ലൈഫിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഏഴിന് ലിറ്റല്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്‍ച്ചു ഹാളില്‍ വച്ച് നടക്കുന്നതാണ്. വൈകീട്ട് 5 മണിക്ക് പ്രസിഡന്റ് ജോസഫ് ഗ്രിഗറിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കുന്നതാണ്. സെക്രട്ടറി സജി മാമ്പള്ളി 2016 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണ്.
പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെ നേതൃത്വത്തില്‍ യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന നേറ്റിവിറ്റി പ്ലേയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. നൃത്തങ്ങള്‍ , കോമഡി സ്‌കിറ്റുകള്‍ , കരോള്‍ ഗാനങ്ങള്‍ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
പരിപാടികളുടെ മാറ്റുകൂട്ടുവാന്‍ രുചികരമായ സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ക്രിസ്മസിനോടനുബന്ധിച്ചുനടന്ന കരോള്‍ സര്‍വീസില്‍ സാന്റാക്ലോസിന്റെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കുകയും കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സെന്റ് കാതറിന്‍സ് പള്ളിയില്‍ നിന്ന് ആരംഭിച്ച കരോള്‍ സര്‍വീസ് വികാരി ഫാ.ഡൊമിനിക് ഓ'ഹാര ആശീര്‍വദിച്ചു. മിലി രാജേഷിനെയും ഷിബു അബ്രാഹത്തിന്റെയും നേതൃത്വത്തിലുള്ള ബാന്‍ഡ് മേളം കരോളിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. സാന്റാ ആയി ജേക്കബ് വര്‍ഗീസും ലൂക്ക് ജോസ് കൂടത്തിനാലും വേഷമണിഞ്ഞു.
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍