മാഞ്ചസ്റ്റര്‍: സെന്റ്.ജോര്‍ജ് ക്‌നാനായ ദേവാലയത്തില്‍ തിരുപ്പിറവിയും, ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് ദിനത്തില്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. തിരുപ്പിറവിയും, കുര്‍ബ്ബാനയും മറ്റ് ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മ്മികനാകുന്നത് ഫാ.സജി എബ്രഹാം കൊച്ചേത്ത് ആണ്. ദേവാലയ ശുശ്രൂഷകള്‍ക്ക് ശേഷം ക്രിസ്മസ് കരോള്‍ സര്‍വ്വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ക്രിസ്മസ് ആഘോഷങ്ങള്‍ സമാപിക്കും. പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം: St. George Knanaya Church, High Gate Lane, Manchester, M38 9NZ.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസഫ് ഇടിക്കുള (മനോജ്) - 07535229938
റിനു മോഹന്‍ - 07909050939
വാര്‍ത്ത അയച്ചത് : അലക്‌സ് വര്‍ഗീസ്