ബാസല്‍: മറുനാടന്‍ മലയാളി പ്രതിഭകളെ ആദരിക്കുന്ന ഗര്‍ഷോം ഫൗണ്ടേഷന്റെ 12-ാമത് യങ്ങ് ടാലന്റ് അവാര്‍ഡിനു സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജാനറ്റ് മാത്യു അര്‍ഹയായി. ദുബായില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ നിരവധി പ്രശസ്തരുടെ സാന്നിധ്യത്തില്‍ യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ബ്രിഗേഡിയര്‍ എച്ച്.ഇ. മുഹമ്മദ് അഹമ്മദ് അല്‍ യംമാഹിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.

ശാസ്ത്രീയ നൃത്തത്തിനൊപ്പം, സംഗീതവും, ചിത്രരചനയും അഭ്യസിക്കുന്ന ജാനറ്റിന്റെ ആദ്യ ഗുരു അമ്മ ജിന്‍സിയാണ്. ജര്‍മ്മന്‍, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്നു ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന ജാനറ്റ് പള്ളി പാട്ടുസംഘത്തിലെ മുഖ്യഗായികകൂടിയാണ്. 

സ്വിസ്സില്‍ സ്ഥിരതാമസമാക്കിയ തൊടുപുഴ സ്വദേശികളായ സിബി, ജിന്‍സി ദമ്പതികളുടെ മകളാണ് ജാനറ്റ്. സഹോദരങ്ങള്‍ ജോയല്‍, ജോനസ്.

വാര്‍ത്ത അയച്ചത് : ടോം കുളങ്ങര