മനാമ:ജോലി ചെയ്യുന്ന സ്ഥാപനം വാഗ്ദാനം ചെയ്ത ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഇലക്ട്രിക്കല്‍ ട്രേഡിംഗ്  കമ്പനി ജീവനക്കാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി എത്തി. ജോലി ഉപേക്ഷിച്ചു പോകാന്‍ തയാറായാണെന്ന് അറിയിച്ചപ്പോള്‍  പാസ്‌പോര്‍ട്ട് പിടിച്ചു വച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണെന്നും ഇവര്‍ പരാതിപ്പെട്ടു. കൊല്ലം അഞ്ചല്‍ സ്വദേശിയും കമ്പനിയിലെ സെയില്‍സ് മാനുമായ അനീഷും കമ്പയിലെ തന്നെ എകൗണ്ടനന്റുമാണ്  ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്.

ബഹ്റിനില്‍ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനീഷ് 11 മാസം മുന്‍പാണ് ഔട്ട് ഡോര്‍ സെയില്‍സ് മാനായി ജോലിക്കെത്തിയത്. മൂന്ന് മാസം പ്രൊബേഷന്‍ കാലയളവും അത് കഴിഞ്ഞു നിയമനവും എന്നായിരുന്നു കരാര്‍. 

മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കമ്പനി ജോലിയില്‍സ്ഥിര നിയമനം നടത്തുകയും ജോലി സാധാരണ രീതിയില്‍ തുടരുകയും ചെയ്തു.ഒരു വര്‍ഷത്തെ വിസ ആയിരുന്നു കമ്പനി എടുത്തിരുന്നത്. 7 മാസം കഴിഞ്ഞപ്പോള്‍ ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്ന് കാരണത്താല്‍ പറഞ്ഞുറപ്പിച്ച ശമ്പളം കുറയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചതായി അനീഷ് പറഞ്ഞു.

അതുപ്രകാരം സമ്മതപത്രവും അനീഷിന്റെ പക്കല്‍ നിന്ന് ഒപ്പിട്ടു വാങ്ങി.പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശം വാങ്ങിവയ്ക്കുകയും ചെയ്തു. 4 മാസം മാത്രം വിസ കാലാവധി അവസാനിക്കാനിരിക്കെ  വീണ്ടും ശമ്പളം കുറയ്ക്കുകയും ഒരു മാസത്തെ ശമ്പളം തടഞ്ഞു വയ്ക്കുകയും ചെയ്തതായി അനീഷ് പറഞ്ഞു. മ

കന്റെ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു വേണ്ടി പാസ്സ്‌പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍  തരാന്‍ വിസമ്മതിക്കുകയും ചെയ്തു.തുടര്‍ന്ന് കമ്പനിയില്‍ തുടരാന്‍ താല്പര്യമില്ലെന്നും പോകാന്‍ അനുവദിക്കണം എന്നും എച് ആര്‍ മാനേചരോട് ആവശ്യപ്പെട്ടപ്പോള്‍ തടഞ്ഞുവയ്ക്കപ്പെട്ട ശമ്പളം കൂടാതെ 500 ദിനാര്‍ കമ്പനിയില്‍ കെട്ടിവച്ചാല്‍ മാത്രമേ പോകാന്‍ അനുവദിക്കൂ എന്ന് എച് ആര്‍ മാനേജര്‍ ഭീഷണിപ്പെടുത്തിയതായും അനീഷ് പറഞ്ഞു.

മാനസികമായി പോകാന്‍ തയ്യാറെടുത്ത താന്‍  കമ്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള മുഴുവന്‍ തുകയും മാര്‍ക്കറ്റില്‍ നിന്ന് പിരിച്ചു നല്‍കുകയും ചെയ്തു.തുടര്‍ന്ന് എല്‍ എം ആര്‍ എ യില്‍ ചെന്ന് മൊബിലിറ്റി  എടുക്കുകയും കമ്പനിയില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചതായും അനീഷ് പറഞ്ഞു.

എകൗണ്ടന്റ് എന്ന നിലയില്‍ തനിക്കു ജോലിയില്‍ തുടരാന്‍ കഴിയില്ലെന്ന് കമ്പനിയെ അറിയിച്ച മലയാളി യുവതിയും തനിക്കെതിരെ കമ്പനി  കള്ളക്കേസ് നല്‍കിയിട്ടുണ്ടെന്നും ജീവനക്കാരോട് കമ്പനിധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും പരാതിപ്പെട്ടു.

എന്നാല്‍ ജീവനക്കാര്‍ പറയുതെല്ലാം അവരുടെ ഭാഗം ന്യായീകരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ നുണകള്‍ ആണെന്നാണ് കമ്പനി എച് ആര്‍ മാനേജറുടെ വാദം. പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്പനി ഉടമകളുമായി ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുക്കാത്തതിനാല്‍ എംബസിയില്‍ നിന്ന് അവര്‍ക്കു നോട്ടീസ് അയക്കുമെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി മീരാ സിസോദിയ പറഞ്ഞു.