ദുബായ്: 17-ാമത് ഷിഫാ അല്‍ജസീറ രാജ്യാന്തരപുരസ്‌കാരം ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരിന്. കായിക മാധ്യമരംഗത്തെ രാജ്യാന്തരമികവിനാണ് അഞ്ചുലക്ഷംരൂപയുടെ പുരസ്‌കാരമെന്ന്  ഷിഫ അല്‍ജസീറ ചെയര്‍മാന്‍ ഡോ. കെ.ടി. റബിബുല്ല അറിയിച്ചു. ഡിസംബര്‍ 30-ന് മസ്‌കറ്റില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി അവാര്‍ഡ് വിതരണം ചെയ്യും. മറ്റ് പുരസ്‌കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. കെ.ജെ. യേശുദാസ്, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍, സംവിധായകന്‍ സലീം അഹമ്മദ്, നടന്‍ സിദ്ദിഖ്, ഡോ. ഉമ പ്രേമന്‍, വ്യവസായി അനില്‍ പിള്ള  അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ അര്‍ഹരായി.