മുല്ലശേരില്‍  മുകുന്ദന്‍ നായര്‍

mukundanഅമ്മയുടെ സംസ്‌കാരച്ചടങ്ങു നടക്കുന്നതിനിടെ മകനും അമേരിക്കന്‍ മലയാളിയുമായ മുല്ലശേരില്‍  മുകുന്ദന്‍ നായര്‍ (67) കോഴഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ ഇന്ദിര;  മക്കള്‍ ശബരി നായര്‍, മഞ്ജുള,  മരുമക്കള്‍: ചിത്ര, ഭാനു രാജേന്ദ്രന്‍.

പഴയ കാല സിനിമ നിര്‍മാതാവ് കൂടിയായ അദ്ദേഹം മുല്ലശ്ശേരി ഫിലിംസിന്റെ  ബാനറില്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഫര്‍ണിച്ചര്‍മാര്‍ട്ട് നടത്തിയിട്ടുണ്ട്. കോന്നിയിലെ മുല്ലശ്ശേരില്‍ കണ്ണാശുപത്രിയുടെ ഉടമയാണ്.

സംസ്‌കാരം ഓഗസ്റ്റ് 30 ന്  ബുധനാഴ്ച അഞ്ചു  മണിക്ക് കോന്നിയില്‍ സ്വവസതിയില്‍  നടത്തും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ശബരിനാഥ്  - 011 91 755 9932 011 

വാര്‍ത്ത അയച്ചത് : ശ്രീകുമാര്‍ ഉണ്ണിത്താന്‍

സിസ്റ്റർ ആനി ജോസ് 
എൻ.ആർ.പുര: സിസ്റ്റർ ആനി ജോസ് (ചിന്നമ്മ-76) അന്തരിച്ചു. സി.എം.സി. സഭാംഗമാണ്. കോഴിക്കോട് കൂടരഞ്ഞി തെള്ളിക്കാലായിൽ ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകളാണ്.
കർണാടക സെയ്ന്റ് എവുപ്രാസ പ്രൊവിൻസ് അംഗമാണ്. സഹോദരങ്ങൾ: റോസമ്മ, മറിയക്കുട്ടി, ഫ്രാൻസിസ്, പരേതനായ വർക്കി. 

മണി
പൊറ്റമ്മൽ: പരേതനായ മാടേനി ശേഖരന്റെ മകൻ മാടേനി മണി (48) അന്തരിച്ചു. അമ്മ: പരേതയായ പത്മിനി. 
ഭാര്യ: ഷീബ. മക്കൾ: നിമിഷ, നിതിൻ. സഹോദരങ്ങൾ: അനീശൻ, രമേശൻ, അനിത, അജിത. 

ദേവകി
നടേരി: കൊയിലോത്തുകണ്ടി ദേവകി (82) അന്തരിച്ചു. മകൾ: സാവിത്രി. മരുമകൻ: വിൻസൻ. സഹോദരങ്ങൾ: പരേതരായ കല്യാണി, ലീല. 

മോഹനൻ
പയ്യോളി: ഇരിങ്ങൽ ഒന്നരൊടിയിൽ മോഹനൻ (60) അന്തരിച്ചു. ഭാര്യ: നന്ദിനി. മക്കൾ: നിധീഷ്, നിമിഷ. മരുമക്കൾ: പ്രകാശൻ, ഇന്ദുലേഖ. സഹോദരൻ: വിശ്വനാഥൻ. 

കൗസല്യ
കോഴിക്കോട്: കോട്ടൂളി-പട്ടേരി സ്റ്റേറ്റ്ബാങ്ക് കോളനിക്ക് സമീപം ചെറിയേടത്ത് പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (80) അന്തരിച്ചു. മക്കൾ: വത്സലകുമാരി, സി. ബാബു (റിട്ട. മാതൃഭൂമി, കോഴിക്കോട്), സി. പ്രേമാനന്ദൻ (അച്ചൂസ് ഫ്ലോർമിൽ, പൊറ്റമ്മൽ), ശുഭകുമാരി, പ്രസനീഷ് (ബിസിനസ്, പൊറ്റമ്മൽ). മരുമക്കൾ: സിദ്ധാർഥൻ കണ്ണച്ചംവീട്ടിൽ, നീന അഞ്ചേരി, പരേതയായ പുതുക്കുടി രജനി, ലൗലി പട്ടയിൽ കീരങ്ങാട്, ഭാസ്കരൻ പാലത്ത്, ബബിത ചെങ്ങോട്ട് പിലാക്കിലൊടിയിൽ. 

ഗോകുൽദാസ്
കാക്കൂർ: നടുവല്ലൂർ ചെത്തിൽ ഗോകുലം കൃഷ്ണൻനായരുടെ മകൻ ഗോകുൽദാസ് (50) അന്തരിച്ചു. അമ്മ: സരോജിനി അമ്മ (റിട്ട. അധ്യാപിക). ഭാര്യ: സീത. 
സഹോദരങ്ങൾ: ശ്രീബാല (ഗവ. മോഡൽ എച്ച്.എസ്.എസ്., കോഴിക്കോട്), മുക്തിദാസ് (കേരള പോലീസ്).

സൈനബ
നന്മണ്ട: പന്ത്രണ്ടിലെ പരേതനായ മണലക്കോട് ചേക്കുവിന്റെ ഭാര്യ സൈനബ (80) അന്തരിച്ചു. മകൾ: സഹീദ. മരുമകൻ: ചിത്തന്നൂർ അബ്ദുറസാഖ്. സഹോദരങ്ങൾ: റസാഖ്, സലാം, ഇബ്രാഹിം, ഇസ്മയിൽ, കദീശ, പാത്തൈയ്, മറിയം, പരേതരായ പി.എ. സുബൈർ, യൂസഫ്, ആമിന.

അമ്മാളുഅമ്മ
കൊയിലാണ്ടി: അരിക്കുളം മാവട്ട് എടവന കുമാരൻനായരുടെ ഭാര്യ അമ്മാളുഅമ്മ (75) അന്തരിച്ചു. മക്കൾ: പത്മിനി, രാജൻ (ബഹ്റൈൻ), രമേശൻ, ദിനേശൻ (അസി. ലേബർ ഓഫീസർ, തലശ്ശേരി). മരുമക്കൾ: കൃഷ്ണൻനായർ, ബിന്ദു, മോളി, രാരി. 

മോഹനൻ
കൊയിലാണ്ടി: കുറുവങ്ങാട് ഊരാളികണ്ടി മീത്തൽ മോഹനൻ (61) അന്തരിച്ചു. ഭാര്യ: സുഭാഷിണി. മക്കൾ: സുമേഷ്, ബിനീഷ് (മാതൃഭൂമി, കോട്ടക്കൽ). സഹോദരൻ: ശിവൻ. 

മുഹമ്മദ്
മേപ്പാടി: പുത്തുമല ചോലക്കതൊടി മുഹമ്മദ് (83) അന്തരിച്ചു. ഹാരിസൺ മലയാളം പ്ലാന്റേഷൻ സൂപ്പർവൈസർ ആയിരുന്നു. 
ഭാര്യ: പരേതയായ നഫീസ. മക്കൾ: ഇത്തീരു, ആസ്യ, മറിയ, അബ്ദുള് ലത്തീഫ്, അബ്ദുൾ നാസര്, റൈഹാനത്ത്, അബ്ദുൾ റഹിമാൻ, മുംതാസ്, സുലൈഖ.  മരുമക്കൾ: മുഹമ്മദ്, ഹംസ കടൂർ, ഉസ്മാൻ, സീനത്ത്, ഹാജറ, ഹസ്സൻ, ലത്തീഫ്, ഇസ്മയിൽ, നസീമ. 

ജോസ്
കരാഞ്ചിറ: എലുവത്തിങ്കൽ ജോസ് (72) അന്തരിച്ചു. 
ഭാര്യ: ത്രേസ്യ ജോസ്. മക്കൾ: ബെന്നി, ബീന, ബിജു, ബിന്ദു. മരുമക്കൾ: ജൂലി, രാജൻ, ലേഖ, ബൈജു. 

 

കല്യാണി
ആളൂര്: കനാല്പ്പാലം കണ്ണന്കാട്ടില് പരേതനായ നാരായണന്റെ ഭാര്യ കല്യാണി (90) അന്തരിച്ചു. മക്കള്: പുഷ്പാഗംദന്, അംബുജാക്ഷന്, സദാനന്ദന്, രവീന്ദ്രന്, ചന്ദ്രാവതി, അമ്മിണി, ശശീന്ദ്ര, ഷൈലജ. മരുമക്കള്: സുലോചന, ലത, സീന, ശലഭ, ഗംഗാധരന്, മഹേന്ദ്രന്, രമേഷ്, പരേതനായ ഷാനവാസ്.

ഏല്യ
കല്ലേറ്റുംകര: കള്ളിവളപ്പില് പരേതനായ ലോനപ്പന്റെ ഭാര്യ ഏല്യ (89) അന്തരിച്ചു. മാരാംകോട് വടക്കുഞ്ചേരി കുടുംബാംഗമാണ്. മക്കള്: ഡേവിസ് (മുംബൈ), ജോണ് (സൗദി), മേരി, സേവ്യര് (മുംബൈ), ആലിസ്, പരേതരായ വര്ഗീസ്, ജോസഫ്. മരുമക്കള്: ലില്ലി, മേരി, അല്ഫോണ്സ, ശോഭ, വര്ഗീസ്, ജിജി, പരേതനായ ലോനപ്പന്.

 ആര്. വിജയരാജന് 
തൃശ്ശൂര്: ഉപഭോക്തൃ സംരക്ഷണ പ്രവര്ത്തകനും വിവരാവകാശ നിയമവിദഗ്ധനുമായ ആര്. വിജയരാജൻ (65) ഒല്ലൂക്കര പ്രണവം നഗര് മിഥിലയില് അന്തരിച്ചു.
ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സ്ഥാപകനേതാക്കളില് ഒരാളാണ്. 
ഉപ്പില് ‘അയഡിന്’ ചേര്ക്കണമെന്ന ആവശ്യവുമായി തൊണ്ണൂറുകളില് വിജയരാജന്റെ നേതൃത്വത്തില് നടന്ന ഉപഭോക്തൃസമരം ശ്രദ്ധേയമായിരുന്നു. 
കേരള സ്റ്റേറ്റ് കണ്സ്യൂമര് പ്രൊട്ടക്ഷന് കൗണ്സില്, സ്റ്റേറ്റ് ഫുഡ് അഡ്വൈസറി കമ്മിറ്റി, ഡിസ്ട്രിക്റ്റ് റോഡ് സേഫ്റ്റി കമ്മിറ്റി, ഒ.ആര്.സി. തൃശ്ശൂര്, കാര്ഷിക സര്വകലാശാല ഐ.സി.സി., തൃശ്ശൂര് കോര്പ്പറേഷന് വൈദ്യുതി വിഭാഗത്തിലെ കണ്സ്യൂമര് റിഡ്രസ്സല് ഫോറം തുടങ്ങിയവയില് അംഗമായിരുന്നു.     
 ഒല്ലൂക്കര വി.ഇ.ഒ., കോ-ഓപ്പറേറ്റീവ് ഇന്സ്പെക്ടർ (മില്മ), വടക്കാഞ്ചേരി, മഞ്ചേശ്വരം, തളിക്കുളം എന്നിവിടങ്ങളില് ബി.ഡി.ഒ. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂരില് അസി. ഡെവലപ്പ്മെന്റ് കമ്മിഷണറായാണ് വിരമിച്ചത്. ഭാര്യ: രാധാമണി. 
 
വർഗീസ്
വീരഞ്ചിറ: നൊച്ചുവളപ്പില് വര്ഗീസ് (86) അന്തരിച്ചു. ഭാര്യ: പരേതയായ കൊച്ചുമറിയം. മക്കള്: ജോയ്, ആനി, പോള്, എല്സി, മേഴ്സി, സിസ്റ്റര് അര്ച്ചന, ജാന്സി. മരുമക്കള്: ബീന, ജോയ്, സൂസി, ജോസ്, പൗലോസ്, ഡേവിസ്.
 
സൈമൺ
പെരിങ്ങാവ്: റോസ്ഗാർഡൻ ഹൗസ് നമ്പർ എട്ടിൽ കുട്ടംകുളം ഇട്ടൂപ്പിന്റെ മകൻ സൈമൺ (64) അന്തരിച്ചു. പി.ഡബ്ള്യു.ഡി. റിട്ട. എക്സിക്യൂട്ടീവ് എൻജിനീയറാണ്. ഭാര്യ: മേരി സൈമൺ. മക്കൾ: സഞ്ജു സൈമൺ, സോണിയ മാത്യു. മരുമക്കൾ: അനു സഞ്ജു, മാത്യു പി. ചാക്കോ. 
 
ഡോ. ശാരദ സിൽവനോസ്
കൊച്ചി: പനമ്പിള്ളി നഗർ പ്ലോട്ട് ജി 69ൽ പരേതനായ ഡോ. കെ.ഐ. സിൽവനോസിന്റെ ഭാര്യ ഡോ. ശാരദ സിൽവനോസ് (75) അന്തരിച്ചു. മക്കൾ: വേണു, വിമൽ, വിദ്യ (മൂവരും അമേരിക്ക), ഡോ. വീണ (ബെംഗ്ളൂരു). 

ലോനപ്പൻ ഇട്ടിര
നെടുമ്പാശ്ശേരി: മള്ളുശ്ശേരി പയ്യപ്പിള്ളി ലോനപ്പൻ ഇട്ടിര (89) അന്തരിച്ചു. ഭാര്യ: ബേബി (പൂവ്വത്തുശ്ശേരി കാച്ചപ്പിള്ളി കുടുംബാംഗം). 
മക്കൾ: ടെസ്സി, വിമല (റിട്ടയേർഡ് വൈശ്യ ബാങ്ക് ബെംഗ്ളൂരു), പീറ്റർ (ഓറിയന്റൽ കണ്ടെയ്നേഴ്സ് മുംബൈ), ജോൺസൺ (ഡോക്ടേഴ്സ് സർജിക്കൽസ് ആലുവ), സിബി (ചെന്നൈ),  ലൈബി, സിന്ധു (ഓസ്ട്രേലിയ),
 
പരേതനായ ജോസ്. 
മരുമക്കൾ: പരേതനായ പാപ്പച്ചൻ  മുക്രാപ്പിള്ളി, വിത്സൻ വടക്കുമ്പാടൻ (വിൽസൻ ആൻഡ് വിത്സൺ െബംഗ്ളൂരു), അൽഫോൻസ (ഇരുമ്പൻ പാറക്കടവ്), റോസ്മി (പീണിക്കപറമ്പൻ ആളൂർ), എബി കൈമാപറമ്പൻ (ഡിജിഎം എസ്ബിഐ മുംബൈ), ജോസ് കുരിക്കൽ (ജോസ് ഒപ്ടിക്കൽസ് എറണാകുളം, ചൂണ്ടി), ജോജോ കാവുങ്കൽ (ഓസ്ട്രേലിയ).
 
ലീല
നോർത്ത് പറവൂർ: താന്നിപ്പാടത്ത് മണലൊടിപറമ്പിൽ എം.ആർ. മണിയുടെ ഭാര്യ ലീല (63) അന്തരിച്ചു. മകൾ: ലീന. മരുമകൻ: ബൈജു. 

കെ.ജെ. ദേവസ്സി
ഫോർട്ടുകൊച്ചി: കുരിശുപറമ്പിൽ ദേവസ്സി (87) അന്തരിച്ചു. കൊച്ചി നഗരസഭാ ഫെറി ബോട്ട് സർവീസ് മുൻ ജെട്ടി മാസ്റ്ററാണ്. ഭാര്യ: ലില്ലി.
 
ഇന്ദിര മേനോൻ
തൃപ്പൂണിത്തുറ: പനമിറ്റത്ത് കാരിക്കാട്ട് പരേതനായ ജി.കെ. മേനോന്റെ ഭാര്യ തൃപ്പൂണിത്തുറ ചാക്യാട്ട് ‘മഹാലക്ഷ്മി’യിൽ ഇന്ദിര മേനോൻ (86) അന്തരിച്ചു. മക്കൾ: നന്ദകുമാർ മേനോൻ (ഇറ്റലി), ശ്രീകുമാർ മേനോൻ (യു.എസ്.എ.), ഗിരിജ (ഡയറക്ടർ, ഋതംഭര ആർട്ട് അക്കാദമി). മരുമകൻ: ഡോ. രവീന്ദ്രനാഥ്. 

ഒ.പി. തങ്കപ്പൻ
അങ്കമാലി: പറക്കുളം റോഡിൽ ടൗൺ മിഡ്വെസ്റ്റ് ‘സൗപർണിക’യിൽ റിട്ട. ഡി.ഇ.ഒ. ഒ.പി. തങ്കപ്പൻ (80) അന്തരിച്ചു. ഭാര്യ: പൊന്നമ്മ, ചെങ്ങന്നൂർ മുളക്കുഴ മുള്ളുംകാല പടിഞ്ഞാറേതിൽ കുടുംബാംഗമാണ് (റിട്ട. കെ.എസ്.ഇ.ബി.).  മക്കൾ: ജ്യോതി (ജില്ലാ പ്ലാനിങ് ഓഫീസ്, എറണാകുളം), രാജേഷ് (സോഷ്യൽ വർക്കർ, ഓസ്ട്രേലിയ).
 മരുമക്കൾ: എരൂർ ഓണിയത്ത് സുബ്രഹ്മണ്യൻ (ബിസിനസ്), അതിരമ്പുഴ ചുണ്ടക്കാട്ടിൽ പ്രീത (അധ്യാപിക, ഓസ്ട്രേലിയ).
 
ഹെലൻ മറിയം
റാന്നി ജണ്ടായിക്കൽ: കാക്കനാട്ട് രജീവിന്റെ മകൾ ഹെലൻ മറിയം(രണ്ട്) അന്തരിച്ചു. മാതാവ്: ജിൻസി കൊറ്റനാട് പൊരുന്നല്ലൂർ കുടുംബാംഗം. 
 
സി.ജെ.ജോസഫ്
ഏന്തയാർ: ചെല്ലന്തറയിൽ സി.ജെ.ജോസഫ് (കൊച്ചേട്ടൻ-88) അന്തരിച്ചു. ഭാര്യ: പരേതയായ അച്ചാമ്മ കാഞ്ഞിരപ്പള്ളി ആണ്ടൂർ ഏർത്തയിൽ കുടുംബാംഗം. 
മക്കൾ: സി.ജെ.ജോസഫ് എരുമേലി, മാത്തുക്കുട്ടി, പരേതനായ രാജു. മരുമക്കൾ: മേരിക്കുട്ടി പോൾ, ലൂസി, മിനി.
 
ജേക്കബ് ജൂഡി
തിരുവനന്തപുരം: ചപ്പാത്ത് ശാന്തിഗ്രാം സ്ഥാപകാംഗം പേരൂര്ക്കട കീഴേ കല്ലയം മാര്ക്കറ്റ് ജങ്ഷന് ബറേക്കയില് (എ.കെ.ആർ.എ-236) ജേക്കബ് ജൂഡി (63) ബഹ്റൈനിലെ മനാമ മുഹറഖിൽ അന്തരിച്ചു. അല്ഫറാജ് കോണ്ട്രാക്ടിങ് കമ്പിനി മാനേജരായിരുന്നു. 
ജോലിക്കൊപ്പം ബഹ്റൈന് സിയോണ് ഇന്റര്നാഷണല് മിനിസ്റ്ററിയുടെ പാസ്റ്ററായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.  കൊച്ചി പള്ളിച്ചാംപറമ്പില് ടോമി ജേക്കബിന്റെ മകനാണ്.  ഭാര്യ: മേരി ജേക്കബ്. മകള്: പി.ജെ.ആഞ്ജന (കുക്കു). 

സന്തോഷ്കുമാർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് മൂന്നാംമൂട് ഭദ്രാഗാർഡൻസ് കൗസ്തുഭം വീട്ടിൽ സന്തോഷ്കുമാർ (ബാലു-55) ബഹ്റൈനിൽ അന്തരിച്ചു. സ്വാമിഅയ്യപ്പൻ, സമസ്യ, വിടരുന്നമൊട്ടുകൾ, പെരുവഴിയന്പലം എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. 
ഭാര്യ: വിമലകുമാരി. മക്കൾ: സുമേഷ് (ബഹ്റൈൻ), സുമിത്ത് (ബഹ്റൈൻ). മരുമക്കൾ: ദേവിക, അനുശ്രീ.
 
ഏലിയാമ്മ
ഇരവിനല്ലൂർ: വെള്ളൂത്തോട്ടത്തിൽ പരേതനായ പി.എം.പുന്നൂസിന്റെ (ഉണ്ണി) ഭാര്യ ഏലിയാമ്മ (തങ്കമ്മ-88) അന്തരിച്ചു. പാത്താമുട്ടം തുമ്പശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലൈസാമ്മ (റിട്ട. ന്യൂ ഇന്ത്യാ അഷ്വറൻസ്), സുജാത (റിട്ട. കൃഷി വകുപ്പ്), പുന്നൂസ് മാത്യു (സൺടെക്, തിരുവനന്തപുരം), സാജൻ പുന്നൂസ് (സൗദി). മരുമക്കൾ: പരേതനായ കടുകത്തിങ്കൽ ജോസ് കെ.വർഗീസ് (കടാതി), കെ.ഇ.വറുഗീസ് (കൊളിനിക്കൽ പാലാ), ആനി (പള്ളിവാതുക്കൽ), ആഷ (തണ്ടാനത്ത്). 
 
എം.കെ.കുട്ടപ്പൻ
പുന്നവേലി: റിട്ട. പോസ്റ്റ്മാൻ ഒറ്റക്കൈതയിൽ എം.കെ.കുട്ടപ്പൻ(76) അന്തരിച്ചു. 
ഭാര്യ: ശാന്തമ്മ. മക്കൾ: മനോജ് (ഡി.ആർ.ഡി.ഒ.), ബിന്ദു(പി.എച്ച്.സി. ആനിക്കാട്). മരുമക്കൾ: ശ്രീജ (അസി. െപ്രാഫ. ജൂബിലി മെഡിക്കൽ കോളേജ് തൃശൂർ), ഹരിദാസ് (കുവൈത്ത്). 
 
ഡി.തങ്കച്ചൻ
പട്ടാഴി: സെന്റ് ജോർജ് സ്ട്രീറ്റ്, കൊച്ചുവിളവീട്ടിൽ ഡി.തങ്കച്ചൻ (75) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി (തലവൂർ പറങ്കിമാംമുകൾ ഈട്ടിവിള കുടുംബാംഗം). മക്കൾ: ജോയിമോൻ (എക്സ് സർവീസ്), റോയിമോൻ (ഔറംഗാബാദ്), മിനി. 
 
വസുമതിയമ്മ
ചെട്ടികുളങ്ങര: ഈരേഴ തെക്ക് ചായിത്തറയിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ വസുമതിയമ്മ(82) അന്തരിച്ചു. മക്കൾ: ജയശ്രീ (അരുണാചൽപ്രദേശ്),ജയലക്ഷ്മി, ജയാംബിക, ജയന്തി, പരേതനായ ജയകുമാർ. മരുമക്കൾ: രാജപ്പൻനായർ (അരുണാചൽപ്രദേശ്), മായ, പ്രദീപ്കുമാർ, വിജയചന്ദ്രൻനായർ, സുകു ക്ലാസിക്.