കൊളോണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ യോഗം കൊളോണില്‍ നടന്നു. ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം അടുത്തിടെ നിര്യാതരായ ഡബ്ല്യുഎംസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി  സാം മാത്യു (സൗദി അറേബ്യ), ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കല്‍(ജര്‍മനി, മുന്‍ പ്രസിഡന്റ്, ഗ്ലോബല്‍ വുമണ്‍സ് ഫോറം), ഗ്രിഗറി മേടയിലിന്റെ അമ്മ, സഹോദരന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച്, അവരുടെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥനയും നടത്തി.

യോഗത്തില്‍ മാത്യു ജേക്കബ് (ഗ്ലോബല്‍ പ്രസിഡന്റ്), ജോളി തടത്തില്‍ (ചെര്‍മാന്‍, യൂറോപ്പ് റീജിയന്‍),ഗ്രിഗറി മേടയില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജിയന്‍), മേഴ്‌സി തടത്തില്‍(ജനറല്‍ സെക്രട്ടറി, ജര്‍മന്‍ പ്രോവിന്‍സ്), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (ട്രഷറര്‍, ജര്‍മന്‍ പ്രോവിന്‍സ്), ജോസഫ് കില്ലിയാന്‍ (ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണന്‍), ചിന്നു പടയാട്ടില്‍ (വൈസ് ചെയര്‍പേഴ്‌സണ്‍, ജര്‍മന്‍ പ്രോവിന്‍സ്) എന്നിവര്‍ പങ്കെടുത്തു.

ചര്‍ച്ചയില്‍ കേരളത്തില്‍ നടന്ന എന്‍ആര്‍കെ മീറ്റിനെക്കുറിച്ച് മാത്യു ജേക്കബും, യൂറോപ്പ് റീജിയനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ജോളി തടത്തില്‍, ഗ്രിഗറി മേടയില്‍ എന്നിവരും,  സംഘടനയുടെ ചട്ടക്കൂടുകളെക്കുറിച്ച് ജോസഫ് കില്ലിയാനും വിശദമാക്കി. വാര്‍ഷിക വരിസംഖ്യാ വര്‍ദ്ധനയെപ്പറ്റി ജനറല്‍ ബോഡി തീരുമാനം എടുക്കണമെന്ന്  ട്രഷറര്‍ ജോസുകുട്ടി കളത്തിപ്പറമ്പില്‍ അറിയിച്ചു.

പ്രോവിന്‍സിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13 ന് കൊളോണ്‍, റ്യോസ്‌റാത്തിലെ സെന്റ് നിക്കോളാസ് പള്ളി ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു. 

അടുത്ത ഗ്ലോബല്‍ സമ്മേളനം 2018 സമ്മറില്‍ ജര്‍മനിയില്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.ഗ്ലോബല്‍ സമ്മേളനത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ ഗ്ലോബല്‍ പ്രസിഡന്റിനെയും പ്രോവിന്‍സ് പ്രസിഡന്റിനെയും യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ മേഴ്‌സി തടത്തില്‍ നന്ദി പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍