടുമ്മൽ പണിക്കൻവീട്ടിൽ രവി (65) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: പ്രദീപ്, പ്രമോദ്, പ്രശാന്ത്. മരുമക്കൾ: ബിന്ദു, ബബിത, ഹൈമ.    
 
കൗസല്യ
കൊടകര: മനക്കുളങ്ങര നമ്പുകുളങ്ങരവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (72) അന്തരിച്ചു. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ശ്രീനി, ബിന്ദു.

നഫീസ
കരൂപ്പടന്ന: പോസ്റ്റോഫീസിന് കിഴക്കുവശം കരിപ്പാക്കുളം അമ്മുവിന്റെ ഭാര്യ നഫീസ (70) അന്തരിച്ചു. മക്കൾ: റഹീല, ബദറുദ്ദീൻ (ഗൾഫ്),  ജാഫർ (ഗൾഫ്), ഷാഫി. മരുമക്കൾ: അബു, സീനത്ത്, സീനത്ത്, റെജുല.

മേഴ്‌സി കോശി
കളമശ്ശേരി: മാവേലിക്കര തഴക്കര പ്ലാംതോട്ടത്തിൽ പരേതനായ പി.വി. കോശിയുടെ ഭാര്യ മേഴ്‌സി കോശി (89) അന്തരിച്ചു. മക്കൾ : ഡെയ്‌സി അലക്‌സ്, പരേതനായ ജോർജി, സോമി (ബെംഗ്ലൂരു). മരുമക്കൾ : അലക്‌സ് പി. വർഗീസ് (ബാലു), ഗ്രേയ്‌സ് കോശി, അലക്‌സ് പി. ഫിലിപ്പ് (മോനിക്കുട്ടൻ).

സാറാമ്മ
കുറുപ്പംപടി: ചുണ്ടക്കുഴി പുത്തൻപുര വീട്ടിൽ പരേതനായ ഇസഹാക്കിന്റെ ഭാര്യ സാറാമ്മ (80) അന്തരിച്ചു. മക്കൾ: വർഗീസ്, യാക്കോബ്, മേരി, അമ്മിണി, ജോസ്.

റാബിയ
ആലുവ: തായിക്കാട്ടുകര കുഴിയലകത്തൂട്ട് വീട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ റാബിയ (83) അന്തരിച്ചു. തായിക്കാട്ടുകര പടിഞ്ഞാറെപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ത്വാഹ, അബ്ദു സലാം, മൂസ, ഐഷാ ബീവി, സൗദ ബീവി, പരേതയായ സുഹ്‌റ ബീവി, സലീക്കത്ത്. മരുമക്കൾ: സുനിത ബീവി, ഷമീന, റജീന, അബൂബക്കർ, അഷറഫ്, അബ്ബാസ്, അബ്ദുൽ റഷീദ്.

ബാരിഡ്
ഫോർട്ടുകൊച്ചി:  വൈ.എം.സി.എ. റോഡ് ചിറ്റിലപ്പള്ളി വീട്ടിൽ ബാരിഡ് (89) അന്തരിച്ചു. കൊച്ചിൻ റിഫൈനറി റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ റജീന. മക്കൾ: ഹെൻട്രി ജൂഡ്, ആന്റണി വിൽക്കിൻസ്, സൂസൻ, സേവ്യർ പ്രദീപ്.

ടി.കെ. ഷൈൻ
തൃപ്പൂണിത്തുറ: നഗരസഭയിലെ യു.ഡി.എഫ്.  കൗൺസിലർ എരൂർ കപ്പട്ടിക്കാവ് തോപ്പിൽ ടി.കെ. ഷൈൻ (62) അന്തരിച്ചു. തുടർച്ചയായി മൂന്ന് തവണ നഗരസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 49-ാം ഡിവിഷൻ കൗൺസിലർ ആണ്. ഭാര്യ: ഗ്രേസി. മക്കൾ: ഗ്രീഷ, ജിൻഷ. മരുമക്കൾ: സജീഷ്, ശരത് (എല്ലാവരും ഷാർജ).

തോമസ് കുര്യൻ
നടുക്കര  : കുന്നേലിടത്ത് തോമസ് കുര്യൻ (85) അന്തരിച്ചു. ഭാര്യ : കദളിക്കാട് അറുകാലിൽ മേരി. മക്കൾ : ടോമി, ജെസി, ജോൺ, ഷാജൻ, ഫ്രാൻസിസ്, ജിജി, റ്റോജി, ഷില്ലി, സിബി. മരുമക്കൾ:  ലില്ലി നെടുങ്കല്ലേൽ, ഈപ്പൻ കൊറ്റിയത്ത്, സിൽവി ഇരമംഗലത്ത്, ജിജി വെട്ടുപാറയ്ക്കൽ, ട്രെസ്സി ഓലിയപ്പുറം, ബെന്നി തുരുത്തിയിൽ, വിൽസൺ എടപ്പാട്ടുകാവുങ്കൽ, പോൾ ചാത്തംകണ്ടത്തിൽ, സുമ കുര്യനാൽ.

ദേവകി അമ്മ
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരി പതിയനാട് വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ദേവകി അമ്മ (87) അന്തരിച്ചു. മക്കൾ: പരേതനായ ബി.സുരേന്ദ്രൻ നായർ, ബി.ജയചന്ദ്രൻ നായർ, ഡി.ശശികല, ഡി.അനിതകുമാരി. മരുമക്കൾ: കെ.ഗീതാകുമാരി, എസ്.സുധാകുമാരി, കെ.ശശീന്ദ്രൻ നായർ, പരേതനായ ജി.മോഹനൻ നായർ.

ബ്രിജിത്ത് ഗോമസ്
കാട്ടാക്കട: കട്ടയ്ക്കോട് മാങ്കോട്ടുകോണം പുല്ലുവിളാകത്ത് വീട്ടിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ബ്രിജിത്ത് ഗോമസ്(82) അന്തരിച്ചു. മക്കൾ: ബെനോഫ സത്യൻ, സെബാസ്റ്റ്യൻ, ത്രേസ്യാമ്മ, റെയ്‌മോൾ, പരേതരായ പോൾ സ്റ്റീഫൻ, റേച്ചൽ, റോയി. മരുമക്കൾ: സത്യൻ, വിജയകുമാരി, വിജയൻ, സുധാകരൻ.

ജെ.പൊന്നമ്മ
വെൺപകൽ: തേരിവിള വീട്ടിൽ പരേതനായ ജി.പരമേശ്വരപിള്ളയുടെ ഭാര്യ ജെ.പൊന്നമ്മ (86) അന്തരിച്ചു. മക്കൾ: പരേതനായ ശ്രീകുമാരൻ നായർ, പ്രഫുല്ലചന്ദ്രൻ നായർ, സുഷമാദേവി, മുരളീധരൻ നായർ. സുമാദേവി, ജ്യോതിഷ്‌കുമാർ. മരുമക്കൾ: മധുസൂദനൻ നായർ, അംബികാഭായി, ഉഷാകുമാരി, പരേതനായ അനിൽകുമാർ, സിന്ധുലേഖ.

രാജമ്മ
നെയ്യാറ്റിൻകര: ധനുവച്ചപുരം താന്നിമൂട് എയ്ത് കൊണ്ടൻകാണി ഹാനിയൽ ഭവനിൽ സർലിങ്ങിന്റെ ഭാര്യ രാജമ്മ (70) അന്തരിച്ചു. മക്കൾ: റീന (അധ്യാപിക, സെയ്‌ന്റ് മാത്യൂസ് ഹൈസ്കൂൾ, പൊഴിയൂർ), സന്തോഷ് സർലിങ് (ബ്യൂറോ ചീഫ്, കൈരളി ടി.വി, ന്യൂഡൽഹി). മരുമക്കൾ: ലിയോ (ദുബായ്), സറീന (പൊഴിയൂർ).

തങ്കപ്പൻ ആചാരി
പുണെ: കിഴക്കേ കല്ലട കരിംതോട്ടുവ ചേന്നംകുളത്ത്‌  വീട്ടിൽ തങ്കപ്പൻ ആചാരി (73) അന്തരിച്ചു. ഭോസരി ശീതൾ ബിൽഡിങ്ങിൽ ഫ്ലാറ്റ് നമ്പർ 6-ൽ താമസക്കാരനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, ബീന, ബിജു. ശവസംസ്‌കാരം 8-ന് രാവിലെ 10.30ന് ഭോസരി മുനിസിപ്പൽ കോർപ്പറേഷൻ ശ്മശാനത്തിൽ.

ടി.എൻ. വിശ്വനാഥൻ നായർ
ന്യൂഡൽഹി: കാനിങ് റോഡ് കേരള സ്‌കൂളിൽ ദീർഘകാലം പ്രിൻസിപ്പലായിരുന്ന ടി.എൻ. വിശ്വനാഥൻ നായർ (88) കൽക്കാജി അളകനന്ദയിലെ യമുന അപ്പാർട്ട്‌മെന്റ്‌സിൽ(എ-203) അന്തരിച്ചു. കോന്നി പയ്യനാമണിൽ മംഗലശ്ശേരിൽ കുടുംബാംഗമാണ്. ഭാര്യ കാനിങ് റോഡ് കേരള സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായിരുന്ന പരേതയായ രാജമ്മ.  മക്കൾ: ശാലിനി നായർ (സീനിയർ കൺസൾട്ടന്റ്, ടി.സി.എസ്., ഡൽഹി), ശ്രീലേഖ നായർ (ഫിസിയോ തെറാപ്പിസ്റ്റ്, മുംബൈ), ശ്രീകുമാർ നായർ (സീനിയർ ഡയറക്ടർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ഡൽഹി). മരുമക്കൾ: സത്യനാഥൻ (ഡയറക്ടർ, ലോക്‌സഭാ സെക്രട്ടേറിയറ്റ്), സനൽ വി. നായർ (റിസർവ് ബാങ്ക്, മുംബൈ), വിദ്യ നായർ (ലീഡ് ഇന്ത്യ, ഡൽഹി). ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നെഹ്രു പ്ലേസ് ശ്മശാനത്തിൽ.

എം.വി. ബാലകൃഷ്ണൻ
മുംബൈ: ചെമ്പൂർ ശ്രീനാരായണ ഹൗസിങ് സൊസൈറ്റി നിവാസിയും മുൻ റാലീസ് ഇന്ത്യാ ഉദ്യോഗസ്ഥനുമായ എം.വി. ബാലകൃഷ്ണൻ (86) അന്തരിച്ചു. കണ്ണൂർ അലവിൽ മാടത്താൻകണ്ടി വടക്കയിൽ കുടുംബാംഗമാണ്. ഭാര്യ: പ്രസന്ന. മക്കൾ: പരേതനായ അനൂപ്, സന്ധ്യ. മരുമക്കൾ: മേധ, ശ്യാം. സഹോദരങ്ങൾ: മൈത്രി, സുധാകരൻ, പരേതരായ ദാമോദരൻ, ശ്രീധരൻ, ലക്ഷ്മണൻ, ഭരതൻ.

ചിരുതക്കുഞ്ഞി
മടിക്കൈ: ഓർക്കോലിലെ കുഞ്ഞമ്പു നായരുടെ ഭാര്യ ഇ.വി.ചിരുതക്കുഞ്ഞി (71) അന്തരിച്ചു. മക്കൾ: മനോജ്, വിനോദ്. മരുമക്കൾ: പുഷ്പ (പുതുക്കൈ), ദീപ (മോനാച്ച). സഹോദരങ്ങൾ: കുഞ്ഞമ്പു കക്കാട്ട്, ലക്ഷ്മിയമ്മ, ജാനകി, നാരായണൻ, ബാലൻ, പരേതരായ കരുണാകരൻ നായർ, കൃഷ്ണൻ.

കുഞ്ഞിക്കണ്ണൻ
പാനൂർ: പുത്തൂർ റോഡിലെ രേഖ ജൂവലറി ഉടമ പുത്തൂർ പോസ്റ്റാഫീസിന് സമീപം സ്കൂൾ പറമ്പത്ത് കുഞ്ഞിക്കണ്ണൻ (71) അന്തരിച്ചു. ഭാര്യ: അംബുജാക്ഷി. മക്കൾ: റീന, രജനി, രേഖ. മരുമക്കൾ: ജിനചന്ദ്രൻ (മുണ്ടേരി), രാമകൃഷ്ണൻ (കൂടാളി), ദിനേശൻ (സിംഗപ്പൂർ). സഹോദരങ്ങൾ: ജാനു, സൗമിനി, പരേതരായ കേളു, ഗോവിന്ദൻ (റിട്ട. ടെലിഫോൺ എക്സ്ചേഞ്ച്), ദേവി.

ദേവകി അന്തർജനം
കൊടക്കാട്: വെള്ളച്ചാൽ തെക്ക് മാധവപ്പള്ളി ഇല്ലത്ത് പരേതനായ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തർജനം (96) അന്തരിച്ചു. മക്കൾ: ശങ്കരൻ നമ്പൂതിരി (ഏച്ചിക്കുളങ്ങര നാരായണപുരം ക്ഷേത്രം ഊരാളൻ), സുഭദ്ര അന്തർജനം, ഗൗരി അന്തർജനം, നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി. മരുമക്കൾ: പരേതയായ രമണി അന്തർജനം, എം.കൃഷ്ണൻ നമ്പൂതിരി, സാവിത്രി അന്തർജനം, എം.കേശവൻ നമ്പൂതിരി. സഹോദരങ്ങൾ: പരേതരായ അദിതി അന്തർജനം, ശംഭു നമ്പൂതിരി, നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി.

കമല
കുറ്റിക്കകം: പരേതനായ പുത്തൻ വീട്ടിൽ ഭാസ്കരന്റെ ഭാര്യ കമല (62) അന്തരിച്ചു. മക്കൾ: സുജിത് (ഒമാൻ), സജിത്ത്, സുനിത, സനൽ. മരുമക്കൾ: ദിവ്യ സുജിത്, സിതാര സജിത്ത്, അരവിന്ദ്. സഹോദരങ്ങൾ: ലീല, സുമതി, രാജീവൻ.

ബീയ്യാത്തു
പാനൂർ: കല്ലിക്കണ്ടി ചാക്യാർകുന്ന് ചാക്യാർകുന്നുമ്മലിലെ ബീയ്യാത്തു (75) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: കുഞ്ഞിപ്പാത്തു, മൊയ്തു, അബ്ദുള്ള, ഇബ്രാഹിം. മരുമക്കൾ: ഇബ്രാഹിം, സക്കീന, ഫൗസിയ, മുനീറ. സഹോദരങ്ങൾ: മൂസ ഹാജി, അബൂബക്കർ ഹാജി, അയിശു, കദീശ, കുഞ്ഞാമി, മറിയം.

നമ്പ്രോൻ നാരായണി
മാലൂർ: മാലൂർ സിറ്റിക്കടുത്ത മീത്തലെ പനോളിവീട്ടിൽ നമ്പ്രോൻ നാരായണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കവിണിശ്ശേരി രാമൻ നായർ. മക്കൾ: നമ്പ്രോൻ ജാനകി, എൻ.ബാലൻ മേസ്ത്രി (എരട്ടേങ്ങൽ), ലക്ഷ്മി (നീർവേലി). മരുമക്കൾ: കെ.സതി (നരവൂർ), പരേതരായ വി.കെ.അപ്പുക്കുട്ടി നായർ, (റിട്ട. വില്ലേജ്മാൻ), കെ.പി.ഗംഗാധരൻ (നീർവേലി). സഹോദരങ്ങൾ: നമ്പ്രോൻ രാമൻ നായർ, കൃഷ്ണൻ നായർ, പരേതരായ ചാത്തു നായർ (മൂവരും ഉരുവച്ചാൽ, പഴശ്ശി), കല്യാണി (കൂടാളി).

നാരായണി
കരിമ്പം: പനക്കാട് ചെറുവയലിലെ എം.നാരായണി (88) അന്തരിച്ചു.  ഭർത്താവ്: പരേതനായ അമ്പൂക്കുട്ടി. മക്കൾ: നാരായണൻ (ചെങ്ങളായി), ബാലൻ (പനക്കാട്), ചന്ദ്രൻ (കുറുമാത്തൂർ), കണ്ണൻ (ചെറുവയൽ).  മരുമക്കൾ: കാർത്ത്യായനി, പുഷ്പ, അജിത, ലത. സഹോദരങ്ങൾ: യശോദ, നാരായണൻ.

ഗോപിനാഥൻ നമ്പ്യാർ
തിരൂർ: അന്നാര ചെറുമഠത്തിൽ ഗോപിനാഥൻ നമ്പ്യാർ (97) അന്തരിച്ചു. തമിഴ്നാട് പോലീസ്‌ റിട്ട. സർക്കിൾ ഇൻസ്പെക്ടറാണ്‌. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: നാരായണിക്കുട്ടി, ശേഖരൻകുട്ടി, കൃഷ്ണകുമാർ.  മരുമക്കൾ: അച്യുതൻകുട്ടി, ശോഭ, സുജാത.

മുഹമ്മദ്
ചന്തക്കുന്ന്: അയ്യാർപൊയിൽ കുഴിക്കാടൻ മുഹമ്മദ് (നാണി-75) അന്തരിച്ചു. ഭാര്യ: കിണറ്റിങ്ങൽ ജമീല. മക്കൾ: ഉസ്‌മാൻ (ജിദ്ദ), യൂനുസ് (ദമാം), ഷാജിദ്, ഷീബ. മരുമക്കൾ: സജ്‌ന, ഷംസാദ്, ഉമ്മർ (ജിദ്ദ), ആബിദ.

ബിയ്യുട്ടി ഹജ്ജുമ്മ
താനൂർ: പനങ്ങാട്ടൂരിലെ കൊലക്കുന്നത്ത്‌ അബൂബക്കർ ഹാജിയുടെ ഭാര്യ ബിയ്യുട്ടി ഹജ്ജുമ്മ (76) അന്തരിച്ചു. മക്കൾ: മുസ്തഫ, ഹംസ (ഖത്തർ), അബ്ദുറഹ്‌മാൻ, സക്കീർ, സൈനബ, സുബൈദ. മരുമക്കൾ: അഷ്‌റഫ്‌, ഉസ്‌മാൻ (യു.എ.ഇ.), സബീല, സീനത്ത്‌, സഫിയ, സജ്‌ന.

കമലാഭായി അമ്മ
എരമംഗലം: മാറഞ്ചേരി പനമ്പാട് പരേതനായ പറയരിക്കൽ നാരായണൻ നായരുടെ ഭാര്യ കമലാഭായി അമ്മ (77) അന്തരിച്ചു. മക്കൾ: ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ (മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം, ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം), നളിനി. മരുമക്കൾ: രശ്മി, സിന്ധു, പരേതനായ നാണു നായർ.

കുഞ്ഞിമുഹമ്മദ്‌
കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ ദീർഘകാലം എസ്‌.ടി.യു. ചുമട്ടുതൊഴിലാളിയുമായിരുന്ന പോക്കാട്ട്‌ കുഞ്ഞിമുഹമ്മദ്‌ (കുഞ്ഞീച്ചി-75) അന്തരിച്ചു. വാർഡ്‌ മുസ്‌ലിംലീഗ്‌ വൈസ്‌പ്രസിഡന്റ്‌, ഇർശാദുൽ മുതഅല്ലിമീൻ ഹയർസെക്കൻഡറി മദ്രസ കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽറസാഖ്‌, ഖദീജ, ഇഖ്‌ബാൽ, ഷൗക്കത്ത്‌, ബജീന, സക്കരിയ.

ഗോവിന്ദൻ എഴുത്തച്ഛൻ
തൃക്കടീരി: കിഴൂർ മല്ലിശ്ശീരി വീട്ടിൽ ഗോവിന്ദൻ എഴുത്തച്ഛൻ (77) അന്തരിച്ചു. ഭാര്യ: പാർവതി. മക്കൾ: ഹരിദാസൻ, രാമചന്ദ്രൻ, ശ്രീദേവി, മീന, ജയരാജൻ. മരുമക്കൾ: അമൃത, ശ്രീലത (തൃക്കടീരി പഞ്ചായത്തംഗം), മോഹനൻ, സൗമ്യ, പരേതനായ മണികണ്ഠൻ.

രവിവർമരാജ
പാലക്കാട്: ആയഞ്ചേരി കോവിലകം വലിയരാജ (കടത്തനാട്) രവിവർമരാജ (80) താരേക്കാട് കടത്തനാട് വീട്ടിൽ അന്തരിച്ചു. ഭാര്യ: ശൈലജ രാജ. മകൻ: പരീക്ഷിത്ത് രാജ. മരുമകൾ: ഗ്രീഷ്മ.

മുസ്തഫ റാവുത്തർ
മണ്ണാർക്കാട്: അരയങ്ങോട് കൊളത്തടിയൻ ഹൗസിൽ മുസ്തഫറാവുത്തർ (70) അന്തരിച്ചു. ആദ്യകാല ടി.എം.ടി. ബസ് സർവീസ് ഉടമയും നെല്ലിപ്പുഴയിലെ ലെയ്‌ത്ത്‌ വർക്‌ഷോപ്പുടമയുമായിരുന്നു. ടൗൺ ഹനഫി ജുമാമസ്ജിദ് മുൻ പ്രസിഡന്റുമാണ്.

തങ്കപ്പൻ നായർ
ചെങ്ങന്നൂർ: ഇടനാട് വിലങ്ങിൽതുണ്ടിയിൽ കള്ളിമാത്ര തങ്കപ്പൻ നായർ (73) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഇന്ദു, സീമ. മരുമക്കൾ: മുരളി, ഗിരീഷ്.

കനകമ്മ
പെരിങ്ങര: കണക്കപ്പിള്ള വീട്ടിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ കനകമ്മ(90) അന്തരിച്ചു. മക്കൾ: രാജേന്ദ്രപ്രസാദ്, പരേതനായ സോമൻപിള്ള, മോഹൻദാസ്, ഇന്ദിരബായ്, പ്യാരിലാൽ, ശ്യാംലാൽ, ജ്യോതിബായി. മരുമക്കൾ: ഓമന, രാജേശ്വരി, ശശികല, രാജൻ, അനിത, സുമ, സുരേഷ് ബാബു.

സരോജനി
കഞ്ഞിക്കുഴി: പുന്നയാർ പുളിച്ചമാക്കൽ ജനാർദനന്റെ ഭാര്യ സരോജനി (67) അന്തരിച്ചു. പരേത കൊല്ലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: പ്രകാശൻ, അമ്പിളി, രജനി.

കെ.കെ.‌ഉമ്മൻ
തിരുവല്ല: മുംബൈ ഓർഡനൻസ് ഫാക്ടറി റിട്ട. സൂപ്രണ്ട് കറ്റോട് കാവുങ്കപറമ്പിൽ കണ്ടത്തിൽ കെ.കെ.ഉമ്മൻ (കൊച്ചു ഉമ്മച്ചൻ-96) അന്തരിച്ചു.

ഏലിക്കുട്ടി ജോസഫ്
കൊച്ചിടപ്പാടി: മുകാലയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (88) അന്തരിച്ചു. പരേത പൂഞ്ഞാർ പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, ടോണി (കാർമൽ ഹോസ്പിറ്റൽ, പാലാ), ജോണി. മരുമക്കൾ: സണ്ണി തലമടയിൽ (പാളയം), സാലി അന്പാട്ട് (തീക്കോയി).

പി.വി.വർഗീസ്
കുന്നന്താനം: റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ ചെങ്ങരൂർചിറ പുത്തൻപുരയ്ക്കൽ പി.വി.വർഗീസ് (കുഞ്ഞൂഞ്ഞുകുട്ടി-82) അന്തരിച്ചു. ഭാര്യ: മാന്നാർ മണിപുഴഞ്ഞിയിൽ ക്ളാരമ്മ. മക്കൾ: സജി (ഗ്രഫ്), റജി (സൗദി), വിൻസെന്റ്, സിജി (ദുബായ്).

വർഗീസ് ഫീലിപ്പോസ്
പാന്പാടി: പോരാളൂർ മറ്റത്തുങ്കൽ (മലയാറ്റൂർ) വർഗീസ് ഫീലിപ്പോസ് (കുഞ്ഞൂട്ടി-80) അന്തരിച്ചു. ഭാര്യ: അന്നമ്മ കൂരോപ്പട നാലുപ്ളാക്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, സൂസമ്മ, ലൈസാമ്മ, കൊച്ചുമോൾ. മരുമക്കൾ: തോമസുകുട്ടി മുകളേൽമറ്റത്തിൽ പാന്പാടി, കുര്യൻ കുന്നത്ത് കൂരോപ്പട, ബേബി പുതുപ്പറന്പിൽ വെള്ളൂർ, രാജൻ പന്പൂര് മീനടം.

പി.പി.എബ്രഹാം
തിരുവഞ്ചൂർ: പായിക്കാട്ടായ പാറയിൽ പി.പി.എബ്രഹാം (ജോയി-79) അന്തരിച്ചു. ഭാര്യ: ലീലാമ്മ പുളിക്കക്കവല ഡാണാവുങ്കൽ കുടുംബാംഗം. മക്കൾ: സാം (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), സൂസമ്മ, സുജ (യു.കെ.). മരുമക്കൾ: റെജി മുണ്ടിക്കുന്നേൽ തിരുവഞ്ചൂർ , ബിനോയി പാണംപറന്പിൽ പുതുവേലി (യു.കെ.), ബിനി കാരയ്ക്കാട്ട് മണർകാട്.

ഗൗരിയമ്മ
പന്തളം: കുരമ്പാല തെക്കേ പടിഞ്ഞാറ്റേതിൽ പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ ഗൗരിയമ്മ (94) അന്തരിച്ചു. മക്കൾ: പരേതയായ രുക്‌മിണിയമ്മ, പരേതനായ ഗോപാലകൃഷ്ണപിള്ള, രാജശേഖരപിള്ള, ശ്രീകുമാർ, സുജാത. മരുമക്കൾ: പരേതനായ കൃഷ്ണക്കുറുപ്പ്, ഈശ്വരിയമ്മ, പദ്‌മജ, ബാബുരാജൻ നായർ.

ഒ.ഗീവർഗീസ്
തലച്ചിറ: തുണ്ടിൽ ഷൈജുഭവനിൽ ഒ.ഗീവർഗീസ് (81) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഷാജി, ഷൈനി (സൗദി), ഷൈജു (മസ്കറ്റ്). മരുമക്കൾ: പമീല (എം.ജി.എം.സ്കൂൾ, കൊട്ടാരക്കര), അലക്സ് (കുണ്ടറ), മേഴ്‌സി (മസ്കറ്റ്).

ആർ.സുധാകര മല്യ
ആലപ്പുഴ: ജലസേചന വകുപ്പ് റിട്ട.എക്സിക്യൂട്ടിവ് എൻജിനീയർ, പഴയ തിരുമല വിനായക് ജ്യോതിയിൽ ആർ. സുധാകര മല്യ (71) അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി പാലങ്കടവ് കുടുംബാംഗമാണ്.  പാലക്കാട് മലമ്പുഴ കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് ഏജൻസി (കാഡാ) യിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽഗൗഡ  സാരസ്വത ബ്രഹ്മണക്ഷേമസഭ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ്, എറണാകുളം അമ്പലമേട് കുലദേവതാ മന്ദിരങ്ങളുടെ ഭരണസമിതി അംഗം, ആലപ്പുഴ കാശീമഠം വ്യവസ്ഥാപക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ഗീത സുധാകർ. മക്കൾ: ലത എൻ.പ്രഭു, പരേതയായ ഉഷാ സുനിൽ.

ലക്ഷ്മണൻപിള്ള
ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോ റിട്ട.കൺട്രോളിങ് ഇൻസ്പെക്ടർ,  ആർ.വി.ലക്ഷ്മണൻപിള്ള (82) അന്തരിച്ചു. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ആഷാദേവി, മഹേഷ് , നിഷ (അധ്യാപിക, ഔവർ ലേഡി ഓഫ് മേഴ്‌സി സ്കൂൾ, അരൂർ).