കൊളോണ്‍: മലയാളികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്‌ളിക് ദിനം ലളിതമായി ആഘോഷിച്ചു. റ്യോസ്‌റാത്തിലെ സെന്റ് നിക്കോളാസ് ദേവാലയ ഹാളില്‍ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. സെന്റ് നിക്കോളാസ് ഇടവക വികാരി ഫാ.ജോസ് വടക്കേക്കര സിഎംഐ സന്ദേശം നല്‍കി.ജോളി തടത്തില്‍ (യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍), ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയണ്‍ പ്രസിഡന്റ്) ജോണ്‍ മാത്യു, മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു.

സംഘടനയുടെ പുതുവര്‍ഷത്തിലെ ആദ്യസംഗമമെന്നോണം തുടര്‍ന്നുള്ള പൊതുചര്‍ച്ചയില്‍ ജര്‍മനിയില്‍ നടന്ന പതിനൊന്നാമത് ഗ്‌ളോബല്‍ സമ്മേളനവും, പോയവാരത്തില്‍ കോഴിക്കോട്ടു നടന്ന ഗ്‌ളോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങളും വിഷയങ്ങളായി. ഡബ്ല്യുഎംസിയുടെ സില്‍വര്‍ ജൂബിലി ആഘോഷവും പന്ത്രണ്ടാമത് ഗ്‌ളോബല്‍ സമ്മേളനവും 2020 ജലൈ മൂന്നുമുതല്‍ ആറു വരെ കോഴിക്കോട്ടു നടക്കുമെന്നും ഗ്‌ളോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത ജോളി തടത്തില്‍ അറിയിച്ചു. 

ദേശീയ ഗാനത്തെ തുടര്‍ന്ന് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. ചിന്നു പടയാട്ടില്‍, അന്നമ്മ മേടയില്‍, മേഴ്‌സി തടത്തില്‍, ഷീന കുമ്പിളുവേലില്‍ എന്നിവര്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടത്തി. 

ജോസ് കുമ്പിളുവേലില്‍