കൊളോണ്‍: കൊളോണ്‍ ബയ്യന്താള്‍ ട്രഫന്റെ ആഭിമുഖ്യത്തില്‍ റോണ്‍ഡോര്‍ഫിലെ മുപ്പതിലധികം മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. ഡിസംബര്‍ 16 ന് (ശനി) വൈകുന്നേരം ആറുമണിയ്ക്ക് റോണ്‍ഡോര്‍ഫിലെ പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. 

റോണ്‍ഡോര്‍ഫ്, ഇമ്മന്‍ഡോര്‍ഫ്, മെഷനിഷ്, ഗോഡോര്‍ഫ് എന്നീ പള്ളികളുടെ മുഖ്യവികാരിയായ ഫാ.ജോര്‍ജ് വെമ്പാടുംതറ സിഎംഐ, ജോയി മാണിക്കത്ത് എന്നിവര്‍ സന്ദേശം നല്‍കി. ജര്‍മനിയിലെ ക്രിസ്മസ് പാരമ്പര്യവുമായി ബന്ധപ്പെടുത്തിയ വിശേഷങ്ങള്‍ ജോസ് കുമ്പിളുവേലില്‍ അവതരിപ്പിച്ചു.

xmas celebration

കരോള്‍ ഗാനങ്ങള്‍, ക്രിസ്മസ് ഗാനങ്ങള്‍, സന്ദേശം, ക്രിസ്മസ് ചരിത്രം, കാവ്യചൊല്‍ക്കാഴ്ച, ക്വിസ് തുടങ്ങിയ പരിപാടികള്‍ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ജോസ് കുമ്പിളുവേലില്‍ ക്രിസ്മസ് പപ്പയായി വേഷമിട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളീയ തനിമയില്‍ തയ്യാറാക്കിയ ക്രിസ്മസ് വിരുന്നിനു പുറമെ പുല്‍ക്കൂടും ഒരുക്കിയിരുന്നു. കൂട്ടായ്മയിലെ അംഗങ്ങളായ ട്രീസ കിഴക്കേത്തോട്ടം, ജോര്‍ജ്കുട്ടി കളത്തൂര്‍ എന്നിവര്‍ക്ക് ജന്മദിനാശംസകളും നേര്‍ന്നു.

xmas celebration

ലിസി കാഞ്ഞൂപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം പരിപാടികളുടെ അവതാരകനായിരുന്നു. മാത്യു അടുകാണില്‍ നന്ദി പറഞ്ഞു. 39 വര്‍ഷം പിന്നിടുന്ന കുടുംബകൂട്ടായമയുടെ ക്രിസ്മസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ലിസി/ചാക്കോച്ചന്‍ കാഞ്ഞൂപ്പറമ്പില്‍, റോസമ്മ/ ഡോ.മാത്യു അടുകാണില്‍ എന്നീ കുടുംബങ്ങള്‍ ആയിരുന്നു. 

ജോസ് കുമ്പിളുവേലില്‍