മാനന്തവാടി: കണിയാരം നടുവിലെ വീട്ടില്  പരേതനായ നീലകണ്ഠന് ആചാരിയുടെ ഭാര്യ മാധവി അമ്മ (90) അന്തരിച്ചു. മക്കള്: തങ്കപ്പന് (കോട്ടയം), സരസമ്മ ( ഓഫീസ് സൂപ്രണ്ട്, ബി.എസ്.എന്.എൽ., ഫാറോക്ക്), രാധാമണി (ഡെപ്യൂട്ടി തഹസില്ദാര്, താലൂക്ക് ഓഫീസ്, തളിപ്പറമ്പ്), എൻ.എൻ. ഓമന (  നഴ്സിങ്  സൂപ്രണ്ട് ജില്ലാ ആസ്പത്രി മാനന്തവാടി), മോഹനന് ( രാജപുരം), പരേതരായ കുട്ടപ്പന്, കുഞ്ഞുമോന്, ബാലന്. 
മരുമക്കള്: ശിവദാസന് (റിട്ട. എ.ജി.എം. ബി. എസ്.എന്.എല്, സി.പി.എം, ലോക്കൽ കമ്മിറ്റിയംഗം മണ്ണൂർ), രാമചന്ദ്രന് ( കളക്ട്രേറ്റ് , കണ്ണൂര്, ജില്ലാ സെക്രട്ടറി, എൻ.ജി.ഒ. യൂണിയൻ ,കണ്ണൂർ), രാജീവന് ( സെക്രട്ടറി, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത്), സാവിത്രി ( കോട്ടയം),  കമല (ഒടയഞ്ചാൽ), സതി ( രാജപുരം). 

കെ. പി. പദ്മനാഭൻനായർ
താമരശ്ശേരി: റിട്ട. അധ്യാപകൻ താമരശ്ശേരി ടെമ്പിൾവ്യൂവിൽ കെ.പി. പദ്മനാഭൻനായർ (87) അന്തരിച്ചു. മക്കൾ: രവി (മാനേജർ, പട്ടികജാതി-പട്ടികവർഗ വികസനകോർപ്പറേഷൻ, കോഴിക്കോട്), ലീന, ബിജു. മരുമക്കൾ: ജയശ്രീ (കൊടുവള്ളി സർവീസ് സഹകരണബാങ്ക് സെക്രട്ടറി), ശ്രീനിവാസൻ (മലബാർ ഗോൾഡ്). 

ശ്യാമള
അത്തോളി: കൊങ്ങന്നൂർ തെക്കേടുത്ത് താഴ അശോകന്റെ ഭാര്യ ശ്യാമള (53) അന്തരിച്ചു. 
മക്കൾ: ശാലിനി, സജിനി, സജീഷ് (സി.ഐ.ടി.യു. ഓട്ടോസെക്ഷൻ, അത്തോളി). മരുമക്കൾ: രാജീവൻ, പ്രദീഷ്, രമ്യ. സഹോദരങ്ങൾ: വേലായുധൻ, കൃഷ്ണൻ. 

 ഹരീന്ദ്രന്
അഴീക്കല്: അശോകമന്ദിരത്തിന് സമീപം പരേതരായ ദാമോദരന്റെയും യശോദയുടെയും മകന് മുള്ളങ്കണ്ടി ഹരീന്ദ്രന്(61) അന്തരിച്ചു. ഭാര്യ: പള്ളിക്കോല് സലീല. മക്കള്: ശ്രുതി, അതുല്. മരുമകന്: ഷൈജു(ഗള്ഫ്). സഹോദരങ്ങൾ: ശശീന്ദ്രൻ, ശൈലജ, പരേതനായ ഗിരീന്ദ്രൻ. 

 രാജു
പാനൂർ: എലാങ്കോട് മoത്തിൽ (ഗോവിന്ദാലയം) രാജു (55) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: അനുശ്രീ, അനുപ്രിയ. മരുമകൻ: സുബിൻ. 
സഹോദരങ്ങൾ: ശാന്ത (കൊൽക്കത്ത), കൗസല്യ (കോയമ്പത്തൂർ), പവിത്രൻ, ബാബു, പരേതനായ വാസു.

ധനലക്ഷ്മി
കോഴിക്കോട്: നാലാംഗെയിറ്റിന് സമീപം തെക്ക്വീട് ലെയ്നിൽ ‘ഗൗരീശങ്കര’ത്തിൽ പരേതനായ പി.വി. മധുസൂദനന്റെ ഭാര്യ ധനലക്ഷ്മി വി.വി. (83) അന്തരിച്ചു. മകൾ: അനിത (അബുദാബി). മരുമകൻ: എൻ.വി. മോഹനൻ (അബുദാബി). 

ടി.കെ. രാഘവൻ 
തൃക്കുറ്റിശ്ശേരി: പരേതരായ കുട്ടിരാമന്റെയും കുട്ടിമാളുവിന്റെയും മകൻ ടി.കെ. രാഘവൻ (69-രമ്യ ഏജൻസീസ്, വെസ്റ്റ്ഹിൽ) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: രമിൻ, രമ്യ. മരുമകൻ: സന്തോഷ്. സഹോദരങ്ങൾ: നമ്പുരുകുട്ടി, ബാലകൃഷ്ണൻ, ശശിധരൻ, സത്യൻ, സദാനന്ദൻ, ശാന്ത, പ്രേമ. 

 മറിയക്കുട്ടി 
പുല്പള്ളി: പട്ടാണിക്കൂപ്പ് വേങ്ങചേരി പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (84) അന്തരിച്ചു. മക്കൾ: എൽസി, ബേബി, ബെന്നി, തങ്കച്ചൻ, സജി, ബിജു (ഓസ്ട്രേലിയ), ബോബി (യു.കെ.), ബിന്ദു, പരേതയായ മേരി. മരുമക്കൾ: തോമസ് തെക്കനാൽ, ജോൺ മഠത്തിൽ, മോളി, ഷൈല, ആൻസി, ലാലി, അനില, ഷിജി, സജി (കുവൈറ്റ്). 

 മാധവി 
പനങ്കാവ്:  ശങ്കരന്കടയ്ക്ക് സമീപം രാധാനിവാസില് മാധവി പുന്നക്കല് (92) അന്തരിച്ചു. ഭര്ത്താവ്: പരേതനായ കണ്ണന് പൂക്കോടന്. മക്കള്: സുകുമാരന്, രവീന്ദ്രന് (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്). മരുമക്കള്: പ്രേമജ, രാധ (റിട്ട. നഴ്സിങ് സൂപ്രണ്ട്, ജില്ലാ ആസ്പത്രി, കണ്ണൂര്). 

 കെ.വി. അച്യുതൻ 
ചട്ടുകപ്പാറ:  കോറലാട്ടെ കെ.വി.അച്യുതൻ(85) അന്തരിച്ചു. ഭാര്യ: പി.പി. മാധവി. മക്കൾ. കാർത്ത്യായനി, ശശീന്ദ്രൻ, ശ്യാമള, ശ്രീലത. മരുമക്കൾ: ആർ.ഗോപാലൻ, പത്മനാഭൻ, ബാബു. 

ശ്രീധരൻ നായർ
ചിങ്ങപുരം: തെക്കെ കൊതളി ശ്രീധരൻ നായർ (90) ചിങ്ങപുരത്തെ ‘മഞ്ജീര’ത്തിൽ അന്തരിച്ചു. വെസ്റ്റ്ഹിൽ ചുങ്കം ഗവ. യു.പി. സ്കൂൾ റിട്ട. അധ്യാപകൻ. മക്കൾ: ശ്രീകുമാർ, മിനി. മരുമക്കൾ: സുരേഷ് (റിട്ട. ഓഡിറ്റ് സൂപ്പർവൈസർ പഞ്ചായത്ത് വകുപ്പ്), ശോഭ.

സൗമിനി
തലക്കുളത്തൂർ: പടിഞ്ഞാറെ മാട്ടത്ത് പരേതനായ നാരായണന്റെ ഭാര്യ സൗമിനി (77) അന്തരിച്ചു. മക്കൾ: കനകവല്ലി, രോഹിണി, രമ, ചിത്ര, അനീഷ്. മരുമക്കൾ: അജിത്കുമാർ, ചന്ദ്രൻ, വിജയൻ, നിധി.

ദേവു അമ്മ
ചൊക്ളി: നിടുമ്പ്രത്ത് പരേതനായ ഇ.വി.ശങ്കരക്കുറുപ്പിന്റെ ഭാര്യ നിടുമ്പ്രത്ത് അഞ്ജലിയിൽ എൻ.ദേവു അമ്മ (92) അന്തരിച്ചു. മക്കൾ: പി.വി.പദ്മനാഭൻ നമ്പ്യാർ (ബിസിനസ്, ചെന്നൈ), പി.വി.രാജൻ നമ്പ്യാർ (റിട്ട. എസ്.ഐ.). മരുമക്കൾ: ഇ.വി.ഗീത, കെ.ജയശ്രീ. സഹോദരങ്ങൾ: എൻ.ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. എ.ഡി.എം.), പരേതനായ എൻ.കെ.നമ്പ്യാർ (ചെന്നൈ). 

 ഐ.കെ.അബ്ദുള്ളഹാജി
കുമ്പള: കൊടിയമ്മയിലെ ഐ.കെ.അബ്ദുള്ളഹാജി (85) അന്തരിച്ചു. ചേപ്പിനടുക്ക ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവപ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്കുഞ്ഞി, ബഷീർ, ഇബ്രാഹിം, ഹംസ, ഖാലിദ്, സൈനബ, ആസിയ, നബീസ, സഫിയ. 

ഗോവിന്ദൻകുട്ടി 
അരിമ്പൂർ: പരയ്ക്കാട് കൃഷിഭവന് സമീപം മഠത്തിൽ മാരാത്ത് ഗോവിന്ദൻകുട്ടി (62) അന്തരിച്ചു. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: അഭിലാഷ്, അവിനാഷ്. മരുമകൾ: സുഗിത. 

 ഉസ്മാൻ മാസ്റ്റർ
വളാഞ്ചേരി: പൗര പ്രമുഖനും വെങ്ങാട് എ.എം.യു.പി. സ്കൂൾ റിട്ടയേർഡ് അറബി അധ്യാപകനുമായ തിരുവേഗപ്പുറ മാട്ടുമ്മത്തൊടി ഉസ്മാൻ മാസ്റ്റർ (73) അന്തരിച്ചു. ദീർഘകാലം തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. വളാഞ്ചേരി എ.എം.യു.പി. സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.
വളാഞ്ചേരി ബുസ്താനുൽ ഉലൂം മദ്രാസ, കൈപ്പുറം നൂറാനിയ്യ മദ്രസ എന്നിവിടങ്ങളിൽ മദ്രസാധ്യാപകനായും ജോലിചെയ്തിരുന്നു.
തിരുവേഗപ്പുറ മഹല്ല് മുതവല്ലി, ജനറൽ സെക്രട്ടറി, എച്ച്.എസ്. മദ്രസ പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പ്രശസ്ത അറബി കവിയും പണ്ഡിതനുമായിരുന്ന ഫലഖി മുഹമ്മദ് മൗലവിയുടെ മകൾ പരേതയായ ഖദീജ ടീച്ചർ. മക്കൾ: എം.ടി. ഇർഫാൻ (അധ്യാപകൻ, പി.ടി.എം. യതീംഖാന ഹയർസെക്കന്റഡി സ്കൂൾ), സലാഹുദ്ദീൻ (അധ്യാപകൻ, മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പുറമണ്ണൂർ), ഹബീബ (കോയമ്പത്തൂർ എം.യു.എച്ച്.എസ്.എസ്, അധ്യാപിക), അദീല. മരുമക്കൾ: അബ്ദുൾഖാദർ (അധ്യാപകൻ, കോയമ്പത്തൂർ), ഹംസ മഞ്ചേരി (ബിസിനസ്), റസീന (അധ്യാപിക, മജ്ലിസ് എൽ.പി. സ്കൂൾ, പുറമണ്ണൂർ), ജാസ്മിൻ, മുബഷിറ (റബ്ബർ ബോർഡ്). സഹോദരങ്ങൾ: എം.ടി. ഇസ്മായിൽ മൗലവി, ഖദീജ (തിരൂർ), പരേതരായ ആയിഷ, ആമിന, ഇബ്രാഹിം. വി.ടി. ബൽറാം എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.പി. വി.എസ്. വിജയരാഘവൻ, മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, കെ.പി.എ. മജീദ്, ജില്ലാ ലീഗ് പ്രസിഡന്റ് സി.എ. എം.എ. കരീം, കുളത്തൂർ ടി. മുഹമ്മദ് മൗലവി, സി.വി. ബാലചന്ദ്രൻ കെ.എസ്.ബി.എ തങ്ങൾ തുടങ്ങിയവർ അനുശോചിച്ചു. 

ജനാര്ദ്ദനന്
 തൃപ്രയാര്: പഴയ നാട്ടിക ട്രിക്കോട്ട് മില്ലിന് സമീപം മാറാട്ട് ജനാര്ദ്ദനൻ (82) അന്തരിച്ചു. ഭാര്യ: കനകം. മക്കള്: ഗോപാലകൃഷ്ണന്, ജയേഷ്. മരുമകള്: ഹിമ. 

ഖദീജ
തിരൂർ: ബസ്സ്റ്റാൻഡിന് സമീപം മുൾത്താൻ റോളിങ് ഷട്ടർ ഉടമ പയ്യനങ്ങാടിയിലെ പള്ളിയാലിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാറപ്പുറത്ത് ഖദീജ (50) അന്തരിച്ചു. മക്കൾ: ഷെരീഫ, ഷറീന, സഫ്ന. മരുമക്കൾ: മൊയ്തീൻ , ഹസീബ്, സഹോദരങ്ങൾ: ബീവി, ഫാത്തിമ്മ, സെയ്താലിക്കുട്ടി, കുട്ട്യാലി, ഷംസുദ്ദീൻ. 

അംബികാദേവി
വൈറ്റില: വൈറ്റില ആർ.എസ്.എ.സി. റോഡിൽ തെക്കേപ്പറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ അംബികാദേവി (78) അന്തരിച്ചു. മക്കൾ: അനിൽകുമാർ, മേഘ, പ്രീത. മരുമക്കൾ: ജിനി, സാംബശിവൻ, കെ.ആർ. ബോസ്. 


റോസ ഔസേപ്പ്
ഐമുറിക്കര: തൈക്കാട്ട് വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസ ഔസേപ്പ് (94) അന്തരിച്ചു. മക്കൾ: ദേവസി ഔസേപ്പ്, തോമസ്, ഫിലോമിന, മേരി, ലില്ലി, പരേതനായ പൗലോസ്. മരുമക്കൾ: ഡെയ്സി, മേരി, ജോർജ്, വർഗീസ്, പരേതനായ ജോസഫ്, പരേതയായ റോസമ്മ. 


ഏലിയാമ്മ
നെല്ലിമറ്റം: കണ്ണാടിക്കോട് പറക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80) അന്തരിച്ചു. കുത്തുകുഴി മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: തോമസ്, ചാക്കോ, ലീലാമ്മ. മരുമക്കൾ: ലീല, ബിന്ദു, വർഗീസ്. 


ബേബി
ഉദയംപേരൂർ: ഇടമന ആഞ്ഞിലിക്കൽ ഉലഹന്നാന്റെ മകൻ ബേബി (59) അന്തരിച്ചു. ഭാര്യ: ഷീല കീച്ചേരി കൊല്ലക്കോട് കുടുംബാംഗമാണ്. മക്കൾ: റോസ്മി, റിനി. മരുമകൻ: റോസർ. 

മുഹമ്മദ്
നെല്ലായ: കൃഷ്ണപ്പടി പേങ്ങാട്ടിരി വീട്ടിൽ മുഹമ്മദ് (87) അന്തരിച്ചു. ഭാര്യ: പരേതയായ കദീജ. മക്കൾ: കുഞ്ഞാലി, നൂർജഹാൻ, മറിയ.

രാധാമണി
നെട്ടൂർ: വെളീപ്പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ രാധാമണി (51) അന്തരിച്ചു. മക്കൾ: അരുൺ, കിരൺ.
റോസിവരാപ്പുഴ: മൂലൻ വർക്കിയുടെ ഭാര്യ റോസി (96) അന്തരിച്ചു. മക്കൾ: ജോയി, വർഗീസ്, മത്തായി, എൽസി, ആനി. മരുമക്കൾ: ലിസ്സി, ഓമന, ലിജി, കോട്ടയ്ക്കൽ വർഗീസ്, പരേതനായ കാച്ചപ്പിള്ളി ജോസ്. 
ഷരീഫകളമശ്ശേരി: കളമശ്ശേരി നജാത്ത് നഗറിൽ തലക്കോട്ടിൽകുളങ്ങര വീട്ടിൽ പരേതനായ മൊയ്തീന്റെ ഭാര്യ ഷരീഫ (85) അന്തരിച്ചു. മക്കൾ: സുബൈദ, നബീസ, പരേതയായ സുഹറാബീവി. മരുമക്കൾ: ഹംസ, മജീദ്, സലാം.
മറിയാമ്മചെത്തിക്കോട്: ആട്ടുള്ളിൽ പരേതനായ ഔസേഫിന്റെ ഭാര്യ മറിയാമ്മ (85) അന്തരിച്ചു. മക്കൾ: വർഗീസ്, ആനി, കുര്യാക്കോസ്, ബാബു, സാജു, തോമസ്. മരുമക്കൾ: ആനി, ഗീത, ഗ്രേസി, ലിജി, ജാസ്മിൻ. 

കുഞ്ഞമ്മ ജോൺ
നൂറോമ്മാവ്: മല്ലപ്പള്ളി വലിയവീട്ടിൽ തൊണ്ടോലിക്കൽ പരേതനായ കോശി ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ(91) അന്തരിച്ചു. വാലാങ്കര മാലയിൽ കുടുംബാംഗമാണ്. മക്കൾ: ലീന മാത്യൂസ്, സോമൻ ജോൺ, രാജൻ ജോൺ, ബിജു ജോൺ. മരുമക്കൾ: ചങ്ങനാശ്ശേരി വട്ടശ്ശേരിൽ മാത്യൂസ്, കുഞ്ഞുമോൾ, മോളമ്മ, ജിക്കി.  

എം.ജി.ജോണി
ചിറ്റാർ: പന്നിയാർ നിരവേൽ എം.ജി.ജോണി(71) അന്തരിച്ചു. ഭാര്യ: മേരി ജോൺ മഞ്ഞനിക്കര മണിയറുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജി, അജി, ബിജു. മരുമക്കൾ: ബിന്ദു, ഷീബ, സിജി. 

ഗോപാലകൃഷ്ണൻ നായർ
വട്ടത്താമര: പേരാപ്പ് തെങ്ങുംപണ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (70) അന്തരിച്ചു. ഭാര്യ: പദ്മാവതി അമ്മ. മക്കൾ: പ്രിയ ജി.പി., പ്രിജു ജി.പി., പ്രിജിത്ത് ജി.പി. മരുമക്കൾ: അനിൽകുമാർ, ആതിര, സൗമ്യ. 

ഇന്ദിര
തിരുവനന്തപുരം: പൗഡിക്കോണം കേരളാദിത്യപുരം ഇന്ദിരാഭവനിൽ (ആശാരിവിളാകം) പരേതനായ മണിയനാശാരിയുടെ ഭാര്യ ഇന്ദിര (61) അന്തരിച്ചു. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: അപ്സര, കവിത്ര.

എൻ.നാണപ്പൻ നായർ
മൊട്ടമൂട്: മൂങ്ങോട്ടുകോണം മേലേ പുത്തൻവീട്ടിൽ എൻ.നാണപ്പൻ നായർ (70) അന്തരിച്ചു. ഭാര്യ: വിമലാദേവി. മക്കൾ: യമുന, നാഗേഷ്.
മരുമക്കൾ: വിക്രമൻ നായർ, ശ്രീകല. 

നാടകകാരന് ടി.വി. സാംബശിവന് 
 മങ്കൊമ്പ്: നാടകകാരന് ആലപ്പുഴ കാഞ്ഞിരംചിറ വാര്ഡില് തൈപ്പറമ്പില് ടി.വി.സാംബശിവന് (57) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11നാണ് അന്തരിച്ചത്.
മൂന്നു പതിറ്റാണ്ടുകളോളം നെടുമുടി നായര്സമാജം ഹയര് സെക്കന്ഡറി സ്കൂളില് കായികാധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്.         നാടക രചയിതാവ്, നടന്, സംവിധായകന് എന്നീനിലകളില് നാടകരംഗത്തെ നിറസാന്നിധ്യമായിരുന്നു. എഴുന്നൂറ്ററുപതോളം  സൃഷ്ടികള്ക്ക് ജന്മം നല്കി. നിരവധി നാടകസമിതികൾക്കു വേണ്ടി സംവിധാനം നിർവഹിച്ചു. നാടകസംബന്ധിയായ നാലു പുസ്തകങ്ങളും രചിച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 
ഭാര്യ: ഗീത. മക്കള്. അരുണ്ജിത്ത്, അരുണിമ, സംഗീത്. മരുമക്കള്: ജനനി, സുനില്രാജ്.