ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡിസംബര്‍ 17 ന് സെന്റ് ക്രിസ്റ്റോഫറസ് പള്ളി ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ ആശയങ്ങള്‍ വിശദീകരിച്ച് ഫാ.ദേവദാസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുട്ടികളും, മുതിര്‍ന്നവരും മനം നിറഞ്ഞ് ആസ്വദിച്ചു. സാന്താക്ലോസ് എല്ലാവര്‍ക്കും സമ്മാനവും നല്‍കി ക്രിസ്മസ് ആഘോഷം സമാപിച്ചു.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍