അയര്‍ലന്‍ഡ്: കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6 ന് ടൈഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, സ്‌കിറ്റ്, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍ മത്സരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

റോയ് : 0879078867
അജേഷ് : 0899566197
റോജോ : 0870660320

വാര്‍ത്ത അയച്ചത് : അജേഷ് ജോണ്‍