ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദ്ദേശപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് അയര്‍ലന്‍ഡ് മലയാളികളുടെയും ഏതാനും യു.കെ മലയാളികളുടെയും സഹകരണത്തോടെ അയച്ചു നല്‍കിയ 280 പള്‍സ് ഓക്‌സിമീറ്ററുകള്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി ഡോ.മുഹമ്മദ് അഷീല്‍ ഏറ്റുവാങ്ങി. 4 ലക്ഷത്തില്‍ പരം തുക ചിലവായ ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഇതിന് മുന്‍കൈ എടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിനും സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ മുഹമ്മദ് അഷീല്‍ നന്ദി അറിയിച്ചു.